കാമഭ്രാന്തൻ: ഭാഗം 65

kamabranthan

എഴുത്തുകാരി: മുഹ്‌സിന

'അവളെന്തിനാ ഇപ്പൊ കൂടെ കൂടെ എന്നെ വിളിക്കുന്നെ..?' അത്രയും മനസ്സിൽ ചോദിച്ചിട്ട് അവൻ അവളുടെ കാബിനിലേക്ക് നടന്നു... പെട്ടെന്ന് ഫോണ് അടിയുന്ന സൗണ്ട് കേട്ടതും പോക്കറ്റിൽ നിന്ന് ഫോണെടുത്തു അറ്റൻഡ് ചെയ്തു... "ഹേയ് റാം,,, tell me anything serious..?" "Yes sir..." എന്ന് അവൻ പറഞ്ഞപ്പോ അവന്റെ വാക്കുകളിലെ വെപ്രാളം വിശാൽ അറിയുന്നുണ്ടായിരുന്നു... "What.." "Sir,,, നഡാശ,,, നഡാശ മാം ചെയ്ത കുറ്റങ്ങൾ സമ്മദിച്ചു പോലീസിൽ സറണ്ടർ ആയി... ഇന്ന് ഈവനിംഗ് മേടത്തെ പോലീസ് അറസ്റ്റ് ചെയ്തു..." "Whatttt...?" "Yes sir... മേഡം തന്നെ കീഴടങ്ങുവായിരുന്നു..." "അവളെന്തിനാ ഇപ്പൊ അങ്ങനെ ചെയ്തത്..?" "അറിയില്ല സർ.. ഹിത്രയിലുള്ളവർ ഇനിയും കാര്യം അറിഞ്ഞിട്ടില്ല.." "ഫൈൻ,,, അവളെ ഈ കാര്യത്തിൽ നിന്ന് രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ..?" അവസാനത്തെ പ്രതീക്ഷപോൽ അവൻ ചോദിച്ചു... "സോറി സർ,,, മേഡം തന്നെ സറണ്ടർ ആയ സ്ഥിതിക്ക് ഇനി മേടത്തെ രക്ഷിക്കാൻ യാതൊരുവിധ വഴിയുമില്ല..." ____________💚

"മെർലിനെ കണ്ടതെ ഇല്ലല്ലോ റോബിൻ..?" എസ്‌തറിന്റെ കല്യാണം കഴിഞ്ഞു റോബിനും ഹെലനും പോയത് റോബിന്റെ വീട്ടിലേക്ക് ആയിരുന്നു,,, നഡാശ അവളുടെ വീട്ടിലേക്കും,,, പ്രശ്നങ്ങളൊക്കെ പറഞ്ഞു തീർത്തു ഇരുവരും താഴേക്ക് എത്തിയപ്പോഴേക്കും അത്യാവശ്യ കാര്യം ഉണ്ടെന്ന് പറഞ്ഞു മെർലിൻ പോയിരുന്നു... റോബിന്റെ വീട്ടുകാർ ആദ്യമൊക്കെ ഞെട്ടിയെങ്കിലും പിന്നീട് അവള് തിരിച്ചുവന്ന സന്തോഷം അവരിലും നല്ലത് പോലെ ഉണ്ടായിരുന്നു... അപ്പഴാണ് അവിടെ എവിടെയും മെർലിൻ ഇല്ലെന്നുള്ള കാര്യം ഹെലൻ ശ്രദ്ധിച്ചത്,,, ഉള്ളിലെ സംശയം അതേപടി തന്നെ അവൾ റോബിന്റെ മുൻപിൽ പറഞ്ഞപ്പോൾ അവനൊരു കൺഫ്യുഷനോടെ ചുറ്റും നോക്കി... പിന്നെ എന്തോ ഓർത്തത് പോൽ തലയൊന്ന് കുടഞ്ഞോണ്ട് ഹെലനെ നോക്കി... "യാ,,, മെർലിൻ ജെയിംസിന്റെ വീട്ടിലേക്ക് പോയി..." അവനങ്ങനെ പറഞ്ഞതും ഹെലന്റെ മുഖം കൂടുതൽ സംശയങ്ങൾ കൊണ്ട് ചുളിയുന്നത് റോബിൻ ശ്രദ്ധിച്ചു... "അതാരാ റോബിൻ ജെയിംസ്..?" ഇപ്പൊ പിരിഞ്ഞിരുന്നെങ്കിലും ഒരുപാട് കാലം റോബിന്റെ കൂടെയും അവന്റെ ഫാമിലിയുടെ കൂടെയുമൊക്കെ ജീവിച്ച ആളായിരുന്നു ഹെലൻ,,,

ഇതുവരെ ജെയിംസ് എന്ന പേര് അവളാ കുടുംബത്തിൽ കേട്ടിരുന്നില്ല... "ജെയിംസ് മെർലിന്റെ ഹസ്ബൻഡ് ആണ് ഹെലൻ,,, അവനെ അവൾ എവിടെ നിന്നാണ് പരിചയപ്പെട്ടത് എന്നോ അവരങ്ങനെയാണ് പ്രണയിച്ചതെന്നോ ഒന്നുമറിയില്ല... പക്ഷെ അവന് ഇന്ത്യൻ ആർമിയിൽ ആയിരുന്നു ജോലി... And unfortunately,,, രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി അവന്റെ ജീവൻ ബലി കൊടുക്കേണ്ടി വന്നു... അവന്റെ മോളാണ് zella,,, നീ കണ്ട ഞങ്ങടെ മോള്,,, zella james adam... അതിന്റെ ശേഷം മെർലിൻ ഒരു പ്രത്യേക സ്വപാവക്കാരിയാണ്,,, അവളിങ്ങനെയാണ്... ഒരു പൊടിക്കുഞ്ഞിനെയും തന്നിട്ട് അവൻ പോയപ്പോ ഒന്നുമറിയാതെ അവളൊന്ന് പകച്ചു പോയി,,, ആ ഒരു ടൈം ഞാനും മെർലിനും യാതൊരുവിധ കോണ്ടാക്റ്റും ഇല്ലായിരുന്നു,,, പിന്നീട് ആ ഒരു സമയത്താണ് അവളുടെ മമ്മയ്ക്ക് ബ്രെയിൻ ട്യൂമർ കൂടി പിടിപെടുന്നത്... ഒരു പൊടി കുഞ്ഞിനെയും കൊണ്ട് മമ്മയുടെ ചികിത്സയും കൂടെ നടത്താൻ മെർലിൻ വല്ലാതെ ബുദ്ധിമുട്ടി,,,

