കാശിമാണിക്യം: ഭാഗം 14

kashimanikyam

രചന: ഷെറിൻ

ഹൃദയമിടുപ്പ് വളരെ നേരിയ തോതിലേക്ക് വഴി തെളിയിക്കുമ്പോ കിട്ടിയ അടിയുടെ അകാതിത്തൽ പേശികൾ പൊടിയുന്ന വേദനയോടപ്പം കാശിയുടെ വാഴിയിൽ നിന്നും ചോരയൊലിക്കുന്നത് കണ്ട് പകയോടെ വീർ ഒന്ന് മന്ദഹസിച്ചു പുറമേ നിന്നും കാണുന്ന ഏതൊരാൾക്കും ജീവൻ പോലും ആ ശരീരത്തിൽ ഇനി ബാക്കിയുണ്ടോ എന്ന് സംശയം തോന്നും തക്ക വിധത്തിന് ആയിരുന്നു കാശിയുടെ അവസ്ഥ ...!! അടിയുടെ ശബ്ദം കേട്ട് മീനുവിന്റെ അതേ സമപ്രായക്കാരായ അഞ്ചാറ് പെണ്കുട്ടികളും ഓടി എത്തിയിരുന്നു ""തങ്ങളെ ഈ നരകത്തിൽ നിന്നും രക്ഷിക്കാൻ ആരെങ്കിലും വന്നോ യെന്നോർത്തു""കാശിയുടെ അവസ്ഥ കണ്ടു പേടിയോടെ അവർ വീറിനെ നോക്കി .... അപ്പോഴേക്കും അവന്റെ മുഖത്തു ക്രൂരമായ ചിരി വിരിഞ്ഞിരുന്നു ..."ആ ഉള്ള ജീവനും കൂടെ അങ്ങട്ട് യെടുത്തേക്ക് പിള്ളാരെ "അവന്റെ ശിങ്കിടികളോട് പറഞ്ഞേൽപ്പിച്ചു ഒരു വഷളൻ ചിരിയോടെ താടി ഉഴിഞ്ഞു മുന്നിൽ പേടിയോടെ നിക്കുന്ന ആ പെണ്കുട്ടികളുടെ ശരീരത്തിൽ അവന്റെ കഴുകൻ കണ്ണകൾ ഓടി നടന്നു .... അവൻ ഓരോ അടിയും അവരുടെ അടുത്തേക്ക് മുന്നോട്ട് വെക്കും തോറും അവർ പേടിച്ചു പിറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു എന്റെ മക്കളെ പറയാതിരിക്കാൻ വയ്യ നീ ഒക്കെ ഞാൻ ഒരു ആഴ്ചക്ക് ലീവ് യെടുത്തപോത്തിൻ ആകെ അങ്ങട്ട് തടിച്ചു കൊഴുത്തല്ലോടി ......

എന്തായാലും ഒന്ന് നല്ല പോലെ കൂടണ്ടേയോ നമ്മുക്ക് ,,ഹേ ഹുഹു ...ചെല്ല് ചെന്ന് ഒരുങ്ങി നിക്ക് ...അവന്റെ വഷളൻ ചിരിയെ അറപ്പോടെ നോക്കി പേടിയോടുകൂടി ആ പെണ്ണ് കുട്ടികൾ പരസ്പ്പരം മുഖത്തോടു മുഖം നോക്കി ....തിരിച്ചു എതിർത്താൽ കയ്യിൽ പഴുപ്പിച്ച ആണിയിറക്കിയു൦ ,,ദേഹോബദ്രവങ്ങൾ മറ്റുമടങ്ങിയ വേദനാജനകമായ ശിക്ഷ ലഭിക്കുമെന്നത് അറിയാവുന്നത് കൊണ്ട് ഒരുപോലെ എല്ലാവരുടെയും തല തായ്ന്നു പോയി ....കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീരോടെ തങ്ങൾക്ക് അനുവദിച്ച റൂമിലേക്ക് അവർ ഒരോരുത്തരും നിർജീവമായി നടന്നു നീങ്ങി ... എന്താടാ നോക്കി നിക്കുന്നെ പറഞ്ഞ പണി ചെയ്യടാ ,,തട്ടിയാൽ പിന്നെ ബാക്കി ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ ലെ ..(വീർ) (പിന്നെ മുന്നേ ഉള്ള പാർട്ടിൽ പറഞ്ഞ ചെറുപ്പക്കാരൻ എന്ന് വിശേഷിപ്പിച്ചത് വീറിനെ ആയിരുന്നു ട്ടോ ) വേണ്ട സാബ് ....

