കാണാ മറയത്ത്..❤: ഭാഗം 17

kanamarayath

രചന: മീര സരസ്വതി

" ദേഷ്യമില്ലെന്ന് ആരാ പറഞ്ഞേ അമ്മൂസേ...?? എന്റെ വീടും വീട്ടുകാരെയും എന്നിൽ നിന്ന് അകറ്റിയവനാ.. എനിക്ക് ബന്ധവും സ്വന്തവും ഇല്ലാതെ ആക്കിയവനാ.. ആത്മാർത്ഥമായുള്ള പ്രണയത്തെ തമാശയായി കണ്ടവനാ.. അതു കഴിഞ്ഞുള്ള എന്റെ മൂന്ന് മാസങ്ങൾ നരക തുല്യമാക്കിയവനാ... മുഖത്ത് തുപ്പലേറ്റിട്ടുണ്ട്... തൊലിയുരിയപ്പെട്ടവളെ പോലെ ബന്ധുക്കളുടെ മുന്നിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്... ഞാൻ മാത്രമല്ല ഒരു തെറ്റും ചെയ്യാത്ത ടീച്ചറമ്മയും കാശിയെട്ടനും കൂടി കഷ്ടപ്പെടുന്നുണ്ട്... എല്ലാത്തിനും ഒരേയൊരു കാരണം അവൻ മാത്രമല്ലേ...?!! ഒക്കെ ആലോചിക്കുമ്പോൾ എനിക്കിപ്പോൾ അയാളോട് വെറുപ്പാ.. കള്ളങ്ങൾ കൊണ്ട് എനിക്ക് മുന്നിൽ ചീട്ടു കൊട്ടാരം പണിതവനോട് ഇപ്പോൾ ദേഷ്യമാ... " ഒരു കിതപ്പോടെ ലൈല പറഞ്ഞു നിർത്തി... അവളെ ആശ്വസിപ്പിക്കാനായി എന്തോ പറയാൻ ഒരുങ്ങിയപ്പോഴാണ് വെളിയെ നിന്നും പാതി തുറന്ന ഗേറ്റിനുള്ളിലൂടെ ഒരു കുഞ്ഞു തല നീണ്ടു വരുന്നത് അമ്മു കണ്ടത്.. അമ്മുവിന്റെ നോട്ടം കണ്ട ലൈലയുടെ ശ്രദ്ധയും പിന്നെ ആ വഴിക്ക് പോയി...

രണ്ടാളും കണ്ടെന്ന് തോന്നിയതും കുഞ്ഞ് കിലുക്കത്തോടെ ചിരിച്ചു കൊണ്ട് ആ തല പിൻവാങ്ങിയിരുന്നു... "ആഹാ അതേതാ ഒരു കുഞ്ഞിപ്പെണ്ണ്..??" " വാ നോക്കിയിട്ട് വരാം... " കയ്യിലെ വാട്ടർ സ്പ്രയർ താഴെ വെച്ച് അമ്മു മുന്നോട്ട് നടന്നു.. കൂടെ ലൈലയും... അവരവിടെ എത്തും മുന്നെ ഒരിക്കൽ കൂടി ആ കുഞ്ഞി തല ഗേറ്റിനു വിടവിലൂടെ നീണ്ടു വന്നിരുന്നു... നടന്നു വരുന്നവരെ കണ്ടതും ചിരിയോടെ ഓടി മാറി കുഞ്ഞിപ്പെണ്ണ്... നോക്കിയപ്പോൾ തൊട്ടപ്പുറത്തെ വീട്ടിലെ ഗേറ്റിന് സമീപത്ത് ആള് നിൽപ്പുണ്ട്... ഏകദേശം നാല് വയസ്സ് കാണും കുഞ്ഞിന്... ലൈല കുഞ്ഞിപ്പെണ്ണിനെ കൈ കാട്ടി വിളിച്ചു.. ചിരിയോടെ പെണ്ണ് ഗേറ്റിന് അകത്തേക്ക് ഓടിക്കയറി... പോയ അതേ വേഗത്തിൽ തിരിച്ചു പുറത്തേക്ക് തന്നെ ഓടി വന്ന് അവരെ ഇരുവരെയും നോക്കി നാണത്തോടെ ചിരിക്കുന്നുണ്ട്... " ആരോടാ റീത്തൂ അവിടെ നിന്ന് മയങ്ങുന്നേ...?? നീയിങ്ങ് കേറിപ്പൊരുന്നുണ്ടോ...?? " ചെറുതായി ശകാരിച്ചു കൊണ്ട് പിന്നാലെ വന്നയാളുടെ സംസാരം കേട്ടതും ലൈലയും അമ്മുവും മുഖത്തോട് മുഖം നോക്കി ചിരിച്ചു... "മലയാളിയാ..." അമ്മു പറഞ്ഞു... വയറും താങ്ങിപ്പിടിച്ചു ഗേറ്റ് കടന്നു വന്നവൾ ലൈലയേയും അമ്മുവിനെയും അത്ഭുതത്തോടെ നോക്കി...

