💕കാണാച്ചരട് 💕: ഭാഗം 49

kanacharad

രചന: RAFEENA MUJEEB

 " ആമി പോയ വഴിയേ നോക്കി മിഴിച്ചു നിൽക്കുന്ന അരവിന്ദനെ കണ്ടുകൊണ്ടാണ് ആദി അങ്ങോട്ട് വന്നത്, ആദി അവിടെ വന്നതൊന്നും അറിയാതെ ആമി പോയ വഴിയേ നോക്കിനിൽക്കുകയാണ് അരവിന്ദൻ. അവൻ ഈ ലോകത്തൊന്നുമല്ലായെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും. അളിയാ ഇതെന്തൊരു നിൽപ്പാടാ ഏതാണ്ടൊക്കെ കളഞ്ഞുപോയ അണ്ണാനെപ്പോലെ അരവിന്ദനെ കുലുക്കി വിളിച്ചു കൊണ്ട് ആദി ചോദിച്ചു എന്റെ ഏതാണ്ടൊക്കെയോ കളഞ്ഞു പോയെടാ .... ആ ഓടിപ്പോയ ആള് എന്നിൽ നിന്നും എന്തൊക്കെയോ മോഷ്ടിച്ചു കൊണ്ടുപോയി ആമി പോയ വഴിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ അരവിന്ദൻ പറഞ്ഞു. അയ്യേ..

ആദി അവനെ അടിമുടി സംശയത്തോടെ നോക്കി. പോടാ അതൊന്നുമല്ല. ആ പോയ കൊച്ച് എന്റെ ചുണ്ടിൽ ഉമ്മ തന്നെന്നെ പ്രൊപ്പോസ് ചെയ്തെടാ . അരവി നാണത്തോടെ പറഞ്ഞു. ഏത് ആ ഫസ്റ്റ് ഇയറിലെ പുലി കുട്ടിയോ..? നടക്കുന്ന കാര്യം വല്ലതും പറ നീ ആദി അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു. സത്യമായിട്ടും ഞാൻ കള്ളം പറയില്ലെന്ന് നിനക്കറിഞ്ഞു കൂടെ.. അവളെന്നെ പ്രൊപ്പോസ് ചെയ്തെടാ, ബാക്കി കാര്യങ്ങൾ എന്താന്നുവെച്ചാൽ തീരുമാനിച്ചോ എന്നും പറഞ്ഞാ അവൾ പോയത്. സത്യായിട്ടും അവളങ്ങനെ പറഞ്ഞോ..? ആദി വിശ്വാസം വരാതെ വീണ്ടും ചോദിച്ചു. പിന്നില്ലാതെ കള്ളം പറഞ്ഞിട്ട് എനിക്ക് എന്ത് കിട്ടാനാ... അവന്റെ നിഷ്കളങ്കമായ മറുപടി കേട്ട് ആദി അവനെ തന്നെ നോക്കി നിന്നു. അവൾക്ക് ഇതിലും വലുത് എന്തോ വരാനിരുന്നതാ.. അവൻ ആത്മഗതം പറയുന്നതുപോലെ പറഞ്ഞു.

എന്തായാലും അധ്വാനിക്കാതെ തന്നെ നിന്റെ ഇഷ്ടം നടന്നല്ലോ എനിക്കതുമതി ആദി അവനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു. പിന്നീടുള്ള ദിവസങ്ങൾ അഭിരാമിയുടെയും അരവിന്ദന്റെയും പ്രണയ ദിനങ്ങളായിരുന്നു. അരവിയുടെ നിഷ്കളങ്കമായ പെരുമാറ്റം ആമിയെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു. അവന്റെ എല്ലാകാര്യങ്ങളിലും ആമീകൂടി ഇടപെടാൻ തുടങ്ങി. കോളേജിൽ മൊത്തം അവരുടെ പ്രണയം പാട്ടായിരുന്നു. ഇരുവരും സ്വയം മറന്ന് പ്രണയിച്ച ദിനങ്ങളായിരുന്നു പിന്നീട്... ആമിക്ക് ഒരു ദിവസം പോലും അവനെ കാണാതെ നിൽക്കാൻ പറ്റാത്ത അവസ്ഥയായി . അവരുടെ പ്രണയവും പഠനവും മനോഹരമായി തന്നെ മുൻപോട്ടു പോയി.. അങ്ങനെയിരിക്കെ ഒരു ദിവസം നാട്ട്യകലാക്ഷേത്രയിൽ നിന്നും ഒരു വിളി വന്നു, ചെറുപ്പം തൊട്ട് ആമി അവിടെയായിരുന്നു നൃത്തം അഭ്യസിച്ചിരുന്നത്,

