കാമഭ്രാന്തൻ: ഭാഗം 7

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ഇടുപ്പിലൂടെ പിടിച്ചു തന്നിലേക്ക് ചേർക്കുമ്പോൾ നാണത്താൽ മിഴി താഴ്ത്തുന്നവളെ നോക്കി അവനൊന്ന് നോക്കി... പ്രണയത്താൽ ചാലിച്ചൊരു നനുത്ത മുത്തം അവളുടെ കവിളിലായി നൽകുമ്പോൾ കൂടുതൽ നാണത്താൽ അവൾ ഓടി മറഞ്ഞുവോ...? പെട്ടന്ന് സ്വപ്നത്തിൽ നിന്ന് വിശാൽ മോചിതനായി ബെഡ് റെസ്റ്റർ എടുത്തു കയ്യിലേക് അമർത്തി പിടിച്ചു ദുർഗ്ഗയെ പറ്റി ആലോചിച്ചു... അവന്റെ ചുണ്ടിലായി മധുരം മൂറും ചിരി വിരിഞ്ഞു... എന്നാണ് അവളെ ഇനി കാണുക...??? അവനവനോട് തന്നെ ചോദിച്ചു,,, പണ്ടത്തെ പ്രണയം നിറഞ്ഞ നിറഞ്ഞ ഓർമ്മകൾ മനസ്സിൽ വരെ അവൻ അവയെ പുച്ഛിച്ചു... പ്രണയം...??? അവൻ പുച്ഛത്തോടെ ഓർത്തു... പെട്ടന്ന് സൈഡിലേക് നോക്കി ഫോണും ഹെഡ്‌സെറ്റും കണ്ടതും മ്യൂസിക് പ്ലെ ചെയ്യാൻ തുടങ്ങി... അപ്പഴാണ് പെട്ടന്ന് ബാത്റൂമിൽ നിന്ന് ദുർഗ്ഗ ഇറങ്ങി വന്നത്... അവളെ കണ്ടതും അവൻ മതിമറന്നു നോക്കി നിന്നു... മുഖമൊക്കെ കരഞ്ഞു വല്ലാതെ ആയിട്ടുണ്ട്... ദേഹത്തിന്റെ അവിടേം ഇവിടേം പല തരം പാടുകൾ ഉണ്ട്...

പണ്ടത്തെ ആ പുഞ്ചിരിയും കുറുമ്പും അവളെ വിട്ട് എന്നന്നേക്കുമായി പോയിക്കഴിഞ്ഞു... വല്ലാതെ മെലിഞ്ഞു... മുഖത്തെ ഐഷര്യവും ഓമനത്തവും ഉണർവ്വും ഇപ്പൊ ഒട്ടും തന്നെ ഇല്ല... വിശാലിനെ കണ്ടതും ചെറു ഭയത്തോടെ അവനെ നോക്കി പിന്നെ അങ്ങനെ ഒരാളെ അവിടെ ഇല്ലെന്ന മട്ടിൽ കണ്ണാടിക്കു മുന്നിൽ പോയി എങ്ങനെയൊക്കെയോ മുടി ചീകി ഇല്ലിയിട്ടു... അവൻ അപ്പോഴും അവളെ കണ്ണെടുക്കാതെ നോക്കിയിരിന്നു... ചടപ്പ് അനുഭവപ്പെട്ടു എങ്കിലും എങ്ങനെ ഒക്കെയോ സിന്ദൂരം ഒരു നുള്ള് എടുത്തു നെറ്റിയിലായി വരഞ്ഞു... വേഗം സാരി ശരിയാക്കി തിരിഞ്ഞു പോലും നോക്കാതെ താഴേക് പോയി... അവൾ തന്റേതാണ് എന്ന് തെളിയിക്കുന്ന സിന്ദൂരം നെറ്റിയിലായി അണിഞ്ഞതും അവന്റെ മനസ്സ് സന്തോഷിച്ചിരുന്നുവോ...? അവൻ പുഞ്ചിരിച്ചിരുന്നുവോ....? __________💚

