കാമഭ്രാന്തൻ: ഭാഗം 63

kamabranthan

എഴുത്തുകാരി: മുഹ്‌സിന

"Sir,,, ദുർഗ്ഗാ മേടം,,, മേടം മിസ്സിങ്ങാണ്... രാവിലെ മുതൽ മേടത്തെ കാണാനില്ല... ഹിത്രയിൽ ഉള്ളവരൊക്കെ ആകെ പേടിച്ചിരിക്ക... ആർക്കും എവിടെയാ മേഡം പോയതെന്ന് അറിയില്ല..." "Whatttt..." അതൊരു അലർച്ചയായിരുന്നു,,, അവന്റെ അലർച്ച ആ ഓഫിസ് മുഴുവൻ പ്രതിധ്വനിച്ചു കേട്ടിരുന്നു,,, പലരും വർക്ക് നിർത്തി അവനെ തന്നെ മിഴിച്ചു നോക്കിയതും അവൻ അവരോടൊക്കെ ഒരു സോറി പറഞ്ഞിട്ട് വീണ്ടും ഫോൺ കാതോട് അടുപ്പിച്ചു... "Ram... ഇതൊക്കെ സത്യമാണെന്ന് തനിക്ക് തോന്നുന്നുണ്ടോ ശെരിക്കും ദുർഗ്ഗ മിസ്സിങ് ആണെന്ന് ഉറപ്പാണോ..?" എല്ലാം ഉറപ്പായിരുന്നിട്ട് കൂടി ഒരിക്കൽ കൂടെ അവനങ്ങനെ ചോതിച്ചതും മറുപുറത്തുള്ള ആൾ അതെയെന്ന് തറപ്പിച്ചു പറഞ്ഞു... "റൈറ്റ്,,, ഞാനിനി താൻ പറയുന്നത് പോലെ ചെയ്യണം..." അവനത്രയും പറഞ്ഞിട്ട് ഒരിക്കൽ കൂടെ ചുറ്റും ആരെങ്കിലുമുണ്ടോ എന്ന് നോക്കിയിട്ട് ആരുമില്ലെന്ന് ഉറപ്പിച്ചു ഫോൺ വീണ്ടും കാതോട് അടുപ്പിച്ചു... ____________💚

"I am sorry,,, really sorry for everything..." തരിച്ചു നിക്കുന്നവളെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് അവനങ്ങനെ പറഞ്ഞതും ഉളിൽ ഒരു മിന്നൽ പിണർ കടന്നു പോയത് പോലെ തോന്നി ഹെലന്... "റോബിൻ..." വിതുമ്പലോടെ അവന്റെ പേര് അവള് ഉരുവിട്ടതും അവൻ പുറകിൽ നിന്ന് അവളെ കെട്ടിപ്പിടിച്ചിട്ട് അവളുടെ തോളിൽ തല ചായ്ച്ചു... അവനാണെന്ന് മനസിലാക്കിയ അടുത്ത നിമിഷം തന്നെ അവള് അവനെ പെട്ടെന്ന് അവളിൽ നിന്ന് അടർത്തി മാറ്റി പുറകിലേക്ക് തള്ളിമാറ്റി... "നീ,,, നീയെന്താ ഇവിടെ..?" അവളെ നോക്കി ചോദ്യഭാവത്തോടെ നിന്ന റോബിനെ നോക്കി അവളങ്ങനെ അലറി കൂവിയതും റോബിൻ അവളെ സംശയത്തോടെ നോക്കി... "നീ,,, നീയെങ്ങനെ എന്റെ പിറകിൽ വന്നു..?" പിച്ചും പേയും പറയുന്നത് പോലെ അവള് ചോദിച്ചതും റോബിൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു കാണിച്ചു... "ഇ പ്പോഴല്ല ഹെലൻ,,, നീയെന്നെ വേണ്ടെന്ന് പറഞ്ഞിട്ട് പോയ ആ ദിവസം മുതലേ ഒരു നിഴൽ പോലെ നിന്റെ പുറകെ തന്നെ ഉണ്ട് ഞാൻ..."

അവനങ്ങനെ പറഞ്ഞതും ഞെട്ടലിന്റെ പിറകെ ഞെട്ടൽ കിട്ടിയ അവസ്ഥ ആയിരുന്നു ഹെലന്... "എന്നെ വേണ്ടെന്ന് പറഞ്ഞിട്ട് നീ പോയെങ്കിലും അങ്ങനെ നിന്നെ വേണ്ടെന്ന് വെക്കാൻ എന്നെ കൊണ്ട് കഴിയില്ല ഹെലൻ,,, ശരിയായിരിക്കാം ഒരു അറേജ്ഡ് മാര്യേജ് ആയിരിക്കാം നമ്മളുടേത്,,, പക്ഷെ നീ എന്റെ ലൈഫിലേക്ക് വന്നത് മുതലാ ബിസിനസൊക്കെ മറന്ന് ശെരിക്ക് ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങിയത്... പിന്നെ പെട്ടന്നൊരു സുപ്രഭാധത്തിൽ നിർബന്ധിച്ചു എന്റെ കയ്യിൽ നിന്ന് നീ ഡിവോസ് വാങ്ങി പോയപ്പോ ശരിക്കും ഞാൻ തകർന്നു പോയിരുന്നു... പിന്നീട് നീയില്ലാതെ പഴയ ഞാനായി കൊണ്ട് ബിസിനസിന് വേണ്ടി മാത്രം ജീവിതം മാറ്റിവെച്ചപ്പോ ഹെലന്റെ കുറവ് എന്റെ ജീവിതത്തിൽ വലിയൊരു കുറവായി എടുത്തു കാണിക്കുന്നുണ്ടായിരുന്നു... എനിക്കൊന്ന് ശരിക്കും മനസ്സറിഞ്ഞ് സന്തോഷിക്കാൻ കൂടെ കഴിയുന്നില്ലായിരുന്നു,,, മനസ്സിലൊരു വിങ്ങലായിരുന്നു,,, അപ്പോഴൊക്കെ ഞാൻ മനസിലാക്കുകയായിരുന്നു നീ എത്രമാത്രം എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്,,,