(അതിലൊരുത്തൻ ) ആയുധങ്ങളുമായി ഓരോ അടിയും അവന്റെ ശിങ്കിടികൾ കാശിയിലേക്ക് നടന്നക്കുമ്പോ ആ വലിയ ഹാളിൽ അവരുടെ കാൽ പാദങ്ങൾ മാത്രം നിലത്തടിക്കുന്ന ശബ്ദം ഉയർന്നു കേട്ടു ഇതല്ലാ൦ കണ്ടു വീർ ഒരു പുച്ഛച്ചിരിയോടെ കസേരയിൽ കയറി ഇരുന്നു കാലിൽ കാൽ കയറ്റി വെച്ച് ഒരു പഫടുത്തു വായിൽ വെച്ച് .....ക്രൂരമായ ചിരി അപ്പോഴും അവന്റെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു ....!! അവക്തമായി ഒന്നും കാണാതെ,, ഒന്ന് ഉയർന്നു പോലും നിൽക്കാൻ കഴിയാത്ത വിധം കാശിക്ക് അടികിട്ടിയിരുന്നു ....!! ഇടനെഞ്ചിൽ ഉയർന്നു വരുന്ന പെരുപ്പ് കാശിയുടെ ഹൃദയത്തിലേക്ക് തുളച്ചു കയറി ......അവിടം തന്നെ പൊന്നു മാത്രം നിറഞ്ഞു നിന്നിരുന്നു ..!! കാശിയേട്ടാ ...തേ ഇങ്ങോട്ട് നോക്ക് ,, എന്താടി പെണ്ണെ ,, നിങ്ങളെ അച്ഛനും അമ്മക്കു൦ എന്നെ ഇഷ്ട്ടമായില്ലെങ്കിൽ നിങ്ങൾ എന്നെ വിട്ടിട്ടു പോവോ കാശിയേട്ടാ ....ഞാനൊരു അനാ .. തന്റെ തോളിൽ തലവെച്ചു കിടന്നു കൊണ്ട് കുറുമ്പോടെ ആൺ ചോതിക്കുന്നതെങ്കിലും പെണ്ണിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് ...തന്റെ തുറിച്ചു നോട്ടത്തിൽ പാതിവഴിയിൽ നിർത്തി ഇളിച്ചു കാട്ടുന്ന പൊന്നുവിനെ വലിച്ചു നെഞ്ചിലേക്കിട്ടു അവളുടേ തോളിൽ താടി ഊന്നി ആ മുഖത്തേക്ക് നോക്കി ...

