💕കാണാച്ചരട് 💕: ഭാഗം 86

kanacharad

രചന: RAFEENA MUJEEB

 " അപ്പുവിനോട് സംസാരിച്ചശേഷം കുറച്ചു സമയം കൂടി ആമി ആ കുളപ്പടവിൽ തന്നേയിരുന്നു. അതിനുശേഷം അവിടെ നിന്നും എഴുന്നേറ്റ് വീട്ടിലേക്ക് നടന്നു. അവിടെ അവളുടെ വരവും കാത്ത് ക്ഷമ സിറ്റൗട്ടിൽ തന്നെ നിൽപ്പുണ്ട്. ക്ഷമയെ കണ്ടിട്ടും കാണാത്ത പോലെ അകത്തേക്ക് കയറാൻ നിന്ന അവൾക്കു മുൻപിൽ തന്റെ കൈകൾ തടസ്സമായി ഉയർത്തിക്കൊണ്ട് ക്ഷമ നിന്നു. തനിക്ക് കുറുകെ അവളുടെ കൈകൾ നീണ്ടു വന്നതും ആമി സംശയത്തോടെ അവളെ നോക്കി. രണ്ടുപേരും പരസ്പരം കൊമ്പുകോർത്തു നിൽക്കുന്നത് കണ്ടപ്പോൾ തനവും അങ്ങോട്ടേക്ക് വന്നു. തനുവിനെ കണ്ടതും ക്ഷമയുടെ മുഖത്ത് ഒരു വിജയിയുടെ പുഞ്ചിരി ഉയർന്നു. " ഹാ...!! വന്നല്ലോ ഞാൻ നിങ്ങളെ രണ്ടിനെയും കാത്തിരിക്കുകയായിരുന്നു.' നീ എന്തൊക്കെയാ നല്ല സ്ത്രീകളെ കുറിച്ച് പറയുമ്പോൾ പറയാറ്...??അതിനു ഉദാഹരണം പറയാറ് ഇവളേയും അല്ലേ....?? ഇവളെ പറയുമ്പോൾ നിനക്ക് നൂറുനാവാണ് ല്ലോ...?? താലിയില്ലാതെ ഒരു പെണ്ണ് ഗർഭിണിയാകുന്നതും പ്രസവിക്കുന്നതുമൊന്നും നമ്മുടെ ലണ്ടനിൽ അത്ര വലിയ കാര്യമൊന്നുമല്ല.

ഭൂരിഭാഗം പേരും ഇപ്പോൾ ലിവിങ് ടുഗദർ എന്നും പറഞ്ഞല്ലേ ജീവിക്കുന്നത്...?? പക്ഷേ ഈ കേരളത്തിൽ അങ്ങനെയൊരു സംഭവം നടന്നാൽ ആ പെണ്ണിന് സമൂഹം ചാർത്തിക്കൊടുക്കുന്ന ഒരു പേരുണ്ട് "പിഴച്ചവൾ"....!! ആമിയെ നോക്കി അഹങ്കാരത്തോടെ ഒന്ന്പുഞ്ചിരിച്ചവൾ തുടർന്നു. അങ്ങനെ താലിയില്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ പ്രസവിച്ച ഇവളാണോ നിങ്ങളുടെയൊക്കെ കണ്ണിൽ ഉത്തമ സ്ത്രീ..??ഇവളെ കണ്ടു പഠിക്കാനാണോ നീയൊക്കെ എന്നോട് പറഞ്ഞത്,....? ഇത് ക്ഷമവാര്യർ ആണ് മറ്റൊരാളെ കണ്ടു പഠിക്കേണ്ട ഗതികേട് എനിക്ക് ഈ നിമിഷം വരെയും വന്നിട്ടില്ല അതും ഇവളെ പോലെ പിഴച്ചവളെ.. എത്ര മോഡേണാണെന്ന് പറഞ്ഞാലും, വിവാഹമുറപ്പിച്ച നമ്മൾ തമ്മിൽ പോലും അരുതാത്തതൊന്നും നടന്നിട്ടില്ല. ആ എന്നെയാണോ നീ ഇവളുമായി താരതമ്യം ചെയ്തത്...?? എനിക്ക് ലജ്ജ തോന്നുന്നു താനു.. ക്ഷമ പുച്ഛത്തോടെ ആമിയെ നോക്കിക്കൊണ്ട് തനവിനോട് പറഞ്ഞു. ആമി ക്ഷമയ്ക്കൊരു മറുപടി കൊടുക്കാനാവാതെ തലതാഴ്ത്തി നിൽക്കുകയാണ്.

