കാണാ മറയത്ത്..❤: ഭാഗം 21

kanamarayath

രചന: മീര സരസ്വതി

" അത് കുഴപ്പമില്ല... അവൾ നിന്നോളും.." അത്രയും കേട്ടതും വീടിന്റെ താക്കോൽ ലൈലയെ ഏൽപ്പിച്ച് കുറച്ചകലെ നിർത്തിയിട്ടിരിക്കുന്ന വണ്ടിയിലേക്ക് ആൾ ഓടിക്കയറി... റോഷനെ ഓർത്തതും ലൈലയുടെ മനസ്സിൽ ഭയം ഇരച്ചു കയറി.. അതെ സമയം തന്നെ അവൻ അവിടെയില്ലെന്ന് ഓർത്തതും അവളിൽ ആശ്വാസം നിറഞ്ഞു... ആ ഒരു ധൈര്യത്തിൽ ഗേറ്റ് തുറന്ന് റീത്തൂസിന്റെ വീട് ലക്ഷ്യമാക്കി നടന്നു... അകത്തു കയറിയപ്പോൾ റീത്തൂസ് നല്ലയുറക്കമാണ്.. അവളെ ശല്യപ്പെടുത്താതെ ഹാളിലെ സോഫയിൽ വന്നിരുന്ന് മൊബൈലിൽ നോക്കിയിരുന്നു ലൈല... കുറച്ചു നേരം ഇൻസ്റ്റയും എഫ്ബിയും നോക്കിയിരുന്നതും മടുത്തു തുടങ്ങിയിരുന്നു... റോഷനില്ലാത്ത സ്ഥിതിക്ക് മുകളിൽ കയറി നോക്കിയാലോ എന്ന് തോന്നിയതും ഫോൺ സോഫയിൽ വെച്ച് മുകളിലേക്ക് നടന്നു.. അന്ന് കണ്ടത് പോലെ തന്നെ മുറിയിൽ അങ്ങിങ്ങായി അലക്ഷ്യമായി സാധനങ്ങൾ വലിച്ചു വാരിയിട്ടിട്ടുണ്ട്.. ടാബിളിനു മുകളിൽ തന്നെ ഡ്രോയിങ് ബുക്ക് ഇരിപ്പുണ്ട്.. അവൾ അതെടുത്തു മറിച്ചു നോക്കി.. അന്ന് കണ്ട തന്റെ പടങ്ങൾക്ക് ശേഷം പിന്നെയും കുറച്ചു ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട്..

നടന്നകന്ന്‌ പോകുന്ന ഒരു അമ്മയുടെയും മകളുടെയും ചിത്രമാണൊന്ന്.. ആ പെൺകുട്ടി തട്ടം ധരിച്ചതിനാൽ തന്നെയും അതവൾ തന്നെയാകുമെന്ന് ലൈല ഊഹിച്ചു.. അടുത്ത പേജ് മറിച്ചു നോക്കിയതും അക്ഷരാർത്ഥത്തിൽ ലൈല ഞെട്ടിത്തരിച്ചു... അമ്മുവിന്റെയും ലൈലയുടെയും ചിത്രമായിരുന്നു അത്... "അമ്മുവിൻറെ ഫോണിലെടുത്ത ഫോട്ടോയാണല്ലോ ഇത്...??!! അതെങ്ങനെ റോഷൻ കണ്ടു...???!! ഇനി അമ്മുവിന് ആളെ പരിചയം കാണുമോ...??!!" അവളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി.. അമ്മു ഇൻസ്റ്റയിൽ ആ ഫോട്ടോ പോസ്റ്റ് ചെയ്തതൊന്നും അവൾ അറിഞ്ഞിരുന്നില്ല... അമ്മുവിനെ വിളിച്ച് കാര്യം ഉറപ്പു വരുത്താമെന്ന് ആലോചിച്ചതും അവൾ പോക്കറ്റിൽ ഫോൺ പരതി.. സോഫയിൽ മറന്നു വെച്ച കാര്യം അപ്പോഴാണ് ഓർത്തത്... അടുത്ത പേജുകളും നോക്കിയശേഷം താഴേക്ക് പോയി ഫോണെടുക്കാമെന്ന് കരുതി ലൈല.. അടുത്ത പേജ് മറിച്ചു നോക്കിയതും അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിപ്പോയി... ബെഡിൽ കിടക്കുന്ന ഒരു സ്ത്രീയുടെ നഗ്ന ശരീരമായിരുന്നു അത്..!!! അതിനും തന്റെ മുഖമാണെന്ന് കണ്ടതും അവൾ വിറച്ചു പോയി.....!!

