കാമഭ്രാന്തൻ: ഭാഗം 9

kamabranthan

എഴുത്തുകാരി: മുഹ്‌സിന

ഇടുപ്പിലൂടെ കൈകൾ മുറുക്കിക്കൊണ്ട് കൂടുതൽ അവളെ തന്നിലേക് അടുപ്പിച്ചവൻ..പുരുഷ ശക്തിക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ലായിരുന്നു..പക്ഷെ ഇനിയും തോറ്റ് കൊടുക്കാൻ അവൾ തയ്യാർ അല്ലായിരുന്നു..കിട്ടിയ ശക്തിയാൽ മനസ്സിലെ വിഷമങ്ങൾ ഒക്കെ ഒരു കയ്യിലായി പ്രയോഗിച്ചുകൊണ്ട് ആഞ്ഞൊന്ന് തള്ളി..അവൻ മറിഞ്ഞു വീണു..അപ്പോ തന്നെ എണീറ്റ് നിന്ന് കൊണ്ട് അവളെ തുറുക്കനെ നോക്കിയതും അതിനേക്കാൾ ശക്തി ഉണ്ടായിരുന്നു അവളുടെ തുറിച്ചു നോട്ടത്തിന് "തോറ്റ് തന്നു ഇത്രയും നാൾ..കിടന്ന് തന്നു ഇത്രയും നാൾ..മിണ്ടാതെ നിന്നു ഇത്രയും നാൾ..കൂടെ നിന്നു ഇത്രയും നാൾ..പറയുന്നത് അനുസരിച്ചു ഇത്രയും നാൾ..വിഷമങ്ങൾ പുറത്ത് കാണിക്കാതെ നടന്നു ഇത്രയും നാൾ..എരിയുന്ന മനസ്സിനെ പുഞ്ചിരിയുടെ മുഖം മൂടിയാൽ മറച്ചു വെച്ചു..കാര്യമറിയാത്ത കുറ്റത്തിന് ശിക്ഷ ഏറ്റു വാങ്ങി..പക്ഷെ ഇനി അതുണ്ടാകില്ല..ജീവിധത്തിൽ ഇതുവരെ ജയിച്ചിട്ടില്ല..ഇനി..ഇനിയെങ്കിലും എനിക്ക് ജയിക്കണം.

.തന്നെ തോൽപിക്കണം..തനിക്ക് മുന്നിൽ തല കുനിച്ചു നിൽക്കാൻ എന്നെ കൊണ്ട് ആവില്ല..ഇനിയെങ്കിലും..അതുകൊണ്ട് ഇനി നിന്നെ ചുമക്കാൻ ദുർഗ്ഗക്ക് സൗകര്യം ഇല്ല"ഉറച്ച വാക്കുകൾക് മുന്നിൽ ഒരു നിമിഷം,,ഒരുനിമിഷമെങ്കിലും അവനൊന്ന് പതറിയോ...?!! സിദ്ധാർഥിനെ കാണുന്നത് പോലെ തോന്നി വിശാലിന്..ബലഹീന ആയവൾക് ഇത്രയും ധൈര്യം..? "എന്താടി എവിടന്ന് കിട്ടി നിനക്ക് ഇത്രക്ക് തിളക്കാൻ" "ഇനിയും തന്നെ പേടിച്ചു ഒരു മൂലക്ക് ദുർഗ്ഗ അടങിയിരിക്കുമെന്ന് കരുതണ്ട..എന്റെ മനസ്സ് മനസിലാക്കാൻ കഴിയാത്ത ശരീരത്തിന് വേണ്ടി മാത്രം കല്യാണം കഴിച്ച ഒരു ഭർത്താവിനെ എനിക്ക് വേണമെന്നില്ല" ഉറച്ച വാക്കുകളാൽ അവനെ നോക്കി അഗ്നിയായി തിരിഞ്ഞതും കണ്ണുകൾ നിറഞ്ഞിരുന്നോ..?എത്രയൊക്കെ അഗ്നി ആയാലും ഏതൊരു പെണ്ണിന്റെ ഉള്ളവും ബലഹീനത ആണ് ___________💙

ഡയറി തുറന്നു കൊണ്ട് അവൾ ബാക്കി വായിക്കാൻ തുടങ്ങി..അപ്പോഴും തന്റെ സിദ്ധുവേട്ടൻ മായയുടെ പ്രണയം ആണെന്ന് അറിയാൻ എത്രയോ വൈകി..അവൾ കണ്ണീരോടെ ഡയറി തുറന്നു..സിദ്ധാർത്ഥ് അതായിരുന്നു അവന്റെ പേര് പുഞ്ചിരിയാൽ ആരെയും മയക്കാൻ കഴിവുള്ളവൻ തന്റെ ഡോക്റ്റർതനിക്ക് ഒരു ടെസ്റ്റിനായി വന്ന ഒരു സീനിയർ ഡോക്റ്റർ അത്രയേ ബന്ധം ഉണ്ടായിരുന്നുള്ളു..കാണുന്നവർ ഒക്കെ കണ്ണെടുക്കാതെ നോക്കി നിൽക്കും അവനിലെ സൗന്ദര്യത്തെ അത്രയ്ക്കും ആരെ മായക്കാനും അവനെ കൊണ്ട് കഴിയുമായിരുന്നു..അതിന് സൗന്ദര്യം കൂട്ടാൻ എന്നവണ്ണം ആരെയും മായക്കും പുഞ്ചിരിയും അധിക കാലം വേണ്ടി വന്നില്ല ഡോക്റ്റർ മനസ്സിൽ കയറിപ്പറ്റാൻ..ഒരിക്കലും ഗിരിയുടെ അവസ്ഥ ഡോക്റ്ററിൽ നിന്ന് ഉണ്ടാവാൻ പാടില്ല..മനസ്സ് ആദ്യമേ വാർണിങ് ചെയ്‌തിരുന്നു പക്ഷെ വിച്ചൂനെ ഓർത്തപ്പോ ഒന്നും വേണ്ട എന്നും തോന്നി..എങ്കിലും മനസ്സ് അത്രക്കും ഡോക്റ്ററെ ആഗ്രഹിച്ചിരുന്നു..

