💕കാണാച്ചരട് 💕: ഭാഗം 19

kanacharad

രചന: RAFEENA MUJEEB

 " രാവിലെ തിരക്കിട്ടു കോടതിയിലേക്ക് പോകാൻ തയ്യാറാവുകയായിരുന്നു അനിരുദ്ധൻ സാർ. ഇന്നൊരു പ്രധാനപ്പെട്ട കേസ് കോടതി ഹിയറിങ്ങിന് വെച്ചിട്ടുണ്ട്. രണ്ടുദിവസമായി ആ ഭാഗത്തേക്ക് പോയിട്ടില്ല, എല്ലാ കേസുകളും ജൂനിയേഴ്സിനെ ഏൽപ്പിച്ചിരിക്കുകയായിരുന്നു. പക്ഷേ ഈ കേസ് താൻ തന്നെ അറ്റൻഡ് ചെയ്യണം. ഒന്നിനും മനസ്സുവരുന്നില്ല, ദേവന്റെ ഓർമ്മകൾ ഒരിക്കലും തന്നെ വിട്ടു പോവില്ല,ദേവന്റെ മുഖം ഓർക്കുമ്പോൾ ചങ്കിൽ ചോര പൊടിയുന്നു. ദേവന്റെ ഓർമ്മകൾ അയാളുടെ കണ്ണിൽ നനവു പടർത്തി. എപ്പോഴും പുഞ്ചിരിതൂകുന്ന ആമുഖവും ഓർത്തു നിൽക്കുമ്പോഴാണ് തന്റെ ഫോൺ റിങ്ങ് ചെയ്യുന്നത് അനിരുദ്ധൻ ശ്രദ്ധിച്ചത്. ഡിസ്പ്ലേയിലെ പേര് കണ്ടതും അയാളുടെ ഉള്ളൊന്നു പൊള്ളി. ദേവ മോൾ, മരണം കഴിഞ്ഞ അന്ന് അവിടെനിന്നും ഇറങ്ങിയതാണ്, പിന്നെ മോളെ ഒന്ന് വിളിക്കാനും വിശേഷം തിരക്കാനും സാധിച്ചിട്ടില്ല, മനപ്പൂർവം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറിയതാണ്, അവളെ കാണുമ്പോൾ സങ്കടം ഇരട്ടിക്കും,

അവളുടെ മുൻപിൽ തനിക്ക് പിടിച്ചുനിൽക്കാനാവില്ല, എങ്കിലും ഗിരിയെ അവളുടെ എല്ലാ കാര്യം അന്വേഷിക്കാനും ശ്രദ്ധിക്കാനും ഏൽപ്പിച്ചിരുന്നു, ദിവസവും വിശേഷം അവനെ വിളിച്ചു ചോദിക്കും. മോളേ.., സുഖമാണോ...,? വിറയാർന്ന ശബ്ദത്തോടെ അനിരുദ്ധൻ ചോദിച്ചു. അതിനു മറുപടിയായി ദേവ ഒന്നു മൂളി. ഞാൻ ഇപ്പോൾ വിളിച്ചത് ഗിരിയേട്ടനെ ഇപ്പോൾ പോലീസ് വന്ന് പിടിച്ചുകൊണ്ടുപോയി, അച്ഛനെ കൊന്നത് ഗിരീയേട്ടനാണെന്നാണ് പറയുന്നത്, ഇവിടെയിട്ടു തന്നെ നല്ലപോലെ ഉപദ്രവിച്ചിട്ടാണ് കൊണ്ടുപോയത്. എനിക്കുറപ്പുണ്ട് ഗിരിയേട്ടൻ ഒരിക്കലും അങ്ങനെ ഒരു പ്രവർത്തി ചെയ്യില്ല. ഇതിന്റെ പിന്നിൽ എന്തൊക്കെയോ ചതി നടന്നിട്ടുണ്ട്. ഗിരിയെ അറസ്റ്റ് ചെയ്തെന്നോ...,? എന്തടിസ്ഥാനത്തിലാണ് കുറ്റവാളിയാണെന്ന് അവർ ഉറപ്പിച്ചത് എന്ത് തെളിവാണ് അവനെതിരെ അവർക്ക് കിട്ടിയത്...? അതൊന്നും എനിക്കറിയില്ല അങ്കിൾ, ഇവിടെ നിന്നും വലിച്ചിഴച്ച് ആണ് കൊണ്ടുപോയത്. ദേവ വേദനയോടെ പറഞ്ഞു.

