കാമഭ്രാന്തൻ: ഭാഗം 66

എഴുത്തുകാരി: മുഹ്‌സിന
"ഞ,,, ഞാൻ,,, വിശാലിന്റെ,,, ബോ,,, ബോസ്സ് ആണ്..." അത്രമാത്രം പറഞ്ഞൊപ്പിച്ചു കൊണ്ട് ഒന്നും മിണ്ടാതെ അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു,,, തീയിൽ ചവിട്ടി നടക്കുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു അവൾക്ക്... സങ്കടം തോണ്ടക്കുഴിയിൽ വന്ന് നിൽക്കുന്നത് പോലെ തോന്നി,,, കരയാൻ പോലും കഴിയാത്ത അവസ്ഥ,,, ആഗ്രഹിച്ച സ്ഥാനം മറ്റൊരാൾ നേടിയെടുക്കുമ്പോഴുള്ള വേദന എത്രമാത്രം ഭയാനകമായിരുന്നുവെന്ന് അവൾ മനസിലാക്കുകയായിരുന്നു... നടത്തത്തിനിടയിൽ എപ്പോഴോ മുഖം താഴ്ത്തി നോക്കിയതും ഒരായിരം അക്ഷരങ്ങൾക്കിടയിൽ അക്ഷരങ്ങൾ കൊണ്ട് പണിതു തീർത്ത ഒരു വാക്കിൽ അവളുടെ കണ്ണുകൾ ഉടക്കി... "ഹിത്ര ഗ്രുപ്പ് ഓഫ് കമ്പനീസ്..." പതിയെ അവളുടെ ചുണ്ടുകൾ അത് വായിച്ചെടുത്തു,,, അപ്പൊ തന്നെ നടത്തം നിർത്തിക്കൊണ്ട് വിശാലിന്റെ ഫോട്ടോ അടങ്ങുന്ന ആ ഫയലിലേക്ക് അവൾ സൂക്ഷിച്ചു നോക്കി...
അതിലെ ഓരോ വാക്കിലൂടെയും അവളുടെ കണ്ണുകൾ ഓടി നടക്കുമ്പോൾ വാക്കുകൾ അവളുടെ കണ്ണിനു മുന്നിൽ നൃത്തം ചെയ്തപ്പോൾ ബുദ്ധി അവയെ ശ്രവിക്കുമ്പോൾ മനസ്സ് വിങ്ങി പൊട്ടുകയായിരുന്നു.... എല്ലാം നോക്കി കഴിഞ്ഞതും തകർന്നു പോയിരുന്നവൾ,,,, അർഹിക്കുന്നില്ല എന്ന സത്യം മനസ്സിനെ വിറപ്പിച്ചത് കൊണ്ടോ അതോ അവൻ തന്നെ മണ്ടിയാക്കി എന്ന ചിന്ത ബുദ്ധിയെ വിഴുങ്ങിയത് കൊണ്ടോ നിറഞ്ഞ കണ്ണുകളിലെ നീർത്തടാകം ഒഴുക്കുവാൻ കവിളിനെ വിട്ട് കൊടുത്തുകൊണ്ട് മുൻപോട്ടേക്ക് ഓടുമ്പോൾ കൈകൾ അവളുടെ മുഖം മറച്ചിരുന്നു... അപ്പോഴും ഉള്ളിലൊരു ചോദ്യം ഉയർന്നിരുന്നു... 'എന്തിനായിരുന്നു...?' ____________ കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു വിശാൽ,,, മനസ്സിൽ നിറഞ്ഞ സന്തോഷം മുഖത്ത് പ്രകടിപ്പിച്ചു കൊണ്ട് അവനെ തന്നെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കുകയായിരുന്നു ദുർഗ്ഗാ... "വാ എനിക്ക് ഒരുപാട് പറയാനുണ്ട്,,, അതൊക്കെ പോട്ടെ നമ്മളുടെ ഫ്ലാറ്റ് എവിടെയാ വിച്ചേട്ട,,,
എനിക്കൊന്ന് കുളിക്കണം,,, ചൂടെടുത്തിട്ട് വയ്യ,,, വാ പോകാം..." അത്രയും പറഞ്ഞോണ്ട് അവന്റെ കയ്യും പിടിച്ചു മുന്നോട്ട് അവൾ നടക്കാൻ ശ്രമിച്ചെങ്കിലും വിശാൽ ഒരു പടി പോലും മുൻപോട്ട് നീങ്ങിയിട്ടില്ലായിരുന്നു... "First of all just stop your rubbish drama..." പോകാൻ നിന്നവൾ അവന്റെയ സംസാരം കേട്ടതും ഒരു നിമിഷം നിന്നുകൊണ്ട് അവനെ തിരിഞ്ഞു നോക്കിയതും ദേഷ്യത്തിൽ ചുവന്നു തുടുത്ത അവന്റെയാ മുഖം കണ്ടതും അവളവനെ മിഴിച്ചു നോക്കി... "What you mean..?" അവനെ ഉറ്റുനോക്കിക്കൊണ്ട് ദുർഗ്ഗ ചോദിച്ചതും വിശാൽ അവളുടെയാ ചോദ്യം പാടെ അവഗണിച്ചു കൊണ്ട് അവളുടെ കയ്യും പിടിച്ചു ചുറ്റും നോക്കിക്കൊണ്ട് വേറൊരു ദിശയിലേക്ക് നീങ്ങി... "വിച്ചേട്ട,,, കൈ വിട്,, വേദനിക്കുന്നു,,, വിട് എല്ലാരും ശ്രദ്ധിക്കുന്നു പ്ലീസ്,,, വിശാൽ... leave me..." അവസാനം അവൾ ചുറ്റും അവരെ തന്നെ നോക്കി നിക്കുന്നവരെ നോക്കി കൊണ്ട് അവന്റെ നേരെ ഒച്ചയിട്ടതും അവൻ പെട്ടെന്ന് ഒന്ന് നിന്ന് കൊണ്ട് അവളെ തിരിഞ്ഞു നോക്കി...
