കാണാ മറയത്ത്..❤: ഭാഗം 26

kanamarayath

രചന: മീര സരസ്വതി

" വെ...വെള്ളം...വെള്ളം..." വിശപ്പും ദാഹവും കൊണ്ട് വല്ലാതെ വലഞ്ഞിരുന്നു അവൻ.. പതിയെ കെട്ടുകളഴിച്ചു മാറ്റി കാശി.. കയ്യിലുള്ള ബോട്ടിലും ഭക്ഷണവും അവന്റെ മടിയിൽ വെച്ച് കൊടുത്തു.. ആ ബോട്ടിൽ വെള്ളം റോഷൻ ആർത്തിയോടെ വായിലോട്ട് കമിഴ്ത്തി.. പെട്ടെന്നാണ് മെയിൻ ഡോറിൽ തട്ട് കേട്ടത്.. കാശി റോഷനെ ഒന്ന് നോക്കിയതിനു ശേഷം പുറത്തേക്കിറങ്ങി മുറിയുടെ വാതിൽ ലോക്കിട്ടു.. വാതിൽ തുറക്കാൻ വൈകിയതും വന്നയാൾ കോളിംഗ് ബെല്ല് തുടരെ തുടരെ അടിച്ചു കൊണ്ടേയിരുന്നു.. " ഓഹ് വരുന്നെടാ..." വിളിച്ചു പറഞ്ഞു കൊണ്ട് കാശി കതക് തുറന്നു.. ശരത്തിനെയും ഫൈസിയെയും ഇഷാൻവിയെയും പ്രതീക്ഷിച്ച് വാതിൽ തുറന്ന കാശി തന്റെ മുന്നിൽ നിൽക്കുന്നയാളെ കണ്ടതും ഞെട്ടലോടെ പിന്നോട്ട് മാറി... " ഇന്ദ്രേട്ടൻ...!!! ഇന്ദ്രേട്ടനെന്താ ഇവിടെ...??!!" " നല്ല ചോദ്യമാണല്ലോ കാശീ...!! എന്റെ വീട്ടിൽ എനിക്ക് വരാൻ പാടില്ലേ...??!!" കാശിയെ സൈഡിലേക്ക് വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു കൊണ്ട് ഇന്ദ്രൻ ചോദിച്ചു.. ഇഷാൻവിയുടെ സഹോദരനാണ് ഇന്ദ്ര ഹെഗ്‌ഡെ... പോലീസ് ഇൻസ്‌പെക്ടർ ആണ് ആള്.. അപ്രതീക്ഷിതമായി ആളെ മുന്നിൽ കണ്ടപ്പോൾ കാശിയൊന്ന് പകച്ചു...

"ഏയ് അതല്ല ഇന്ദ്രേട്ടാ... പെട്ടെന്ന് കണ്ടപ്പോ... ഞാൻ ചുമ്മാ..." പരുങ്ങലോടെ കാശി പറഞ്ഞപ്പോൾ ഇന്ദ്രൻ ചിരിച്ചു... "എന്റെ ഗുഡിയാ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞാരുന്നു... കണ്ടിട്ട് കുറച്ചായില്ലേ അവളെ...!! പിന്നേ...." ആളൊന്ന് നിർത്തി ചുറ്റും കണ്ണോടിച്ചു.... " പിന്നെ... എനിക്കാവശ്യമുള്ള ഒരാൾ നിങ്ങടെ കസ്റ്റഡിയിൽ ഉണ്ടെന്നറിഞ്ഞു... ആവശ്യം കഴിഞ്ഞാൽ കയ്യോടെ കൊണ്ട് പോയേക്കാം.. അപ്പൊ... നിങ്ങളെ നാട്ടിലൊരു ചൊല്ലുണ്ടല്ലോ...??!! എങ്ങനയാത്...??!! ആഹ്ഹ... ഒരു വെടിക്ക് രണ്ടു പക്ഷി..!" പെട്ടെന്നാണ് പുറത്തൊരു കാർ വന്നു നിന്നത്... അതിൽ നിന്നും ശരത്തും ഇഷാനിയും ഫൈസിയും പുറത്തിറങ്ങി.... ശരണ്യയും കൂടെയുണ്ടായിരുന്നു... "ഭയ്യാ...!!" " ഓയ് മേരാ പ്യാരാ ഗുഡിയാ...!!" ഇന്ദ്രനെ കണ്ടതും ഇഷ ഓടി വന്ന് കെട്ടിപ്പിടിച്ചു... നാളുകൾക്ക് ശേഷം കണ്ടതിനാൽ സഹോദരങ്ങൾ തമ്മിലുള്ള സ്നേഹ പ്രകടനം കുറച്ചു നിമിഷങ്ങൾ തങ്ങി നിന്നു... ബാക്കി മൂവരും അവരുടെ സ്നേഹ പ്രകടനങ്ങൾ നോക്കി നിന്നു...