അവരുടെ കീഴിൽ നടത്തുന്ന നൃത്ത മഹോത്സവത്തിലേക്ക് അവളെ ക്ഷണിച്ചു കൊണ്ടായിരുന്നു അത്‌ ഒരുപാട് വലിയ ആളുകൾ പങ്കെടുക്കുന്ന ഒരു പരിപാടിയാണത് സംഭവം കേട്ടപ്പോൾ തന്നെ ആമിക്ക് ഒരുപാട് താല്പര്യം തോന്നി, കോളേജിൽ നിന്ന് ഒരുപാട് ദൂരം പോകണം വിദ്യാലയത്തിലേക്ക് അങ്ങോട്ടുള്ള യാത്ര അത്ര സുഖമമായിരുന്നില്ല, ആ ഒരുകാര്യത്തിൽ വിഷമിച്ചു നിന്ന ആമിയെ അരവിന്ദ് സമാധാനപ്പിച്ചു അവളുടെ കൂടെ ഏത് പാതാളത്തിലേക്ക് വേണമെങ്കിലും താൻ വരാമെന്ന് അവൾക്ക് വാക്കുകൊടുത്തു യാത്രയുടെ കാര്യത്തിൽ തീരുമാനമായപ്പോൾ അവൾക്ക് ഒരുപാട് സന്തോഷമായി, അവർ ഏറെ സന്തോഷത്തോടെ ആ ദിവസത്തിനു വേണ്ടി കാത്തിരുന്നു. ************* അങ്ങനെ ഏറെ പ്രതീക്ഷയോടെ ആമി കാത്തിരുന്ന ആ ദിവസം വന്നെത്തി, ആദിയുടെ ബൈക്കുമെടുത്ത് പുലർച്ചെ തന്നെ അവളെ കൂട്ടാൻ അരവി ഹോസ്റ്റലിൽ വന്നു, രണ്ടുപേരും ഏറെ സന്തോഷത്തോടെയാണ് യാത്ര തുടങ്ങിയത് . ആദ്യമായിട്ടാണ് അവർക്കിടയിൽ അങ്ങനെയൊരു യാത്ര,

അതുകൊണ്ടുതന്നെ ആ യാത്രയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്, ഒരു ബൈക്ക് യാത്ര കൂടി ആകുമ്പോൾ പറയേണ്ടതില്ലല്ലോ, ആമിക്ക് അവനെ ചുറ്റിവരിഞ്ഞിരിക്കണമെന്നുണ്ട്, പക്ഷേ എന്തോ ഒരു ജാള്യത, ഇതു മനസ്സിലാക്കിയ അരവിന്ദ് അവളുടെ കൈയെടുത്ത് തന്റെ ഇടുപ്പിലൂടെ പിടിപ്പിച്ച് അവളെ തന്നിലേക്ക് ചേർത്തിരുത്തി. മുൻപിലെ മിററിൽ അവളുടെ നാണത്തോടെയുള്ള മുഖം കണ്ട് ഏറെ ആസ്വദിച്ചവർ ആ യാത്ര തുടർന്നു. ഉച്ചയോടടുപ്പിച്ചായിരുന്നു അവർ നാട്ട്യ കലാ ക്ഷേത്രത്തിൽ എത്തിയത്. മത്സരാർത്ഥികൾക്കുള്ള ഭക്ഷണവും മറ്റും അവിടെ സജ്ജമായിരുന്നു. ഭക്ഷണം കഴിച്ച് ആമി റെഡിയാവാൻ ഡ്രസ്സ് റൂമിലേക്ക് പോയി . നിരവധി പ്രമുഖർ അണിനിരന്ന വേദിയിൽ ആമി സ്വയം മറന്ന് ആടിത്തിമിർത്തു, അരവിന്ദ് ആദ്യമായിട്ടാണ് അവളുടെ നൃത്തം കാണുന്നത്, മെയ് വഴക്കത്തോടെയുള്ള അവളുടെ നൃത്തത്തിൽ അവൻ സ്വയം മറന്നു നിന്നു. തിരികെ വരുമ്പോഴും അവന്റെയുള്ളിൽ സ്വയം മറന്ന് ആ വേദിയിൽ ആടിത്തിമിർത്ത ആമി ആയിരുന്നു .

