💕കാണാച്ചരട് 💕: ഭാഗം 32

kanacharad

രചന: RAFEENA MUJEEB

"ഷി ഈസ്‌ ബ്രൂട്ടലി റേപ്ഡ്..'' ദേവയെ പരിശോധിച്ച ശേഷം അടുത്തു നിൽക്കുന്നവരോടായി ഡോക്ടർ പറഞ്ഞു. പേഷ്യന്റുടെ ഉടമ്പ് റൊമ്പ വീക്ക്‌,നൗ ഷി ഈസ്‌ പ്രെഗ്നന്റ് ദേവയുടെ കൈ പിടിച്ച് അദ്ദേഹം പറഞ്ഞു. പ്രായം അൻപതിനോടടുത്ത ഒരു രൂപം, അതികം ഉയരമില്ലാതെ തടിച്ച ശരീരം, അയാൾ ദേവയെ വിശദമായി പരിശോധിച്ചു. മൂന്നു നാളാച്ച് ഡോക്ടർ ഇന്ത കിടപ്പ് താൻ , ഏതാവത് പണ്ണുങ്കോ ഡോക്ടർ, ഇന്ത പൊണ്ണുക്ക് ഏതാവത് ആച്ചാൽ നാങ്കയെല്ലാവരും കൊലക്കുറ്റത്ത്ക്ക് ബതൽ സൊല്ലവേണ്ടി വരും. ഡോക്ടറുടെ അടുത്ത് നിൽക്കുന്ന സ്ത്രീ ആവലാതിയോടെ പറഞ്ഞു. അവരെ കണ്ടാൽ പ്രായം നൽപ്പത്തിനോടടുത്ത് തോന്നിക്കും. തലയിൽ പിച്ചിപ്പൂ മുഖത്തു വലിയ ഒരു മൂക്കുത്തി ചായം തേച്ചു ചുവപ്പിച്ച ചുണ്ടുകൾ നെറ്റിയിലെ വലിയപൊട്ട് എല്ലാം അവരെ വ്യത്യസ്തയാക്കുന്നുണ്ട്. ഡോക്ടർ അവരെ നോക്കിയൊന്ന് ചിരിച്ചു. കവലപ്പട വേണ്ടമ്മാ.. ഇന്ത ആൾക്ക് ഇപ്പോ സീരിയസാണാ ഒരു പ്രച്ചനയും ഇല്ലേയ്, നീങ്ക ഭയപ്പെടുവതിക്ക് സീരിയസാണാ യേതുമേ കെടായാത് ..

ഇന്നും മൂന്നുമണി നേരത്തുക്കുള്ളേ ഇന്ത പൊണ്ണ് കണ്ടിപ്പാ കണ്ണ് തുറപ്പെൻ, അന്ത നേരം എനക്കു കാൾ പണ്ണുങ്കോ, ഇന്ത മെഡിസിൻ കറക്ട് ടൈമിൽ കൊടുക്കുങ്കോ.. അയാൾ മെഡിസിൻ ആ സ്ത്രീക്ക് നേരെ നീട്ടി.. " രുക്കുമ്മാ "... അവരാ മെഡിസിൻ വാങ്ങിച്ചു പുറത്തേക്ക് നീട്ടിവിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ആ റൂമിലേക്ക് ഒരാൾ ഓടിവന്നു. മുപ്പത്തിനോടടുത്ത പ്രായം, ഒറ്റനോട്ടത്തിൽ ആളെ മനസ്സിലാവും ജന്മം കൊണ്ട് സ്ത്രീയാണെങ്കിലും പുരുഷ ശരീരത്തിൽ അതൊളിപ്പിച്ചു വെക്കേണ്ടി വന്നവൾ,ഒരു ട്രാൻസ്ജെൻഡർ യുവതി. ചുണ്ടിൽ ചായം തേച്ചു പൂ ചൂടി ഭംഗിയിൽ അണിഞ്ഞൊരുങ്ങിയിട്ടുണ്ടവർ. അവർ വന്നയുടനെ സംശയത്തോടെ ആ സ്ത്രീയെ നോക്കി. ഇതാണ് ഈ കുട്ടിക്ക് കൊടുക്കാനുള്ള മരുന്ന്, കണ്ണ് തുറന്നാൽ കൊടുക്കണം, ഡോക്ടറെ അറിയിക്കണം, ഇവളുടെ എല്ലാ കാര്യവും നീ നോക്കണം, ഇതിനു വയറ്റിലുണ്ട് ദേവയെ ഒന്നു നോക്കി അവർ പറഞ്ഞു. ശരിയമ്മാ, അവര് പറഞ്ഞതിനൊക്കെ വിനയത്തോടെ തലയാട്ടി രുക്കമ്മ നിന്നു.