അവളുടെ ആ നിൽപ്പ് കൂടി കണ്ടപ്പോൾ ക്ഷമ പറയുന്നതിൽ എന്തോ കാര്യമുണ്ടെന്ന് താനവിനും മനസ്സിലായി.. അവളിൽ നിന്ന് അങ്ങനെയൊരു കാര്യം അവനും പ്രതീക്ഷിച്ചില്ല. അതിന്റെ ഒരു വിഷമം അവന്റെ മുഖത്തുണ്ടായിരുന്നു. "അവളുടെ നിൽപ്പ് കണ്ടില്ലേ....!!അല്ലെങ്കിൽ നൂറുനാവാണല്ലോ.. എന്തെങ്കിലും പറയുമ്പോൾ.. ഇപ്പോൾ എന്തെങ്കിലും അവൾ എതിർത്തു പറയുന്നുണ്ടോ എന്നൊന്നു നോക്ക്. കണ്ടവന്റെയൊക്കെ കൂടെ അഴിഞ്ഞാടി വയറ്റിലുമായി വന്നിട്ട് അവളിവിടെ പതിവ്രത കളിക്കാൻ നോക്കുന്നു. ഏതോ ഒരു കാമപ്രാന്തന്റെ കാമ വേളിക്ക് കിടന്നു കൊടുത്തിട്ട് അവൾക്കൊരു കുഞ്ഞിനേയും കൊടുത്തവൻ മുങ്ങി. അങ്ങനെയൊരു നെറികെട്ടവനെ പ്രേമിച്ച ഇവളെയൊക്കെ എന്ത് വിളിക്കണം. ക്ഷമ ഒരു പരിഹാസച്ചിരിയോടെ ആമിയെ നോക്കി പറഞ്ഞുതീർന്നതും അവളൊട്ടും പ്രതീക്ഷിക്കാതെ അവളുടെ കാരണം പുകച്ച് ആമി അടിച്ചതും ഒരുമിച്ചായിരുന്നു.

ആമിയുടെ മുമ്പിൽ അഹങ്കാരത്തോടെ നിന്നിരുന്ന ക്ഷമയ്ക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ആ അടി. അതുകൊണ്ട് തന്നെ അവൾ വേച്ചു പുറകിലേക്ക് വീഴാൻ പോയി. " ടീ നീ എന്നെ അടിച്ചോ...? എന്നും പറഞ്ഞ് ക്ഷമ അവൾക്ക് നേരെ കൈ ഉയർത്തിയതും ആമി അവളുടെ ഒരു കൈ കൈകൊണ്ടവളുടെ കൈ പിടിച്ചു മറുകൈകൊണ്ട് മറ്റേ കവിളിലും ആഞ്ഞടിച്ചു. "നിന്റെ പുഴുത്ത നാവുകൊണ്ടിനി ഒരിക്കൽ കൂടി എന്റെ അരവിയെ പറഞ്ഞാൽ ആ നാവ് ഞാൻ പിഴുതെറിയും . അങ്ങനെ കണ്ടവളുമാരുടെ കൂടെ കിടന്ന് കാമം തീർക്കുന്ന ഒരു കാമവെറിയല്ലെടീ എന്റെ അരവിന്ദ്. അവൻ ജീവിതത്തിൽ തൊട്ട് ഏക പെണ്ണ് ഞാനാണ്.. എനിക്കുമാത്രമേ അവൻ അവനെ നൽകിയിട്ടുള്ളൂ... എന്നിടവൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതവന്റെ പെണ്ണാണെന്നുള്ള ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ്..

