💕കാണാച്ചരട് 💕: ഭാഗം 24

kanacharad

രചന: RAFEENA MUJEEB

 "എന്താ ടീ ഉണ്ടപ്പുഴു നോക്കി പേടിപ്പിക്കുന്നത്....? ഉണ്ടപ്പുഴു നിങ്ങളുടെ കെട്ട്യോൾ... ആ കെട്ടാൻ പോകുന്ന പെണ്ണിനെ തന്നെയാ വിളിച്ചേ അല്ലാതെ വല്ലവരുടെയും പെണ്ണിനെ വിളിക്കാൻ പറ്റോ,...? ദേ മനുഷ്യാ രാവിലെ തന്നെ നിങ്ങളെന്റെ കയ്യീന്ന് മേടിക്കും.. ദേവ ദേഷ്യത്തോടെ ഗിരിയെ നോക്കി പറഞ്ഞു . നീ രാവിലെ തന്നെ എനിക്ക് തരാൻ വന്നതാണോ..? മനുഷ്യന്റെ ഉറക്കവും കളഞ്ഞിട്ട്, ഗിരി അലസതയോടെ പറഞ്ഞു. രാവിലെ അങ്ങനെയുള്ള കാര്യങ്ങൾ അല്ലേ കേൾക്കുന്നത്. ദേവ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു. ദേ പിന്നെയും കണ്ണുരുട്ടി, എന്റെ പൊന്നോ ഇങ്ങനെ കണ്ണുരുട്ടി എന്റെ കണ്ട്രോൾ ചുമ്മാ കളയാൻ നിക്കണ്ട, ഞാനൊരു വികാര ജീവിയാണ്.. മ്മ്... മ്മ് എന്ന് ഉമ്മർ സ്റ്റയിലിൽ പറഞ്ഞതും ദേവയുടെ മുഖത്ത് അറിയാതെ ചിരി പൊട്ടി. തന്റെ ചിരി ഗിരി കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു. നീ രാവിലെ തന്നെ എന്താ കലിതുള്ളി നിൽക്കുന്നത് കാര്യം പറ....? നിങ്ങളിന്നലെ എവിടെയായിരുന്നു രാത്രിയിൽ, ഒരുപാട് നേരം കഴിഞ്ഞാ നിങ്ങൾ വീട്ടിലേക്ക് വന്നത്,

അതുവരെ ആരുടെ കൂടെയായിരുന്നു, എന്തു ചെയ്യുകയായിരുന്നു. ദേവ ദേഷ്യത്തോടെ ചോദിച്ചു. ഓഹോ അപ്പോൾ അതാണ്‌ കാര്യം ഞാൻ ഒരു ചെറിയ കാര്യം തീർക്കാനുണ്ടായിരുന്നു അതിന് പോയതാ.. ഗിരി കൈകൾ ഒന്ന് ഉയർത്തി തമ്മിൽ കോർത്തുകൊണ്ട് പറഞ്ഞു. ഇതല്ലേ ആ കാര്യം തന്റെ കയ്യിലെ ന്യൂസ്‌ പേപ്പർ ഉയർത്തിപിടിച്ചു ദേവ ചോദിച്ചു. ഗിരി ഒരു കള്ളച്ചിരിയോടെ ആ പേപ്പറിലേക്ക് നോക്കി. ദൈവമേ ഇതൊക്കെ ഇത്രപെട്ടെന്ന് വർത്തയായോ....? വാർത്ത ആവേണ്ടത് ചെയ്താൽ പിന്നെ വാർത്ത ആവില്ലേ....? അയാൾക്കുള്ള പണി ഞാൻ മുന്പേ തീരുമാനിച്ചതാ, അന്ന് നിന്റെ മുമ്പിലിട്ട് എന്നെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ തന്നെ, ചെയ്യാത്ത കുറ്റത്തിന് എന്നെ ഇടിച്ചു പിഴഞ്ഞപ്പോൾ തന്നെ, ഗിരി ആരുടെ കയ്യിൽ നിന്നും ഒന്നും വെറുതെ വാങ്ങിക്കില്ല അഥവാ വാങ്ങിച്ചാൽ അതിന്റെ നൂറിരട്ടിയായി തിരിച്ചു കൊടുത്തിരിക്കും. രോഷത്തോടെ ഗിരി പറഞ്ഞപ്പോൾ ദേവയുടെ ഉള്ളിലും അന്നത്തെ ദിവസം ഓർമ വന്നു.