പക്ഷെ തന്നെ പോലെ ആരുമില്ലാത്തവളെ ഡോക്റ്ററെ പോലെ എല്ലാവരുമുള്ളൊരാൾക് ചേരുമോ..?ഡോക്റ്ററെ കാണാൻ തന്നെ നിലാവുദിക്കുന്നത് പോലെയാണ്..പക്ഷേ തന്നെ കാണാൻ..? ഡോക്റ്റർക്ക് തന്നെ ഇഷ്ടമാവില്ല..ഉറപ്പാണ്..വെറുതെ അങ്ങോട്ട്‌ പോയി ഇഷ്ടം പറഞ്ഞിട്ട് ശശി ആവുന്നതിലും നല്ലത് പറയാത്തത് ആണ്..അതുകൊണ്ട് തലക്കാലം അടങ്ങി ഒതുങ്ങി ഒരു മൂലക്കിരിക്കുന്നതാണ് നല്ലത്..പക്ഷെ ഒരു സുപ്രഭാതത്തിൽ തന്റെ കൂട്ടുകാരിയോട് എന്തോ പറയാനായി പരുങ്ങിക്കളിക്കുന്ന ഡോക്റ്ററെ കണ്ടപ്പോ കൻഡ്രോൾ പോയി കവിളടക്കി ഒന്ന് പൊട്ടിച്ചു "ഡോ... എന്താടോ തന്റെ ഉദ്ദേശം..? പെണ്കുട്ടിക്കള കണ്ടാൽ തന്നെ പോലെ ഉള്ളവർക്ക് ഒന്നും മനസിലാവില്ല..കുറച്ചു സൗന്ദര്യം ഉള്ള ഏതൊരുത്തിയെ കണ്ടാലും അപ്പോ തന്നെ ഇളിച്ചോണ്ട് അങ്ങോട്ട് പൊക്കോണം" ഷർട്ടിൽ പിടി മുറുക്കി ദേഷ്യം മുഴുവൻ ദേഷ്യത്തിൽ പറഞ്ഞു തീർക്കുമ്പോൾ അത് ടെസ്റ്റ് വന്ന സീനിയർ ഡോക്റ്റർ ആണെന്ന കാര്യം ഒക്കെ ഞാൻ മറന്നു പോയിരുന്നു

"ഞാൻ..അത് പിന്ന..ആ കുട്ടിയുടെ..സാരി..ശരിക്കുടുത്തില്ല..അവർ..പിന്നെ നോക്കി നിക്കുന്നു" ഡോക്റ്റർ വിക്കി വിക്കി പറഞ്ഞൊപ്പിച്ചതും വാ പൊളിച്ചു പോയി..അപ്പോ തന്നെ അനന്യ ഞെട്ടിക്കൊണ്ട് സാരി ശരിയാക്കുന്നത് കണ്ടതും അവിടെ അപ്പോ ശരിക്കും നാറിയത് ഞാനായിരുന്നു..പുല്ല് "അതായിരുന്നോ..?"ആനകാര്യം പ്രതീക്ഷിച്ചിട്ട് ചേന കാര്യം കേട്ടത് പോലെ വാ പൊളിച്ചു കൊണ്ട് ഞാൻ ചോദിച്ചതും ഡോക്റ്റർ എന്നെ സൂക്ഷിച്ചു നോക്കി "പിന്നെ നീയെന്താ വിചാരിച്ചത്"ബോംബ് പൊട്ടിയ പോലെ തോന്നിയതും മെല്ലെ ഡോക്റ്ററെ നോക്കി..തന്നെ തന്നെ തുറിച്ചു നോക്കുന്ന ഡോക്റ്ററെ കണ്ടതും പിന്നെ ഒന്നും നോക്കില വന്ന വഴിയേ കണ്ടം വഴി ഓടിക്കളഞ്ഞു..പിന്നീട് തന്നെ എവിടെ കണ്ടാലും ഡോക്റ്ററുടെ മുകത് ഒരു ആക്കിയ ചിരി ഉണ്ടായിരുന്നു..എന്നെ ഒരുതരം ഉണ്ടാക്കുന്ന കോപ്പിലെ ചിരി..ആദ്യമൊക്കെ കണ്ടില്ലെന്ന് നടിച്ചു..പിന്നെ പിന്നെ താനും ഡോക്റ്ററെ കണ്ടാൽ ഒരു തേഞ്ഞ ചിരി ചിരിക്കും..പിന്നീട് എപ്പോഴോ സംസാരിച്ചപ്പോൾ മനസിലായി അടുത്തുള്ള ഹോസ്പിറ്റലിലെ ഡോക്റ്റർ ആണ് ഇദ്ദേഹം എന്ന്..പിന്നീട് എന്നും കാണും എന്നും സംസാരിക്കും..

നല്ല ഫ്രണ്ട്സ് ആയി പക്ഷേ പെട്ടന്നൊരു ദിസവം കൂടെ വർക്ക് ചെയ്യുന്ന ലേഡി ഡോക്റ്ററെ ഇഷ്‌ടമാണ്‌എന്ന് പറഞ്ഞപ്പോ എന്റെ സ്വപ്നങ്ങൾ ഒക്കെ വീണ്ടും ചീട്ട് കൊട്ടാരം പോലെ തകർന്നു..അന്ന് എന്നെ കാണാൻ വന്ന വിച്ചൂനോട് സംസാരിക്കാൻ തന്നെ ഇഷ്ടപ്പെടാത്തത് കൊണ്ട് അവനോട് ദേഷ്യപ്പെട്ടു..എന്റെ സ്വപാവം നല്ലത് പോലെ മനസിലാക്കിയത് കൊണ്ടാവാം എന്നെ പിടിച്ചു കുലുക്കികൊണ്ട് എന്താ പ്രശ്നം എന്ന് ചോതിച്ചത്..ഒന്നും തന്നെ വിട്ട് പറയാത്തത് കണ്ട് ദേശ്യത്തോടെ ചോദിച്ചതും അവന്റെ മുഖഭാവം കണ്ട് പേടിച്ചുപോയത് കൊണ്ട് അറിയാതെ തന്നെ എല്ലാം പറഞ്ഞുപോയി..എല്ലാം കേട്ട് കഴിഞ്ഞതും അവൻ വേദന നിറഞ്ഞൊരു പുഞ്ചിരി നൽകി..അത് അവന് നൽകിയ വാക്ക് പാലിക്കാത്തത് കൊണ്ടായിരിക്കും എന്ന് കരുതി അവനെ ഇറുകെ കെട്ടിപ്പിടിച്ചു..പക്ഷെ ഞാനറിഞ്ഞില്ല..അതല്ല അതിന്റെ കാരണം എന്ന് __________💚

