കാശിമാണിക്യം: ഭാഗം 1

kashimanikyam

രചന: ഷെറിൻ

പ്രകാശ കിരണങ്ങൾ സൂചിമുനപോലെ കണ്ണിലേക്ക് തറച്ചു കയറിയപ്പോ ഉറക്കത്തിൽ നിന്ന് അൽപ്പമവൾ ചെരിഞ്ഞു കിടന്നു പുതപ്പ് വാരിവലിച്ചു തലവഴിയിട്ടു മൂടി ...... വീണ്ടുമാ ഉറക്കമെന്നവലഴത്തിലേക്ക് വഴുതി വീഴാൻ നിൽക്കെ ......ക്ലോക്കിൽ നിന്ന് ഉയർന്നു വന്ന ശബ്ദത്തിലവൾ മുരടനക്കി കണ്ണുകൾ വലിച്ചുതുറക്കാൻ പണിപ്പെടേ കത്തുന്ന തലവേദനയിൽ മുഖം ചുളിച്ചു നെറ്റിയിൽ കൈ വെച്ച് തിരുമ്മി കൊണ്ട് അലസമായി കണ്ണു തുറന്നു നോക്കി വീണ്ടും ചുരുണ്ടു കൂടാൻ നിന്നതും ഒരു പകപ്പോടെ അവൾ കണ്ണ് വലിച്ചുതുറന്നു ചുറ്റിലേക്കും കണ്ണുപായിക്കെ വയറ്റിലൂടെ പോയ മിസൈനിൽ ഉള്ള് ഭാഗം മൊത്തം കത്തിക്കരിഞ്ഞ് പോയന്ന് തോന്നി അവൾക്ക് ................ വില കൂടിയ പഞ്ഞികെട്ടുപോലുള്ള മെത്തയും കട്ടിലും വിശാലമായ നീണ്ട റൂം വെള്ളകർട്ടനുകൾ കൊണ്ട് ചുറ്റും ആവരണം ചെയ്തിരിക്കുന്നു .....

നിലത്തു ചിന്ന ചിതറി കിടക്കുന്ന കുപ്പിച്ചില്ലുകളും മറ്റും ....തന്റെ അനാലാതയത്തിലെ ഇരുണ്ട ഇടുങ്ങിയ ചായമില്ലാത്ത മുറിയേക്കാൾ തികച്ചും വിത്യസ്തമായ റൂം ..................പക്ഷെ ആ ഇരുണ്ടമുറിയിൽ കിടക്കുമ്പോ കിട്ടുന്ന സുഖമില്ല സുരക്ഷിതത്വമില്ല....എവിടെയാണ് താൻ .....ആരാണ് തന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് ..?? തലേന്നത്തെ കാര്യം ആലോചിക്കും തോറുമാ പെണ്ണിന് ഒന്നും തന്നെ മനസ്സിലാവുന്നുണ്ടായിരുന്നില്ല.........ചുട്ടുപൊള്ളുന്ന പനിയും തലവേദനയിലും താൻ സയിസ് ഗേൾ ആയി ജോലിചെയ്തിരുന്ന കടയിൽ നിന്നും അവശയായി തിരിച്ചു പോരുന്ന സമയം ഏതോ വണ്ടി തന്നെ ഇടിച്ചത് മാത്രം ഓർമയുണ്ട് ....പിന്നെ എന്ത് സംഭവിച്ചു ....താൻ എങ്ങനെ ഇവിടെ എത്തി ....?? ഓർമിക്കാൻ ശ്രമിക്കും തോറും താൻ പരാജയപ്പെട്ടു പോകുയാണന്നു തോന്നി ഒരു കച്ചിത്തുരുമ്പേങ്കിലും ലഭിക്കാൻ ചുറ്റും വീക്ഷിച്ചുകൊണ്ടിരിക്കെ ...