" ഞങ്ങൾ അവിടെ..... " ലൈല അവരുടെ വീടിനു നേരെ ചൂണ്ടിപ്പറഞ്ഞു... " ഓഹ്ഹ് പുതിയ താമസക്കാരാണോ...??? " "ഹ്മ്മ്‌... ഇവൾ അവരുടെ കൂടെ പേയിങ് ഗസ്റ്റ് ആയി താമസിക്കുവാ ചേച്ചി.. ഞങ്ങൾ റിലേറ്റീവ്സ് ആണ്..." ലൈല എന്തെങ്കിലും പറയുന്നതിന് മുന്നെ തന്നെ അമ്മു ചാടിക്കയറി പറഞ്ഞു... "മോളുടെ പേരെന്താ...???" കവിളിൽ പിടിച്ചു കൊഞ്ചിച്ചു ചോദിച്ചപ്പോൾ ആ കുഞ്ഞു മുഖത്ത് ചിരി തെളിഞ്ഞു.... "രിതികാന്നാ....??" കുഞ്ഞ് പറഞ്ഞത് മനസിലാകാതെ ലൈല ആ ചേച്ചിയുടെ മുഖത്തേക്ക് നോക്കി... " റിതിക എന്നാ പറഞ്ഞേ... ഋതിക ജിതേഷ് അതാ മോളുടെ പേര്.." ചിരിയോടെ അവർ പറഞ്ഞതും ലൈല സ്വയം പരിചയപ്പെട്ടു... "ഞാൻ ലൈല... ഇത് അമേയ..." അവർ ഇരുവരും ആ ചേച്ചിയെ പരിചയപ്പെട്ടു... റിനി എന്നാണ് പേര്... ആറു മാസം ഗർഭിണിയാണ്... അവരുടെ ഭർത്താവ് ജിതേഷ് ഒരു ട്രാവലിംഗ് ഏജൻസി നടത്തുന്നുണ്ട്... ഇപ്പോൾ കുറച്ചു നാളായി റിനിയുടെ സഹോദരനും കൂടെയുണ്ട്... "രാവിലത്തെ ഇളം വെയില് കൊള്ളാൻ വേണ്ടി നടക്കാനിറങ്ങിയതാ... അവര് രണ്ടാളും എണീക്കും മുന്നെ ഫുഡ് ഉണ്ടാക്കി വെക്കണം... ചെല്ലെട്ടെ... വിശദമായി പിന്നെ കാണാം ട്ടൊ..." റിനി പറഞ്ഞു...

