കാമഭ്രാന്തൻ: ഭാഗം 8

kamabranthan

എഴുത്തുകാരി: മുഹ്‌സിന

 അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നുകൊണ്ട്‌ വിശാൽ നിന്നു,,, അവനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാതെ ദുർഗ്ഗയും,,,പക്ഷേ അവളുടെ ഉള്ളിൽ പ്രതികാരം ആളികത്തിയതും പെട്ടന്ന് അവനിൽ നിന്ന് വിട്ട് നിന്ന് അവനെ നോക്കാതെ തിരിഞ്ഞു നടന്നു,,, പെട്ടന്ന് കണ്ട മുറിയിലേക്കു കയറി,,, പിന്നെ വിശാൽ താഴേക് പോകുന്നത് കണ്ടതും ദുർഗ്ഗ പതിയെ റൂമിലേക് കയറി,,, ആ ഡയറികൾ ഒക്കെ വിശാൽ കാണാതെ അവളുടെ ഷെൽഫിലായി വെച്ചു,,, പതിയെ എണീറ്റ് ഡ്രസ് എടുത്തുകൊണ്ട് ഫ്രെഷാവൻ കയറി,,, ഫ്രഷായി തിരിച്ചു വന്നു,,, ലൈറ്റായി കണ്ണാടിയിൽ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു,,, പക്ഷെ നിരാശ ആയിരുന്നു ഫലം,, പക്ഷെ കർമ്മങ്ങൾ തെറ്റിക്കാതെ ഒരു നുള്ള് സിന്ദൂരം നെറ്റിയിലായി അണിഞ്ഞു,,, പിന്നെ സമയം വൈകാതെ ഡയറി എടുത്തുകൊണ്ട് വിശാൽ കാണാതെ ഇരിക്കാൻ അപ്പുറത്തെ മുറിയിലേക്കു പോയി ഡയറി മേശപ്പുറത്തേക് വെച്ചുകൊണ്ട് രാത്രി ആയത് കൊണ്ട് തന്നെ ടാബിൽ ലാംപ് on ചെയ്ത് കൊണ്ട് അവൾ തീയതി നോക്കി ആദ്യത്തെ date വരുന്ന ഡയറി എടുത്തു ആദ്യ പേജ് മറിച്ചിട്ടു,,,

ഡിങ്കന്റെ സ്വന്തം മായാവി,,, കവർ പേജിൽ തന്നെ അങ്ങനെ ആയിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്,,,ഒരു നിമിഷം അവൾ ഒന്ന് തറഞ്ഞു നിന്നു അടുത്ത പേജ് മറിച്ചിട്ടു,,, അനാഥാലയത്തിൽ കഴിയുമ്പോൾ ആരും ഉണ്ടാകില്ല എന്നാണ് കരുതിയത്,,,പക്ഷെ എന്റെ ആ ചിന്ദകൾ ഒക്കെ എന്നിൽ നിന്ന് പൂർണ്ണമായി തുടച്ചു നീക്കിയത് അവനാണ് വിശാൽ,,, എന്റെ വിച്ചു,,, ഡയറി എഴുത്ത് ഇഷ്ടപ്പെടാത്ത തന്നെ അതൊരു ഓർമ്മ സന്തോഷമാണ് എന്ന് പറഞ്ഞുകൊണ്ട് എഴുതാൻ പഠിപ്പിച്ചതും അവനാണ്... വിശാൽ,,, മായയുടെ വിച്ചു,,, താൻ പറയാതെ തന്നെ തന്റെ അടുത് വന്നിരുന്നു തന്നോട് തമാശ പറയുന്നവനെ ആദ്യം ആട്ടിപ്പായിച്ചു എങ്കിലും പിന്നീട് കൗതുകമായി അവനെ കാണാൻ...!! ക്ലാസ് കഴിഞ്ഞു ആൽമരത്തിൻ ചുവട്ടിൽ എന്നും അവനെ കാത്തിരിക്കും,,, ഒരു ദിവസം കാണാതെ ആയാൽ ഉള്ള ആവലാതി അത് പറഞ്ഞാൽ ആർക്കും മനസിലാവില്ല എനിക്കല്ലാതെ,,, അവൾക് വല്ലാത്ത കൗതുകം തോന്നി അതിലെ വരികളിൽ കാണുന്ന വിശാൽ തന്നെ ഇഞ്ചിഞ്ചായി നോവിക്കുന്ന തന്റെ ഭർത്താവ് ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് പോലെ,,, അവൾ അടുത്ത പേജ് മറിച്ചിട്ടു,,, __________💜