ജീവിത സാഹചര്യങ്ങളാണ് ഞങ്ങളെ അകറ്റിയത്.. അവനെന്നെ ചതിച്ചുവെന്ന് ഞാൻ വിശ്വസിക്കാത്തിടത്തോളം കാലം മറ്റൊരാളും അവനെ പറയുന്നത് ഞാൻ കേട്ടു നിൽക്കില്ല. എന്റെ അരവിയെ എനിക്കറിയാം അവൻ ഒരിക്കലും എന്റെയടുത്ത് കാമം തീർക്കില്ല. അവന്റെ കുഞ്ഞിനെ ഞാൻ പ്രസവിച്ചിട്ടുണ്ടെങ്കിൽ അവൻ എന്റെയരികിലേക്ക് തന്നെ മടങ്ങിയെത്തും.. അതുവരെ അവൻ സ്വതന്ത്രമായി പറക്കട്ടെ.. നിന്നെപ്പോലെ കെട്ടാൻ പോകുന്നവൻ കൈ വിട്ടു പോകുമോ എന്ന് പേടിച്ച് പുറകെ ഏതുനിമിഷവും നിഴലുപോലെ നടക്കേണ്ട ഗതികേടെനിക്ക് വന്നിട്ടില്ല. അവൻ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടെങ്കിലും അവൻ തിരിച്ചുവരും എന്റെ അടുത്തേക്ക് തന്നെ.ആ ഒരു കാര്യം കൊണ്ട് എന്നെ ചോദ്യം ചെയ്യാൻ നീ വളർന്നിട്ടില്ല.അതിന് നീ ശ്രമിച്ചാൽനീ തോറ്റു പോകുകയേയുള്ളൂ ക്ഷമാ....

ഞാനൊന്ന്റിഞ്ഞു വിളയാടിയാൽ സ്വന്തമെന്ന് നീ ധരിച്ചിരിക്കുന്നതെല്ലാം നിനക്ക് നഷ്ടപ്പെടും.. എന്റെ ക്ഷമയെ നീ വെറുതെ പരീക്ഷിക്കരുത് .. എന്റെ അരവിയെ കുറിച്ച് മോശം പറയാൻ ഞാൻ ആരെയും അനുവദിക്കില്ല അവളെ നോക്കി ഒരു താക്കീതോടെ പറഞ്ഞ് ആമി അകത്തേക്ക് പോയി. അവൾ പറയുന്നതെല്ലാം ഇരുകൈകളും തന്റെ കവിളിൽ പൊത്തിപ്പിടിച്ച് ക്ഷമ കേട്ടുകൊണ്ട് നിന്നു. പ്രതികരിക്കാൻ അവൾ മുതിർന്നില്ല കാരണം ആമിയുടെ കണ്ണിൽ ജോലിക്കുന്ന തീജ്വാല അവളെ ദഹിപ്പിക്കാൻ പാകത്തിനുള്ളവയായിരുന്നു ആമി അകത്തേക്ക് പോയതും അവൾ തനവിനെ രൂക്ഷമായി നോക്കി. "നിന്റെ മുമ്പിലിട്ടല്ലേ തനൂ അവളെന്നെ നോവിച്ചത് എന്നിട്ട് നീ അത് കണ്ടുകണ്ട് നിന്നല്ലോ...?ഒരു വാക്കുപോലും അവൾക്കെതിരെ നീ സംസാരിച്ചില്ല...!!" " ഞാനെന്തിന് സംസാരിക്കണം..!! വെറുതെ പോയ അവളെ വിളിച്ചു വരുത്തി അടി കിട്ടാൻ പാകത്തിന് ഓരോന്ന് ചൊറിഞ്ഞു സംസാരിച്ചത് ആരാ....? മറ്റൊരാളുടെ കാര്യത്തിൽ ഇടപെടരുതെന്ന് നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു.അവളുടെ സംസ്കാരത്തെ ചോദ്യം ചെയ്യാൻ നിനിക്കെന്തവകാശം...??

അവളെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് നീ ഒരു കാര്യം മറന്നു.. പലതവണ വികാരഭരിതയായി നീ എന്റെ മുമ്പിൽ വന്നിട്ടുണ്ട്.. അന്നൊക്കെ ഞാൻ അതിനെ എതിർക്കാതെ നിന്റെ ഇഷ്ടത്തിന് നിന്നു തന്നിട്ടുണ്ടെങ്കിൽ വിവാഹത്തിനുമുമ്പ് ചുരുങ്ങിയത് രണ്ടു മൂന്നു തവണയെങ്കിലും നീ പ്രസവിച്ചേനെ.. അങ്ങനെയുള്ള നിനക്ക് മറ്റൊരാളെ കുറ്റപ്പെടുത്താൻ അവകാശമില്ല ക്ഷമ..!! സ്വന്തം കാര്യം നോക്കി ജീവിക്കാൻ ഇനിയെങ്കിലും പഠിക്ക്." നിനക്കിപ്പോഴും അവളോടുള്ള ഇഷ്ടം കുറഞ്ഞിട്ടില്ലല്ലേ തനൂ...??ഇപ്പോഴും അവളെ പൊക്കി പിടിച്ച് തന്നെയാണ് നിന്റെ സംസാരം.!!" " അവളോട് എനിക്കങ്ങനെ പ്രത്യേകിച്ച് ഒരു ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല.പക്ഷേ ഇപ്പോൾ ബഹുമാനം കൂടി താൻ സ്നേഹിച്ചവനെ ആരുടെ മുൻപിലും നാണം കെടുത്താതെ അവൾ പൊതിഞ്ഞു പിടിച്ചിരിക്കുന്നു. അവൻ തന്നെ പറ്റിച്ചോ ഇല്ലയോ എന്നവൾക്ക് ഇപ്പോഴും അറിയില്ല എങ്കിലും അവൻ തന്നെ ഒരിക്കലും പറ്റിക്കില്ല എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. മറ്റൊരാൾക്കും തന്റെ ജീവിതം കൊടുക്കാതെ അവനുവേണ്ടി അവൾ ഇപ്പോഴും കാത്തിരിക്കുന്നു ഇതാണ് യഥാർത്ഥ പെണ്ണ്. എന്തൊക്കെ കാരണം കൊണ്ട് പ്രണയിച്ചവൻ ചതി ചെയ്താലും അവനെ ഒരു നിമിഷത്തേക്കെങ്കിലും വെറുക്കാനോ കുറ്റപ്പെടുത്താനോ യഥാർത്ഥ പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന ഒരു പെണ്ണിനുമാവില്ല.

അച്ഛനില്ലാതെ ഒരു കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നിട്ട് പോലും അവളുടെ കണ്ണുകളിൽ അവനോടുള്ള പ്രണയം ഇപ്പോഴും കാണാൻ കഴിയും. ശരിക്കും ആമി ഇപ്പോളെനിക്കൊരു അത്ഭുതമാണ് ക്ഷമയെ നോക്കി അത്രയും പറഞ്ഞു തനവ് അകത്തേക്ക് പോയി. തനവ് അവളെ ഇപ്പോഴും പുകഴ്ത്തി സംസാരിക്കുന്നത് സഹിക്കാൻ കഴിയാതെ ക്ഷമ ഇരുകവിളിലും പൊത്തിപ്പിടിച്ച് ദേഷ്യത്തോടെ അവിടെനിന്നു. റൂമിലെത്തിയതും ആമി അച്ചുവിനെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞു. ക്ഷമയ്ക്ക് മുമ്പിൽ ഒരു തുള്ളി കണ്ണുനീർ പോലും വീഴാതെ അവൾ പിടിച്ചു നിന്നെങ്കിലും ഉള്ളിൽ പൊട്ടിക്കരയുകയായിരുന്നു അവൾ കാര്യം മനസ്സിലാകാതെ അച്ചു അവളെ സംശയത്തോടെ നോക്കി. ആമി നടന്ന സംഭവമെല്ലാം അവളോട് പറഞ്ഞു. അത് കേട്ടപ്പോൾ അച്ചുവിന് ദേഷ്യം വന്നു.നീ എന്തിനാ ഇതൊക്കെ സാഹിച്ചു നിൽക്കുന്നത്....? നിനക്ക് പറയാമായിരുന്നില്ലേ നിന്റെ അരവിന്ദാണ് തനവെന്ന് . നീ പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാണ് തൊട്ടു മുൻപിൽ നിൽക്കുന്നതെന്ന്...?? " എന്ത് ധൈര്യത്തിൽ ഞാനത് പറയും...?