വിശാലമായ ഈ റൂമിൽ താൻ മാത്രമാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു .....പെട്ടന്ന് കണ്ണുകൾ ടേബിളിൾ ഇരിക്കുന്ന തന്റെ ബേഗിന് സമീപത്തു യറിയത്തക്കവണ്ണം പാറിപ്പറന്നു കിടക്കുന്ന രണ്ടായിരത്തിന്റെ നോട്ടുകളിലേക്ക് കണ്ണുകൾ പായികേ നിലത്തു ചിന്നി ചിതറി കീറിപ്പറിഞ്ഞ കോലത്തിൽ കിടക്കുന്ന തന്റെ ഉടുവസ്ത്രം കണ്ടവൾ ഞെട്ടലോടെ പുതപ്പിനാൽ മറച്ചുപിടിച്ചിരിക്കുന്ന തന്റെ ശരീരത്തിൽ നോക്കിയതും ഹൃദയ൦ കീറിമുറിഞ്ഞ പോലെ ഒന്ന് പൊട്ടിക്കരയാൻ പോലുമാക്കാതെ കരച്ചിൽ തൊണ്ടയിൽ കുടുങ്ങുന്നതവൾ അറിഞ്ഞു .......... പൂർണനഗ്നമായി കിടക്കുന്ന തന്റെ വെറുമൊരു ശരീരത്തിൽ നിന്നും മനസ്സ് അറ്റ് നൂലില്ലാത്ത പട്ടം കണക്കെ ദിശ അറിയാത്ത ദേശാടന പക്ഷികണക്കെ പറക്കുകയാണവൾക്ക് തോന്നി .....ഒന്ന് ഭൂമിപിളർന്നു തായേക്ക് പോയിരുന്നെങ്കിൽ എന്ന് മനസ്സ്കൊണ്ട് അത്രമേൽ ആഗ്രഹിച്ച നിമിഷം ......ബെഡിൽ പടർന്നു കിടക്കുന്ന ചുവപ്പിൽ സ്വയം ഇല്ലാതായ പോലെയവൾക്ക് തോന്നി ..... എന്താണ് തനിക്ക് ഇനി നഷ്ട്ടപ്പെടാൻ ബാക്കി .....

അച്ഛനും അമ്മയും ജീവിച്ചിരുന്നിട്ടുപോലും ഒരു ഡിവോയ്‌സിൽ പേരിൽ സ്വന്തം സുഖം നോക്കി ഒരു പിഞ്ചു പൈതലിനെ റോഡരികിൽ നിർത്തിപ്പോയവർ .......നിഷ്ക്കളങ്ക മായ ആ കുഞ്ഞിന്റെ മുഖവും പൊട്ടിക്കരിച്ചും പാറപോലെയുള്ള അവരുടെ ഹൃദയത്തിന്റെ യേതെരു കോണിലു൦ തട്ടിയില്ല ....കൂടെപ്പിറപ്പുകളില്ലാതെ ...അമ്മയുടെയും അച്ഛന്റെയും സ്നേഹം കിട്ടാതെ ഓർഫനേജിന്റെ ഒരു മൂലയിൽ ജീവിതമെന്ന ബുക്കിന്റെ താളികളിൽ ബാല്യവും കടന്നു കൗമാരത്തിലേക്ക് നീട്ടികൊണ്ടു പോയി ......ഓരോ പെണ്ണിനും ഉണ്ടാവുന്ന മാസമുറ ആദ്യമായി കണ്ടു പേടിച്ചു പൊട്ടിക്കരയുന്ന തനിക്ക് കൂട്ട് ഉണ്ടായിരുന്നത് ഓർഫനേജിലെ അടുക്കള ജോലിക്കാരിയായ സീതമ്മ ആയിരുന്നു ....സുഖങ്ങൾക്കൊടുവിൽ ആർമാധിച്ചു ജീവിക്കുന്ന തന്റെ അച്ഛനമ്മമാരെ ഒരു നോക്ക് കാണാൻ പോലും താൻ ആഗ്രഹിച്ചിരുന്നില്ല ...എന്തിന് ...ആർക്കുവേണ്ടി .....അവർക്ക് താൻ ഒരു അബദ്ധമല്ലേ.....തന്നെ പോലെയുള്ള ഭാഗ്യ൦ക്കട്ട ഒരുവൾക്ക് ബാക്കി ആകെ അവശേഷിച്ചത് സ്വന്തമെന്നു പറയാൻ കളങ്കപെടുത്താത്ത തന്റെ ശരീരം മാത്രമായിരുന്നു ......ഇന്ന് അതും ......