സ്നേഹക്കൂട്,,, ഓർഫനേജിന്റെ പേരും അവിടുന്ന് കിട്ടിയ സ്നേഹത്തിന്റെ അളവും മനസ്സിൽ നിന്ന് പോകുന്നില്ല... അവിടുന്ന് പോരണ്ടായിരുന്നു എന്ന് വരെ തോന്നിപോയി,,, ആ വലിയ കോളേജ് നോക്കിയപ്പോൾ തന്നെ വായിലെ വെള്ളം വറ്റി,,, പതിയെ അങ്ങോട്ടേക്ക് നടന്നു,,, മനസ്സിൽ ഒരു പ്രാർത്ഥന മാത്രം,,, ദേവിയെ കാത്തോളണെ,,,മെല്ലെ മെല്ലെ അകത്തേക്കു കയറി... ഭയമായിരുന്നു എല്ലാരേം,,, തനിക്ക് ആരും ഇല്ല... ഓർഫൻ ആണ് ആലോചിക്കും തോറും സങ്കടം ഉള്ളിൽ കുത്തി,,, കോളേജിൽ അതികം ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായില്ല... കോളേജ് കഴിഞ്ഞാൽ ഹോസ്റ്റലിലേക് പോകും വഴി ഒരു ആൽമരം ഉണ്ട് അതിനടുത് എന്നും ഇരിക്കുക എന്നത് പതിവാണ്,,,അങ്ങനെ അന്നത്തെ ദിവസവും ഇരുന്നു,,, "ഹായ്,," ബാഗിൽ കരുതിയ വാട്ടർ ബോട്ടിൽ എടുത്തു ഒരു സിപ്പ് വെള്ളം കുടിച്ചപ്പഴാണ് ഏതോ ഒരു പയ്യൻ അടുത്തു വന്നിരുന്ന് കൊണ്ട് അങ്ങനെ പറഞ്ഞത്... അപ്പോ അവനെ ഒന്ന് അടിമുടി നോക്കി തിരിഞ്ഞിരുന്നു,,,

"ഹെലോ...ഞാൻ പറഞ്ഞത് കേട്ടില്ലേ... ഒരു ഹായ് തിരിച്ചു പറയാം,,എന്താ മായാ മേടം ജാടയാണോ...?" തിരിഞ്ഞിരുന്ന താൻ അവന്റെ ചോദ്യം കേട്ട് അവനെ വെട്ടിത്തിരിഞ്ഞു നോക്കി,,, "എന്നെ... എന്റെ പേര് തനിക്ക് എങ്ങനെ അറിയാം...?" "തിരക്ക് കൂട്ടല്ലേ മായാവി,,, " "മായാവി നിന്റെ അമ്മൂമ്മ..." "Aish കലിപ്പണല്ലോ നമ്മൾ ദേഷ്യപ്പെടാൻ പാടില്ല മായാവി,,, ആരോഗ്യത്തിന് നല്ലതല്ല..." "എന്റെ ആരോഗ്യം നോക്കി തന്നെ സാറിന് പ്രത്യേകിച്ച് എന്തേലും വേണോ..?" "മായാവി ഫുൾ മൂഡ് on കലിപ്പ് ആണല്ലോ...!!" അവനത് പറഞ്ഞതും അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി നോർമൽ ഷർട്ട് ആൻഡ് pand ഒക്കെയാണ് വേഷം... പക്ഷെ കാണാൻ adipwoli... ഉള്ളം മന്ധ്രിച്ചു,,, "അതികം വിളചിൽ എടുക്കാതെ എന്റെ പേര് എങ്ങനെ അറിയാം എന്ന് പറയെടാ...!!" "അതൊക്കെ പറയാം എനിക്ക് തിരക്ക് ഒന്നും തന്നെ ഇല്ല... ഞാൻ നിന്നോട് സംസാരിക്കാൻ വന്നതാ... എൻ്റെ പേര് വിശാൽ.. സ്നേഹം ഉള്ളോർ വിച്ചൂ എന്ന് വിളിക്കും,,," "അയിന്... കിടന്ന് തിളക്കാതെ എണീറ്റ് പോടാ... "

എന്നും പറഞ്ഞോണ്ട് ചാടി തുള്ളി എണീറ്റ് അവൾ പോയി.... അവൾ പോകുന്നതും നോക്കി അവൻ ഒന്ന് പുഞ്ചിരിച്ചു... "സർ... വിശാൽ സർ മീറ്റിങ്ങിന് ലേറ്റ് ആയി വാ പോകാം..." അസിസ്റ്റന്റ് പറഞ്ഞതും അവൻ ഓഫിസ് വെയർ കോട്ട് എടുത്തു അണിഞ്ഞു... അസിസ്റ്റന്റിനെ നോക്കി പുഞ്ചിരിച്ചു... "മായ എവിടെ പോയാലും നമ്മടെ ഒരാൾ അവളെ ഫോളോ ചെയ്യണം... അറിയാത്ത സിറ്റിയാണ് അവളുടെ കൂടെ ഒരു കണ്ണ് എപ്പഴും വേണം,,,പിന്നെ,,, അവൾക് പണത്തിന് ആവിശ്യം ഉള്ള സമയമാണ് ഇത്‌... അതുകൊണ്ട് അതിന്റെ കാര്യത്തിൽ യാതൊരു വിധ മുടക്കവും വരരുത്... അവൾ അറിയാതെ ഏതേലും ഒക്കെ വഴിയിൽ കൂടി അവൾക് പണം കിട്ടണം... got it...!!?"അവൻ പുരികം ഉയർത്തിയതും അവൻ ഒന്ന് പുഞ്ചിരിച്ചു കാറിൽ കയറി അപ്പോ തന്നെ ആ വാഹനം ചലിച്ചു... HITRA GRUOP OF COMPANEES എന്ന പടുകൂറ്റൻ സ്ഥാപനത്തിന് മുന്നിൽ നിർത്തി,,, __________💙 "ഹാ താനിന്നും വന്നോ...?!!" "പിന്നെ വരാതെ... അതിന് മാത്രം എനിക്ക് വേറെ പണി ഒന്നും തന്നെ ഇല്ല,,,"