അത് അരവിയാണെന്ന് തെളിയിക്കുന്ന ഒന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഒരു നോട്ടത്തിൽ പോലും അരവിയാണെന്ന് തെളിയിക്കുന്ന ഒരു സൂചനയും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. മനോരോഗിയായ ഒരു പെണ്ണ് ഭ്രാന്ത് പുലമ്പുന്നതായിട്ടേ എല്ലാരും കണക്കാക്കു.വെറുതെ അവരുടെ മുൻപിൽ ഞാൻ ഒരു കോമാളിയാവണോ..? വിഷമിക്കാതെ മോളെ... ഇത് ഇങ്ങനെ വിട്ടാൽ ശരിയാവില്ലഎന്തെങ്കിലും ഒരു വഴി പെട്ടെന്ന് കണ്ടുപിടിക്കണം.. ദൈവം നിനക്ക് നിന്റെ അരവിയെ തരാൻ ഉദ്ദേശിച്ചിട്ടു ണ്ടെങ്കിൽ അതിനുള്ള വഴിയും ദൈവമായിട്ട് മുമ്പിൽ എത്തിച്ചു തരും നീ വിഷമിക്കാതെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അച്ചു ആശ്വസിപ്പിച്ചു. തനവ് മുറിയിലെത്തിയിട്ടും ആമിയുടെ വാക്കുകൾ തന്നെയായിരുന്നു മനസ്സിൽ . ആരായിരിക്കും അവളെ ചതിച്ചത്..? എങ്ങനെ തോന്നി അവളെ ചതിക്കാൻ. ഇത്രയും നല്ല ഒരു കുട്ടിയെ വേണ്ടെന്നുവെച്ചവൻ ഒരു വിഡ്ഢി തന്നെ അവൻ മനസ്സിലോർത്തു. കുറച്ചുസമയം അവൻ മുറിയിൽ തന്നെയിരുന്നു. ശേഷം ഡ്രസ്സ് മാറി കാറിന്റെ കീയുമായി പുറത്തേക്കിറങ്ങി.

അവൻ എവിടേക്കോ പോകാൻ ഒരുങ്ങി വരുന്നത് കണ്ടതും അച്ചു അവന്റെ അരികിലേക്കോടി വന്നു "തനൂ നീ എങ്ങോട്ടെങ്കിലും പോകാൻ ഇറങ്ങിയതാണോ...?"അവൾ അവനെ നോക്കി ചോദിച്ചു. " ആ ചുമ്മാ പുറത്തൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം എന്ന് വിചാരിച്ചു." " എങ്കിൽ നീ ഇവളെ കൂടി കൊണ്ടുപോകുമോ....? അപ്പുറത്ത് മോളെയും പിടിച്ച് നിൽക്കുന്ന ആമിയെ നോക്കി അവൾ ചോദിച്ചു. ആമി അത് കേട്ടതുംകണ്ണും മിഴിച്ച് അവളെ നോക്കി. "കുറച്ച് ദിവസമായി അവൾ ലൈബ്രറിയിൽ ഒന്ന് പോകണം എന്ന് പറയുന്നു . മോളുള്ളതുകൊണ്ട് എനിക്ക് വിചാരിച്ചത് പോലെ അവളെ പുറത്തേക്ക് കൊണ്ടു പോകാൻ പറ്റുന്നില്ല. ഒറ്റയ്ക്ക് വിടാനും മനസ്സനുവദിക്കുന്നില്ല നീ പോകുമ്പോൾ അവളെയും കൊണ്ട് പോകാമോ...?" അച്ചു പറയുന്നത് കേട്ടപ്പോൾ ഇതൊക്കെ എപ്പോ എന്നുള്ള ഭാവമായിരുന്നു ആമിയുടെ മുഖത്ത്. " അതിനെന്താ... എവിടെയാ പോകേണ്ടതെന്ന് പറഞ്ഞാൽ മതി ഞാൻ കൊണ്ടുപോകാം തനവ് ഒരു പുഞ്ചിരിയോടെ ആമിയെ നോക്കി.