പിന്നെ മെല്ലെ മെല്ലെ അവന്റെ ചുണ്ടിലെ ആ ചിരി ഒരു പുച്ഛം നിറഞ്ഞ ചിരിയായി മാറി,,, അവളെ ഒന്ന് നോക്കുക മാത്രം ചെയ്ത് കൊണ്ട് അവൻ അവരെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയ ഒരിടത്ത് കൊണ്ടു പോയി നിർത്തി അവളുടെ കൈകളെ മോചിപ്പിച്ചു... വിശാലിനെ ഒന്ന് ഉറ്റുനോക്കിക്കൊണ്ട് ദുർഗ്ഗ കൈകൾ ഒന്ന് കുടഞ്ഞുകൊണ്ടിരുന്നു... അവളുടെ ആ ചെയ്തികൾ ഒന്ന് ഉറ്റുനോക്കിക്കൊണ്ട് വിശാൽ കൈകൾ രണ്ടും മാറിൽ കെട്ടി വച്ചുകൊണ്ട് അവളെ തന്നെ നോക്കി... "Now tell me,,, നീ എങ്ങനെ ഇവിടെ വന്നു,,, ഞാൻ ഇവിടെ ഉണ്ടെന്ന കാര്യം നീ എങ്ങനെ അറിഞ്ഞു...? എന്തിന് ഇങ്ങോട്ട് വന്നു...?" അവളെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് വിശാൽ ചോദിച്ചെങ്കിലും അവസാനം കണ്ട വിശാലിലെയും ഇപ്പൊ തന്റെ മുൻപിൽ വന്ന് നിൽക്കുന്ന വിശാലിലെയും വ്യത്യാസങ്ങൾ ഒപ്പിയെടുക്കുന്ന തിരക്കിൽ ആയിരുന്നു ദുർഗ്ഗ... "Tell me the truth durgga,,, i know you cant do this alone,,, ഉറപ്പായും ഒരാൾ നിന്നെ ഹെൽപ്പ് ചെയ്ത് കാണും... who is that,,, the man or women behind you..? അമ്മയാണോ...?"
"വെറുപ്പ് ആയിരുന്നു എനിക്ക് നിങ്ങളോട്,,, ഒരുപാട് ഒരുപാട്,,, ഒരിക്കലും ക്ഷമിക്കാൻ കഴിയും എന്ന് കരുതിയതുമല്ല,,, പക്ഷെ,,, ആ ഒരാൾ എന്നോട് പറഞ്ഞ കാര്യങ്ങൾ,,, ഒരവസരം കൂടി നിങ്ങള് അർഹിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോ,,, I'm just trying... അല്ലാതെ ഇതിന് ക്ഷമിച്ചു എന്നൊരു അർത്ഥമില്ല വിച്ചേട്ട... I'm ready to give you one more chance,,, the final chance..." "ആ ഒരാളോ..? ഏതൊരാൾ..? Who's that hell..?" "പറയാം,,, ഇപ്പഴല്ല,,, അയാൾ എന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണോ എന്ന് നോക്കിയ ശേഷം,,, അതൊക്കെ സത്യങ്ങളായിരുന്നു എന്നെനിക്ക് തന്നെ ബോധ്യമായ ശേഷം..." വീറോടെ പറഞ്ഞുകൊണ്ടവൾ തിരിഞ്ഞു നടന്നു... എന്നാൽ അവൾ പോയ വഴിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു വിശാൽ... _____________ കണ്ണുനീർ കവിളിനെ തലോടി ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുമ്പോഴും അവയെ അവഗണിച്ചു തൊരാമഴയെ നോക്കി നിൽക്കുകയായിരുന്നവൾ... "ശ്വേതാ മോളെ,,, വാ വന്ന് വല്ലതും കഴിക്ക്..."
പെട്ടെന്ന് പുറകിൽ നിന്നൊരു സ്ത്രീ ശബ്‌ദം കേട്ടതും അമ്മയാണെന്ന് മനസിലാക്കി കണ്ണുനീർ തുടച്ചു കളഞ്ഞ് മുഖത്ത് ഒരു പുഞ്ചിരി നിറച്ചുകൊണ്ട് അവൾ അമ്മയെ നോക്കി... "മോളെന്താ ഇവിടെ വന്ന് നിൽക്കുന്നെ..? മമ്മ എവിടെയൊക്കെ നോക്കിയെന്ന് അറിയോ..?" മകളുടെ പുറകിൽ കൈവെച്ചുകൊണ്ട് ആ സ്ത്രീ പറഞ്ഞതും അവൾ അമ്മയെ നോക്കിയെന്ന് ചിരിക്കാൻ ശ്രമിച്ചു... "എന്താ മോളെ..? വയ്യേ എന്റെ മോൾക്ക്...?" അത്രയും സ്നേഹത്തോടെ അവർ അവളുടെ കവിളിൽ കൈവെച്ചുകൊണ്ട് വേവലാതിയോടെ ചോദിച്ചു... "ഏയ് ഒന്നുമില്ല മമ്മാ,,, ഞാൻ ഓക്കെയാണ്,,, ഓഫിസിലെ സ്ട്രെസ് കൊണ്ടാണ് ഇങ്ങനെ..." എന്തൊക്കെയോ പറഞ്ഞോണ്ട് അവൾ തിരിഞ്ഞു നിന്നു... "ഭക്ഷണം കഴിച്ചിട്ട് ഒന്ന് റെസ്റ്റ് എടുക്ക്,,, എന്നിട്ടും മാറിയില്ലേൽ നാളെ ഓഫിസിൽ പോകണ്ട,,, നമുക്ക് ഒരു ഡോക്ടറെ കാണാം..." അവരവളെ നോക്കി പറഞ്ഞതും ഉടനടി നിഷേധാർത്ഥത്തിൽ അവൾ തല കുലുക്കി...
