💕കാണാച്ചരട് 💕: ഭാഗം 33

kanacharad

രചന: RAFEENA MUJEEB

എത്ര ദൂരമങ്ങനെ നടന്നുവെന്നറിയില്ല, ശരീരമാസകലം തളർന്ന് പോകുന്നത് പോലെ തോന്നി ദേവയ്ക്ക്, ഇനിയൊരടി പോലും നടക്കാൻ വയ്യാത്തത്ര തളർച്ച. വിശപ്പും ദാഹവും ശരീരമാകമാനം ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ.. ഇനിയൊരടി മുന്നോട്ട് നടന്നാൽ താനീ പിഞ്ചു കുഞ്ഞിനേയും കൊണ്ടു വീഴും.. ദേവ ചുറ്റും ഒന്ന് കണ്ണോടിച്ചു. നേരം പുലർന്നു വരുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ റോഡിൽ അധികം ആളുകളില്ല, പുലർച്ചെ നടക്കാനിറങ്ങിയവരും യാത്രക്കാരുമായിട്ട് വിരലിലെണ്ണാവുന്ന ചിലർ. അവരാണെങ്കിൽ അവരുടെ കാര്യങ്ങളുമായി തിരക്കിട്ട് നീങ്ങുകയാണ്. തങ്ങൾക്ക് കുറച്ചു മുൻപിലായി ഒരു ബസ് സ്റ്റോപ്പുള്ളത് ദേവയുടെ ശ്രദ്ധയിൽപ്പെട്ടു, അതിനടുത്തായി ഒരു പൈപ്പും കണ്ടപ്പോൾ അവൾക്ക് തെല്ലൊരാശ്വാസം തോന്നി. എങ്ങനെയൊക്കെയോ മോളെയും കുഞ്ഞിനേയും കൊണ്ട് അവൾ അവിടേക്കെത്തി, ആവശ്യത്തിലധികം വെള്ളം കുടിച്ചപ്പോഴാണ് ഒരു സമാധാനമായത്. അല്ലിയും ആ വെള്ളം ആർത്തിയോടെ കുടിക്കുന്നത് കണ്ടപ്പോൾ അവളുടെ ചങ്ക് ഒന്ന് പിടഞ്ഞു. മോളുടെ കൈ ചേർത്തുപിടിച്ച് അവൾ ആ ബസ്‌സ്റ്റോപ്പിലിരുന്നു.

വിജനമായ റോഡിനിരുവശവും വാഗമരങ്ങൾ തലയുയർത്തി നിൽക്കുന്നുണ്ട്. അതിൽ നിന്നും പൊഴിച്ചു കൊണ്ടിരിക്കുന്ന ചുവന്ന വാഗപൂക്കൾ ആ റോഡിനെ ചെമ്മൺപാതയാക്കിയിട്ടുണ്ട് . ഇടയ്ക്കിടയ്ക്ക് ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾ ആ പൂക്കളെ ഒരു മടിയും കൂടാതെ ഞെരിച്ചു കളയുന്നുണ്ട്, എത്ര മനോഹരമായ പൂക്കളും ഒരു നിമിഷം കൊണ്ട് ചതഞ്ഞരയുന്ന കാഴ്ച്ച,തന്റെ ജീവിതം പോലെ.. കഴിഞ്ഞു പോയതെല്ലാം ഒരു നിമിഷം അവൾ വേദനയോടെ ഓർത്തു. ബസ് സ്റ്റോപ്പിന് എതിർവശത്ത് ഒരു ചെറിയ തട്ടുകട യല്ലാതെ മറ്റൊന്നും ആ പരിസരത്തില്ല, തട്ടുകടയിൽ നിന്നും വരുന്ന ഭക്ഷണത്തിന്റെ മണം വിശപ്പിന്റെ കാഠിന്യം കൂട്ടുന്നുണ്ട്, ല്ലിയുടെ കുഞ്ഞിക്കണ്ണുകൾ ആ കടയിലേക്ക് ഇടയ്ക്കിടയ്ക്ക് നീളുന്നതവൾ വേദനയോടെ നോക്കി നിന്നു . അമ്മാ പസിക്ക്തമ്മാ അവൾ കുഞ്ഞു വയർ അമർത്തിക്കൊണ്ട് ദേവയോട് പറഞ്ഞു. ദേവ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് പിടിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.

