💕കാണാച്ചരട് 💕: ഭാഗം 28

kanacharad

രചന: RAFEENA MUJEEB

  " എന്താ ടാ എന്തു പറ്റി....? അവന്റെ വെപ്രാളം കണ്ട് നകുലൻ ഓടിവന്നു ചോദിച്ചു. നീ വണ്ടിയെടുക്ക് നമുക്ക് മദർ കെയർ ഹോസ്പിറ്റൽ വരെയൊന്ന് പോകണം. ഗിരി ഒരുവിധം നകുലനോട് പറഞ്ഞൊപ്പിച്ചു. നകുലൻ ധൃതിയിൽ താഴേക്ക് നീങ്ങി, കൂടെ ഗിരിയും അഖിലും.. യാത്രയിലുടനീളം ഗിരിയുടെ മനസ്സ് ഇളകിമറിയുകയായിരുന്നു. അരുതാത്തതൊന്നും സംഭവിക്കല്ലേയെന്ന് മനമുരുകി പ്രാർത്ഥിച്ചു. വണ്ടി മദർ കെയർ ഹോസ്പിറ്റൽ എത്തിയതും ഗിരി അതിൽ നിന്നും ചാടിയിറങ്ങി നേരെ കാഷ്വാലിറ്റിയുടെ മുൻപിലേക്കോടി. അവിടെ രണ്ട് അമ്മായിമാരും ആരോഹിയും ശ്വേതയും നിൽപ്പുണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും നല്ല വെപ്രാളമുണ്ട്. എന്താ... എന്താണ്ടായേ...? അവരെ കണ്ടതും ഗിരി വെപ്രാളത്തോടെ ചോദിച്ചു. അറിയില്ല കുളിക്കാൻ റൂമിലേക്ക് പോയതാ അവൾ, ഒരുപാട് നേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ ശ്വേത തിരക്കി ചെന്നതാണ്, റൂമിൽ ബോധമില്ലാതെ കിടക്കുന്ന ദേവയെയാണ് അവൾ കണ്ടത്. ദേവകി അവനോടു പറഞ്ഞു.

അയ്യോ എന്റെ കൊച്ചിനെന്താ പറ്റിയത് ഈശ്വരാ ഗിരി വേദനയോടെ ചോദിച്ചു. മോൻ പേടിക്കേണ്ട അവൾക്കൊന്നും പറ്റിയിട്ടുണ്ടാവില്ല ധൈര്യമായിട്ടിരിക്ക് രണ്ട് അമ്മായിമാരും അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. ദേവനന്ദയുടെ ബന്ധുക്കളാരാ...? ഡോക്ടറുടെ റൂമിൽ നിന്നും പുറത്തേക്കു വന്ന ഒരു നേഴ്സ് അവരോടായി ചോദിച്ചു. ഞാൻ ദേവയുടെ ഹസ്ബൻഡ് ആണ് ഗിരി പറഞ്ഞു. അകത്തേക്ക് വരൂ ഡോക്ടർ വിളിക്കുന്നുണ്ട് എന്നും പറഞ്ഞവർ അകത്തേക്ക് തന്നെ പോയി. ഗിരി മറ്റുള്ളവരെ ഒന്ന് നോക്കി അവർക്കു പിറകിലായി അകത്തേക്ക് പ്രവേശിച്ചു. റൂമിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കണ്ടു മറ്റൊരു റൂമിൽ നിന്നും ഡോക്ടർക്ക് പിറകിലായി വരുന്ന ദേവിയെ. അവളെ കണ്ടതും അവൻ പരിസരം പോലും മറന്നു അവളെ കെട്ടിപ്പിടിച്ചു. എന്താടാ..? എന്താ എന്റെ മോൾക്ക് പറ്റിയത് പേടിച്ചോടി ചക്കരെ നീ,,.? ഒന്നുല്ല ട്ടോ.. പേടിക്കണ്ട ഞാനില്ലേ കൂടെ,? അവളെ കെട്ടിപ്പിടിച്ചു നെറുകയിൽ ചുംബിച്ചു കൊണ്ട് ഗിരി പറഞ്ഞു.. ഡോക്ടറും അവന്റെ ഓരോ പ്രവർത്തികൾ പുഞ്ചിരിയോടെ നോക്കി കാണുകയായിരുന്നു.