"ചിത്ര... എനിക്ക് വല്ലാതെ പേടി ആകുന്നു..!!" "എന്തിനാ മായാ നീ പേടിക്കുന്നെ...? അതിന്റെ ആവിശ്യം ഒന്നുമില്ല..." "അതല്ല ചിത്ര വിച്ചു... വിച്ചു അറിഞ്ഞാൽ ബാക്കി വെക്കില്ല എന്നെ...!!" "എന്റെ മായാ നീ ആരെയ പേടിക്കുന്നെ വിശാലിനെയോ...?" "അതല്ല ചിത്ര... വിച്ചു നീ വിചാരിക്കും പോലെയുള്ള ഒരാളല്ല അവനെങ്ങാൻ ഈ സത്യം അറിഞ്ഞാൽ ജീവനോടെ എന്നെ കത്തിക്കും..." "ഈ ചിത്രയ പറയുന്നേ നിനക്ക് യാതൊരു വിധ ശല്യവും ഉണ്ടാവില്ല..." "അതല്ല... ഞാൻ ചതിക്കപ്പെട്ടു എന്നറിഞ്ഞാൽ വിച്ചു... അവന് ഭ്രാന്ത് പിടിക്കും... എന്നെ വല്യ കാര്യമാണ്..." "എന്റെ മായാ... നീ വിശാലിന്റെ കാര്യം വിട്ടെ... നിനക്ക് വിശാലിനോട് പറയാൻ ധൈര്യം ഉണ്ടോ.." ചിത്ര അലറി... മായാ മുഖം താഴ്ത്തി,,, "പറ മായാ... നീ 2 month pregnent ആണെന്നും.. നീ ചതിക്കപ്പെട്ടു എന്നും കാമുകൻ നിന്നെ ചതിച്ചിട്ട് പോയി എന്നും നീ അവനോട് പറയോ..?" "നീ വിചാരിക്കും പോലെ അല്ല ചിത്ര... എനിക്ക് ചുറ്റും എന്ത് നടന്നാലും അതാദ്യം അറിയുക വിച്ചുവ...

അപ്പൊ ഞാനൊരു കുഞ്ഞിനെ അബോട്ട് ചെയ്യുവാണ് എന്നറിഞ്ഞാൽ അവനെന്നെ കൊല്ലും..." "നീയീ കൊല്ലും കൊല്ലും എന്ന് തന്നെ എന്തിനാ മായാ പറഞ്ഞോണ്ടിരിക്കുന്നത്...? നിനക്ക് കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലല്ലോ...? പ്രേമം മൂത്ത് ഓരോന്ന് ചെയ്യുമ്പോ ആലോചിക്കണം മായ.. സത്യം മനസിലാക്കാൻ വൈകിയില്ലേ നീ... നിന്നെ സഹായിക്കാൻ വന്ന എന്നെ പറയണം..!! നോക്ക് മായാ... കുഞ്ഞിനെ പ്രസവിക്കേണ്ട സമയം അല്ല ഇത്... അതും അച്ഛനില്ലത്ത കുഞ്ഞ്... എങ്ങനെ വളർത്തും നീ ഇതിനെ...? അതുകൊണ്ട് നമുക് ആരേലും അറിയും മുൻപ് ഇതിനെ അബോട്ട് ചെയ്യാം ഓക്കേ...?" "ഗിരിയെ ഓർമ്മയുണ്ടോ നിനക്ക് എന്നെ ചതിക്കാൻ ശ്രമിച്ചവനെ അവനെ വേരോടെ ഇല്ലാതാക്കി എന്റെ വിച്ചു... അന്ന് എന്നെ വാർണിങ് ചെയ്ത ഒരു കാര്യം ഉണ്ട്... ഞാനാരെ പ്രേമിച്ചാലും അതവന് പ്രശ്‌നമല്ല പക്ഷെ അത് നല്ല വഴി ആയിരിക്കണം... പോരാതത്തിന് അത് അവനോട് പറയുകയും വേണം...!! അതിര് വിട്ട് ഒരു ബന്ധം ഉണ്ടാകാനും പാടില്ല...

ഇതിപ്പോ അതിരിന്റെ അതിരിന്റെ അതിര് വരെ കടന്നു..." "അറിഞ്ഞോണ്ട് അല്ലേലും ആണേലും ഒരു പെണ്ണും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് നീ ചെയ്തത്... അതിന് നീ അനുഭവിക്കേണ്ടി വരും... അതാണ് എന്ന് കരുതിയ മതി... നീ നിന്റെ വിലപ്പെട്ടത്തിനെയാണ് പ്രണയത്തിന് വേണ്ടി കളഞ്ഞത്...!!" "അറിയാം പക്ഷെ,,,,,,,,," "മായാ" മായാ എന്തോ പറയാൻ ശ്രമിച്ചതും നേഴ്‌സ് പേര് വിളിച്ചു... "ഇനി ഒന്നും പറയണ്ട നമുക്കീ കുഞ്ഞ് വേണ്ട അവൻ നിന്നെ ചതിച്ചു നമുക്ക് ഇതിനെ കളയാം..." അത്രയും പറഞ്ഞു കൊണ്ട് ചിത്ര അവളുടെ കയ്യും പിടിച്ചു അവിടം നിന്ന് നടക്കാൻ തുടങ്ങി... മായയുടെ കണ്ണുകൾ നിറഞ്ഞു... 'എന്തൊക്കെ സ്വപ്നങ്ങൾ കണ്ടതാ... ഒടുവിൽ അവനെന്ത പറ്റിയത്...? ശരീരം കിട്ടിയപ്പോൾ പ്രണയം ഇല്ലാതായോ...? എന്റെ വിച്ചു... അവനിതറിഞ്ഞാൽ ആകെ തകരും ഒരിക്കലും അവനിതൊന്നും സഹിക്കാൻ പറ്റില്ല... താൻ ചിന്തിക്കണമായിരുന്നു... ദേവിയെ....!!' മനസ്സിൽ സങ്കടം സഹിക്കാൻ അവൾക് കഴിയുന്നുണ്ടായിരുന്നില്ല.. ഡോക്ടർ റൂമിലേക് ചിത്ര കടന്നതും കൂടെകടക്കാൻ നിന്നതും,,,

