കാശിമാണിക്യം: ഭാഗം 12

kashimanikyam

രചന: ഷെറിൻ

അടുക്കള ജോലിക്കാരി അവിടുത്ത പണി നോക്കിയാമതി ...ഇറങ്ങിക്കോളും ഓരോന്ന്..മനുഷ്യനെ മെനക്കെടുത്താൻ ...ഇനി മേലാൽ ഈ പരിസരത്തു തന്നേ കണ്ടു പോകരുത് ....!! കാശിയേട്ടന്റെ വാക്ക് കൂരിരുമ്പ് പോലെയാണ് ചെവിയിലേക്ക് തുളച്ചു കയറിയത് ...... കണ്ണും നിറച്ചു ഞെട്ടിക്കൊണ്ടു നോക്കുന്ന പൊന്നുവിനെ കണ്ടു ഒരു നിമിഷം കാശിക്ക് വേദന തോന്നി ... ഇത്രയും കാലം നമ്മൾ സഹിച്ചും ക്ഷമിച്ചും ചെയ്യാത്ത കുറ്റത്തിനും തെറ്റിധാരണയുടെ പേരിൽ കാത്തിരുന്നില്ലേ ടാ ഇനി കുറച്ചു കൂടെ വളരെ കുറച്ചു ദിവസം മാത്രം ...!! അവളുടെ കണ്ണിൽ നോക്കിയവന് മനസ്സിൽ കരുതി കപട ദേഷ്യത്തോടു കൂടി പുറത്തേക്ക് ഒരു കൊടും കാറ്റുപോലെ കടന്നു പോയി ..... പുറത്തു നിൽക്കുന്ന അവരെ കാശി തന്നെ അകത്തേക്ക് സ്വീകരിച്ചു കയറ്റി എന്താ കാശിയേട്ടാ ഇത് ..ഇങ്ങനെ ആണോ മറ്റുളവരോട് പെരുമാറ...അത് ഒരു പാവം അല്ലെ ...(ശ്രുതി ) നിഷ്ക്കു ഭാവം അഭിനയിച്ചു സങ്കടം മുഖത്തു കാട്ടി ദേഷ്യത്തോടു കൂടിയായിരുന്നു ശ്രുതി കൊഞ്ചിചോതിച്ചത് ....

കണ്ടില്ലേ കിളവിയുടെ ഒരു അഭിനയം ചെവികുറ്റിനോക്കി ഒന്ന് പൊട്ടിക്കാനാണ് തോന്നുന്നത് ...എന്റെ പെണ്ണിനെ എന്നിൽ നിന്നും അകറ്റിയിട്ട് അതിന്റെ പിന്നിൽ കളിച്ചത് നിങ്ങളാണെന്നറിഞ്ഞിട്ടും ഞാൻ ഈ ഒരു അഭിനയം അഭിനയിക്കുന്നുണ്ടങ്കിൽ ഓർത്തു വെച്ചോ നിങ്ങൾ വെറുതെ രണ്ടിനേയും ഞാൻ വിടില്ല ഉളിലുള്ള ദേഷ്യം വെറും പുച്ഛത്തിലേക്ക് വഴി തള്ളി .... പാവം അത് തുഫ് ...!!കാശിയെ മനസ്സിലാക്കാത്തവരേ കാശിക്കും വേണ്ട ,,നിങ്ങൾ പോയി ഫ്രഷായി വരി എന്നിട്ട് സംസാരിക്കാം ഇനി ...! കണ്ണീരോടെ അവന്റെ സംസാരം കാതോർക്കുന്ന പൊന്നുവിന് ചങ്ക് പിടയുന്ന പോലെ തോന്നി .....ഇരു ചുമരിനപ്പുറം കാശിയുടെ ഹൃദയവു൦ പൊള്ളി പിടിഞ്ഞു ...!! തന്റെ പെണ്ണിന് വേണ്ടി ...!! തന്റെ മനസ്സിൽ പൊന്നുവിനോട് ഇപ്പഴും പഴയ അതേ ദേഷ്യം ഉള്ളത് അവർക്ക് എത്ര മാത്രം സന്തോഷമായന്നു രണ്ടുപേരുടെ കണ്ണുകളിൽ നിന്നും മനസ്സിലാവുന്നുണ്ടായിരുന്നു .......!!എല്ലാത്തിനും ഒടുവിൽ താൻ അവർക്കു നൽക്കുന്ന ശിക്ഷ അറിയാതെ രണ്ടുപേരും അടുത്ത പദ്ധതിക്കുള്ള പ്ലാനിങ് കണ്ണ് കൊണ്ട് പറയുന്നത് വെറും പുച്ഛത്തോടുകൂടിയാണ് താൻ കണ്ടു നിന്നത് 🍁🍁🍁🍁🍁🍁🍁