തിരികെ ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ നേരം സന്ധ്യയോടടുത്തിരുന്നു. ഇരുണ്ടു മൂടി കെട്ടി മഴ പെയ്യാനായി വെമ്പിനിൽക്കുന്ന ആകാശം അവരുടെ യാത്രയെ കൂടുതൽ മനോഹരമാക്കി. ആമി അരവിന്ദനോട് ഒന്നുകൂടി ചേർന്നിരുന്ന് അവനെ ഇറുകെ പുണർന്നു. ഏറെ പിന്നീടേണ്ടിവന്നില്ല ഇരുണ്ട മൂടിക്കെട്ടിയ ആകാശം ആർത്ത് പെയ്യാൻ തുടങ്ങി, മഴയ്ക്ക് അകമ്പടിയായിക്കൊണ്ട് ശക്തമായ കാറ്റും കൂട്ടിനെത്തി, രാത്രിയോടടുക്കാനായതുകൊണ്ട് തന്നെ ആ മഴയിലും അരവിന്ദ് സ്പീഡിൽ ബൈക്കോടിച്ചു. ശക്തമായി തിമിർത്തു പെയ്യുന്ന മഴയെ ഗൗനിക്കാതെ അവർ അവരുടെ യാത്ര തുടർന്നു. കുറച്ചുസമയം മുൻപോട്ട് പോയപ്പോഴേക്കും അവർക്ക് മുൻപിൽ തടസ്സമായി റോഡിനു ഒരു ആൽമരം പൊട്ടിവീണു കിടക്കുന്നു. അത് നീക്കം ചെയ്യാതെ മുന്നോട്ടുള്ള യാത്ര ഇനി സാധ്യമല്ല, ശക്തമായ മഴ പെയ്യുന്നതിനാൽ അരവിയ്ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനുംകഴിയില്ല എന്ത് ചെയ്യണമെന്നറിയാതെ അവൻ സഹായത്തിനായി ചുറ്റും നോക്കി, വിജനമായ ഒരു പ്രദേശമായിരുന്നു അത്‌ അടുത്തെങ്ങും ഒരു വീടുപോലും ഇല്ല ആമി നനഞ്ഞൊട്ടി നിൽക്കുകയാണ്, ശരീരത്തെ കടന്നുപിടിച്ച തണുപ്പിന്റെ ശക്തി കൊണ്ട് അവളുടെ ശരീരം നല്ലപോലെ വിറയ്ക്കുന്നുണ്ട്,

മഴയിൽ നിന്ന് രക്ഷനേടാൻ ഒരു ഷെഡ്ഡ് പോലും തൊട്ടടുത്തൊന്നുമില്ല, അരവിന്ദൻ എന്ത് ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി, അപ്പോഴാണ് അങ്ങ് ദൂരെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട് അവന്റെ ശ്രദ്ധയിൽപ്പെട്ടത്, അരവിന്ദ് ആമിയേയും കൊണ്ട് അവിടേക്ക് ഓടിക്കയറി. വിജനമായ പ്രദേശത്ത് ഒരു ആളൊഴിഞ്ഞ വീട്, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായിട്ടുണ്ടത്, ഉപേക്ഷിക്കപ്പെട്ടിട്ട് ഏറെ നാളുകളായെന്ന ആ വീട് കണ്ടാലറിയാം അവർ രണ്ടുപേരും മഴയിൽ നിന്ന് രക്ഷനേടാനായി ആ വീടിന്റെ കോലായിലേക്ക് കയറി നിന്നു. പുറത്ത് മഴ രൗദ്രഭാവത്തിൽ താണ്ഡവമാടുകയാണ്, ആമി തണുപ്പ് സഹിക്കാനാവാതെ ഇരുകൈകൾകൊണ്ടും ശരീരത്തെ ചേർത്തുപിടിച്ചു. അരവിന്ദ് ഉടുത്തിരുന്ന ഷർട്ട് അഴിച്ചു അതിലെ വെള്ളമെല്ലാം പിഴിഞ്ഞു കളഞ്ഞ് അവിടെ കണ്ട ആയലിൽ തൂക്കിയിട്ടു. ആമി ഉടുത്തിരുന്ന ദാവണിയിൽ നിന്നും വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്, അവൾ തന്റെ ഷാളഴിച്ചു വെള്ളമെല്ലാം പിഴിഞ്ഞു കളഞ്ഞ് തന്റെ മുടിയും ശരീരഭാഗങ്ങളെല്ലാം ഷോള് വച്ചു തുവർത്താൻ തുടങ്ങി .