എനിക്ക് നിന്നെ വിട്ടു അങ്ങനെ അങ്ങട്ട് പോകാൻ പാറ്റോ പെണ്ണെ,,നമ്മൾ ഒരുപാട് സ്വപ്നം കണ്ടതല്ലേ പെണ്ണെ അതെല്ലാം ഫലിപ്പിക്കണ്ടേ ,,,നമ്മളും നമ്മളെ മക്കളും എല്ലാവരും നിറഞ്ഞുനിൽക്കുന്ന ഒരു ജീവതം ..അവിടെ എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതി ...!!അച്ഛനും അമ്മയും സമ്മതിച്ചില്ലെങ്കിൽ പോലും നീ എന്നും ഈ കാശിയുടെ പെണ്ണാ മോളെ ...!!കാശിയുടെ മാത്രം ..!! പിന്നെ നിനക്ക് ആരുമില്ലന്നു ഇനി എങ്ങാനും പറഞ്ഞാലുണ്ടല്ലോ നിയന്റെ കഴീന്നു വാങ്ങും ദേഷ്യത്തോടെ നോക്കുന്നവനെ അവൾ കുറുമ്പോടെ പറഞ്ഞു ,, ഈ ഞാൻ ചുമ്മാ പറഞ്ഞതല്ലേ സത്യം ...എന്റെ സമാധാനത്തിൻ ഒന്ന് പ്രോമിസ് ചെയ്യാവോ ..ഹമ് കുറുമ്പോടെ ചോദിക്കുന്ന പെണ്ണിന്റെ ചെവിപിടിച്ചു തിരിച്ചു ആ കയ്യിനെ താൻ മുറുക്കി പിടിച്ചതുമെല്ലാം ഒരു വേളേ അവന്റെ മനസ്സിലേക്ക് കടന്നു ...അവസാനമായി വയറും താങ്ങിപിടിച്ചു തന്റെ ഒരു നോട്ടത്തിന് വേണ്ടി പ്രതീക്ഷയോടെ നോക്കുന്ന പൊന്നു മെയ്യിലു൦ മനസ്സിലും നിറഞ്ഞു നിന്നു...ആ കണ്ണുകൾ തന്നെ ഒറ്റക്കാക്കി പോകുകയാണോ എന്ന് ചോദിക്കാതേ ചോദിക്കുന്ന പോലെ..!!

പൊന്നുവും തന്റെ കുഞ്ഞും മനസ്സിൽ നിറഞ്ഞു നിന്നതും ശരീരത്തിൽ കുറഞ്ഞു കുറഞ്ഞു വരുന്ന രക്തയോട്ടം കൂടി കൂടി വന്നു ...അതിന്റെ കൂടെ ഉതരത്തിൽ വളരുന്ന ആ പിഞ്ചു പൈതലിനെ വരെ കൊന്നു തന്റെ പെണ്ണിലേക്ക് ചീറി പാഞ്ഞു വരുന്ന വീർ എന്ന മൃഗത്തിന് മുൻപിൽ യാചിക്കുന്ന തന്റെ പെണ്ണിനേയും ഇവിടെ കണ്ട പെണ്കുട്ടികളുടെ അതേ നിസ്സഹായാവസ്ഥ അവന്റെ മനസ്സിനെ ചുട്ടുപൊളിച്ചു ..പകയോട് കൂടിയും ദേഷ്യത്തോടെയും അവന്റെ ഞാടി ഞരമ്പുകൾ വലിഞ്ഞുമുറി ...അടഞ്ഞു പോയ കണ്ണ് വലിച്ചു തുറന്നതും നെറ്റിയിൽ നിന്നും കണ്ണുപീലികൾക്കിടയിലൂടെ രക്തം ഉറ്റിവീണു .... മുന്നിലുള്ള കാഴ്ചകൾ വെക്തമായി വന്നതും അവന്നു നേരെ ഒരു വാൾ വായുവിലൂടെ ഉയർന്നു തായ്ന്നു ശ് ശ് ശ്........!! 🍁🍁🍁🍁🍁🍁🍁🍁🍁 ഇതേ സമയം MUH HOSPITAL ലേക്ക് ഒരു വാഹനം ചീറി പാഞ്ഞു അതിവേഗം കടന്നു വന്നു..... ബോധരഹിതയായി കിടക്കുന്ന പൊന്നുവിനെ രാഘവച്ചന് (കാശിയുടെ അച്ഛൻ )കോരിയെടുത്തു ഹോസ്പിറ്റലിലേക്ക് ഓടിക്കയറി ...