"അതൊന്നും വേണ്ട മമ്മാ,,, ഇതൊന്ന് റെസ്റ്റ് എടുത്താൽ ശരിയാവും,,, മമ്മാ വേറീഡ് ആകണ്ട,,, ആൻഡ് നാളെ വർക്ക് സ്കിപ്പ് ചെയ്യാൻ സാധിക്കില്ല മമ്മാ,,, ഇമ്പോർട്ടണ്ട് മീറ്റിങ്‌സ് ഒക്കെ ഉണ്ട്... I have to go..." "എങ്കിൽ വാ വന്ന് ഫുഡ് കഴിക്ക്..." "വേണ്ട മമ്മാ I already lost my appetite... ഞാൻ ഒന്ന് പോയി കിടക്കട്ടെ,,, ഗുഡ് നൈറ്റ്..." അത്രയും പറഞ്ഞോണ്ട് അവളെ അമ്മയെ ഒന്നും പറയാൻ സമ്മതിക്കാതെ ശ്വേത മുറിയിലേക്ക് കയറിപ്പോയി... കിടന്നെങ്കിലും ഉറക്കം മാത്രം വരുന്നില്ലായിരുന്നില്ല... കണ്ണടച്ചാൽ വിശാലിന്റെ മുഖമാണ്... മറ്റൊരുവളുടെ അവകാശമാണ് അവനെന്നെ സത്യം എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ സാധിക്കാത്തത് പോലെ തോന്നുന്നുണ്ടായിരുന്നു ശ്വേതക്ക്... പെട്ടെന്ന് ഫോൺ അടിക്കുന്ന ശബ്‌ദം കേട്ടതും കൈ എത്തിച്ചു കൊണ്ട് അവള് ഫോണെടുത്തു... "Hey swetha,,, guss what..?" ഫോണെടുത്ത ഉടനെ മറുപുറത്തെ ആൾ പറഞ്ഞതും അവൾ ഒന്ന് മൂളിക്കൊടുത്തു... "I'm pregnant babe... soon to be a mom..."
വളരെ സന്തോഷത്തോടെ അവൾ പറഞ്ഞതും ശ്വേതയുടെ ഹൃദയമിടിപ്പ് ഒരുനിമിഷം സ്കിപ്പ് ആയി... 'I am Durga,,, Mrs Durga Vishal Hitra... ഈ നിൽക്കുന്ന വിശാലിന്റെ ഒരേയൊരു ഭാര്യ...' പുഞ്ചിരിയോടെ അതിനെക്കാളുപരി കൗതുകത്തോടെ തന്നെ നോക്കി അങ്ങനെ പറഞ്ഞവളുടെ മുഖം ഓർത്തതും ഞൊടിയിടയിൽ കണ്ണുകൾ നിറഞ്ഞു... 'അതേ അവളും ഗർഭിണിയാണ്,,, വിശാലിന്റെ സ്വന്തം കുഞ്ഞാണ് അവളുടെ വയറ്റിൽ,,, അവനാണ് അതിന്റെ അവകാശി,,, അതിനർത്ഥം..? അവര് തമ്മിൽ...?' "Noooooo...." അലറി വിളിച്ചുകൊണ്ട് തന്റെ പ്രതിബിംബം തെളിഞ്ഞു കണ്ട കണ്ണാടിയിലേക്ക് ഒരുതരം അമർഷത്തോടെ അവൾ അവളുടെ ഫോൺ വലിച്ചെറിഞ്ഞു... നാല് പീസായി ഫോൺ നിലം പതിച്ചതും ഒരുതരം പൊട്ടിക്കരച്ചിലോടെ അവൾ അവിടെ മുട്ടുകുത്തിയിരുന്ന് മുഖം പൊത്തി കരഞ്ഞു... "വിശാൽ.... I Really.. Love... you a.. lot..." ഇടയിലെപ്പോഴോ ഇടറിയ അവളുടെ ചുണ്ടുകൾ അങ്ങനെ മന്ത്രിച്ചതും അവളുറക്കത്തിലേക്ക് വഴുതി വീണു...