ശബ്‌ദം തൊണ്ടയിൽ കുടിയവൾ ആർത്തുകരഞ്ഞു... പുതപ്പ് മാറിലേക്ക് ചേർത്തി കാൽമുട്ടിൽ മുഖമൊളിപ്പിചു ബെഡ്ഡിന്റെ മൂലയിലേക്ക് ഒതുങ്ങി റൂമിലെ നാലുമൂലയിലും കരച്ചിലിന്റെ ചീന്തൽ എത്ര നേരമെന്നല്ലാതെ തട്ടി തെറിച്ചു അലയടിക്കെ പുറത്തു നിന്ന് ഡോർ മുട്ടിയ ശബ്ദം കേട്ടവൾ ഭീതിയോടെ തലയുയർത്തി ഡോറിലേക്ക് നോക്കി......ഡോർ കുറ്റിയിട്ടില്ലെന്നു കണ്ടിരിക്കെ വർധിച്ച ഹൃദയമിടിപ്പോടെ പുതപ്പ് വാരിചുറ്റി ഇടറിയ കാലടിയോടെ ഡോർ പോയി വേഗം കുറ്റിയിട്ടവൾ ...നെഞ്ചിന് മീതെ കൈ വെച്ച് ദീർഘമായി ശ്വസിച്ചു ..... ഇനിയും താൻ ഇവിടെ നിൽക്കുന്നത് തനിക്ക് സൈഫ് അല്ലെന്നു മനസ്സിലാക്കി....റൂമിൽ തന്നെ ഉള്ള ബാത്റൂമിലേക്കവൾ വേച്ചുവേച്ചു നടന്നു ....ഷവറിൽ നിന്നും നൂലുപോലെ ഒലിച്ചിറങ്ങുന്ന വെള്ളത്തിലൂടെ ചുടുകണ്ണുനീർ അലിഞ്ഞുചേർന്നു ശരീരത്തിലൂടെ അങ്ങിങ്ങായി കിടക്കുന്ന മുറിവിലൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു ....മനസ്സിന് അതിലും വലിയ കടാര ഇറക്കി വെച്ചത് കൊണ്ട് ശരീരത്തിലെ വേദന അവൾ അറിയുന്നു പോലുമില്ലായിരുന്നു .......

ചുട്ടുപൊള്ളുന്ന ശരീരം തണുക്കും വരെയവൾ എത്ര നേരമെന്നല്ലാതെ ആ ഷവറിന് കീഴിൽ നിന്നു.....ശരീരത്തിൽ നിന്ന് തണുപ്പ് കത്തിയെരിയുന്ന മനസ്സിനെ ശാന്തപ്പെടുത്താൻ കഴിയിലെങ്കിലും ഒരു വിധം അടക്കിനിർത്തിയവൾ പിച്ചിച്ചീന്തിയ തന്റെ വസ്ത്രത്തിലേക്ക് നോക്കി ....... തന്റെ വെളുത്ത മേനിയിൽ ചുവന്നതിണർപ്പുകൾ കാണേ...ഹൃദയത്തിൽ നിന്നും രക്ത൦ വാർന്നുപോകുന്നപോലെ തോന്നിവൾ ..കണ്ണുനീർ കണ്ണിൽ ഉരുണ്ടുകൂടി കായ്ച്ച അവക്തമാക്കിയെങ്കിലും ബേഗടുത്തു അതിൽ നിന്നും തന്റെ യൂണിഫോ൦ വസ്ത്രമായ സാരിയും ബ്ലൗസു൦ എടുത്തു വേഗത്തിൽ ചുറ്റി ...മുടിയിൽ നിന്നും ഉറ്റിവീഴുന്ന വെള്ളത്തുള്ളികൾ കൈ കൊണ്ട് കോതി കിട്ടിവെക്കാൻ നിൽക്കെ കയ്യിൽ കുടുങ്ങിയ ബ്രേസ്‌ലൈറ്റിനെ താൻ അമർശത്തോടെയും ദേശ്യത്തോടെയും വേദനയുടെയും ഉറ്റുനോക്കി... വൈറ്റ് സിൽവർ കല്ലുകൊണ്ട് തയാറാക്കിയ ബ്രേസ്‌ലൈറ്റിൽ നടുക്കായി ബ്ലൂ കളറിലുള്ള ലവ് ആർട്ടിൽ വളരെ മനോഹരമായി കൊണ്ടുള്ള 💕SK💕എന്ന അക്ഷരത്തിലേക്ക് നോക്കികൊണ്ടിരിക്കെ കണ്ണിൽ നിന്ന് രണ്ടുതുള്ളി കണ്ണുനീർ അതിലേക്ക് അടർന്നു വീണു നിലത്തു പാറി കിടക്കുന്ന നോട്ടിലേക്ക് കണ്ണ് പായിക്കെ സ്വയം പുച്ഛം തോന്നിപോയി .........