അപ്പോഴേക്കും കയ്യിലുള്ള കുഞ്ഞു എഴുന്നേറ്റ് കരയാൻ തുടങ്ങി. ദേവ എത്ര ശ്രമിച്ചിട്ടും അവന്റെ കരച്ചിൽ നിർത്താൻ സാധിക്കുന്നില്ല. വിശപ്പ് അവനെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കുഞ്ഞിക്കണ്ണുകൾ ഇറകെ ചിമ്മി കരയുകയാണവൻ. തട്ടുകടയിൽ നിന്ന് ചായ കുടിച്ചിറങ്ങുന്നവർ കുഞ്ഞിന്റെ കരച്ചിൽ കേട്ട് തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ദേവയ്ക്ക് ചെറിയ പേടി തോന്നിത്തുടങ്ങി. ക്ഷീണം കാരണം അവിടെനിന്നും മുൻപോട്ടു പോകാനും അവൾക്ക് കഴിയില്ലായിരുന്നു. അവള് കുഞ്ഞിനെയും മാറോട് ചേർത്തവിടെ തന്നെയിരുന്നു. *************** പതിവിൽ കൂടുതൽ ആളുകളുണ്ട് ഇന്ന് കടയിൽ രാവിലെതന്നെ, അതുകൊണ്ട് തന്നെ ഉടമസ്ഥൻ ഖാദർ നല്ല തിരക്കിലാണ്. വരുന്നവർക്കുള്ള ചായയും ചെറിയ കടികളും ഉണ്ടാക്കുന്ന തിരക്കിലാണ് അദ്ദേഹം, സഹായത്തിന് ഭാര്യ ജമീലയും അകന്ന ബന്ധത്തിലുള്ള ഒരു പയ്യനും ഉണ്ട്. വരുന്നവർക്കുള്ള ചായ ഉണ്ടാക്കുന്നത് ഖാദറാണ് , ധൃതിയിൽ ചായയടിക്കുന്നതിനിടയിൽ ഇടയ്ക്കിടെ അയാളുടെ കണ്ണ് എതിർവശത്തുള്ള ബസ്സ് സ്റ്റോപ്പിലേക്ക് പോകുന്നുണ്ട്, അവിടെനിന്നും കേൾക്കുന്ന കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ട് അദ്ദേഹത്തിന്റെ ജോലിയിലുള്ള ശ്രദ്ധ പോകുന്നുണ്ട്.