"ഇഷ്ടായോ വരച്ചത്...??" ചോദ്യത്തോടൊപ്പം കഴുത്തിടുക്കിൽ നിശ്വാസമറിഞ്ഞതും പെണ്ണ് ഞെട്ടിത്തരിച്ചു... റോഷനാണ് പിറകിലെന്ന് മനസ്സിലായതും ആകെ വെട്ടി വിയർത്തു പോയി.... അവളൊന്ന് തിരിഞ്ഞു നിന്നതും രണ്ടു കൈകളും ടേബിളിൽ ഊന്നി ലോക്ക് ചെയ്തു അവൻ.. "പേടിച്ചു പോയോ...??!!!" ലൈലയുടെ ചുണ്ടിനു മുകളിൽ പൊടിഞ്ഞു വന്ന വിയർപ്പിൻ തുള്ളികൾ വിരൽ തുമ്പു കൊണ്ട് തട്ടിക്കൊണ്ട് അവൻ ചോദിച്ചു... " മാറിക്കെ എനിക്ക് പോകണം..." റോഷൻ അവളുടെ മുഖത്തിന് നേരെ മുഖം വരുന്ന വിധത്തിൽ കുറച്ചൊന്ന് കുനിഞ്ഞു നിന്നു... ലൈലയ്ക്ക് ഭയമേറി വന്നു.. അവളുടെ ഹൃദയം ഇടതടവില്ലാതെ മിടിച്ചു കൊണ്ടേയിരുന്നു... "അങ്ങനെ പോയാലെങ്ങനെയാ ശിവൂ... സർപ്രൈസായി ഞാൻ മുന്നിൽ വരാമെന്ന് പറഞ്ഞിരുന്നതല്ലേ... എന്നിട്ടിപ്പോ വന്നു നിന്നപ്പോൾ ചുമ്മാതങ്ങ് പോകുവാണോ...??!!" അത് കേട്ടതും ലൈല ഞെട്ടിത്തരിച്ചു നിന്ന് പോയി... അവൾ പകപ്പോടെ റോഷന്റെ മുഖത്തേക്ക് നോക്കി... "ശി... ശിവൂ..... അ.. അപ്പൊ നരി... ഇത് നരിയാണോ...??!!!" അപ്പോഴവന്റെ മുഖത്തൊരു വന്യമായ ചിരി വിടർന്നു... ലൈലയ്ക്ക് വല്ലാതെ ഭയം തോന്നി...

ഏതോ കോഴിയാണെന്ന് മാത്രമാണ് ഈ നിമിഷം വരെ റോഷനെ കുറിച്ച് ചിന്തിച്ചിരുന്നത്... പക്ഷെ തന്റെ കണ്മുന്നിൽ നിൽക്കുന്നത് താനിന്ന് ഏറ്റവും വെറുക്കുന്നൊരുവനാണ്...!! അവന്റെ യഥാർത്ഥ മുഖത്തെ കുറിച്ച് കാശി പറഞ്ഞതോർത്തതും അവളിൽ ഭയമിരച്ചു കയറി.. "എന്റെ ശിവൂന്റെ സ്വന്തം നരി..." ഒന്നുകൂടി അവളുടെ അരികിലേക്ക് ചേർന്ന് നിന്നു കൊണ്ടവൻ പറഞ്ഞു.. അത് കേൾക്കെ അവൾ പുച്ഛിച്ചു കൊണ്ട് ചിരി കോട്ടി.. " മാറി നിൽക്ക്‌ നരി.. എനിക്ക് പോകണം..." റോഷന്റെ വലയത്തിൽ നിന്നും കുതറാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു... "എത്ര നാൾ കാത്തിരുന്നു കിട്ടിയ ദിവസമാ ശിവൂ.. എന്നിട്ടിപ്പോ പോകണമെന്നോ...??!! എന്നോട് പിണക്കമൊന്നുമില്ലെന്ന് പറഞ്ഞിട്ട്...." " പ്ലീസ്‌ നരി.. എനിക്ക് പോകണം..." " ഇതെന്താണ് ശിവൂ ഒരു സ്നേഹമില്ലാതെ..??!! എനിക്കിപ്പോളെല്ലാം മനസ്സിലാവുന്നുണ്ട്.. നിനക്ക് പഴയ സ്നേഹമൊന്നുമില്ല... ആകെ മാറിപ്പോയി... എന്തൊക്കെ പ്രതീക്ഷകളായിരുന്നു, എന്നെ സർപ്രൈസായിട്ട് കാണുമ്പോ നീയെത്ര സന്തോഷിക്കും എന്ന് കരുതിയിട്ടിപ്പോൾ എന്തായി...?!!"