തന്റെ മാനത്തിന് അവനിട്ട വില ....ഒരു വേശ്യക്ക് തുല്യമവൻ തന്നെ വിലയിരുത്തി ...തന്റെ സമ്മതം പോലും ചോദിക്കാതെ തന്റെ കാമം കൊണ്ട് കീഴടക്കിയവൻ ...ഇന്ന് ശിൽപ്പഷാല വെറും ജീവച്ഛവമാണ് ...മറ്റൊരുത്തന്റെ വിഴുപ്പ് .........ആരാ SK താൻ ...എന്തിനാ..യെ..ന്നെ ... ചങ്ക് പൊട്ടി ഇടറിക്കൊണ്ടിരിക്കുന്ന സ്വരത്തെ ...... തോറ്റുപോകരുതെന്നു പറഞ്ഞു പഠിപ്പിച്ചു മനസ്സിനെ പാകപ്പെടുത്തി വിതറികിടക്കുന്ന പണത്തിലേക്ക് അവൾ പുച്ഛത്തോടേ നോക്കി ബേഗുമെടുത്തു പുറത്തേക്ക് നടന്നു ......... മനസ്സിൽ ഇനി എന്ത് എന്നുള്ള ചോദ്യം അലട്ടിക്കൊണ്ടിരുന്നുങ്കിലും ഓർഫനെജിലേക്ക് ഇനി ഒരു മടക്കമില്ലെന്നു നിശ്ചയിച്ചിരുന്നു ....എന്തിനാ ഇനി അവർക്കും കൂടെ ശല്യമാവുന്നെ ........ആ മുറിയിൽ ഇറങ്ങി ഇടുങ്ങിയ വഴിയിലൂടെ നടന്നു എത്തിപ്പെട്ടത് മെയിൻ റോഡിലാണ് ........... ഓ മേടം പുറത്തേക്ക് ഇറങ്ങിയോ ....ഒന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു ....അല്ലേടാ ..... തന്നെ അടിമുതൽ മൊത്തം നോക്കികൊണ്ട്‌ റോഡിലൂടെ തനിക്കടുത്തേക്ക് വരുന്ന അവരെ ഞാൻ മിഴിച്ചു നോക്കി ....ഇനി ഇവരെങ്ങാനും ആണോ എന്നെ .......?? പിന്നെല്ലാതേടാ പീസ് കൊള്ളാം ലെടാ .....

ഒന്ന് ഉഴിഞ്ഞ പോലെ ഒന്നുമില്ലല്ലോടി .......(കൂടെ നിന്ന വേറെ ഒരുത്തൻ പറയുന്നത് കേട്ട് തൊലി ഉരിയുന്ന പോലെ തോന്നി...) അതാണ് മോനെ ബോസിന്റെ സെലക്ക്ഷെന് ........ബോസിന് ഇവളെ മാത്രമേ കണ്ണ് പിടിച്ചൊള്ളു ....സാധനം മോശമല്ലല്ലോ ...ഇതല്ലേ പീസ് .....ഒരു നോട്ടം കൊണ്ടു൦ തമ്പുരാട്ടിയെ ഉപദ്രവിക്കരുതെന്നാ ഓഡർ .... ജീവനില്ലാത്ത തന്റെ ശരീരത്തിന് ഒരു പുകകണക്കെ അതല്ലാ൦ മൂടികൊണ്ടിരുന്നു .....sk എന്ന നെയിം കേൾക്കുന്നത് പോലും അവളിൽ അറപ്പുളവാക്കി ...അവരിൽ നിന്നും വേഗം എങ്ങോട്ടെന്നില്ലാതെ ഓടിമറയുമ്പോഴും ......മുന്നിലുള്ള കായ്ച്ചയെ പോലും വെല്ലുന്ന തലത്തിൽ ശരീരത്തിലേക്കു൦ മനസ്സിലേക്കും ഇരുട്ട് പകരുന്നു ണ്ടായിരുന്നു ആളൊഴിഞ്ഞ പഴയ ഒരു ഗോഡൗണിൽ യെത്തിയപോഴേക്കും നന്നേ തളർന്നിരുന്നു ......ചലന ശേഷി നഷ്ട്ടമായി നിലത്തേക്ക് ബോധമറ്റ് വീണപ്പോക്കും പൂർണമായും അന്ധകാരം മനസ്സിനെയും ശരീരത്തേയും മൂടികയിഞ്ഞിരുന്നു ○●○●○●○●○●○