അവരെല്ലാവരും പോയപ്പോൾ അവർ ദേവയെ വാൽസല്ല്യത്തോടെ നോക്കി നെറുകയിൽ തലോടി. പാവം അവർ മനസ്സിൽ പറഞ്ഞു. രുക്മിണി.. പാലക്കാട്ടുകാരിയാണ് അമ്മ അച്ഛൻ അനിയൻ, ശിവദാസൻ എന്നായിരുന്നു പേര്, കുഞ്ഞുനാളിലെ തന്നെ അവൻ തിരിച്ചറിഞ്ഞിരുന്നു തന്റെയുള്ളിൽ ഒരു സ്ത്രീയാണെന്ന്. പേടികൊണ്ട് അത് പുറത്തു പറയാതെ മൂടിവെച്ചു. എന്നാൽ താൻ വളരുന്നതോടൊപ്പം തന്റെ യുള്ളിലെ സ്ത്രീത്വവും വളരാൻ തുടങ്ങി. എത്രയുള്ളിൽ തളച്ചിട്ടിട്ടും അത് ചങ്ങല പൊട്ടിച്ച് പുറത്തേക്ക് പ്രകടമാകാൻ തുടങ്ങി. ഒടുവിൽ വീട്ടുകാരും നാട്ടുകാരും എല്ലാം അറിഞ്ഞപ്പോൾ സമൂഹം തന്നെ അകറ്റാൻ നോക്കി, നാണക്കേട് കൊണ്ട് വീട് വിട്ടുപോകാൻ അനിയനപേക്ഷിച്ചു. അങ്ങനെ നാടും വീടും ഉപേക്ഷിച്ച് എത്തിപ്പെട്ടതാണ് തമിഴ്നാട്ടിൽ, ഇവിടെ വന്ന് അക്കാമ്മ യുടെ കൂടെ കൂടി, സർജറി ചെയ്ത് ഒരു പെണ്ണിനെ പോലെ സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്നു. അക്കാമ്മ, സരസ എന്നാണ് യഥാർത്ഥ പേരെങ്കിലും ഇവിടെ അറിയപ്പെടുന്നത് അക്കാമ്മയാണ്, അവരും മലയാളിയാണ്,

അക്കാമ്മയെ കൂടാതെ ഒരുപാട് സ്ത്രീകളും പെൺകുട്ടികളുമുണ്ടിവിടെ, അക്കാമയ്ക്ക് സഹായിയായി രാജണ്ണനുമുണ്ട്.. ദേവയ്ക്ക് ബോധം തെളിയാൻ പിന്നെയും മണിക്കൂറുകളെടുത്തു. കുറച്ചു സമയമെടുക്കേണ്ടി വന്നു അവൾക്ക് കഴിഞ്ഞതൊക്കെ ഓർത്തെടുക്കാൻ. തനിക്ക് സംഭവിച്ചതൊക്കെ ഓർമ്മയിൽ വന്നിട്ടും അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീണില്ല. ആകെ ഒരു മരവിപ്പായിരുന്നു. ഒന്നിനോടും പ്രതികരിക്കാതെ ജീവനുള്ള ഒരു ശില്പമായി അവൾ മാറി. രുക്കമ്മ ഒരമ്മയെപ്പോലെ അവളെ പരിചരിച്ചു. അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. അവളോട് ഒരുപാട് സംസാരിക്കും, പക്ഷെ അവളുടെ ഒരു നോട്ടമല്ലാതെ വേറെയൊന്നും തിരിച്ചുണ്ടാവാറില്ല. മനസ്സ് മരവിച്ച് ആർക്കോ വേണ്ടി ജീവിക്കുന്നത് പോലെ.... ആരോടും സംസാരമില്ല, ഒന്ന് ചിരിക്കില്ല, പഴയതെല്ലാം അവൾക്ക് ഓർമ്മയുണ്ട് ഗിരിയുടെ മുഖം മനസ്സിലേക്ക് വരുമ്പോൾ മാത്രം രണ്ടു തുള്ളി കണ്ണുനീർ പൊടിയും. അവളിപ്പോൾ ഒരു ഡിപ്രഷന്റെ പിടിയിലാണ്, പതിയെ അവളിൽ മാറ്റം വരും,