പരിചയമില്ലാത്ത ഒരു അമ്മയും രണ്ടു കുഞ്ഞുങ്ങളും, മുൻപെങ്ങും അവരെ ഈ ഭാഗത്ത് കണ്ടതായി താൻ ഓർക്കുന്നില്ല, ഏതോ വഴിയാത്രക്കാരാകാനാണ് സാധ്യത, സമയം കുറച്ചായിട്ടും ആ കുഞ്ഞിന്റെ കരച്ചിൽ നിർത്താത് കണ്ട് അയാൾ തന്റെ ഭാര്യയെ നീട്ടിവെച്ചു ജമീലാ... എടീ ജമീലാ നീ ഒന്നിങ്ങു വന്നേ.. എന്താ ഇക്ക ഞാനിവിടെ പണിയിലാണെന്നറിഞ്ഞൂടെ ജമീല പരിഭവം പറഞ്ഞുകൊണ്ട് അയാൾക്കാരികിലെത്തി. നീ അങ്ങോട്ടൊന്നു നോക്കിയേ അവരെക്കണ്ടോ ആ അമ്മയും മക്കളും കുറച്ചായല്ലോ ആ ഇരുപ്പ് തുടങ്ങിയിട്ട്, മുൻപെങ്ങും അവരെ ഇവിടെ കണ്ടതായി ഓർക്കുന്നില്ല, ഏതോ യാത്രക്കാരാണെന്ന് തോന്നുന്നു ആ കുഞ്ഞു കുറച്ചു നേരമായി കിടന്നു കരയുന്നു വിശന്നിട്ടാവും നീ അവരോടു ഇവിടെ വന്നു അതിനു പാലുകൊടുക്കാൻ പറ. ഖാദർ അത് പറയുമ്പോഴാണ് ജമീലയും അവിടേക്ക് ശ്രദ്ധിക്കുന്നത്. കുഞ്ഞു കിടന്നു ഉച്ചത്തിൽ കരയുന്നുണ്ടെങ്കിലും ജോലിയുടെതിരക്കിൽ അവൾ അത് ശ്രദ്ധിച്ചില്ല. അവൾ കടയിൽ നിന്നിറങ്ങി നേരെ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.

തൊട്ടു പുറകിലായി ഖാദറും അവൾക്കൊപ്പം നടന്നു. തന്റെ നേരെ രണ്ടുപേർ വരുന്നതുകണ്ട് ദേവ ഒന്ന് പേടിച്ചു. ഇനി ഇവിടെനിന്നും ഇറക്കിവിടാനാണോ ഈശ്വരാ.. ക്ഷീണവും തളർച്ചയും കാരണം ഒരടിപോലും നടക്കാൻ വയ്യ. ജമീല അടുത്തെത്തിയതുംദേവയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുഞ്ഞ് വല്ലാതെ കരയുന്നുണ്ടല്ലോ,...? ഇവിടെനിന്ന് പാല് കൊടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അത് ഞങ്ങളുടെ കടയാണ് അതിനകത്ത് കയറിയിരുന്നു പാല് കൊടുത്തോളൂ, അവിടെ അതിനുള്ള സൗകര്യമുണ്ട് വെറുതെ കുഞ്ഞിനെ കരയിപ്പിക്കണ്ട ജമീല സൗമ്യമായി പറഞ്ഞു. ദേവ അവർക്കെന്ത് മറുപടി കൊടുക്കും എന്നറിയാതെ ഒരു നിമിഷം കുഴങ്ങി. ഇത് എന്റെ കുഞ്ഞല്ല, എന്റെ അനിയത്തിയുടെ കുഞ്ഞാണ് പ്രസവത്തിൽ അവൾ മരിച്ചു, നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു,അതുകൊണ്ട് കുഞ്ഞുങ്ങളെയും കൂട്ടി ഓടി വന്നതാ ദേവ വായിൽ vanna കള്ളം അങ്ങ് പറഞ്ഞു,കൈയിൽ ഇനി അഞ്ചിന്റെ പൈസയില്ല, എങ്ങോട്ട് പോകണമെന്ന് ഒരു നിശ്ചയവുമില്ല.. അത് പറയുമ്പോൾ ദേവയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ജമീല സങ്കടത്തോടെ ഖാദറിനെ ഒന്നു നോക്കി. നിന്നെ കണ്ടാലറിയാം നല്ല തറവാട്ടിൽ പിറന്ന കുട്ടിയാണെന്ന്, പ്രശ്നം എന്താണെന്ന് ഞങ്ങൾ ചോദിക്കുന്നില്ല,