"ശരി ചേച്ചി.. കാണാം... റീത്താമ്മോ റ്റാറ്റാ..." "റ്റാറ്റാ... " അവരോട് യാത്ര പറഞ്ഞ് ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടത് മുകളിലെ ടെറസിന്റെ അര ഭിത്തിയിൽ കൈകൾ രണ്ടും കുത്തി വെച്ച് മുന്നോട്ട് ആഞ്ഞു നിന്നു കൊണ്ട് അവരെ തന്നെ നോക്കി നിൽക്കുന്ന കാശിയെയാണ്... " ലൈലൂ... " "ഉം..." " ലൈലൂ........ " " ഹ... ചിണുങ്ങാതെ കാര്യം പറ പെണ്ണേ.... " " നിനക്ക് കാശിയേട്ടനോട് ഇപ്പൊ ഇഷ്ടം തോന്നുന്നുണ്ടോ...?? " ഉണ്ടല്ലോ... എനിക്ക് ഇപ്പോ അവര് രണ്ടുപേരും മാത്രല്ലേ ഉള്ളൂ... " "അപ്പൊ ഞങ്ങളോ...???!!" അമ്മു ചുണ്ടു കൂർപ്പിച്ചു കെറുവോടെ ചോദിച്ചതും ലൈലയവളെ ചേർത്ത് പിടിച്ചു... "നിങ്ങളും..." " അതല്ല ലൈലൂ ഞാൻ ശരിക്കും ചോദിച്ചത്... കാശിയേട്ടനോട് നിനക്ക് വേറെ തരത്തിലുള്ള ഇഷ്ടം എന്തേലും...?? " " ഒരിക്കലുമില്ല അമ്മൂസേ... എന്നെ സംരക്ഷിക്കുന്ന ആ മനസ്സിനോടെന്നും ബഹുമാനമേയുള്ളൂ...." മുകളിൽ തങ്ങളെയും നോക്കി നിൽക്കുന്ന കാശിയിലേക്ക് നോട്ടമെറിഞ്ഞു കൊണ്ട് അവൾ പറഞ്ഞു... " ഹോ സമാധാനമായി....!!!" " എന്തായിന്ന്...??!!" " ഒന്നൂല്ല... നീ വന്നേ.... " നുരഞ്ഞു പൊങ്ങിയ സന്തോഷം മനസ്സിൽ തന്നെ അടക്കി വെച്ച് ലൈലയെ പിടിച്ചു വലിച്ച് അമ്മു മുന്നോട്ട് നടന്നു...

" ഹോയ് ബ്രോ... ഗുഡ് മോർണിംഗ്.... " "ഗുഡ് മോർണിംഗ്.... രാവിലെ തന്നെ രണ്ടും കൂടി ഊരു തെണ്ടാൻ പോയോ.....?!" " ഊര് തെണ്ടാനോ..??!! ഞങ്ങൾ അയൽക്കാരെയൊക്കെ പരിചയപ്പെടാൻ പോയതല്ലേ.... " " ഓഹ്ഹ് അതെന്നെ സിമ്പിളായി ഊര് തെണ്ടൽ എന്ന് പറയും... " കാശിയുടെ തൊട്ടടുത്തായി ഉറക്കച്ചുവടോടെ വന്നു നിന്ന ഫൈസിയുടെ കമെന്റാണേ... "നീ പോടോ ഭയ്യാ..." അത്‌ കേട്ടതും ഫൈസിയെ നോക്കി അമ്മു കൊഞ്ഞനം കുത്തി... തിരിച്ചവനും... രണ്ടാളെയും മാറി മാറി നോക്കി ലൈല പൊട്ടിച്ചിരിച്ചു.. ഒടുവിൽ അവളുടെ നോട്ടം ചെന്നെത്തിയത് കാശിയിലും.. അതേ സമയം തന്നെ കാശിയും അവളെ നോക്കി.. നോട്ടങ്ങൾ തമ്മിൽ ഉടക്കിയതും അവൾക്കായി മനോഹരമായൊരു പുഞ്ചിരിയവൻ സമ്മാനിച്ചു... " നിങ്ങളിത് വരെ വെള്ളമൊഴിച്ചു കഴിഞ്ഞില്ലേ മക്കളെ...??!" ഏറെ നേരമായിട്ടും രണ്ടുപേരെയും അകത്തേക്ക് കാണാത്തത് കൊണ്ട് അന്വേഷിച്ചു ഇറങ്ങിയതായിരുന്നു ടീച്ചറമ്മ... " അതിന് അമ്മേടെ മക്കൾ എവിടെ വെള്ളമൊഴിച്ചു...??!! ദേ ഊര് തെണ്ടി എത്തിയിരിക്കുന്നു രണ്ടും... നല്ലോണം കലക്കി രണ്ടു ഗ്ലാസ്‌ ബൂസ്റ്റ്‌ കൊട്... നല്ല ക്ഷീണം കാണും... "