" കാശീ... എവിടെടാ ആ പന്ന വൃത്തികെട്ടവൻ...??" "അകത്തുണ്ട്.... ശരണ്യ വരുന്ന കാര്യം നീ പറഞ്ഞില്ലാലോ ശരത്തേ...?!!" " ഇന്നലെ ഞങ്ങളുടെ പ്ലാനിൽ അവളില്ലായിരുന്നു കാശി.. ടിക്കറ്റ് എടുക്കാൻ നേരത്ത് അവൾ പറഞ്ഞു അവൾക്ക് നിരക്ഷരനെ നേരിട്ട് കാണണം, ഈ കൈകൊണ്ട് തന്നെ രണ്ട് പൊട്ടിക്കണമെന്ന്... അവളുടെ ഈ ആഗ്രഹമെങ്കിലും സാധിച്ചു കൊടുത്തില്ലേൽ ഞാൻ പിന്നെയെന്ത് ആങ്ങളയാ ല്ലേ...? സൊ ഋഷി മോനെ അമ്മയുടെ കൂടെ നിർത്തി ഞാൻ അവളേം കൂടെ കൂട്ടി..." " അല്ലേടാ.. ഇന്ദ്രേട്ടൻ...??? പ്രശ്നാകുവോ...??!!" ശരത്തിനോട് രഹസ്യമായി കാശി ചോദിച്ചു... പക്ഷെ, കാശിയുടെ സംശയം നിറഞ്ഞ മുഖത്ത് നിന്നും കാര്യം മനസ്സിലാക്കിയ ഇഷ വിവരിച്ചു തുടങ്ങി.. " ഇന്നലെ പെട്ടെന്ന് ബാംഗ്ലൂർക്ക് വരുവാണെന്ന് പറഞ്ഞപ്പോ ഭയ്യാ കാര്യം ചോദിച്ചു കാശി...

എനിക്കാണെങ്കിൽ പറയാതിരിക്കാനും പറ്റിയില്ല.. പറഞ്ഞു പറഞ്ഞു റോഷന്റെ കാര്യത്തിൽ എത്തിയപ്പോൾ റോഷൻ എന്നൊരാളുടെ പേരിൽ ഒരു കേസ് രാവിലെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്ന് ഭയ്യാ പറഞ്ഞു.. ഫൈവ് മിനുട്സ് കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു വെച്ചിട്ട് ഭയ്യ സ്റ്റേഷനിൽ വിളിച്ച് അന്വേഷിച്ചു.. " "ജോലിയിൽ പ്രൊമോഷനും വിവാഹ വാഗ്ദാനവും ഉറപ്പ് നൽകി പീഡിപ്പിച്ചു എന്നൊരു കേസ് ഇന്ന് വന്നിരുന്നു.. വൺ മിസ്റ്റർ റോഷൻ ഗംഗാധരന്റെ പേരിൽ.. പരാതിക്കാരി അവരുടെ ട്രാവെൽസിലെ ജോലിക്കാരിയായിരുന്നു.. അന്വേഷിച്ച് ചെന്നിട്ട് ആളെ കിട്ടിയതുമില്ല.. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ ഇഷ ഇക്കാര്യം പറയുന്നത്... അപ്പോഴേ നിങ്ങൾക്ക് കൊടുക്കാനുള്ളതൊക്കെ വേഗം കൊടുത്തേക്കണം... ഞങ്ങൾക്ക് കൊണ്ട് പോകാനുള്ളതാ... ആഹ്ഹ പിന്നെ ഒരു മയത്തിലൊക്കെ വേണം, ഇല്ലെങ്കിൽ വകുപ്പ് മാറും..." ഇന്ദ്രന്റെ അനുവാദം കൂടിയായപ്പോൾ ശരത്തും ഫൈസിയും ആവേശത്തോടെ അകത്തേക്ക് നടന്നു..

