കാശിമാണിക്യം: ഭാഗം 10

kashimanikyam

രചന: ഷെറിൻ

മനസ്സിൽ യെന്നുമില്ലാത്ത അസ്വസ്ഥത അവനിൽ വന്നു നിറയുന്നതിനനുസരിച്ചു ഹൃദയത്തിന്റെ താളം ക്രമാതീതമായി ഉയർന്നു കൊണ്ടിരുന്നു ... നിറവയറോട് കൂടിയുള്ള പൊന്നുവിനെ ഓർത്തതും അതിവേഗം തന്നെ വണ്ടി മുന്നോട്ട് ഒരു വെട്ടം പോലെ കുതിച്ചു കൊണ്ടിരുന്നു .... ഗെയിറ്റ് വഴി ഉള്ളിലോട്ടു ഒരു ഇരുമ്പൽ പോലെ വണ്ടി കടന്നു കയറി ,,വീട്ടിൽ എത്തിയിട്ടുപോലും ചിരിച്ചു നിൽക്കുന്ന അവളുടെ മുഖം കാണാതെ തനിക്ക് ഇനി സമാധാനം കിട്ടില്ലന്നറിഞ്ഞു ....കൈ ബില്ലിൽ അമർത്തി മുഴങ്ങിക്കൊണ്ടിരുന്നു ... ഒരു റെസ്പോണ്സുമില്ലാഞ്ഞിട്ടു സംശയത്തോടെ അവൻ പുറത്തുള്ള ജനൽ വഴി അകത്തേക്ക് കണ്ണുകൾ നട്ടു ഉറങ്ങിക്കാണുമോ ഇനി ...ഈ പെണ്ണിത് എവിടെ പോയി കിടക്കാ .... ക്ഷമ നശിച്ചവൻ അവളെ അവിടെ കാണാഞ്ഞിട്ട് ഇനി എന്തുചെയ്യുമെന്നാലോചിച്ചു പിന്തിരിയാൻ നിൽക്കുമ്പോഴാണ് ....ഉയർന്നുകേൾക്കുന്ന നിശ്വാസവും പിറുപിറുക്കലും ശ്രദ്ധയിൽ പെട്ടത് ...ശ്രദ്ധിച്ചു കേൾക്കെ ജനലിന് താഴെ ആയി നോക്കിയതും ചിതറി കിടക്കുന്ന ഫോണും ഉലഞ്ഞു കിടക്കുന്ന സാരിയും കാണെ ഒരു നിമിഷം പോലും പാഴാക്കാതെ അവൻ മുന്നിലുള്ള വാതിൽ ചവിട്ടിപൊളിക്കുകയായിരുന്നു

ഓടി വന്നു അവളെ തന്റെ മാറോട് അടുപ്പിക്കുമ്പോഴും അവളിൽ നിന്നും പിറുപിറുക്കൽ പതിയെ പതിയെ കുറഞ്ഞു വന്നു കൊണ്ടിരുന്നു നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തം കാണെ ഇരുകയ്യിലും അവളെ അവൻ കോരിയെടുത്തു പായുകയായിരുന്നു .....തന്റെ ജീവനേ തിരികെ പിടിക്കാൻ ..!! ഹോസ്പിറ്റൽ വരാന്തയിൽ അക്ഷമനായി നിൽക്കുന്ന അവന്നു മുൻപിൽ ഡോക്ടർ കൈ ഒഴിഞ്ഞു മറ്റൊരു ഹോസ്പിറ്റലിലേക്ക് അവനെ നിർദ്ദേശിക്കുകയിരുന്നു ... പാതിമഴക്കത്തിൽ ഉറങ്ങുന്ന അവളെ അവൻ വേദനയോടെ നോക്കി .... തൊട്ടരികിൽ ഇരുന്നു നെറ്റിയിലെ മുറിയിലെ ഡ്രസ്സ് ചെയ്ത ഭാഗത്തു പതിയെ തലോടി അവിടെ വേദനിപ്പിക്കാതെ അവൻ ചുണ്ടുകൾ അമർത്തി .... എനിക്ക് എന്റെ പൊന്നുവിനേയും കുഞ്ഞിനേയും തിരികെ കിട്ടില്ലേ ഡോക്ടർ ...!! ഡോക്ടർ പൊന്നുവിന്റെ കണ്ടീഷൻ പറഞ്ഞത് കേട്ട് ...ഹൃദയത്തിൽ അങ്ങനെ ഒരു ചോദ്യം അവൻ തൊടുത്തു വിട്ടപോയേക്കും കണ്ണിൽ നിന്നും കണ്ണുനീര് അവളെ കവിളിലേക്ക് ഉറ്റിവീണിരുന്നു ....!! ഏയ് താൻ ഇങ്ങനെ കരയല്ലടു ...