" ദേ ബ്രോന്ന് വിളിച്ച വാ കൊണ്ട് തെറി വിളിപ്പിക്കരുത്... " കാശിയെ നോക്കി കടുപ്പിച്ച് പറഞ്ഞു അമ്മു... "ഞങ്ങളെ അന്വേഷിച്ച് റീത്താമ്മ വന്നിരുന്നു ടീച്ചറമ്മേ... അവളെ പുറകെ പോയതാ... " " റീത്താമ്മയോ...?? അതാരാ...?? " ലൈല പറഞ്ഞപ്പോൾ അത്ഭുധത്തോടെ അവർ ചോദിച്ചു.. "അപ്പുറത്തെ വീട്ടിലെ കുഞ്ഞാ ആന്റി.. ഋതിക... മലയാളികളാ... അവളുടെ അമ്മ റിനി ചേച്ചിയോട് കുറച്ചു നേരം സംസാരിച്ചിരുന്നു പോയി... അവര് പ്രെഗ്നന്റാ...." അമ്മു റിനി പറഞ്ഞ മുഴുവൻ ഡീറ്റൈൽസും വിളമ്പി... " വൈകിട്ട് എങ്ങാനം പോയി പരിചയപ്പെടാം.. നിങ്ങൾ വാ.. കഴിക്കേണ്ടേ... " മൂവരും കൂടി അകത്തേക്ക് കയറിപ്പോയി... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 " ആഹാ... ഇതെന്താണ് ടീച്ചറമ്മയും മക്കളും കൂടി കാര്യമായിട്ടുള്ള പരിപാടിയിൽ ആണല്ലോ...?? " ഒരു സെക്കന്റ്‌ ഹാൻഡ് കാർ ഒപ്പിക്കാനായി ഫൈസിയോടൊപ്പം രാവിലെ ഇറങ്ങിയതായിരുന്നു കാശി... തിരിച്ചു വന്നപ്പോൾ മൂവരും കാര്യമായി പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലും.. " കുറച്ചു നേന്ത്രപ്പഴം ഇരിപ്പുണ്ടായിരുന്നു കാശി.. അപ്പുറത്തെ പെങ്കൊച്ച് ഗർഭിണിയല്ലേ..