പറയുന്നത് പൂർണമായും വിശ്വസിക്കുകയാണ്. തൽക്കാലം മക്കളെയും കൊണ്ട് ഞങ്ങളുടെ കൂടെ പോരു, ബാക്കി കാര്യങ്ങൾ നമുക്ക് പിന്നെ തീരുമാനിക്കാം. തന്റെ മുമ്പിൽ ദൈവം വന്നുനിന്ന് പറയുന്നതുപോലെ തോന്നി ദേവയ്ക്ക്, അവൾ നിറകണ്ണുകളോടെ രണ്ടുപേരെയും നോക്കി. അപ്പോഴേക്കും ജമീല അല്ലിയുടെ കൈപിടിച്ച് മുൻപോട്ട് നടന്നിരുന്നു. ദേവയും കുഞ്ഞിനെയുംകൊണ്ട് വേച്ച് വേച്ച് അവർക്ക് പിറകെ നടന്നു. കടയിലെത്തിയതും ജമീല അല്ലിയെ ഒരു ടേബിളിൽ ഇരുത്തി മോൾക്ക് കഴിക്കാൻ എന്താ വേണ്ടത് എന്ന് സ്നേഹത്തോടെ അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു. അപ്പോഴേക്കും അവൾക്കു മുൻപിലേക്ക് ഒരു കുഞ്ഞു പ്ലേറ്റിൽ പുട്ടും കടലയുമായിട്ട് ഖാദർ വന്നു . അവളെ സ്നേഹത്തോടെ ഒന്നു നോക്കി മോള് കഴിച്ചോ എന്ന് പറഞ്ഞു. ഒരു കുഞ്ഞു ക്ലാസ്സ് ചായയും പകർന്നുകൊടുത്തു. അതുവരെ പിടിച്ചമർത്തി നിന്ന വിശപ്പെല്ലാം അല്ലി ആ ഭക്ഷണത്തിൽ തീർത്തു ആർത്തിയോടെ അവൾ കഴിക്കുന്നത് കണ്ടപ്പോൾ ദേവയുടെ കണ്ണ് നിറഞ്ഞു പോയി. കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി. അപ്പോഴേക്കും ജമീല കുറച്ചു പാല് പാത്രത്തിലാക്കി ദേവയെ ഏൽപ്പിച്ചു.

ദേവ കുഞ്ഞിന് പാൽ നൽകിയതും അവന്റെ അവസ്ഥയും അതുതന്നെ അവനും ആർത്തിയോടെ പാൽ കുടിക്കാൻ തുടങ്ങി.വയറ് നിറയുന്നതുവരെ പാൽ കുടിച്ച് അവൻ ഉറക്കത്തിലേക്ക് വീണു. കുഞ്ഞിന്റെ നെറുകെയിൽ ദേവ അമർത്തി ഉമ്മ വച്ചു. അപ്പോഴേക്കും അല്ലി കഴിച്ചുകഴിഞ്ഞിരുന്നു. അവളെ ഖാദർ അടുത്തേക്ക് വിളിച്ച് പേര് ചോദിച്ചു. അവൾ പേര് പറയുന്നതും അവളുടെ കുസൃതി ചിരിയും അവർ കൗതുകത്തോടെ നോക്കി നിന്നു. മോൾക്ക് ഒരു കൂട്ടുകാരിയെ തരട്ടെ.. ഖാദർ ഒരു പുഞ്ചിരിയോടെ അല്ലിയോട് ചോദിച്ചു. എന്നിട്ട് അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.. കുഞ്ഞിപ്പാത്തുമ്മാ .... കുറച്ചു കഴിഞ്ഞപ്പോൾ വാതിലിന്റെ മറവിൽ ഒരു കുഞ്ഞു മുഖം പ്രത്യക്ഷപ്പെട്ടു, തലയിൽ ഒരു കുഞ്ഞു തട്ടമിട്ട ഒരു കുഞ്ഞു ഉമ്മച്ചിക്കുട്ടി. വെളുത്തുതുടുത്ത വട്ടമുഖവും അതിനു യോജിച്ച ഒരു തട്ടവുമിട്ട ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികവിളും ഒറ്റനോട്ടത്തിൽ ആർക്ക് കണ്ടാലും വാൽസല്യം തോന്നുന്ന ഒരു മൊഞ്ചത്തിക്കുട്ടി. ദേവയും അല്ലിയും അവളെ കൗതുകത്തോടെ നോക്കി നിന്നു. പുഞ്ചിരിയോടെ ഖാദറിനരികിലേക്ക് വന്നു അവൾ. എന്റെ പാത്തുകുട്ടിക്ക് ഇതാ ഒരു കൂട്ടുകാരി രണ്ടാളും പോയി കളിച്ചോ ട്ടോ, ഖാദർ അവളെ നോക്കി പറഞ്ഞു.