അവൾക്ക് കഴിയുന്നില്ലായിരുന്നു ഒന്നിനും... അത്യാവശ്യം എഡ്യൂക്കേറ്റഡ് ആയത് കൊണ്ട് തന്നെ തരക്കേടില്ലാത്ത ഒരു ജോലി കിട്ടിയെങ്കിലും ബേബിയെയും മമ്മയെയും നോക്കാനുള്ള made ഉം ഫ്ലാറ്റിന്റെ ചിലവും എല്ലാം അവളെ കൊണ്ട് തങ്ങുമായിരുന്നില്ല,,, അവർക്കുള്ള ഷെയറും ചോദിച്ചു ഇങ്ങോട്ടേക്ക് വരില്ലെന്നുള്ളത് മെർലിന്റെ വാശി ആയിരുന്നു... കഷ്ടപ്പെട്ടു,,, ഒരുപാടൊരുപാട്,,, ഒടുവിൽ മകളെ കഷ്ടപ്പെടുത്തിക്കുന്നത് മതിയാക്കി ആന്റി പോയപ്പോ അവളാകെ തകർന്നിരുന്നു,,, ചെലവാക്കിയ പൈസ യുടെ ഗുണം കാണാഞ്ഞിട്ടല്ല,,, ആകെയുള്ള ഒരു തുണയും കൂടെ പോയത് കൊണ്ട്,,, മമ്മയും ജെയിംസും ഇല്ലാതെ ഒരിക്കലും zella യെ നോക്കാൻ കഴിയില്ലെന്ന് മനസ്സവാളോട് പറഞ്ഞിരുന്നെങ്കിലും വീണ്ടും റിസ്ക് എടുക്കാൻ തന്നെ ആയിരുന്നു മെർലിന്റെ പുറപ്പാട്... ആ ഒരു സമയത്താണ് ഞാൻ ഒരു ഡൊണേഷൻ ഭാഗമായി zella പഠിക്കുന്ന residential സ്കൂളിൽ എത്തിയത്,,, രജിസ്റ്ററിലെ സ്‌കോളർഷിപ്പിന് വേണ്ടി അപ്ലൈ ചെയ്ത ലിസ്റ്റിലെ zella james adam എന്ന പേര് കണ്ട് എനിക്കൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നെങ്കിലും അവളെ പിക് ചെയ്യാൻ വന്ന പാരന്റിന്റെ മുഖം എന്നെ വല്ലാതെ അലട്ടിയിരുന്നു...

അന്ന്,,, ഞാൻ മെർലിനെ ഞാനവിടെ കണ്ട ആ സന്ദർഭം,,, എനിക്കൊരിക്കലും മറക്കാൻ കഴിയില്ല ഹെലൻ,,, അവൾ എതിർത്തിരുന്നെങ്കിലും അവളെ ഒരിക്കൽ കൂടെ തനിച്ചാക്കാൻ ഞാൻ റെഡി ആയിരുന്നില്ല,,, മെർലിനെയും കൊണ്ട് ഇങ്ങോട്ടേക്ക് വരുമ്പോ നീ ഇവിടുന്ന് പോകാൻ കാരണം അവളായത് കൊണ്ട് തന്നെ മമ്മ ആദ്യം അവളോട് അടുപ്പം കാണിച്ചില്ല,,, പിന്നെ പിന്നെ മമ്മയും ഉടഞ്ഞു വന്നിരുന്നു... പിന്നെ പിന്നെ,,, നീയെന്ന ആളുടെ ഓർമ്മ തന്നെ എല്ലാരുടെ മനസ്സിൽ നിന്നും മറഞ്ഞു പോയ,,, zella എല്ലാരേയും കവർന്നെടുത്തു,,, ഞാനല്ലാതെ മറ്റാരും നിന്നെ കുറിച്ച് ഓർക്കുക കൂടി ചെയ്യാറില്ല എന്ന് പറയുന്നതാകും ശെരി... ____________💜 "Miss ദുർഗ്ഗ മെഡിസിന് പടിക്കുവായിരുന്നു അല്ലെ..?" തന്റെ മുന്നിൽ നിൽക്കുന്ന പെണ്കുട്ടിയെ അയാൾ അലിവോടെ നോക്കി... "അതേ സർ..." "ഹസ്ബൻഡ്...?" "Sorry sir,,, we are separated..." ഇടറാത്ത വാക്കുകളോടെ പറഞ്ഞുകൊണ്ട് കൈ ചുരുട്ടി പിടിച്ചു... തലയ്ക്കുള്ളിൽ എന്തോ പെരുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു അവൾക്ക്... "കോഴ്‌സ് കംപ്ലീറ്റ് ചെയ്തിരുന്നോ..?" "ഇല്ല സർ,,, മേരേജ് കഴിഞ്ഞത് കൊണ്ട് നിർത്തിയിരുന്നു..." "ഹ്മ്.."

"ഞാൻ തനിക്ക് ജോലി ഒക്കെ തരാം,,, പക്ഷെ തന്റെയീ അവസ്ഥ വെച്ച് തനിക്കത് ചെയ്യാൻ ബുദ്ധിമുട്ട് ആവും..." "തീയിൽ കുരുത്തത് ഒരിക്കലും വെയിലത്ത്‌ വാടില്ല സർ,,, ഞാൻ ചെയ്തോളാം..." എങ്കിൽ,,, താൻ നാളെ വന്നോളൂ,,, മെഡിസിൻ പഠിച്ച നിനക്ക് പറ്റിയ പണിയൊന്നും എന്റെ കയ്യിൽ ഇല്ല,,, ഇത് ബിസിനസ് ആണ്,,, ഞാൻ വേണമെങ്കിൽ സെയിൽസ് ഗേളിന്റെ ജോബ് ദുർഗ്ഗക്ക് ഓഫർ ചെയ്യാം..." അത് കേട്ടതും അവൾ ഒന്ന് നിശ്വസിച്ചു... "താൻക്യൂ സർ,,, താൻക്യൂ സോമച്ച്..." "എങ്കിൽ,,, ദുർഗ്ഗ പോയിട്ട് നാളെ വന്നോളൂ..." അത് കേട്ടതും അയാളെ നോക്കി ഒന്ന് തലയാട്ടി കൊണ്ട് അവളവിടെ നിന്ന് ഇറങ്ങി... ഷോപ്പിംഗ് മാളിന്റെ പുറത്തേക്ക് നടന്നതും പെട്ടെന്ന് ഒരു പയ്യനുമായി അവളൊന്ന് കൂട്ടി മുട്ടി... "സോറി..." അത്ര മാത്രം അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു കൊണ്ട് അവൾ നടന്നതും ആ ചെറുപ്പക്കാരൻ അവളുടെ കയ്യിൽ കയറി പിടിച്ചു... "എവിടെ നോക്കിയാടി നട.." പറഞ്ഞവസാനിപ്പിക്കും മുൻപേ അവളുടെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു... അവനെ ചുട്ടെരിക്കാനുള്ള അഗ്നി കണ്ണിൽ തീർത്ത് കൊണ്ട് അവൾ അവനെ നോക്കി,,, ഒറ്റ തവണ മാത്രമേ അവനവളെ നോക്കിയിരുന്നുള്ളൂ,,,

മുഖത്ത് നോക്കാൻ കഴിയാതെ തലതാഴ്ത്തി നിന്ന് പോയി... "സ്ത്രീകളോട് മാന്യമായി പെരുമാറണം,,, അത് അമ്മ പഠിപ്പിച്ചു തന്നില്ലെങ്കിൽ ഇതുപോലെ ആരെങ്കിലും പഠിപ്പിച്ചു തരും... ആരെയെങ്കിലും കയ്യിൽ കിട്ടിയാൽ കൊല്ലാൻ കാത്തു നിൽക്കുവാ ഞാൻ,,, വെറുതെ മുഖം കേട് വരുത്തേണ്ട..." അത്ര മാത്രം പറഞ്ഞ് അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു... "എന്താണിത്ര ദേഷ്യം ആ പെണ്ണിന്..." കവിളിൽ കൈ വെച്ചുകൊണ്ട് അവൻ സ്വയം ചോദിച്ചതും അവന്റെ കൂടെ നിന്നവൻ അവനെ നോക്കി പൊട്ടിച്ചിരിച്ചു... "മുറിവേറ്റ സ്ത്രീ മനസ്സിന്റെ ദേഷ്യം ഈ ലോകത്തെ തന്നെ ചുട്ടരിക്കാൻ പാകമുള്ളതാണ് ഷാഹി,,, അവളെ ആരോ വേദനിപ്പിച്ചു കാണാം,,, പെരുമാറ്റം കണ്ട് പുരുഷൻ ആകാനാണ് സാധ്യത,,, ആരായാലും അവന്റെ കാര്യം ഗോവിന്ദ..." ഒടുവിൽ ചിരി നിർത്തി അത്രയും അവന്റെ കൂട്ടുകാരൻ പറഞ്ഞെങ്കിലും അവന്റെ കണ്ണുകൾ മാത്രം ദൂരേക്ക് നടന്ന് പോകുന്നവളിൽ ആയിരുന്നു... അവനെ പിടിച്ചു വലിച്ചുകൊണ്ട് അവന്റെ കൂട്ടുകാരൻ നടന്നെങ്കിലും അവളുടെ കണ്ണിൽ കണ്ട അഗ്നി മാത്രമായിരുന്നു അവന്റെയുള്ളിൽ... 'ആരാണാ മനസ്സ് വേദനിപ്പിച്ചത്...?' ___________🖤