ഉടുത്തിരിക്കുന്ന ഷർട്ടിലും മറ്റും പടർന്നു കിടക്കുന്ന രക്തം ശ്രദ്ധയിൽ പെട്ട് ഹോസ്പിറ്റൽ ജീവനക്കാർ സെക്ക്ചറിൽ കിടത്തി ലിഫ്റ്റ് വഴി പൊന്നുവിനെയും കൊണ്ട് ICU വിലക്ക് ഓടി കയറ്റി ...... അപ്പോഴും അവളുടെ ഒരു കൈ ഉതരത്തിൽ മുറുകെ പിടിച്ചിരുന്നു ...ആർക്കും വിട്ടുകൊടുക്കില്ലെന്ന പോലെ ..!! പുറത്തെ കസേരയിൽ ഇരിക്കുന്ന അച്ഛൻ കുറ്റബോധം കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു ... താൻ കാരണമാണ് എല്ലാം ,,തന്റെ ഒരു പാകപിഴവാണ് എല്ലാത്തിനും കാരണം ..കാശി തന്നെ ഏൽപ്പിച്ചു സൂക്ഷിക്കണം എന്ന് പറഞ്ഞ അവന്റെ മാണിക്യത്തെ ഞാൻ ഒരാൾ കാരണം ...!! ആ അച്ഛന്റെ കണ്ണുനീര് കവിഞ്ഞൊഴുകി വാക്കുകൾക്ക് ഇടർച്ച വീണുകൊണ്ടിരുന്നു .. ഒരു ഡോക്ടർ ആയ താൻ മറ്റുള്ളവർക്ക് ദൈര്യം കൊടുക്കുന്ന പോലെ സ്വയം സാമാധാന പെടാൻ തനിക്കാവുന്നില്ലന്നു അയാൾ തിരിച്ചറിഞ്ഞു ...അത്രക്ക് സീരിയസായിരുന്നു പൊന്നുവിനെ അവസ്ഥ ...!! icu വിലേക്ക് ഓടി കയറുന്ന ഡോക്ടറിന്റേയും നഴ്സിന്റേയും മുഖത്തെ ടെന്ഷനും വെപ്പ്രാളവും കണ്ടു ഇതൊന്നും കാണാൻ ശക്തിയില്ലാതെ അയാൾ കസേരയിൽ ചാരി കണ്ണുനുമുകളിയായി കൈ വെച്ച് കിടന്നു അപ്പോഴും ചുണ്ടുകൾ സകല ദൈവങ്ങളേയു൦ വിളിച്ചു പ്രാർത്ഥനയോടെയും കണ്ണുകൾ വേദനയോടും നിറഞ്ഞിരുന്നു .... 🍁🍁🍁🍁🍁🍁🍁🍁🍁🍁

