💕കാണാച്ചരട് 💕: ഭാഗം 45

kanacharad

രചന: RAFEENA MUJEEB

കണ്മുൻപിൽ കണ്ട കാഴ്ച്ച വിശ്വസിക്കാനാവാതെ നിൽക്കുകയാണ് ദേവ. തന്റെ കുഞ്ഞിന് പാല് കൊടുത്തു കൊണ്ടിരിക്കുന്ന ആമിയെ കണ്ടപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യമാണ് വന്നത്. ഒരു ചോദ്യത്തിനും നിൽക്കാതെ അവൾ ആമിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി അവളുടെ മുഖത്ത് ആഞ്ഞടിച്ചു. ആ അടി ആമിയും ഒട്ടും പ്രതീക്ഷിച്ചില്ല, അവൾ വേദനക്കൊണ്ട് കവിൾ പൊത്തിപ്പിടിച്ചു . പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തുപോയതാണ് ദേവ, കണ്ണിൽ കണ്ട കാഴ്ച്ച അത്രയ്ക്കും അവളെ നോവിച്ചിട്ടുണ്ട്. അവൾ ആമിയ വെറുപ്പോടെ നോക്കി. ഞാനിവിടെ വന്നതുമുതൽ പലരുടെയും അടക്കം പറച്ചിലിൽ നിന്നെപ്പറ്റി പലതും ഞാൻ കേട്ടിട്ടുണ്ട്, അതൊന്നും വിശ്വസിക്കാനും അതിനെപ്പറ്റി കൂടുതൽ അറിയാനോ ഞാൻ നിന്നിട്ടില്ല, അതൊന്നും എന്നെ ബാധിക്കുന്ന വിഷയവും അല്ലായിരുന്നു,, അന്നൊക്കെ നീ എനിക്ക് വെറുമൊരു യജമാനത്തി മാത്രമായിരുന്നു, പക്ഷേ പിന്നീടെപ്പോഴോ ഒരു കൂടപ്പിറപ്പ് ഇല്ലാത്ത ഞാൻ നിന്നെ സ്വന്തം കൂടപ്പിറപ്പായി സ്നേഹിക്കാൻ തുടങ്ങി, സ്വന്തമാണെന്ന് കരുതി കൂടുതലടുത്തു, ഇപ്പോൾ എനിക്ക് മനസ്സിലായി ഇവിടെ പറഞ്ഞുകേൾക്കുന്ന കഥകളിൽ കാമ്പുണ്ടെന്ന്,

നീ വലിയൊരു തെറ്റാണെന്ന് എനിക്ക് ബോധ്യമായി അവൾ ആമിയെ വെറുപ്പോടെ നോക്കിക്കൊണ്ട് പറഞ്ഞു. അടികിട്ടിയ കവിളിൽ പൊത്തിപ്പിടിച്ചു നിൽക്കുകയാണ് ആമി, കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ട് . മേലിൽ എന്റെ കുഞ്ഞിനെ തൊട്ടുപോകരുത്, ആമിയോട് ഒരു താക്കീത് പോലെ പറഞ്ഞ് ദേവ ആ റൂം വിട്ടിറങ്ങാൻ നിന്നതും ആമി അവളുടെ കൈയ്യിൽ കയറിപ്പിടിച്ചു അവൾക്ക് മുൻപിൽ ഒരു തടസ്സമായി നിന്നു. മറ്റുള്ളവർ എന്നെക്കുറിച്ച് പറഞ്ഞു കേട്ട കഥകൾ എന്താണെന്ന് എനിക്കറിയില്ല, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കൊരു പ്രശ്നവുമില്ല, നീ തൊട്ടുമുമ്പ് പറഞ്ഞില്ലേ എന്നോട് എന്നെ ഒരു കൂടപ്പിറപ്പായിട്ടാണ് കണ്ടിട്ടുള്ളതെന്ന്, സ്വന്തം സഹോദരിയായിട്ട് സ്നേഹിച്ചു പോയെന്ന് , ഞാനും അതേ അളവിൽ നിന്നെ സ്നേഹിച്ചിട്ടുണ്ട് സ്വന്തം കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ചത് കൊണ്ടാ നിന്നോട് മാത്രം ഞാൻ ഇത്ര അടുപ്പം കാണിച്ചതും, അതുകൊണ്ട് മാത്രം നീ സത്യം എന്താണെന്നറിയണം, നടന്നതൊക്കെ കേട്ടിട്ട് വിധിയെഴുത് ഞാൻ കുറ്റക്കാരിയാണോയെന്ന്, എന്നിട്ട് എനിക്ക് ശിക്ഷ നടപ്പിലാക്കാം നിനക്ക് ആമി ദേവയോട് പറഞ്ഞു ആമിക്ക് പറയാനുള്ളത് കേൾക്കാനായി ദേവ അവളുടെ അരികിലിരുന്നു.

