💕കാണാച്ചരട് 💕: ഭാഗം 14

kanacharad

രചന: RAFEENA MUJEEB

" കതക് തുറന്നു ആള് അകത്തുകേറിയതും ദേവ ഒന്ന് പാളി നോക്കി. ദൈവമേ ഗിരിയേട്ടൻ, ഇയാളെന്താ ഭഗവാനേ ഈ നേരത്ത്. ദേവ തലയിൽ കൈവെച്ചു കൊണ്ട് പിറുപിറുത്തു. ഗിരി അകത്തേക്ക് കയറി വാതിൽ കുറ്റിയിടാനായി തിരിഞ്ഞതും ദേവ ചുറ്റുമൊന്ന് പരതി. തന്നെ ഇവിടെ ഈ നേരത്ത് കണ്ടാൽ ചിലപ്പോൾ പല ചോദ്യങ്ങളുമുണ്ടാകും തല്ക്കാലം ഗിരിയേട്ടൻ തന്നെ കാണണ്ട. ഗിരി അവിടേക്ക് വരുന്നതിനു മുൻപ് തന്നെ ദേവ അടുത്തുകണ്ട കട്ടിലിനടിയിലേക്ക് നുഴഞ്ഞു കേറി. ധൃതിപ്പെട്ട് കയറുന്നതിനിടയിൽ തന്റെ കയ്യിൽ ഉണ്ടായിരുന്ന വടിയുടെ കാര്യം അവൾ മറന്നിരുന്നു, അതവിടെ കളയാതെ അതും കൈയ്യിൽപ്പിടിച്ചാണ് അവൾ കട്ടിലിനടിയിലേക്ക് കയറിയത്. ഗിരി റൂമിലേക്ക് വന്നതും ദേവ ശ്വാസമടക്കിപ്പിടിച്ച് കട്ടിലിനടിയിലിരുന്നു. റൂമിലേക്ക് വന്ന ഗിരി ഭ്രാന്ത് എടുത്തതു പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. അതിനിടയിൽ എന്തോ ആലോചിച്ചെന്നത് പോലെ നിൽക്കും. എന്നിട്ട് തലചൊറിഞ്ഞു വീണ്ടും നടക്കും, ഇതു തന്നെ ഒരുപാട് സമയം ആവർത്തിച്ചു. ഇങ്ങേർക്ക് വട്ടായോ ദൈവമേ....? ഒരുവട്ടന്റെ മുന്നിലാണോ ഞാൻ വന്നു പെട്ടത്...? ദേവ ഗിരിയെ നോക്കിക്കൊണ്ട് മെല്ലെ പറഞ്ഞു.

കുറച്ചു സമയം ആ നടപ്പ് തുടർന്ന ശേഷം ഗിരി വന്നു കട്ടിലിൽ ഇരുന്നു. അവൻ അവിടെ വന്നിരുന്നതും തൊട്ടു താഴെ കിടക്കുന്ന ദേവയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. എന്നാലും എന്റെ ഭഗവാനെ മുങ്ങിത്താഴാൻ പോകുന്ന ഒരു കപ്പലിലേക്ക് ആണല്ലോ അങ്ങ് എന്നെ പിടിച്ചിട്ടത്, ഞാൻ ഇങ്ങനെ നടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ...? ഗിരി മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. ഇതിനൊക്കെ കാരണം ആ ഉണ്ടപ്പുഴുവാണ്.ഏതു നേരത്താണാവോ അതിനോട് എന്റെ വിദ്യാഭ്യാസത്തെ കുറിച്ച് പറയാൻ തോന്നിയത്.. അപ്പോഴേക്കും പിടിച്ചു ജോലിയിലും കേറ്റി, എങ്ങനെ നടന്നിരുന്ന ഞാനാ, ഇപ്പൊ കണ്ടില്ലേ...? നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ ഉണ്ടപ്പുഴു നീ കാത്തിരുന്നോ നല്ല എട്ടിന്റെ പണി ഈ ഗിരി നിനക്ക് തന്നിരിക്കും.. ഗിരി ആരോടെന്നില്ലാതെ പറഞ്ഞു. ഉണ്ടപ്പുഴു നിങ്ങടെ മറ്റവൾ, താൻ പണി തരാം വരുമ്പോൾ ഞാനെന്താ പ്രതിമ പോലെ നിന്നു തരുമെന്നാണോ വിചാരം അത് മനസ്സിലിരിക്കത്തേയുള്ളൂ, ഇങ്ങോട്ട് എട്ടിന്റെ പണി തന്നാൽ അങ്ങോട്ട് പതിനാറിന്റെ പണി തരും,

