💕കാണാച്ചരട് 💕: ഭാഗം 63

kanacharad

രചന: RAFEENA MUJEEB

" അപർണ്ണയെ കാണാൻ താൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രസാദ് അവിടെത്തന്നെ അവരോടൊപ്പം കൂടി അപർണ്ണയെ കാണാൻ പോകുന്ന വിവരവും അവളെ കുറിച്ചുള്ള കാര്യങ്ങളും അനിരുദ്ധനെ വിളിച്ചു പ്രസാദ് തന്നെ അറിയിച്ചു. എല്ലാം വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് അനിരുദ്ധൻ വീണ്ടും അവരെ ഓർമ്മിപ്പിച്ചു. അപർണ്ണയെ കാണുമ്പോൾ അവളോട് പറയാനുള്ള കാര്യങ്ങളെല്ലാം അവർ പരസ്പരം സംസാരിച്ചു. സംസാരത്തിനിടയിൽ പലതവണ പ്രസാദിന്റെ കണ്ണുകൾ ദേവയിലേക്ക് മാത്രമൊതുങ്ങി. അവളത് ശ്രദ്ധിക്കുന്നത് കാണുമ്പോൾ അയാൾ ദൃഷ്ടി മാറ്റും. ദേവയ്ക്കത് അരോചകമായി തോന്നാൻ തുടങ്ങി. പണ്ട് കോളേജിൽ പഠിച്ചിരുന്ന സമയത്ത് ക്ലാസ്സെടുക്കുന്നതിനിടയിൽ തന്നെ മാത്രം നോക്കുന്ന ആ പ്രസാദ് സാറിനെ അവൾക്ക് ഓർമ്മ വന്നു.

അന്നൊക്കെ ആയാൾ നോക്കുമ്പോൾ അരുണിമയും ശ്വേതയും ആരോഹിയുമൊക്കെ തന്നെ കളിയാക്കി ഒരു പരുവം ആക്കാറുണ്ട്. അവർ കളിയാക്കുമ്പോൾ ആ ദേഷ്യം മുഴുവൻ സാറിനോട് തോന്നിയിരുന്നു, അവരോട് പിണങ്ങി മാറി ഇരിക്കുന്നതും ഒരു പതിവായിരുന്നു, ആ ഓർമ്മകളിലൂടെ കടന്നു പോയപ്പോൾ അവൾക്ക് ചെറുതായി ഒരു നോവനുഭവപ്പെട്ടു. അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി. അവിടെ ജാനകി യോടൊപ്പം തന്റെ ജോലിയിൽ ശ്രദ്ധിക്കാൻ തുടങ്ങി. കിച്ചനും ആമിയും കുട്ടികളോടൊപ്പം അവരെയും കളിപ്പിച്ചു ഹാളിലും കൂടി ************ വൈകീട്ട് ആമിയേയും കൊണ്ട് പുറത്തുപോകാനിറങ്ങുമ്പോഴാണ് ദേവ "സാർ " എന്നും വിളിച്ച് അകത്തുനിന്നും ഓടിവന്നത്. പ്രസാദ് അവളെ തന്നെ സൂക്ഷിച്ചു നോക്കി. അടുക്കളയിലെ ജോലി കാരണം വിയർത്ത് കുളിച്ചു നിൽക്കുകയാണവൾ, വിയർപ്പ് കണികകൾ മുഖത്ത് തുള്ളിതുള്ളിയായി കാണുന്നുണ്ട്, സായാഹ്ന വെയിലിന്റെ കിരണങ്ങൾ അവയെല്ലാം സ്വർണ്ണ തുള്ളികൾ ആക്കി മാറ്റിയിട്ടുണ്ട്. ,