ഈ ടൈമിൽ താനിങ്ങനെ തളരാന് പാടുണ്ടോ ....ഞാൻ ഒരിക്കലും രണ്ടുപേരെയും തിരികെ കിട്ടില്ലെന്ന്‌ പറഞ്ഞിട്ടില്ല ... ആദ്യമേ ഒരു കാര്യം ഞാൻ പറഞ്ഞു ശരീരം വീക്കാണന്നു ..ഇപ്പൊ ആ ഒരു കാര്യത്തിൽ വലിയ പ്രശ്നം ഒന്നുമില്ലെങ്കിലും ...മാനസികമായി ആ കുട്ടിയെ എന്തക്കയോ അലട്ടുന്നുണ്ട് ..ചിലപ്പോ ജീവിതത്തിൽ നടക്കാൻ പാടില്ലാത്തതോ,,അല്ലെങ്കിൽ കാണാൻ പാടില്ലാത്തതോ ആവാം അതുകൊണ്ടാണന്നു തോന്നുന്നു ഒരു ചെറിയ കാര്യം വരുമ്പോയേക്കും മനസ്സിന് അത് താങ്ങാൻ കഴിയാതെ വരുന്നത് .... ഡോക്ടർ മാത്യു പറഞ്ഞ ഓരോ കാര്യവും അവനെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു ......അവന്റെ മാനസികനിലാവസ്ഥ മനസ്സിലാക്കിയന്നോണം ഡോക്ടർ അവന്റെ തോളിൽ തട്ടി സാമാധാനിപ്പിച്ചു ... ഈ ഒരു കുറച്ചു ദിവസം കൊണ്ട് തന്നെ ഡോക്ടർ മാത്യുമായി നല്ല അടുപ്പം ഉടലെടുത്തിരുന്നു വീട്ടിലേക്കുള്ള വഴി പോകും തോറും അവൻ തനിക്ക് അരികിലായി നിർജീവമായി ഇരിക്കുന്നവളെ നോക്കികൊണ്ടിരുന്നു ......ഇടയ്ക്കിടെ ആ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു ഒഴുകി കൊണ്ടിരുന്നു ....

ഇടതു കൈ കൊണ്ട് താൻ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നതു൦ അവൾ അറിയുന്നില്ലന്നു തോന്നിപോയി അവന്നു ...അത്രക്കും മരവിച്ച അവസ്ഥ ... അവളേയും കോരിയെടുത്തും ബെഡ്ഡിൽ കിടത്തുമ്പോയും നിർവികാരമായ തന്നെ ഒന്ന് നോക്കി ...ഈ മൗനമാണ് തന്നെ വല്ലാതെ നോവിക്കുന്നത് എന്ന് തോന്നിപോയി അവന്ന് ... കഞ്ഞിയും കൊണ്ട് വന്നപ്പോഴും ദൂരേക്കും കണ്ണും നട്ടിരിക്കുന്ന പെണ്ണിനെ കണ്ടപ്പോ മനസ്സിൽ വല്ലാത്ത വേദന തോന്നി ....ഇതിനും മാത്രം ഞാൻ പോയതിന് ശേഷം ഇവിടെ എന്താ ഉണ്ടായതെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല ആർക്കോ വേണ്ടി ഓക്കാനിക്കും പോലെ തന്റെ നിർബന്ധനത്തിനു മുൻപിൽ കുടിക്കുന്നവളെ അവൻ കണ്ണിമ ചിമ്മാതെ നോക്കി .... പുതപ്പിച്ചു വെളിയിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോഴാണ് തന്റെ കയ്യിൽ ഒരു പിടി വീണത്.... അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോ കൂടെ ഇരിക്കാൻ പറയാതെ പറയുന്ന പോലെ .... ഉറങ്ങുവോളം തന്റെ മടിയിൽ തലവെച്ചു കിടക്കുന്നവളെ തലോടി കൊണ്ടിരിന്നു ....