ഈ ദേവയെ തനിക്ക് ശരിക്കറിയില്ല കേട്ടോടാ കാട്ടുപോത്തേ ദേവ ശബ്ദംതാഴ്ത്തി പിറുപിറുത്തു. കാര്യങ്ങൾ ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഗിരി ഇനി പിന്നോട്ട് നടക്കില്ല, ദേവൻ സാറിനെ ചതിക്കുന്നതാരെന്നും കമ്പനി ഈ അവസ്ഥയിൽ എത്തിച്ചത് ആരാണെന്നും ഞാൻ കണ്ടുപിടിച്ച്, കമ്പനിയെ പഴയ അവസ്ഥയിലേക്ക് എത്തിക്കും, അതുവരെ ദേവൻ സാറിന്റെ കൂടെ ഒരു നിഴലായി ഞാൻ കാണും, എന്റെ കൂടെ നീയും ഉണ്ടാകണേ ഭഗവാനെ ഗിരി ഒരു പ്രാർത്ഥനയോടെ പറഞ്ഞു. കട്ടിലിനടിയിലുരുന്ന ദേവയുടെ ഉള്ളം കുളിർപ്പിക്കുന്ന വാക്കുകളായിരുന്നു അതൊക്കെ. കുറച്ചുസമയം കട്ടിലിൽ ഇരുന്നു ഗിരി എഴുന്നേറ്റ്, ഷർട്ട് അഴിച്ചു കട്ടിലിലേക്ക് ഇട്ടു, ഞൊടിയിടയിൽ തന്നെ താൻ ഇട്ടിരിക്കുന്ന എല്ലാ വസ്ത്രവും ഊരിയെറിഞ്ഞു വിവസ്ത്രനായി അയലിലിരുന്ന ടവൽ എടുത്ത് തോളിലിട്ട് കുളിക്കാൻ പോകാനായി തയ്യാറായി നിന്നു. ഗിരിയുടെ ഈ നീക്കം ദേവ ഒട്ടും പ്രതീക്ഷിചില്ല, അയ്യേ എന്നും പറഞ്ഞവൾ കണ്ണുകൾ ഇറുകെയടച്ചു...

തോളിലിരുന്ന ടവൽ താഴെവീണതും അത് എടുക്കാനായി കുനിഞ്ഞ ഗിരി കട്ടിലിനടിയിരിക്കുന്ന ദേവയെക്കണ്ടു ഒന്ന് പകച്ച് പിന്നോട്ട് നിന്നു. ശേഷം സ്വന്തം ശരീരത്തിലേക്ക് നോക്കി അമ്മേ എന്നും വിളിച്ച് കയ്യിലുണ്ടായിരുന്ന ടവൽ അരയിൽ ചുറ്റി കെട്ടി. ദേവ ഒരു വളിച്ച ചിരിയോടെ ഗിരിയെ നോക്കി. ഡീ നിനക്ക് എന്താടീ ഇതിനടിയിൽ കാര്യം, കട്ടിലിനടിയിലേക്ക് നോക്കി ഗിരി ചോദിച്ചു. അത് പിന്നെ, ഞാനീ വഴി പോയപ്പോൾ... ദേവ വിക്കി വിക്കി പറഞ്ഞു. ഈ വഴി പോകുമ്പോൾ ഓടിവന്ന് കട്ടിലിനടിയിൽ കയറാൻ ഇതെന്താ സത്രമൊ...? മര്യാദയ്ക്ക് ഇങ്ങോട്ട് എഴുന്നേറ്റ് വാടി, നിന്നെ ഞാൻ നോക്കിയിരിക്കുകയായിരുന്നു. ഗിരി ദേഷ്യത്തോടെ പറഞ്ഞു. ദേവ നിരങ്ങി നിരങ്ങി കട്ടിലിനടിയിൽ നിന്നും എഴുന്നേറ്റു. അപ്പോഴും വിടാതെ കയ്യിൽ ആ വടിയും അതിൽ തൂങ്ങി കളിച്ച് ഗിരിയുടെ അടിവസ്ത്രവും ഉണ്ട്. അവളുടെ നിൽപ്പ് കണ്ട് ഗിരി അവളെ അടിമുടി നോക്കി. ഇതെന്തിനാ ടീ നീ എന്റെ വസ്ത്രങ്ങൾ എടുത്തിരിക്കുന്നത്, നിനക്ക് വേണമെങ്കിൽ വേറെ വാങ്ങിച്ചാൽ പോരെ ഞാൻ ഉപയോഗിക്കുന്നത് തന്നെ വേണോ...?