ഒരു കാൽ ആക്കസ്‌ലേറ്ററിൽ അമർത്തി ചവിട്ടി ..... ക്കർർർർ .......റോഡിലുള്ള വാഹനങ്ങളെ വകവെക്കാതെ അവന്റെ വാഹനം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു .....കുടിച്ചു ലക്ക് കട്ടിട്ടും ഒരു കയ്യിൽ മദ്യത്തിന്റെ കുപ്പിപിടിച്ചു വാഴിലേക്ക് കമെയ്ത്തി മനസ്സിൽ ആളിക്കത്തുന്ന അഗ്നി മൊത്തം ആവാഹിച്ചു അവനിലെ രൗദ്രരൂപ൦ മുഖത്തു എടുത്തു പൊങ്ങിയ ഞെരമ്പിലൂടെയും കൈ കളിൽ അമരുന്ന സ്റ്റിയറിങ്ങിലൂടെയും അറിക്കുന്നുണ്ടായിരുന്നു പന്ന പുന്നാര *&മോളെ ....ഈ sk നെ പറ്റി നീയെന്താ കരുതിയത് .....അവളുടെ ഓരോ *&&&** ...ഇടിയറ്റ് ശിൽപ്പയുടെ മുഖം ഓർക്കും തോറും അവനിലെ രൗദ്രരൂപം എല്ലാവരെയും ഭയപ്പെടുത്തുന്ന ഒന്നായി മാറിക്കൊണ്ടിരുന്നു ○●○●○●○●○●○●

മുഖത്തേക്ക് ആരോ വെള്ളം തളിക്കുന്നത് പോലെ തോന്നിയപ്പോ ആൺ കണ്ണുകൾ വലിച്ചു തുറന്നത് പുറത്തു അതിശക്തമായയുടെ മഴയുടെ ചീറ്റലാണ് തന്നെ ഉണർതിയതന്നു മനസ്സിലായി .........ഭക്ഷണം കഴിക്കാഞ്ഞിട്ട് ശെരിക്കൊന്നു നീച്ചുനിൽക്കാൻ പോലുമുള്ള കഴിവ് തനിക്ക് ഇല്ലെന്നു വളരെ വേദനയോടെ അവൾ ഓർത്തു വേച്ച് വേച്ച് പുറത്തെ ഹോട്ടലിൽ അവൾ കയറി ചെന്നതും നല്ലമനസ്ക്കനായ കടക്കാരൻ അവളെ അവസ്ഥമനസ്സിലാക്കി ഭക്ഷണം കൊടുത്തു .............ഇലകൊഴിയും പോലെ ഓരോ ദിവസവും കടന്നു പോകും തോറും ആ ഹോട്ടലിന്റെ ഇരു ചുവരിലവൾ ജീവിതം കഴിച്ചു തീർത്തു ...... ജീവിത൦ മടുപ്പുളവാക്കി ..... തലകറക്കവും മന൦പുരട്ടലും കണ്ടു അവളിൽ സംശയങ്ങള് മുള പൊന്തി കലണ്ടറിൽ നോക്കി ആ നഗ്നസത്യം മനസിലാക്കി തനിക്ക് ഈ മാസത്തെ പിരീഡ് ആവേണ്ട തീയതി കഴിഞ്ഞുപോയിരിക്കുന്നു .... എടുത്തുള്ള കടയിൽ പോയി വിറയാർന്ന കൈ കളോടെ പ്രഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്യുമ്പോഴും ഉയർന്ന ഹ്രദയമിടുപ്പിൽ താൻ തന്നെ ഇല്ലാതാവുന്നവൾക്ക് തോന്നി ട്ടെസ്റ്റിൽ കണ്ട ചുവന്ന രണ്ടു പുള്ളിയിൽ ലോകം കീഴടക്കുകയായിരുന്നു അവൾ ........