ഉച്ചക്കത്തെ ചോറൂണും കഴിഞ്ഞു ചെറിയ ഒരു മയക്കത്തിനു ശേഷം ഒത്തുകൂടിയിരിക്കുകയാണ് കാശിയും ശ്രുതിയും ആ ചെറുപ്പകാരനും ,, സംസാരത്തിൽ മധുരം പുരട്ടി തേൻ ഒലിപ്പിച്ചു സംസാരിക്കുന്ന അവരെ ഞെട്ടിച്ചു കൊണ്ടാണ് ശ്രുതിയുടെ മടിയിൽ കാശി തലവെച്ചു കിടന്നത് (കാശിയെ അങ്ങട്ട് തട്ടിയാലോ 😤😬ഓനോട്‌ ആരാ പറഞ്ഞെ ആ പൂതനയുടെ മടിയിൽ കിടക്കാൻ ലെ പിള്ളേരെ 😛) ആദ്യമൊന്നു ഞെട്ടിയ ശ്രുതി ..തന്റെ മുഖത്തേക്ക് നോക്കി കിടക്കുന്ന കാശിയേ കണ്ണിൽ സ്നേഹം നിറച്ചു അവന്റെ അലസമായി കിടന്ന മുടിയിലൂടെ പതിയെ വിരൽ വിരലോടിച്ചു കൊണ്ടിരുന്നു കാശിയുടെ സംസാരത്തിൽ പൊന്നു തന്റെ റൂമിലും അടക്കളയിലുമായി ഒതുങ്ങി കൂടിയിരുന്നു ...വേദനയോടെ ..!! പുറത്തേക്കു വരുന്ന ദേഷ്യത്തെ ഒരു വിധം അടക്കി നിർത്തി പുഞ്ചിരി ചുണ്ടിൽ സ്ഥാനം പിടിപ്പിച്ചിട്ടാണ് കാശി ശ്രുതിയെ നേരിടുന്നത് ...അവിടെ തന്നെയും പൊന്നുവിനെയും പിരിയിച്ചതിനുള്ള പകയും ,,ഒരു പെണ്ണിന്റെ മാനത്തെ പിച്ചിച്ചീന്തിയ കബാലികനെ കൊല്ലാനുള്ള പകയും നിറഞ്ഞു കവിഞ്ഞിരുന്നു ..!!..

.തന്നെ പ്രേമത്തോടെ നോക്കുന്ന ശ്രുതിയെ അവൻ പകയൊളിപ്പിച്ചു നോക്കി കുതന്ത്ര ചിരിയോടെ ... അലസമായി കിടക്കുന്ന മുടിയിൽ കൊരുത്തു വലിക്കുന്ന അവളുടെ കയ്യിനെ തന്റെ കയ്യിൽ പൊതിഞ്ഞുപിടിച്ചു അവൻ ... തന്റെ കയ്യിൽ പിടിച്ചു ഇനി എന്നും ഞാൻ നിന്റെ കൂടെ ഉണ്ടാവുമെന്ന് കാശി പറഞ്ഞു ചെറിയ ഒരു മുത്ത൦ നൽകുമെന്ന് പ്രതീക്ഷിച ശ്രുതിയുടെ മൃദുലമായ കൈ കാശിയുടെ പരുക്കൻ കയ്യിൽ ഞെരിമർന്നു കൊണ്ടിരുന്നു ....ദേഷ്യത്തോടെ തന്റെ കൈ കരുതി കൂട്ടി അമർത്തുകയാണന്നു കരുതിയ അവൾ കാശിയുടെ മുഖത്തേക്ക് ഉറ്റുനോക്കി അപ്പോഴും അവിട൦ പഴയ പോലെ ശാന്തതയും പ്രണയവും നിറഞ്ഞതായിരുന്നു ....കൈ വിടാനും അയിക്കാനും കഴിയാതെ അവൾ അവന്റെ മുഖത്തേക്ക് നിസ്സഹായയായി പ്രണയത്തോടെ നോക്കി ....