"ചേച്ചി..ദുർഗ്ഗ ചേച്ചി"വായിച്ചു കൊണ്ടിരിക്കെ കതകിൽ തട്ടിക്കൊണ്ട് വിളിക്കുന്ന പ്രിയയുടെ സൗണ്ട് കേട്ടതും ഒരു നിമിഷം പകച്ചു നിന്നു..പിന്നെ മെല്ലേ കബോർഡിലേക് ഡയറി മാറ്റിവെച്ചു ഒന്നും അറിയാത്തവളെ പോലെ ഡോർ തുറന്നതും അവളെന്നെ സൂക്ഷിച്ചു നോക്കി "എന്താ" "നിങ്ങളെന്ത് ചെയ്യുവായിരുന്നെന്റെ ചേച്ചി കതകും അടച്ച്" "ഒന്നുല്ല..ഫോൺ നോക്കുവായിരുന്നു നിനക്കെന്താ പറ്റിയത്" "ഹോ..ഞാനൊരു കാര്യം പറയാൻ വിളിച്ചതാ" "വളച്ചുകെട്ടില്ലാതെ കാര്യം പറയെടി" "നിങ്ങളുടെ കല്യാണത്തിന്റെ ആൽബം നാളെ കിട്ടും..അത് പറയാൻ വിളിച്ചതാ" "എടി..എടി..കല്യാണം കഴിഞ്ഞു 4 മാസം ആയി ഇനി എനിക്കെന്തിനാ ആൽബം" "വേണമെങ്കിൽ വാങ്ങിച്ച മതി..ചിപ്പ് ക്യാമറ മാൻ കണ്ടുപിടിക്കാൻ ഒരുപാട് പാഡ് പെട്ടു അതാ..ഏതായാലും നാളെ കിട്ടും"

"Hm..ശരി ശരി" "അല്ലേച്ചി..ഞാനത് പറയാൻ മാത്രമല്ല വിളിച്ചത് നാളെ ആകാശേട്ടൻ വരുന്നുണ്ട്..കൊറേ കാലത്തിന് ശേഷമാണ് വരുന്നത്" "ആകാശോ..?ഏത് ആകാശ്?" "നീലാകാശം..ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട..കൂടെ പുള്ളീടെ കെട്ടിയോളും കാണും..വിച്ചേട്ടന്റെ ഫ്രണ്ട..അവർക് നാട്ടിൽ വേറെ ഫാമിലി ഒക്കെ ഉണ്ടേലും എന്തോ ഇഷ്യു ഉള്ളത് കൊണ്ട് അങ്ങോട്ട് പോകില്ല..അതുകൊണ്ട് നാളെ ഇവിടെ വരും..." "ഓ...ശരി..." "എങ്കിൽ ചേച്ചി അത് വിച്ചേട്ടനോട് പറഞ്ഞേക്കണേ..!!" "അഹ് ശരി..." ദുർഗ്ഗയൊന്ന് അമർത്തി മൂളി... അവൾ പോയതും വാതിൽ അടച്ചു... "പെണ്ണിന്റെ ഒരു കാര്യം..." സ്വയം തലക്ക് കൊട്ടിക്കൊണ്ടവൾ പതിയെ ഡയറി എടുത്തു ബാക്കി വായിക്കാൻ തുടങ്ങി... ഡയറി കിട്ടിയേൽ പിന്നെ മുഴുവൻ അതിലാണ്.. ___________💙 ഇഷ്ടം പറഞ്ഞപ്പോ വിച്ചൂന് വിഷമം ആയിക്കണോ...? പിറ്റേ ദിവസം എന്നത്തേയും പോലെ പോയതും അവിടെ ഡോക്റ്റർ ഉണ്ടായിരുന്നു... ഡോക്റ്ററുടെ മുകമൊക്കെ വല്ലാതെ ആയിരുന്നു..

തന്നെ കണ്ട ഉടനെ തന്നെ ഡോക്റ്റർ തന്നെ ഇറുകെ കെട്ടിപിടിച്ചിരുന്നു..ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്നറിയാതെ ഡോക്റ്ററെ തിരികെ കെട്ടിപ്പിടിക്കുമ്പോൾ കണ്ടിരുന്നു പിറകിലായി കാറിൽ ചാരി നിന്ന് എന്നെ നോക്കി പുഞ്ചിരിക്കുന്ന എന്റെ എല്ലാമെല്ലാമായ വിച്ചൂനെ.. ഒന്നും മനസ്സിലായിരുന്നില്ല... അപ്പൊ തന്നെ സിധുവേട്ടനെ പിടിച്ചു മാറ്റി ആ മുകത്തേക് നോക്കി... നിറഞ്ഞിരുന്നുവോ ആ കണ്ണുകൾ...? "നിനക്ക് പറയായിരുന്നില്ലെടി എന്നെ ജീവനാണെന്ന്..."ദയനീയതയോടെ നോക്കി വീണ്ടും ഇറുകെ പുണരുമ്പോൾ കൂടുതൽ കൂടുതൽ ഞെട്ടിയത് ഞാനായിരുന്നു... അതിൽ പരം കൂടുതൽ സന്തോഷത്തോടെ ഞാനുമാ മനുഷ്യനെ തിരിച്ചു പുണരുമ്പോൾ കണ്ടിരുന്നു അകലെ നിന്ന് എന്നെ ചിരിയോടെ നോക്കി നടന്നകലുന്ന എന്റെ വിച്ചൂനെ..ശരിക്കും മനസിലാവുന്നില്ല അവനെ...!! ആരണവൻ...?? എന്തിനാണ് ആരുമില്ലാത്തവളെ തേടി വന്നത്...? സന്തോഷിപ്പിച്ചത്..? എന്തായിരുന്നു അവന്റെ ലക്ഷ്യം...? എന്തിനാണ് ഇത്രയും സ്നേഹിക്കുന്നത്...?