"മായാ..." പ്രിയപ്പെട്ടവന്റെ ശബ്‌ദം കാതിലേക് തുളഞ്ഞു കയറിയതും എടുത്തു വെച്ച കാലുകൾ നിശ്‌ചലമായി നിറഞ്ഞ കണ്ണുകളുമായി അങ്ങോട്ട് നോക്കിയതും കണ്ടിരുന്നു നിറഞ്ഞ കണ്ണുകളയുമായി തന്നെ സന്തോഷത്തോടെ തന്റെ അടുത്തേക് വരാന്തയിലൂടെ ഓടി വരുന്നവനെ.... തന്റെ അടുത് എത്തിയതും മുകമടക്കി ഒരു അടിയായിരുന്നു കവിൾ പറിഞ്ഞു വരുന്നത് പോലെ തോന്നി... കണ്ണുകൾ നിറച്ച് അവനെ നോക്കി "ആരോട് ചോദിച്ചാടി എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയത്...? ഒരു കുഞ്ഞ് വന്നപ്പോ നിന്റെ പ്രേമം ആവിയായിപ്പോയോ...?" കണ്ണുകൾ ചുവന്ന് ഞരമ്പുകൾ വലിഞ്ഞു മുറുകി മുഷ്ടി ചുരുട്ടി തന്നോടായി ചോദിച്ചതും നിയന്ത്രണം നഷ്ടപ്പെട്ടു ആ നെഞ്ചിലായി വീണു പൊട്ടി പൊട്ടി കരഞ്ഞു.. അപ്പൊ ആശ്വസിപ്പിക്കുമെന്ന് കരുതി എങ്കിലും അടർത്തി മാറ്റി..

. കണ്ണിലെ ചുവപ് മാറിയിട്ടില്ലാഹ്... ഭയത്തോടെ ആൾടെ മുകത്തേക് നോക്കിയതും ഷോൾഡറിൽ കൈ മുറുക്കി തന്നെ കുലുക്കി ചോദിച്ചുകൊണ്ടിരുന്നു... "പറയെടി ആരോട് ചോദിച്ചിട്ടാ എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയത്...?" അവളുടെ മുകത്തേക് നോക്കി അവളെ പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു.... ഉത്തരമില്ലാതെ അതിര് വിട്ട സന്തോഷത്താൽ അവൾ മുഖം താഴ്ത്തി... അവൻ വീണ്ടും അലറിയതും മുഖം ഉയർത്തി... "അത്..ഞാ...ഞാനത്... പിന്നെ... ഏട്ടന്...എ... എന്നെ...മ... മടുത്തു... എന്ന്... കോൾ... വിളിച്ചിട്ട് എടുത്തില്ല ഞാൻ...എനിക്ക്..." "ശരീരത്തിന് വേണ്ടി ഞാനരേയും പ്രേമിച്ചിട്ടില്ല... അതിനെനിക്ക് അറിയില്ല... എന്റെ സ്നേഹം മനസ്സിലാവത്തവരൊന്നും എന്റെ കൂടെ നിൽക്കേണ്ട..." അവൻ മുഖം തിരിച്ചു... "അങ്ങനെ പറയല്ലേ ഏട്ടാ... എനിക്കൊരു അബദ്ധം പറ്റിയതാണ്... ഞാനിനി ഒരിക്കലും അങ്ങനെ ചെയ്യില്ല..." അത്രയുംപറഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു... "നീ പേടിക്കണ്ട മായാ... നീ പോയാലും എനിക്ക് മായാ മാത്രമേ ഉണ്ടാകുള്ളൂ..." അത്രയും പറഞ്ഞു പുഞ്ചിരിയോടെ അവളെ കൂടുതൽ ചേർത്തു പിടിച്ചു..

