💕കാണാച്ചരട് 💕: ഭാഗം 59

kanacharad

രചന: RAFEENA MUJEEB

 " സാറിന് പോയിട്ട് ധൃതിയില്ലെങ്കിൽ എനിക്കൊന്നു സംസാരിക്കണമായിരുന്നു. വിരോധമില്ലെങ്കിൽ നമുക്ക് അങ്ങോട്ട് മാറി നിൽക്കാം നമ്മൾ സംസാരിക്കുന്നത് തൽക്കാലം ആരും കാണണ്ട അവൾ പ്രസാദിനെ നോക്കി അതും പറഞ്ഞു വീടിനോട് ചേർന്ന ഇടവഴിയിലേക്ക് ഇറങ്ങി നിന്നു. അവിടെ നിന്ന് സംസാരിച്ചാൽ കാളിയാർ മഠത്തിൽ നിന്നു നോക്കിയാൽ ആരും തന്നെ കാണില്ല. പ്രസാദ് ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നശേഷം അവൾക്ക് പുറകെ ഇടവഴിയിലേക്ക് ഇറങ്ങി നിന്നു. എനിക്ക് സാറിനോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്, ആരോടെങ്കിലും ഇതൊക്കെ പറഞ്ഞില്ലെങ്കിൽ ഞാൻ ഹൃദയംപൊട്ടി മരിക്കും, അത്രയ്ക്കും വേദന ഉള്ളിൽ പിടിച്ചു വച്ചാണ് ഞാൻ ഓരോ ദിവസവും ജീവിക്കുന്നത്, അനിലേട്ടനോട് ഒന്നും പറയാൻ കഴിയില്ല, എന്റെ അടുത്തുണ്ടെങ്കിൽ എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞ് സാവകാശം മനസ്സിലാക്കികാമായിരുന്നു, പക്ഷേ ഖത്തറിൽ കിടക്കുന്ന ആളോട് ഞാൻ ഇതൊക്കെ വിളിച്ചു പറഞ്ഞാൽ അത് ഏത് രീതിയിൽ എടുക്കുമെന്ന് എനിക്കറിയില്ല,

മറ്റൊരാൾ അറിയുന്തോറും എന്റെ ജീവനുതന്നെ ഭീഷണിയാണ്. ഞാനീ പറയുന്ന കാര്യങ്ങൾ നമുക്കിടയിൽ തന്നെ നിൽക്കണം, മൂന്നാമതൊരാൾ അറിഞ്ഞാൽ അത് ആപത്താണ് എന്റെയും എന്റെ കുഞ്ഞിന്റെ ജീവനും നഷ്ടപ്പെടാൻ അത് കാരണമായേക്കും അവൾ പ്രസാദിന്റെ മുഖത്തേക്ക് വളരെ ദയനീയമായി ഒന്ന് നോക്കി. എന്തൊക്കെയാ അരുണിമ നീ ഈ പറയുന്നത്...? നീ പറയുന്നതൊന്നും എനിക്ക് വ്യക്തമല്ല, എന്തൊക്കെയോ നിന്നെ അലട്ടുന്നുണ്ട്, ഭയം നിന്നെ വല്ലാതെ കീഴ്പ്പെടുത്തിയിട്ടുമുണ്ട്, എന്ത് തന്നെ ആയാലും നീ എന്നോട് തുറന്നു പറയണം, ഞാനുണ്ട് കൂടെ എന്തിനും ഏതിനും. അത് കേട്ടപ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു. ഈ കാര്യത്തിൽ നമുക്കിനിയൊന്നും ചെയ്യാനാവില്ല സാർ, എല്ലാത്തിനും മൂകസാക്ഷിയായി കഴിയുക എന്നതിനപ്പുറത്തേക്ക് എനിക്കും ഇവിടെ ഇനി ഒന്നും ചെയ്യാനാവില്ല. നീ മുഖവുരയില്ലാതെ കാര്യം എന്താണെങ്കിലും പറയൂ. സാർ നേരത്തെ പറഞ്ഞില്ലേ ദേവയുടെ കർമ്മങ്ങൾ ആരാണ് ചെയ്യുന്നതെന്ന്,