"ഇന്നലത്തെ ആ കൊലപാതക കേസിന്റെ വിധി എന്തായിരുന്നു റോഷി...?" "ഏത്..?" "ആ മായാ കൊലക്കേസ്,,, അവളുടെ ഹസ്ബൻഡിന്റെ ആദ്യ കാമുകി ചെയ്ത കൊലപാതകം..." "ഓഹ്,,, ആ കേസൊ,,, ചില ടെസ്റ്റുകൾ ചെയ്തപ്പോ ആ കുട്ടി മെന്റലി വിഭ്രാന്തി ആണെന്ന് മനസിലാക്കി കൗണ്സിലിംഗ് കഴിഞ്ഞ് ജെയിലിലേക് മാറ്റും..." രണ്ട് വക്കീൽ മാരുടെ സംസാരം മാറിയിരുന്നു കേട്ടിട്ട് റാം പെട്ടെന്ന് ഫോൺ എടുത്തു നോക്കി,,, കോൾ ഒന്നും ഇല്ലെന്ന് കണ്ടതും ഒരു സിപ് ചായ കൂടി കുടിച്ചിട്ട് ബിൽ പെയ്‌ചെയ്ത് കാന്റീനിൽ നിന്ന് ഇറങ്ങാൻ നിന്നതും ഇൻകോമിങ് കോൾ ആയി 'വിശാൽ സർ' എന്ന കോൾ വന്നതും ഒന്ന് നിശ്വസിച്ചു കൊണ്ട് കോൾ അറ്റൻഡ് ചെയ്തു... "എന്തായി..?" "സോറി സർ,,, ശിക്ഷ കുറച്ചു നീണ്ട് പോകുമെന്നല്ലാതെ no more hope..." അത് കേട്ടതും മറുപുറം നിശബ്ദമായി... "ഒക്കെ റാം,,, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം,,, ആൻഡ് അപ്ഡെറ്റ്‌സ് വല്ലതും ഉണ്ടെങ്കിൽ എന്നെ അറിയിക്കാൻ മറക്കരുത്..." അത്ര മാത്രം അവൻ പറഞ്ഞതും റാം ഓകെ പറഞ്ഞുകൊണ്ട് കോൾ കട്ട് ചെയ്തു... ____________💜

"ഹേയ് ശ്വേതാ,,, ഒരു സംശയം ചോദിച്ചോട്ടെ..?" ചിരിച്ചോണ്ട് ഓഫിസിലേക്ക് കയറി വന്ന ശ്വേതയോട് അവളുടെ ഫ്രണ്ടും അവിടുത്തെ റിസപ്‌ഷനിസ്റ്റും ആയ ടീന ചോദിച്ചതും അവളൊരു ചോദ്യ ഭാവത്തോടെ ടീനയെ നോക്കി... "Are you in love..?" അവളെ നോക്കി ടീന ഒരു കള്ള ചിരിയോടെ ചോദിച്ചതും നിമിഷ നേരങ്ങൾക്കുള്ളിൽ ശ്വേതയുടെ മുഖം ചുവന്ന് തുടുത്തു,,, കവിളിൽ ചുവപ്പ് രാശി നിറഞ്ഞപ്പോ അവളൊരു ചിരിയോടെ ഓടിക്കളഞ്ഞു... "അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ ടീന..?" അവരെ അത്രയും നേരമൊരു ചിരിയോടെ നോക്കി നിന്ന അവരുടെ സഹപ്രവർത്തക അത്രയും ചോദിച്ചോണ്ട് ടീനയെ നോക്കിയതും ടീന ഇല്ലെന്നുള്ള മട്ടിൽ അയാളെ നോക്കി... സി സെക്ഷനിലെ ടീം ഹെഡ് ആയിട്ട് ഇപ്പൊ പുതിയ ഒരുത്തനെ പെട്ടെന്ന് നിയമിച്ചില്ലേ അതിന്റെ പിറകിൽ ഈ ശ്വേതയുടെ കരങ്ങൾ ആണ് മോളെ,,, ആ പയ്യനോട് ഇവൾക്ക് മുടിഞ്ഞ പ്രേമം ആണ്... പിന്നെ ഇവളെയും കുറ്റം പറയാൻ പറ്റില്ല ചെക്കൻ മുടിഞ്ഞ ഗ്ലാമർ ആണ്..." "But ഒരു ടീം ഹെഡ്മായിട്ടൊക്കെ ഉള്ള റിലേഷൻ അവളുടെ പപ്പ എക്സപ്റ്റ് ചെയ്യുവോ..?" "അവൾക്ക് ഇപ്പോ ഫാമിലിയൊന്നും വേണ്ടടി,,,

ഇന്നല്ലേൽ നാളെ വിശാൽ വിളിച്ചാൽ അവള് ഏത് പട്ടിക്കാട്ടിലേക്കും ഇറങ്ങിപ്പോകും,,, അപ്പഴാ പപ്പ,,, അവളുടെ ഒരുപാട് പൊട്ടിപ്പൊളിഞ്ഞ പ്രേമം കണ്ടിട്ടുണ്ടെലും ആദ്യയിട്ടാ തിരിച്ചു ഇഷ്ടം പറയാത്ത ഒരാളിൽ ശ്വേത ഇത്രയും obsessed ആയിട്ട് കാണുന്നത്,,, തമാശ പോലെയല്ല,,, വിശാലിനെ അവൾക്ക് ശെരിക്കും ഇഷ്ടാ..." "What,,, അപ്പൊ ഇതുവരെ അവൻ ഇഷ്ടം തിരിച്ചു പറഞ്ഞില്ലേ..?" അതുവരെ കേട്ടൊണ്ട് നിന്നവൾ പെട്ടെന്ന് ഞെട്ടലോടെ ചോദിച്ചു... "എവിടെ,,, still one side,,, അവൾക്ക് ഇഷ്ട്ടമുള്ള കാര്യം പോലും വിശാലിന് അറിയില്ല..." ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തിക്കൊണ്ട് ആ പെണ്കുട്ടി തന്റെ കയ്യിലെ ഫയൽ ആ റിസപ്‌ഷനിസ്റ്റ് ടീനയെ നോക്കി... "അടിപൊളി... എന്തായാലും അവൻ നോ ഒന്നും പറയില്ല..." "അങ്ങേർക്ക് ഇനി വേറ വല്ല ലവ്വറും ഉണ്ടോന്ന എന്റെ പേടി.." "ഹേയ്,,, നീ ഇങ്ങനെ ഡാർക്ക് അടിക്കാതെ ലയ,,, അവനെ കണ്ടിട്ട് love ഉണ്ടെന്നൊന്നും തോന്നുന്നില്ല..." ലയയുടെ തോളിലൊന്ന് തട്ടിക്കൊണ്ട് ടീന അത്രയും പറഞ്ഞിട്ട് ലയയുടെ കയ്യിലെ ഫയൽ വാങ്ങിവെച്ചു... "അത് hr നെ ഏല്പിക്കേണ്ട ഫയലാ,,, പിന്നെയിത് വിശാൽ നെ ഏൽപ്പിക്കണം... സി സെക്ഷനിലേക്കാ നെക്സ്റ്റ് വർക്ക്,,,

