കാണാദൂരം : ഭാഗം 7

kanadhooram

രചന: ഷൈനി ജോൺ

മുഖത്ത് അമർത്തിയ ടവലിൽ .എന്തോ രാസവസ്തു മണക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. കഴിയുന്നത്ര ശക്തിയിൽ കുതറിയെങ്കിലും എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. കാർ ഡ്രൈവ് ചെയ്തയാളെ എനിക്ക് ഒരു പരിചയവും തോന്നിയില്ല. അയാൾ പിന്നിലേക്ക് തോന്നി "ജിത്തേ അവൾക്കൊന്നും പറ്റാതെ നോക്കണേ" എന്നു പറയുന്നത് ഒരു മയക്കത്തിലെന്നോണം കേട്ടു. എന്റെ കണ്ണുകൾ ഗാഢമായ ഒരു ഉറക്കത്തിലെന്ന പോലെ അടഞ്ഞു പോയി. പിന്നെ ഉണരുമ്പോൾ കണ്ണുകൾ മങ്ങി. വെളിച്ചത്തിന്റെ കിരണങ്ങൾ എന്റെ കണ്ണുകളിൽ കുത്തി തറയ്ക്കുന്നതു പോലെ.. തല വല്ലാതെ മന്ദിച്ചു. കടുത്ത തലവേദന കൊണ്ട് ബോധക്കേട് വരുന്നതു പോലെ തോന്നി. എങ്കിലും പതറിയ കാഴ്ചയെ പ്രജ്ഞയിലേക്ക് സ്വാംശീകരിക്കുന്നതു പോലെ ഇടറിയിടറി നോക്കി. പരിചിതമായ മുറി.. ഇതെന്റെ .. അല്ല.. ജിതിന്റെ റൂമാണ്.. ജിതിൻ എന്നെ കാറിൽ തട്ടിക്കൊണ്ടു വന്നതും ബോധം കെടുത്തിയതും ഓർമയിലേക്ക് വന്നതോടെ ഒരു നിലവിളിയോടെ കഴിയുന്നത്ര ശക്തി സംഭരിച്ച് ഞാൻ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു.

എന്റെ ഉടലിനെ പൊതിഞ്ഞിരുന്ന പുതപ്പ് താഴേക്ക് ഊർന്നു. അവിശ്വസനീയതയോടെ ഞാൻ എന്റെ ദേഹത്തേക്ക് നോക്കി. നഗ്നമാക്കപ്പെട്ട ശരീരം.. ഞാൻ നിൽക്കുന്നതിന് നേരെയുള്ള വാൾ മിററിൽ ഞാൻ എന്നെ കണ്ടു. മുറിവേറ്റു വീർത്ത ചുണ്ടും , പല്ലുകളുടെ പാട് പതിഞ്ഞ മാറിടവും നഖമുന തട്ടി ചോര കല്പിച്ച കവിളും അടിവയറും തുടകളും. ശരീരമാകെ ഇടിച്ചു ചതച്ച വേദന എന്നെ കടപുഴക്കി വീഴ്ത്തുമെന്നു തോന്നി. ജിതിനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന തിരിച്ചടിയായിരുന്നു അത്.. അയാൾ ഒരു മാന്യനോ നിസ്വാർഥനോ ഒരു നല്ല മനുഷ്യനോ അല്ലെന്ന് ഞാൻ മനസിലാക്കിയതാണ്. എന്നാൽ അയാൾ ഇത്രയും അധ:പതിച്ച , ഇത്രയും ക്രൂരനായ , ഇത്രയും നാണംകെട്ട ഒരുത്തനാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. അങ്ങനെ ഒരു വിശ്വാസം അയാളെ പറ്റി പുലർത്തിയിരുന്നു.. ഒരിത്തിരി നൻമയെങ്കിലും ബാക്കിയുണ്ടെന്ന് .. എനിക്ക് കരയാൻ തോന്നിയെങ്കിലും കണ്ണുനീർ ഉറഞ്ഞു പോയിരുന്നു. നിലത്തു വീണു കിടന്ന പുതപ്പെടുത്ത് ശരീരം മൂടിപ്പൊതിഞ്ഞ് ഞാൻ കിടക്കയിലേക്ക് തന്നെ ഇരുന്നു.