അപ്പോയേക്കും പിടുത്തതിന്റെ മുറുക്കവും കൂടി കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു ശ്രുതിക്ക് .... കാശിയുടെ ശ്രദ്ധ മാറിയതറിഞ്ഞ ആ ചെറുപ്പക്കാരന് തന്റെ അവസരം മുതലെടുക്കാൻ അവിടേ നിന്നും വേഗം പൊന്നുവിനെ തിരിഞ്ഞു ഇറങ്ങാൻ നേരമാണ് ചായയുമായി അവിടേക്ക് അവൾ വന്നത് ....വലിയ ഒരു ചാൻസ് മിസ്സായ അവൻ എന്തോ ആലോചിച്ചു സമാധാനിച്ചു നികൂഢമായ മായ ചിരിയോടെ ഒരു കപ്പ് ചായ അവളുടെ കയ്യിൽ നിന്നും വാങ്ങി ...കൂടാതെ അവളുടെ കയ്യിൽ തഴുകാനു൦ അവൻ മറന്നില്ല ... ✨✨✨✨✨✨✨✨ നമ്മളെ കല്യാണം എപ്പോഴാ കാശിയേട്ടാ ....കുസൃതിച്ചിരിയോടെ തന്റെ കൈ അവന്റെ കയ്യിൽ നിന്നും മെല്ലെ ഊരി ശ്രുതി കൊഞ്ചലോടെ ചോദിച്ചു ഇതെല്ലാം അറിയുന്നുണ്ടങ്കിലും അവനും അവളെ താളത്തിനൊത്തു തുള്ളുകയായിരുന്നു .....പകയോടെ ..!! അച്ഛൻ വന്നിട്ട് ആക്കാം മോളെ ... അവളിലേക്ക് നോട്ടം കൊടുത്തു കണ്ണുകൾ അടച്ചവൻ പറഞ്ഞു ... ഇതെല്ലാം കണ്ടുകൊണ്ടായിരുന്നു പൊന്നു അവിടേക്ക് കയറി വന്നത് ....

.കാശിയേട്ടൻ സന്തോഷത്തോടെ ഭാര്യയും മക്കളുമായി ജീവിക്കുന്നത് കാണാൻ ആൺ തനിക്ക് ഇഷ്ട്ടമെങ്കിലും തന്നെ കൊണ്ട് ഇതൊന്നും കണ്ടു നിൽക്കാൻ പറ്റുന്നില്ലന്നു അവൾക്ക് തോന്നി .. ഒരു നിമിഷം അന്നമ്മ തന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി അവൾ ആഗ്രഹിച്ചു .... എന്തിനാണ് തനിക്ക്ത്ര അസ്വസ്ഥത ...!?മനസ്സിന് വല്ലാത്ത ഭാരം തോന്നി അവൾക്ക് ,,കാലുകൾ ഇടറുന്ന പോലെ ,,കണ്ണിൽ നിന്നും കണ്ണുനീർ യാതൊരു കാരണവും കൂടാതേ ചാലിട്ടൊഴുകി ....തന്റെ തന്നു കരുതി കണ്ടതുകൊണ്ടാവും ചിലപ്പോ ഇങ്ങനെ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ചായ അവിടെ വെച്ചവൾ ഓടി മുറിയിൽ കയറി വാതിലടച്ചു ,,അപ്പോഴും കാരണം അറിയാതെ പെയ്യുന്നുണ്ടായിരുന്നു കണ്ണുകൾ ...ഹൃദയം പിടയുന്നതറിഞ്ഞു ...!! ഓരോ ദിവസവും വളരെ വേഗം കടന്നു പോയി .....അവരുടെ മുന്നിൽ തകർത്തഭിനയിച്ചും പ്ലാനുകൾ പലതും കണക്കു കൂട്ടിയും കാശിയും ചിരിയുടേയും പ്രണയത്തിന്റെയും മുഖം മൂടി സ്വയം എടുത്തു അണിഞ്ഞു ...