ശെരിക്കും ഓരോ നിമിഷവും എനിക്ക് നിന്നെ കാണണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ... അപ്പോഴും എനിക്കറിയില്ലായിരുന്നു മെർലിൻ എന്ന കാരണം കൊണ്ടാണ് നീ എന്നെ ഉപേക്ഷിച്ചിട്ട് പോയതെന്ന്... സത്യം പറഞ്ഞാൽ സങ്കടമായിരുന്നു,,, അത്രയൊക്കെ ആയിട്ടും നീ എന്നെ അത്ര പോലും മനസിലാക്കിയിട്ടില്ലേ എന്ന സങ്കടം എന്നെ വേട്ടയാടുകയായിരുന്നു... അതുകൊണ്ട് തന്നെ നീ എന്നെ വേണ്ടെന്ന് വെച്ചിട്ട് പോയെങ്കിലും നീ ആരെ കാണുന്നു ആരോട് അടുക്കുന്നു എന്നൊക്കെ ഞാൻ അന്വേഷിക്കുന്നുണ്ടായിരുന്നു,,, പക്ഷെ അമേരിക്കയിലേക്ക് നീ നിന്റെ പേരന്റ്സിന്റെ അടുത്തേക്ക് പോയി ബിസിനസിൽ കോൺസഡ്രൈറ്റ് ചെയ്‌തെന്ന് അറിഞ്ഞപ്പോൾ എനിക്കൊന്നും മനസിലായില്ലായിരുന്നു... ബട്ട് ഇതിനോടകം തന്നെ എന്റെ മനസ്സ് അസ്വസ്ഥമായത് കൊണ്ട് ബിസിനസ് ഒക്കെ തകിടം മറിഞ്ഞിരുന്നു...

ആ ഒരു ടൈം ആകെ അപ്സെറ്റ് ആയിരിക്കുന്ന സമയം എന്ത് ചെയ്യണമെന്നറിയാതെനിൽക്കുന്ന സമയം ഒരു ദിവസം മെർലിൻ എന്നെ കാണാൻ വന്നു... ഒരുപാട് ഉണ്ടായിരുന്നു അവൾക്ക് പറയാൻ,,, പണ്ട് മുതലേ എന്നെ സ്‍നേഹിച്ചത്, അവസാനം എന്നെ കിട്ടാതെ വന്നപ്പോ അവിടന്ന് ഇറങ്ങിപ്പോയത്,,, ഒടുവിൽ എന്റെ വിവാഹവിവരം അറിഞ്ഞോണ്ട്തിരികെ വന്നത്... അങ്ങനെ എല്ലാം... സൈക്കോളജി സ്റ്റുഡന്റ് ആയ അവൾക്ക് നിന്റെ മനസ്സ് വായിച്ചെടുക്കാൻ വളരെ എളുപ്പമായിരുന്നു,,, പ്രേഗിനെന്റ് ആയതിന്റെ മൂഡ്സ്വിങ്‌സ് കൂടെ ആയപ്പോൾ അവളുടെ പണി എളുപ്പമായി... പക്ഷെ നീ പോയതിന്റെ ശേഷം ഈ ലോകത്തെ അല്ലായിരുന്നു എന്നത് പോലെയുള്ള എന്റെ ബിഹേവിയറിൽ നിന്ന് തന്നെ അവൾക്ക് പിന്നെ മനസിലായി ഞാനൊരിക്കലും അവളുടേതാകില്ല എന്ന സത്യം... പക്ഷെ എന്നെ ഒരുപാട് സ്നേഹിച്ച അവൾക്ക് എന്റെയീ അവസ്ഥ കണ്ടുനിൽക്കാൻ കഴിയുമായിരുന്നില്ല... അതോണ്ട് അവളെന്നോട് ഈ സന്ത്യങ്ങളൊക്കെ പറഞ്ഞപ്പോ സത്യം പറഞ്ഞ എനിക്ക് അവളോടല്ല നിന്നോട് ഹെലൻ ദേഷ്യം തോന്നിയത്...