സോ മാറ്ററുടെയേലും തലയിൽ വെച്ച് കൊടുക്കല്ലേ നീ തന്നെ അവന് കൊടുക്കണം,,, ഇല്ലേൽ ശ്രേയ മേഡം എന്നെ സൂപ്പാക്കും,,, അല്ലേലെ ആ പെണ്ണുംപിള്ള എന്നെ കടിച്ചു കീറാൻ കാത്തിരിക്കുവാ... എന്ന ഞാൻ ചെല്ലട്ടെ..." അത്രയും പറഞ്ഞിട്ട് ടീനയുടെ മറുപടിക്ക് കാത്തിരിക്കാതെ ലയ ഓടിപ്പോയി... ____________💛 ഇസ്ര... The Definition Of LOVE - Malhar💞 Meet the Author "പ്രണയത്തെ പറ്റി നിങ്ങൾക്കെന്താണ് അഭിപ്രായം..?" അവതാരകയുടെ ചോദ്യത്തിൽ എഴുത്ത് കാരിയൊന്ന് പുഞ്ചിരിച്ചു... "ഈ ലോകത്തിലെ ഏറ്റവും നല്ല ഫീലിംഗ്സ്,,, അത് പ്രണയമല്ലേ..?" മറുപടിയിൽ കാണികളിൽ പുഞ്ചിരി വിരിയുമ്പോൾ അതിലൊരാളായി അവളും ഉണ്ടായിരുന്നു... "ഏതൊരു കാഴ്ച ശക്തിയുള്ളവനെയും അന്ധനാക്കാൻ വരെ പ്രണയത്തിന് കഴിയും,,, നമ്മുടെ ലോകം നമ്മൾ പ്രണയിക്കുന്ന ആളിലേക്കായി വെട്ടിച്ചുരുക്കാൻ പ്രണയത്തിന് കഴിയും,,, പ്രണയത്തിന് മുൻപിൽ മതങ്ങളും ലിംഗമും, വർഗ്ഗമും, നിറമും, വാശിയും, ദേഷ്യവും, പകയും എല്ലാം പിറകിൽ നിൽക്കും,,, പ്രണയം കൊണ്ട് എല്ലാം മാറ്റിയെടുക്കാൻ സാധിക്കും...

ആർക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം,,, മാലാഖയെ ചെകുത്താനാക്കാനും, ചെകുത്താനെ മലാഖയാക്കി മറ്റാനുമൊക്കെ പ്രണയത്തിന് കഴിയും..." ഇസ്ര.. കയ്യിലെ പുസ്തകം നോക്കിക്കൊണ്ട് എഴുത്തുകാരി പറഞ്ഞു... "പറഞ്ഞു വരുന്നത് love toxic ആണെന്നാണോ..?" ഒരു ചോദ്യം ഉയർന്നു... "പ്രണയം ഒരിക്കലും വിഷമല്ല, പ്രണയത്തിൽ വിഷം ചേർക്കുമ്പോഴാണ് പ്രണയം വിഷമാകുന്നത്,,, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് നൽകാൻ കഴിയുന്ന ഒരു അനൂഭൂതിയാണ് പ്രണയം... തന്റെ പ്രണയത്തിന് വേണ്ടി ആരെ വേണമെങ്കിലും കൊല്ലാനും മടിക്കാത്തവരുമുണ്ട്... പരിമിതികൾ തെറ്റുമ്പോൾ പ്രണയം തോറ്റ് പോകും..." "അതിരുവിട്ട് പ്രണയിക്കുന്നത് കൊണ്ടാണ് ഇപ്പൊ സമൂഹത്തിൽ പ്രേമനൈരാശ്യം കൊണ്ട് കൊലപാതകം നടക്കുന്നത് എന്നാണോ പറയുന്നത്..?" "ഒരിക്കലുമല്ല,,, പ്രണയം അതിരുവിടുമ്പോൾ ഒരിക്കലും ഒരാളും തന്റെ പ്രണയത്തിന്റെ നാശം ആഗ്രഹിക്കില്ല... പ്രണയത്തിന് അതിരുകളില്ല... അതിരുകളില്ലാത്ത പ്രണയം മാത്രമേ വിജയിക്കുകയുള്ളൂ... ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഒഴുകിയെത്തുന്ന പ്രണയത്തിന്റെ ഒഴുക്കിന്റെ ദിശ മാറുമ്പോൾ ആ പ്രണയം തന്നെ അവിടെ ഉടഞ്ഞില്ലാതാവും...

രണ്ടുപേരിൽ ഒതുങ്ങുന്ന പ്രണയത്തിൽ മൂന്നാമതൊരാൾ കടന്ന് വരുമ്പോൾ അവിടെ പ്രണയം തകരും... പ്രണയത്തിന് മാത്രമേ അതിരുകൾ ഇല്ലാത്തതായുള്ളൂ,,, പ്രണയത്തിനുമപ്പുറമുള്ള ജീവിതത്തെയും ലോകത്തെയും അംഗീകരിക്കണം,,, അതിന് കഴിയാതെ വരുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്... മനുഷ്യ മനസ്സുകളിൽ പല സമയങ്ങളിൽ പല ചിന്തകൾ കടന്ന് വരും,,, അതിനെ അംഗീകരിച്ചു കൊണ്ട് പ്രണയിക്കണം... അങ്ങനെ വരുമ്പോൾ ഇവയിലൊക്കെ മാറ്റം വരും.." അവതാരിക എഴുത്തുകരിയെ ഒരിക്കൽ കൂടെ നോക്കി കയ്യിലെ കാർഡിലേക്ക് നോക്കി... "ദീപ ശങ്കർ എന്ന മേഡം മൽഹാർ എന്ന തൂലിക നാമം സ്വീകരിക്കാനുള്ള കാരണം..? ഇപ്പോഴും മേടത്തിന്റെ പല വായനക്കാരിലെയും സംശയം ഇതാണ്..." ആ ചോദ്യം കേട്ടതും കാണികളെ ഒക്കെ നോക്കി കൊണ്ട് അവർ മൈക്ക് വീണ്ടും കയ്യിലെടുത്തു... "എന്റെ പ്രിയപ്പെട്ട ഒരു പുസ്തകം ഉണ്ടായിരുന്നു... ക്രിസ്റ്റീന എബ്രഹാം എഴുതിയ 'ലൈല' എന്നൊരു പുസ്തകം,,,