"അത് തന്നെ കണ്ടപ്പോഴേ എനിക്ക് മനസിലായി... എനിക്ക് പുസ്തകം വായിക്കണം താനൊന്ന് എണീറ്റ് പോയേ,,," അപ്പോ തന്നെ അവൻ കുറുമ്പോടെ ഇല്ലെന്ന് തലയാട്ടി,,, "ഞാൻ പൊക്കോളം...!!" തല ചൊറിഞ്ഞുകൊണ്ട് പതിയെ അവൾ അവിടെ നിന്ന് നടന്നകന്നു... അന്നും അവളെ പൊട്ടം കളിപ്പിച്ചത് ഒക്കെ ഓർത്തു കൊണ്ട് ഒന്ന് ഊറി ചിരിച്ചു കൊണ്ട് വിച്ചു അവന്റെ മുന്നിലായി വന്നു നിന്ന ആ ആഡംബര കാറിലായി കയറി,,, ___________💚 പിന്നീട് അതൊരു സ്ഥിരം കാഴ്ച്ച ആയെങ്കിൽ പോലും അതികം മൈൻഡ് ചെയ്യാൻ മായ പോയില്ലായിരുന്നു,,, പക്ഷെ പിന്നെ പിന്നെ അവളുടെ ആ മനോഭാവം മാറിതുടങ്ങി... എപ്പഴോ അവളും അവനെ ശ്രദ്ധിക്കാൻ തുടങ്ങി... എന്നും തന്നെ കാണാൻ അവൻ വരും ഒരു ദിവസം പോലും മുടങ്ങില്ല... കുറെ സംസാരിച്ച ശേഷം അവൻ പോകും... ആരണവൻ....? ഉള്ളം ചോദിച്ചു... ദിവസങ്ങൾ വീണ്ടും കടന്നു പോയി അവർ കൂടുതൽ അടുത്തു... വിശാൽ എന്ന് മാറ്റി വിച്ചു എന്ന് അവളും പതിയെ പതിയെ വിളിച്ചു തുടങ്ങി...

അവനെ ആദ്യം ഇഷ്ടമല്ല എന്നായിരുന്നു എങ്കിലിപ്പോ ഒരു ദിവസം കണ്ടില്ലേൽ മായക്ക് വല്ലാത്ത സങ്കടം ആണ്,,, അങ്ങനെ ആദ്യ വർഷം കഴിഞ്ഞു രണ്ടാമത്തെ വർഷത്തിലേക്ക് കടന്നതും അന്നായിരുന്നു അവനെ ആദ്യമായി കാണുന്നത്... ഗിരി,,, പ്രാരാബ്ധങ്ങൾക്കിടയിൽ പുഞ്ചിരിക്കാൻ മറന്നവൻ,,, സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവൻ പോലും നൽകാൻ തയ്യാർ ആകുന്നവൻ... എന്നാൽ ശരീരത്തിന് വിലയിട്ട് കൊണ്ടാണ് അവൻ തന്നെ പ്രണയിച്ചത് എന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല... എല്ല സ്റ്റുഡന്റ്സും പങ്കെടുത്ത ഒരു പബ്ലിക് ഡേ യുടെ അന്നായിരുന്നു അവനെ ആദ്യമായി കണ്ടത്,,, ജൂനിയർപിള്ളേരെ എന്തോ തെറ്റിച്ചതിന് വഴക്ക് പറയുവായിരുന്നു ആ കൂട്ടത്തിലാണ് തന്നെയും വഴക്ക് പറഞ്ഞത്... ജൂനിയർ ആണെന്ന് കരുതി... സെക്കൻഡ് ഇയർ ആണെന്ന് പറയാൻ നാവ് പൊന്തിയില്ല... പിന്നെ കൂട്ടത്തിലുള്ള ആരോ പറഞ്ഞു കൊടുത്തു ഞാൻ സെക്കൻഡ് ഇയർ ആണെന്ന്... അപ്പോ തന്നെ,,, "എങ്കിൽ പിന്നെ നിനക്കെന്താടി ഇവിടേ കാര്യം ഇറങ്ങിപ്പൊടി... "