ഒരു കുഞ്ഞു ജനിച്ച് അതിന്റെ കളിചിരിയിൽ അവൾ പൂർണ്ണമായും മാറും, ഡോക്ടർ അവർക്കുറപ്പ് നൽകി. ആരോടും സംസാരിച്ചില്ലെങ്കിലും ദേവയ്ക്ക് അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. രാത്രിയിലെ ബഹളവും പകലിലെ നിശബ്ദതയും കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായി താൻ ഒരു വേശ്യാലയത്തിലാണ് വന്നെത്തപ്പെട്ടിരിക്കുന്നത്. പല രാത്രികളിലും രുക്കമ്മ വേദനയോടെ റൂമിലേക്ക് വരുന്നതും ഒറ്റയ്ക്കിരുന്ന് ഒരുപാട് കരയുന്നതും അവൾ കണ്ടിട്ടുണ്ട്. എല്ലാം അറിയുന്നുണ്ടെങ്കിലും ഒന്നിനും പ്രതികരിക്കാതെ അവളാ വീട്ടിൽ ഒതുങ്ങിക്കൂടി. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒരുപാട് നാളുകൾക്കു ശേഷം ദേവാ ആദ്യമായി ശബ്ദമുയർത്തി ആർത്തു കരഞ്ഞു. അസ്ഥി നുറുങ്ങുന്ന വേദന സഹിച്ചുകൊണ്ട് അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവളെ കണ്ടതും നാളുകൾക്ക് ശേഷം ദേവയുടെ മുഖത്ത് ഒരു പുഞ്ചിരി തിളങ്ങി. ഗിരിയുടെ ആഗ്രഹപ്രകാരം തന്നെ ഒരു പെൺകുഞ്ഞ്, അച്ഛനെ വാർത്തു വെച്ചത് പോലെ..

ആ പൈതലിന്റെ മുഖം കണ്ടതും അവളാർത്തു കരഞ്ഞു. ഭാഗ്യമില്ലാതായി പോയി മോളെ, ജീവനേക്കാൾ ഏറെ നിന്നെ സ്നേഹിക്കാൻ ഒരു അച്ഛനുണ്ടായിരുന്നു, നിന്റെ വരവിനായി കാത്തിരുന്ന ഏറെ സന്തോഷിച്ച ഒരച്ചൻ, ജീവനോടെയിരിപ്പുണ്ടെങ്കിൽ എത്രമാത്രം സന്തോഷിച്ചേനെ ഗിരിയേട്ടൻ, ഓരോന്ന് ആലോചിക്കുന്തോറും അവളുടെ സങ്കടം അണപൊട്ടിയൊഴുകി. ആ കുഞ്ഞിന്റെ പിറവി എല്ലാവരിലും സന്തോഷമുണ്ടാക്കി. ഒരിക്കലും ഒരു കുഞ്ഞിനെ ലാളിക്കാൻ ഭാഗ്യം കിട്ടാത്ത പല അമ്മമാർക്കും അവൾ മോളായി, കുഞ്ഞനിയത്തിയായി, പല്ലവി എന്ന പേരു വിളിച്ചത് രുക്കമ്മയാണ്. പല്ലവി എല്ലാവർക്കും അല്ലിയായി. അവളുടെ ജനനത്തോടെ ദേവയുടെ ലോകം അവളിലേക്ക് ചുരുങ്ങി. പഴയ സന്തോഷമെല്ലാം അവളിൽ പതിയെ വന്നു തുടങ്ങി. പക്ഷേ അതിനെല്ലാം ആയുസ്സ് കുറവായിരുന്നു. താനൊരു പെണ്ണായത് കൊണ്ട് മാത്രമാണ് അക്കാമ്മയും രാജണ്ണനും തന്നെ ഇത്രനാളും സംരക്ഷിച്ചതെന്ന് അവൾക്ക് പതിയെ മനസ്സിലായി. നല്ല വില പറഞ്ഞുറപ്പിച്ച് അവളെയും അവർ ഒരു വിൽപ്പനച്ചരക്കാക്കി.