അതിനുമാത്രം ഞാനാരാണ് അവന്റെ...? എന്നില്ലെന്ത് അവകാശമാണ് അവന്...? ഞാനിത്രക്കും അവന് പ്രിയപ്പെട്ടത് ആകാൻ കാരണം എന്താ...? ആരാണവൻ...? ദുർഗ്ഗയുടെ ചുണ്ടുകളും ഉരുവിട്ടിരുന്നു ____________💙 അവളുടെ അരകെട്ടിലായി പിടിച്ചു പിറകോട്ട് വലിച്ചു അവളുടെ മാറിലായി മുഖമമർത്തി... പിടഞ്ഞു മാറ്റുവാൻ അവൾ ശ്രമിച്ചുരുന്നുവോ...?അവനെ നോക്കി കണ്ണു നിറച്ചിരുന്നുവോ...?നിറഞ്ഞു തൂവിയ അമ്പര മിഴികൾ കണ്ട് ഞെട്ടലോടെയാണ് വിശാൽ ഉറക്കമുണർന്നത്... ഓഫീസിലാണ്... എല്ലാരും പോയിക്കഴിഞ്ഞിരുന്നു.. പുറത്തേക്കു ഇറങ്ങി നോക്കിയതും pa റൂമിൽ കിടന്ന് ഉറക്കം തൂക്കി ജോലി ചെയ്യുന്ന കൃതിയെ കണ്ടതും അവൻ മുഖം ചുളിച്ചു... വച്ചിലേക് നോക്കി... 10 മണിയോട് അടുക്കുന്നു... രാത്രിയായിട്ടും ഇവൾ പോയില്ലേ...? ഈ സമയം ഒക്കെ ഇവളിവിടെ എന്ത് ചെയ്തോണ്ടിരിക്കുവാ...?സംശയത്തോടെ അവളുടെ അടുത്തേക് പോയി അവളെ വിളിക്കാൻ നിന്നതും പെട്ടെന്ന് അവളുടെ ഫോണടിഞ്ഞതും അവളുടെ ഫോണിലേക്ക് നോക്കി...

'Maaya Calling' എന്ന് കാണിച്ചതും കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല തിരിച്ചു ക്യാബിനിലേക് പോയതും മായയുടെ മുഖം നിർത്താതെ അവനെ ഡിസ്റ്റബ് ചെയ്തതും ടേബിളിൽ ഉണ്ടായിരുന്നു ഫോണിന് നീട്ടയൊരു ഏർ കൊടുത്തു... *"വിച്ചൂ.... ഞാൻ.... എനിക്ക്.... നിന്നെ... വിച്ചൂൂൂ.... ആാാാാഹ്......!!! വി.....ച്... ച്... ഉ.....വിച്ചൂ..."* ഉള്ളിൽ അവളുടെ സ്വരം ഉയർന്ന് കേട്ടു,,, __________💜 "ഡോക്റ്ററെ... ഞാൻ.... എനിക്ക്... പിന്നെ.. ആദ്യം.....കണ്ടപ്പോ.... പിന്നെ,,,"തന്നെ തന്നെ നിർവികാരതയോടെ നോക്കുന്ന ഡോക്റ്ററെ കാണേ ഉള്ളിൽ പേടി നിഴലിച്ചതും വിക്കി വിക്കി കൊണ്ട് പറഞ്ഞൊപ്പിച്ചതും... "എത്രനാൾ കൂടെ നടന്നു... ഉള്ളിലുള്ളത് പറയാത്തത് എന്താ...?" "എനിക്ക്...ഞാൻ...ആരുമില്ലാത്ത.. അനാ...." ബാക്കി പറയുമ്പഴേക്കും ഡോക്റ്റർ വാ പിടിച്ചു പൊത്തിയിരുന്നു... "ആരുമില്ലാത്തവളോ...? വിശാലിനെ പോലെ ഒരാൾ നിനക്ക് താങ്ങായി ഉള്ളപ്പോൾ നീ പിന്നെനിയെന്തിനാ ആരുമില്ല എന്ന് പറഞ്ഞു നടക്കുന്നത്...!!?"

ഡോക്റ്റർ പറഞ്ഞതും ഏറെ പ്രതീക്ഷയോടെ ആണ് ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കിയത്...!! "നിങ്ങൾക് വിച്ചൂനെ പറ്റി അറിയോ...?!!" "വിച്ചൂനെ പറ്റി... ഇല്ല അറിയില്ല... just എന്റെ മായക്ക് നിങ്ങളെ ഇഷ്ടമാണ് എന്നും ജീവനാണ് എന്നും ഇന്നലെ രാത്രി വീട്ടിൽ വന്ന് പറഞ്ഞിരുന്നു... ആ ഒരു ബന്ധം മാത്രം..." എന്ന് പറഞ്ഞപ്പോൾ എന്റെ മുഖം വീണ്ടു മങ്ങി... പക്ഷെ അപ്പോഴും ഞാനറിഞ്ഞിരുന്നില്ല അതിനിടയിൽ അമളി പറ്റിയത് പോലെ ഡോക്റ്റർ നെറ്റി ചുളുക്കിയത്... വീണ്ടും ഡോക്റ്ററെ പുണരുമ്പോൾ ഒരായിരം തവണ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞിരുന്നു... എനിക്ക് എന്റെ ജീവനെ തന്നതിന്... എന്റെ ദൈവമായ എന്റെ വിച്ചൂനോട്... എന്നെ സ്നേഹിച്ചവനോട്... എന്നെ ബഹുമാനിച്ചവനോട്....പിന്നീട് അങ്ങോട്ട് ഞങ്ങളുടെ ദിനങ്ങൾ ആയിരുന്നു...എന്റെയും എന്റെ പ്രാണൻ ആയ എന്റെ ഡോക്റ്ററുടെയും,,, മറ്റു പെണ്കുട്ടികളുടെ ഒപ്പം നിക്കുമ്പോൾ നല്ല നിറമുള്ള ഞാൻ ഡോക്റ്ററുടെ കൂടെ നിക്കുമ്പോൾ ചെറു രീതിയിൽ കറുത്തതായി തോന്നിയേണിക്ക്..