അലസമായി കെട്ടിവെച്ച മുടിയിൽ നിന്ന് ചിലത് മുഖത്തേക്ക് ഊർന്നിറങ്ങിയിട്ടുണ്ട്,. ആ മുഖത്ത് മുടി അങ്ങനെ കിടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്. അവൾ സാരിത്തലപ്പുകൊണ്ട് മുഖം തുടച്ചു വൃത്തിയാക്കി കൊണ്ട് സാറിനരികിലേക്ക് വന്നു. ദേവയെ തന്നെ മതി മറന്ന് നോക്കി നിൽക്കുകയാണയാൾ. സാർ... ദേവ വീണ്ടും വിളിച്ചപ്പോൾ അയാൾ തന്റെ മുഖം പെട്ടെന്ന് വെട്ടിച്ചു. എനിക്കൊരു കാര്യം പറയാനുണ്ട് ദേവ മടിച്ചുമടിച്ച് പറഞ്ഞു. പ്രസാദ് എന്താണെന്നുള്ള അർത്ഥത്തിൽ ദേവയെ നോക്കി. ഗിരിയേട്ടൻ മരിച്ചിട്ട് ആറുവർഷം ആവാറായി,. എന്റെ അല്ലി മോൾക്ക് അഞ്ച് വയസ്സും ആവാറായി തുടങ്ങി,. ജനിക്കാൻ പോകുന്ന മകളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു ആ മനുഷ്യന്. പക്ഷേ സ്വന്തം മകളെ ഒരു നോക്ക് കാണാൻ പോലും ആ മനുഷ്യന് ഭാഗ്യം കിട്ടിയില്ല,. ഈശ്വരൻ മാരോടുള്ള വിശ്വാസം എനിക്കന്ന് നഷ്ടപ്പെട്ടതാണ് , അവരുണ്ടായിരുന്നേൽ എനിക്കീ ഗതി വരില്ലായിരുന്നു. വിശ്വാസം ഉണ്ടായിട്ടല്ല മകൾ എന്ന നിലയ്ക്ക് അല്ലിമോൾക്ക് തന്റെ അച്ഛന് ചെയ്യാനിനി ആകെയുള്ളതും

ഗിരി ഏട്ടന് തന്റെ മോളിൽ നിന്ന് ആകെ ഇനി കിട്ടാനുള്ളതും അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി കർമ്മങ്ങൾ ചെയ്യുക എന്ന് മാത്രമാണ്. അതുകൊണ്ട് എനിക്ക് എന്റെ ഗിരിയേട്ടന്റെ കർമ്മങ്ങൾ ഞങ്ങളുടെ മോളെക്കൊണ്ട് ചെയ്യിപ്പിക്കണം എന്നുണ്ട് അതിനെന്നെ സഹായിക്കണം. ദേവ ഇരുകൈകളും കൂപ്പി പ്രസാദിന്റെ മുന്നിൽ നിന്നു. അതിന് നീ ഇങ്ങനെ അപേക്ഷയുമായി നിൽക്കേണ്ട കാര്യമൊന്നുമില്ല ദേവനന്ദ! എത്ര റിസ്ക് എടുത്തായാലും നമുക്ക് ചടങ്ങുകൾ നടത്തണം ആ ഒരു വാക്ക് പോരെ നിനക്ക്. പ്രസാദ് ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞ് ആമിക്കൊപ്പം കാറിൽ കയറി. ദേവ അവർ പോകുന്നത് കണ്ണിൽ നിന്ന് മായുന്നത് വരെ നോക്കി നിന്നു ആമിയെ കോഫി ഹൗസിന് മുൻപിൽ ഇറക്കിവിട്ട് നിങ്ങൾ സംസാരിക്കെന്നും പറഞ്ഞു കിച്ചൻ കാറുമായി എങ്ങോട്ടോ പോയി.

കായലിനോട് ചേർന്നാണ് ആ കോഫി ഹൗസ് സ്ഥിതിചെയ്യുന്നത്. നല്ല തിരക്കുള്ള കടയാണെങ്കിലും സ്വസ്ഥമായ ഒരു അന്തരീക്ഷമാണ് അവിടെ. കായലിലേക്ക് നോക്കി സമാധാനത്തോടെ ഇരുന്നു ചായ കുടിക്കാം. മനസ്സ് എത്ര കാലങ്ങി മറിഞ്ഞാലും വെള്ളത്തിലേക്ക് നോക്കുമ്പോൾ ഒരു പ്രത്യേക സമാധാനമാണ്. അതാകും ഇവിടം ഇത്ര തിരക്ക്. അകത്തേക്ക് കയറുമ്പോൾ പതിവ് തിരക്കൊന്നും ആ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നില്ല. ഉച്ചത്തിൽ തുറന്നുവെച്ച ടെലിവിഷനിലേക്കാണ് അതിനകത്തേക്ക് കയറുമ്പോൾ ആദ്യം ശ്രദ്ധ പോകുന്നത്. പലരും ന്യൂസും കണ്ടുകൊണ്ടാണ് ചായ കുടിക്കുന്നത് എല്ലാവരെയും ഒന്നു നോക്കി ആമീ കായലിനരികിലുള്ള സീറ്റിലേക്ക് പോയി. അവിടെയിരുന്ന് നോക്കിയാൽ കായൽ കാഴ്ചകൾ കാണാം, അടുത്തൊന്നും ആരും ഇല്ലാത്തതുകൊണ്ട് സ്വസ്ഥമായി തങ്ങൾക്ക് സംസാരിക്കുകയും ചെയ്യാം. അവൾ രണ്ടു കോഫിയും പറഞ്ഞു അപർണ്ണയ്ക്ക് വേണ്ടി കാത്തിരുന്നു കായലിലെ കാഴ്ചകളേറെ മനോഹരമുള്ളതാണ്,