ഒന്നൂല്ല ടോ താൻ ഇത്രയും പേടിക്കാൻ മാത്രം അവൾക്ക് ഒന്നുമില്ല ഡോക്ടർ അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. കേട്ടല്ലോ എന്റെ മോൾക്ക് ഒന്നുമില്ല, നേരത്തിനും കാലത്തിനും ഒന്നും കഴിക്കാത്തതിന്റെ കേടാ നിനക്ക്... അയ്യോ ഇത് കേടല്ല ഇത് താൻ അച്ഛനാവാൻ പോകുന്നതിന്റെ കേടാ ഡോക്ടർ വീണ്ടും പറഞ്ഞു. ഓ... അത്രേയുള്ളോ... ഗിരി അതു പറഞ്ഞു കൊണ്ട് ദേവയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അതിനുശേഷമാണ് ഡോക്ടർ പറഞ്ഞ കാര്യം ശരിക്കും മനസ്സിലാകുന്നത്. ങേ.. അവൻ ഒരു ഞെട്ടലോടെ ദേവയെ നോക്കി. അവൾ നാണത്തോടെ പുഞ്ചിരിച്ച തലതാഴ്ത്തി നിന്നു. എന്ത്...? സത്യമാണോ...? ഞാൻ... ഞാൻ ഒരു അച്ഛനാവാൻ പോകുന്നോ...? അവൻ വാക്കുകൾ വിക്കിവിക്കി ചോദിച്ചു. അല്ല കള്ളം, തന്റെ ഭാര്യ ഗർഭിണിയാണെന്ന് കള്ളം പറഞ്ഞിട്ട് എനിക്ക് എന്ത് കിട്ടാനാ...? എവിടുന്നു വരുന്നു ഇതൊക്കെ ഡോക്ടർ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു. അയ്യോ ഡോക്ടർ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല, പെട്ടെന്ന് കേട്ടപ്പോൾ, ഞെട്ടിയപ്പോൾ അറിയാതെ....

ഉം.. ഉം മതി മതി ഇനി താൻ കൂടുതൽ കിടന്നുരുളണ്ട സ്നേഹപ്രകടനമൊക്കെ കഴിഞ്ഞെങ്കിൽ രണ്ടാളും ഇവിടെ വന്നൊന്നിരിക്ക്, എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട് ഡോക്ടർ തന്റെ മുൻപിലുള്ള ചെയറിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് രണ്ടാളോടുമായി പറഞ്ഞു. അവർ ഡോക്ടർക്ക് അഭിമുഖമായി ഇരുന്നു. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല ഈ കുട്ടിക്ക്, ആദ്യത്തെ മൂന്നു മാസം നല്ല ശ്രദ്ധ വേണം, ഭാരം ഉള്ളതൊന്നും എടുക്കാൻ പാടില്ല, ഭക്ഷണത്തിൽ ധാരാളം പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുക, എപ്പോഴും സന്തോഷമായിരിക്കുക, ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞു. കുറച്ചു മെഡിസിൻസ് അവൾക്ക് നൽകി അടുത്തമാസം ചെക്കപ്പിനു വരാൻ പറഞ്ഞു. ഡോക്ടർ ഒരു നന്ദി പറഞ്ഞ് അവർ അവിടെ നിന്നും ഇറങ്ങി. വീട്ടിൽ എത്തുന്നതുവരെ ഗിരി നല്ല ശ്രദ്ധയോടെ ദേവയെ നെഞ്ചോട് ചേർത്തിരുന്നു. റൂമിലെത്തിയതും അവനവളെ സ്നേഹത്തോടെ വാരിപ്പുണർന്നു. ഒരുപാട് സ്നേഹത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു. പതിയെ അവൻ മുട്ടിലിരുന്ന് അവളുടെ വയറിലെ സാരി മാറ്റി ആ ആലില വയറിൽ ചുണ്ടുകളമർത്തി. അതെ താനും ഒരച്ഛനാവാൻ പോകുന്നു, തന്റെതായി ഈ ഭൂമിയിലേക്ക് ഒരു കുഞ്ഞു ജീവൻ പിറവിയെടുക്കാൻ പോകുന്നു.