എന്റെ ശരീരം അനിയന്ത്രിതമായി വിറച്ചു കൊണ്ടിരുന്നു.. ഹൃദയമാകെ ശരീരത്തേക്കാൾ വേദന പടർന്നു. ഒരു സംശയമേ ബാക്കിയുള്ളു... ജിതിൻ മാത്രമോ.. അതോ കാർ ഡ്രൈവ് ചെയ്ത ആൾ മുതൽ മറ്റാരെങ്കിലുമൊക്കെയോ.. ജോയലിന്റെ മുഖം ഓർമയിലേക്ക് വന്നപ്പോൾ ഞാൻ ചൂളിപ്പോയി. ശ്രദ്‌ധിക്കേണ്ടതായിരുന്നു. ജിതിനെ പോലെ ഒരു സൈക്കോ ജീവിതത്തിലേക്ക് വന്നതു മുതൽ ഓരോ ചുവടിലും ജാഗ്രത വേണമായിരുന്നു... ഇനി എന്ത് എന്ന ചിന്ത എന്റെ തലച്ചോറിൽ വട്ടം ചുറ്റി. ആത്മഹത്യ ചെയ്ത് ജിതിനോട് പകരം വീട്ടണമെന്ന വ്യഗ്രത എന്നെ ഉലച്ചു.. അതോ അയാളെ കൊല്ലണോ... ഞാനാകെ നീറിപ്പുകഞ്ഞിരിക്കേ വാതിൽ തുറക്കപ്പെട്ടു. ജിതിനാണ് കയറി വന്നത്. കൈയ്യിലെ ജഗ്ഗും ഭക്ഷണ പാത്രവും മേശപ്പുറത്ത് വെച്ച് യാതൊന്നും സംഭവിക്കാതെ വാതിൽ അടച്ചു. അയാൾ ഡോർ ലോക്ക് ചെയ്യുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. വേഗം പിടഞ്ഞെണീറ്റു. ഊർന്നു പോയ പുതപ്പിനിടയിലൂടെ എന്റെ ശരീരഭാഗങ്ങൾ പുറത്തു കണ്ടപ്പോൾ അനങ്ങാനാവാതെ അതു വാരിപ്പിടിച്ച് നിൽക്കേണ്ടി വന്നു.

പൂർണ ബോധത്തോടെ ആദ്യമായാണ് ഇയാൾക്കു മുമ്പിൽ അർദ്ധ നഗ്നയായി നിൽക്കേണ്ടി വന്നത്. ജിതിൻ അടുത്തു വന്നു. "എന്താ ഹൃദ്യേ ഇത്..'' എന്നു പറഞ്ഞ് എന്റെ ചുമലുകളിൽ പിടിച്ച് ബലം പ്രയോഗിച്ച് ബെഡിലിരുത്തി. പിന്നെ കുറ്റബോധം നടിച്ച് എന്റെ അരികിലിരുന്നു. വലതുകരം നീട്ടി എന്നെ അയാളുടെ നെഞ്ചിലേക്ക് ചേർത്തു പുണരാനുള്ള ശ്രമമായിരുന്നു. ഞാൻ അയാളുടെ കൈ അതിവേഗം തട്ടിത്തെറിപ്പിച്ചു. ഹൗ എന്ന് കൈ കുടഞ്ഞ് ജിതിൻ എന്നെ തമാശ നടിച്ച് നോക്കി. "മെലിഞ്ഞിട്ടാണെങ്കിലും നിനക്ക് നല്ല ആരോഗ്യമുണ്ട് ഹൃദ്യേ..'' പുതപ്പ് വാരിപ്പുതച്ച് തന്നെ ഞാൻ എഴുന്നേറ്റു നിന്നു. പിന്നെ ഭ്രാന്തു പിടിച്ചതു പോലെ ഒരു ആവേശം എന്നിലാകെ പടർന്നു. " പറയെടാ.. നീ എന്താ എന്നെ ചെയ്തത് " എന്ന് അലറിക്കൊണ്ട് അയാളെ തലങ്ങും വിലങ്ങും അടിച്ചു. "ഹേയ്.. ഹൃദ്യേ.. ഹൃദ്യേ...എന്തായിത് "എന്ന് ജിതിൻ എന്നെ തടയാൻ ശ്രമിച്ചു. അതു നടക്കില്ലെന്ന് മനസിലായപ്പോൾ എന്നെ പിടിച്ചു കിടക്കയിലേക്ക് തള്ളി. നഗ്നയായി ഞാൻ കിടക്കയിലേക്ക് തെറിച്ചു വീണു.