പിന്നാലെ ബാക്കിയുള്ളവരും... ഇന്ദ്രൻ പുറത്ത് പോലീസ് ജീപ്പിൽ കാത്തിരിക്കുന്ന ബാക്കി പോലീസുകാരുടെ ഇടയിലേക്ക് നടന്നു.. പുറമെ ചർച്ചകളും ബഹളങ്ങളുമൊക്കെ കേട്ടത് കൊണ്ടുള്ള ഭയം കൊണ്ടാവണം റോഷൻ കസേരയിൽ ഭയത്തോടെ ഇരിപ്പായിരുന്നു.. കാശി കൊടുത്ത വെള്ളം മുഴുവനും കുടിച്ചുവെങ്കിലും ഭക്ഷണം തുറന്നു പോലും നോക്കിയിരുന്നില്ല... "നിനക്ക് കുറച്ച് അഥിതികളുണ്ടല്ലോ റോഷൻ...!!" ചിരിയോടെ കാശി പറഞ്ഞതും റോഷൻ ചുറ്റും നിരീക്ഷിച്ചു.. ശരണ്യയിൽ കണ്ണെത്തിയതും സംശയത്തോടെ പിന്നെയുമാ മുഖത്തേക്ക് മുക്കി... " നിരക്ഷരന് ഇവളെ ഓർമ്മയുണ്ടോ ആവോ..??" "അവൻ മറന്നു കാണും കാശീ.. അവന്റെ വിനോദ പരിപാടികളിലെ പലരിൽ ഒന്ന് മാത്രമാവില്ലേ ഞാൻ...!! പക്ഷെ, ഞാൻ മറക്കില്ലല്ലോ..." "അങ്ങനെയാണേൽ ഇവന് എന്നെയും ഓർമ കാണില്ലായിരിക്കും... അല്ലെ ശരണ്യേ..???" മുന്നോട്ട് വന്ന ഇഷയെയും ശരത്തിനെയും കണ്ടതും റോഷൻ അമ്പരന്നു...

അവന്റെയാ ഞെട്ടൽ മുഖത്തു കാണാമായിരുന്നു... " ഇഷ.... ഇഷാൻവി ഹെഗ്‌ഡെ...!!!!" "ആഹാ.... ഓർമയുണ്ട്....!!" "അപ്പൊ എങ്ങനെയാ ശരത്തേ തുടങ്ങുവല്ലേ...??" "ആദ്യം ഞാൻ തന്നെ തുടങ്ങാം കാശി..." കൈകൾ രണ്ടും കൂട്ടിയുരസ്സി ശരണ്യ മുന്നോട്ട് വന്നു... കാശിയും ശരത്തും സമ്മതം മൂളിയതും അവന്റെ ഇരു കവിളുകളിലും അവൾ ആഞ്ഞടിച്ചു.. " ഒരു വിധവയാണെന്ന് വെച്ച് എന്ത് തോന്നിവാസവും വിളിച്ചു പറഞ്ഞാൽ സഹിക്കുമെന്ന് കരുതിയോടാ നീ...??!! നിന്നിൽ ഒരു നല്ല സുഹൃത്തിനെ കണ്ട് എന്റെ സന്തോഷവും ദുഃഖവുമൊക്കെ ഷെയർ ചെയ്തപ്പോ അതിനെ നീ മിസ്സ്യൂസ് ചെയ്യാൻ ശ്രമിച്ചില്ലേ..?? എല്ലാം സഹിച്ചു നിൽക്കുന്ന പെണ്ണുങ്ങൾ മാത്രമല്ല പ്രതികരിക്കുന്ന പെണ്ണുങ്ങളുമുണ്ടെന്ന് മനസ്സിലാക്കാത്തത് നിന്റെ തെറ്റ്..." പിന്നെയും പിന്നെയും കലി തീരുവോളം തലങ്ങും വിലങ്ങും അവളടിച്ചു.. ഏറ്റുവാങ്ങാൻ ബാധ്യസ്ഥനാണെന്നത് പോലെ തടയാൻ പോലും റോഷൻ ശ്രമിച്ചില്ല..!! ശരണ്യയെ മാറ്റി നിർത്തി ശരത്തവനെ എഴുന്നേൽപ്പിച്ച് ആഞ്ഞു തൊഴിച്ചു.. ഒന്ന് വേച്ചു പോയെങ്കിലും ശ്രമപ്പെട്ട് അവൻ നിവർന്നു നിന്നു.. കാശി മുഷ്ടി ചുരുട്ടി അവന്റെ വയറിൽ തൊഴിച്ചു...