അയാൾക്ക് ഇത് കിട്ടേണ്ടത് അത്യാവശ്യമാണെന്ന് അവൾക്കും തോന്നി. ഗിരിയേട്ടാ.... ദേവ ദയനീയമായി ഗിരിയെ വിളിച്ചു. ഇങ്ങനെ വെട്ടും കുത്തുമായി നടക്കാൻ തന്നെയാണോ പ്ലാൻ...? നാളെ നമ്മൾ ഒരു പുതിയ ജീവിതം തുടങ്ങുകയാണ്, എനിക്കിനി ആകെയുള്ളത് ഗിരിയേട്ടനാണ്, ഇങ്ങനെ നടന്നാൽ എന്തു സമാധാനമാണ് എനിക്കുണ്ടാവുക...? ദേവ സങ്കടത്തോടെ ചോദിച്ചു. അയ്യേ എന്റെ ഉണ്ടപ്പുഴു കരയുകായാണോ...? എനിക്കറിയാടീ പെണ്ണേ എന്റെ പെണ്ണിന്റെ മനസ്സ്, അതുകൊണ്ട് തന്നെ എന്റെ പെണ്ണിനിന്നു ഞാൻ വാക്കുതരികയാ മേലാൽ ഈ ഗിരി ഇനി ഒരാളെയും അടിക്കില്ല, എന്റെ ശരീരം നൊന്താൽ പോലും തിരിച്ചു കൊടുക്കില്ല, പോരെ ദേവയുടെ തലയിൽ കൈവെച്ചു അവൻ പറഞ്ഞു. അതു കണ്ടതും അവളുടെ മുഖമൊന്നു തെളിഞ്ഞു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അറിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞു. അയ്യേ എന്റെ ഉണ്ടപ്പുഴു കരയുവാണോ....? ദേ ഈ കണ്ണുകൾ ഇനി നിറയാൻ ഞാൻ സമ്മതിക്കില്ല ട്ടോ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഗിരി പറഞ്ഞു. ദേവ സ്‌നേഹത്തോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു. അവളെ ചേർത്തു പിടിച്ചു ആ നെറുകയിൽ തലോടുമ്പോൾ ഈ ലോകത്ത് തനിച്ചല്ല എന്നുള്ള തോന്നൽ അവനിലും ഉണ്ടായി.

ആ നിൽപ്പ് അങ്ങനെ തുടരുമ്പോഴാണ് അവിടേക്ക് അനിരുദ്ധൻ സാർ വന്നത്.. നീ ഇവിടെ തന്നെയാണോ ടീ വന്നയുടനെ അവളെ കളിയാക്കി സാർ ചോദിച്ചു. ഞാനീ ഫുഡ്‌... കയ്യിലെ ഫുഡ്‌ ഉയർത്തി അവൾ പറഞ്ഞു. എങ്കിൽ എനിക്കും കൂടി വിളമ്പിക്കോ ഞാനും കൂടാം... കഴിച്ചിട്ടാവാം ബാക്കി സംസാരം മോള് ഭക്ഷണം വിളമ്പ്, ദേവയെ അടുക്കളയിലേക്ക് വിടാൻ വേണ്ടി അനിരുദ്ധൻ പറഞ്ഞു. വിവാഹ ഡേറ്റ് കിട്ടിയിട്ടുണ്ട് അതുവരെ ദേവ സുരക്ഷിതയല്ല അവളുടെ മേൽ നിന്റെ കണ്ണ് എപ്പോഴും വേണം, ദേവന്റെ കയ്യിലുണ്ടായിരുന്ന തെളിവ് ആ വീട്ടിൽ തന്നെ വെച്ചു നശിപ്പിച്ചിട്ടുണ്ട്, അതിനർത്ഥം ശത്രുക്കൾ വീട്ടിൽ തന്നെയാണെന്നാണ് ആരെയും അതിരുകടന്നു വിശ്വസിക്കേണ്ട, കല്യാണം കഴിയുന്നത് വരെ അവൾ സുരക്ഷിതയല്ല. അനിരുദ്ധൻസാർ പറയുന്നതിൽ കാര്യമുണ്ടെന്ന് ഗിരിക്കും തോന്നി. ഭക്ഷണം കഴിച്ചു മൂന്നാളും ഒരുമിച്ചാണ് ദേവയുടെ വീട്ടിലേക്ക് പോയത്. അവിടെ ചെന്ന് എല്ലാവരോടുമായി അനിരുദ്ധൻ കല്യാണക്കാര്യം പറഞ്ഞു. തൊട്ടടുത്ത ദിവസം ഒരു മുഹൂർത്തം ഉണ്ട്,