അപ്പോഴും കണ്ണിൽ നിറവായറുമായി നിന്നവളെ ചേർത്ത് പിടിച്ചവന്റെ മുഖമായിരുന്നു... _____________ "ഇതാണോ വിച്ചേട്ടാ നമ്മളുടെ അപാർട്ട്മെന്റ്...?" അകത്തേക്ക് കയറി കീ അവിടെ വച്ച് മുറി തുറക്കാൻ നിന്ന വിശാലിനെ നോക്കി ദുർഗ്ഗ ചോദിച്ചതും ആ വിളി കേട്ട് മതതിയാവാത്ത അത്രയും കൗതുകത്തോടെ അവനവളെ നോക്കി... "ഹ്മ്..." അവനൊന്ന് മൂളി... ദുർഗ്ഗ ഒരു പുഞ്ചിരിയോടെ അവിടമാകെ വീക്ഷിച്ചു... രണ്ട് ബെഡ്റൂം ഒരു ഹാൾ കിച്ചൻ, ഒരു ബാൽക്കണി അത്രയുമായിരുന്നു ഉണ്ടായിരുന്നത്... അവളവളുടെ ബാഗ് എടുത്തു ശ്രദ്ധയോടെ ആദ്യം കണ്ട മുറിയിലേക്ക് നടന്നു,,, വിശാൽ ബാൽക്കണിയിലേക്ക്. പോയതാണ്... ബെഡ്റൂമിലെ ക്ലോസെറ്റ് തുറന്നതും വിശാലിന്റെ ഒരുപാട് സാധനങ്ങൾ കണ്ടപ്പോൾ തന്നെ അതവന്റെ മുറിയാണെന്ന് അവൾക്ക് മനസിലായി... ലഗേജ് അവിടെ വെച്ചുകൊണ്ട് അതിൽ നിന്ന് ഒരു സാരി എടുത്തു കൊണ്ട് ബാത്റൂമിലേക്ക് കയറിപ്പോയി... അപ്പോൾ അവിടെ ബാൽക്കണിയിൽ വിദൂരങ്ങളിലേക് കണ്ണും നട്ടിരിക്കുകയായിരുന്നു വിശാൽ,,,
പെട്ടെന്ന് ഫോൺ അടിയുന്ന ശബ്ദം കേട്ടതും ചീറിപ്പാഞ്ഞു ആ സിറ്റിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വണ്ടികളിൽ നിന്ന് കണ്ണെടുക്കാതെ തന്നെ അവൻ ആൻസർ ചെയ്തു... "ഹെലോ..." ഫോൺ കാതിലേക്ക് വെച്ചുകൊണ്ട് അവൻ പറഞ്ഞു... "അവൾ വന്നോ..?" മറുപുറത്തെ ചോദ്യം കേട്ടതും അവനാദ്യം ഒന്ന് സയലന്റ് ആയി പിന്നെ ഒന്ന് മൂളി... "എന്തിന്..? എന്താ അവളുടെ ഉദ്ദേശം..?" "I Don't know,,, really dont know..." അവൻ മറുപടി പറഞ്ഞു... "Which means..?" "I don't know,,, that's it,,, എല്ലാം വരുന്നിടത് വെച്ച് കാണാം... എന്താണ് അവളുടെ ഉദ്ദേശം എന്താണെന്ന് എനിക്കറിയില്ല,,, പക്ഷെ അതെന്ത് തന്നെ ആയാലും അവളാഗ്രഹിക്കുന്നത് അവൾക്ക് കൊടുക്കാൻ ഞാൻ തയ്യാറാണ്,,, പണം, സ്വത്ത് അതോ മറ്റെന്തെങ്കിലും,,, even എന്റെ ജീവൻ ആണെങ്കിൽ പോലും അവൾക്ക് കൊടുക്കാൻ I'm ready..." "വിശാൽ,,, trust me dude... Dont expect a peace full life from her... അങ്ങനെ തോന്നാൻ മാത്രം സുന്ദര ഓർമ്മകൾ ഒന്നും എന്റെ വിച്ചു അവൾക്ക് കൊടുത്തിട്ടില്ല..."
" എല്ലാം ഞാൻ വിധിക്ക് വിട്ടു കൊടുത്തതാണ് ആഹി,,, എന്ത് വന്നാലും അത് സ്വീകരിക്കാൻ ഞാൻ റെഡിയാണ്... I'll call you later ആഹി.." അത്രയും പറഞ്ഞു കോൾ കട്ട് ചെയ്ത് ഒരു ദീർഘ നിശ്വാസത്തോടെ അവൻ ഫോൺ പോക്കറ്റിൽ തന്നെ വെച്ചു... ഇവിടെ വന്നതിൽ പിന്നെ വിശാലിന്റെ കഥ ഒക്കെ അറിയുന്ന ഒരേ ഒരു കൂട്ടാണ് ആഹി,,, ആഹിൽ,,, ഇന്നേവരെ വിശാലിനെ കുറ്റപ്പെടുത്തിയിട്ടില്ല,,, അത് വിശാലിനോടുള്ള ഇഷ്ടം കൊണ്ട് തന്നെ ആയിരുന്നു,,, അത്കൊണ്ട് തന്നെ വിശാൽ ചെയ്യുന്ന തെറ്റുകളിൽ ന്യായം കണ്ടുപിടിക്കാൻ തന്നെയാണ് ആഹിൽ ശ്രമിച്ചത്... "വിച്ചേട്ടാ..." പുറകിൽ നിന്ന് ദുർഗ്ഗയുടെ വിളി കേട്ടതും വിശാൽ കണ്ണുകൾ ഇറുക്കെ അടച്ചു... അവനാ വിളിയിൽ വീർപ്പുമുട്ടി കൊണ്ടിരിക്കുകയായിരുന്നു... "വേഗം പോയി ഫ്രഷ് ആയിട്ട് വാ ഞാൻ ഫുഡ് ഉണ്ടാക്കാം..." "ദുർഗ്ഗാ..." അത്രയും പറഞ്ഞിട്ട് പോകാൻ നിന്നവളെ അവിടെ പിടിച്ചു നിർത്തും വിധം വിശാൽ വിളിച്ചതും അവനെയൊരു സംശയത്തോടെ നോക്കിയിട്ട് ദുർഗ്ഗ അവനായി കാതോർത്തു...