അതിലെ കഥാപാത്രമായിരുന്നു മൽഹാർ... തന്റെ പ്രണയത്തിന് വേണ്ടി സ്വപ്‌നവും കുടുംബവും സുഖവും സൗകര്യവും ഒക്കെ വേണ്ടെന്ന് വെച്ചവൾ... even അവളുടെ ജീവിതവും ജീവനുമെല്ലാം അവൾ വെടിഞ്ഞു... എല്ലാം പ്രണയത്തിന് വേണ്ടി വേണ്ടെന്ന് വെച്ച് മടങ്ങിയ മൽഹാർ... പ്രണയത്തിന് മുൻപിൽ അവൾ അവളെ സ്നേഹിക്കാൻ മറന്നപ്പോൾ എഴുത്തുകാരി അവളെ വിശേഷിപ്പിച്ചത് ലൈല എന്നായിരുന്നു... എന്റെ പ്രണയത്തിന്റെ കാര്യത്തിൽ മൽഹാർ ആകണമെന്നാണ് എന്റെ ആഗ്രഹം..." "ഒരു പ്രണയം തകർന്നത് കൊണ്ട് പിന്നീട് ജീവിതത്തിൽ പ്രണയമേ വേണ്ടെന്ന് വെക്കുന്നവരോട് എന്താണ് പറയാനുള്ളത്..? ഒരാൾ കാരണം പ്രണയത്തെ തന്നെ വെറുത്തവരോട് എന്താണ് പറയാനുള്ളത്..?" അടുത്ത ചോദ്യം ഉയർന്നപ്പോൾ എഴുത്തുകാരി ഒരുനിമിഷം ചിന്തായിലാണ്ടു... പിന്നെയൊരു ചിരിയോടെ കാണികളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "I know... ഇതിൽ ആരെങ്കിലുമൊക്കെ പ്രണയത്തെ വെറുക്കുന്നവർ ഉണ്ടാവും... നിങ്ങൾക്ക് വേണ്ടിയാണ് ഞാനീ പുസ്തകം എഴുതിയത്,,, അവരോടൊക്കെ എനിക്ക് പറയാനുള്ളത് മുഴുവൻ ഇസ്രയായി ഞാനീ പുസ്തകത്തിലൂടെ ഞാൻ പറയുന്നുണ്ട്... അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല..." ചുരുങ്ങിയ വാക്കുകളിൽ തന്റെ ഉത്തരം അവസാനിപ്പിച്ചവളെ എല്ലാവരും സംശയത്തോടെ നോക്കി,,

പക്ഷെ അവരിൽ വായിച്ചവരൊക്കെ അവളെയൊരു പുഞ്ചിരിയോടെ നോക്കി... "ഇസ്രയെ കുറിച്ച് പറയാമോ..?" മുഖത്തെ സംശയെ മാറ്റി വെച്ചുകൊണ്ട് ഇന്റർവ്യൂവർ അടുത്ത ചോദ്യം ചോദിച്ചു... "ഇസ്ര,,, പ്രണയത്തിന് യാതൊരു വിലയും കല്പിക്കാത്ത പ്രകൃതം ഉള്ളവൾ... വെറുപ്പാണവൾക്ക് പ്രണയത്തോട്... അങ്ങനെയുള്ളവളിൽ പ്രണയം കൊണ്ട് മാന്ത്രികത നിറച്ചവൻ ആത്രയ്... പ്രണയത്തോട് പുച്ഛം മാത്രം തോന്നിയവൾ അതേ പ്രണയത്തിന് വേണ്ടി ജീവൻ പോലും കൊടുക്കാൻ മടിക്കാത്ത അവസ്ഥയിലെത്തുന്നു... ഇതവരുടെ കഥയാണ്,,,രണ്ട് വ്യത്യസ്ത മതങ്ങളിൽ നിന്ന്,,, രണ്ട് വ്യത്യസ്ത കാഴ്ചപ്പാടുകളിൽ നിന്ന് വന്ന് അവസാനം പ്രണയത്തിന് വേണ്ടി എന്തും ത്യാഗം ചെയ്യാൻ സന്നദ്ധരായ ഇസ്രയുടെയും ആത്രയ് യുടെയും കഥ... അവരുടെ പ്രണയത്തിന്റെ കഥ,,, വേദനകളുടെ കഥ,,, യാഥനകളുടെ കഥ,,, നിസ്സഹായയുടെ കഥ,,, പ്രതികാരത്തിന്റെ കഥ,,, മതങ്ങൾ ബേദിച്ചു ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിച്ചവരുടെ കഥയാണ് ഇസ്ര..." കാണികളിൽ പുഞ്ചിരി നിറഞ്ഞു... അവരെല്ലാം കയ്യിലെ പുസ്തകം ഒരു പുഞ്ചിരിയോടെ നോക്കി... അവസാനം ഓരോരുത്തരായി കയ്യിലെ പുസ്തകത്തിൽ autograph വാങ്ങിക്കാൻ തുടങ്ങി...

ചിരിയോടെ അവരോട് ഓരോന്ന് ചോദിച്ചു കൊണ്ട് ഓട്ടോഗ്രാഫ് കൊടുക്കുന്ന തിരക്കിൽ ആയിരുന്നു മൽഹാർ... 'പ്രണയം..' പുച്ഛത്തോടെ മനസ്സിൽ ഓർത്തുകൊണ്ട് അവരിലൊരാളായി ഇരുന്ന ദുർഗ്ഗാ എഴുന്നേറ്റു കയ്യിലെ ബുക്കിൽ തെളിഞ്ഞു കണ്ട ഇസ്ര എന്ന പേരിലേക്ക് ഒന്ന് ഉറ്റുനോക്കിയിട്ട് അത് കയ്യിലെ ബാഗിൽ വെച്ചിട്ട് അവൾ പുറത്തേക്ക് നടന്നു... 'പ്രണയത്തെ കുറിച്ചുള്ള നിങ്ങളുടെ കണ്ടെത്തലുകൾ എല്ലാം തെറ്റാണ് എഴുത്തുകാരി,,, നിങ്ങളുടെ കണ്ടെത്തലുകൾ അല്ല പ്രണയം... പ്രണയം സ്വാർത്ഥമാണ്... നിങ്ങൾ വർണ്ണപൂർണ്ണമാക്കിയ അതേ പ്രണയം കാരണമാണ് ഞാനിന്ന് ഇത്രയും അനുഭവിക്കുന്നത്...' അത്രയും മനസ്സിൽ മൽഹാറിനോടെന്ന പോലെ പറഞ്ഞിട്ട് ആ കവാടം വിടുമ്പോൾ മനസ്സിൽ പ്രണയത്തോട് പുച്ഛമായിരുന്നെങ്കിലും അതവളിൽ ഉല്പവിക്കാൻ കാരണമായവന്റെ മുഖം ആ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല... ___________💚 "ഇപ്പൊ ഇങ്ങനെയൊരു പറിച്ചു നടലിന്റെ ആവശ്യമുണ്ടോ ആകാശ്..?" എല്ലാവരോടും യാത്ര ചോദിക്കുന്ന തിരക്കിൽ ആയിരുന്നു ശാലിനി,,, ലഗേജ് ഒക്കെ കാറിലേക്ക് എടുത്തുവെച്ചതിന്റെ ശേഷം അനുമോളെ ശർമിളയുടെ കയ്യിൽ നിന്ന് വാങ്ങി അവനെല്ലാവരോടും അവസാനമായി യാത്ര ചോദിച്ചതും ശർമിള അവസാന ശ്രമം എന്നപോലെ ചോദിച്ച ചോദ്യം കേട്ടതും അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