വെറും കയ്യോടെ എങ്ങനെ പോകുമെന്ന് കരുതി ഇരുന്നപ്പോ ലൈലയാ പറഞ്ഞത് അത്‌ കൊണ്ട് ഉന്നക്കായ ഉണ്ടാക്കി കൊണ്ടു പോകാമെന്ന്... എന്നാൽ പിന്നെ അതിന്റെ കൂടെ കുറച്ചു പായസം ആയിക്കോട്ടെന്ന് ഞാനും കരുതി..." ടീച്ചർ വറുത്ത് വെച്ചേക്കുന്ന ഉന്നക്കായയുടെ പാത്രം ഫൈസിയുടെയും കാശിയുടെയും നേരെ നീട്ടി... ഓരോന്നെടുത്ത് രണ്ടുപേരും കഴിച്ചു... " എന്തായെടാ വണ്ടിയുടെ കാര്യം..??" "ഒന്ന് ഒത്തിട്ടുണ്ടമ്മാ... വിലയൊക്കെ പറഞ്ഞൊപ്പിച്ചു.. അഡ്വാൻസും കൊടുത്തു.. ഇനി രണ്ട് ദിവസത്തിനുള്ളിൽ ബാക്കി പൈസ എത്തിക്കണം... ഓടി നടന്ന് ക്ഷീണിച്ചു..." "എന്നാ ചായ എടുക്കട്ടെ രണ്ടാൾക്കും....??" ലൈല രണ്ടു പേരോടുമായി ചോദിച്ചു.. " അത്‌ മികച്ചൊരു ഇതായിരിക്കും... വേഗം എടുക്ക് ലൈലൂസ്..." ലൈല ചായ ഉണ്ടാക്കിയപ്പോഴേക്കും ടീച്ചറുടെ പായസം റെഡിയായിരുന്നു.. " അബ്ബയും ഉമ്മിയും വരാമെന്നു പറഞ്ഞു വന്നില്ലല്ലോ ഫൈസി...? " " വരില്ലെന്ന് പറഞ്ഞു വിളിച്ചായിരുന്നു ആന്റി.. ഞാനത് പറയാൻ വിട്ടതാ... ബിസിനെസ്സ് ആവശ്യത്തിനായി അബ്ബയ്ക്ക് എവിടെയോ പോകണായിരുന്നു.. ഉമ്മി തനിച്ചായതിനാൽ ഞങ്ങളോട് വേഗം വീട്ടിൽ എത്താൻ പറഞ്ഞിട്ടുണ്ട്.... " അമ്മു പറഞ്ഞു.... ചായ കുടിച്ചതിനു ശേഷം അമ്മുവും ഫൈസിയും യാത്ര പറഞ്ഞിറങ്ങി... പിന്നാലെ ടീച്ചറമ്മയും ലൈലയും റീത്തു മോളുടെ വീട്ടിലേക്കിറങ്ങി...

" ഞങ്ങളെന്നാൽ അവരെയൊന്ന് പരിചയപ്പെട്ടിട്ട് വരാം കാശി... ഡോർ അടച്ചേക്ക്... " അവർ ചെല്ലുമ്പോൾ റീത്തു മോൾ മുറ്റത്ത് നിന്ന് സൈക്കിൾ ചവിട്ടുകയാണ്... അരികിലായി മോളെ വീക്ഷിച്ചു കൊണ്ട് ഒരാൾ നിൽപ്പുണ്ട്... അതാകും റിത്തു മോളുടെ അച്ഛനെന്ന് അവൾ ഊഹിച്ചു... "റീത്താമ്മോ...." ലൈല നീട്ടി വിളിച്ചതും പെണ്ണോടി വന്ന് അവളുടെ കയ്യിൽ തൂങ്ങി... " ലൈലയാകും അല്ലേ..?? " അയാൾ ചോദിച്ചതും ലൈലയും ടീച്ചറമ്മയും ഒരുപോലെ അത്ഭുതത്തോടെ ആളെ നോക്കി... " ഇനി അമേയ ആണോ..??!" രണ്ടു പേരുടെയും നോട്ടം കണ്ടപ്പോൾ അയാൾ സംശയത്തോടെ ചോദിച്ചു... " അല്ല, റിനി പറഞ്ഞാരുന്നേ രണ്ടു പിള്ളേരെ പരിചയപ്പെട്ടെന്ന്... അതാണേ.... " അത്‌ കേട്ടതും ഇരുവരും ആശ്വാസത്തോടെ ചിരിച്ചു... " ഞാൻ ജിതേഷ്.. റീത്തു മോളുടെ അച്ഛനാണ്... നിങ്ങൾ വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് കേറ്... " ആള് ക്ഷണിച്ചതും ടീച്ചർ അയാളുടെ പിന്നാലെ അകത്തേക്ക് നടന്നു... റീത്തമോളെ എടുത്ത് ലൈലയും അവരുടെ കൂടെ നടന്നു... " റിനിയെ.... ഇതാരാ വന്നേന്ന് നോക്കിക്കേ... " ഉച്ചത്തിൽ പറഞ്ഞു കൊണ്ടാണ് ജിതേഷ് നടന്നത്... അകത്തു നിന്നും വന്ന റിനി അവരെ ഇരുവരെയും സ്വീകരിച്ചിരുത്തി...