തന്റെ പ്രണയം ചുമക്കുന്നവളാണ്... ആലോചിച്ചതും അവന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു... അവന്റെ ഉള്ളിൽ അടങ്ങാ പ്രണയം അലതല്ലി... നനുത്ത മുത്തം ആ പെണ്ണിന്റെ നെറ്റിയിലായി ചാർത്തി... എന്നും കൂടെ ഉണ്ടാവുമെന്ന് അവൻ പറഞ്ഞതും അവൾക് അത് തെല്ലും ആശ്വാസം പകർന്നു... കൂടുതൽ കൂടുതൽ അവളെ ഇറുക്കി പുണർന്നു.. "ഹെലോ ഡോക്റ്റർ സാറേ..." ചിരിയോടെ ചിത്ര വിളിച്ചതും അവൻ തലപൊക്കി നോക്കി.. അപ്പൊ തന്നെ ചിത്ര അവനെ നോക്കി പല്ലിളിച്ചു... "ഏട്ടാ ഇവളാണ് എന്നോട് കുഞ്ഞിനെ അബോട്ട് ചെയ്യാൻ പറഞ്ഞത്... ഏട്ടൻ എന്നെ ചതിച്ചിട്ട് പോയി എന്ന് പറഞ്ഞു എന്നെ ഒരുപാട് കരയിച്ചു..." പരാതി എന്നപോലെ മായ പറഞ്ഞതും അവൻ ചിത്രയെ നോക്കി തുറുക്കനെ,,, "തെണ്ടി" പിറു പിറുത്തുകൊണ്ട് ചിത്ര മായയെ നോക്കിയതും അവൾ ഇളിച്ചു കൊടുത്തു... "അങ്ങനെ...ഒന്നുല്ല...നമ്മളൊക്കെ പെങ്ങമ്മാർ അല്ലെ...?" അവന്റെ തുറിച്ചു നോട്ടം കണ്ട് ചിത്ര ചിരിക്കാൻ ശ്രമിച്ചു... "ഓടിക്കോ..."

അതും പറഞ്ഞു ചിത്ര ഓടിയതും അവൾക് പുറകെ അവിടെ കണ്ട സ്റ്റൂളും എടുത്തു അവനും ഓടി... "സിദ്ധുവേട്ടാ... ഏട്ടാ..." മായ വിളിച്ചു കൂവിയതും സിദ്ധു മായയുടെ അടുത്തേക് പാഞ്ഞെത്തി... "അവക്കിട്ട് ഞാനൊന്ന് കൊടുക്കുന്നുണ്ട്..."സിദ്ധു പിറുപിറുത്തു... "താൻ കാത്തിരുന്നോ താൻ പോടോ ഡോക്റ്ററെ.."ചിത്ര കൂവി... "ഡി..." "ദേ ഫോണടിക്കുന്നു..." അവൾക് പുറകെ ഓടാൻ നിന്നതും അത്രയും അലറി ചിത്ര ഓടി...അപ്പൊ തന്നെ ചിരിയോടെ ഫോണ് എടുത്തുകൊണ്ട് അവൻ മായയെ ചേർത്തു പിടിച്ചു... "ആരാ..?" അവൾ അന്വേഷിച്ചു... "എന്റെ one and only സിസ്റ്റർ ദുർഗ്ഗാ... ദുർഗ്ഗാ ദേവി.. മൂധേവി..." അവൻ പിറുപിറുത്തു... "ഇത് വല്ലാത്ത കഷ്ടമാണ് സിദ്ധുവേട്ട.... വീട്ടുകാരോട് പറഞ്ഞില്ലേലും അവളോട് എങ്കിലും പറയണം ഇല്ലേൽ നാളെ നിങ്ങളെന്നെ കെട്ടുമ്പോ അവളോട് എന്ത് പറയും മനുഷ്യ അവളെന്ത് കരുതും കോളേജിൽ വെച്ച് ഞാനവളോട് സംസാരിച്ചത് നിങ്ങളെ കിട്ടാൻ വേണ്ടിയിട്ടാണ് എന്ന് കരുതൂലെ... എന്നെ നാണം കെടുതല്ലേ...!!"മായ അലറി...

"എന്റെ പെങ്ങൾ ആയോണ്ട് അല്ലാതെ വിച്ചൂന്റെ കെട്ടിയോൾ ആയിട്ടൊന്നും അല്ലല്ലോ നീ അവളോട് സംസാരിക്കുന്നെ...?" "ദേ...എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്... അവളെന്റെ നല്ല ഫ്രണ്ടാ... കൊച്ചിന്റെ തന്ത ആണെന്നൊന്നും മായ നോക്കില്ല തല്ലിക്കൊല്ലും..." കുറുമ്പോടെ പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലായി അമർത്തി അടിച്ചുകൊണ്ട് അവൾ തന്റെ പ്രതിഷേധം അറിയിച്ചു... അവൻ ചിരിയോടെ അതിനേക്കാൾ ഉപരി പ്രണയതോടെ ആ പെണ്ണിനെ നോക്കി... ദൈവത്തോട് ഒരായിരം തവണ നന്ദി പറഞ്ഞു ഈ നിഷ്കളങ്കയെ തനിക്ക് തന്നെ തന്നതിന്... ഈ പൊട്ടിയെ ഇങ്ങനെ സ്നേഹിക്കാൻ പടിപ്പിച്ചതിന്... താനൊന്ന് ദേഷ്യപ്പെടുമ്പഴക്കും കണ്ണു നിറക്കുന്നവളോട് പ്രണയം ആണവന്... അടങ്ങാത്ത പ്രണയം... തന്നിലെ പ്രണയത്തെ മുഴുവൻ കവെർന്നെടുത്തവളോട്,,, തന്റെ അവകാശിയോട്... തന്നെ സ്വാർത്ഥൻ ആക്കിയവളോട്,,, അവൻ അവളെ ചേർത്തു പിടിച്ചു ഒരിക്കലും കൈവിടില്ലെന്ന അർത്ഥത്തിൽ,,,, എന്നാൽ അവർ അറിഞ്ഞിരുന്നില്ല.. അവരുടെ പ്രണയത്തിന് ആയുസും നിറവും കുറവാണെന്ന്... ____________💛 എന്നത്തേയും പോലെ കാമത്തിന്റെ കെട്ടടങ്ങിയതും അവൻ അവളിൽ നിന്ന് വിട്ട് നിന്നു,,,