എന്നാൽ ഒരു അഞ്ചു മിനിറ്റ് അവളിപ്പോൾ റെഡിയായി വരും എന്നും പറഞ്ഞ് തന്നെ നോക്കി സംശയിച്ചു നിൽക്കുന്ന ആമിയുടെ കൈയും പിടിച്ചവൾ അകത്തേക്കോടി. " നീ എന്തൊക്കെയാ അയാളോട് പറഞ്ഞത് ഞാൻ എപ്പോഴാണ് ലൈബ്രറിയിലേക്ക് പോകണം എന്ന് പറഞ്ഞത്...? "നീ പോകണം എന്നു പറഞ്ഞിട്ടില്ല എനിക്കപ്പോൾ വായിൽ വന്നത് ലൈബ്രറിയാണ് അതങ്ങ് വച്ച് കാച്ചി." "എന്തിന്....? ഇങ്ങനെ കള്ളം പറയേണ്ട ആവശ്യം എന്താ...??" എടി പെണ്ണേ അവൻ ഒറ്റയ്ക്കാണ് പുറത്തുപോകുന്നത്.മാമൻ ഇന്ന് രാവിലെ പോയതല്ലേ..? ബിസിനസ് ആവശ്യത്തിന് വേണ്ടി. അതുകൊണ്ട് ഇപ്പോഴൊന്നും മാമൻ വരില്ല ക്ഷമയാണെങ്കിൽ നിന്റെ കയ്യിൽ നിന്നും വയറുനിറയെ മേടിച്ചു റൂമിൽ കയറി വാതിലടച്ചിരിപ്പാണ് ഇനി മാമൻ വരാതെ അവളും പുറത്തേക്കിറങ്ങില്ല. നിനക്ക് അവന്റെ കൂടെ ഒറ്റയ്ക്ക് പോകാൻ കിട്ടിയ അവസരമാണിത്.

ഇത് മാക്സിമം നീ ഉപയോഗിക്കണം.. എങ്ങനെയെങ്കിലും അവന്റെ ഉള്ളറിയാൻ ശ്രമിക്കണം." "അത് വേണോ ടി എനിക്ക് എന്തോ ഒരു വല്ലായ്മ പോലെ." മറ്റൊന്നും നീ പറയണ്ട ഇപ്പോൾ അവന്റെ കൂടെ പോകാൻ വേണ്ടി റെഡിയായി വാ . നല്ല സുന്ദരിയായിട്ട് ഒരുങ്ങി എന്റെ കൊച്ച് പെട്ടന്നിങ്ങുവാ എന്നും പറഞ്ഞ് അച്ചു അവളെ രുങ്ങാൻ വേണ്ടി റൂമിലേക്ക് ഉന്തിത്തള്ളി വിട്ടു . അവൾ റെഡിയായി വരുമ്പോൾ തനവ് താഴെ കാറുമായി അവളെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടായിരുന്നു. അച്ചുവിനോട്‌ യാത്ര പറഞ്ഞ് അവൾ കാറിന്റെ പുറകിലെ ഡോർ തുറക്കാൻ നോക്കിയതും ഇ താനെന്നെ ഒരു ഡ്രൈവർ ആകുകയാണോ...? എന്നൊരു കള്ളച്ചിരിയോടെ തനവ് അവളോട് ചോദിച്ചു. അത് കേട്ട് ഫ്രണ്ടിൽ ഇരിക്കാൻ മടിച്ചവൾ അവിടെത്തന്നെ നിന്നതും അച്ചു ഓടിവന്ന് ഫ്രണ്ട് ഡോർ തുറന്ന് അവളെ അവിടെ പിടിച്ചിരുത്തി രണ്ടുപേർക്കും കൈ ഉയർത്തി ടാറ്റാ കൊടുത്തവൾ അവർ പോകുന്നതും നോക്കി ഒരു പുഞ്ചിരിയോടെ നിന്നു..... തുടരും..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story