"നിനക്ക് മെമ്മറി ലോസ് ഒന്നും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം,,, എന്നിട്ടും നീയന്തിനാ ഇങ്ങനെയൊക്കെ ബിഹേവ് ചെയ്യുന്നത്..? നീ ഇങ്ങോട്ട് വന്നതിനുള്ള നിന്റെ ലക്ഷ്യം എന്താണ്..?" ഉറ്റുനോട്ടതോടെ അവളെ നോക്കി അവൻ ചോദിച്ചതും ഒരുനിമിഷം ദുർഗ്ഗ കണ്ണിമവെട്ടാതെ അവനെ തന്നെ നോക്കിനിന്നു... അടുത്ത സെക്കൻഡ് അവന്റെ അടുക്കലേക്ക് നടന്നടുത്തു കൊണ്ട് അവളവനെ ഇറുകെ വാരിപ്പുണർന്നു... ഒരു ഞെട്ടൽ മാത്രമേ വിശാലിന് പ്രതികരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ,,, പുഞ്ചിരി ഉണ്ടായിരുന്നവളുടെ ചുണ്ടിൽ... "കഴിഞ്ഞ കാര്യങ്ങൾ കഴിഞ്ഞതാണ്,,, എനിക്ക് ഓർമ്മ ശക്തി കുറയുകയോ നിങ്ങളെന്നോട് ചെയ്ത കാര്യങ്ങൾ ഞാൻ മറക്കുകയോ ചെയ്തിട്ടില്ല,,, എനിക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞതുമാണ്,,, അതിൽ കൂടുതൽ എനിക്കൊന്നും പറയാനുമില്ല,,, വീണ്ടും കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ എനിക്ക് തലപര്യമില്ല..." അത്രയും പറഞ്ഞിട്ട് അവനിൽ നിന്ന് അകന്ന് നിന്നിട്ട് തന്നെ കണ്ണിമ വെട്ടാതെ നോക്കിനിൽക്കുന്നവനേ ഒന്ന് നോക്കിയിട്ട് ദുർഗ്ഗ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു...
ആ ജീവിതത്തിന്റെ ഇടയിൽ ആദ്യമായിട്ടായിരുന്നു ദുർഗ്ഗ അവനെ ചുംബിക്കുന്നത്,,, അതുകൊണ്ട് തന്നെ വിശാലിന്റെ കണ്ണുകൾ തുറിഞ്ഞു വന്നിരുന്നു... അവൾ കിച്ചണിലേക്ക് തന്നെ പോയിട്ടും അവന്റെ മുഖത്തെ ഞെട്ടൽ വിട്ട് മാത്രം വിട്ട് പോയിരുന്നില്ല... "ഒഴിഞ്ഞുമാറുവാണ്..." അവള് ചുംബിച്ച കവിളിൽ കൈ വെച്ച് നിൽക്കെ അവൻ മെല്ലെ മൊഴിഞ്ഞു... _____________ കഴിക്കുമ്പോൾ എല്ലാം ഡൈനിങ് ടേബിളിൽ തീർത്തും നിശബ്ദത മാത്രമായിരുന്നു തളം കെട്ടി നിന്നിരുന്നത്... ഭക്ഷണം കഴിച്ചു കഴിഞ്ഞതും ദുർഗ്ഗ പ്ളേറ്റ് എല്ലാം എടുത്തു കൊണ്ട് കിച്ചണിലേക്ക് പോയതും അവൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു... എല്ലാം കഴുകി വെച്ച് മുറിയിലേക്ക് വന്ന് ഡ്രെസ്സ് ചേഞ്ച് ചെയ്ത് കഴിക്കാനുള്ള വിറ്റാമിൻ മരുന്ന് കഴിച്ചു കണ്ണാടിയിലേക്ക് നോക്കിയതും നിറവയറ് കണ്ട് അവളുടെ ചുണ്ടുകൾ ഒന്ന് പുഞ്ചിരിച്ചു... ബെഡിൽ കേറി വന്ന് കിടന്ന് കഴിഞ്ഞിട്ടും വിശാൽ വന്നില്ലയിരുന്നു... അവൻ ഹാളിൽ ലാപ്പിൽ തിരക്കിട്ട പണിയിൽ ആയിരുന്നു,,,
നാളേക്ക് ചെയ്യേണ്ട പ്രസന്റേഷന്റെ വർക്കാണ്,,, വർക്ക് കഴിഞ്ഞതിന്റെ ശേഷം സ്ഥിരം പോലെ ഹാളിലെ ലൈറ്റ് ഓഫ് ചെയ്തു എന്നും കിടക്കാറുള്ള മുറിയിലേക്ക് വന്ന് കിടക്കാൻ തുനിഞ്ഞപ്പോഴാണ് ദുർഗ്ഗയെ അവിടെ കണ്ടത്,,, പെട്ടെന്ന് തന്നെ ഇന്നത്തെ കാര്യങ്ങൾ ഒക്കെ അവന് ഓർമ്മ വന്നതും അവനൊരു നിമിഷം അവളെ തന്നെ നോക്കി നിന്നു... കൈകൾ പതിയെ അവളുടെ ആലില വയറിലേക്ക് പോയതും അവന്റെ കണ്ണുനീര് കവിളിനെ ചുംബിച്ചു ഭൂമിയെ ലക്ഷ്യമാക്കി നീങ്ങിയതോന്നും അവനറിഞ്ഞിരുന്നില്ല... പക്ഷെ ആ സ്പർശനം അവളിലെത്തിയില്ല,,, ഒരു കുറ്റവാളിയെ പോലെ കൈകൾ പിൻവലിച്ചു തല കുനിച്ചു നിൽക്കാൻ മാത്രമേ അവനെ കൊണ്ട് കഴിഞ്ഞിരുന്നുള്ളൂ... കണ്ണുകൾ അമർത്തി തുടച്ച് ഉറങ്ങുന്നവളെ ഒന്ന് നോക്കി ബ്ലാങ്കെറ്റും തലയിണയും എടുത്തു പുറത്തേക്ക് നടന്നു... "നിങ്ങളിതെങ്ങോട്ടാ..?" പെട്ടെന്ന് പുറകിൽ നിന്ന് അവളങ്ങനെ ചോദിച്ചതും അവനൊരു നിമിഷം അവിടെ നിന്നിട്ട് അവളെ തിരിഞ്ഞു നോക്കി മുഖം ചുളിച്ചു...