ശ്വാസം കിട്ടിയത് പോലെ അവൾ തിരിഞ്ഞു കിടന്നു,,, കണ്ണുനീർ തളം കെട്ടിയോ...? രാവിലെ എണീറ്റ് കുളിച്ചു ഫ്രഷായി താഴേക് പോയി... രാവിലെ എണീറ്റ് ശർമിള കിച്ചണിലേക് വന്നതും കണ്ണും നിറച്ചുകൊണ്ട് എന്തോ ആലോചിച്ചു ചായ ഉണ്ടാക്കുന്ന ദുർഗ്ഗയെ കണ്ടതും ഉള്ളം വിങ്ങിയോ...?പലതും പറയാൻ തോന്നി ശർമിളക്ക്... "ദുർഗ്ഗാ... രണ്ടു കപ്പ് കാപ്പി എടുത്തോണ്ട് ഗാർഡനിൽ വാ... ഞാൻ നിനക്കായി അവിടെ കാത്തിരിക്കുവാണ്..." അത്രയും പറഞ്ഞുകൊണ്ട് ശർമിള പോയതും ദുർഗ്ഗ ചിന്തയിലാണ്ടു... എന്തിനായിരിക്കും 'അമ്മ തന്നോട് വരാൻ പറഞ്ഞിട്ടുണ്ടാകുക... രണ്ട് നിമിഷം ആലോചിച്ചു പിന്നെ രണ്ട് കപ്പ് കോഫി എടുത്തുകൊണ്ട് ഗാർഡനിലേക് നടന്നു,,, ഗാർഡനിൽ ഒരു ബെഞ്ചിലായി അവളെയും കാത്തിരുന്നു കൊണ്ട് ശർമിള ഉണ്ടായിരുന്നു... കോഫി അവിടെ വെച്ച് അവളും അടുത്തിരുന്നു,,,അപ്പൊ തന്നെ ശർമിള കോഫി എടുത്തു ഒരു സിപ് കുടിച്ചുകൊണ്ട് ദുർഗ്ഗയെ നോക്കി,, "ദുർഗ്ഗക്ക് ഒരു കാര്യം അറിയോ...? ഞാനും വിച്ചൂന്റെ അച്ഛനും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്...

അതിൽ പിന്നെ എനിക്ക് കരയേണ്ടി വന്നിട്ടില്ല... ഞാനൊരു ലോ ഫാമിലിയിൽ ജനിച്ചവളാണ്... വിശപ്പ് എന്താണ് എന്ന് അറിഞ്ഞു വളർന്ന ആളാണ്...അതുകൊണ്ട് തന്നെ ഭക്ഷണത്തിനായി ഒരുപാട് കരഞ്ഞിട്ടുണ്ട്.... ഒരുപാട് അനുഭവങ്ങൾ ഉണ്ട്... അതുകൊണ്ട് തന്നെ ആരെയും അങ്ങനെ വിശ്വസികറില്ല... ആരോടും അതികം സംസാരിക്കാറില്ല..അങ്ങനെ ഉള്ള സമയത്ത് ആണ് വിച്ചൂന്റെ അച്ഛൻ എന്നെ കല്യാണം കഴിക്കുന്നത്... പിന്നെ എനിക്ക് നല്ല സന്തോഷമുള്ള ജീവിതം ആയിരുന്നു.." എന്നൊക്കെ പറഞ്ഞതും ദുർഗ്ഗാ അവരെ സൂക്ഷിച്ചു നോക്കി,,, "ഞാനൊരു കാര്യം ചോദിച്ച ദുർഗ്ഗ സത്യം പറയണം,,," ശർമിള അവളുടെ ചുമരിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ ഒന്ന് ശങ്കിച്ചു നിന്നു പിന്നെ ശർമിളയെ നോക്കി തല കുലുക്കി... "നീയും വിച്ചുവും തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ..?നീ ആരെയും പേടിക്കേണ്ട ദുർഗ്ഗാ... ആരും നിന്നെ ഒന്നും തന്നെ ചെയ്യില്ല... കാരണം ശർമിളയുടെ അടുക്കൽ നീ സേഫ് ആണ്... പറയ് മോളെ...