അത്രയും മതികം സന്തോഷത്തോടെ ആദ്യമായി അവൾ തന്റെ ഉതരത്തിൽ വളരുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം വയറിൽ തടവി ........ എനിക്കും സന്തമെന്നു പറയാൻ ഒരാൾ വരുന്നു ........ ഓരോ പെണ്ണും ആഗ്രഹിക്കുന്നതാണ് അമ്മയാവാൻ .....തനിക്ക് ഒന്നും ആഗ്രഹിക്കാൻ പോലും അർഹമില്ലാത്ത ഈ ലോകത്തു തനിക്ക് ദൈവം തരുന്ന ഏറ്റവും വലിയ നീതിയാണവൾക്കു തോന്നി .............തന്റെ സമ്മതമില്ലാതെ ശരീരം കാർന്നു തിന്ന sk ന്റെ ചോരതുടിപ്പാണന്നു ഒരു നിമിഷം ആ പെണ്ണ് മറന്നിരുന്നു ....താനും തന്റെ കുഞ്ഞിമുള്ള ആയിരം സ്വപ്‌നങ്ങൾ ആ കുഞ്ചുനിമിഷം കൊണ്ട് കണ്ടു കഴിഞ്ഞിരുന്നു ......ആ മാതൃത്വം തന്റെ മാത്രം ....തന്റെതാണന്നു പറയാൻ ഭൂമിയിൽ ഒരാൾ .....ജീവനറ്റ തന്റെ ചിറകിന്ന് ജീവൻ വെച്ചത് ....ആർക്ക് വേണ്ടിയാ ജീവിക്കുന്നത് എന്ന ചോദ്യത്തിനൊരു ഉത്തരമായി തന്റെ ഉദരത്തിൽ ഒരു കുഞ്ഞുമാലാഘ പിറവി എടുത്തുരിക്കുന്നു .....ഇരുപത് വയസ്സുകാരി പെണ്ണിന്റെ ഒറ്റ നിമിഷം കൊണ്ട് ഉണ്ടായ മാറ്റങ്ങൾ അവൾക്ക് പോലും അത്ഭുതകരമായിരുന്നു ..... ആദ്യന്തികമായ സന്തോഷത്തിൽ അവളുടെ വറ്റിവരണ്ട ചൊടികൾ പോലും നനുത്ത പുഞ്ചിരി തത്തികളിച്ചു .....