റോഷൻ പരാതിക്കെട്ടുകൾ അഴിച്ചു തുടങ്ങിയപ്പോൾ ലൈലയ്ക്ക് എന്തെന്നില്ലാത്ത ദേഷ്യം ഇരച്ചു കയറി.... "മതി റോഷൻ കൂടുതൽ അഭിനയിച്ചു കഷ്ടപ്പെടേണ്ട.....!! തന്നെക്കുറിച്ച് എനിക്കെല്ലാം അറിയാം.. നീ എന്നോട് കാണിച്ചത് അഭിനയമാണെന്ന് എനിക്കിപ്പോ നന്നായിട്ടറിയാം... !! നിന്നെ പോലൊരു ഫ്രോഡിനെ സ്നേഹിച്ച എന്നോട് തന്നെ എനിക്കിപ്പോ ദേഷ്യമാ...!! ആ നിന്നെ ഞാൻ എങ്ങനെ സ്നേഹിക്കാനാ.. ??!! പറയ്.... വെറുപ്പല്ലാതെ ഒരു തരി സ്നേഹം പോലും എനിക്കിപ്പോ തന്നോടില്ല...!!" പൊട്ടിത്തെറിച്ചു കൊണ്ട് ലൈല അവന്റെ കൈകൾ തട്ടി മാറ്റി... അത് വരെ ശാന്തനായി ഇരുന്നവന്റെ മുഖമിരുണ്ടു... ലൈലയുടെ ഇരു കവിളുകളിലായി അവൻ ആഞ്ഞു പ്രഹരിച്ചു... പ്രതീക്ഷിക്കാതെ ലഭിച്ച അടിയായതിനാൽ അവളൊന്ന് വേച്ചു പോയി.. ടേബിളിന് മുകളിലേക്ക് ചാഞ്ഞവളുടെ മുടിക്കുത്തിൽ പിടിച്ചവൻ നേരെ നിർത്തി... ലൈലയുടെ കവിളുകൾ രണ്ടും വിരലുകൾ കൊണ്ട് കൂട്ടിപ്പിടിച്ചവൻ അവളുടെ മുഖത്തിന്‌ സമീപത്തേക്ക് കുനിഞ്ഞു വന്നു.. " അതേടി... എനിക്ക് നിന്നോട് ദിവ്യ പ്രേമമൊന്നും ആയിരുന്നില്ല... ഈ റോഷൻ നിന്റെ ശരീരം തന്നെയാണ് കൊതിച്ചത്...

ഞാനൊന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതേതു വഴിക്കണേലും അത് നേടിയിരിക്കും... നിന്നെയും...!! നിന്നെ അനുഭവിക്കാൻ ഇത്തിരി കൂടി കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയതാ... പക്ഷെ, ഇത്ര പെട്ടെന്ന് സാഹചര്യം ഒത്തു വരുമെന്ന് കരുതിയില്ല... " ലൈലയുടെ കൈ പിന്നിലേക്ക് തിരിച്ചു വെച്ച് അവളെ അവനിലേക്ക് അടുപ്പിച്ചു റോഷൻ.. വേദനകൊണ്ട് പുളഞ്ഞുവെങ്കിലും കുതറി മാറാൻ അവളാൽ ആവും വിധം ശ്രമിച്ചു കൊണ്ടേയിരുന്നു... പക്ഷെ, റോഷന്റെ കൈ ബലത്തിൽ നിന്നും രക്ഷപ്പെടുക അസാധ്യമായിരുന്നു... അവനവളെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ടു.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "അതുശരി തിരിച്ച്‌ ഇങ്ങോട്ടില്ലെന്ന് പറഞ്ഞ് അമ്മുവിനെയും കൂട്ടിപ്പോയിട്ട്...!! " "എന്ത് ചെയ്യാനാ ടീച്ചറമ്മേ, ഈ കുട്ടിപ്പിശാശ് ഒരിത്തിരി പോലും സമാധാനം തന്നില്ല... !!! വണ്ടിയിലിരുന്ന് ചെവി തിന്നുവാരുന്നു.. കാശിയുടെ ഒപ്പം പോന്നോളാൻ പറഞ്ഞപ്പോ അതും പറ്റില്ല.. കുറച്ചു നേരം ഇവിടിരുന്നിട്ട് പൊകാമെന്നും പറഞ്ഞ് കൂട്ടി വന്നതാ..." അമ്മുവിന്റെ തലയിൽ ഒരു കിഴുക്ക് കൊടുത്തു കൊണ്ട് ഫൈസി പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി..