ഒരു അമ്മയുടെ സ്ഥാനത് നിന്ന് കൊണ്ട് ചോദിക്കുവാണ്... നിന്നിലുള്ള വിശ്വാസം കൊണ്ട് ചോദിക്കുവാണ്... നീയും വിച്ചുവും നല്ല ചേർച്ചയിൽ തന്നെ ആണോ...? നിന്റെ വീട്ടുകാർക്ക് ശർമിള ഒരു വാക്ക് കൊടുത്തിട്ടുണ്ട് എന്ത് തന്നെ വന്നാലും അത് പാലിക്കേണ്ട ആവിശ്യം എന്റേത് ആണ്...പറയ്..." ശർമിള അവളെ കുലുക്കിക്കൊണ്ട് ചോദിച്ചതും നിറഞ്ഞു വന്ന കണ്ണുകൾ എന്തൊക്കെയോ ആലോജിച് അവൾ പതിയെ ചിരിച്ചു... "അമ്മക്ക് എന്ത വട്ടുണ്ടോ.. ഞാനും വിച്ചേട്ടനും നല്ല അടുപ്പത്തിൽ തന്നെ ആണ്... ഞാനെന്ന് വെച്ചാൽ ജീവനാണ് എന്റെ ഏട്ടന്... പിന്നെ ഇടക്കുള്ള ഓരോ സൗന്ദര്യ പ്രശനമാണ് എല്ലാം... അല്ലാതെ ഞങ്ങൾ ok ആണ്... 'അമ്മ വെറുതെ ചിന്ധിച്ചു കൂട്ടണ്ട... ഇത് ഏട്ടനോട് പറയണ്ട ഏട്ടൻ ചിലപ്പോ അമ്മക്ക് ഒന്ന്... ഒന്ന് ത...രാൻ ചാൻസ്...ഉണ്ട്... " എങ്ങനെയൊക്കെയോ ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞുകൊണ്ട് അവൾ അവിടന്ന് എണീറ്റ് പോയി... അവസാനം പറഞ്ഞപോൾ ആ വാക്കുകൾ ഇടറിയോ...? ___________💚

അയേണ് ചെയ്ത് കൊണ്ടിരിക്കെ പെട്ടന്ന് അയേണ് ബോക്സ് വിശാൽ ദുർഗ്ഗയുടെ കയ്യിലായി വെച്ചതും അവൾ പെട്ടന്ന് അലറി... വേദന അസഹനീയമായതും വായ പൊത്തി അടുത്ത നിമിഷം അവളെ നോക്കി ചിരിക്കുന്ന വിശാലിനെ കണ്ടതും നിയന്ത്രിക്കാൻ കഴിഞ്ഞില്ല... കൈ ആഞ്ഞുവീശി... അതവന്റെ മുഖത്ത് പതിച്ചു... ഞെട്ടിക്കൊണ്ട് അവൻ അവളെ നോക്കി നിന്ന സമയം പെട്ടന്ന് അവന്റെ മുഖം വലിഞ്ഞു മുറുകി... "ഡി..." അവൻ അലറിയതും മറ്റേ കവിളത്ത് കൂടി അവൾ ആഞ്ഞടിച്ചു... ഒപ്പം അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു... നിമിഷ നേരം കൊണ്ട് അവൾ അവന്റെ കോളറയിൽ കയറി പിടിച്ചു... "ഞാനെന്ത് തെറ്റ് ചെയ്തിട്ടാഡോ താനിങ്ങനെ ഒക്കെ എന്നോട് ചെയ്യുന്നത്..? അറിഞ്ഞു കൊണ്ട് ദുർഗ്ഗാ ഒരു തെറ്റും ആരോടും ചെയ്തിട്ടില്ല... മതിയായി എനിക്ക് നിങ്ങളേം ഈ വൃത്തികെട്ട താലിയെയും ചുമന്ന് നടന്നിട്ട്... അതിന് മാത്രം ഗതികേട് ഉള്ള കുടുംബത്തിലൊന്നും അല്ല ദുർഗ്ഗ ദേവി ജനിച്ചത്... എന്റെ ഏട്ടൻ ഇല്ലന്നെ ഉള്ളു... സിദ്ധാർത്ഥ് പടിപ്പിച്ചതോന്നും ദുർഗ്ഗ മറന്നിട്ടില്ല... സിറിഞ്ചിലാക്കി ആ പോയ്‌സൻ തനിക്ക് ഇന്ജെക്റ്റ് ചെയ്താൽ എണീറ്റ് നടക്കില്ല വിശാൽ ഹിത്ര...