വല്ലാത്ത അഭിമാനം ആയിരുന്നെനിക്ക് എന്നെക്കാൾ എത്രയോ കൂടുതൽ സൗന്ദര്യവും പേരെടുത്തു പറയത്തക്ക രീതിയിൽ ജോലിയും ഉള്ള എന്റെ ഡോക്റ്ററുടെ കൈയ്യും പിടിച്ചു നടക്കാൻ ആ പ്രണയത്തിൻറെ ഇടയിൽ ഞങ്ങൾ പലതും കൈമാറി... എന്റെ വിലപ്പെട്ട പലതും ഞാൻ ഡോക്റ്ററുടെ നേരെ വെച്ചുനീട്ടി... സന്തോഷത്തോടെ അതിനെക്കാളേറെ പ്രണയതോടെ ഡോക്റ്റർ അതൊക്കെ ഏറ്റുവാങ്ങിയിരുന്നു..അതിന്റെ ഇടയിൽ വിച്ചു എന്നോട് അവന് ദുർഗ്ഗാ എന്നൊരു പെണ്കുട്ടിയെ ഇഷ്ടമാണ് എന്ന് പറയുകയുണ്ടായി... ഗിരിയുടെ ഡെഡ് ന്യൂസിന്റെ ഇടയിൽ കയറിയതാണ് ചെക്കന്റെ ഉള്ളിൽ അവൾ..അവന്റെ വാക്കുകളിൽ അവന്റെ ചിരിയിൽ എല്ലാം നിറഞ്ഞിരുന്നു അവളോടുള്ള അവന്റെ അതിയായ പ്രണയം.. ഒരുപക്ഷേ ആരും കൊതിച്ചുപോകും ഇങ്ങനെയുള്ളവന്റെ പ്രണയം..ഇങ്ങനെ ഉള്ളവന്റെ പ്രണയത്തിന് അവകാശി ആയിത്തീർന്നു എന്ന അർത്ഥത്തിൽ വെച് നോക്കുമ്പോൾ ദുർഗ്ഗ വളരെയധികം ഭാഗ്യവതിയാണ്...

എന്റെ വിച്ചൂന് അവനാഗ്രഹിച്ച പോലെ തന്നെ ഉള്ള ഒരു പെണ്ണിനെ കിട്ടണം... അത് ദുർഗ്ഗ ആവട്ടെ... പിന്നെയാണ് മനസിലാക്കിയത്... തന്റെ കൂടെ കോളേജിൽ പഠിച്ച തന്റെ ജൂനിയർ ആണ് അവന്റെ ദുർഗ്ഗാ എന്ന്...മനസ്സ് ഒരുപാട് സന്തോഷിച്ചു....ദുർഗ്ഗാ...അവന് കിട്ടാവുന്നതിൽ ഏറ്റവും നല്ല പെണ്കുട്ടിയാണ് ദുർഗ്ഗാ... അത്രയും നല്ല സ്വപാവം ആണ് ആ പെണ്ണിന്..അതിനേക്കാൾ കൂടുതൽ ഞെട്ടിയത് എന്റെ സിദ്ധുവേട്ടന്റെ അനിയത്തിയാണ് അവളെന്ന് അറിഞ്ഞപ്പോഴാ... ഒത്തിരി സന്തോഷം തോന്നി..ഏട്ടനോട് കാര്യം പറഞ്ഞപ്പോൾ ആ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു ആശ്വാസം കണ്ടിരുന്നു... ഞാൻ പറഞ്ഞു എന്റെ വിച്ചൂനെ ഏട്ടന് അറിയാം... "എനിക്കറിയാം... എന്റെ ദുർഗ്ഗയുടെ ഭാഗ്യമാണ് മായാ അവൻ.. ആരെന്ന് പോലുമറിയാതെ നിന്നെ ഇങ്ങനെ അവൻ സംരക്ഷിക്കുമെങ്കിൽ കെട്ടുന്ന പെണ്ണിനെ അവനെങ്ങനെ നോക്കും... ആ കാര്യത്തിൽ എന്റെ ദുർഗ്ഗാ ഭാഗ്യവതിയാണ്..." "ഞാനടുത്തറിഞ്ഞതാ അവന് ദുർഗ്ഗയോടുള്ള പ്രേമം..."

പുഞ്ചിരിയോടെ ഏട്ടന്റെ കരവലയത്തിനുള്ളിൽ സുരക്ഷിത ആയി ഭാവി ജീവിതത്തെ പറ്റി ഞാനും ഏട്ടനും സ്വപ്‍നം കാണാൻ തുടങിയിരുന്നു.... ബാക്കി വായിക്കാൻ കഴിയാതെ ദുർഗ്ഗാ പെട്ടന്ന് ദുർഗ്ഗാ ഡയറി അടച്ചു വെച്ചു... 'അറിഞ്ഞില്ലലോ ഏട്ടാ... ഞാനൊന്നും...എനിക്കൊന്നും ഇപ്പഴും മനസികവുന്നില്ല എന്താണ് സംഭവിച്ചത്..? എന്താണ് സംഭവിക്കാൻ പോകുന്നത്...? ശരിക്കും വിശാൽ എന്നെ സ്നേഹിച്ചിരുന്നോ...? എല്ലാവരും കണ്ട ആ സ്നേഹം ഞാൻ മാത്രം കാണാതെ പോയതാണോ എന്ത് കൊണ്ട്...?എന്നെ സുരക്ഷിതമായി കൈകളിൽ എത്തിച്ചെന്ന് എന്റെ ഏട്ടൻ സ്വപ്‍നം കാണുമ്പോ അറിയുന്നുണ്ടോ എന്നെക്കാൾ നശിച്ച ജീവിതം വേറെ ആർക്കേലും ഉണ്ടോ...??' എന്നൊക്കെ പുലമ്പിക്കൊണ്ട് താഴേക് കണ്ണുകൾ പായിച്ചതും മായ എന്ന് കണ്ടതും ഉള്ളിൽ വെള്ളിടി വെട്ടി,,,