ആട്ട് കിട്ടിയതും കണ്ടം വഴി ഓടി,,, അതിന് ശേഷം അറിഞ്ഞു പുള്ളി പണ്ട് മുതലേ കോളേജിൽ ഉള്ള ആളാണ് എന്ന്,, പ്രാരാപ്തം കാരണം ഗൾഫിൽ പോയതാണ് എന്ന്... കോളേജ് വല്യ ഇഷ്ടമായിരുന്നു,,, അതിന് ശേഷം വല്ലാത്തൊരു ആരാധന ആയിരുന്നു,,, ഞങ്ങളുടെ ക്യാമ്പസിലെ ആ സഖാവിനോട്,,, നിർത്താതെ ഫോളോ ചെയ്തോണ്ട് നിന്നതും പെട്ടന്ന് ഒരു ദിവസം ബോയ്സ് ഹോളിൽ ആളെ ഫോളോ ചെയ്ത് എത്തിയപ്പോഴാണ് ആ സത്യം മനസിലാക്കിയത്... ആ ഹോളിൽ താനും ആളും മത്രെമേ ഉണ്ടായിരുന്നുള്ളു എന്ന്... ഞെട്ടിക്കൊണ്ട് ആണ് ആ സത്യം മനസിലാക്കിയത് വൈകാതെ തിരിഞ്ഞു ഓടാൻ നിന്നതും "ഒന്നവിടെ നിന്നെ...!!" പോകാൻ തിരിഞ്ഞതും പെട്ടന്ന് തിരിഞ്ഞു നോക്കിയതും ഗൗരവം വിട്ട് മാറാത്ത മുഖത്താൽ നോക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി പിന്നെ എന്തൊക്കെയോ പറയാൻ ശ്രമിച്ചു,,, "എന്താ നിന്റെ ഉദ്ദേശം...?!! കുറെ ദിവസം ആയി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു... ഞാൻ എവിടെ പോയാലും നിഴൽ പോലെ കൂടെ ഉണ്ടല്ലോ എന്താ നിന്റെ പ്രശ്നം...!!"

ഗൗരവത്തോടെ ചോദിച്ചതും,,, "അത്...പിന്നെ.. ഗിരിയേട്ട... നിങ്ങളെ...ഞാൻ... എനിക്ക്.. അത്..." "ബബ്ബബ്ബ... അടിക്കാൻ നിക്കണ്ട... കോളേജിൽ വന്നാൽ പഠിച്ചിട്ട് പൊക്കോണം... വേറെ പരിപാടിക്ക് ഒന്നും നിൽക്കാൻ നിക്കണ്ട... മനസിലായോ...?!! ഫോളോ ചെയ്യുന്ന പരിപാടി അങ് നിർത്തിയെക്... മനസ്സിൽ വേറെ എന്തേലും ഉണ്ടേൽ വൈകാതെ മുളയിലേ നുള്ളികളഞ്ഞേക്...!!" അത്രേം പറഞ്ഞുകൊണ്ട് തിരിഞ്ഞു പോലും നോക്കാതെ ഗിരിയേട്ടൻ പോയിക്കളഞ്ഞു,,, ആദ്യം ഒരുപാട് വിഷമം അന്ന് തോന്നിയെങ്കിൽ പോലും ആളെ കൊണ്ട് തന്നെ പിന്നെ ഇഷ്ടമാണ് എന്ന് പറയിപ്പിചു... തന്റെ ശല്യം സഹിക്കവയ്യാതെ പറഞ്ഞതാണ് എന്നും പറയാം... പക്ഷെ ഇഷ്ടം പറഞ്ഞപ്പോ തന്നെ അന്ന് എന്നോട് കാച്ചിയ അതേ ഡയലോഗ് തന്നെയാണ് ആളോടും കാച്ചിയത്... പക്ഷെ മുകത് ഗൗരവം വന്ന് നിറയുന്നത് കണ്ടതും ഒരു കെട്ടിപ്പിടിക്കലോടെയാണ് മനസ്സിൽ എന്താണ് എന്ന് പറഞ്ഞത്...അന്ന് ഈ ലോകത് ഏറ്റവും ഭാഗ്യം ഉള്ളവൾ താനാണെന്ന് പോലും തോന്നിയിരുന്നു...