എന്നിട്ട് പോലും ഞാനതോന്നും ചെയ്യാത്തത് എന്താണ് എന്ന് അറിയോ...? ഇവിടുള്ളവരെ ഓർത്തിട്ട... എനിക്ക് ഒരു ഭർത്താവ് ഉണ്ടാവില്ലലോ എന്ന് ഓർത്തിട്ട... അച്ഛനില്ലത്ത കുഞ്ഞിനെ ചുമക്കണ്ടി വരുമല്ലോ എന്നോർത്തിട്ട... എല്ലാതിനുമപ്പുറം എന്റെ അച്ഛൻ എന്റെ അച്ഛനായിപ്പോയത് കൊണ്ട് നാട്ടുകാർക്ക് മുമ്പിൽ തല കുനിച്ചു നടക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ട... അല്ലാതെ എനിക്ക് ദൈവ വിളി ഒന്നും വന്നിട്ടില്ല... താൻ എന്ത് വേണമെങ്കിലും ചെയ്തോ അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല... പക്ഷെ എന്തിന്..? എന്തിന് വേണ്ടിയാണ് എന്ന് കൂടി ഒന്ന് പറഞ്ഞാൽ മതി... ഇനി അനുഭവിക്കാൻ എന്നെ കൊണ്ട് വയ്യ... പ്ലീസ് അതെങ്കികും പറയാനുള്ള ദയ എന്നോട് കാണിക്കണം... പിന്നെ താൻ എപ്പോഴും പറയാറുള്ള മായാ... എനിക്ക് ഒരു സീനിയർ ഉണ്ട്... അവളെ പറ്റിയാണ് പറയുന്നത് എങ്കിൽ... ഞാൻ അറിഞ്ഞോണ്ട് ഒന്നും അവരോട് ചെയ്തിട്ടില്ല അതിനെ കുറിച്ച് എനിക്ക് ഒന്നും തന്നെ അറിയില്ല... മായയോട് എനിക്കെന്തിനാ ശത്രുത അറിയാത്ത ആളോട് ആരെങ്കിലും ശത്രുത വെക്കുമോ...? എനിക്കറിയില്ല എന്താണ് മായക്ക് സംഭവിച്ചത് എന്ന്... തനിക്ക് അറിയാം എങ്കിൽ ആദ്യമെന്നോട് അതിനെ പറ്റി പറയ് എന്നിട്ട് മതി പ്രതികാരം...

" അത്രേം പറഞ്ഞുകൊണ്ട് കരഞ്ഞു അവനെ തള്ളി മാറ്റി വന്ന സങ്കടത്തോടെ കയ്യും പിടിച്ചു തിരിഞ്ഞു നടന്നു... അവളുടെ ഉള്ളം വല്ലാതെ സങ്കടപ്പെട്ടിരുന്നുവോ...? അവനൊരു നിമിഷം അവളുടെ കോപാഗ്നി കണ്ണുകളിൽ തറഞ്ഞു നിന്ന് പോയിരുന്നുവോ ഒരുതുള്ളി മനുഷത്വം അവനിൽ കടന്നു വന്നിരുന്നുവോ...?!! ___________💙 ബെല്ലടിക്കുന്ന സൗണ്ട് കേട്ടാണ് അവൾ വാതിൽ തുറന്നത്... മുന്നിൽ നിൽക്കുന്നവളെ നോക്കി മുഖം ചുളുക്കി...!! "ആരാ...!!" അവൾ തിരക്കി... "ദുർഗ്ഗാ..." പേര് കേട്ടതും ചിത്ര ഒരു നിമിഷം ഞെട്ടി... പിന്നെ പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു... "കയറി വരൂ..." അവൾ പറഞ്ഞതും ദുർഗ്ഗാ അകത്തേക്കു കയറി... ചിത്ര ഇരിക്കാൻ പറഞ്ഞതും അവൾ ഇരുന്നു... "കുടിക്കാൻ ടീ ഓർ കോഫി..." "നോ താങ്ക്സ്..." "Ok... അല്ല എന്താ വന്നത്.." അവൾ തിരക്കി,,, "നിനക്ക് മായയെ അറിയോ...?" ദുർഗ്ഗാ ചോദിച്ചതും അവൾ പെട്ടന്ന് ഇല്ലെന്ന് തലയാട്ടി... "എനിക്ക് അറിയില്ല.. ഞാനിവിടെ പുതിയതായി വന്നതാ... നിങ്ങൾക് ആള് മാറിയതാണ് പോയിട്ട് പിന്നെ വരൂ..."