"ഞാ... ഞാൻ ഹാളിൽ കിടന്നോളാം..." ഒരു നിമിഷം നിന്നിട്ട് അവനങ്ങനെ പറഞ്ഞതും അവള് അവളെ മിഴിച്ചു നോക്കി നിന്നു... "അവിടെയാരാ നിങ്ങളുടെ രണ്ടാമത്തെ കെട്ടിയോള് പെറ്റ് കിടന്നിട്ടുണ്ടോ..? ഇങ്ങോട്ട് വാ മനുഷ്യാ..." എടിപിടിയിൽ അവളിൽ നിന്ന് ഉയർന്ന ചോദ്യം കേട്ടതും പന്തം കണ്ട പെരുച്ചാഴിയെ പോലെ അവനൊരു നിമിഷം അവളെ നോക്കി... "എ.. ന്താ..?" കണ്ണെടുക്കാതെ അവളെ നോക്കി കൊണ്ട് അവൻ ചോദിച്ചതും അവളൊരു ദീർഘ നിശ്വാസം എടുത്തുവിട്ടു കൊണ്ട് അവന്റെ അടുക്കലേക്ക് നടന്ന് അവനെ നോക്കി ഒന്ന് തലയാട്ടി അവന്റെ കയ്യും പിടിച്ചു ബെഡിന്റെ അടുത്തേക്ക് നടന്നു.. കണ്ണുകൾ മിഴിച്ചുകൊണ്ട് അവളെ നോക്കിനിൽക്കാൻ മാത്രമേ അവനെ കൊണ്ട് കഴിഞ്ഞിരുന്നുള്ളൂ... "ഇവിടെ കിടക്ക്.." അത്രയും പറഞ്ഞോണ്ട് അവനെ അവിടെ പിടിച്ചു കിടത്തിയിട്ട് അവളും അവന്റെ അപ്പുറം കിടന്നു,,, വിശാലിന്റെ ഹൃദയമിടിപ്പ് ഉയരുന്നത് അവനറിയുന്നുണ്ടായിരുന്നു,,, അതൊക്കെ പുതിയ അനുഭവങ്ങൾ ആയിരുന്നു അവന്...
കണ്ണിൽ ഇരുട്ട് മൂടുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു അവന്... ഞൊടിയിടയിൽ പെട്ടന്ന് അവനോട് പറ്റി അവന്റെ കൈക്കുള്ളിലേക്ക് ചേർന്ന് കിടന്ന് അവനെ നെഞ്ചിൽ തലവെച്ച് അവൾ അവനെ ഇറുകെ പുണർന്നതും വിശാലിന് ശ്വാസം മുട്ടുന്നത് പോലെ തോന്നി... "ദുർഗ്ഗാ..?" അവളുടെ പെരുമാറ്റം കണ്ട് അവൻ വിളിച്ചതും മറുപടി ഒന്നും അവൻ കിട്ടിയില്ല,,, അതോടെ ഒരു സംശയത്തോടെ വീണ്ടും അവളെ അവൻ വിളിച്ചതും അപ്പോഴും ഒരു മറുപടിയും കിട്ടിയില്ല,,, പതിയെ പതിയെ അവളുടെ നിശ്വാസം അവന്റെ ശരീരത്തിൽ തട്ടിതടഞ്ഞു നീങ്ങിയതും നിലച്ചു പോയിക്കൊണ്ടിരുന്നത് അവന്റെ ശ്വാസഗതി ആയിരുന്നു... ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു,,, ദുർഗ്ഗ ഉറങ്ങിയെന്ന് ബോധ്യമായതും അവൻ എഴുന്നേൽക്കാൻ ആഞ്ഞു,,, പക്ഷെ ഉടുമ്പിനെ പിടിച്ചു മുറുക്കിയത് പോലെയുള്ള അവളുടെ പിടുത്തത്തിൽ നിന്ന് ഊരിപ്പോരാൻ അവനെ കൊണ്ട് കഴിയുന്നില്ലായിരുന്നു...