പുറം കാഴ്ച്ചയിൽ ശ്രദ്ധിച്ചു കൊണ്ടിരുന്ന അരവിന്ദൻ പെട്ടന്നാണ് അവളെ ശ്രദ്ധിച്ചത്, അർദ്ധനഗ്നയായ അവളുടെ ശരീരം എടുത്തു കാണിക്കുന്ന വിധം നനഞ്ഞ വസ്ത്രങ്ങൾ അവളുടെ ശരീരത്തോട് ഒട്ടിച്ചേർന്ന് ശരീരത്തിന്റെ ആകാരവടിവ് എടുത്ത് കാണിക്കുന്നുണ്ട്, അവളുടെ താമര ഇതളുകൾ പോലുള്ള വിറയാർന്ന ചുണ്ടുകളും ശ്വാസഗതിക്കനുസരിച്ച് ഉയർന്നുതാഴുന്ന മാറിടവും ആലില വയറും മനോഹരമായ പൊക്കിൾ ചുഴിയും അരവിന്ദന്റെ ശരീരത്തെ ചൂടുപിടിപ്പിക്കാൻ തുടങ്ങി, മുടിയിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം അവളുടെ ശരീരത്തിലൂടെ ഒഴുകി പൊക്കിൾചുഴിയിൽ തങ്ങി നിൽക്കുന്ന കാഴ്ച്ച അവനെ വല്ലാതെ ലഹരി പിടിപ്പിച്ചു. തന്നെ തന്നെ നോക്കി നിൽക്കുന്ന അരവിന്ദനെ കണ്ടതും ആമിയിലും എന്തൊക്കെയോ മാറ്റങ്ങളുണ്ടായി, അവന്റെ വിരിഞ്ഞ മാറിടം നനഞ്ഞൊട്ടിയ രോമങ്ങൾ അവനെ ഏറെ സുന്ദരനാക്കി. അരവിന്ദൻ ആമിയുടെ അടുത്തേക്ക് നടന്നു. അവൾക്കരികിലെത്തിയ അവൻ മുട്ടുകുത്തി അവളുടെ ആലില വയറിൽ ചുംബിച്ചു,

പൊക്കിൾ കുഴിയിലെ ആ വെള്ളം അവൻ ചുണ്ടുകൾകൊണ്ട് ഒപ്പിയെടുത്തു. അരവിന്ദന്റെ താടിരോമങ്ങൾ തന്റെ വയറിനെ ഇക്കിളിയാക്കാൻ തുടങ്ങിയതും ആമിയുടെ ശരീരം കോരിത്തരിക്കാൻ തുടങ്ങി അവൾ ഇരുകൈകൾകൊണ്ടും അവനെ തന്നിലേക്ക് ചേർത്ത് പിടിച്ച് കണ്ണുകളടച്ച് നിന്നു. അവൻ തന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ ശരീരത്തിൽ അരിച്ചുകയറി, അവളുടെ മാറിടങ്ങളിൽ അവന്റെ ചുണ്ടുകൾ ഓടിനടന്നു. വിറയാർന്ന ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ അമർത്തി. ആ ചുണ്ടിലെ വെള്ളവും തേനും അവൻ ആർത്തിയോടെ തന്റെ ചുണ്ടുകൾ കൊണ്ട് നുകർന്നു. ആ കോരിച്ചൊരിയുന്ന മഴയത്തും ഇരുവരുടെയും ശരീരം ചൂടുപിടിച്ചു. അരവിന്ദൻ ആമിയുടെ ശരീരത്തിൽ ആർത്തിയോടെ പടർന്നുകയറി, അവന്റെ കൈവിരലുകൾ അവളുടെ ശരീരമാകമാനം ഓടിനടന്നു. ആമി അവന്റെ സ്നേഹ പ്രകടനത്തിൽ അലിഞ്ഞുചേർന്നു. രണ്ടുപേരും സ്വയം മറന്ന നിമിഷങ്ങളായിരുന്നു അത് ഒടുവിൽ എല്ലാം അവസാനിപ്പിച്ച് വിയർത്തൊലിച്ച് ആത്മസംതൃപ്തിയോടെ അവൻ അവളിൽ നിന്നും വേർപെട്ടപ്പോഴാണ് ചെയ്തുപോയ തെറ്റിനെക്കുറിച്ച് രണ്ടുപേർക്കും ബോധോദയമുണ്ടായത്.