"ഡോക്റ്റർ സിദ്ധാർത്ഥ് വിശ്വനാഥന്റെ പെങ്ങൾക് മായയുടെ ഉറ്റ മിത്രം ചിത്രയെ തിരിച്ചറിയാതെ ആയിപോകില്ല,,," ദുർഗ്ഗാ അത്രയും പറഞ്ഞു കൊണ്ട് ഫോണിലുള്ള ഫോട്ടോ അവൾക് നേരെ നീട്ടി,,,അപ്പോ തന്നെ അതിൽ സിദ്ധാർഥും മായയും ഒപ്പം ചിത്രയും നിക്കുന്ന ഫോട്ടോ കണ്ടതും ചിത്ര വീണ്ടും ഞെട്ടി,,, "ഞാൻ പ്രശ്നം ഒന്നും ഉണ്ടാക്കാൻ വന്നതല്ല ചിത്ര... എന്നെ നീ സഹായിക്കണം പ്ലീസ്,,,നിന്നെ പോലൊരു പെണ്ണ് തന്നെയാണ് ഞാനും,,,പക്ഷെ എന്റെ ജീവിതം ആകെ പ്രശ്നത്തിലാണ്... പ്ലീസ് നീ എന്നെ രക്ഷിക്കണം..." "ഞാനെന്താ ദുർഗ്ഗാ പറയേണ്ടത്... എന്താ നിന്റെ പ്രശ്നം...? സിദ്ധു പോയേൽ പിന്ന ഞാനാരെ കുറിച്ചും അന്വേഷിച്ചിട്ടില്ല... പോരാത്തതിന് എനിക്ക് എങ്ങനെയാണ് നിന്നെ സഹായിക്കാൻ കഴിയുക...?" അവൾ ചോദിച്ചതും ദുർഗ്ഗാ ഒന്ന് പുഞ്ചിരിച്ചു,,, എന്നിട്ട് സോഫയിലേക് ഇരുന്ന് കൊണ്ട് പെട്ടന്നൊരു ദിവസം വിശാൽ അവളെ തട്ടിക്കൊണ്ട് പോയതും റേപ് ചെയ്തതും കല്യാണം കഴിച്ചതും അത് മുതൽ ഇത് വരെ ഉള്ള നിമിഷം മുഴുവൻ പറഞ്ഞു കൊടുത്തു,,, എല്ലാം കേട്ടതും ചിത്ര മുകത് കൈ വെച്ചു വാ പൊത്തി അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു,,, "നോ ഞാനിത് വിശ്വസിക്കില്ല,,,

ഞാനറിഞ്ഞ എന്റെ മായയുടെ വിച്ചു അങ്ങനെ അല്ല... " "ഇതൊക്കെയാണ് സത്യം... നീയത് അംഗീകരിച്ചേ പറ്റുകയുള്ളു മായാ... അതാണ് സത്യം... അതുകൊണ്ട് നീ മായയെ കുറിച്ച് എന്നോട് പറയോ... ഞാനവളോട് എന്ത് തെറ്റാ ചെയ്‌തത് എന്നെനിക്ക് അറിയണം അതിനൊരു പ്രതിവിധി കണ്ടെത്തണം...പ്ലീസ്" അവൾ കെഞ്ചിയതും എന്തോ ആലോചിച്ചത് പോലെ ചിത്ര എണീറ്റ് അവളുടെ മുറിയിലേക്കു പോയി തിരിച്ചു വന്നതും അവളുടെ കയിൽ ഒരു 4,5 ഡയറി കണ്ടു... ദുർഗ്ഗാ ഒരു നിമിഷം ഞെട്ടിക്കൊണ്ട് അവളെ നോക്കി,,, "ഇതാ ഇതിലുണ്ട് നിനക്ക് വേണ്ടത് എല്ലാം...!!വിച്ചൂന്റെ കാര്യം എനിക്കറിയില്ല ബട്ട് മായയുടെ എല്ലാം ഇതിലുണ്ട്... ഇതിനപ്പുറം എനിക്ക് നിന്ന സഹായിക്കാൻ കഴിയില്ല... മായാ അവളുടെ ജീവിധത്തിലെ എല്ല നിമിഷവും എഴുതും... നിനക്ക് വേണ്ടത് എന്തെങ്കിലും ഒക്കെ ഇതിൽ കാണും..." ചിത്ര പറഞ്ഞതും ദുർഗ്ഗാ അവള കെട്ടിപ്പിടിച്ചു കരഞ്ഞു നന്ദി പറഞ്ഞു ആ വീട്ടിൽ നിന്ന് പതിയെ ഇറങ്ങി... വീട്ടിലേക്ക് പോയി സ്റ്റയർ കയറി വാതിൽ തുറന്നതും പെട്ടന്ന് അവൾ തടഞ്ഞു വീഴാൻ പോയതും അവളെ ആരോ പിടിച്ചു ഞെട്ടിക്കൊണ്ട് അവൾ ആളെ മുകത്തേക് നോക്കിയതും അവളുടെ ഉള്ളം മന്ധ്രിച്ചു,,,,....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story