ദിവസങ്ങൾ ശരവേഗം നീങ്ങി പോയി കൊണ്ടിരുന്നു .......തളർചയും ...ഭക്ഷണം വോമിറ്റ് ചെയ്തുപോകുന്നത് കൊണ്ടും ശരീര൦ വളരെ അവശയായിരുന്നു .........തലചുറ്റിയുള്ള വീഴ്ചയിൽ അടഞ്ഞു പോയ കണ്ണ് തുറന്നത് മരുന്നിന്റെ സ്മെല്ലു൦ കാലിന്റെ അടിയിൽ നിന്നും തരിച്ചു കയറുന്ന പിടിപ്പിൽ ഒന്ന് പുളഞ്ഞു കൊണ്ട് അവൾ കണ്ണ് തുറന്നു തന്നെ തന്നെ ഉറ്റുനോക്കുന്ന രണ്ടുകണ്ണുകളെ കണ്ടു അവൾ ഭീതിയോടെ എഴുന്നേൽക്കാൻ ശ്രമിച്ചു ..... ഏയ് കിടക്കു ...പ്ലീസ് ഡ്രിപ്പ് ഇട്ടിട്ടുണ്ട് ...ശരീരം വളരെ വീക്ക് ആണല്ലേ ....... സന്തോഷ൦ മറ്റും പലതുമായി ഉറ്റുനോക്കുന്ന ആ കണ്ണുകളിൽ എന്താണന്നു ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കണ്ടുപിടിക്കാൻ തനിക്ക് ആയില്ല.... പറയുന്നത് കേട്ട് ചുറ്റും നോക്കി വാർദ്ധക്യം ബാധിച്ച dr റിന്റെ വേഷത്തിലുള്ള ആ കണ്ണുകളെ ഉറ്റുനോക്കി സോറി ...ആം Dr രാഘവൻ വഴിയിൽ താൻ തലചുറ്റി വീണിരിക്കുന്നത് കണ്ടപ്പോ എന്റെ കാബിനിലേക്ക് കൊണ്ട് വന്നതാ ....പ്രഗ്നനന്റ് ആണല്ലേ ....മൂന്നാം മാസത്തിലേക്ക് കടന്നുവല്ലോ ....ഭക്ഷണം ഒക്കെ കൃത്യസമയത്തു കഴിക്കണ്ടേ....ഒരാൾ കൂടെ ഉള്ളതാണ് ....

അത് മറക്കരുത് തന്റെ അച്ഛനെ പോലെ സാഷിക്കുന്നതു കണ്ടു അതികം പറയാൻ അയക്കാതെ നിറഞ്ഞു വരുന്ന തന്റെ കണ്ണ് സമർത്ഥമായി മറച്ചുപിടിച്ചു ....... ഡ്രിപ്പ് കഴിഞ്ഞിരുന്നങ്കിൽ എനിക്ക് പോവണം ..... ആഹ് ഒക്കെ ....ഞാൻ കൊണ്ട് വിടാം കേട്ടോ തന്നെ ഇങ്ങനെ ഒറ്റക്ക് പോവണ്ട ... ഒഴിയാൻ ശ്രമിച്ചിട്ടും വിടാതെ തന്നെ പിടിച്ചു കൊണ്ടുപോയി കാറിൽ കയറ്റുമ്പോഴും എന്നിലൂടെ പല ആലോചനകളു൦ കടന്നു പോയി വീട് യെവിടെയെന്നുപറ .....ഞാൻ കൊണ്ട് വിടാം ..പുഞ്ചിരിയിൽ കലർത്തി കൊണ്ടുള്ള ചോദ്യത്തെ വിദൂരത്തേക്ക് കണ്ണും നട്ടു ....ശബ്ദം ഇടരാതെ ....എനിക്ക് വീടില്ല സാർ ....എന്നിലെ നിസ്സഹാ അവസ്ഥ മറച്ചുപിടിചു കൊണ്ട് പുഞ്ചിരിയിൽ ഒതുക്കി പറഞ്ഞതും ആ കണ്ണിലെ തിളക്കം എന്തിനാണന്നു എനിക്ക് മനസ്സിലായില്ല...... ഇതേ സമയം പല ചിന്തകളും കടന്നു പോകുകയായിരുന്നു അയാളിൽ പിന്നെ ഒന്നും തന്നെ ചോദിക്കാതെ വാഹനം മുന്നോട്ടു പോകും തോറും ....എന്നിലെ ഹൃദയമിടുപ്പ് കൂടിക്കൊണ്ടിരുന്നു ........