അപ്പോഴും എന്റെ കൈകൾ ഒരു തുണിക്കഷ്ണത്തിനായി പരതി. കൈയ്യിലെന്തോ തടഞ്ഞു.. ഞാൻ ധരിച്ചിരുന്ന ചുരിദാർ .. അതെടുത്ത് ശരീരം മറയ്ക്കാൻ ഞാൻ വ്യഥാ ശ്രമിച്ചു. ജിതിൻ ഭാവഭേദമൊന്നുമില്ലാതെ എന്റെ അടുത്തു വന്നിരുന്നു. പിന്നെ കിടക്കയിലേക്ക് എന്നെ ചേർത്ത് അമർത്തി. എനിക്കു മീതെ അമർന്നുകൊണ്ട് പറഞ്ഞു. " നീ എന്റെ ഭാര്യയാണ്. നിന്റെ ശരീരം എനിക്ക് അവകാശപ്പെട്ടതാണ്. ഒരു ജോയലിനും ഇനി ഞാൻ അതൊന്നും വിട്ടു കൊടുക്കില്ല.. നീയിനി അവന്റെ അടുത്തേക്ക് പോകില്ലെന്ന് എനിക്കറിയാം.. ജിതിൻ ചവച്ചു തുപ്പിയ ഉച്ഛിഷ്ടം ജോയൽ ഭക്ഷിക്കാൻ തയാറാകുമോ.." ജിതിൻ എന്നെ കടുംപൂട്ടിട്ട് പൂട്ടിയത് പോലെ നിശ്ചലയാക്കി കിടത്തി. കുതറാൻ ഭാവിച്ചെങ്കിലും എനിക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല. കണ്ണുകൾ രോഷാധിക്യത്താൽ നിറഞ്ഞൊഴുകി. കത്തുന്ന കണ്ണുനീരോടെ ഞാനയാളെ വെല്ലുവിളിച്ചു. "ജോയുടെ ഉച്ഛിഷ്ടം തിന്ന ചാവാലി പട്ടിയല്ലേടോ താൻ...." ജിതിൻ മുഖം കുനിച്ച് എന്റെ കവിളുകളിൽ മാറി മാറി ചുംബിച്ചു കൊണ്ട് വളരെ നിസാരമായി ചിരി പൂണ്ടു.