ഇതിന്നിടയിൽ പലപ്പോഴും പൊന്നുവിനെ അവോയ്ഡ് ചെയ്‌തെങ്കിലും രാത്രിയുടെ രണ്ടാം യാമത്തിൽ താൻ അവളുടെ അടുത്തേക്ക് ഓടി എത്തുമായിരുന്നു ...അത്രയും നേരം ലഭിക്കാതെ പോയ ശുദ്ധവായുവിന് വേണ്ടി ,,തന്റെ പ്രാണനെ കൺ കുളിർക്കെ കാണാനു൦ ഒന്ന് നെഞ്ചോട് ചേർക്കാനു൦ ..!! തന്റെ മകനോട് കിന്നരിക്കുന്നോടപ്പം അവൻ പഴയ കാശിയിൽ പുതിയ ഒരു പദവിയിലേക്ക് കടന്നു കയറുകയായിരുന്നു ..ജന്മം കൊണ്ട് അല്ലെങ്കിലും കർമം കൊണ്ട് ഒരു അച്ഛന്റെ പദവിയിലേക്ക് ...തന്റെ പൊന്നുവിന്റെ മാത്രം കാശിയായ് 💕 ഒരു ആഴ്ച കഴിഞ്ഞിരിക്കുന്നു വളരെ വേഗം ചാരുപടിയിൽ തല വെച്ചവന് ഓരോന്നു മോർത്തു ... എടാ സീമന്തെ നമുക്ക് ഒരു സ്ഥല൦ വരെ പോയാലോ ...(ആ ചെറുപ്പക്കാരൻ 😉) അതിനെന്താട പോകാം ..... അച്ഛൻ വിളിച്ചു പറഞ്ഞിരുന്നു ഫാക്ടറിയിൽ എന്തക്കയോ തകരാറുകൾ ഉണ്ടന്ന് അവിടെ വരെ പോകാന ...ഇവിടുന്ന് രണ്ടു മണിക്കൂർ യാത്ര ഉണ്ട് ഇപ്പൊ തന്നെ പോകാം ..!!(ചെറുപ്പക്കാരൻ ) ആട നീ വണ്ടിയിൽ കയറി ഇരി ...ഞാൻ ചാവി എടുത്തിട്ട് വരാം .. അവന്റെ മുഖത്തുള്ള നികൂഢ മായ പുഞ്ചിരിയും അയലിൽ വസ്ത്രം ചിക്കുന്ന പൊന്നുവിനെ നോക്കി ചോരയൂറ്റുന്നതും കണ്ടപ്പോയെ ...കാശിയുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞു പകയോട് കൂടി ...!!

ഒരു ആയ്ചക്ക് ശേഷം താൻ കാത്തിരുന്ന ദിവസം വന്നെത്തിയിരിക്കുന്നു .....എല്ലാത്തിനും എല്ലാത്തിനുമൊരു അവസാനത്തിന്റെ ദിവസം ...!! അവന്റെ കണക്കുകൂട്ടൽ അനുസരിച്ചു ഈ നിമിഷം താൻ ഒരു അവസരം ഒരുക്കിയാ പോലും ഒരിക്കലും ഇപ്പൊ പൊന്നുവിനെ ഒന്നു൦ അവൻ ചെയ്യില്ലെന്ന് കാശിക്ക് നന്നായി അറിയാമായിരുന്നു അതുകൊണ്ടു തന്നെ ചാവി എടുക്കാൻ നേരെ പോയത് ....തിരിച്ചു വരുമ്പോൾ അവന്റെ മുഖത്തു പകയോട് കൂടിയുള്ള ചിരി നിഴലിച്ചിരുന്നു ...ഒന്നിൽ നിന്നും തുടങ്ങി കഴിഞ്ഞതിന്റെ ....!! പതിനഞ്ചു മിനുട്ടോളം അക്ഷമനായി കാത്തുനിൽക്കുന്ന ആ ചെറുപ്പകാരനൊപ്പം അവൻ ശ്രീ കോവിലത്തു നിന്നും താറുമെടുത്തു ഇറങ്ങി ..... പിന്നിൽ പ്രതീക്ഷയോടെ നോക്കുന്ന പൊന്നുവിനെ കാണെ അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു ....പ്രണയവും ,,വാത്സല്യവും എല്ലാം നിറഞ്ഞ ഒരു പുഞ്ചിരി ...!! തന്റെ ലക്ഷ്യത്തിലേക്ക് ഓരോ ചുവടും വെച്ച് കൊണ്ട് ആ ചെറുപ്പക്കാരൻ പറഞ്ഞു തരുന്ന വഴിയിലൂടെ അവന്റെ വണ്ടി മുന്നോട്ട് കുതിച്ചു ...ഇതൊരു ട്രാപ്പ് ആണന്നറിഞ്ഞു കൊണ്ട് തന്നെ !!