അവളുടെ ആത്മാവിന് ശാന്തി കിട്ടാതെ അലയുന്നതുപോലെ ഒരു സ്വപ്നം കണ്ടു എന്നൊക്കെ, അത് ചിലപ്പോൾ സത്യമാവും അവളുടെ ആത്മാവിന് ഈ നിമിഷം വരെയും മോശം കിട്ടിക്കാണില്ല, എന്ത് കർമ്മം ചെയ്താലും അവളുടെ ആത്മാവിന് ശാന്തി ലഭിക്കില്ല, അവളുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ ചിലരൊക്കെ ഇല്ലാതെയാകണം, അവളുടെ മരണത്തിന് കാരണമായവർ രാജാവിനെ പോലെ ഇവിടെ വാഴുമ്പോൾ അവൾക്ക് ഒരിക്കലും ശാന്തി ലഭിക്കില്ല, നമുക്കെന്തു ചെയ്യാൻ കഴിയും ആ കേസ് പോലീസ് പോലും കയ്യൊഴിഴിഞ്ഞില്ലേ കൊലപാതകികളെ കുറിച്ച് ഒരു തുമ്പും ഇതുവരെ ആർക്കും കിട്ടിയില്ലല്ലോ പ്രസാദ് അവളെ നോക്കി ഒന്നുമറിയാത്തതുപോലെ പറഞ്ഞു. അതങ്ങനെയാണ് സാർ കൊലപാതകികൾ തന്നെ കൊലപാതകത്തിന്റെ കേസ് അന്വേഷിച്ചാൽ എങ്ങനെ തെളിയാനാണ്, ഒരിക്കലും തെളിയാത്ത കേസുകളിലൊന്നായി എന്നോ മാറിക്കഴിഞ്ഞു ഈ കേസ്. കുട്ടി പറയുന്നതൊന്നും എനിക്കു വ്യക്തമാവുന്നില്ല

എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് തെളിച്ചു പറയണം പ്രസാദ് ഇത്തിരി ഗൗരവത്തോടെ പറഞ്ഞു. ദേവയെ കൊന്നവർ ആരാണെന്നും എന്തിനുവേണ്ടി ചെയ്തതാണെന്ന് എനിക്കറിയാം സാർ, ഞാന് വിവരം അറിഞ്ഞതുമുതൽ ഉരുകുകയാണ്, ഒരുപാട് വൈകിയാണ് ഞാൻ അതൊക്കെ അറിഞ്ഞതെങ്കിലും അതിന് ശേഷവും എനിക്കൊന്നും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയായി. സത്യമാണോ നീ പറയുന്നത് ആരാണവർ, അവളെ കൊന്നവർ ആരാണെങ്കിലും ഞാൻ വെറുതെ വിടില്ല ഒരിക്കലും ഈ വിവരം ഞാൻ പറഞ്ഞെന്ന് ആരും അറിയരുത്, അതെന്റെ ജീവനു മാത്രമല്ല എന്റെ കുഞ്ഞിന്റെ ജീവനും ആപത്താണ്. എന്റെ കൂടപ്പിറപ്പുകൾ എന്ന് ഞാൻ വിശ്വസിച്ചിരുന്നവർ തന്നെയാണ് ദേവ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടവർ തന്നെയാണ് അവളുടെ കൊലപാതകത്തിന് കാരണക്കാർ. അരുൺ അഖിലേട്ടനും നകുലേട്ടനും ആരോഹിയും ചേർന്നാണ് ആ മഹാപാപം ചെയ്തത്, അരുണിമ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. സത്യമാണോ നീ ഈ പറയുന്നത് അവരാണോ ഈ മഹാപാപം ചെയ്തത്..?

