💕കാണാച്ചരട് 💕: ഭാഗം 11

kanacharad

രചന: RAFEENA MUJEEB

" ഗിരി ആ ലെറ്റർ വായിച്ച് അനിരുദ്ധനെ ഒന്ന് നോക്കി. സംശയിക്കണ്ട അതു നിനക്കുള്ള ട്രാപ്പ് തന്നെയാണ്, ഞങ്ങൾ ആരുടേയും വകയല്ല, ദേ ഇരിക്കുന്ന ദേവാനന്ദയുടെ അഭിപ്രായമാണിത് ദേവയെ ചൂണ്ടി അനിരുദ്ധൻ സാറ് തുടർന്നു. ഇന്നലെ ഈ കാര്യം പറഞ്ഞു ഞങ്ങൾ രണ്ടിനെയും ഇവൾ ഉറക്കിയിട്ടില്ല അനിരുദ്ധൻ ഒരു പുഞ്ചിരിയോടെ ദേവയെ നോക്കി. ഗിരി ദേഷ്യം വന്ന് വലിഞ്ഞു മുറുകിയ മുഖവുമായി ദേവയെ ഒന്ന് നോക്കി. നീ അവളെ നോക്കി പേടിപ്പിക്കൊന്നും വേണ്ട, അവളുടെ തീരുമാനം തന്നെയാണ് നല്ലത്, എത്ര കാലം എന്നുവെച്ചാ നീ ഇങ്ങനെ ഒരു ഉത്തരവാദിത്തവുമില്ലാണ്ട് നടക്കുന്നത്, ഇതെന്തായായാലും നല്ലൊരു തീരുമാനം തന്നെയാണ്, കാളിയാർമഠത്തിലെ ഇളമുറ തമ്പുരാട്ടി ദേവനന്ദ ആദ്യമായി പോസ്റ്റിങ് കൊടുക്കുന്ന ആൾ താനാണ്, അതുകൊണ്ട് ഈ ജോലി നീ ഭംഗിയായി നിർവഹിക്കണം. കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ അക്കൗണ്ടിംഗ് മാനേജർ ആയി തന്നെ നിയമിച്ചിരിക്കുന്നു

ഏറെ അഭിമാനത്തോടെയാണ് അനിരുദ്ധൻ അത് പറഞ്ഞത്. അതുകേട്ടതും നകുലന്റെയും അഖിലിന്റെയും മുഖത്താണ് ഞെട്ടലുണ്ടായത്. അവർ രണ്ടുപേരും ദേവനെ അത്ഭുതത്തോടെ നോക്കി. നോ.. എനിക്കാരുടെയും ഔദാര്യമൊന്നും വേണ്ടാ, അതിനുള്ള യോഗ്യതയും എനിക്കില്ല, അങ്ങനെ എന്നെ എവിടെയെങ്കിലും തളച്ചിടാമെന്നു ആരും വിചാരിക്കണ്ട, ഗിരി ലാസ്റ്റ് പറഞ്ഞത് ദേവയെ നോക്കി കൊണ്ടായിരുന്നു. യോഗ്യത തീരുമാനിക്കേണ്ടത് ഞങ്ങളല്ലേ..? എന്തായാലും എം കോം ഫസ്റ്റ് റാങ്കിൽ പാസായ ഒരാളെ പിടിച്ച് തൂപ്പ് ജോലി ഒന്നുമല്ലല്ലോ നൽകുന്നത് ദേവൻ വളരെ വിനയത്തോടെ ഗിരി യോട് പറഞ്ഞു. ഗിരി ദേവയെ ഒന്നു സൂക്ഷിച്ചു നോക്കി. മാമ എന്താ ഈ പറയുന്നത്....? ഒരു വാടക ഗുണ്ടയെ പിടിച്ച് കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ അക്കൗണ്ടിംഗ് സെക്ഷനിൽ കൊണ്ടിരിത്തുകയോ, കമ്പനി കുത്തുപാള എടുപ്പിക്കാനാണോ ഉദ്ദേശം....? നകുലൻ ദേഷ്യത്തോടെ ചോദിച്ചു. അല്ലെങ്കിൽ നമ്മുടെ കമ്പനി വെച്ചടി വെച്ചടി കയറ്റം ആണല്ലോ അല്ലേ..?