ആരെങ്കിലും എന്തിങ്കിലുമൊക്കെ പറഞ്ഞാ അതപ്പാടെ വിശ്വസിച്ച നിന്റെയുള്ളിൽ എന്നോടുള്ള വിശ്വാസത്തിന്റെ അളവ് എത്രയാണെന്ന് ഞാൻ തന്നെ വിലയിരുത്തി... അതിന്റെ അപ്പുറം നിന്റെയീ പിടിവാശി കാരണം എനിക്ക് നഷ്ടപ്പെട്ടത് ചെറിയ കാര്യമല്ല,,, എന്റെ കുഞ്ഞിനെയാണ്,,, അതോണ്ട് എനിക്ക് നിന്നോട് ദേഷ്യമായിരുന്നു ഹെലൻ,,, നീ വന്നെന്നോട് സോറി പറയാതെ ഒരിക്കലും ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ലന്ന്... അപ്പോഴാണ് നീ നഡാശയെ മീറ്റ് ചെയ്യുന്നത്... നീ നമ്മളുടെ പഴയ വീട്ടിലേക്ക് അവളെയും കൂട്ടി പോയതിന്റെ ശേഷം എന്നെ പറ്റി അവളോട് പറഞ്ഞതിന്റെ ശേഷമാണ് നഡാശ എന്നെ കോണ്ടാക്റ്റ് ചെയ്തത്... നിനക്കെന്നെ ഇപ്പഴും ഇഷ്ടമാണ് എന്നുണ്ടെങ്കിലും നീയൊരിക്കലും എന്റെ മുന്നിൽ മുട്ട് മടക്കില്ലെന്ന് അവളെന്നോട് തീർത്തും പറഞ്ഞു... ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും എനിക്കറിയുന്ന ഹെലന് കുറച്ച് ഈഗോ കൂടുതലായതിനാൽ നീ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് കൂടെ ബോധ്യം വന്നത് കൊണ്ടാ നഡാശയുടെ സഹായത്തോടെ ഞാൻ തന്നെ നിന്നെ തേടി വന്നത്...

വർഷങ്ങൾക്ക് ശേഷം അവളെ അന്ന് കണ്ട സന്തോഷത്തിൽ ഞാൻ എല്ലാം മറന്നു അവളോട് കുറച്ചു നന്നായി അടുത്തു എന്നുള്ളത് ശരിയായിരിക്കാം,,, പക്ഷെ അതൊരിക്കലും നിന്നെ മറന്നോണ്ടല്ല ഹെലൻ..." എന്നുമൊക്കെ പറഞ്ഞുകൊണ്ട് അവൻ അവൾക്കു മുന്നിൽ അവളെ നേരെ തിരിഞ്ഞു അവളെ നോക്കിയതും കണ്ണിൽ വെള്ളം നിറച്ചോണ്ട് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഹെലൻ... "റോബിൻ..." അവൾക്കാ നിമിഷം അവനോട് എന്ത് പറയണം എന്ന് കൂടെ അറിയില്ലായിരുന്നു... ഒരുതരം മരവിച്ച അവസ്ഥയായിരുന്നു ഹെലന് ആ നിമിഷം... അതോണ്ട് നിർവികാരതയോടെ അവനെ തന്നെ അവള് നോക്കിനിന്ന നിമിഷം റോബിൻ ഒരിക്കൽ കൂടെ അവളെ പോയി മുറുകെ പുണർന്നിരുന്നു... "ഇപ്പഴും എനിക്ക് നിന്നോട് ക്ഷമിക്കാൻ തോന്നുന്നില്ല ഹെലൻ,,, എനിക്ക് നിന്നോട് ദേഷ്യമുണ്ട്,,, തീർത്താ തീരാത്ത വൈരാഗ്യം ഒന്നുമല്ല,,, പക്ഷെ എന്റെ പ്രതീക്ഷകളെ നീ ഒന്നുമല്ലാതാക്കി മാറ്റിയതിന്റെ ദേഷ്യം,, അല്ല സങ്കടം...

എങ്കിലും നിന്നോളം വലുതായി എനിക്ക് മറ്റൊന്നുമില്ല ഹെലൻ... ബിസിനസ് ഫീൽഡിലേക്ക് വന്നതിന്റെ ശേഷം ഞാൻ പഠിച്ചൊരു പാഠമുണ്ട്,,, ഒരതിര് കടന്ന് ആരെയും സ്നേഹിക്കാൻ പാടില്ലെന്ന്,,, സ്വന്തം കൂടപ്പിറപ്പിനെ പോലും ഒരതിര് കടന്ന് വിശ്വസിക്കരുതെന്ന്... അതുപോലെ തന്നെ ഞാനരേയും ഒരതിരിന്റെ അപ്പുറം സ്നേഹിച്ചിട്ടില്ല, വിശ്വസിച്ചില്ല,,, നിന്നെയൊഴിച്ച്... നിന്റെ കാര്യത്തിലേക്ക് വരുമ്പോ ഞാൻ കണ്ണുമടച്ച് നിന്നെ വിശ്വസിച്ചു പോയി ഹെലൻ,,, സ്നേഹിച്ചു പോയി,,, വേറെയാര് എന്നെ വിശ്വസിച്ചില്ലേലും നീ എന്നെ മനസിലാക്കുമെന്ന് ഞാൻ വിശ്വസിച്ചു,,, പ്രതീക്ഷിച്ചു... പക്ഷെ നീ അന്ന് മെർലിനെയും എന്നെയും വെച്ച് അങ്ങനെയൊക്കെ പറഞ്ഞത് ശെരിക്കുമെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല ഹെലൻ,,, നീ അങ്ങനെയൊക്കെ വിശ്വസിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല... വീണ്ടുമൊരിക്കൽ കൂടെ നിന്നെ കണ്ണുമടച്ചു വിശ്വസിക്കാനും ഞാൻ നിനക്ക് നൽകുന്നത് പോലെയുള്ള സ്നേഹം നിന്നിൽ നിന്ന് പ്രതീക്ഷിക്കാനും എനിക്ക് ഭയമാണ്..." "മതി റോബിൻ വേദനിപ്പിച്ചത്,,, ഇതിൽ കൂടുതൽ എനിക്ക് സഹിക്കാൻ കഴിയില്ല...