ഉടനെ ബാക്കി അറിയാനായി ഡയറിയുടെ താളുകൾ മറിച്ചു നോക്കി ____________💚 ഞങ്ങളെ ചതിച്ചുകൊണ്ടായിരുന്നു പെട്ടന്ന് ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്... വാർത്ത അറിഞ്ഞപ്പോ വല്ലാത്ത ടെൻഷൻ ആയിരുന്നു..പരവേഷത്തോടെ എന്റെ ചിത്രയെ അറിയിച്ചപ്പോൾ അവൾ എന്നെ വല്ലാതെ വഴക്ക് പറഞ്ഞു..ടെൻഷൻ പിന്നെയും കൂടി ഏട്ടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പോയി നോക്കി വിക്കേറ്റ്‌ ചെയ്ത് പോയെന്ന് അറിഞ്ഞപ്പോ ഗിരിയെ പോലെ എന്റെ ഡോക്റ്റർ ആവരുതെ എന്ന് ഉള്ളുരുകി പേടിച്ചു... വലിഞ്ഞു മുറുകിയ വിച്ചൂന്റെ മുഖം മനസ്സിൽ മിന്നിക്കളിച്ചതും എന്റെ ടെൻഷൻ കൂടി..ഏട്ടനെ വിളിച്ചപ്പോ സുച്ടോഫ് ആണെന്നും നമ്പർ നിലവിൽ ഇല്ലെന്നും ഒക്കെ ആയിരുന്നു പറഞ്ഞത്... എല്ലാം തകർന്നവളെ പോലെ ഇരുന്നപ്പോൾ ചിത്ര പറഞു ഏട്ടനെന്നെ ചതിച്ചു എന്നും അവനിനി വരില്ല എന്നും..രണ്ടഴ്‌ചകൾ പിന്നിട്ടിട്ടും വിവരം ഒന്നും കിട്ടാതെ ആയപ്പോൾ ഞാനും ഉറപ്പിച്ചു ഏട്ടനെന്നെ ചതിച്ചു,,,, എന്ന്... പിന്നെ ഇനിയും വൈകിയാൽ ശരിയാവില്ല എന്ന് ചിത്ര പറഞ്ഞപ്പോൾ താനും തയ്യാർ ആയി തന്റെ ഓമന കുഞ്ഞിനെ നശിപ്പിക്കാൻ ഞാനും തയ്യാറായി..അല്ല അച്ചനില്ലാത്ത കുഞ്ഞിനെ... എന്നെ കൊണ്ട്... നശിപ്പിക്കാൻ തീരുമാനിച്ചു...

കൂടെ എന്റെ പ്രണയവും.... "ചിത്ര... എനിക്ക് വല്ലാതെ പേടി ആകുന്നു..!!" "എന്റെ മായാ നീ ആരെയ പേടിക്കുന്നെ വിശാലിനെയോ...?" "അതല്ല ചിത്ര... വിച്ചു നീ വിചാരിക്കും പോലെയുള്ള ഒരാളല്ല അവനെങ്ങാൻ ഈ സത്യം അറിഞ്ഞാൽ ജീവനോടെ എന്നെ കത്തിക്കും..." "ഈ ചിത്രയ പറയുന്നേ നിനക്ക് യാതൊരു വിധ ശല്യവും ഉണ്ടാവില്ല..." "അതല്ല... ഞാൻ ചതിക്കപ്പെട്ടു എന്നറിഞ്ഞാൽ വിച്ചു... അവന് ഭ്രാന്ത് പിടിക്കും... എന്നെ വല്യ കാര്യമാണ്..." "എന്റെ മായാ... നീ വിശാലിന്റെ കാര്യം വിട്ടെ... നിനക്ക് വിശാലിനോട് പറയാൻ ധൈര്യം ഉണ്ടോ.." "പറ മായാ... നീ 2 month pregnent ആണെന്നും.. നീ ചതിക്കപ്പെട്ടു എന്നും കാമുകൻ നിന്നെ ചതിച്ചിട്ട് പോയി എന്നും നീ അവനോട് പറയോ..?" "നീ വിചാരിക്കും പോലെ അല്ല ചിത്ര... എനിക്ക് ചുറ്റും എന്ത് നടന്നാലും അതാദ്യം അറിയുക വിച്ചുവ... അപ്പൊ ഞാനൊരു കുഞ്ഞിനെ അബോട്ട് ചെയ്യുവാണ് എന്നറിഞ്ഞാൽ അവനെന്നെ കൊല്ലും..." "നീയീ കൊല്ലും കൊല്ലും എന്ന് തന്നെ എന്തിനാ മായാ പറഞ്ഞോണ്ടിരിക്കുന്നത്...?