വേദന കൊണ്ട് റോഷൻ പുളഞ്ഞു പോയി.. "നീയെന്താടാ കരുതിയത് അവൾക്ക് ഭർത്താവില്ലെന്ന് കരുതി ചോദിക്കാനും പറയാനും ആളില്ലെന്നോ..??!! അവൾക്കേ നട്ടെല്ലുള്ള ആങ്ങളമാർ ഒന്നല്ല രണ്ടുണ്ട്....!" പറഞ്ഞു കൊണ്ട് കാശിയവന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടിയിരുന്നു.. " നീ ഞങ്ങളുടെ ലൈലയുടെ ലൈഫ് വെച്ച് കളിച്ചവനല്ലെടാ...?? " മലർന്നടിച്ചു വീണവന്റെ മുകളിൽ കയറിയിരുന്നു ഫൈസിയും കൊടുത്തു രണ്ടെണ്ണം... എഴുന്നേൽപ്പിച്ച് നിർത്തി ഓരോരുത്തരും മാറി മാറി പ്രഹരിച്ചു... ഏറ്റവുമൊടുവിൽ അവനെ മാറ്റി നിർത്തി മൂക്കിന് നോക്കി നല്ലയിടി വെച്ച് കൊടുത്തു കാശി.. " ഇനിയെന്റെ ലൈലയുടെ ഏഴയലത്ത് പോലും നിന്നെ കണ്ടേക്കരുത്... കേട്ടോടാ പന്ന ഡാഷ് മോനെ... " മൂക്കിൽ പൊടിഞ്ഞു വന്ന രക്തത്തുള്ളികൾ തുടച്ചു കൊടുക്കാൻ എന്നാ ഭാവേനെ കാശി അവന്റെ കാതരികിലായി മന്ത്രിച്ചു... " മതിയെടാ മതി... ഇനിയുമടിച്ചാൽ അവൻ പിന്നെ പടമാകും.. ഞാൻ സമാധാനം പറയേണ്ടി വരും.... " അവിടേക്ക് കയറി വന്ന ഇന്ദ്ര തടഞ്ഞപ്പോഴാണ് പിന്നെയവർ നിർത്തിയത്.... " എല്ലാം കിട്ടി ബോധിച്ചല്ലോ അല്ലേ...??!! അപ്പോ പോയാലോ...?!!