"വൈഷ്‌ വഴിയാ ഞാൻ വിച്ചൂനെ പരിചയപ്പെട്ടത്,,, പക്ഷെ വൈഷ്‌ ഇല്ലാത്തപ്പോ ഉണ്ടായ സങ്കടത്തേക്കാൾ എത്രയോ വലുതാണ് ആന്റി വിച്ചു പോയപ്പോ,,, അവന്റെ വേർപാടോടെ ഈ വീട്ടിൽ ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്നൊരു തോന്നൽ... എത്ര നല്ല സൗഹൃദമായിരുന്നു ഞങ്ങൾ തമ്മിൽ,,, വിച്ചു വൈഷ്‌ ഞാൻ അർജുൻ,,, ദൈവങ്ങൾക്ക് പോലും അസൂയ തോന്നിക്കാണും അതായിരിക്കും അല്ലെ എല്ലാം പറിച്ചെടുത്ത് അടർത്തി മാറ്റി കളഞ്ഞത്,,, എന്റെ വൈഷ്‌,,, ഇപ്പോഴും ഒന്നും അംഗീകരിക്കാൻ കഴിയുന്നില്ല,,, മായാ,,, എല്ലാം എത്ര പെട്ടെന്നാണ് അല്ലെ ആന്റി..?" കണ്ണിൽ കുമിഞ്ഞു കൂടിയ കണ്ണുനീർ നിമിഷ നേരങ്ങൾ കൊണ്ട് ആർത്തിയോടെ കവിളിനെ ചുംബിച്ചിരുന്നു... ശർമിള അവനെ നോക്കാൻ കഴിയാതെ മുഖം താഴ്ത്തി,,, പിന്നെയൊരു ദൃഢം നിറഞ്ഞ നോട്ടതോടെ അവനെ നോക്കി... "വൈശാഖും വിശാലുമൊ‌ക്കെ നിന്റെ കൂട്ടുകാർ ആകും മുൻപേ എന്റെ മക്കളായവരാണ് ആകാശ്,,, വൈഷ്‌ അവന്റെ അമ്മയാ ഞാൻ,,, അവനെ പ്രസവിച്ച വയറാ എന്റേത്,,, നിനക്കിത്ര സങ്കടം ഉണ്ടെങ്കിൽ എനിക്കെന്ത് മാത്രം സങ്കടം കാണും,,, എന്റെ മോനല്ലേ അവൻ.." "ആകശേട്ട.."

ശർമിളയുടെ കണ്ണ് നിറഞ്ഞത് കണ്ട് ശാലിനി പെട്ടെന്ന് ആകാശിന്റെ കയ്യിൽ പിടിച്ചു നിഷേധാർത്ഥത്തിൽ കണ്ണടച്ചു കാണിച്ചതും അവനും അവന്റെ കണ്ണുകൾ അമർത്തി തുടച്ചു... "സോറി ആന്റി,,, ഇപ്പൊ പോയില്ലെങ്കിൽ എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടില്ല,,, പൂർണ്ണമായും ആരെയും വിട്ട് പോകുന്നില്ല... ഇടക്ക് നിങ്ങളെയൊക്കെ കാണാൻ ഞാൻ വരും... വരട്ടെ..." അത്രയും പറഞ്ഞു എല്ലാരേയും നോക്കി ചിരിച്ചതും ശർമിള കണ്ണെടുക്കാതെ അവനെ തന്നെ നോക്കിനിന്നു... ശാലിനി ആകാശിന്റെ കയ്യിലെ പിടി മുറുക്കിയതും അവൻ തല ചെരിച്ചു കൊണ്ടവളെ നോക്കിയതും 'പോണോ..?' എന്ന മട്ടിൽ മുഖം ചുളുക്കി ശാലിനി നിൽക്കുന്നത് കണ്ടതും അവൻ വേണമെന്ന അർത്ഥത്തിൽ തല കുലുക്കി... ശർമിളയുടെ കണ്ണുകൾ ഒരിക്കൽ കൂടെ നിറഞ്ഞു,,, അവരുടെ മുൻപിൽ നിന്ന് വളർന്ന് വന്നവനാണ് ആകാശ്,,, കൂട്ടുകാരിയുടെ മകൻ എന്നതിന്റെ അപ്പുറം സ്വന്തം മകനെ പോലെ തന്നെ ആയിരുന്നു ആകാശിനെ അവർ കണ്ടത്... ശാലിനി മുറുകിയ കൈകൾ വിടുവിച്ചു കൊണ്ട് അവളുടെ കൈ മുറുക്കി പിടിച്ചു ആകാശ് തിരിഞ്ഞു നടന്നതും എന്തോ ഓർത്തത് പോലെ ശർമിളയെ നോക്കി... അവരും എന്തോ പ്രതീക്ഷിച്ചത് പോലെ നോക്കുന്നത് കണ്ടതും അവൻ നിമിഷ നേരങ്ങൾ കൊണ്ട് ഓടിപ്പോയി ഇറുകെ അവരെ വാരി പുണർന്നിരുന്നു..

. "I love you anti,,, love so much,,, really i am gonna miss you a lot... ശെരിക്കും അസൂയ തോന്നിയിട്ടുണ്ട് വിച്ചൂനോട്,,, വൈശിനോട്,,, അവർക്ക് ഇങ്ങനെയൊരു അമ്മയുടെ മക്കളാവാൻ സാധിച്ചത് കൊണ്ട്,,, അവർക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യം അത് ആന്റിയുടെ മകനായി ജനിക്കാൻ സാധിച്ചു എന്നത് തന്നെയാണ്,,, പക്ഷെ കൂടുതൽ കാലം അതിന് കഴിഞ്ഞില്ലെന്ന് മാത്രമേയുള്ളൂ,,, ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ശർമിളയുടെ മകനായി ജനിക്കണേ എന്നാണ് എന്റെ പ്രാർത്ഥന... എത്ര വലിയ സങ്കടം ആയാലും ആന്റിയുടെ ഗൗരവത്തോടെയുള്ള മുഖത്ത് നോക്കിയാൽ എല്ലാം മാഞ്ഞു പോകാറുണ്ടെന്ന് വൈഷ്‌ പറയാറുണ്ടായിരുന്നു,,, ചെറുപ്പത്തിൽ വൈശിനെക്കാൾ ആന്റിക്ക് സ്നേഹം വിച്ചൂനോടാണെന്ന് പറയുമ്പോ വൈശിന്റെ കണ്ണുകൾ നിറയാറുള്ളത് എനിക്കോർമ്മയുണ്ട്... അമ്മയല്ലെങ്കിലും എനിക്കും ആന്റിയെ എന്റെ സ്വന്തം അമ്മയായിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട്... മക്കളെയും മരുമക്കളെയും വേർതിരിച്ചു കാണാത്ത ആന്റിയുടെ പ്രകൃതം എനിക്കേറെ ഇഷ്ടമാണ്... ഉറപ്പായും ആന്റിയെ കാണാൻ ഞാൻ തിരികെ വരും..." പറയുമ്പോൾ അവൻ പോലും അറിയാതെ അവൻ കരഞ്ഞിരുന്നു...

ശർമിളയുടെ കൈകളും അവനെ തിരിച്ചു പുണർന്നിരുന്നു... "ദേവയാനിക്ക് (ആകാശിന്റെ 'അമ്മ) നിന്നെ ഏറെ ഇഷ്ടമാണ് ആകാശ്,,, നിന്റെ നന്മ ആലോചിച്ചിട്ട് അറിവില്ലായ്മയിൽ ചെയ്ത് പോയതായിരിക്കും എല്ലാം,,, എന്റെ മോൻ അമ്മയോട് ഇനിയും ദേഷ്യം വെക്കരുത്... നീയിപ്പോ പറഞ്ഞത് ഇനിയൊരിക്കലും ആവർത്തിക്കുകയും ചെയ്യരുത്,,, ദേവയാനി ഇത് കേട്ടാൽ എത്രമാത്രം വേദനിക്കുമെന്ന് നിനക്കറിയില്ല,,, തന്റെ മക്കൾ വേറെ ആരുടെയെങ്കിലും മക്കളായി ജനിച്ച മതിയായിരുന്നു എന്ന് പറയുന്നത് ഒരമ്മയ്ക്കും സഹിക്കാൻ കഴിയില്ലെടാ... പോയിട്ട് വാ.." അത്രയും പറഞ്ഞോണ്ട് അവർ അവനെ അവരിൽ നിന്ന് അടർത്തി മാറ്റിയതും നിറഞ്ഞ കണ്ണുകൾ അവൻ അമർത്തി തുടച്ചു... "ആന്റി,,, വിച്ചു,,, അവനോട് ക്ഷമിച്ചൂടെ..?" അവസാനമായി പ്രതീക്ഷയോടെ അവൻ അവരെ നോക്കി... "പറ്റില്ല ആകാശ്,,, അവനോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല,,, അത് ഞാൻ ദുർഗ്ഗയോട് ചെയ്യുന്ന തെറ്റായിരിക്കില്ല,,,