അവൻ ആ പറഞ്ഞത് കേട്ടപ്പോഴാണ് ദേവയ്‌ക്കും കൈയ്യിലിരുന്ന സാധനത്തിനെ കുറിച്ചുള്ള ബോധം വന്നത് അവൾ അയ്യേ എന്നും പറഞ്ഞ് അത് നിലത്തിട്ടു. ഗിരി ക്കൊരു ചമ്മിയ ചിരി നൽകി അവിടെനിന്നും ഓടാൻ നിന്ന ദേവയുടെ കൈയ്യിൽ കയറി ഗിരി പിടിച്ചു. അവിടെ നിൽക്കടടീ ഉണ്ടപ്പുഴു, അങ്ങനെ അങ്ങ് പോയാലോ....? എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഗിരി ഇത്തിരി ഗൗരവം മുഖത്ത് വരുത്തി പറഞ്ഞു. ഗിരിയേട്ടാ വിട് എന്റെ കൈ വേദനിക്കുന്നു, ദേവ അവന്റെ കയ്യിൽ നിന്നും കുതറാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വേദനിക്കാൻ വേണ്ടി തന്നെയാണ് പിടിച്ചത്, ആരുമില്ലാത്ത സമയത്ത് നീ ഇതിനുള്ളിൽ എന്തെടുക്കുകയായിരുന്നു....? ഗിരി സംശയത്തോടെ അവളെ നോക്കി ചോദിച്ചു. ഞാൻ പറഞ്ഞില്ലേ ഞാൻ വെറുതെ വന്നതാ...? ദേവ കരച്ചിലിന്റെ വക്കിലെത്തിയതുപോലെ പറഞ്ഞു. വെറുതെ വരാൻ ഇത് സത്രം ഒന്നുമല്ല ഗിരി വീണ്ടും ശബ്ദം ഉയർത്തി പറഞ്ഞു. അതെനിക്കും അറിയാം ഞാനിവിടെ വൃത്തിയാക്കാൻ വന്നതാ ദേവ ഇത്തിരി ഗൗരവത്തോടെ പറഞ്ഞു. അങ്ങനെയി പ്പോൾ ഇവിടെ ആരും വന്ന് വൃത്തിയാക്കേണ്ട,

എനിക്കത് ഇഷ്ടമല്ല. അതെനിക്ക് കണ്ടപ്പോൾ തന്നെ മനസ്സിലായി, നനയും കുളിയും ഇല്ലാത്ത ഐറ്റം ആണെന്ന് ദേവ ശബ്ദം താഴ്ത്തി പറഞ്ഞു. നീ എന്തെങ്കിലും പറഞ്ഞോ...? ഗിരി അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ചോദിച്ചു. അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല, എന്നെ വിട് ഗിരിയേട്ടാ അമ്മ അന്വേഷിക്കുന്നുണ്ടാവും, അവന്റെ പിടിയിൽനിന്നും തന്റെ കൈ ഒന്ന് വലിച്ചു കൊണ്ട് ദേവ പറഞ്ഞു. അങ്ങനെ നിന്നെ ഇപ്പം വിടുന്നില്ല ഗിരി അവളിലുള്ള പിടുത്തം ഒന്നുകൂടി മുറുക്കി. അവളുടെ കയ്യിലിട്ടിരുന്ന കുപ്പിവളകൾ അവന്റെ ബലിഷ്ഠമായ കൈകളിൽ ഞെരിഞ്ഞുടഞ്ഞു. കുപ്പിവളകൾ തട്ടി അവളുടെ കൈകളിൽ നിന്നും ചോര തുള്ളികൾ ഇറ്റു വീണു. ദേവയുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി. അത് കണ്ടതും ഗിരി പെട്ടെന്ന് അവന്റെ കൈ പിൻവലിച്ചു. അവളെ ദയനീയമായി ഒന്ന് നോക്കി. സോറി ഞാൻ ഇത്രയ്ക്കൊന്നും പ്രതീക്ഷിച്ചില്ല. ഗിരി ദയനീയമായി പറഞ്ഞു. അതുവരെ കലങ്ങിയ കണ്ണുമായി നിന്ന ദേവ അവനെ ഒന്നു ഉന്തി മാറ്റി പോടാ കാട്ടുപോത്തേ എന്നും വിളിച്ച് ഒറ്റ ഓട്ടം.... ഇതെന്ത് ജന്മം..? അവൾ പോയ വഴിയെ നോക്കി ഗിരി മിഴിച്ചുനിന്നു. ************* ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങി ഓടിയ ദേവ തന്റെ മുറിയിലെത്തിയിട്ടാണ് ആ ഓട്ടം നിർത്തിയത്. അവിടെ എത്തി കിതപ്പ് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് ശ്വേത അവളെ അന്വേഷിച്ച് ആ മുറിയിലേക്ക് വന്നത്.