പ്രസാദിന്റെ ശബ്ദമുയർന്നു. എനിക്കും അറിയില്ലായിരുന്നു, വളരെ വൈകിയാണ് ഞാൻ ഈ സത്യം അറിഞ്ഞത്, അനിലേട്ടൻ ഗൾഫിൽ പോയ ശേഷമാണ് ഞാൻ ഇവിടേക്ക് താമസം മാറിയത്. നിർത്താതെ കുഞ്ഞു കരയുന്നത് കൊണ്ട് അവനെയും കയ്യിലെടുത്തു കൊണ്ട് പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്തെ ഇരുട്ടിലേക്ക് മാറി അരുണെട്ടന് നകുലേട്ടനും ആരോഹിയും സംസാരിക്കുന്നത് കണ്ടത്. അവരെ അവിടെ കണ്ടപ്പോൾ കുഞ്ഞിനേയുമെടുത്ത് ഞാൻ അവരോടൊപ്പം സംസാരിക്കാമെന്ന് കരുതി അവർക്കരികിലേക്ക് ചെന്നു. യാദൃശ്ചികം ആയിട്ടാണ് അവരുടെ സംസാരം ഞാൻ ശ്രദ്ധിച്ചത്. നിങ്ങളെപ്പോലെ സ്വത്ത് മോഹിച്ചല്ല ഞാൻ എന്റെ ദേവയെ കൊല്ലാൻ കൂട്ടുനിന്നത്, ഗിരിയേട്ടൻ എന്റെ അസ്ഥിക്ക് പിടിച്ചു പോയതുകൊണ്ടാണ്, ഗിരിയുടെ ദേഹത്ത് ഒരു പോറൽ പോലും ഏൽപ്പിക്കില്ലായെന്ന് നിങ്ങൾ അന്ന് എനിക്ക് വാക്ക് തന്നതാണ്,

നിങ്ങൾക്ക് വേണ്ടത് എഴുതിയെടുത്ത ശേഷം ദേവയെ എവിടെയെങ്കിലും ഉപേക്ഷിച്ച് ഗിരീയേട്ടനെ എനിക്ക് മാത്രമായി തരാം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാനും എല്ലാത്തിനും കൂട്ടുനിന്നത്. പക്ഷേ നിങ്ങൾ എന്റെ ഗിരിയേട്ടനെ എനിക്ക് തന്നില്ല, എല്ലാരും എന്നെ ചതിച്ചു. ആരോഹി നകുലനോടും അഖിലിനോടും ദേഷ്യത്തോടെ പറഞ്ഞു. കാര്യം മനസ്സിലാക്കാതെയാണ് ആരോഹി നീ കിടന്നു തുള്ളുന്നത് അന്നും നിന്നോട് പറഞ്ഞതാണ് അവനെ കൊല്ലാതെ വേറെ വഴിയില്ലായിരുന്നു,അവൻ അഖിലിനെ കൊല്ലുമെന്ന് ഉറപ്പായപ്പോൾ എനിക്കങ്ങനെ ചെയ്യേണ്ടി വന്നു അതിന്റെ പേരിൽ നീ ഇനിയും ഞങ്ങളോടുടക്കി നിൽക്കുകയാണെങ്കിൽ നഷ്ടം നമ്മൾക്ക് തന്നെയാണ് നകുലന് ദേഷ്യം വന്നു. രക്തബന്ധം നോക്കാതെയാണ് മാമനേയും കുടുംബത്തെയും ഇല്ലാതാക്കിയത് അന്ന് അമ്മായിയെയല്ലാത്ത എല്ലാവരെയും അരിഞ്ഞു തള്ളിയാണ് നകുലനും അഖിലും ഇന്നീ കാണുന്ന നിലയിൽ എത്തിച്ചേർന്നത്, ഞങ്ങളോട് ഇടഞ്ഞു നിൽക്കാനാണ്