അരവിന്ദൻ ആമിയുടെ മുഖത്ത് ഫ പോലും നോക്കാനാവാതെ കുറ്റബോധം കൊണ്ട് ശിരസ്സ് കുനിച്ചിരുന്നു. ആമി തൊട്ടപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട തന്റെ വസ്ത്രങ്ങൾക്കിടയിൽനിന്നും ആ ഷോളെടുത്ത് ശരീരത്തിൽ പുതപ്പിച്ച് മുട്ടുകാലുകൾക്കിടയിൽ തല ചേർത്ത് അവിടെ തന്നെ ശില കണക്കെയിരുന്നു. രണ്ടുപേരുടെയുള്ളിലും സംഭവിച്ചുപോയ കാര്യത്തെക്കുറിച്ച് വല്ലാത്ത കുറ്റബോധമുണ്ട് അരവിന്ദൻ ആമിയെ ഒന്നു നോക്കി. എന്ത് നെറികേടാണ് താൻ അവളോട് ചെയ്തത്, അവൻ അവനെ തന്നെ സ്വയം ശപിച്ചു. അവിടെ നിന്നും എഴുന്നേറ്റ് അവളുടെ കാലുകളിൽ വീണവൻ പൊട്ടിക്കരഞ്ഞു പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ ആമി ഞെട്ടിപ്പോയി അവൾ അവന്റെ കൈകളിൽ നിന്നുതന്റെ കാലുകൾ വലിച്ചെടുത്തു. അരവി എന്താണ് ഈ കാണിക്കുന്നത്,..? ഇവിടെ അരവിയെ മാത്രം കുറ്റം പറയാൻ പറ്റില്ല, നമ്മൾ രണ്ടുപേരും ഒരുപോലെ തെറ്റ് ചെയ്തു, ഞാനും ഇക്കാര്യത്തിൽ കുറ്റക്കാരി തന്നെയാണ്, അരവി എന്റെ അടുത്തേക്ക് വന്നപ്പോൾ എനിക്ക് എതിർക്കാമായിരുന്നു,

ഞാനൊന്നും ചെയ്യാതെ എല്ലാത്തിനും മൗനാനുവാദം നൽകി അതുകൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്, അതുകൊണ്ട് ഇവിടെ അരവിയെ മാത്രം കുറ്റം പറയാൻഎനിക്ക് സാധിക്കില്ല, സാഹചര്യമാണ് നമ്മളെ തെറ്റുകാരാക്കിയത്, പറ്റിപ്പോയ തെറ്റിനെക്കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല ആമി വിദൂരതയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു. ഈ നിമിഷം മുതൽ ഞാൻ നിനക്ക് വാക്കു തരികയാണ് ഈ അരവിന്ദന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് അഭിരാമി മാത്രമായിരിക്കും മറ്റൊരു പെണ്ണിന്റെ നിഴലിൽ പോലും ഇനി അരവിന്ദൻ നോക്കില്ല, പഠിത്തം എത്രയും പെട്ടെന്ന് തീർത്ത് ഒരു ജോലി നേടി നിന്നെ സ്വന്തമാക്കുക എന്നത് മാത്രമാണ് ഇപ്പോൾ എന്റെ ലക്ഷ്യം, ഒരിക്കലും നിന്നെ ഞാൻ കൈവിടില്ല ഇത് എന്റെ വാക്കാണ് അവളുടെ കൈകൾ തന്റെ കൈകളോട് കോർത്ത് അരവിന്ദൻ അവൾക്ക് വാക്കുകൊടുത്തു. അന്ന് രാത്രി അവരാ ഇരിപ്പിൽ നേരം വെളുപ്പിച്ചു. കഴിഞ്ഞതൊക്കെ ഒരു സ്വപ്നംപോലെ മറക്കാം എന്ന് തീരുമാനിച്ച് അവർ രണ്ടുപേരും അവിടെ നിന്നും ഇറങ്ങി.