" ബാ ചേച്ചി... " പരിചയപ്പെടലും സംസാരവുമൊക്കെ തകൃതിയായി നടക്കുമ്പോഴാണ് കുഞ്ഞിപ്പെണ്ണ് ലൈലയുടെ കൈയും പിടിച്ച് അവളുടെ കൂടെ ചെല്ലാൻ വാശി പിടിച്ചത്... " റീത്തു മോൾക്ക് ലൈലയെ നന്നായി പിടിച്ചല്ലോ... അവളുടെ കളിപ്പാട്ടങ്ങൾ എന്തേലും കാണിച്ചു തരാനാകും.. മോള് ചെല്ല്... " ജിതേഷ് പറഞ്ഞതും റീത്തു മോളുടെ കൂടെ അവൾ നടന്നു... മുകളിലെ നിലയിലേക്കാണ് അവൾ കൊണ്ടു പോയത്... മുകളിൽ ഒരു മുറിയും വലിയൊരു ഹാളും മാത്രമാണുള്ളത്... റീത്തു മോളുടെ പിന്നാലെ അവളാ മുറിയിൽ കയറി... ആകെ വലിച്ചു വാരിയിട്ടിട്ടുണ്ട്... മുഷിഞ്ഞ തുണികൾ കിടക്കയുടെ മുകളിൽ ഉണ്ട്‌... മുറിക്കകത്ത് ആകെയൊരു മുഷിഞ്ഞ മണമാണ്... ലൈലയ്ക്ക് മനം പുരട്ടിയെങ്കിലും കുഞ്ഞിപ്പെണ്ണിനെ ഓർത്ത് അവളുടെ പിന്നാലെ ചെന്നു... മുറിയോട് ചേർന്നുള്ള വാഷ്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം... അതിനകത്ത് ആരോ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.. മേശമേൽ ഇരുന്ന ഒരു നീളൻ നോട്ട് ബുക്കെടുത്ത് ലൈലയുടെ കയ്യിൽ റീത്തു മോൾ വെച്ച് കൊടുത്തു... അവളത് മറിച്ചു നോക്കി... മനോഹരങ്ങളായ കുറേ ചിത്രങ്ങൾ വരച്ചു വെച്ചിട്ടുണ്ട്...