ആമിയുടെ ഓർമകളിലേക്ക് വീണ്ടും ആ ലോ കോളേജും അവിടുത്തെ ഹോസ്റ്റലും സുഹൃത്തുക്കളും എല്ലാവരും വീണ്ടും വന്നു. കോളേജിൽ ചേർന്നത് മുതലുള്ള വിശേഷങ്ങളെല്ലാം അവൾ ദേവയ്ക്ക് വിവരിച്ചുകൊടുത്തു. ഹോസ്റ്റലിലെ അന്നത്തെ പുലരിയിലേക്ക് ആമിയുടെ ഓർമ്മകൾക്ക് സഞ്ചരിച്ചു. ഇതെന്താ ഹോസ്റ്റൽ മുഴുവൻ ഇവിടെ ഉണ്ടല്ലോ,...? എന്താ പ്രശ്നം..? എല്ലാവരും എന്തിനാ ഇങ്ങോട്ട് വന്നത്...? ആമിയുടെ ഉള്ളിൽ പല ചോദ്യങ്ങളും വന്നു പോയിക്കൊണ്ടിരുന്നു. നേരം പുലർന്നതൊന്നുമറിഞ്ഞില്ലേ പിള്ളേരെ നിങ്ങൾ...,? സ്വന്തം വീട്ടിൽ ഉറങ്ങുന്നത് പോലെ ഇവിടെ കിടന്നുറങ്ങാം എന്നാണ് വിജാരമെങ്കിൽ അത് നടക്കില്ല, ഇവിടെ ചില റൂൾസ് ആൻഡ് റെഗുലേഷൻസ് ഒക്കെയുണ്ട് അതൊക്കെ പാലിക്കാൻ പറ്റുന്നവർ മാത്രം ഇവിടെ നിന്നാ മതി മൂന്നുപേരെയും അടിമുടി നോക്കി വാർഡൻ ദേഷ്യത്തോടെ പറഞ്ഞു. ഈ തള്ളക്ക് ഇതെന്തിന്റെ രാവിലെ തന്നെ ഉറഞ്ഞു തുള്ളാൻ....? അതിനുമാത്രം ടൈം ഒന്നും ആയിട്ടില്ലല്ലോ...? നേരം പുലർന്നു വരുന്നതല്ലേയുള്ളൂ, അപ്പു പിറുപിറുത്തു. ഹേയ്, അതിനു മാത്രം ഒന്നുമായിട്ടില്ല സമയം ഏകദേശം എട്ടു മണി ആയിക്കാണും.അശ്വതി അവളുടെ ചെവിയിൽ പറഞ്ഞു. എട്ടുമണി യോ...?