കണ്ണുകളടച്ച് ശ്വാസം എടുത്തുവിട്ടുകൊണ്ട് അവനവിടെ തന്നെ കിടന്നു... ഇടയില്ലെപ്പോഴോ ഉറക്കം അവനെയും ആവാഹിച്ചെടുത്തപ്പോൾ അവന്റെ കൈകളും അവളെ ചേർത്തു പിടിച്ചിരുന്നു... _____________ രാവിലെ കണ്ണ് തുറക്കുമ്പോൾ തലയിലൊരു ഭാരം അനുഭവപ്പെടുന്നുണ്ടായിരുന്നു അവന്,,, അത് കാര്യമാക്കാതെ അവൻ കണ്ണുകൾ വലിച്ചു തുറന്നു,,, അരികിൽ ദുർഗ്ഗയെ പ്രതീക്ഷിച്ചിരുന്നെങ്കിലും കാണാൻ സാധിച്ചില്ല,,, എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി ഫ്രെഷായി ഇറങ്ങി ഓഫിസ് വെയർ ധരിച്ചു കൊണ്ട് ഫയൽസും മറ്റും എടുത്തു പുറത്തേക്ക് നടന്നതും അടുക്കളയിൽ നിന്ന് രുചിയൂറും ഭക്ഷണത്തിന്റെ മണം നാസിക തുമ്പിലേക്ക് പടർന്നു കയറിയതും അവനൊരു കൗതുകത്തോടെ അങ്ങോട്ട് നോക്കി... "കേരളത്തിലെ ഭക്ഷണത്തിന്റെ സ്വാത് പോയിരിക്കുന്നു..." ഇടയില്ലെപ്പോഴോ അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു... "ഞാൻ പോവ്വാ..." അവൻ കിച്ചണിലേക്ക് നോക്കി വിളിച്ചു പറഞ്ഞു,,, നിമിഷ നേരം കൊണ്ട് ഒരു സ്ത്രീ രൂപം പുറത്തേക്ക് വന്നത് കണ്ടു...
അവന്റെ കണ്ണുകൾ അവളുടെ കുഞ്ഞു മുഖത്ത് തറഞ്ഞു നിന്നു... മുഖം കുറച്ചു ചീർത്തിട്ടുണ്ട്... അവനവൾക്ക് മാർക്കിടുന്ന തിരക്കിൽ ആയിരുന്നു... "ഭക്ഷണം കഴിച്ചിട്ട് പോകാം,,, ഞാൻ ഉണ്ടാക്കിയിട്ടുണ്ട്..." അവളെ തന്നെ നോക്കി നിന്നിരുന്നതിന്റെ ഇടയിൽ അവനെ ചിന്താ മണ്ഡലത്തിൽ നിന്ന് ഉണർത്തും വിധം അവള് പറഞ്ഞതും അവൻ എതിർക്കുന്നത് പോലെ തലയാട്ടി... "എനിക്ക് വേണ്ട,,, ടൈം ഇല്ല,,, ഞാൻ പുറത്ത് നിന്നാണ് സാധാരണ കഴിക്കാറ്,,, ഇന്നും അങ്ങനെ തന്നെ കഴിച്ചോളാം.." അത്രയും പറഞ്ഞിട്ട് പോകാൻ നിന്നവനെ അവളവിടെ പിടിച്ചു നിർത്തിച്ചു... "പറഞ്ഞാൽ മനസിലാവില്ലേ നിങ്ങൾക്ക്,,, കഴിച്ചിട്ട് പോയാൽ മതി,,, ഞാനാർക്കാ പിന്നെ ഇതൊക്കെ ഉണ്ടാക്കിയത്..? കഴിച്ചിട്ട് പോയാൽ മതി,,, രണ്ട് മിനിറ്റ് വിച്ചേട്ടൻ കൈ കഴുകി ഇരിക്കുമ്പോഴേക്കും ഞാൻ ഭക്ഷണവും കൊണ്ട് ഓടി വരാം..." അത്രയും പറഞ്ഞിട്ട് ഒരു തിരക്കോടെ അവൾ അടുക്കളയിലേക്ക് നടന്നു... കണ്ണ് മിഴിച്ചോണ്ട് അവളുടെ ആ ചെയ്തി നോക്കിക്കൊണ്ട് ഒരു നിമിഷം വിശാലും അവിടെ നിന്നു,,,
കൈ കഴുകി വന്നതും അവളൊരു തിരക്കോടെ ഭക്ഷണം ടേബിളിൽ എടുത്തു വെക്കുന്നത് കണ്ടു... പ്ളേറ്റിലേക്ക് ഭക്ഷണം വിളമ്പി കൊടുത്തിട്ട് അവളവനെ നോക്കി... "നീ കഴിക്കുന്നില്ലേ...?" ഒരു സംശയത്തോടെ അവനവളെ നോക്കി... "ഞാൻ നിങ്ങള് പോയിട്ട് കഴിച്ചോളാം..." അവൾ കറി അവന്റെ പ്ളേറ്റില്ലേക്ക് ഒഴിക്കുന്നതിനിടെ പറഞ്ഞു,,, അവനൊന്നും മിണ്ടിയില്ല,,, ദൃതിയിൽ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി തീർക്കുന്നതിനുള്ള തിരക്കിൽ ആയിരുന്നു... അവളെ കഴിക്കാൻ നിർബന്ധിക്കണം എന്നുണ്ടായിരുന്നു,,, പക്ഷെ ഒന്നും പറയാൻ ആ നിമിഷം കഴിയുന്നില്ലായിരുന്നു,,, ഒടുവിൽ എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി തീർത്ത് കൊണ്ട് അവൻ എണീറ്റു,,, ദുർഗ്ഗ പാത്രങ്ങളൊക്കെ കൊണ്ട് ഒരു ദൃതിയോടെ കിച്ചണിലേക്ക് നടന്നു... "ഞാൻ പോകുവാ..." സമയം നോക്കി തിരക്കിൽ വിശാൽ കിച്ചണിലേക്ക് നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് മറുപടിക്ക് കാത്തുനിൽക്കാതെ പുറത്തേക്ക് നടന്നു... ______________