ആകാര്യം അന്ന് തന്നെ ആൽചുവട്ടിൽ നിന്നും വിച്ചൂനോട് വിളമ്പി... ഗൗരവം തന്നെയാണ് അവിടെയും... "എനിക്ക് നീ ആരെ പ്രേമിച്ചാലും കുഴപ്പമില്ല ലൈഫ് നിന്റെയാണ്... യൂ കേൻ ചൂസ് ഇറ്റ്..!! ബട്ട് റോങ് റൂട്ടാണെന്ന് ഒരു പ്രാവിശ്യം എനിക്ക് തോന്നിയാൽ പിന്നെ പ്രേമവും മണ്ണാങ്കട്ടയുമെല്ലാം നിർത്തിക്കോണം.. മനസിലായോ...?!!" എന്നത്തേക്കാൾ വിപരീതമായി ദേഷ്യത്തോടെ തുറിച്ചു നോക്കിക്കൊണ്ട് അവൻ പറഞ്ഞതും പെട്ടന്ന് വിറച്ചുപോയി പെട്ടന്ന് തന്നെ മനസിലാക്കി അവൻ വല്യ ദേഷ്യക്കാരൻ ആണെന്ന്... അപ്പോ തന്നെ കണ്ണ് നിറഞ്ഞു വന്നതും പെട്ടന്ന് ചേർത്ത് പിടിച്ചവൻ... "ഏയ്...എന്താടി മായാവി ഇത്,,, ഞാനൊന്ന് നോക്കിയപ്പോൾ തന്നെ അവൾ മോങ്ങാൻ തുടങ്ങി,,, വെരി ബാഡ്...!!" അതിന് ഒന്ന് ചിരിച്ചു കൊടുത്തു എങ്കിൽ പോലും മനസിൽ ഒരു ചോദ്യം ആയിരുന്നു ഇതെന്ത് സൈക്കോ ആണെന്ന്,,,അപ്പൊ തന്നെ അവൻ വിദൂരത്തേക് നോക്കി നിന്നതും പെട്ടന്ന് അവന്റെ നെഞ്ചിലായി തല ചായിച്ചു,,,

"വിച്ചൂ... ലൈഫിൽ ആരൊക്കെ വന്നാലും പോയാലും വിശാൽ മാത്രമാണ് മായക്ക് എല്ലാം... സ്നേഹത്തിന്റെ വില മനസിലായത് തന്നെ നിന്നെ കണ്ടിട്ടാണ്... നിന്റെ കേറിങ് നിന്റെ lov... നിനക്ക് വേണ്ടാത്ത ഒന്നും മായക്ക് വേണ്ട അതിപ്പോ ഗിരി ആയാലും ആരായാലും... നീ പറയുന്നത് എന്തും ഞാൻ അനുസരിക്കും... അത്രയ്ക്ക് പ്രിയപ്പെട്ടതാണ് നീ എനിക്ക്... നീ... ബ്രതർ ആണോ ലവർ ആണോ അച്ഛനാണോ ഒന്നും അറിയില്ല... പക്ഷെ ഒരായുസിൽ എനിക്ക് കിട്ടാവുന്ന എല്ല സന്തോശങ്ങളും വിശാലിന്റെ കയ്യിൽനിന്നു മായാ അനുഭവിച്ചിട്ടുണ്ട്,,, വിച്ചൂ... ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം... ആരാ വിച്ചൂ നീ ശരിക്കും,,, എന്തിനാ എന്നെ തേടി വന്നത്...? ഞാൻ നിനക്ക് പ്രിയപ്പെട്ടതാവാൻ എന്താ കാരണം,,,? മായയെ ഇങ്ങനെയും സ്നേഹിക്കാൻ എനിക്കെന്താ പ്രത്യേകത എനിക്കായി എന്നും നീ നിന്റെ സമയം ബാക്കി വെക്കുന്നത് എന്തിനാ...? എന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും നീ നിന്നെ കുറിച്ച് ഒന്നും പറയാത്തത് എന്താ...?

എന്റെ കണ്ണൊന്ന് നിറയുമ്പഴേക്കും നിന്റെ മുഖം വാടുന്നത് എന്താ...?!! എന്നെ ഇത്രയും ഏറെ സ്നേഹിക്കുന്നത് എന്തിനാ...? നീയാരാ വിച്ചൂ ശരിക്ക്,,,?!!" അവളുടെ പറച്ചിൽ ഒക്കെ കേട്ട് അവനൊന്ന് ചിരിച്ചു,,, "പ്രിയപ്പെട്ടവളാണ് മായ... എനിക്ക് നീ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി ആണ്,,, നിന്നെ കഴിഞ്ഞേ ആരും എനിക്കുള്ളൂ.. ഞാനാരാണ് എന്നും എനിക്കെന്താ നീ പ്രിയപ്പെട്ടവൾ ആയത് എന്നും നീ അറിയാൻ സമയം ആയിട്ടില്ല മായ,,,, ഒരു കാര്യം അറിഞ്ഞാൽ മതി നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണക്കാർ അത് ആരായാലും വിശാൽ വെറുതെ വിടില്ല..." അപ്പൊ തന്നെ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് മായ കൂടുതൽ അവനോട് ചേർന്ന് ഇരുന്ന് അവന്റെ ഷോൾഡറിൽ തല ചായിച്ചു,,, "അതിന് നിന്റെ കേറിങിന്റെ ഇടയിൽ എനിക്കെന്ത് പറ്റാനാണ്...!! എന്റെ കൂടെ നീ ഉണ്ടല്ലോ...!! എന്റെ വിച്ചൂ ഉണ്ടല്ലോ മായാവിയുടെ സ്വന്തം ഡിങ്കൻ ബാക്കി വായിക്കാൻ കഴിയാതെ ദുർഗ്ഗാ ആ ഡയറി അടച്ചു പോയി,,, അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...