"ജോയൽ വെറുതേ തലവെട്ടി ഉണ്ടാക്കിയ ഒരു ഫേക്ക് വീഡിയോ ആണ് അതെന്ന് ഞാൻ വിശ്വസിച്ചാൽ പോരേ.. നീ കന്യകയായിരുന്നു ഹൃദ്യാ..നിന്നെ ആദ്യം സ്പർശിച്ചത് ഞാനാണ്.. ആ വിശ്വാസം തെറ്റാണെന്ന് നീ എന്തു വലിയ തെളിവ് നിരത്തിയാലും ഞാൻ സമ്മതിച്ചു തരില്ല. " വെറുപ്പ് എന്റെ ഹൃദയത്തിൽ തിരമാല പോലെ ഒന്നിനു പിറകെ ഓരോന്നായി ആർത്തലച്ചു. അയാൾ എന്റെ ചുണ്ടുകൾക്കു മീതെ ഉമ്മ വെച്ചപ്പോൾ എനിക്ക് ഒരു അവസരം കിട്ടി. അയാളുടെ കവിളിൽ ഞാൻ കടിച്ചു.. വാശിയോടെ പല്ലുകൾ ആഴ്ത്തി. എന്റെ പല്ലിൽ കൊരുത്ത മാംസത്തിന്റെ വേദനയിൽ ജിതിൻ അലറി. പിന്നെ എന്റെ തല കിടക്കയിൽ പിടിച്ചമർത്തി മുഖത്ത് ആഞ്ഞ് രണ്ടു വട്ടം അടിച്ചു. ആ അടിയുടെ ആഘാതത്തിൽ എനിക്ക് തലകറങ്ങി. ചെവിയിൽ ഒരു നീണ്ട ചൂളം വിളി പോലെ... പ്രജ്ഞ നശിച്ചതു പോലെ ഞാൻ കിടന്നപ്പോൾ എന്റെ ശരീരത്തിനു മീതെ നിന്ന് പുതപ്പ് വലിച്ചു മാറ്റിയിട്ട വല്ലാത്തൊരു വാശിയോടെ ജിതിൻ എന്നിലേക്ക് പടർന്നു.. അബോധത്തിലും ഞാൻ കുതറാൻ ശ്രമിച്ചു. കഴിഞ്ഞില്ല.

കീഴടങ്ങേണ്ടി വന്നു. കണ്ണുകൾ മാത്രം നിറഞ്ഞൊഴുകി. ശരീരമാകെ മരവിച്ച് തണുത്തുറഞ്ഞ ഒരു ശവശരീരം പോലെ ഞാൻ കിടന്നു. മരിച്ചു പോയെങ്കിലെന്ന് പ്രാണൻ വിലപിച്ചു. ഇനി ഹൃദ്യയ്ക്ക് ജീവിക്കണ്ട.. ഒന്നോ രണ്ടോ പ്രാവശ്യം കൂടി അയാളെന്നിൽ തന്നെ തളർന്നു വീണു. പിന്നെ വിയർത്ത് കുഴഞ്ഞ് എന്നെ ബലപ്രയോഗത്തിലൂടെ ചേർത്തു കിടത്തിയിട്ട് കാതിൽ പറഞ്ഞു "പുരുഷന്റെ കരുത്തിന് പിന്നിൽ കീഴടങ്ങാത്ത ഒരു പെണ്ണുമില്ല.. നീ എന്റെ ഭാര്യയാണെന്ന യാഥാർഥ്യം ഇപ്പോൾ നിനക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ട് അല്ലേ .. ഇതുവരെ നീ ജോയലിന്റെ കാമുകി മാത്രമായിരുന്നു. ആ തോന്നൽ ഇതോടെ അവസാനിപ്പിച്ചേക്ക്. നിന്നിൽ നിന്നെനിക്ക് കിട്ടേണ്ട നീതിയാണ് ഞാൻ പിടിച്ചു വാങ്ങിയത്. അതെന്റെ ഗതികേട്.. ഇപ്പോൾ പൂർണമായും എന്റെ ഭാര്യയാണ് നീ. പൊടിയും തട്ടി അവന്റെ അടുത്തേക്ക് പോകാമെന്ന് നീ വിചാരിച്ചു. ഞാനൊരു വിഡ്ഡി ആകാൻ തയാറല്ലായിരുന്നു.." അയാൾ എന്റെ മുഖത്ത് തിണർത്തു കിടന്ന വിരൽപ്പാടുകളെ തഴുകിക്കൊണ്ട് പറഞ്ഞു " മറന്നേക്ക്.. കഴിഞ്ഞതെല്ലാം.. ഇനി നമുക്ക് നമ്മുടെ ജീവിതം ജീവിക്കാം.. പൊന്നുപോലെ നിന്നെ ഞാൻ നോക്കും.. ഒറ്റനോട്ടത്തിലേ എന്റെ ഹൃദയം പിടിച്ചെടുത്ത പെണ്ണാണ് നീ.. ആഗ്രഹിച്ച് പോയി..