തകർന്നു പോയി ഞാൻ..." അവന്റെ വാക്കുകളിൽ കൂടി ഒരുപാട് മുറിവേറ്റത് കൊണ്ട് തന്നെ ഒടുവിൽ ഹെലൻ അത്രയും തളർച്ചയോടെ ഹെലൻ പറഞ്ഞതും യാതൊരു വിധ ബാവമാറ്റങ്ങളുമില്ലാതെ റോബിൻ അവളെ തന്നെ നോക്കി... "അപ്പൊ ഞാനോ..?" ഒടുവിലവൻ അങ്ങനെ ചോദിച്ചപ്പോ ഉത്തരമില്ലാതെ അവനെ നോക്കാൻ മാത്രമേ ഹെലനെ കൊണ്ട് കഴിഞ്ഞുള്ളൂ... "പറയ് ഹെലൻ,,, അപ്പൊ എന്റെ കാര്യങ്ങളോ..? ഒന്നുമറിയാതെ നിന്ന എന്റെ അടുത്ത് വന്നു നീ അന്ന് പറഞ്ഞിട്ട് പോയ കാര്യങ്ങൾ എന്തൊക്കെയാ..? അപ്പൊ എന്റെ ഫീലിംഗ്‌സിന് യാതൊരുവിധ വിലയുമില്ലേ..? അതോ എനിക്കെന്താ വേദനിക്കില്ല എന്ന് വല്ലതുമുണ്ടോ..?" അവളെ നോക്കി അവനങ്ങനെ ചോദിച്ചതും കൊടുക്കാൻ ഒരുതരം ഇല്ലാത്തത് കൊണ്ടും അവനെ അത്രയ്ക്കും വേദനിപ്പിച്ചു എന്ന് ഉറപ്പുള്ളത് കൊണ്ടും അവളൊരു നിർവികാരതയോടെ നിന്നിട്ട് പെട്ടെന്ന് അവനെ ഇറുകെ വാരിപ്പുണർന്നു...

"I am sorry Robin,,, sorry for everything... ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെന്ന് പിന്നീട് എനിക്ക് ബോധ്യം വന്നതാ,,, പക്ഷെ ഒരിക്കൽ ഞാൻ ഇറങ്ങിപ്പോയ ജീവിതത്തിലേക്ക് വീണ്ടും തിരികെ വരാൻ എനിക്ക് ധൈര്യമില്ലായിരുന്നു... അതോണ്ടാ ഞാൻ നിന്നെ തേടി വരാതിരുന്നത്... I am sorry... ഇനിയും നീ ഒന്നും പറയരുത്,,, എനിക്ക് സഹിക്കില്ല..." ഒടുവിൽ അത്രയും പറഞ്ഞോണ്ട് അവള് നിർത്താതെ കാരഞ്ഞോണ്ടിരുന്നതും ഒടുവിലെപ്പോഴോ അവന്റെ കൈകളും അവളിൽ വലയം തീർത്തിരുന്നു... _____________💜 "മേടം..." തന്റെ കാബിനിൽ തിരക്കിട്ട പണിയിലായിരുന്നു ശ്രേയ (ശ്വേതയുടെ ചേച്ചി) അപ്പോഴാണ് അവളുടെ കാബിനിലേക്ക് വന്നുകൊണ്ട് മാനേജർ ഡോർ നോക്ക് ചെയ്തത്... "Yeah shekhar,,, come..." സിസ്റ്റത്തിൽ നിന്നും കണ്ണെടുത്തിട്ട് അയാളെയൊന്ന് നോക്കി അത്രയും മാത്രം പറഞ്ഞിട്ട് അവള് വീണ്ടും സിസ്റ്റത്തിലേക്ക് തന്നെ നോക്കിനിന്നതും റാം കയിലുള്ള പേപ്പേഴ്സ് അവളുടെ ടേബിളിൽ വെച്ചു... "എന്തായിത്..?" ലാപ്പിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവൾ ചോദിച്ചതും അയാൾ ചുറ്റും ആരെങ്കിലുമുണ്ടോ എന്നൊന്ന് നോക്കിയിട്ട് വീണ്ടും അവളെ നോക്കി...