മോള് വിഷമിക്കേണ്ട അവനെ ഞാൻ ഇറക്കി കൊണ്ടു വരാം, ഇതിന്റെ പിന്നിൽ മറ്റാരോ ആണ്, ഗിരിയെ മുൻപിലിട്ട് അവർ കളിക്കുകയാണ്, അതാരാണെങ്കിലും ഞാൻ കണ്ടെത്തും, വിഷമിക്കാതെ ഫോൺ വെച്ചോ ഞാൻ അവനെയും കൊണ്ടുവരാം. അനിരുദ്ധൻ അതും പറഞ്ഞ് ഫോൺ വെച്ചു. അദ്ദേഹം ധൃതിയിൽ തയ്യാറായി പോലീസ് സ്റ്റേഷനിലേക്ക് പോയി. ***************** " നിനക്കെന്താടാ പോലീസുകാരോട് ഇത്ര പുച്ഛം. ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ഈ മിന്നൽ ഗിരിയെ കുറിച്ച്, നീ നോർത്ത് സിഐ രവീന്ദ്രനെ ഐസിയു വിൽ ആക്കിയ അന്ന് തുടങ്ങിയതാണ് നിന്റെ പുറകെ ഞാൻ സഞ്ചരിക്കാൻ തുടങ്ങിയത്, ഇങ്ങനെ ഇതുപോലെ നിന്നെ ഒന്ന് കയ്യിൽ കിട്ടാൻ വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. മുഷ്ടിചുരുട്ടി സിഐ അശോകൻ ഗിരിയുടെ മുഖത്തേക്കാഞ്ഞു തല്ലി കൊണ്ട് പറഞ്ഞു. ഇരു കൈകളും ചെയറിൽ ബന്ധിച്ച് അദ്ദേഹത്തിന് ഇടിക്കാൻ പാകത്തിന് ഗിരിയെ ഒരു കസേരയിൽ കെട്ടിയിട്ടുണ്ട്. ഗിരി യുടെ മുഖത്തു നിന്നും ചോര വാർന്നൊലിക്കുന്നുണ്ട്,

അദ്ദേഹത്തിന്റെ അരിശം മൊത്തം തീർത്തിട്ടുണ്ടെന്നു ഗിരിയെ കാണുമ്പോഴേ അറിയും. ചോര വാർന്നൊലിക്കുന്ന മുഖമൊന്നു ഉയർത്തി ഒരു പുച്ഛത്തോടെ ഗിരി അയാളെ ഒന്ന് നോക്കി. ആണാണെങ്കിൽ നേർക്കുനേരെ വാടാ.. ഇങ്ങനെ കെട്ടിയിട്ട് തല്ലുന്നത് ആണുങ്ങൾക്ക് പറഞ്ഞ പണിയല്ല, ഭീരുക്കളുടെ ലക്ഷണമാണ്. ഓ... ഇത്രയൊക്കെ ആയിട്ടും അവന്റെ ശൗര്യത്തിന് യാതൊരു കുറവുമില്ല, അയാൾ പല്ലു കടിച്ചു കൊണ്ട് പറഞ്ഞു. ശൗര്യം ആണുങ്ങളുടെ ലക്ഷണമാണെടാ, അത് നിന്നെപ്പോലുള്ള ഭീരുക്കൾക്ക് പറഞ്ഞതല്ല, പിന്നെ നീ പറഞ്ഞല്ലോ ഞാൻ ഐസിയുവിൽ ആക്കിയ രവീന്ദ്രനെ കുറിച്ച്, നേർക്കുനേർ ആണ് എന്നോട് പൊരുതിയത്, ഗിരി ആരാണെന്ന് ശരിക്കൊന്നു പോയി ചോദിച്ചു നോക്കൂ, സുഹൃത്ത് പറഞ്ഞു തരും, പിന്നെ ഒന്നു കൂടിയുണ്ട്,

അന്നത്തെ ആ അടിക്ക് ശേഷം ഗിരിയുടെ ഏറ്റവും അടുത്ത ഒരു സുഹൃത്താണ് അദ്ദേഹം.. അതുകൊണ്ട് സാറാ പക വെച്ച് എന്നെ അടിക്കുകയല്ല എന്ന് എനിക്ക് നല്ലപോലെ അറിയാം, ഇത് മറ്റാർക്കോ വേണ്ടി കാണിക്കുന്ന കൂറാണ്, ആരുടെയോ കാശിനുള്ള നന്ദി, നീ എന്തുവേണമെങ്കിലും കാണിച്ചോ, പക്ഷേ ഗിരി ചാവണം ഇല്ലെങ്കിൽ വരും നിന്റെ മുൻപിലേക്ക് നെഞ്ചുംവിരിച്ച് തന്നെ, പറയുന്നതു മിന്നൽ ഗിരിയാണ് ഓർത്തോ...? അതിന് നീ ഇവിടെനിന്നും ഇറങ്ങിയിട്ട് വേണ്ടേ, നിനക്ക് ജാമ്യം കിട്ടാതിരിക്കാൻ ഉള്ള വകുപ്പ് ഒക്കെ ഞാൻ എഴുതിപ്പിടിപ്പിച്ചോളാം... അതെ ഇനി നിനക്ക് രക്ഷയുള്ളൂ ഇറങ്ങിയാൽ കയറിവരും നെഞ്ചുവിരിച്ച് നിന്റെ മുൻപിൽ ഈ ഗിരി, സൂക്ഷിച്ചോ, ഒട്ടും കൂസാതെ യുള്ള ഗിരിയുടെ സംസാരം അയാളെ ഭ്രാന്തനാക്കി. പോലീസുകാരെ ഭീഷണിപ്പെടുത്തുന്നോടാ, അയാൾ ഇരച്ചു വന്ന ദേഷ്യം മുഴുവൻ സ്വരൂപിച്ചു ഗിരിയെ അടിക്കാനായി ഓങ്ങിയതും സ്റ്റോപ്പ് ഇറ്റ്, ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അയാൾ തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ടു ഒന്ന് പുറകോട്ട് മാറി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story