എന്റെ രണ്ട് ഏട്ടന്മാർ പോയതിൽ പിന്നെ എന്ത് നേട്ടമാണ് നമ്മുടെ കമ്പനികൾക്ക് ഉണ്ടായിട്ടുള്ളത്...? കേരളത്തിലെ നമ്പർ വൺ ഗ്രൂപ്പുകളിൽ ഒന്നായിരുന്ന കാളിയാർ മഠം ഇന്ന് തകർച്ചയുടെ വക്കിലാണ്, ഇനിയിപ്പോൾ ഗിരിയേട്ടന് ജോലി നൽകിയിട്ട് കമ്പനി പൊളിയുകയാണെങ്കിൽ അങ്ങ് പോളിയട്ടെ ദേവ നകുലനുള്ള മറുപടി കൊടുത്തു. നകുലനും അഖിലിനും അവളുടെ മറുപടി തീരെ പിടിച്ചിട്ടില്ലെന്നു അവരുടെ മുഖം വ്യക്തമാക്കുന്നുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരിക്കലും ഈ ജോലി സ്വീകരിക്കില്ല, ഇതും പറഞ്ഞ് ആരും എന്റെ അടുത്തേക്ക് വരണ്ട. ഗിരി എല്ലാവരെയും ഒന്നു നോക്കി ദേഷ്യത്തോടെ പുറത്തേക്ക് പോയി. ദേവ ദയനീയമായി അനിരുദ്ധൻ സാറിനെ ഒന്നു നോക്കി. വിഷമിക്കേണ്ട ഞാൻ ഇല്ലേ കൂടെ ഞാൻ പറഞ്ഞു റെഡിയാക്കാം എന്ന് അനിരുദ്ധൻ ദേവ യോട് പറഞ്ഞ് ഗിരിക്ക് പുറകെ നടന്നു. മാമൻ റെഡിയാവുമ്പോൾ താഴേക്ക് വന്നാൽ മതി ഞങ്ങൾ താഴെ ഉണ്ടാവും നകുലൻ അതും പറഞ്ഞു അഖിലിനെയും കൊണ്ട് താഴേക്കു നടന്നു. 

നീയെന്താ അത്ര നല്ലൊരു ജോലി കിട്ടിയിട്ടും അത് വേണ്ടെന്നു പറയുന്നത് ഗിരി, അനിരുദ്ധൻ ഇത്തിരി ദേഷ്യത്തോടെയാണ് ഗിരി യോട് ചോദിച്ചത്. ഞാൻ ഏറ്റെടുത്ത ജോലി അതല്ല, സാർ എന്നെ ഏൽപ്പിച്ച ജോലി ഞാൻ ഭംഗിയായി നിർവഹിച്ചു കൊള്ളാം, ദയവുചെയ്ത് മറ്റൊരു കാര്യവും പറഞ്ഞു എന്റെ അടുത്തേക്ക് വരരുത്.. ഗിരി സാറിനെ നോക്കാതെ പറഞ്ഞു. ഇതും നീ ഏറ്റെടുത്ത ജോലിയുടെ ഒരു ഭാഗമാണ് അനിരുദ്ധൻ പറയുന്നത് കേട്ട് ഗിരി അയാളെ സംശയത്തോടെ നോക്കി. ദേവ പറയുന്നത് നീയും കേട്ട് കാണും, അവളുടെ ചേട്ടൻമാർ ഉണ്ടായിരുന്ന സമയത്ത് കേരളത്തിലെ നമ്പർ വൺ ഗ്രൂപ്പ് ഓഫ് കമ്പനി ആയിരുന്നു കാളിയാർ മഠം ഗ്രൂപ്പ്, അവരുടെ മരണത്തോടെ കമ്പനി തകരാൻ തുടങ്ങി. മറ്റു കമ്പനികളോട് മത്സരിച്ചു നിന്നിരുന്ന കാളിയാർ മഠത്തിൽ ആരോ ഒരാൾ ചാരപ്പണി ചെയ്യുന്നുണ്ട്. പല ടെൻഡറുകളും കമ്പനിക്ക് നഷ്ടമാകുന്നത് ഒരു രൂപയുടെ ഒക്കെ വ്യത്യാസത്തിലാണ്, നമ്മുടെ തുക കൃത്യമായി ചോർത്തി കൊടുക്കാൻ കമ്പനിയിൽ തന്നെ ആളുണ്ട്. അതുപോലെതന്നെ വൻതുകയുടെ വെട്ടിപ്പുകൾ ആണ് കമ്പനിയിൽ നടക്കുന്നത്. ഇത് തടയാൻ നകുലനോ അഖിലിനോ ദേവനോ ഇതുവരെ സാധിച്ചിട്ടില്ല.