"നമ്മുടെ കമ്പനിയിലെ ഒരു സ്റ്റാഫിന്റെ ഡിറ്റിയേൽസ് ആണ്..." "ആരുടെ..?" അയാളെയൊന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ട് അത്രമാത്രം ചോദിച്ചിട്ട് ലാപ്പിൽ കീ ബോർഡിൽ എന്റർ കീ പ്രെസ് ചെയ്ത് ഈ മെയിൽ അവസാനിപ്പിച്ചിട്ട് ഒന്ന് നേടുവീർപ്പ് ഇട്ട് റാമിനെ നോക്കി... "പറയ് ശേഖർ,,, ആരുടെ ഡിറ്റിയേൽസ് ആണ്..?" "വിശാൽ ന്റെ ഡിറ്റിയേൽസ് ആണ് മേഡം... അവൻ വന്ന അന്ന് ശ്വേത മേഡം അവന് ജോലികൊടുത്ത ആ ദിവസം മുതലേ എനിക്ക് അവനിൽ ഒരു സംശയം ഉണ്ടായിരുന്നു,,, എന്റെ സംശയം തെറ്റായില്ല മേഡം ഇതാ നോക്ക്..." വിശാൽ എന്ന പേര് കേട്ടപ്പോ തന്നെ ശ്രേയ ഒരുപാട് ഞെട്ടിയിരുന്നു,,, അതിന്റെ പുറമെ അയാൾ ബാക്കി കൂടെ പറഞ്ഞപ്പോ ഞെട്ടലിന്റെ പിറകെ ഞെട്ടൽ കിട്ടിയ അവസ്ഥയായിരുന്നു അവൾക്ക്... അപ്പൊ തന്നെ ഒരു ഞെട്ടലോടെ അയാൾ നീട്ടിയ പേപ്പേഴ്സ്‌ അവള് വാങ്ങിയിട്ട് അവളത് വായിച്ചു നോക്കിയതും അതിന്റെ പുറമെ ഞെട്ടൽ കിട്ടിയ അവസ്ഥ ആയിരുന്നു അവൾക്ക്... "ഇത്..."

"എസ് മാഡം,,, നമ്മുടെ കമ്പനിക്കൊന്നും സ്വപ്നം പോലും കാണാൻ കഴിയാത്ത അത്രയും ഉയരത്തിലുള്ള ഹിത്ര ഗ്രൂപ്‌സ് ഓഫ് കമ്പനീസിന്റെ CEO ആണ് Mr Vishal Hitra... നമ്മടെ കമ്പനിയുടെ എംപ്ലോയീ എന്നതിന്റെ അപ്പുറം മേഡം ഇപ്പൊ ഇരിക്കുന്ന md സീറ്റിൽ പോലും ഇരിക്കേണ്ട ഗതികേട് ഇല്ലാത്ത ആളാണ് വിശാൽ... അങ്ങനെയുള്ളൊരാൾ ഇവിടെ ഇങ്ങനെ,,, I can't believe medam... മാസ മാസം കോടികളുടെ പ്രോഫിറ്റ് സ്വന്തം കമ്പനിക്ക് ഉണ്ടാക്കിയെടുക്കുന്ന വെൽ എജ്യൂക്കേറ്റഡ് പേഴ്സൻ ഇവിടെ 40000 റുപ്പീസ് സാലറിക്ക് ജോബ് ചെയ്യുന്നു എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ മേഡം..? നമ്മടെ കമ്പനിയെ വിറ്റെടുക്കാനുള്ള അത്രയും ആസ്തിയുണ്ട് ഹിത്ര ഗ്രൂപ്പ്‌സിന് അങ്ങനെയുള്ള ആ കമ്പനിയുടെ ഏക അവകാശി ഇവിടെ ജോബ് ചെയ്യുന്നത് എന്തിനാണ് മേഡം..." "ഒന്ന് നിർത്തുമോ ശേഖർ പ്ലീസ്... കൊറേ നേരമായി താൻ ഹിത്ര ഗ്രൂപ്സിന്റെ മഹിമ എണ്ണുന്നു,,, മാക്സിമം എന്റെ കമ്പനിയെ താഴ്ത്തി കെട്ടുന്നു,,, ക്ഷമിച്ചു നിക്കായിരുന്നു ഞാൻ... നിനക്ക് മാസാമാസം സാലറി തരുന്നത് ഹിത്ര ഗ്രുപ്പ്‌സ് അല്ല എന്റെ കമ്പനിയാ...

ഉണ്ട ചോറിന്റെ നന്ദിയെങ്കിലും കാണിക്കണം താൻ പ്ലീസ്..." പെട്ടെന്ന് അലറിക്കൊണ്ട് തന്റെ സീറ്റിൽ നിന്ന് ചാടിയെണീറ്റു കൊണ്ട് ശ്രേയ പറഞ്ഞതും അയാൾ പെട്ടെന്ന് വാ അടച്ചു... "സോറി മേഡം,,, ഞാൻ പെട്ടന്ന്..." അയാൾക്ക് എന്തോ പോലെ തോന്നിയത് കൊണ്ട് മുഖം താഴ്ത്തി അത്രയും പറഞ്ഞതും അവള് അയാളെയൊന്ന് നോക്കുക മാത്രം ചെയ്തു... "It's okey... അതൊക്കെ പോട്ടെ,,, തനിക്ക്,, തനിക്കീ ഹിത്ര ഗ്രുപ്സിനെ പറ്റി ആദ്യമേ അറിയമായിരുന്നോ...?" "ഇല്ല മേഡം,,, നോർമൽ സ്റ്റാഫ്‌സിനെ പോലെ ആയിരുന്നില്ല ഇവിടെ വന്നത് മുതലുള്ള വിശാലിന്റെ ബിഹേവിയർ,,, അതെന്നിൽ ഡേ ബൈ ഡേ സംശയം ഉണ്ടാക്കുകയായിരുന്നു... ഒരുതരം പ്രത്യേക ബിഹേവിയർ ആയിരുന്നു അവന്... ആജ്ഞ അനുസരിക്കുക എന്നതിന്റെ അപ്പുറം വല്ലാത്ത ഒരു ഗൗരവത്തോടെ തന്ന വർക്ക് സമയത്തിന് മുൻപേ ചെയ്ത് തീർത്ത് കുറഞ്ഞ ടൈമിന്റെയുള്ളിൽ കൂടുതൽ വർക്ക് ചെയ്യുന്ന ഒരു പ്രകൃതം...