നിന്റെ ഭാവമെങ്കിൽ ഒരു വയറ്റിൽ കഴിഞ്ഞവരാണ് എന്ന് ഓർക്കാതെ നിന്നെയും എനിക്ക് എന്തെങ്കിലും ചെയ്യേണ്ടിവരും ഓർത്തോ..? അഖിൽ ദേഷ്യത്തോടെ ആരോഹിയോട് പറഞ്ഞു. എനിക്കറിയാം നിങ്ങൾക്കെതിരെ നിന്നാൽ നിങ്ങൾ എന്നെയും കൊന്നുകളയുമെന്ന്, ഇനി നിങ്ങൾക്ക് എന്റെ ആവശ്യമില്ല അന്ന് ഗിരി യോട് നേർക്ക് നേരെ നിന്ന് മുട്ടാൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ലായിരുന്നു, നിങ്ങളുടെ ചതി ഏറെക്കുറെ ഗിരിയേട്ടൻ മനസ്സിലാക്കി എന്ന് നിങ്ങൾക്ക് ഉറപ്പായപ്പോൾ നിങ്ങൾ ആ മനുഷ്യനെ പിന്നിൽനിന്ന് കുത്താൻ തീരുമാനിച്ചു , അതിന് കരുവാക്കിയത് എന്നെയും, എന്റെ മനസ്സിൽ ഓരോന്ന് പറഞ്ഞ് ദേവതയോട് വെറുപ്പുണ്ടാക്കി, അവൾക്കെതിരെ തിരിച്ചു ഗിരിയെ എന്നെന്നേക്കുമായി എനിക്ക് സ്വന്തമായിട്ട് തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, ഒരു ദുർബല നിമിഷത്തിൽ നിങ്ങൾ വിരിച്ച വലയിൽ ഞാൻ വീണുപോയി, അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് ഗിരിയേട്ടനെ , എന്റെ മനസ്സിലെ പുരുഷ സങ്കല്പം , ഞാൻ അത്രയേറെ സ്നേഹിച്ച ഗിരിയേട്ടന്റെ കൂടെ ദേവ ജീവിക്കുന്നത് കണ്ടപ്പോൾ അറിയാതെ എന്റെ ഉള്ളിൽ അവളോട് ദേഷ്യം തോന്നി

അത് നിങ്ങൾ മുതലെടുത്തു, എന്നെ ഓരോന്ന് പറഞ്ഞ് അവൾക്കെതിരെ തിരിച്ച് അവസാനം അവർക്കുള്ള പാലിൽ ഉറക്കഗുളിക കലക്കി നിങ്ങൾ തന്നെ എന്റെ കയ്യിൽ തന്നു ആ പാതകം എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു, ഇപ്പോൾ നിങ്ങളുടെ ആവശ്യം കഴിഞ്ഞപ്പോൾ എന്നെ ഇല്ലാതാക്കുമെന്ന് ഭീഷണി, ആരോഹി പുച്ഛത്തോടെ അവരെ നോക്കി . വെറുതെ ഒന്നുമല്ലല്ലോ കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനിയിൽ ഞങ്ങൾക്കൊപ്പം തന്നെ ഒരു സ്ഥാനം നിനക്കും തന്നിട്ടുണ്ട്, ഇന്നുവരെ നിന്റെ അഭിപ്രായത്തിന് എതിരെ ഞങ്ങൾ ആരും നിന്നിട്ടില്ല, പക്ഷേ എന്ത് കാര്യം വന്നാലും എതിർത്തു നിൽക്കുന്ന നിന്റെ ഈ സ്വഭാവം ശരിയല്ല, ഇപ്പോ നിന്റെ മനസ്സിൽ എല്ലാം ഒറ്റയ്ക്ക് വെട്ടിപ്പിടിക്കണം എന്നാണ് അത് നടക്കില്ല, അങ്ങനെ ഒറ്റയ്ക്ക് വെട്ടിപ്പിടിക്കാൻ അല്ല ഞങ്ങൾ ഇത്രയും കഷ്ടപ്പെട്ടത്, കൂടെ നിൽക്കുന്നതാണ് നിനക്ക് നല്ലത്, അല്ലെങ്കിൽ ഇല്ലാതാക്കിയവരുടെ കൂട്ടത്തിൽ നിന്റെ പേരും ഉണ്ടാവും ഓർത്തോ നകുലന്റെ വാക്കുകളിൽ ആരോഹിയോടുള്ള ദേഷ്യം പ്രകടമായിരുന്നു.