ഇനി അവിടെ നിന്നും കുറച്ച് കിട്ടി ബോധിക്കാനുള്ളതാണേ..." ചോരയൊലിപ്പിച്ചു നിൽക്കുന്ന റോഷന്റെ മുഖം കുത്തിപ്പിടിച്ച് ഇരുവശങ്ങളിലും ചലിപ്പിച്ചു നോക്കിയ ശേഷം ഇന്ദ്ര പറഞ്ഞു... " അരവിന്ദ്...." "യെസ്‌... സർ..." "ടേക്ക് ഹിം...." ഇന്ദ്ര ഓർഡർ കൊടുത്തപ്പോൾ കൂടെ വന്ന രണ്ട് കോൺസ്റ്റബിൾസ് റോഷനെ താങ്ങിയെടുത്ത് പുറത്തേക്ക് നടന്നു.... "അപ്പോ താങ്ക്സ് ഡാ പിള്ളേരെ... എന്റെ പണി പകുതി നിങ്ങള് കുറച്ചല്ലോ..." ഇന്ദ്ര പറഞ്ഞതും അവിടെയാകെ കൂട്ടച്ചിരി മുഴങ്ങി... " വീട്ടിലേക്ക് വരുന്നില്ലേ ഗുഡിയാ...??" " വൈകിട്ട് വരാം ഭയ്യാ... ഞങ്ങളേതായാലും ഒന്ന് കൂടട്ടെ.." "ഓക്കെ... നീ വിളിക്ക്.. ശെരിയപ്പോൾ..." ഇന്ദ്ര പോയതും ഇഷ കാശിയുടെ തോളിൽ കയ്യിട്ടു... " ഇന്നിനി എന്താടാ പ്രോഗ്രാംസ്... നമുക്കിതൊന്ന് സെലിബ്രേറ്റ് ചെയ്യേണ്ടേ...???" " പിന്നെ വേണ്ടേ...??!!! ഏതായാലും വീട്ടിൽ ചെന്ന് ഒന്ന് ഫ്രഷായി ലൈലയെയും അമ്മുവിനെയും അമ്മയെയും കൂട്ടാം നമുക്ക്... ഡെസ്റ്റിനേഷൻസ് ഒക്കെ നീ പ്ലാൻ ചെയ്തോ..." " എന്നാ ചലോ.... നമുക്ക് അവിടെ ചെന്ന് വിശദമായി ആലോചിക്കാം..." രണ്ടു കാറുകളിലായി അവർ വീട്ടിലേക്ക് തിരിച്ചു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

" ഒന്നിനേം കാണുന്നില്ലല്ലോ മക്കളെ...!! ഇനിയാ കുരുത്തംകെട്ടവന്മാർ വല്ലതും ഒപ്പിച്ചു കാണുവോ...??!!" ഉച്ച ഭക്ഷണത്തിനായുള്ള പച്ചക്കറികൾ അരിഞ്ഞു വെക്കുന്നതിനിടയിലും ടീച്ചറമ്മയുടെ ചിന്ത അതായിരുന്നു... ലൈലയുടേതും മറിച്ചല്ല.. ദേഷ്യത്തിന് പുറത്ത് നരനെ എല്ലാവരും കൂടി എന്തൊക്ക ചെയ്യുമെന്നുള്ള ടെൻഷൻ ധാരാളമുണ്ട്... "പേടിക്കേണ്ട ടീച്ചറമ്മേ... മിനിമം അവന്റെ കയ്യും കാലും ഒടിക്കാതെ അവന്മാരിനി വരില്ല... ശേയ്, അവന്റെ കണ്ണ് രണ്ടും കുത്തിപ്പൊട്ടിക്കാൻ പറയാൻ മറന്നുപോയല്ലോ... ഇനിയവന്റെ വൃത്തികെട്ട കണ്ണ് കൊണ്ട് ആരെയും നോക്കാൻ പാടില്ല... ഞാനൊന്ന് വിളിച്ചു പറഞ്ഞു വരാം..." നമ്മുടെ അമ്മൂസാണേ... റോഷന് നേരിട്ട് രണ്ട് പൊട്ടിക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണവൾ... " ഈ പെണ്ണ്...!!" ഫോണെടുത്ത് വിളിക്കാൻ ശ്രമിച്ചവളുടെ തലയിലൊരു കൊട്ട് കൊടുത്ത് ലൈല ഫോൺ വാങ്ങിച്ചു വെച്ചു... പെട്ടെന്നാണ് പുറത്ത് വാഹനങ്ങളുടെ ശബ്ദം കേട്ടത്... മൂവരും ചെയ്ത് കൊണ്ടിരുന്ന ജോലികളെല്ലാം അവിടെയിട്ട് ഉമ്മറത്തേക്ക് വേഗത്തിൽ നടന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story