ഇളവെയിലിലെ സ്വർണ്ണ പ്രഭ കാരണം വെള്ളം തിളങ്ങുന്നുണ്ട്, ഇടയ്ക്കുള്ള ചെറിയ കാറ്റ് കാരണം കായലിലെ വെള്ളങ്ങൾ ഓണം ഉണ്ടാക്കി ഒഴുകുന്നുണ്ട്. നല്ല രസമുള്ള കാഴ്ച്ച. അവൾ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പുഞ്ചിരിയോടെ അപർണ്ണ അങ്ങോട്ട് വരുന്നത് കണ്ടത്. അവളെ കണ്ടതും ആമി എഴുന്നേറ്റു പോയി അവളെ കെട്ടിപ്പിടിച്ചു. എത്ര നാളായി ടീ നിന്നെ ഇങ്ങനെയൊന്ന് സന്തോഷത്തോടെ കണ്ടിട്ട്....? അപർണ്ണ അവളെ ചേർത്ത് പിടിച്ചു നെറുകയിലൊരു ഉമ്മ കൊടുത്തു. ഒരുപാട് സമയം അവർ പഴയ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. അവരുടെ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഇപ്പോൾ നല്ല നിലയിലാണ്. ആമി ഒഴികെ. ആമി വീണ്ടും പഠിക്കാൻ തുടങ്ങി എന്ന് കേട്ടപ്പോൾ അപർണ്ണയ്ക്ക് ഒത്തിരി സന്തോഷമായി,. ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് ആമി ദേവയുടെ കാര്യം പറയുന്നത്, എന്തും എടുത്തുചാടി ചെയ്യുന്ന ഒരു സ്വഭാവമാണ് അപർണ്ണയുടേത്. അതുകൊണ്ട് തന്നെ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ വളരെ പ്രയാസമാണ്.

എല്ലാം പറഞ്ഞ് ഇപ്പോഴുള്ള സാഹചര്യവും അവൾക്ക് മനസ്സിലാക്കി കൊടുത്തതിനു ശേഷമാണ് അവളൊന്നടങ്ങിയത്. അല്ലെങ്കിൽ പെണ്ണ് ആവേശംമൂത്ത് ഒരു വെട്ടുകത്തിയും എടുത്തു നകുലന്റെയോ അകിലിന്റെയോ അടുത്തേക്ക് ചെല്ലും. അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും, കാളിയാർ മഠത്തിലെ പുതിയ ലീഗൽ അഡ്വൈസർ ആയി ചാർജ് എടുക്കാൻ താൻ തയ്യാറാണെന്ന് അവൾ അറിയിച്ചു. അവിടെ ഇരുന്നു കൊണ്ട് തന്നെ അവർ പരസ്യത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചു. നാകുലനാണ് ഫോൺ എടുത്തത്. താൻ വിളിച്ച കാര്യം അപർണ്ണ അറിയിച്ചപ്പോൾ അവളെ കുറിച്ചുള്ള വിശദമായ ബയോഡാറ്റ കമ്പനിയിലേക്ക് അയക്കാൻ പറഞ്ഞു. അത് ചെക്ക് ചെയ്തിട്ട് തിരിച്ചുവിളിക്കാമെന്നും നകുലൻ പറഞ്ഞു. അപർണ്ണ അപ്പോൾതന്നെ തന്റെ ബയോഡേറ്റ അവർക്കുമെയിൽ ചെയ്തുകൊടുത്തു.അവർ തിരിച്ചു വിളിക്കാൻ വേണ്ടി കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ നകുലൻ ഇങ്ങോട്ട് വിളിച്ചു. വലിയ പേരുകേട്ട വക്കീലാണല്ലോ...? എന്നിട്ടെന്താ ഇങ്ങനെ ഒരു ജോലി അന്വേഷിക്കുന്നത്...?