ഞാനെന്റെ സ്വന്തം മനസാക്ഷിയോട് തന്നെ ചെയ്യുന്ന തെറ്റായിരിക്കും അത്... വിശാൽ എന്നൊരു മകൻ എനിക്ക് പിറന്നിട്ടേയില്ലെന്ന് തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം... അവനെ കുറിച്ച് ഞാൻ ഓർക്കുന്നില്ല..." അത്രയും പറഞ്ഞോണ്ട് അകത്തേക്ക് കയറി അവർ പോകുമ്പോൾ അവരുടെ ഉള്ളവും വേദനിക്കുന്നുണ്ടായിരുന്നു... അതിനുമപ്പുറം അവർ പറഞ്ഞതിൽ കള്ളവും നിറഞ്ഞിരുന്നു,,, ഒരമ്മയ്ക്കും ഒരിക്കലും തന്റെ മക്കളെ കുറിച്ച് ഓർക്കാതെ ജീവിക്കാൻ കഴിയില്ലെന്ന് ജീവിതം അവർക്ക് പഠിപ്പിച്ചു കൊടുത്തു കൊണ്ടിരുന്ന നിമിഷങ്ങൾ ആയിരുന്നത്... എല്ലാവരെയും നോക്കിയൊരു വരണ്ട പുഞ്ചിരി സമ്മാനിച്ചു കൊണ്ടാവൻ ശാലിനിയുടെ കയ്യും പിടിച്ചു ആ വീടിന്റെ പാടി ഇറങ്ങിയതും എല്ലാവരും കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു,,, നടുക്കത്തോടെ വിശാൽ അവിടം വിട്ടത് ഓർക്കുന്നുണ്ടായിരുന്നു,,, അവരുടെ ചോരയുടെ കാര്യത്തിൽ അവരും സ്വാർത്ഥർ ആകുന്നുണ്ടായിരുന്നു,,, അവന്റെ ദ്രോഹങ്ങളിലൂടെ നരകിച്ച പെൺ മനസ്സിനെ കുറിച്ച് അവർ ഓർക്കുന്നെ ഇല്ലായിരുന്നു... അവർക്കിടയിൽ നീതി മരിച്ച നിമിഷം... ____________💙

അങ്ങോട്ടുമിങ്ങോട്ടും മിന്നൽ വേഗതയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ നോക്കിക്കൊണ്ട് കയ്യിലെ വിസ്ക്കി ബോട്ടിൽ തീർക്കുന്ന തിരക്കിൽ ആയിരുന്നു വിശാൽ... ജീവിതം തീർന്നെന്ന് അവനോട് അവന്റെ ഉള്ളം മന്ധ്രിക്കുന്നുണ്ടായിരുന്നു... ജീവൻ മറഞ്ഞ മായയുടെ മുഖവും ജീവനുള്ള ദുർഗ്ഗയുടെ മുഖവും ഒരുപോലെ അവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു... ആ തെറ്റുകൾ ചെയ്യുമ്പോൾ ഡ്രഗ് അടിക്റ്റഡ് ആയത് കൊണ്ട് അവന് അവനെ തന്നെ ഓർമ്മ ഉണ്ടായിരുന്നില്ല,,, ഒരുതരം ഭ്രാന്തമായ ലോകത്തായിരുന്നവൻ... ഇപ്പോൾ ഡ്രഗ്സ് ഇല്ലാതെ ജീവിക്കാൻ അവനെ കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല... സൈഡിലെ സിറിഞ്ച് എടുത്തുകൊണ്ട് ഇട്ടിരുന്ന ഷർട്ട് നീക്കി കൈയ്യുടെ മദ്യ ഭാഗത്ത് വെച്ചതും എന്തോ അവനെ പുറകിലേക്ക് വലിക്കുന്നത് തോന്നുന്നുണ്ടായിരുന്നു... ചിരിയോടെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന നിമിഷം,,, "ദുർഗ്ഗാ......" എന്നലറി ഒരു ഇരിറ്റേഷനോടെ സിറിഞ്ച് താഴേക്ക് വലിച്ചെറിഞ്ഞു... ആ പടുകൂറ്റൻ ഫ്ലാറ്റിന്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ പോലും അവന്റെ ശരീരം ഒരംശം പോലും വിറച്ചിരുന്നില്ല...

കണ്ണടച്ചു കാൽ താഴേക്ക് നീട്ടി പുറകിലേക്ക് തല വെച്ചു കിടന്നു കണ്ണടച്ചതും ജീവിതത്തിൽ സംഭവിച്ച എല്ല കാര്യങ്ങളും ഒന്നോർത്തെടുത്തതും കണ്ണുകൾ അവൻ പോലും അറിയാതെ കണ്ണിൽ നിന്ന് കവിളിനെ തലോടി അവന്റെ താടി രോമങ്ങൾക്കിടയിൽ ഒളിച്ചു... "മായാ.." ചിന്തകളിലെ ആഴങ്ങളിൽ മനസ്സ് മുറിഞ്ഞു ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ പോലും അവന്റെ ചുണ്ടിൽ ആ പേര് തങ്ങി നിന്നു... ____________🖤 "ദുർഗ്ഗാ..." അകലെ നിന്നൊരു പുരുഷ ശബ്‌ദം..തിരിഞ്ഞു നോക്കാൻ അവൾക് ഭയമായിരുന്നു ദുർഗ്ഗക്ക്... എങ്കിലും തളരാതെയവൾ മുൻപോട്ടേക് തന്നെ കുതിച്ചു... "ദുർഗ്ഗാ.." വീണ്ടും ആ ശബ്‌ദം ഒത്തിരി അടുത്ത് നിന്ന് കേട്ടത് പോലെ... തിരിഞ്ഞു നോക്കരുതെന്ന് കരുതിയെങ്കിൽ കൂടി തിരിഞ്ഞു നോക്കേണ്ടി വന്നു... അടുത്തെത്താൻ ആയിരിക്കുന്നയാൾ... ഭയം തോന്നി... ഓടി മറയാൻ തോന്നി... "ദുർഗ്ഗാ..." അവന് അവന്റെ ശബ്‌ദം നഷ്ടപ്പെടുന്നത് പോലെ തോന്നി... അല്ല അവളെ നഷ്ടപ്പെടുന്നത് പോലെ തോന്നി... അതുമല്ലാഹ്... അവന് അവനെ തന്നെ നഷ്ടപ്പെടുകയായിരുന്നു.. "ദുർഗ്ഗാ.." അവളെ നഷ്ടപ്പെടും എന്നായപ്പോൾ ശരീരത്തിന്റെ ക്ഷീണം പോലും വക വെക്കാതെ ഒടുകയായിരുന്നവൻ പക്ഷെ തിരിഞ്ഞു നോക്കാൻ പോലും ഭയമായിരുന്നവൾക്... അവനോടുള്ള ഭയം... എന്തിനോടൊ ഉള്ള ഭയം...