നീ ഇത് എവിടെയായിരുന്നു ദേവാ...? ഞങ്ങൾ എവിടെയെല്ലാം നിന്നെ അന്വേഷിച്ചു വന്നപാടെ അവൾ ദേവയോട് ചോദിച്ചു. ഞാൻ ചുമ്മാ അപ്പുറത്ത്, തൊടിയിലൊക്കെ ദേവാ പെട്ടെന്ന് ഒരു ഉത്തരം പറയാനാവാതെ പതറി ശ്വേതയെ നോക്കി. നിന്റെ കൈ എങ്ങനെയാടീ മുറിഞ്ഞിരിക്കുന്നത്....? ദേവ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. അത് തൊടിയിലെ ഒരു മരത്തിൽ തട്ടി വള പൊട്ടിയതാണ്...? ദേവ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അതെങ്ങനെ നീ ഈ കാലത്തൊന്നും ജീവിക്കേണ്ടത് അല്ല. അവൾക്ക് ഇപ്പോഴും കുപ്പിവളകളോടാ പ്രിയം, ഇന്നത്തെ കാലത്ത് നിന്നെപ്പോലെ ഒരു പഴഞ്ചൻ സ്വഭാവക്കാരിയെ കിട്ടാൻ പ്രയാസമാ ശ്വേത അവളെ നോക്കി പറഞ്ഞു. അല്ലെങ്കിലും ഇവളുടെ ഈ നാണംകുണുങ്ങി സ്വഭാവം നമുക്ക് ഒന്നു മാറ്റിയെടുക്കണം അതും പറഞ്ഞ് ആരോഹിയും അരുണിമയും അങ്ങോട്ടേക്ക് വന്നു. ഇന്ന് വൈകീട്ടുള്ള ഫങ്ക്ഷന് നീ ഇത് ഇട്ടാൽ മതി, ആരോഹി അവളുടെ കൈകളിലേക്ക് ഒരു ജോഡി ഡ്രസ്സ് കൊടുത്തുകൊണ്ട് പറഞ്ഞു. ദേവ അത് ഒന്നു നിവർത്തിപ്പിടിച്ചു. അയ്യേ മിഡിയും ടോപ്പും, ഞാൻ ഇതൊന്നും ഇടില്ല, ദേവ അതിലേക്ക് നോക്കി അറപ്പോടെ പറഞ്ഞു.

പറ്റില്ല പറ്റില്ല, നീ ഇത് തന്നെ ഇടും ഇത് ഇട്ടു വന്നില്ലെങ്കിൽ നീ ഇനി ഞങ്ങളോട് മിണ്ടണ്ട, അരുണിമ അവളെ നോക്കി പറഞ്ഞു. നിങ്ങൾ ഞാൻ പറയുന്നതൊന്നു കേൾക്ക് ദേവ ദയനീയമായി അവരെ നോക്കി പറഞ്ഞു ഞങ്ങൾക്കൊന്നും കേൾക്കണ്ട ഞങ്ങൾ പറയുന്നത് അനുസരിച്ചാൽ മതി, എന്നും പറഞ്ഞ് മൂന്നുപേരും അവിടെ നിന്നും പോയി. ദേവ ദയനീയതയോടെ അവരെ നോക്കി നിന്നു. അവളാ വസ്ത്രത്തിലേക്ക് വെറുപ്പോടെ നോക്കി. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. *************** വൈകിട്ടുള്ള പാർട്ടിക്ക് വേണ്ടി വീട് ഒരുങ്ങി കഴിഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികൾ എല്ലാം വന്നുതുടങ്ങി. ആരോഹിയും അരുണിമയും ശ്വേതയും ദേവയെ അന്വേഷിച്ച് അവളുടെ മുറിയിലേക്ക് ചെന്നു. കതക് തുറന്ന് അവർ ദേവയെ കണ്ടു ഞെട്ടി. അവർ നൽകിയ വസ്ത്രത്തിൽ ഒരുങ്ങി മടിയോടെ നിൽക്കുന്നുണ്ടവൾ. അവർ മൂന്നുപേരും ചേർന്ന് അവളെ ഒരു മോഡേൺ പെൺകുട്ടി ആക്കി മാറ്റി. അവരോടൊപ്പം മടിച്ചുമടിച്ചവൾ താഴേക്കിറങ്ങി. താഴേക്കിറങ്ങി ചെല്ലുമ്പോൾ ഗിരി അവിടേക്ക് വരുന്നത് ദേവ കണ്ടു. അകത്തേക്ക് കയറിയ ഗിരി ചുറ്റുമൊന്നു കണ്ണോടിച്ചപ്പോൾ താഴേക്ക് വരുന്ന ദേവിയെ കണ്ടു അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story