എതിർക്കാൻ പലതവണ ശ്രമിച്ചെങ്കിലും തന്റെ കുഞ്ഞിന് വേണ്ടി അവരുടെ ഇഷ്ടത്തിന് അവൾക്ക് വഴങ്ങേണ്ടിവന്നു. പല രാത്രികളിലും മുലപ്പാൽ കുടിക്കുന്ന കുഞ്ഞിനെ രുക്കമ്മയെ ഏൽപ്പിച്ചവൾ പലരുടെയും കാമത്തിനിരയായി, പുതിയ ആളായതുകൊണ്ടും കാണാൻ സുന്ദരിയായതുകൊണ്ടും ദേവയ്ക്ക് ആവശ്യക്കാരേറെയായിരുന്നു. അവളെ വെച്ച് അവർ ഒരുപാട് പണം സമ്പാദിച്ചു. തന്റെ കുഞ്ഞിന്റെ ജീവനെ പേടിച്ച് അവൾ എല്ലാത്തിനും വഴങ്ങി. അല്ലു എല്ലാവരുടെയും ഇഷ്ടം പിടിച്ചു പറ്റി കൊച്ചു കുസൃതിയായി വളർന്നു. ഒരു ദിവസം തന്റെ കസ്റ്റമറെ യാത്രയാക്കി റൂമിലേക്ക് വന്ന ദേവ കാണുന്നത് തന്റെ കുഞ്ഞിന്റെ ശരീരം കാമത്തോടെ തടവുന്ന രാജണ്ണനെയാണ്, ആ കാഴ്ച്ച അവളെ പാടെ തളർത്തി. ആർക്കുവേണ്ടിയാണോ താൻ ഇത്രയൊക്കെ സഹിച്ചത് അതൊക്കെ വെറുതെയാണെന്ന് അവൾക്ക് തോന്നിയ നിമിഷം. ഇവിടെനിന്നാൽ തന്റെ പാത തന്നെ തന്റെ മോൾക്കും തുടരേണ്ടി വരുമെന്ന് അവൾക്ക് പൂർണബോധ്യമായി. പിന്നീട് രുക്കമ്മയിൽ നിന്നും അവൾക്ക് മനസ്സിലായി തന്റെ കുഞ്ഞു വലുതായാൽ വലിയൊരു തുകയ്ക്ക് വിൽക്കാൻ വെച്ചിരിക്കുന്ന ഒരു വില്പന ചരക്കാണെന്ന്, അതുകൂടിയറിഞ്ഞപ്പോൾ അവൾ തളർന്നുപോയി.