ഒരേ നിമിഷം രണ്ടുപേരുടെയും മനസ്സിൽ വേലിയേറ്റങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു ... ഒരുപാട് കാലത്തിനു ശേഷം ഒരു വെട്ടം രുചിച്ച ആ ശരീരം വീണ്ടും തനിക്ക് മുൻപിൽ യാതൊരു ബുന്ധിമുട്ടും കൂടാതെ നിൽക്കുന്ന ഒരു ദിവസത്തിന് ഇനി നിമിഷങ്ങൾ ബാക്കി .......(ചെറുപ്പക്കാരൻ ) തന്റെ പെണ്ണിന്റെ മാനം പിച്ചിചീയവന്ന് എങ്ങനെ ശിക്ക്ഷ കൊടുക്കണമെന്നായായിരുന്നു ...കാശിയുടെ മനസ്സിൽ ....(കാശി ) പകയെരിയുന്ന മനസ്സോടെ രണ്ടുപേരുടെയും ഉള്ളിൽ അഗ്നി ആളിക്കത്തി ......മനസ്സിലെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് വലിയ ഒരു ഗെയിറ്റ് കടന്നു കാടിന്റെ ഉള്ളിലുള്ള ഒരു കെട്ടിടത്തിലേക്ക് വണ്ടി വന്നുനിന്നു ...... ✨✨✨✨✨✨✨✨✨✨ ഗോവണിയിൽ നിന്നും വീഴാനായി നിക്കുന്ന ശ്രുതിയെ കണ്ടാണ് പൊന്നു അകത്തേക്ക് കയറിയത് ...ഓടി വന്നു താങ്ങി പിടിച്ചു ശെരിക്ക് ഇരുത്തുമ്പോഴും ...പകയെരിയുന്ന കണ്ണുകളോടെ ശ്രുതി പൊന്നുവിനെ നോക്കുകയായിരുന്നു ....ഒരു അവസരം തനിക്ക് ലഭിച്ചതിൽ ..അപ്പോഴും കിട്ടിയ അടിയുടെ നീറലും പുകച്ചിലും അവളിൽ പക കൂട്ടിയാതെ ഒള്ളു ....!!

കവിളിൽ നീരുവെച്ചത് കണ്ടിരിക്കെ പൊന്നു ഭീതിയോടെ അവിടേക്ക് നോക്കി എന്ത് പറ്റി ചേച്ചി കവിളൊക്കെ ആകെ ചീർത്തിട്ടുണ്ടല്ലോ ..ചുണ്ട് ഒക്കെ പൊട്ടിയിട്ടു മുണ്ട് ഇത് യന്താ പറ്റിയെ ..വീണോ ..!! പൊന്നുവിന്റെ ചോദ്യം ഒരു നിമിഷം അവളെ പിന്നോട്ടു ചലിപ്പിച്ചു ...ദേഷ്യത്തോടു കൂടെ ..!! ഫോണിൽ നോക്കി വരുന്ന തന്നെ ആരോ പിടിച്ചു വലിച്ചു ..പിന്നീട് അവിടെ നടന്നത് എല്ലാം ഒരു മിന്നായം പോലെ അവളുടെ മനസ്സിലൂടെ പാഞ്ഞു പോയി .. തന്റെ കൈ പിടിച്ചു വലിച്ചു ഉള്ളിലേക്ക് ഉന്തി ആരോ ഡോർ ചാരി f** bi**ഏതവനാടു............നിലമടിച്ചു വീണ അവൾ ദേഷ്യത്തോടെ പലതും പുലമ്പിയതൊന്നും തനിക്ക് ഏശിയതു പോലുമില്ല കാശി ------- താനാണെന്നു കണ്ടതും അത്രയും നേരം ചിലച അവളുടെ നാവ് നിശ്ചലമായി ...ഭീതിയോടെ തന്നെ നോക്കുന്ന അവളെ മുടികുത്തി പിടിച്ചു വലിച്ചു നിർത്തി കരണകുറ്റി നാലെണ്ണം പൊട്ടിച്ചതും അടിയുടെ ആകാതത്തിൽ അവൾ നിലമടിച്ചു വീണു ..മുഖത്തു പതിഞ്ഞിരിക്കുന്ന അവന്റെ വിരലിന്റെ അടയാളം അവളുടെ മുഖത്തു തിണർത്തു പൊന്തി വന്നു കണ്ണും നിറച്ചു നോക്കുന്ന അവളെ അവൻ കണ്ണിൽ യെരിയുന്ന പകയോടെ നോക്കി ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story