"നീ അറിഞ്ഞോ,,, നമ്മടെ ടീം ഹെഡ് ഇല്ലേ..?" "ഏത് ടീമിന്റെ ഹെഡ്..." കാര്യമായി എന്തൊക്കെയോ വർക്ക് ചെയ്തൊണ്ടിരിക്കുന്ന റിസപ്‌ഷനിസ്റ്റ് പെണ്ണിന്റെ അടുത്തേക്ക് വന്ന് കോൾഡ് കോഫി അവൾക്ക് കൊടുക്കുന്നതിനിടെ ഒരു എംപ്ലോയി ചോദിച്ചതും അവൾ തിരിച്ചു ചോദിച്ചു... "C ബ്ലോക്കിന്റെ ഹെഡ് ആ വിശാൽ..." "ഹാ ആ ടാലന്റഡ് ഹാൻഡ്സം... Mr perfect..." "ഹാ അയാള് തന്നെ,,, അത്യാവശ്യം മോശമല്ലാത്ത പോസ്റ്റ് വന്ന് കുറഞ്ഞ മാസം കൊണ്ട് നേടിയെടുത്ത അയാള് ഇവിടെത്തെ ഓൾമോസ്റ്റ് വർക്കേസിന്റെയും കണ്ണിലുണ്ണി ആയിരുന്നല്ലോ..." അവൻ ഒരു പുച്ഛത്തോടെ ചോദിച്ചതും അവളാ കോഫി ഒന്ന് സിപ് ചെയ്ത് അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് കുറച്ചു മുൻപോട്ട് വേച്ചിരുന്നു... "You know what,,, അങ്ങേര് എന്റേം കൂടെ ക്രഷ് ആണ്,,, ഇങ്ങോട്ട് ഒരു ചെറിയ ചായ്‌വ് കിട്ടിയാൽ മതി ഞാൻ കേറി ഗോളടിച്ചു അങ്ങേരെയും കെട്ടി അങ്ങെരുടെ കൊച്ചുങ്ങളുടെ തള്ള ആവാൻ റെഡി ആണ്... എന്തിന് ഞാൻ,,, even ശ്വേതാ മേടത്തിന് പോലും അങ്ങേരെ ഇഷ്ടമാണ്,,, ഹാ,,, ബോസ് ആയത്കൊണ്ട് മിക്കവാറും അങ്ങേരെ മേഡം തന്നെ കെട്ടാനാണ് ചാൻസ്..."
സൈറ്റടിച്ചു കാണിച്ചു ചിരിയോടെ അത്രയും പറഞ്ഞിട്ട് അവൾ തിരിഞ്ഞ് നിന്നതും താൻ നെക്സ്റ്റ് പറയാൻ പോകുന്ന കാര്യം കേട്ടാലുള്ള അവളുടെ റിയാക്ഷൻ ആലോചിച്ച് അവനൊന്ന് പുച്ഛിച്ചു ചിരിച്ചു... "ഹാ എങ്കിലിനി അത് വേണ്ട,,, അങ്ങേരെയും അന്വേഷിച്ചു ഇന്നലെ അങ്ങേരുടെ പൊണ്ടാട്ടി ഇന്നലെ ഇവിടെ വന്നിരുന്നു... ഇന്ത്യൻ ലേഡി തന്നെയാണ്,,, ഒരു തനി മലയാളി... ഗർഭിണിയാണ്... വിശാൽ സാറിന്റെ വൈഫ് ആണ്... അങ്ങേര് ഇടക്കിടക്ക് നാട്ടിൽ നാട്ടിൽ നാട്ടിൽ പോണം എന്ന് പറഞ്ഞു ഇടക്കിടക്ക് ഇന്ത്യക്ക് പോകാർ ഇല്ലേ,,, അപ്പഴേ ഓർക്കണമായിരുന്നു അങ്ങേർക്കും ഫാമിലി ഒക്കെ ഉണ്ടാവും എന്ന്.. അല്ല ഒരു റിസ്പെഷണിസ്റ്റ് ആയിട്ട് കൂടെ നീ ഇതൊന്നും അറിഞ്ഞില്ലേ..? നിനക്ക് പിന്നെ ഇവിടെന്താ പണി...?" അവനൊരു ചിരിയോടെ പറഞ്ഞതും അവനാദ്യം പറഞ്ഞ കാര്യം തന്നെ കേട്ടിട്ട് ഷോക്കടിച്ച കാക്കയെ പോലെ ആയ ആ പെണ്കുട്ടി പിന്നെയൊന്നും പറയാൻ കഴിയാതെ അവനെ തന്നെ മിഴിച്ചു നോക്കി...
എന്നിട്ട് അവൻ വീണ്ടും എന്തോ പറയാൻ നിന്നതും ശ്വേത വരുന്നത് കണ്ട് അവനാ പെണ്കുട്ടിയെ നോക്കി പെട്ടെന്ന് ബൈ പറഞ്ഞു പോയി... എന്തോ ഓർത്ത പോലെ ശ്വേത പെട്ടെന്ന് തിരിഞ്ഞു നോക്കിയതും അങ്ങോട്ടേക്ക് കയറിവരുന്ന വിശാലിനെ കണ്ട് അവൾ ആദ്യമായി കാണുന്നത് പോലെ അവനെ നോക്കിനിന്നു... പെട്ടെന്ന് തന്നെ അവളുടെ കണ്ണുകളും നിറഞ്ഞു തൂവിയിരുന്നു... കണ്ണുകൾ നിറച്ചവനെ നോക്കുന്തോറും ഇന്നലത്തെ ഇൻസിഡന്റ്‌സ് ആയിരുന്നു അവളുടെ ഉള്ളിലൂടെ കടന്ന് പോയിരുന്നത്... നഷ്ടപ്രണയത്തിന്റെ വേദനകൾ അവളുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു... അല്ലേലും നഷ്ടപ്രണയത്തിന്റെ വേദന,,, അത് വേറെ തന്നെയാണല്ലോ....!!!.......തുടരും…………