ഒരിക്കലും തന്റെ ഗതി തന്റെ കുഞ്ഞിന് വന്നുകൂടാ എന്നവൾ മനസ്സിലുറപ്പിച്ചു. രുക്കമ്മയോട്‌ സങ്കടം പറഞ്ഞപ്പോൾ ഇവിടെ നിന്നും രക്ഷപ്പെടാനാണ് അമ്മ പറഞ്ഞത്. നിന്നെയും മോളെയും ഞാൻ എങ്ങനെയെങ്കിലും പുറത്തെത്തിക്കാം, എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടോ, അല്ലി മോൾക്ക് ഒരിക്കലും നമ്മുടെ ഗതി വന്നുകൂടാ... ഞങ്ങളിവിടെ നിന്നും രക്ഷപ്പെട്ടാൽ അവർ അമ്മയെ വെറുതെ വിടില്ല, ദേവ സങ്കടത്തോടെ പറഞ്ഞു. സാരമില്ല മോളേ, ഒരുപാട് അനുഭവിച്ചതല്ലേ...? ഇനിയും അനുഭവിക്കാൻ എനിക്ക് ഒരു മടിയുമില്ല, നിങ്ങളെങ്കിലും രക്ഷപ്പെട്ടോ.... നമുക്കൊരുമിച്ച് രക്ഷപ്പെടാമെന്ന് ദേവ ഒരുപാട് പറഞ്ഞുനോക്കിയെങ്കിലും ഇപ്പോൾ ഞാൻ നിങ്ങളുടെ കൂടെ വന്നാൽ ശരിയാവില്ല, നീ നല്ലനിലയിലായാൽ ഞാൻ തേടി വരും നിന്നെ അവർ സ്നേഹത്തോടെ പറഞ്ഞു. അന്നുരാത്രി അവിടെ നിന്ന് രക്ഷപ്പെടാൻ രുക്കമ്മ അവളെ സഹായിച്ചു. അവർ കൊടുത്ത കുറച്ചു പണവും അല്ലിയെയും കൊണ്ട് ദേവ ഇരുട്ടിൽ ഓടിരക്ഷപ്പെട്ടു. അധികദൂരം പിന്നിടുമ്പോഴേക്കും തന്നെ അന്വേഷിച്ചു വരുന്ന രാജണ്ണനെയും കൂട്ടരെയും ദേവ കണ്ടു.

അവരിൽനിന്ന് ഒളിച്ചിരിക്കാനായി ഒരുകുറ്റിക്കാട്ടിലേക്ക് കയറിയപ്പോഴാണ് ഒരു നിമിത്തം പോലെ ഇവനെയും കയ്യിൽ കിട്ടിയത്. ദേവ തന്റെ മാറോട് പറ്റിച്ചേർന്നു കിടന്നുറങ്ങുന്ന ആ പൈതലിന്റെ കുഞ്ഞു മുഖത്തേക്കൊന്നു നോക്കി. എന്ത് തെറ്റ് ചെയ്തിട്ടാണ് നിനക്കീ ഗതി വന്നത് മോനേ... ഇവിടെ ഒരു അമ്മ ഒരു മോളുടെ ജീവനുവേണ്ടി ഓടുമ്പോൾ മറ്റൊരമ്മ നിന്നെ ഉപേക്ഷിച്ചിരിക്കുന്നു.. തന്റെ മടിയിൽ കിടന്നുറങ്ങുന്ന അല്ലിയെ അവളൊന്നു തലോടി. എന്തു ചെയ്യുമെന്ന് ഒരു പിടിയും ഇല്ല, ഇപ്പോൾ രണ്ടു ജീവനാണ് തന്റെ കൈകളിൽ, കയ്യിലിനി അഞ്ചിന്റെ പൈസയില്ല, അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി. ഇനിയും മതിയായില്ലേ ഈശ്വരാ നിനക്കെന്നെ പരീക്ഷിച്ച്, ഓരോന്നൊക്കെ ആലോചിച്ച് അവൾ എപ്പോഴോ ഉറങ്ങി. പുലർച്ചെ ട്രെയിൻ നിൽക്കുമ്പോഴാണ് അവളുണർന്നത്. രണ്ടു മക്കളും നല്ല ഉറക്കമാണ്, അല്ലിയെ വിളിച്ചുണർത്തി കുഞ്ഞിനെയും കയ്യിലെടുത്ത് അവളാ ട്രെയിനിറങ്ങി നടന്നു. ഇനിയെന്ത് സംഭവിക്കും എന്ന് യാതൊരു മുൻധാരണയും ഇല്ലാതെ, എങ്ങോട്ട് പോകുമെന്നൊരു ലക്ഷ്യവുമില്ലാതെ അവളാ രണ്ടു മക്കളെയും കൊണ്ട് നടന്നു നീങ്ങി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story