ഓരോ പേജുകളും ആസ്വദിച്ചു കൊണ്ട് അവൾ മറിച്ചു നോക്കി.... അവസാന പേജിലോട്ട് അടുത്തതും ലൈലയുടെ കയ്യൊന്ന് വിറച്ചു... പർദ്ധയും തട്ടവും ധരിച്ചൊരു പെൺകുട്ടിയുടെ ചിത്രം.... അവളാ ചിത്രത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി... ഉണ്ട്‌... അതിന് തന്റെ ചായയുണ്ട്...!! ഭയം കൊണ്ട് അവളുടെ മുഖം വലിഞ്ഞു മുറുകി... ഹൃദയം ക്രമാതീതമായി ഇടിച്ചു... അടുത്ത പേജും പേടിയോടെ മറിച്ചു നോക്കി... ഒരു ടേബിളിന് ഒരു വശത്തായി നിക്കാബ് ധരിച്ചിരിക്കുന്ന ഒരു പെൺ കുട്ടിയുടെ ചിത്രം... ആ കണ്ണുകളിൽ ഭയം സ്ഫരിക്കുന്നുണ്ട്... ആ ചിത്രം കണ്ടതും മാളിൽ വെച്ചുണ്ടായ അനുഭവം അവളുടെ മനസ്സിലേക്ക് ഓടിയെത്തി... ഇനി അന്ന് കണ്ട ആ കോഴിയാകുമോ ഇത്...??!! പെണ്ണ് സംശയത്തോടെ ആലോചിച്ചു... പെട്ടെന്നാണ് മേശമേൽ ഉണ്ടായിരുന്ന ഫോൺ ചിലച്ചത്... കാൾ കട്ടായതും ആ ഫോണിലെ വാൾ പിക്ചർ തെളിഞ്ഞു... അതിൽ കണ്ട ഫോട്ടോയിൽ ലൈല സൂക്ഷിച്ചു നോക്കി... അതേ ഇതാ കോഴി തന്നെ... ഒരു ഉൽക്കിടിലത്തോടെ പെണ്ണ് ആലോചിച്ചു... വാഷ്റൂമിൽ നിന്നുമുള്ള വെള്ളത്തിന്റെ ശബ്ദം നിലച്ചതും ബുക്ക് മേശമേൽ വലിച്ചെറിഞ്ഞു റീത്തു മോളെയുമെടുത്ത് ലൈല താഴെക്കോടി... "ടീച്ചറമ്മേ നമുക്ക് പോകാം...." ഓടിക്കിതച്ച് വന്ന് പറഞ്ഞ പെണ്ണിനെ കണ്ടതും ടീച്ചറും റിനിയും ജിതേഷും ഒരുപോലെ പേടിച്ചു... " എന്താ മോളെ...??!! എന്താ പറ്റിയെ...??!! "

"ഇതെന്താ ലൈലേ ഇങ്ങനെ കിതക്കണേ..?!!" അവരുടെ വെപ്രാളം കണ്ടപ്പോഴാണ് താൻ അവരെ എല്ലാവരെയും കൂടി പേടിപ്പിക്കുകയാണെന്ന ബോധം അവൾക്കുണ്ടായത് തന്നെ... " ഏയ്‌ ഒന്നും പറ്റീല.. എനിക്കെന്തോ തല വേദനപോലെ... മോളെയും എടുത്ത് സ്റ്റൈർ ഇറങ്ങിയത് കൊണ്ടാവും കിതപ്പ്... " അതും പറഞ്ഞ് കൊണ്ട് ലൈല ടീച്ചറെ നോക്കി.. ഇറങ്ങാമെന്ന് കണ്ണു കൊണ്ട് കാണിച്ചു... അവളെന്തോ കണ്ട് ഭയന്നിട്ടുണ്ടെന്ന് അവളുടെ മുഖത്ത് നിന്നും ടീച്ചർക്ക് വ്യക്തമായി... " നമ്മളെന്നാ ഇറങ്ങട്ടെ മോളെ...?? സമയം കിട്ടുമ്പോ അങ്ങോട്ടേക്ക് ഇറങ്ങ്... " യാത്ര പറഞ്ഞ് ഇരുവരും പെട്ടെന്ന് അവിടെ നിന്നുമിറങ്ങി... കുളി കഴിഞ്ഞ് തലയും തുവർത്തിക്കൊണ്ട് ജനാലയ്ക്കരികിൽ അവൻ നിന്നു... ഒരു സ്ത്രീയും തട്ടമിട്ടൊരു പെൺകുട്ടിയും വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.. മാളിൽ വെച്ചു കണ്ട ഹിജാബ് ധരിച്ച പെൺകുട്ടി മനസ്സിലേക്ക് ഓടിയെത്തിയതും അവളൊന്ന് തിരിഞ്ഞു നോക്കിയെങ്കിൽ എന്നവൻ ആശിച്ചു... അവർ ഇരുവരും മതില് കടന്നു പോകും വരെ അവന്റെ കണ്ണുകളവരെ പിന്തുടർന്നു............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story