ഏകദേശം അല്ലിയുടെ അതേ പ്രായമാണ് കുഞ്ഞിപത്തുനും ഇത് ഞങ്ങളുടെ മോളാണ് പേര് ആയിഷ മെഹ്റിൻ ഞാനിവളെ കുഞ്ഞിപ്പാത്തു എന്നാണ് വിളിക്കുന്നത്, കടയിൽ വരുന്നവർക്കെല്ലാം ഇവൾ ഐഷുട്ടിയാണ്,അവളെ ചേർത്തു നിർത്തി ഖാദർ ദേവയോട് പറഞ്ഞു. ദേവ അവളെ പുഞ്ചിരിയോടെ ഒന്നു നോക്കി. ഇനി ഒരാൾ കൂടിയുണ്ട് ഇവളുടെ ഇക്കാക്ക, അവൻ നേരം വെളുത്താൽ ഇറങ്ങും തെണ്ടാൻ, എവിടെയെങ്കിലും കളിച്ചു നടക്കുന്നുണ്ടാവും അവന്റെ പേര് അമർ അക്ബർ, ഞങ്ങൾക്ക് രണ്ട് മക്കളാണ് വൈകി കിട്ടിയ ഞങ്ങളുടെ വസന്തം അയാൾ ഒരു പുഞ്ചിരിയോടെ ദേവയോട് പറഞ്ഞു. അപ്പോഴേക്കും ആയിഷുട്ടി അല്ലിയുടെ കൈയും പിടിച്ച് പുറകുവശത്തേക്കോടി കളിക്കാനായിട്ട്. ജമീല വന്നു ദേവയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി അകത്തു കൊണ്ടുപോയി കിടത്തി.

കഴിക്കാനായി ഭക്ഷണം കൊണ്ടുവന്നു കൊടുത്തു. വിശപ്പിന്റെ കാഠിന്യം കൊണ്ട് കഴിച്ചഭക്ഷണം എല്ലാം നല്ല രുചിയുണ്ടായിരുന്നു,ജമീല അവളെ വയറുനിറയെ കഴിപ്പിച്ചു. നിങ്ങൾ ഇന്നു വന്നത് നന്നായി, ഇവിടെ ഒരു നല്ല മനുഷ്യനുണ്ട്, ഒരുപാട് കടകളും ബിസിനസും ഒക്കെ ഉള്ള ആളാ, കുറച്ച് നാളുകൾ ആയിട്ട് അദ്ദേഹവും കുടുംബവും ഇവിടെ ഉണ്ടായിരുന്നില്ല ഇന്നലെയാണ് ഇവിടെ എത്തിയത്, അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞാൽ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല, നമുക്ക് അദ്ദേഹത്തെ ചെന്ന് കാണാം.. ഖാദറിന്റെ വാക്കുകൾ കേട്ടപ്പോൾ ദേവയിൽ വല്ലാത്തൊരു ആശ്വാസമാണ് ഉണ്ടായത് ഒരു പുതു ജീവൻ കിട്ടിയതുപോലെ ശുഭപ്രതീക്ഷയോടെ ദേവ അയാൾക്കൊപ്പം അദ്ദേഹത്തെ കാണാൻ പോകാൻ തയ്യാറായി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story