അവൾക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല തന്റെ മുന്നിൽ ഉണ്ടായിരുന്ന വിശാലിനെ പറ്റിയാണ് ഇതൊക്കെ എഴുതിയത് എന്ന്... മായയിലെ സ്ത്രീയെ ബഹുമാനിക്കുന്നവൻ എന്ത് കൊണ്ട് ദുർഗ്ഗയിലെ സ്ത്രീയെ ബഹുമാനിക്കുന്നില്ല,,, മായയുടെ വിച്ചുവാണ് ഇന്ന് തന്നോട് ഈ ക്രൂരത ചെയ്യുന്നത്... മായക്ക് അവൻ ഡിങ്കൻ ആണെങ്കിൽ തനിക്ക് അവൻ ഭ്രാന്തനാണ്,,, ഡയറി മടക്കി വെച് മുറിയിലേക്കു പോയതും പിറകിൽ നിന്ന് രണ്ടു ബലിഷ്ഠമായ കൈകൾ അരയിലൂടെ ലോക്കിട്ടു,,, ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയതും വിശാലാണ്,,, മുകത്താണെൽ ഒരു ഷോക മൂക ഭാവം,,, അവനെ തന്നെ നോക്കി നിന്നതും പെട്ടന്ന് തന്നെ തള്ളിമാറ്റി പോയിക്കളഞ്ഞു... ആരെയൊക്കെ മനസിലാക്കിയാലും ഇവനെ മാത്രം മനസ്സിലാവുന്നില്ലലോ ദൈവമേ,,,, അവൻ പോയതും മുറി ലോക്ക് ചെയ്ത് അത്രയും കരുതി ac on ചെയ്ത് ബെഡിലായി ഇരുന്നു അടച്ചുവെച്ച ഡയറിയുടെ വായിച്ചവസാനിപ്പിച്ച പേജ് എടുത്തു,,, ___________💙

പിന്നീട് അങ്ങോട്ട് ഗിരിയുടെയും മായയുടെയും പ്രണയ നിമിഷങ്ങൾ ആയിരുന്നു ആരെയും അസൂയപ്പെടുത്തും രീതിയിലുള്ള പ്രേമം,,, കാണുന്ന ആൾക്കാർ ഒക്കെ ഗിരിയെ പോലെ ഒരു ചെക്കനെ കിട്ടാനും മായയെ പോലെ ഒരു പെണ്ണിനെ കിട്ടാനും വല്ലാതെ കൊതിച്ചിരുന്നു,,,, അതോടെ അവളുടെ മൂന്ന് വർഷം കൊഴിഞ്ഞു... ഡിഗ്രി കഴിഞ്ഞു ട്രാൻസ്ഫർ കിട്ടിയാണ് ഇങ്ങോട്ടേക് വന്നത്... ഇവിടിപ്പോ പിജി കഴിഞ്ഞു,,, ഒരു ഡോക്റ്ററേറ്റിങ് കോഴ്‌സിന് ചേർന്നു... ഈ മൂന്ന് വർഷം.. അതിനിടെയിൽ എന്റെയും ഗിരിയേട്ടന്റെയും പ്രണയത്തിന്റെ ഊക്കും കൂടി... എന്നാലും ഗിരിയേക്കാൾ അവൾക് പ്രിയം വിച്ചൂനെ ആയിരുന്നു,,,ഒരു ഡാർക്ക് സൈഡ് ഗിരിയുടെ ഭാഗത്ത് നിന്ന് തനിക്ക് തോന്നിയാൽ പിന്നെ ആരെയും പ്രേമിക്കില്ല എന്ന് പറഞ്ഞപ്പോഴാണ് അവനൊന്ന് ചിരിച്ചത്,,, അങ്ങനെയിരിക്കെ വീട്ടുകാരെ കാണിക്കാൻ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഗിരി തന്നെ അവന്റെ വീട് എന്ന് പറഞ്ഞു ഒരു വീട്ടിലേക്കു കൊണ്ടുപോയയ്,,,