ദിവസങ്ങൾ വീണ്ടും പിന്നിട്ടു, അരവിന്ദനും ആമിയും പഴയതിനേക്കാൾ കൂടുതൽ അടുത്തു. ഏറെ സന്തോഷത്തോടെയുള്ള പ്രണയ ദിനങ്ങളായിരുന്നു പിന്നീട് അവർക്കിടയിൽ ഉണ്ടായിരുന്നത്. ആ സന്തോഷത്തിന് ഏറെ ആയുസ്സുണ്ടായിരുന്നില്ല, അധികം വൈകാതെ ആമി ആ സത്യം തിരിച്ചറിഞ്ഞു തന്റെ ഉദരത്തിൽ അരവിന്ദന്റെ ജീവൻ തുടിക്കുന്നുണ്ടെന്ന് . ഒരു നിമിഷം സന്തോഷിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ, അന്നാദ്യമായി തന്റെ അച്ഛന്റെയും അമ്മയുടെയും മുഖമാണ് അവളുടെ ഉള്ളിലേക്ക് ഓടി വന്നത്, താൻ അവരെ വഞ്ചിച്ചിരിക്കുന്നു, അവൾക്ക് സങ്കടം നിയന്ത്രിക്കാനായില്ല. അവൾ പൊട്ടിക്കരഞ്ഞു പോയി. കാര്യമറിഞ്ഞപ്പോൾ അരവിന്ദന്റെ അവസ്ഥയും ഇതൊക്കെ തന്നെയായിരുന്നു, കുറ്റബോധം കൊണ്ട് അവന്റെ ശിരസ്സ് താഴ്ന്നുപോയി, അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്നറിയാതെ അവൻ കുഴങ്ങി. തന്റെ ജീവൻ അവളുടെ വയറ്റിലുണ്ട്, ഒരുപാട് സന്തോഷം തോന്നുന്നു കേട്ടിട്ട്, പക്ഷേ ഇത് പുറംലോകം അറിഞ്ഞാലുള്ള അവസ്ഥ ഓർക്കുമ്പോൾ ഒരുപാട് സങ്കടവും തോന്നുന്നു.

അരവിന്ദൻ അവളെ തന്നോട് ചേർത്തു നിർത്തി, അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു. നിന്റെ ഉള്ളിലുള്ളത് എന്റെ ജീവനാണ്, അവൻ ഈ ഭൂമിയിലേക്ക് വരുമ്പോഴേക്കും എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്, അവനെ വരവേൽക്കാൻ നമുക്ക് സന്തോഷത്തോടെ തന്നെ ഒരുങ്ങാം. ഞാൻ ഇന്നു തന്നെ നാട്ടിലേക്ക് പുറപ്പെടുകയാണ്, മുത്തശ്ശിയേയും കൊണ്ട് നിന്റെ വീട്ടിലേക്ക് വരാം എന്റെ പെണ്ണിന്റെ കൈപിടിക്കാൻ, നമ്മുടെ കുഞ്ഞ് വരുമ്പോഴേക്കും അവനു വേണ്ട എല്ലാ സൗകര്യങ്ങളും നമുക്കൊരുക്കണം, ഇനി വെറുതെ കളയാൻ സമയമില്ല, അതിനുള്ള ഓട്ടം ആരംഭിച്ചെ മതിയാവു, അതിനുവേണ്ടി എത്ര കഷ്ടപ്പെട്ടാലും സാരമില്ല. അവൻ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തുവച്ചുകൊണ്ട് പറഞ്ഞു. ആമിയോട് യാത്ര പറഞ്ഞ് ആദിയുടെ ബൈക്കിനു പുറകിൽ പോകുന്ന അരവിന്ദനെ തന്റെ കൺമുന്നിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു. അന്ന് യാത്ര പറഞ്ഞു പോയതാണ് അരവിന്ദൻ പിന്നീട് അരവിന്ദനെ കുറിച്ച് ഒരു വിവരവും ഉണ്ടായിട്ടില്ല,