പോരാത്തതിന് കമ്പനീ ഡീലിങ്‌സിന്റെ പ്രസെന്റേഷനിൽ അവന്റെ ഐഡിയാസ് വളരെ ഇന്റലിജന്റ് ആയിട്ടുള്ള ഒരാളുടെ ഐഡിയാസ് പോലെ ആയിരുന്നു,,, ഒരിക്കലും ഒരു എംപ്ലോയീ വർക്ക് ചെയ്യുന്നത് പോലെ അല്ല അവൻ ചെയ്തിരുന്നത്... പോരാത്തതിന് കോണ്ഫിഡൻസ് ഒരംശം പോലും അവനിൽ കുറവില്ല... പ്രസന്റേഷൻ ടൈമിലൊക്കെ ഡീൽ നമ്മുക്ക് തന്നെ കിട്ടിമോ എന്ന കാര്യത്തിൽ ഞാൻ പോലും സംശയിച്ചു നിക്കുന്ന സമയങ്ങളിൽ അവൻ മാത്രം ഒട്ടും പതറാറില്ല,,, അതൊക്കെ എങ്ങനെ ചെയ്യണമെന്ന് അവന് നന്നായിട്ട് അറിയാം... എല്ലാം കൈവിട്ട് പോയെന്ന് തോന്നുന്ന സമയത്ത് അവന്റെ മാത്രം പേഴ്‌സണൽ ഒപ്പീനിയൻസ് വെച്ച് ക്ലയിന്റിനെ കൊണ്ട് ഡീൽ എഗ്രി ചെയ്യിപ്പിക്കുമ്പോ ആ കോണ്ഫറൻസ് ഹാളിൽ വെച്ച് ഒരു ചിരി കൊണ്ട് മാത്രം അവനവന്റെ ജോലി തീർക്കുമ്പോ ഇതൊന്നും അവനെ തീരെ ബാധിക്കാത്തത് പോലെയാണ് മേഡം തോന്നാറുള്ളത്... അങ്ങനെയാണ് അവന്റെ ബിഹേവിയർ...

ഇത്രേം വലിയ കാര്യങ്ങളൊക്കെ അച്ചീവ്‌ ചെയ്താലും അതിന്റെ യാതൊരുവിധ അഭിമാനവും ഇല്ലാതെ നോർമൽ ആയി നടക്കും... ഒന്നുമില്ലേലും ബിസിനസ് ഫീൽഡുമായി 20 വർഷത്തെ ബന്ധമില്ലെ മേഡം എനിക്ക്,,, അതോണ്ട് തന്നെ അവന് ഒരുപാട് വർക്കിങ് എക്സ്പീരിയൻസ് ഉണ്ടെന്ന് എനിക്കുറപ്പായിരുന്നു,, അതിന് വേണ്ടിയാ കമ്പനിയുടെ പുറമെ ഓഫിഷ്യലി ഞാനവനെ പറ്റി അന്വേഷിച്ചത് പക്ഷെ ഇത്രയും വലിയ പോസ്റ്റ് കൈകാര്യം ചെയ്‌ത ആളാകുമെന്ന് ഞനൊരിക്കലും പ്രതീക്ഷിച്ചില്ല മേഡം... വിശാൽ ഹിത്രയെയോ ഹിത്ര ഗ്രൂപ്സിന്റെ പറ്റിയോ എനിക്കൊന്നും അറിയില്ല മേഡം,,, ബട്ട് വിശാൽ ഹിത്രയുടെ ട്വിൻ ബ്രെതെർ ഒരുത്തൻ ഉണ്ട്,,, അവനെയെനിക്ക് പേഴ്സണലി അറിയാം... one mr late vaishak hithra... അയാളും അയാളുടെ വൈഫുമൊക്കെ ഒരു ആക്സിഡന്റിൽ മരിച്ച കേസ് എനിക്ക് അറിയാമായിരുന്നു... പോരാത്തതിന് എന്റെ മകളെ consult ചെയ്‌ത ഡോക്റ്റർ വൈശാഖ് ആയിരുന്നു... അങ്ങനെയാണ് എനിക്കയാളെ പരിചയം,,,