അച്ഛേടെ പൊന്നുമോളെ.. അവളുടെ വയറിലേക്ക് നോക്കി അവൻ വിളിച്ചു. അയ്യടാ.. മോൾ ആണെന്ന് ഏട്ടനങ്ങു തീരുമാനിച്ചോ...? എനിക്ക് മോൻ മതി. ദേവ പരിഭവത്തോടെ പറഞ്ഞു, ഇതു മോള് തന്നെയാണ് എനിക്ക്, എന്റെ പൊന്നു മോള്, മോനെ നമുക്ക് അടുത്തവർഷം നോക്കാം, ഗിരി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അയ്യടാ അപ്പോൾ ഇത് നിർത്താൻ ഉദ്ദേശമില്ലേ...? ഇല്ലല്ലോ.. ഇവിടെ മൊത്തം കുട്ടികളെ കൊണ്ട് നിറഞ്ഞു കവിയും നീ നോക്കിക്കോ.... അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി, എനിക്കൊരു മോളും ഒരു മോനും മതി.. അതൊക്കെ നമുക്ക് വഴിയെ തീരുമാനിക്കാം ആദ്യം ഇതൊന്നു തീരുമാനമാകട്ടെ, അവൻ വീണ്ടും അവളുടെ വയറിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. രാത്രി അത്താഴം കഴിച്ചു കിടക്കാൻ നേരം വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടു ദേവ കതക് തുറന്നു.

ആരോഹി കയ്യിൽ രണ്ടു പാൽ ഗ്ലാസ്സുമായി പുഞ്ചിരിയോടെ നിൽക്കുന്നു. ദേവയെ നിർബന്ധിച്ച് അവള് പാലു കുടിപ്പിച്ചു, അവൾക്ക് ഒരു കൂട്ടിനായി ഗിരിയെ കൊണ്ടും ഒരു ഗ്ലാസ് പാലു കുടിപ്പിച്ചു. രണ്ടുപേർക്ക് ഗുഡ് നൈറ്റ് നൽകി ഒരു പുഞ്ചിരിയോടെ അവൾ ആ റൂം വിട്ടുപോയി. ദേവഗിരി യുടെ നെഞ്ചോരം ചേർന്നു കിടന്നു. രണ്ടുപേരും വരാൻപോകുന്ന തങ്ങളുടെ പിഞ്ചോമനയെക്കുറിച്ചുള്ള സ്വപ്നങ്ങളും കണ്ടു പതിയെ ഉറക്കത്തിലേക്ക് വീണു. രാത്രിയുടെ ഇരുണ്ടറകളെ ഭേദിച്ച് കുറച്ചു മുഖംമൂടികളായ അക്രമികൾ കാളിയാർ മഠം ലക്ഷ്യമാക്കി നീങ്ങി. കയ്യിൽ കരുതിയ ആയുധങ്ങൾ ഉപയോഗിച്ച് അവർ ആ വീട് ആക്രമിച്ചു അകത്തുകയറി. കുറച്ചു കഴിഞ്ഞപ്പോൾ കാളിയാർ മഠത്തിൽ നിന്നും ഒരു അലർച്ച യാണ് എല്ലാവരും കേട്ടത്......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story