കാറിന്റെ ഉളളിൽ തങ്ങിനിൽക്കുന്ന വാഴുവിൽ മന൦പുരട്ടൽ അനുഭവപ്പെട്ടു കൊണ്ടിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചില്ല ...ആ മനുഷ്യനെ കുറച്ചു നിമിഷം കൊണ്ട് തനിക്ക് വിഷ്വസ്ഥനായി തീർന്നില്ലേ ...ആ കണ്ണുകളിൽ താൻ കണ്ടത് ഒരു മകളോടുള്ള സ്നേഹവും വാത്സല്യവും ആയിരുന്നില്ലേ ....ഇതൊക്കെ തനിക്ക് അർഹിക്കുന്ന ഒന്നാണോ ..... ആലോജനക്കൊടുവിൽ വാഹനം ശ്രീ കോവിലത്തു തറവാടിന്റെ ഗെയിറ്റ് കടന്നു ഉള്ളിലേക്ക് പ്രവേശിച്ചു പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന നാലുകെട്ടു വീടിനുമുബിൽ നിന്നു..... വാഹനത്തിൽ തന്നെ ചടഞ്ഞിരിക്കുന്ന തന്നെ നോക്കി വാ മോളെ ഇറങ്ങു ...ഇതാണ് എന്റെ വീട് ...ഇനിമുതൽ മോൾക്ക് ഇവിടെ പൂർണസ്വാതത്ര്യം ആൺ ...മോളുടെ ശുരക്ഷിത്വം ഒരു അച്ഛനായ എന്റെ കൂടെ കടമയാണ് .....ആ അച്ഛനിലെ വാത്സല്യത്തോടേ ഉള്ള വിളിയിൽ കണ്ടില്ലെന്നു നടിക്കാൻ ആവാതെ ഡോർ തുറന്നതു൦ ......

പുറമേ നിന്നുള്ള വായു നാസികയിലേക്ക് അടിച്ചു വീശി ശ്വാസം നേരെ വേണങ്കിലും കാറിനുള്ളിൽ തങ്ങിനിന്നവാഴുവിൽ മനം പുരട്ടൽ അനുഭവപെട്ടു ....നടുമുറ്റത്തിൽ നിന്നും മാറി നിൽക്കുന്ന മട്ടുപ്പാവിന് ചുറ്റും തറകെട്ടി നിൽക്കുന്നയിടത്തെ പൈപ്പിനരികിലേക്ക് ഓടി വോമിറ്റ് ചെയ്തു ....... ആ മണ്ണിലേക്ക് അവളുടെ വലതു കാൽ പതിഞ്ഞതു൦ ആകാശത്തെ രണ്ടാക്കി പിറന്നു കൊണ്ട് ഒരു മിന്നൽ കടന്നു പോയി ...... പുറത്തു തടവി കൊണ്ട് ആ അച്ഛൻ വേവലാതിയോടെ ....ക്ഷീണം മാറിയോ എന്ന് ചോദിച്ചതും കണ്ണ് നിറയുന്നുണ്ടായിരുന്നു ഇത്രയും കാലം കിട്ടാതെ പോയ ഒരു അച്ഛനെ സ്നേഹം തനിക്ക് അർഹമല്ലാഞ്ഞിട്ടു കൂടി കിട്ടുന്നത് കണ്ടു ... ഏയ് എന്താ ഇത് കണ്ണ് തുടചേ....നീ എന്റെ മോളല്ലേ ....തലയിൽ തലോടി കൊണ്ട് ആ അച്ഛന്റെ വാക്കിൽ അവൾ ഒരു നിമിഷം കണ്ണ് ചിമ്മാതെ ആ വലിയ മനസ്സുള്ള ആളെ നോക്കി നിന്നുപോയി .....

വലിയ ഒരു ശബ്ദത്തോടേ ബോണറ്റ് അടക്കുന്ന കേട്ട് ശ്രദ്ധമാറ്റി ആ സ്ഥലതേക്ക് നോക്കിയത്........വെളുത്ത പുറം മേനിയിൽ കാലഭൈരവന്റെ പച്ചകുത്തിയ വീതിയാർന്ന പുറം പെട്ടന്ന് തിരിഞ്ഞതും കണ്ടു ഞാൻ ആ രൗദ്രരൂപം താടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന നുണകുഴിയും അലസമായി കണ്ണിനുമീതെ കിടക്കുന്ന മുടികൾക്കിടയിലൂടെ രൗദ്രവമേറിയ കണ്ണുകളും വലിഞ്ഞു മുറുകിയ പേശികളും കാണേ ഒരു ഞെട്ടലോടെ തന്നെ ആ രൂപത്തെ താൻ തിരിച്ചറിഞ്ഞു വറ്റിവരണ്ട തൊണ്ടയിൽ ഉമിനീരിറക്കി താൻ പോലുമറിയാതെ ആ പേര് ഉരുവിട്ട് പോയി ....°°ശീമന്ത് കാശിന് °°.... തുടരും .

Share this story