അപ്പോഴും ആ പെണ്ണ് വിടാതെ വയറിൽ തലോടുന്നതു അവൻ സാകൂതം നിരീക്ഷിച്ചിരുന്നു ...!! ഒടുവിൽ മുറിവിട്ടു ഹാളിലേക്ക് കടന്നപ്പോഴാണ് ചിതറി കിടക്കുന്ന ഫോണിലേക്ക് വീണ്ടും തന്റെ നോട്ടം പാഞ്ഞത് ഫോൺ എല്ലാം സെറ്റാക്കി ഓണ് ചെയ്യുമ്പോഴും അവന്റെ കയ്യ് നന്നേ വിറകുന്നുണ്ടായിരുന്നു വന്നടിഞ്ഞു കിടക്കുന്ന നമ്പറിലേക്ക് അവന്റെ കണ്ണുകൾ ഇടുങ്ങലോടെ നോക്കി ... കണ്ടു പരിചയമുള്ള നമ്പർ തന്റെ ഫോണിൽ ട്ടയ്പ്പ് ചെയ്തതും തെളിഞ്ഞു വന്ന നെയിം അവനിൽ ഒരു സന്തോഷം ശ്രിർട്ടിച്ചെങ്കിലും ഓട്ടോമേറ്റിക്കായി കാൾ റക്കോട് ആവുന്നത് അറിയാവുന്നതുകൊണ്ട് ....റെക്കോർഡ് ഓണാക്കിയതും തന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി ...വീണ്ടും വീണ്ടുമവൻ അത് തന്റെ ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നതും ഫോൺ എടുത്തു ഭിത്തിയിലേക്ക് അവൻ ആഞ്ഞു എറിഞ്ഞു....

പലതും അവന്റെ കണ്ണ് മുന്നിൽ തെളിമയോടെ വന്നു നിറഞ്ഞു ....ഒരു ഫിലിം പോലെ ..!! കള്ളങ്ങൾ കൊണ്ടായിരുന്നു തനിക്ക് അവൻ ആയിരം സന്തോഷങ്ങൾ തന്നതെന്നു ഓർക്കെ കാശിയുടെ ഞെരമ്പുകൾ വലിഞ്ഞു മുറുകി തന്റെ പെണ്ണിന് നേരെ അവൻ ഉയർത്തിയ ഓരോ നീജ പ്രവർത്തികൾക്കും നേരെ താൻ എണ്ണി പകര൦ ചോതിച്ചില്ലെങ്കിൽ .....@@!! പൊന്നുവിന്റെ ഈപോയത്തേ അവസ്ഥ കണ്ണുമുന്നിൽ നിറഞ്ഞു നിന്നതും അവന്റെ ദേഷ്യത്തിന്റെ അളവ് അങ്ങേയറ്റം വർധിച്ചു ...അതിൽ കൂടുതലും തന്റെ പ്രിയപ്പെട്ടതാണെന്നു തെറ്റിദ്ധരിച്ചു കൂടെ നടന്നു ചങ്കിൽ കയറ്റി നടവന് ആണന്നു അറിഞ്ഞതിൽ ചങ്കിൽ രക്തം പൊടിഞ്ഞു കഴിഞ്ഞിരുന്നു ... ഓരോന്നുമോർത്തു തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് അവൻ ഒരു ഇരുമ്പലൂടെ കുതിച്ചിരുന്നു ...... ഇനിയാണ് കഥ ....!! കാശിയുടെ കഥ ....!! ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story