പക്‌ഷേ അവന്റെ വീട്ടുകാരെ പ്രതീക്ഷിച്ചു നിന്ന എന്നെ അവൻ കയറിപ്പിടിക്കാൻ ശ്രമിച്ചു,,, അന്ന് അവിടെ നിന്ന് എങ്ങനെ ഓക്കെയോ ആണ് രക്ഷപ്പെട്ടത്... പിന്നെയാണ് മസിലായത് അവൻ എന്നെ കൊണ്ടുപോയത് അവന്റെ വീട്ടിലേക്കു അല്ലെന്ന്.. ചതിക്കപ്പെട്ടയിടത് നിന്ന് കഷ്ടപ്പെട്ടു രക്ഷപ്പെട്ടതാണ്,,, പക്ഷെ ആ കാര്യം വിച്ചൂനോട് പറയാൻ നാവ് പൊന്തിയില്ല... പക്ഷെ താൻ പറയാതെ തന്നെ അത് വിച്ചു അറിയും എന്ന് ഒരിക്കലും കരുതിയില്ല... കാര്യം അറിഞ്ഞു ചെവിടടക്കി ഒന്ന് തന്നതും കിളികൾ ഒക്കെ ഏത് വഴിയിൽ കൂടിയാണ് പോയത് എന്ന് യാതൊരു വിധ നിശ്‌ചയവും ഇല്ല,,, പിന്നെ കൈ പിടിച്ചു വലിച്ചു കോളേജ് ക്യാമ്പസിന്റെ താഴെ തട്ടിൽ കൊണ്ടുപോയി,,,, "മായാ..." "പ്ലീസ് വേണ്ട വിച്ചു...വേണ്ടട... അയാൾ പാവ... വേണ്ട വിച്ചു... എന്താ സംഭവിച്ചത് എന്ന് ഒന്ന് കേൾക്കട..." "എങ്കിൽ പറയ്...? ന്താ സംഭവിച്ചത്...?" ദേഷ്യത്തിൽ നടന്ന വിശാൽ മായ പറയുന്നത് കേട്ട് ഒരുനിമിഷം ഒന്ന് നിന്നു... അവളെ കൂർപ്പിച്ചു നോക്കി... "പറയ് മായ എന്താ സംഭവിച്ചത്...?"

അവളെ തുറിച്ചു നോക്കിക്കൊണ്ട് അവൻ അലറി...മായയുടെ കണ്ണൊക്കെ നിറഞ്ഞു വന്നു... "എനിക്കൊന്നും അറിയില്ല മായാ... ഒന്നും അറിയാൻ തലാപര്യവും ഇല്ല... നിന്നെ അവൻ കയറിപ്പിടിച്ചു... അത്രയേ എനിക്ക് അറയുള്ളൂ... കൂടുതലായി എനിക്ക് ഒന്നും അറിയാൻ താൽപര്യവും ഇല്ല..." "വിച്ചു അങ്ങനെയല്ല...എനിക്ക്... ഞാൻ..." "വേണ്ട മായാ... നീ പറയണ്ട.. അവനുമായുള്ള ആ പ്രണയം നീ വേണ്ടന്ന് വെച്ചേക്... ഇത്രയും ദിവസം ഞാൻ ഒന്നും പറയാതെ നിന്നത് നിനക്ക് അവനെ വേണമെന്ന് പറഞ്ഞത് കൊണ്ട... ബട്ട് നൗ... അവന്റെ സ്വപവത്തിൽ ചെറിയ ചേഞ്ച്‌....സോ മായക്ക് ഗിരി ചേരില്ല..."അത്രയും പറഞ്ഞു കൊണ്ട് അവളെ തുറിച്ചു നോക്കി അവൻ ആ മുറിയിലേക്ക് കയറി... അവിടെ തല കീഴായി അസിഡിൽ മുക്കി തൊലികളൊക്കെ പിഴുത് ക്രൂരമായി മരണം കാണാൻ പോകുന്നവനെ നോക്കി വിശാൽ ചിരിച്ചു... "എന്താടാ... മായ ആരാണെന്ന് അറിഞ്ഞിട്ടും അവളുടെ മേൽ കൈ വെച്ച നിന്റെ കഴപ്പ് മാറിയോ....? "ഒന്നും തന്നെ മിണ്ടിയില്ല ഗിരി... മിണ്ടാൻ അവന്റെ നാക്കില്ല....

കണ്ണുകൾ അടഞ്ഞു... വിശാൽ കൈയ്യിൽ ഉള്ള gun എടുത്തു അവനെ ഷൂട്ട് ചെയ്തതും ഒരു പിടച്ചിലോടെ ഗിരി മരിച്ചു വീണു...വെടിപൊട്ടുന്ന സൗണ്ട് കേട്ടതും പുറത്ത് മായ വായിൽ കൈ വച്ചു അലറി... അവളെ വേദന ആരും കണ്ടില്ല.... അവൾ മുട്ടിൽ മുകമർത്തി കരഞ്ഞു...അപ്പൊ തന്നെ വിശാൽ ആ റൂമിൽ നിന്ന് ഇറങ്ങി മായയുടെ തോളിലൊന്ന് തട്ടി നടന്നതും ആരോ ആയി അവൻ തട്ടി വീഴാൻ പോയി അപ്പോ തന്നെ അവൻ ആളെ പിടിച്ചു നിർത്തിച്ചു... ആളുടെ കണ്ണിൽ നോക്കിയതും രണ്ട് കരിമിഴികൾ... "എവിടെ നോക്കിയാടി നടക്കുന്നെ...?" "സോറി സർ..." "എന്താ നിന്റെ പേര്...?" പുഞ്ചിരിയോടെ അവളെ നോക്കി അവൻ തിരക്കി.... "ദുർഗ്ഗ... ദുർഗ്ഗാ ദേവി...🔥" പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൾ നടന്നു നീങ്ങി... "ദുർഗ്ഗാ ദേവി..." ചിരിയോടെ മനസ്സിലോർത്തുകൊണ്ടവൻ തിരിഞ്ഞു നടന്നു... ഇരുവരും രണ്ടു വഴികളിലായി നടന്നു നീങ്ങി....♥ പക്ഷെ അവിടെ കരഞ്ഞു തളർന്ന എന്നെ ആരും കണ്ടില്ല... ആ ദേഷ്യത്തിൽ രണ്ടു ദിവസം തന്നെ കാണാൻ വന്ന വിച്ചുവിനെ കണ്ടെങ്കിലും മിണ്ടാതെ നടന്നു,,,