നിനക്ക് കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലല്ലോ...?സത്യം മനസിലാക്കാൻ വൈകിയില്ലേ നീ... നിന്നെ സഹായിക്കാൻ വന്ന എന്നെ പറയണം..!! നോക്ക് മായാ... കുഞ്ഞിനെ പ്രസവിക്കേണ്ട സമയം അല്ല ഇത്... അതും അച്ഛനില്ലത്ത കുഞ്ഞ്..എങ്ങനെ വളർത്തും നീ ഇതിനെ...? അതുകൊണ്ട് നമുക് ആരേലും അറിയും മുൻപ് ഇതിനെ അബോട്ട് ചെയ്യാം ഓക്കേ...?" "ഗിരിയെ ഓർമ്മയുണ്ടോ നിനക്ക് എന്നെ ചതിക്കാൻ ശ്രമിച്ചവനെ അവനെ വേരോടെ ഇല്ലാതാക്കി എന്റെ വിച്ചു... അന്ന് എന്നെ വാർണിങ് ചെയ്ത ഒരു കാര്യം ഉണ്ട്..ഞാനാരെ പ്രേമിച്ചാലും അതവന് പ്രശ്‌നമല്ല പക്ഷെ അത് നല്ല വഴി ആയിരിക്കണം... പോരാതത്തിന് അത് അവനോട് പറയുകയും വേണം...!! അതിര് വിട്ട് ഒരു ബന്ധം ഉണ്ടാകാനും പാടില്ല... ഇതിപ്പോ അതിരിന്റെ അതിരിന്റെ അതിര് വരെ കടന്നു..." "അറിഞ്ഞോണ്ട് അല്ലേലും ആണേലും ഒരു പെണ്ണും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ് നീ ചെയ്തത്... അതിന് നീ അനുഭവിക്കേണ്ടി വരും... അതാണ് എന്ന് കരുതിയ മതി... നീ നിന്റെ വിലപ്പെട്ടത്തിനെയാണ് പ്രണയത്തിന് വേണ്ടി കളഞ്ഞത്...!!"

"അറിയാം പക്ഷെ,,,,,,,,," "മായാ" മായാ എന്തോ പറയാൻ ശ്രമിച്ചതും നേഴ്‌സ് പേര് വിളിച്ചു... "ഇനി ഒന്നും പറയണ്ട നമുക്കീ കുഞ്ഞ് വേണ്ട അവൻ നിന്നെ ചതിച്ചു നമുക്ക് ഇതിനെ കളയാം..."അത്രയും പറഞ്ഞു കൊണ്ട് ചിത്ര അവളുടെ കയ്യും പിടിച്ചു അവിടം നിന്ന് നടക്കാൻ തുടങ്ങി... മായയുടെ കണ്ണുകൾ നിറഞ്ഞു... 'എന്തൊക്കെ സ്വപ്നങ്ങൾ കണ്ടതാ... ഒടുവിൽ അവനെന്ത പറ്റിയത്...? ശരീരം കിട്ടിയപ്പോൾ പ്രണയം ഇല്ലാതായോ...? എന്റെ വിച്ചു... അവനിതറിഞ്ഞാൽ ആകെ തകരും ഒരിക്കലും അവനിതൊന്നും സഹിക്കാൻ പറ്റില്ല... താൻ ചിന്തിക്കണമായിരുന്നു... ദേവിയെ....!!' മനസ്സിൽ സങ്കടം സഹിക്കാൻ അവൾക് കഴിയുന്നുണ്ടായിരുന്നില്ല.. ഡോക്ടർ റൂമിലേക് ചിത്ര കടന്നതും കൂടെകടക്കാൻ നിന്നതും,,, "മായാ..." പ്രിയപ്പെട്ടവന്റെ ശബ്‌ദം കാതിലേക് തുളഞ്ഞു കയറിയതും എടുത്തു വെച്ച കാലുകൾ നിശ്‌ചലമായി നിറഞ്ഞ കണ്ണുകളുമായി അങ്ങോട്ട് നോക്കിയതും കണ്ടിരുന്നു നിറഞ്ഞ കണ്ണുകളയുമായി തന്നെ സന്തോഷത്തോടെ തന്റെ അടുത്തേക് വരാന്തയിലൂടെ ഓടി വരുന്നവനെ.

.തന്റെ അടുത് എത്തിയതും മുകമടക്കി ഒരു അടിയായിരുന്നു കവിൾ പറിഞ്ഞു വരുന്നത് പോലെ തോന്നി... കണ്ണുകൾ നിറച്ച് അവനെ നോക്കി "ആരോട് ചോദിച്ചാടി എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയത്...? ഒരു കുഞ്ഞ് വന്നപ്പോ നിന്റെ പ്രേമം അവിയായിപ്പോയോ...?" കണ്ണുകൾ ചുവന്ന് ഞരമ്പുകൾ വലിഞ്ഞു മുറുകി മുഷ്ടി ചുരുട്ടി തന്നോടായി ചോദിച്ചതും നിയന്ത്രണം നഷ്ടപ്പെട്ടു ആ നെഞ്ചിലായി വീണു പൊട്ടി പൊട്ടി കരഞ്ഞു..അപ്പൊ ആശ്വസിപ്പിക്കുമെന്ന് കരുതി എങ്കിലും അടർത്തി മാറ്റി... കണ്ണിലെ ചുവപ് മാറിയിട്ടില്ലാഹ്... ഭയത്തോടെ ആൾടെ മുകത്തേക് നോക്കിയതും ഷോൾഡറിൽ കൈ മുറുക്കി തന്നെ കുലുക്കി ചോദിച്ചുകൊണ്ടിരുന്നു... "പറയെടി ആരോട് ചോദിച്ചിട്ടാ എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയത്...?"ഉത്തരമില്ലാതെ അതിര് വിട്ട സന്തോഷത്താൽ അവൾ മുഖം താഴ്ത്തി...

അവൻ വീണ്ടും അലറിയതും മുഖം ഉയർത്തി... "അത്..ഞാ...ഞാനത്... പിന്നെ... ഏട്ടന്...എ... എന്നെ...മ... മടുത്തു... എന്ന്... കോൾ... വിളിച്ചിട്ട് എടുത്തില്ല ഞാൻ...എനിക്ക്..." "ശരീരത്തിന് വേണ്ടി ഞാനരേയും പ്രേമിച്ചിട്ടില്ല... അതിനെനിക്ക് അറിയില്ല... എന്റെ സ്നേഹം മനസ്സിലാവത്തവരൊന്നും എന്റെ കൂടെ നിൽക്കേണ്ട..." അവൻ മുഖം തിരിച്ചു... "അങ്ങനെ പറയല്ലേ ഏട്ടാ... എനിക്കൊരു അബദ്ധം പറ്റിയതാണ്... ഞാനിനി ഒരിക്കലും അങ്ങനെ ചെയ്യില്ല..." അത്രയുംപറഞ്ഞുകൊണ്ട് അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു... "നീ പേടിക്കണ്ട മായാ... നീ പോയാലും എനിക്ക് മായാ മാത്രമേ ഉണ്ടാകുള്ളൂ..."അത്രയും പറഞ്ഞു പുഞ്ചിരിയോടെ അവളെ കൂടുതൽ ചേർത്തു പിടിച്ചു.. തന്റെ പ്രണയം ചുമക്കുന്നവളാണ്... ആലോചിച്ചതും അവന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു..അവന്റെ ഉള്ളിൽ അടങ്ങാ പ്രണയം അലതല്ലി... നനുത്ത മുത്തം ആ പെണ്ണിന്റെ നെറ്റിയിലായി ചാർത്തി... എന്നും കൂടെ ഉണ്ടവുമെന്ന് അവൻ പറഞ്ഞതും അവൾക് അത് തെല്ലും ആശ്വാസം പകർന്നു...