"ദുർഗ്ഗാ.. പ്ലീസ്.." പതിഞ്ഞ ശബ്ദം... അവന് ശ്വാസം നിലക്കുന്നത് പോലെ തോന്നി... തളർച്ച തോന്നി ഒടുവിൽ എവിടെയോ പതർച്ച പറ്റിയതുപോൽ തളർന്നു അവിടെയിരുന്നു... ഒരുപാട് ദൂരം പിന്നിട്ടപ്പോഴാണ് ദുർഗ്ഗാ തിരിഞ്ഞു നോക്കിയത്... അപ്പഴാണ് അവളത് ശ്രദ്ധിച്ചത്... അതേ പുറകിൽ തന്നെ പിന്തുടർന്നുകൊണ്ട് വിശാലില്ല ഒരുനിമിഷം മുഖമൊന്ന് ചുളിഞ്ഞു... നെഞ്ചിൽ കൈവെച്ചു... ആശ്വാസം വന്നെത്തി... അതേ അവനിപ്പോ തന്നെ പിന്തുടരുന്നില്ല... എങ്കിലും എന്തോ ഒരാധി പിന്തുടരുന്നത് പോലെ... എന്തോ ഓർത്ത് അവളുടെ ഉള്ളമൊന്ന് വിറച്ചു... മനസ്സിൽ ഭയം സ്ഥാനം പിടിച്ചു... എന്ത് പറ്റിയവന്..? എന്താണിപ്പോൾ തന്നെ പിന്തുടരാത്തത്..?ഇനിയെന്തെങ്കിലും അപകടം പറ്റിക്കാണുമോ..? ഉള്ളിൽ പേടിയുണർന്നു... പെട്ടന്ന് നിന്നിടത് നിന്ന് ദുർഗ്ഗയൊന്ന് പുളഞ്ഞു... കൈകൾ വീർത്ത വയറിലേക് നീണ്ടു... കുഞ്ഞിന്റെ അനക്കം അമ്മയെന്ന നിലയിൽ അവളുടെ മനസ്സൊന്ന് നിറഞ്ഞു... കണ്ണുനീരും ആ സന്തോഷത്തിൽ പങ്കുചേർന്നു... വീണ്ടും ചവിട്ടിയതും അവളുടെ ചുണ്ടുകളും ചിരിച്ചു... പക്ഷെ അടുത്ത നിമിഷം യാഥാർഥ്യത്തിലേക് വന്നതും സംശയം കൊണ്ട് മുഖം ചുളിഞ്ഞു പോയി...

എന്തോ അനർത്തം സംഭവിക്കാൻ പോകുന്നത് പോലെ മനസ്സു പറയുന്നു... ശരീരമൊന്ന് വിറച്ചു... ഇനിയവന് വല്ലതും... ഹൃദയം പറഞ്ഞു കൊണ്ടിരുന്നതും സാരിതുമ്പിൽ കൈകൾ മുറുക്കിക്കൊണ്ടവൾ വന്ന വഴിയേ നോക്കി... ഹൃദയം പിടച്ചു... അടുത്ത നിമിഷം പലതും മനസ്സിലേക് കടന്നു വന്നു... തിരിഞ്ഞവന്റെ അടുക്കലേക്ക് തിരിഞ്ഞോടി,,, അകലെ നിന്ന് തനിക്കരികിലേക്ക് ഓടിയടുക്കുന്ന സ്ത്രീ രൂപത്തെ പകുതി തുറന്ന കണ്ണിലും അവൻ വ്യക്തമായി കണ്ടു... റോഡ് ക്രോസ് ചെയ്ത് വരുന്നവളെ നിമിഷ നേരങ്ങൾ കൊണ്ട് ലോറി ഇടിച്ചതും അവന്റെ കണ്ണുകൾ വികസിച്ചു... 'തന്റെ കുഞ്ഞ്..' ഒരുനിമിഷം തറഞ്ഞു നിന്നു... "ദുർഗ്ഗാ...." ആ കാടിനെ പിടിച്ചു കുലുക്കും വിധം അവന്റെ ശബ്‌ദം ഉയർന്നു... ഞെട്ടിയെണീറ്റു വിശാൽ... വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു അവൻ,,, സ്വബോധത്തിലേക്ക് വന്നുകൊണ്ട് ചുറ്റും നോക്കിയതും അതേ അപാർട്മെന്റിന്റെ മുകളിലത്തെ നിലയിൽ തന്നെയാണ് ഉള്ളതെന്നവൻ തിരിച്ചറിഞ്ഞു... താഴേക്ക് ഒരിക്കൽ കൂടെ നോക്കിക്കൊണ്ട് അവൻ സൈഡിലേക്ക് നോക്കിയതും കാലിയായ ബോട്ടിൽ കണ്ടതും ഒന്ന് നിശ്വസിച്ചു... വീണ്ടും പിറകിലേക്ക് ആദ്യതത് പോലെ തന്നെ തല വെച്ചു കിടന്നു...

🎶ജൂപീറ്റർ മഴ നനയാം, ചന്ദിരാനെ നോക്കിയിരിക്കാം, ചൊവ്വേലൊരു മാളിക കെട്ടാം നിനക്കായ് ഞാൻ... തിരികെ വരുമോ നീ... എന്നരികെ അലയുവാൻ... ഇനിയുമുണരുമോ, സ്വർഗ്ഗങ്ങൾ താണ്ടി നീ... ഓർക്കുന്നു വഴിയരികിൽ, മഴ തോരും നേരത്തായ്, മിഴി നിറഞ്ഞരികെ നിന്നൂ, മുറിവേറ്റ ശലഭം നീ... നിറനേരാൻ ഞാനരികെ, തുണയേകാൻ ഞാനരികെ, ഇന്നോ ഞാനകലെ, പരലോകം കാണാൻ നീങ്ങുന്നെ... കരയാൻ വയ്യാ, നിന്നെ പിരിയാൻ വയ്യാ, വിധിയില്ലാ വരാനായി അകലുന്നു ഞാൻ...🎶 കണ്ണടച്ചു കിടന്നവന്റെ കാതിലേക്ക് തുളച്ചു കയറിയ ഗാനത്തിൽ അവന്റെ മനസ്സൊന്ന് നിറഞ്ഞു... കണ്ണുകൾ തുറന്നു ചെരിഞ്ഞു നോക്കിയതും റേഡിയോ സോങിന് കാതോർത്ത് കൊണ്ട് വുദൂരതയിലേക്ക് നോക്കി നിൽക്കുന്നൊരു പെണ്കുട്ടിയെ കണ്ടതും അവനൊന്ന് മുഖം ചുളിച്ചു,,,

മലയാളിയാണെന്ന് ബോധ്യമായി... അവന് പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖം കണ്ടില്ല... കാണണമെന്നും ഇല്ലായിരുന്നു... അതോണ്ട് അവളെ മൈൻഡ് ചെയ്യാതെ വീണ്ടും കണ്ണുകളടച്ചു കിടന്നു... 🎶ഇന്നോ ഞാൻ തനിയേ, ആ വഴിയരികിൽ ഞാൻ നിന്നെ തേടവേ... കരയാൻ വയ്യാ, നിന്നെ പിരിയാൻ വയ്യാ, വിധിയില്ലാ വരാനായി അകലുന്നു ഞാൻ...🎶 അതിന്റെ അവന്റെ കാതിനെ തേടിയെത്തിയതും കണ്ണുകൾ ഒന്നുകൂടെ ഇരുകേയടച്ചവൻ... ജീവിതം അവസാനിച്ചെന്ന് അവനവനെ തന്നെ പറഞ്ഞു പഠിപ്പിക്കുമ്പോൾ അങ്ങകലെ മുംബൈ നഗരത്തിൽ ചീറിപ്പായുന്ന വാഹനങ്ങളെ മറികടന്ന് തന്റെ പുതിയ ജീവിതം വാർത്തെടുക്കുന്നതിന്റെ ദൃതിയിൽ ആയിരുന്നു ദുർഗ്ഗാ........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story