തന്റെ ദേഷ്യം ആയിരുന്നത്,,,, "എന്തിനാ മായ എന്നെ അവോയ്ഡ് ചെയ്യുന്നേ...?!! അതിന് മാത്രം ഞാനെന്ത് തെറ്റാ നിന്നോട് ചെയ്തത്...?!!?" ഒന്നുമറിയാത്തത് പോലെയുള്ള അവന്റെ സംസാരം തന്നെ വല്ലാതെ ചൊടിപ്പിച്ചു,,, "നീ എന്തിനാ വിച്ചൂ എന്റെ ജീവിതതിലേക് വന്നത്...? എന്റെ ജീവിതം ഇല്ലാതാക്കാൻ വേണ്ടിയാണോ...? പറയ് സന്തോഷത്തോടെ ജീവിക്കുന്ന എന്റെ സന്തോഷം ഇല്ലാതെ ആകാൻ വേണ്ടിയാണോ നീ എന്നെ കണ്ടുമുട്ടിയത്... നീ എന്തിനാ എന്നെ ഇങ്ങനെ തകർക്കുന്നത്...?!!" അവന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട് അവൾ അലറി...അപ്പോ തന്നെ അവൻ അവളുടെ കൈ വിടുവിച്ചു,,, "മതിയാക് മായാ... നിനക്ക് എന്താ ഭ്രാന്തുണ്ടോ...? പിന്നെ നീ ചോദിച്ചത് ഗിരിയെ പറ്റിയാണ് എങ്കിൽ കേട്ടോ...? നിന്നെ കേറിപ്പിടിക്കാൻ ശ്രമിച്ചാൽ അവന്റെ ഗതി ഇതായിരിക്കും... അതിപ്പോ ആരായാലും... വിശാലിന്റെ കൈ കൊണ്ട് അവന്റെ അവസാനം ആയിരിക്കും,,, അതുകൊണ്ട് നീ ഇനി ആരേം പ്രേമിക്കാൻ പോകണ്ട മനസിലായോ...?!!

ഇനി എങ്ങാൻ നീ ആരെയേലും പ്രേമിച്ചു എന്ന് വല്ലതും ഞാനറിഞ്ഞാൽ...!!" എനിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ദേഷ്യത്തോടെ ആയിരുന്നു അവൻ പറഞ്ഞത്... അന്നാദ്യമായാണ് ഞാൻ അങ്ങനെ ഒരു വിശലിനെ കാണുന്നത്... തികച്ചും വ്യത്യസ്തമായ ഒരു വിശാൽ എന്നുമുള്ള ആ പുഞ്ചിരി അവന്റെ ഏഴയലത്തു പോലും ഉണ്ടായിരുന്നില്ല...തികച്ചും ഗൗരവം... ഒന്ന് പേടിച്ചുപോയി എങ്കിലും ഇനി ആരെയും പ്രേമിക്കില്ല എന്ന് അവന്റെ തലയിൽ തൊട്ട് സത്യം ചെയ്‌തപ്പോഴാണ് അൽപ്പം സമാധാനം ആയത്,,, പിന്നീട് അങ്ങോട്ട് ആരെയും പ്രേമിക്കരുതെന്ന് മനസ്സിനെ പറഞ്ഞു പടിപ്പിച്ചു എങ്കിലും എന്റെ ആ തീരുമാനത്തെ പൂർണ്ണമായി തുടച്ചു മാറ്റിക്കൊണ്ടായിരുന്നു അവനെന്റെ ജീവിത്തിലേക് വന്നത് എന്റെ ഡോക്റ്റർ,,, ഡോക്റ്റർ സിദ്ധാർത്ഥ് വിശ്വനാഥ്... വായിച്ചതും ദുർഗ്ഗാ ഞെട്ടിപ്പോയിരുന്നു തന്റെ ഏട്ടൻ തന്നെയാണ് എന്ന് മനസിലായതും അവൾ വീണ്ടും വീണ്ടും ഞെട്ടി,,, അതൊടപ്പം അവളുടെ ഉള്ളിൽ പുച്ഛവും വന്ന് നിറഞ്ഞു... മായാ മാത്രമല്ല...താനും സ്ത്രീ ആണ്... തനിക്കും ഉണ്ട് മാനം,,, ഒരു പെണ്ണന്ന നിലയിൽ അവൾക് വല്ലാതെ നൊന്തു,,,, മനസ്സിൽ അവനെ ശപിച്ചു കൊണ്ടിരുന്നു... അവൾ ഉരുവിട്ടു,,,...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story