അതെ കാളിയാർ മഠത്തിൽ എനിക്കും ഒരു അവകാശം ഞാൻ ചോദിച്ചു വാങ്ങിയത് തന്നെയാണ് എനിക്കിട്ട് കിട്ടിയതൊന്നും ഞാൻ സന്തോഷത്തോടെ ഏറ്റുവാങ്ങിയതല്ല, മനസ്സിൽ ഇപ്പോഴും ഗിരീയേട്ടൻ തന്നെയാണ് ആ ഒരു നോവുള്ളിൽ കെടാതെ കിടക്കുന്നുണ്ട്, ഏട്ടന്റെ സ്ഥാനത്തേക്ക് ആണുംപെണ്ണും കെട്ട യാദവ് വന്നു എന്ന് വിചാരിച്ച് എന്റെ മനസ്സ് മാറില്ല, യദുവിനോട് എനിക്കെന്നും പുച്ഛമാണ് എന്റെ മനസ്സിലേ പുരുഷ സങ്കല്പത്തിന്റെ ഏഴയലത്ത് അയാൾ എത്തില്ല, പിന്നെ എല്ലാർക്കും മുമ്പിലും കെട്ടിയാടിയ വേഷം തകർത്ത് അഭിനയിക്കുന്നു, ഇതാണോ നിങ്ങൾ എനിക്ക് നേടി തന്ന ജീവിതം ഗിരീയേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ എത്ര സന്തോഷിച്ചേനെ , നീ ഇങ്ങനെ പറഞ്ഞത് തന്നെ ആവർത്തിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല, ഉള്ള ജീവിതം കൊണ്ട് തൃപ്തിപ്പെടാൻ നോക്ക്,

ഞങ്ങളോട് എതിർത്തുനിൽക്കാനാണെങ്കിൽ നീ അനുഭവിക്കും, ഈ പ്രോജക്ടിന്റെ പേരിൽ നീ എതിർപ്പു പ്രകടിപ്പിച്ചാൽ മേലും കീഴും നോക്കില്ല ഞാൻ ഓർത്തോ നകുലൻ അതും പറഞ്ഞ് തിരിഞ്ഞു നടന്നതും മുമ്പിൽ എല്ലാം കേട്ടു നിൽക്കുന്ന അരുണിമയെ കണ്ട് അവൻ ഒന്ന് ഞെട്ടി. നകുലൻ അമ്പരന്ന് നിൽക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് അഖിലും ആരോഹിയും അരുണിമയെ കാണുന്നത്, അവൾ എല്ലാം കേട്ടെന്ന് ഉറപ്പാണ്, കുഞ്ഞിനെ ഒരു കൈ കൊണ്ടു മാറോടടക്കി പിടിച്ചു ദേഷ്യത്തോടെ അവരെ മൂന്നുപേരെയും അവൾ നോക്കി, ഇരുകണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ട്. പതിയെ അവളുടെ ദൃഷ്ടി ആരോഹിയിൽ മാത്രം തറഞ്ഞു നിന്നു. അവളുടെ മുഖം രൗദ്രമാവാൻ തുടങ്ങി. ദേഷ്യത്തോടെഅവൾ ആ രോഹിയുടെ നേർക്കടുത്തു.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story