കൂടുതൽ കൂടുതൽ അവളെ ഇറുക്കി പുണർന്നു.. "ഹെലോ ഡോക്റ്റർ സാറേ..."ചിരിയോടെ ചിത്ര വിളിച്ചതും അവൻ തലപൊക്കി നോക്കി.. അപ്പൊ തന്നെ ചിത്ര അവനെ നോക്കി പല്ലിളിച്ചു... "ഏട്ടാ ഇവളാണ് എന്നോട് കുഞ്ഞിനെ അബോട്ട് ചെയ്യാൻ പറഞ്ഞത്... ഏട്ടൻ എന്നെ ചതിച്ചിട്ട് പോയി എന്ന് പറഞ്ഞു എന്നെ ഒരുപാട് കരയിച്ചു..." "തെണ്ടി" ചിത്ര പിറുപിറുത്തു "അങ്ങനെ...ഒന്നുല്ല...നമ്മളൊക്കെ പെങ്ങന്മാർ അല്ലെ...?" "ഓടിക്കോ..."അതും പറഞ്ഞു ചിത്ര ഓടിയതും അവൾക് പുറകെ അവിടെ കണ്ട സ്റ്റൂളും എടുത്തു അവനും ഓടി... "സിദ്ധുഏട്ടാ... ഏട്ടാ..."മായ വിളിച്ചു കൂവിയതും സിദ്ധു മായയുടെ അടുത്തേക് പാഞ്ഞെത്തി... "അവക്കിട്ട് ഞാനൊന്ന് കൊടുക്കുന്നുണ്ട്..." "താൻ കാത്തിരുന്നോ താൻ പോടോ ഡോക്റ്ററെ.." "ഡി..." "ദേ ഫോണാടിക്കുന്നു..."അവൾക് പുറകെ ഓടാൻ നിന്നതും അത്രയും അലറി ചിത്ര ഓടി...അപ്പൊ തന്നെ ചിരിയോടെ ഫോണ് എടുത്തുകൊണ്ട് അവൻ മായയെ ചേർത്തു പിടിച്ചു... "ആരാ..?" അവൾ അന്വേഷിച്ചു...

"എന്റെ one and only സിസ്റ്റർ ദുർഗ്ഗാ... ദുർഗ്ഗാ ദേവി.. മൂധേവി..." "ഇത് വല്ലാത്ത കഷ്ടമാണ് സിദ്ധുവേട്ട.... വീട്ടുകാരോട് പറഞ്ഞില്ലേലും അവളോട് എങ്കിലും പറയണം ഇല്ലേൽ നാളെ നിങ്ങളെന്നെ കെട്ടുമ്പോ അവളോട് എന്ത് പറയും മനുഷ്യ അവളെന്ത് കരുതും കോളേജിൽ വെച്ച് ഞാനവളോട് സംസാരിച്ചത് നിങ്ങളെ കിട്ടാൻ വേണ്ടിയിട്ടാണ് എന്ന് കരുതൂലെ... എന്നെ നാണം കെടുതല്ലേ...!!" "എന്റെ പെങ്ങൾ ആയോണ്ട് അല്ലാതെ വിച്ചൂന്റെ കെട്ടിയോൾ ആയിട്ടൊന്നും അല്ലല്ലോ നീ അവളോട് സംസാരിക്കുന്നെ...?" "ദേ...എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്... അവളെന്റെ നല്ല ഫ്രണ്ടാ... കൊച്ചിന്റെ തന്ത ആണെന്നൊന്നും മായ നോക്കില്ല തല്ലിക്കൊല്ലും...

"കുറുമ്പോടെ പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലായി അമർത്തി അടിച്ചുകൊണ്ട് അവൾ തന്റെ പ്രതിഷേധം അറിയിച്ചു... അവൻ ചിരിയോടെ അതിനേക്കാൾ ഉപരി പ്രണയതോടെ ആ പെണ്ണിനെ നോക്കി...ദൈവത്തോട് ഒരായിരം തവണ നന്ദി പറഞ്ഞു ഈ നിഷ്കളങ്കയെ തനിക്ക് തന്നെ തന്നതിന്... ഈ പൊട്ടിയെ ഇങ്ങനെ സ്നേഹിക്കാൻ പടിപ്പിച്ചതിന്... താനൊന്ന് ദേഷ്യപ്പെടുമ്പഴക്കും കണ്ണു നിറക്കുന്നവളോട് പ്രണയം ആണവന്... അടങ്ങാത്ത പ്രണയം..തന്നിലെ പ്രണയത്തെ മുഴുവൻ കവെർന്നെടുത്തവളോട്,,, തന്റെ അവകാശിയോട്... തന്നെ സ്വാർത്തൻ ആക്കിയവളോട്,,, അവൻ അവളെ ചേർത്തു പിടിച്ചു ഒരിക്കലും കൈവിടില്ലെന്ന അർത്ഥത്തിൽ..എന്നാൽ അവർ അറിഞ്ഞിരുന്നില്ല.. അവരുടെ പ്രണയത്തിന് ആയുസും നിറവും കുറവാണെന്ന്,,,,,,,,, അവൻ അത് നശിപ്പിക്കുമെന്ന് ആ 💛കാമഭ്രാന്തൻ💛.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story