അപ്പോ നമുക്ക് ഇന്ന് കോളേജിൽ പോകണ്ടെ ...? ഞായറാഴ്ച നിന്റെ അമ്മായപ്പൻ തുറന്നു വെച്ചിട്ടുണ്ടോ അവിടെ കോളേജ് അശ്വതി കണ്ണുരുട്ടി അവളെ പേടിപ്പിച്ചു . എന്താ അവിടെയൊരു കുശു കുശുപ്പ്, നിങ്ങൾക്ക് ഞാൻ പറഞ്ഞതൊന്നും മനസ്സിലായില്ല എന്നുണ്ടോ...? അവർ അവരെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു. നിങ്ങൾ പുതിയ അഡ്മിഷൻ ആയതുകൊണ്ട് ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു. മേലാൽ ഇതിനി ആവർത്തിക്കരുത്. അവർ ദേഷ്യത്തോടെ പറഞ്ഞതും മൂവരും അനുസരണയോടെ തലയാട്ടി. ഞാനിപ്പോൾ വന്നത് വേറൊരു കാര്യം അറിയാനാണ്, നിങ്ങളുടെ റൂമിലെ ബാത്റൂമിൽ വെള്ളം വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യണം, ഇവിടെ പലരുടെയും ബാത്റൂമിൽ വെള്ളം വരുന്നില്ല, വാട്ടർ പമ്പിങ്ങിനു എന്തോ സംഭവിച്ചിട്ടുണ്ട്, കംപ്ലൈന്റ് തീർത്ത് പഴയതുപോലെ വാട്ടർ പമ്പ് ചെയ്യാൻ രണ്ട് ആഴ്ച്ച പിടിക്കുമെന്നാണ് പറയുന്നത്, അതുവരെ എല്ലാവരും ഒന്ന് സഹകരിക്കണം, വെള്ളം വരുന്നവരുടെ റൂമുകളിൽ ബാക്കിയുള്ളവരെ താമസിപ്പിക്കണം, എല്ലാരും രണ്ടാഴ്ച്ച ഒന്ന് അഡ്ജസ്റ്റ് ചെയ്യണം അവർ എല്ലാവരോടുമായി പറഞ്ഞു. ഓ ..തേഞ്ഞ് ഇനിയപ്പോ അതിന്റെയൊരു കുറവുകൂടിയേ ഉണ്ടായിരുന്നുളളൂ, അപ്പു ആരും കേൾക്കാതെ പിറുപിറുത്തു.

നീ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ അച്ചു അവളുടെ കാലിനിട്ട് ചവിട്ടിക്കൊണ്ട് പറഞ്ഞു. നിങ്ങളിങ്ങനെ മിഴിച്ചു നിൽക്കാതെ പോയി ബാത്രൂം ചെക്ക് ചെയ്യ്, വാർഡൻ വീണ്ടും പറഞ്ഞപ്പോൾ ആമി ബാത്‌റൂമിൽ കേറി ടാപ് തുറന്നു നോക്കി. നിർഭാഗ്യവാശാൽ അവിടെയും വെള്ളം വരുന്നുണ്ടായിരുന്നില്ല. എന്നാൽ പെട്ടിയും പ്രമാണമൊക്കെയെടുത്ത് പുറത്തേക്കിറങ്ങിക്കോളൂ, ഈ നിൽക്കുന്നവരൊക്കെ റൂം നഷ്ടപ്പെട്ടവരാണ്, ഇനിയിവരുടെ കൂടെ കൂടിക്കോളൂ എന്നും പറഞ്ഞവർ ബാക്കിയുള്ളവരെ ഒന്ന് നോക്കി. അപ്പോഴാണ് അവർക്കു മനസ്സിലായത് കിടപ്പാടം നഷ്ടപ്പെട്ടവരാണീ നിൽക്കുന്നതെന്ന്‌. അങ്ങനെ അവരും ബാക്കിയുള്ളവർക്കൊപ്പം ചേർന്നു. വെള്ളമുള്ള റൂമിലേക്ക് കുറച്ചു കുട്ടികളെ വെച്ച് താമസിപ്പിച്ചു. അവസാനം അഞ്ചു പിള്ളേർ മാത്രം ബാക്കിയായി, ആമി, അശ്വതി, അപ്പു, ഷഹല,റീമ ഇവരുടെ കാര്യത്തിൽ മാത്രം ഒരു തീരുമാനം ഇല്ലാതായി. അവസാനം കോളേജ് മാനേജ്മെന്റും ടീച്ചേഴ്സും ചേർന്ന് ഒരു തീരുമാനം എടുത്തു പണി തീരുന്നത് വരെ ബാക്കി വന്ന അഞ്ചു പിള്ളേരെ അവരുടെ കോളേജിലെ മരിയ മിസ്സിന്റെ വീട്ടിൽ താമസിപ്പിക്കുക, അവിടെ മിസ്സും രണ്ടുമക്കളും മാത്രമേയുള്ളു, ഭർത്താവ് ആൽബർട്ട് പട്ടാളത്തിലാണ്. അങ്ങനെ അവസാന തീരുമാനത്തിനു ശേഷം അവർ അഞ്ചു പേരും കെട്ടും കെട്ടി പുതിയ താമസ സ്ഥലത്തേക്ക് യാത്രയായി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story