ദേവന്റെ കൂടെ നീ ഉണ്ടായാൽ ഇതിനെല്ലാം ഒരു തീരുമാനം ആവും, ഈ ഒരു കാര്യം മനസ്സിൽ കണ്ടുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. അനിരുദ്ധൻ പറയുന്നത് കേട്ട് ഗിരി മൗനമായി നിന്നു. ശരി ഞാൻ ജോലിക്ക് കയറാം, ഒരു കണ്ടീഷൻ അവിടെ ചാരപ്പണി ചെയ്യുന്ന ആളെ കയ്യോടെ പിടിച്ചാൽ ഞാൻ ഈ ജോലി വലിച്ചെറിഞ്ഞ് എന്റെ പാട്ടിനു പോകും, അന്ന് ആരും എന്നെ തടയാൻ വരരുത്. ഗിരി സാറിനെ നോക്കി പറഞ്ഞു. അതുമതി, അങ്ങനെ ഒരു സഹായം ദേവന് നീ ചെയ്തു കഴിഞ്ഞാൽ പിന്നെ ആരും നിന്നെ തടയില്ല. അനിരുദ്ധൻ പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു. അവർ രണ്ടുപേരും റൂമിലേക്ക് ചെല്ലുമ്പോൾ ദേവൻ പോകാൻ വേണ്ടി റെഡിയായിട്ടുണ്ട്. അവരെ കണ്ടതും ദേവൻ ഒരു പുഞ്ചിരിയോടെ അനിരുദ്ധനെ നോക്കി. നിന്റെ കമ്പനിയിലെ പുതിയ സ്റ്റാഫ് ഇവൻ ഇന്ന് തന്നെ ജോലിയിൽ കയറി കോട്ടെ അല്ലെ..? ഗിരിയെ ചേർത്തുപിടിച്ചുകൊണ്ട് അനിരുദ്ധൻ പറഞ്ഞു. തീർച്ചയായും, ഞാൻ ഇന്ന് പോകുന്ന മീറ്റിങ്ങും വെറുതെയാവും എന്നുറപ്പാണ്,