പക്ഷെ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് വീണ്ടും ഡോക്ക്ടറെ തേടി ചെന്നപ്പോഴാ അയാളുടെ മരണ വിവരവും കേസ് ആക്സിഡന്റ് ആയി ക്ളോസ് ചെയ്തതുമൊക്കെ ഞാൻ അറിഞ്ഞത്,,, പിന്നെ മകൾക്ക് വേണ്ടി ഞാൻ പുതിയ ഡോക്റ്ററെ നോക്കിയത് കൊണ്ട് തന്നെ എനിക്ക് കൂടുതലായി ഒന്നും അറിയില്ല... ബട്ട് അയാൾ ഹിത്ര ഫാമിലിസിന്റെ മെമ്പർ ആണെന്നോ ഇങ്ങനെയൊരു കമ്പനി ഉണ്ടെന്നോ അയാൾക്ക് ഇങ്ങനെയൊരു ട്വിൻ ബ്രെതെർ ഉണ്ടെന്നോ ഒന്നും എനിക്ക്‌ അറിയില്ലായിരുന്നു..." "എക്സ്ക്യൂസ്മി ശേഖർ,,, I am your boss,,, MD of this company,,, അല്ലാതെ തന്റെ ഹിസ്റ്ററി ടീച്ചർ ഒന്നുമല്ല താൻ പറയുന്ന കഥാ പ്രസംഗം കേട്ടോണ്ടിരിക്കാൻ... understand..? പിന്നെ വിശാൽ,,, actually അവൻ ഹിത്ര ഫെമിലിസിൽ നിന്നുള്ള ആൾ ആണെന്ന് എനിക്ക് അറിയാമായിരുന്നു,,, പടിക്കുമ്പോ ഞങ്ങൾ collage mates ആയിരുന്നു... ഓഫിഷ്യലി ഞാനിപ്പോ അവന്റെ ബോസ് ആണെങ്കിലും personally we sre good friends...

അവൻ ചില ഫാമിലി ഇഷ്യൂസിൽ പെട്ട് വീട്ടീന്ന് പുറത്തായത് കൊണ്ടാ ഇങ്ങോട്ട് വന്നതും നമ്മുടെ കമ്പനിയിൽ employee ആയിട്ട് വർക്ക് ചെയ്യുന്നതും... എനിക്കാതെല്ലാം അറിയാം,,, താൻ അതൊന്നും നോക്കണ്ട,,, തനിക്ക് ഇവിടുന്ന് തരുന്ന സാലറിക്കുള്ള പണി മാത്രം ചെയ്താൽ മതി മനസിലായോ..? അതൊക്കെ പോട്ടെ,,, താനിത് ആരോടെങ്കിലും പറഞ്ഞോ..." ഇത്തിരി ഭയത്തോടെയാണ് അവളാ ചോദ്യം അയാളോട് ചോദിച്ചത്... "ഇല്ല മേഡം,,, കിട്ടിയപ്പോ തന്നെ മേടത്തോടാണ് വന്ന് പറഞ്ഞത്..." "ഗുഡ്,,, ഇതാരും അറിയാൻ പാടില്ല,,, മെയിൻലി മമ്മയും പപ്പയും ശ്വേതയും... ഇതിപ്പോ ആകെ അറിയുന്നത് തനിക്കും എനിക്കും വിശാലിനും മാത്രമാണ്‌,,, ഇതിനി നാലാമത് ഒരാൾ അറിയാൻ പാടില്ല,,, താൻ വിചാരിക്കാതെ ഇനിയോരാൾ അറിയുകയുമില്ല... ഇനിയിത് നാലാമത് ഒരാൾ അറിഞ്ഞാൽ ഈ കമ്പനിയിലെ തന്റെയീ ജോലി താനങ് പിന്നെ മറന്നേക്ക്,,, അവനെ സംരക്ഷിക്കാമെന്ന് ഞാൻ അവന് കൊടുത്ത വാക്കാണ്,,, എനിക്കത് പാലിച്ചെ മതിയാകൂ...

മുങ്ങിപ്പോകാൻ നിന്ന എന്റെയീ കമ്പനിയെ രക്ഷിച്ചത് അവനാ,,, അതിന്റെ നന്ദി എന്ത് വിമ കൊടുത്തും ഞാൻ കാണിച്ചിരിക്കും... അതുപോലെ ഇനിയാരും അവനെ പറ്റി അറിയാതെ നോക്കണം,,, കമ്പനി സ്റ്റാഫ്‌സിന്റെ ഡിറ്റിയേൽസിൽ കൊടുത്തിരിക്കുന്ന ഡിറ്റയേൽസ് fake ആണ്,,, പപ്പ അത് കാണാതെ നോക്കണം..." "Okey medam... sure.." "Fine,,, താൻ വിശാലിനോട് എന്നെ കാണാൻ വരാൻ പറയണം okey..." "Okey medam.." അത്രയും പറഞ്ഞോണ്ട് അയാൾ പുറത്തേക്ക് ശ്രേയ നെറ്റിയിൽ കൈ വെച്ച് ഇരുന്നു... _____________💙 "ദുർഗ്ഗാ,,, are you safe..." ലഗേജ് ഉം തള്ളി നടക്കുന്ന ദുർഗ്ഗാ ഫോൺ കാതോട് ഒരിക്കൽ കൂടെ അടിപ്പിച്ചതും മറു സൈഡിൽ നിന്ന് നിത്യാ ചോദിച്ച ചോദ്യം കേട്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി മിന്നി... "പേടിക്കണ്ടെടി,,, I am safe,,, പോരാത്തതിന് എനിക്കിപ്പോ ആരെയും പേടിയില്ല നിത്യാ,,, ഒരു രാക്ഷസന്റെ കൂടെ ജീവിച്ച് അവന്റെ കുഞ്ഞിനെയും ചുമന്ന് നടക്കുന്ന ആളാ ഞാൻ,,, ആ ഞാൻ ആരെ പേടിക്കാനാ..."