അപ്പോഴാണ് മറ്റൊരു കാർ കൂടി മുറ്റത്ത് വന്നു നിർത്തിയത്... പുതുതായി എടുത്ത ആ വണ്ടിയിൽ നിന്നുമിറങ്ങി കാശി അകത്തേക്ക് കയറി... "ലൈലയെ വിളിക്ക് അമ്മാ, നമുക്കൊന്ന് ചുറ്റിയടിച്ചേച്ചും വരാം..." "ലൈല ഇവിടില്ല കാശീ.. റീത്തുമോൾ അവിടെ തനിച്ചായത് കൊണ്ട് കൂട്ടിനു പോയേക്കുവാ..." അത് കേട്ടതും തലേദിവസം റോഷനെ കണ്ടപ്പോൾ ഭയന്ന് വിറങ്ങലടിച്ച ലൈലയുടെ മുഖമാണ് കാശിയുടെ മനസ്സിലേക്ക് ഓടി വന്നത്.. പിന്നെ ടീച്ചറമ്മയുടെ വിശദാംശങ്ങളൊന്നും കാശിയുടെ ചെവിയിൽ കേട്ടില്ല.. മുന്നോട്ട് ഒരു കുതിപ്പായിരുന്നു... പിറകിൽ നിന്ന് ഫൈസിയും ടീച്ചറമ്മയും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും അവൻ കേട്ടില്ല.. റീത്തുസിന്റെ വീടെത്തിയപ്പോൾ അവളുടെ കരച്ചിൽ നന്നായി കേൾക്കാമായിരുന്നു..!!! മുൻവശത്ത് കതക് തുറക്കാൻ ശ്രമിച്ചവൻ.. പക്ഷെ, അകത്തു നിന്നത് ലോക്ക് ചെയ്തിട്ടുണ്ട്... കതകിനു സമീപത്തുള്ള നീണ്ട ജനാലയിലൂടെ അകത്തേക്ക് നോക്കാൻ ശ്രമിച്ചെങ്കിലും സ്വന്തം പ്രതിബിംബം മാത്രമേ അവനു കാണാൻ കഴിഞ്ഞുള്ളു... കോളിംഗ് ബെല്ലമർത്താനായി വിരലുകൾ സ്വിച്ച് ബോർഡിലൂടെ ചലിച്ചപ്പോഴാണ് അകത്ത് നിന്നുമെന്തൊക്കെയോ തട്ടിവീഴും പോലുള്ള ശബ്ദം കേട്ടത്...