വിട്ടു കളയാൻ വയ്യാതെ പോയി.. നീ അതൊക്കെ ക്ഷമിക്ക് .." എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്റെ കൃഷ്ണമണികൾ പിന്നിലേക്ക് മറിഞ്ഞു പോയി. തലയിൽ രക്തമിരച്ചു കയറുന്നത് പോലെ.. അമ്മേ എന്ന് ശബ്ദമെടുത്ത് വിളിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല..പിന്നെ ബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ ജിതിൻ എന്റെ മുഖത്ത് വെള്ളം കുടയുകയാണ്. ഞാൻ കണ്ണു തുറന്നപ്പോൾ ആശ്വാസത്തോടെ അവൻ എന്നെ വാരിയെടുത്ത് നെഞ്ചോടു ചേർത്തു. പ്രതിഷേധിക്കാൻ കഴിയാത്തത്രയും തളർച്ച എന്നെ പൊതിഞ്ഞു. "ഹൃദ്യ.. ഒരു രാത്രി കഴിഞ്ഞു പോകാറായി.. നീ ഇന്നലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ടാണ് ക്ഷീണം. ഫുഡ് ഞാൻ കൊണ്ടുവന്ന് വെച്ചത് കേടു വന്നിട്ടില്ല. അതു കഴിക്ക് .. വെള്ളവും കുടിയ്ക്ക്.. ക്ഷീണം മാറും. ഞാൻ തളർന്നു കിടക്കുകയാണെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടിലുള്ള അയാളുടെ സംസാരം കേട്ട് അമ്പരപ്പു തോന്നി. ഇയാൾ ഒരു കൊടും മനോരോഗിയാണോ..അയാൾ എന്നെ കൊല്ലുമെന്ന് എനിക്കു തോന്നി. മരണം വേഗം എന്നെ കൊണ്ടുപോയെങ്കിൽ..

അയാൾ എന്നെ താങ്ങിയെടുത്ത് ഭിത്തിയിൽ ചാരിയിരുത്തി. ഊർന്നു വീഴാൻ പോയ എന്നെ ഒരു പൂച്ചക്കുഞ്ഞിനെ എടുക്കുന്ന അനായാസതയോടെ പൊക്കിയെടുത്തു. ബാത് റൂമിന്റെ ഭിത്തിയിൽ ഒരു പ്രതിമയെ പോലെ എന്നെ ചാരി നിർത്തി. ഷവർ ഓൺ ചെയ്തു. ഞാൻ നനഞ്ഞു. അയാളും.. ദേഹമാകെ മുറിവുകൾ വിങ്ങി വേദനിച്ചു. "ഒന്നുകിൽ നമ്മളിവിടെ വെച്ച് ജീവിച്ചു തുടങ്ങും..അല്ലെങ്കിൽ നമ്മൾ ഇവിടെ അവസാനിക്കും.. തീരുമാനം ഹൃദ്യയുടേതാണ്..." ജിതിൻ എന്നെ ആലിംഗനം ചെയ്ത് എന്നോടൊപ്പം നനയാൻ തുടങ്ങി. "കുട്ടിക്കാലം മുതൽ ആഗ്രഹം തോന്നിയതെല്ലാം എനിക്ക് ലഭിച്ചു.. വളരുന്നതിന് അനുസരിച്ച് ആഗ്രഹിച്ചതെല്ലാം നേടി അതൊരു ശീലമായി..എന്തെങ്കിലുമൊന്ന് നഷ്ടപ്പെടുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയാതെയായി.. ഹൃദ്യ.. നിനക്കൊപ്പം മരിക്കാനും ഞാൻ തയാറാണ് .." അയാളുടെ വാക്കുകൾ ഈർച്ചവാൾ പോലെ എന്റെ ഹൃദയം കീറി മുറിച്ചു. മരണം തന്നെയായിരുന്നു ഞാൻ മോഹിച്ചത്. പക്ഷേ ആ മരണത്തിലും അയാൾ പിന്തുടരുമെങ്കിൽ... എനിക്കത് സഹിക്കാൻ കഴിയില്ല....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story