നകുലൻ സംശയത്തോടെ ചോദിച്ചു. അതെന്താ കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനിയിലെ ജോലി അത്രയ്ക്ക് മോശമാണോ...? അപർണ്ണയുടെ തിരിച്ചുള്ള ചോദ്യം കേട്ട് നകുലൻ മറുപടിയില്ലാതെ നിന്നു. ഇവളിത് നശിപ്പിക്കും ആമി തലയിൽ കൈവെച്ചു പറഞ്ഞു. ഞാൻ അന്വേഷിച്ചപ്പോൾ കേരളത്തിലെ നമ്പർ വൺ ഗ്രൂപ്പ് ഓഫ് കമ്പനി ആണ് കാളിയാർ മഠം. ആ കമ്പനിയിലെ ലീഗൽ അഡ്വൈസർ ആയി ജോലി ചെയ്യുന്നത് എനിക്ക് അഭിമാനമുള്ള കാര്യമാണ്, നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ എന്നെ വിവരം അറിയിച്ചാൽ മതി. നിങ്ങളെ ഞങ്ങളുടെ കമ്പനിയുടെ ലീഗൽ അഡ്വൈസർ ആയി നിയമിക്കാൻ ഞങ്ങൾക്ക് താല്പര്യമേയുള്ളൂ, വിരോധമില്ലെങ്കിൽ നമ്മൾക്ക് നേരിൽ കണ്ട് സംസാരിക്കാം. നാളെ ഇവിടെ വരെ ഒന്ന് വരണം. നകുലൻ അതു പറഞ്ഞപ്പോൾ അപർണ്ണ തമ്പ് ഉയർത്തി സക്സസ് എന്ന രീതിയിൽ ആമിയെ നോക്കി. നാളെ തന്നെ നേരിൽ കാണാം എന്നു പറഞ്ഞു അപർണ്ണ ഫോൺ വെച്ച്. പദ്ധതിയുടെ ആദ്യ ഘട്ടം വിജയിച്ച സന്തോഷത്തിൽ ആമി അവളെ കെട്ടിപ്പിടിച്ചു.

കുറച്ചുസമയം രണ്ടുപേരും സംസാരിച്ച് അവിടെനിന്നും ഇറങ്ങി. അപർണ്ണ ബിൽ കൗണ്ടറിലേക്ക് പോയപ്പോൾ ആമി അവിടെയുള്ള ടിവിയിലേക്ക് നോക്കിനിന്നു. കായിക വർത്തകളായിരുന്നു അപ്പോൾ. കേരളത്തിനു വേണ്ടി അടുത്ത സീസണിൽ കളിക്കിറങ്ങുന്നവരെ ഓരോരുത്തരെയായി പരിചയപ്പെടുത്തുന്നുണ്ട്, ആമി വെറുതെ അതിലേക്ക് തന്നെ നോക്കി നിന്ന്. പെട്ടന്നാണ് തനിക്ക് പരിജയമുള്ള ഒരു മുഖം ആമിയുടെ ശ്രദ്ധയിൽപ്പെട്ടത്. അവൾ വീണ്ടും വീണ്ടും ആ മുഖത്തേക്ക് തന്നെ നോക്കി. ശരീരമാകെ തളരുന്നത് പോലെ അവൾക്ക് തോന്നി. അപ്പൂ.... അവൾ അപർണ്ണയെ നീട്ടിവിളിച്ചു. അവളുടെ വിളി കേട്ട് അപർണ്ണ ഓടി അവളുടെ അരികിലേക്ക് വന്നു. അവളെ കണ്ടതും ആമി ആ ടിവിയിലേക്ക് വിരൽചൂണ്ടി അപർണ്ണയെ നോക്കി. അതിലെ ആളെ കണ്ടതും അപർണ്ണ വിശ്വാസം വരാതെ ആമിയെ നോക്കി.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story