അന്ന് തന്നെ വിവാഹം നടത്തണം, അധികം ആർഭാടമില്ലാതെ ഒരു ചെറിയ രീതിയിൽ, അനിരുദ്ധൻ അത് പറഞ്ഞപ്പോൾ ആദ്യം എല്ലാവരും എതിർത്തു. പിന്നീട് തങ്ങളുടെ സഹോദരന്റെ അവസാന ആഗ്രഹത്തിനോട് അവർ യോജിച്ചു. കല്യാണം കഴിയുന്നത് വരെ ദേവ യുടെ എല്ലാ ഉത്തരവാദിത്തങ്ങളും നിങ്ങൾക്കാണ് പോകാൻ ഇറങ്ങുന്നതിനു മുമ്പ് അനിരുദ്ധൻ ഒരു താക്കീത് പോലെ അവരോട് എല്ലാവരോടുമായി പറഞ്ഞു. *************-- അങ്ങനെ ആ ദിവസം വന്നെത്തി ഇന്നാണ് ദേവയുടെയും ഗിരിയുടെയും വിവാഹം. വളരെ ചെറിയ രീതിയിൽ അധികം ആർഭാടമില്ലാതെ നടത്താൻ തീരുമാനിച്ചത് കൊണ്ട് ബന്ധുക്കളാരും അധികം വന്നില്ല. വളരെ ലളിതമായ രീതിയിൽ തന്നെയാണ് ദേവ ഒരുങ്ങിയത്. അവളെ ഒരുക്കാൻ മൂന്നു സഹോദരിമാരും മത്സരിക്കുകയായിരുന്നു. ആരോഹി ഉള്ളിലുള്ള സങ്കടം ആരും അറിയാതിരിക്കാൻ ഒരുപാട് പാടുപെടുന്നുണ്ട്. ദേവ അച്ഛനെയും അമ്മയെയും ഓർത്തു വിങ്ങിപ്പൊട്ടി.

തന്റെ ജന്മദിനം പോലും അവർ എത്ര സന്തോഷത്തോടെയാണ് ആഘോഷിച്ചിരുന്നത്, ഇന്ന് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം നടക്കുമ്പോൾ താൻ തികച്ചും അനാഥയായിയിരിക്കുന്നു. തന്റെ ഇടവും വലവും നിന്ന് ആശീർ വധിക്കേണ്ട അച്ഛനും അമ്മയും ഇല്ല. എല്ലാ കാര്യങ്ങളും ഓടിനടന്ന് ചെയ്യേണ്ട കൂടപ്പിറപ്പുകളും ഇല്ല, എല്ലാവരെയും ഓർമ്മ വന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കാര്യം മനസ്സിലായത് പോലെ ശ്വേതയും ആരോഹിയും അരുണിമയും അവളെ ചേർത്ത് പിടിച്ചു. ദേവ കല്യാണപ്പെണ്ണായി സുന്ദരിയായി ഒരുങ്ങി. ഗിരിയും ഒട്ടും മോശമല്ലായിരുന്നു. വെള്ള ഷർട്ടിലും മുണ്ടിലും അവൻ ഒന്നുകൂടി സുന്ദരൻ ആയി. ദേവ ഒരുങ്ങി വരുന്നത് കണ്ട് ഗിരി കണ്ണെടുക്കാതെ നോക്കി നിന്നു. എല്ലാവരും അമ്പലത്തിലേക്കിറങ്ങി. അവിടെ വെച്ചാണ് താലികെട്ട്. അനിരുദ്ധൻ ആദ്യം തന്നെ അവിടേക്ക് പോയിരുന്നു. ഒരുപാട് പ്രതീക്ഷയോടെ ഗിരിയും ദേവയും അമ്പലത്തിലേക്ക് പുറപ്പെട്ടു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story