പിന്നെയൊരു നിമിഷം പോലും ചിന്തിച്ചു നിൽക്കാതെ അവൻ അടുക്കള വശത്തേക്ക് ഓടി... "ഫൈസി, പെട്ടെന്ന് വായോ.... അമ്മുവിനെയും കൂട്ടിക്കോ..." അപകടം മണത്തതും ഓടുന്നതിനിടയിൽ ഫൈസിയെയവൻ വിളിച്ചു... അടുക്കള ഡോർ ഒന്ന് തള്ളിയപ്പോഴേക്കും തുറന്നു വന്നിരുന്നു... അവൻ അകത്ത് കയറിയപ്പോൾ മുറിയിലെ ബെഡിലിരുന്ന് റീത്തൂസ് കരയുന്നത് കണ്ടെങ്കിലും അവൻ അത് ഗൗനിക്കാതെ ആ മുറിയിലും അതിനോട് അറ്റാച്ഡ് ആയിട്ടുള്ള വാഷ്‌റൂമിലും തിരച്ചിൽ നടത്തി.. ഹാളിലും അടുത്ത മുറിയിലും കൂടിയവൻ കയറിയിറങ്ങി... അവിടെ ആരുമില്ലെന്ന് കണ്ടതും മുകളിലെ നിലയിൽ ഓടിക്കയറി... ചെറുതായി ചാരി വെച്ച വാതിൽ തള്ളിത്തുറന്നതും അവിടെ കണ്ട കാഴ്ചയിൽ അവന്റെ കണ്ണിൽ ഇരുട്ട് പടർന്നു..... ബോധമറ്റ്‌ കിടക്കുന്ന ലൈലയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ശ്രമിക്കുകയാണ് റോഷൻ... !! കാശി വന്നവിടെ നിൽക്കുന്നത് പൊലും അവൻ അറിഞ്ഞിരുന്നില്ല...!! "ലൈലൂ....!!!! ഡാ...."

ഒരു നിമിഷം സ്വബോധം വീണ്ടെടുത്തതും ക്രോധത്തോടെ അവൻ റോഷന് നേരെ പാഞ്ഞടുത്തു.... തലങ്ങും വിലങ്ങും ആഞ്ഞു പ്രഹരിച്ചു... തന്റെ പ്രാണനായവളെ ഉപദ്രവിക്കാൻ ശ്രമിച്ചവനോടുള്ള പക ആ കണ്ണുകളിൽ ഒരു നെരിപ്പോടായ്‌ എരിയുന്നുണ്ടായിരുന്നു... അവൻ അടിക്കുന്ന ഓരോ അടിയും ഒന്ന് തടുക്കാൻ പോലുമാകാതെ അശക്തനായിരുന്നു നരിയപ്പോൾ... ഇനിയൊരു അടിപോലും അവന്റെ ശരീരം താങ്ങില്ലെന്ന് കണ്ടതും അവനെ നിലത്തേക്ക് തള്ളിയിട്ട് ലൈലയുടെ അടുത്തേക്ക് കാശി പാഞ്ഞടുത്തു... " ലൈലൂ... മോളെ... കണ്ണുതുറക്കെടി...!! ദേ നോക്ക്യേ നിനക്കൊന്നൂല്ല... ഞാൻ വന്നില്ലേ.. ഞാനില്ലേ നിന്റെ കൂടെ....!!" അവളെ കുലുക്കി വിളിച്ച് ഉണർത്താൻ ശ്രമിച്ചു കൊണ്ട് കാശി കരഞ്ഞു.. ലൈലയിൽ നിന്ന് ചെറു ഞരക്കങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ...

അത് കണ്ടു സഹിച്ചു നിൽക്കാനാവാതെ അവളുടെ തല മടിയിലേക്ക് എടുത്തു വെച്ചു കാശി.. കരയുന്ന റീത്തു മോളെയുമെടുത്ത് അമ്മുവും ഫൈസിയും ഓടിപ്പാഞ്ഞു മുകളിലേക്ക് കയറി.. അവിടെത്തെ കാഴ്ച കണ്ടതും ഇരുവരും വിറങ്ങലടിച്ചു നിന്ന് പോയി.... സംഭവമെന്താണ് നടന്നതെന്ന് മനസ്സിലായതും നിലത്ത് വീണു കിടക്കുന്ന റോഷനെ ഫൈസി ആഞ്ഞു തൊഴിച്ചു.. അവന്റെ കണ്ണുകളിലും പക ആളിക്കത്തി... കീറിപ്പറിഞ്ഞ വേഷത്തോടെ അബോധാവസ്ഥയിൽ കിടക്കുന്ന ലൈലയെ കണ്ടതും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. " അമ്മൂ, നീ മോളെയുമെടുത്ത് വീട്ടിലേക്ക് ചെല്ല്..." റീത്തുവിന്റെ കരച്ചിലിന് ശക്തി പ്രാപിച്ചതും ഫൈസി പറഞ്ഞു.. അമ്മു ലൈലയെ ഒന്നു കൂടി നോക്കിയതിനു ശേഷം താഴേക്ക് നടന്നു...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story