പുച്ഛത്തോടെ അവളങ്ങനെ പറഞ്ഞതും മറുസൈഡിൽ ഉള്ള നിത്യയും ലയയും മുഖത്തോട് മുഖം നോക്കി... "അപ്പൊ എന്റെ പൊട്ടിപെണ്ണ് ജീവിക്കാൻ ഒക്കെ പഠിച്ചല്ലേ..?" ലയ കളിയോടെ ചോദിച്ചു... "എത്ര പൊട്ടിയായാലും മണ്ഡി ആയാലും ജീവിതം നമ്മളെ പഠിപ്പിക്കുന്ന ഒരുപാട് പാഠങ്ങളുണ്ട് ലയ,,, എത്ര വൈകി ആയാലും വിധികൾ നമ്മളെ തേടിയെത്തും എന്ന് പറയാറില്ലേ..? അത് പോലെ എത്ര വൈകിയാലും ജീവിതവും നമ്മളെ ഒരുപാട് പാഠങ്ങൾ പടുപ്പിക്കും..." "ആഹാ,,, നീ സംസാരിക്കാൻ ഒക്കെ പടിച്ചോ..? അതൊക്കെ പോട്ടെ നമ്മടെ ബേബി എന്ത് പറയുന്നു..? പിന്നെ പറഞ്ഞത് മറക്കണ്ട,,, ഞാൻ പറഞ്ഞ ആളുടെ വീട്ടിലേക്ക് തന്നെ നീ പോകണം,,, അവിടെയെത്തിയ എനിക്ക് വിളിക്കണം..." "ഓഹ് ശെരി തമ്പ്രാട്ടി..." ലയ പറഞ്ഞ കാര്യത്തിന് ചിരിയോടെ അത്രയും പറഞ്ഞിട്ട് ദുർഗ്ഗാ മുന്നോട്ട് നടന്നു... "Okey ഡാ എന്നാൽ ബെയ്‌,,, നീ അവിടെ എത്തിയിട്ട് വിളിക്ക്.." "Okey ഡി ബെയ്‌..." അത്രയും പറഞ്ഞിട്ട് ചിരിച്ചിട്ട് കോൾ കട്ട് ചെയ്‌തെങ്കിലും കോൾ കട്ട് ചെയ്ത ഉടനെ തന്നെ ചിരിച്ചോണ്ട് നിന്നിരുന്ന മുഖം പെട്ടെന്ന് മാറി...

അപ്പൊ തന്നെ ഫോണിൽ നിന്ന് ആ സിം എടുത്തു പൊട്ടിച്ച് കളഞ്ഞു അവിടുത്തെ ഡെസ്‌ബിന്നിൽ ഇട്ടിട്ട് ലയ കൊടുത്ത അഡ്രസ്സും അവളാ ഡെസ്‌ബിന്നിൽ ഇട്ടു... "ഇങ്ങോട്ട് വന്നത് ജീവിക്കാനാണ് ലയ,,, അവന്റെ ശല്യമില്ലാതെ,,, നാളെയൊരുനാൾ അവൻ തിരികെ വന്നാൽ അവന്റെ ചോരയെ ചോദിച്ചിട്ട് വന്നാൽ ഞാനെന്റ കുഞ്ഞിനെ കൊടുക്കില്ല... അതോണ്ട് ഇനി ഞാനെവിടെയെന്ന് നിങ്ങളറിഞ്ഞാൽ അതവനും അറിയും,,, അതിന് ഞാൻ സമ്മതിക്കില്ല,,, എന്റെ കുഞ്ഞിനെ എനിക്ക് മാത്രമായി വേണം,,, അതിന് ഞാനിനി എവിടെയാണെന്ന് നിങ്ങൾ എന്നല്ല മറ്റാരും അറിയണ്ട..." അത്രയും മനസ്സിൽ കരുതിയിട്ട് അവള് മുന്നോട്ട് നടന്നതും പുതിയ തീരുമാനങ്ങൾ ആ മനസ്സിൽ സമാധാനം നൽകുന്നുണ്ടായിരുന്നു... _____________🖤

"വിശാൽ തന്നെ ശ്രേയ മേഡം വിളിക്കുന്നു..." ഒരു സ്റ്റാഫ് അത്രയും പറഞ്ഞോണ്ട് അങ്ങോട്ട് വന്നതും കംപ്യുട്ടറിൽ എന്തോ ചെയ്തോണ്ടിരുന്ന വിശാൽ അയാളെ നോക്കി... 'അവളെന്തിനാ ഇപ്പൊ കൂടെ കൂടെ എന്നെ വിളിക്കുന്നെ..?' അത്രയും മനസ്സിൽ ചോദിച്ചിട്ട് അവൻ അവളുടെ കാബിനിലേക്ക് നടന്നു... പെട്ടെന്ന് ഫോണ് അടിയുന്ന സൗണ്ട് കേട്ടതും പോക്കറ്റിൽ നിന്ന് ഫോണെടുത്തു അറ്റൻഡ് ചെയ്തു... "ഹേയ് റാം,,, tell me anything serious..?" "Yes sir..." എന്ന് അവൻ പറഞ്ഞപ്പോ അവന്റെ വാക്കുകളിലെ വെപ്രാളം വിശാൽ അറിയുന്നുണ്ടായിരുന്നു... "What.." "Sir,,, നഡാശ,,, നഡാശ മാം ചെയ്ത കുറ്റങ്ങൾ സമ്മദിച്ചു പോലീസിൽ സറണ്ടർ ആയി... ഇന്ന് ഈവനിംഗ് മേടത്തെ പോലീസ് അറസ്റ്റ് ചെയ്തു..."......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story