ഈ ടെൻഡറും നമുക്ക് കിട്ടാൻ പോകുന്നില്ല, എങ്കിലും എനിക്കിപ്പോൾ പ്രതീക്ഷയുണ്ട് വരുംദിവസങ്ങൾ നമ്മൾ കമ്പനിയെ ഉയർത്തെഴുന്നേൽപ്പിക്കുക തന്നെ ചെയ്യും ദേവൻ ഒരു പുഞ്ചിരിയോടെ ഗിരിയെ നോക്കി പറഞ്ഞു. ഇവരെ ഡിസ്ചാർജ് ആയാൽ വീട്ടിൽ ഒന്ന് ഡ്രോപ്പ് ചെയ്യണം, എന്നിട്ട് നീ നേരെ കമ്പനിയിലേക്ക് പൊയ്ക്കോളൂ, അവിടെ വിളിച്ച് ഞാൻ കാര്യങ്ങൾ പറഞ്ഞോളാം. വീടിനടുത്തുള്ള ഗസ്റ്റ് ഹൗസ് കമ്പനി സ്റ്റാഫ്സിനു വേണ്ടി താമസിക്കാൻ കൊടുത്തതായിരുന്നു, കുറച്ചുദിവസമായി അതിൽ ആരുമില്ല, അത് വൃത്തിയാക്കാൻ ഞാൻ പറഞ്ഞോളാം താൻ അതിൽ താമസിച്ചോള്ളൂ ദേവൻ ഒരു പുഞ്ചിരിയോടെ ഗിരി യോട് പറഞ്ഞു. അവരെ ഒന്നു നോക്കി പുറത്തേക്ക് പോകാനൊരുങ്ങിയ ദേവനെ ഗിരി പുറകിൽ നിന്നും വിളിച്ചു. സാർ, ഈ മീറ്റിങ്ങിന് ഞാൻ പൊയ്ക്കോട്ടെ, കാര്യങ്ങളൊക്കെ എനിക്ക് അറിയുകയും ചെയ്യാം സഹായത്തിന് നകുലനും അഖിലും ഉണ്ടല്ലോ...? ഗിരി പറയുന്നത് കേട്ടപ്പോൾ അനിരുദ്ധനും അത് ശരിവെച്ചു. അങ്ങനെ നകുലന്റെയും അഖിലിന്റെയും കൂടെ ഗിരിയും പുറപ്പെട്ടു. *****************

ഡിസ്ചാർജ് ചെയ്ത് ദേവയേയുംകൊണ്ട് ദേവനും സുഭദ്രയും വീട്ടിലെത്തുമ്പോൾ വൈകുന്നേരത്തോടടുത്തിട്ടുണ്ടായിരുന്നു. ഉമ്മറത്ത് തന്നെ അവരെ കാത്ത് അമ്മായിമാരും ശ്വേതയും അരുണിമയും ആരോഹിയും നിൽപ്പുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങിയ പാടെ മൂന്നുപേരും വന്നു ദേവയെ പുണർന്നു. മതി പിള്ളേരെ, അവൾ ഇങ്ങു വന്നതേയുള്ളൂ, അതിനെ ശ്വാസംമുട്ടിച്ച് കൊല്ലണ്ട, മൂന്നുപേരെയും അവളുടെ അടുത്ത് നിന്നും മാറ്റികൊണ്ട് വല്യമ്മായി പറഞ്ഞു. എന്റെ കൊച്ചങ്ങു ക്ഷീണിച്ചു പോയി കൊച്ചമ്മായി നിറകണ്ണോടെ ദേവയെ പുണർന്നുകൊണ്ട് പറഞ്ഞു. എല്ലാവരുടെയും സ്നേഹപ്രകടനം ദേവനും സുഭദ്രയും പുഞ്ചിരിയോടെ നോക്കി കണ്ടു. തന്റെ റൂമിലെത്തിയപ്പോൾ ഇത്തിരി ശുദ്ധവായു കിട്ടിയതുപോലെ തോന്നി ദേവയ്ക്ക്. മുറിയിലെ കർട്ടൻ ഒക്കെ മാറ്റി, ജനാല തുറന്ന് പുറത്തെ കാഴ്ചകൾ നോക്കി അവൾ കുറച്ചുനേരം അവിടെ നിന്നു. അവിടെ നിന്നു നോക്കിയാൽ ഗിരി താമസിക്കാൻ പോകുന്ന ഗസ്റ്റ് ഹൗസ് കാണാൻ കഴിയും. കുറച്ചുനേരം അവിടെ നിന്ന ശേഷം ഫ്രഷ് ആയി താഴേക്ക് ചെല്ലുമ്പോൾ ദേവൻ ആരോടോ ഗൗരവമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ദേവന്റെ മുഖത്ത് മാറിവരുന്ന ഭാവങ്ങൾ കണ്ട് ദേവ അച്ഛനെത്തന്നെ നോക്കി നിന്നു. കാര്യമായിട്ടെന്തോ നടന്നിട്ടുണ്ട് അവളുടെ ഉള്ളിലിരുന്നാരോ പറഞ്ഞു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story