ആത്മ സുഹൃത്തായ ആദ്യ യെക്കുറിച്ചും യാതൊരു വിവരവും ആർക്കും ലഭിച്ചില്ല അവരുടെ ഉറ്റ സുഹൃത്തുക്കൾക്ക് വരെ ആദിയുടെ വീടോ സ്ഥലമോ ഒന്നുംതന്നെ വ്യക്തമായിട്ട് അറിയില്ലായിരുന്നു,. അവരുടെ കൂട്ടുകാർ രണ്ടാൾക്കും വേണ്ടി ഒരുപാട് അന്വേഷണം നടത്തി, പ്രസാദും ആമിയും കുടകിൽ വരെ പോയി അന്വേഷിച്ചെങ്കിലും അങ്ങനെ ഒരു രാജ കുടുംബം തന്നെ അവിടെ ഉള്ളതായി ആർക്കും അറിവില്ല എന്നാണ് കേട്ടത്. നിവർത്തിയില്ലാതെ ആമി സംഭവിച്ചതെല്ലാം വീട്ടുകാരോട് തുറന്നു പറയേണ്ടിവന്നു. അച്ഛൻ അന്ന് ആദ്യമായി അവളെ ഒരുപാട് തല്ലി, ഒരു മൃഗത്തിനെ പോലെ അവളോട് പെരുമാറി, അമ്മ ആ വാർത്ത കേട്ടതു മുതൽ തളർന്നുപോയി. അരവിന്ദനു വേണ്ടി എല്ലാ വിധത്തിലും അന്വേഷണം നടത്തിയെങ്കിലും അവനെ പിന്നീട് ആർക്കും കണ്ടു കിട്ടിയില്ല. സംഭവം പുറത്തറിയാതിരിക്കാൻ ആമീയേയും കൊണ്ട് അച്ഛനും അമ്മയുംഅച്ഛന്റെ പെങ്ങളുടെ വീട്ടിലേക്ക് താമസം മാറി.

എല്ലാം നഷ്ടപ്പെട്ടു തകർന്ന അവസ്ഥയിലായിരുന്നുവെങ്കിലും ആമിക്ക് ജീവിക്കാൻ പ്രതീക്ഷ നൽകിയത് തന്റെ ഉദരത്തിൽ കുരുത്ത അരവിന്ദന്റെ കുഞ്ഞായിരുന്നു. അവനു വേണ്ടി അവളൊരു ജീവച്ഛവമായി ജീവിച്ചു. പക്ഷേ അവിടെയും ദൈവം തന്നെ തോൽപ്പിച്ചു, പ്രസവത്തെ തുടർന്ന് തന്റെ കുഞ്ഞു മരിച്ചെന്ന വാർത്തയാണ് പിന്നീട് താൻ കേട്ടത്. എല്ലാവരും പറയുന്നു അരവിന്ദൻ എന്നെ ചതിച്ചെന്ന്, എന്റെ അരവി എന്നെ ചതിച്ചിട്ടില്ല അരവി എവിടെയോ ഉണ്ട് എന്നെങ്കിലും വരും എന്റെ അടുത്തേക്ക് അവനെന്നെ ചതിക്കാനാവില്ല, എന്റെ കുഞ്ഞു കൂടി നഷ്ടപ്പെട്ടപ്പോൾ എന്റെ സമനില തെറ്റിപ്പോയി. അപ്പോഴാണ് നിങ്ങൾ ഇവിടേയ്ക്ക് വരുന്നത് ആ പ്രായത്തിലുള്ള ആദിമോനെ കണ്ടപ്പോൾ അറിയാതെ എന്നിലെ അമ്മ ഉണർന്നു, ആഗ്രഹിച്ചുപോയി ഇവൻ തന്റെ മോൻ ആയിരുന്നെങ്കിലെന്ന്, അവന്റെ കരച്ചിൽ കേട്ടു സഹിക്കാൻ കഴിയാതെയാണ് ഞാൻ എന്റെ മുലപ്പാൽ അവന് ചുരത്തിയത്, ചെയ്തത് തെറ്റാണെന്നറിയാം പക്ഷേ എന്റെ ഉള്ളിലെ മാതൃത്വം കുറച്ചു സ്വാർത്ഥയായിപ്പോയി നീ എന്നോട് ക്ഷമിക്കണം, ഞാൻ ചീത്തയല്ല, ഒരു തെറ്റും ചെയ്തിട്ടില്ല ആമി അതും പറഞ്ഞു പൊട്ടിക്കരഞ്ഞു തൊഴുകൈയ്യോടെ ദേവയ്ക്കു മുമ്പിൽ നിന്നു ......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story