കാശിക്ക് നേരെ ഉയർന്നു പൊങ്ങിയ വാൾ കണ്ടു വീർ ഒന്ന് മന്ദഹസിച്ചു അത് അവനിൽ വന്നു പതിയുന്നതിന് മുൻപേ ഒന്ന് ചെരിഞ്ഞ കാശി പിന്നിലാക്കി കെട്ടി വെച്ച തന്റെ കൈ ഉയർത്തി വാളിന് നേരെ നീട്ടിയതും ശ് ശ് ശ്........!!രണ്ടുകയ്യിനുമിടയിലൂടെ വാൾ കുതിച്ചു നീങ്ങി കെട്ടിയ കയർ രണ്ടു ഭാഗമായി നിലത്തേക്ക് തെറിച്ചുവീണതോടൊപ്പം അവനും ഉയർന്നു പൊന്തിയിരുന്നു പൂർവ്വാതികം ശക്തിയോടെ .....!! ശബ്ദം കേട്ട് തിരിഞ്ഞ ആ പെണ്ണുകുട്ടികൾക്ക് കാണുന്നത് സ്വപ്നം ആണോ എന്നുവരെ സംശയമായി ,,കാശി അവരെ നോക്കി കണ്ണ് ചിമ്മി കാണിച്ചതും സന്തോഷം അടക്കാൻ ആയില്ല അവർ ...മനസ്സിൽ അപ്പോഴും ഈ നരകത്തിൽ നിന്നും രക്ഷപ്പെടണ൦ എന്ന് മാത്രമായിരുന്നു അവരുടെ ..!! ആദ്യമൊന്നു ഞെട്ടിയ വീർ പിന്നെ അവനെ നോക്കി പുച്ഛിച്ചു ചിരിച്ചു,, ഈ നേരത്തു നിലത്തു നിന്നും യെഴുന്നേറ്റു കയ്യിലുള്ള പൊടി തട്ടി ഉടുത്തിരുന്ന മുണ്ട് ശെരിക്കൊന്നു മടക്കി കുത്തി ഷർട്ടിന്റെ സ്ലീവ് ഒരു ആക്കി ചിരിയോടെ മടക്കുയായിരുന്നു കാശി ..ഇടക്ക് തനിക്ക് നേരെ വാൾ വീശിയവനെ അവൻ ഒരു നോട്ടമിടുന്നുണ്ടായിരുന്നു

അവന്റെ കൂസലില്ലായിമ വീറിനെ രോഷകുലനാക്കി അവൻ തന്റെ ശിങ്കിടിയേ നോക്കിയതും കാര്യം മനസ്സിലായ പോലെ അവൻ കാശിയുടെ അടുത്തേക്ക് ഓടി അടുത്തു തനിക്ക് നേരെ ഓങ്ങിയ ഹോക്കി സ്റ്റിക്കിൽ കാശി പിടുത്തമിട്ടു ... ചിരിച്ചു കൊണ്ട് മീശയൊന്നു പിരിച്ച കാശി തന്നെയു൦ തന്റെ കയ്യിലേക്കും മാറി മാറി പകച്ചു നോക്കുന്ന അവന്റെ ഇടനെഞ്ചു നോക്കി മുഷ്ട്ടി ചുരുട്ടി ഇടിച്ചു ..ഇടിയുടെ ആകാതതിൽ പിന്നിലേക്ക് വേച്ച അവന്റെ കയ്യിൽ നിന്നും സ്റ്റിക്ക് തായോട്ട് വീഴാൻ പോയതും ഒരു കൈ എത്തിച്ചു അത് പിടിച്ഛു അതിന്റെ മുകളിലൂടെ വിരലോടിച്ചു കൊണ്ട് അവന്റെ കാലിനിട്ട് വീശിയതും ലെവൻ വേദനയോടെ നിലത്തേക്ക് മറിഞ്ഞു വീണൂ.. ഇത് കണ്ടു ഓരോരുത്തരും അവനിലേക്ക് പാഞ്ഞടുത്തു .... ഒന്ന് ,,രണ്ട്,,മൂന്ന് ,,നാൽ,,അഞ്ച് ,,ആറ്,,ഏഴ്,,... ഒരു കാൽ പുറകിലേക്ക് വെച്ച് ഹോക്കി സ്റ്റിക്ക് കറക്കി വീറിനെ ഇടം കണ്ണിട്ട് നോക്കി അവന്റെ ശിങ്കിടികളേ എണ്ണിപ്പറഞ്ഞതും തനിക്ക് നേരെ പുച്ഛത്തോടെ നോക്കുന്ന വീറിനെ ഒന്ന് സയിറ്റടിച്ചു കാണിച്ചു തലക്ക് നേരെ വന്നു വീശിയ വാൾ കുനിഞ്ഞു നിന്ന് തടുത്തു

അവന്റെ വയറിൽ പഞ്ച് ചെയ്ത് കാലിനിട്ട് ഒന്ന് കൊടുത്തതും വീഴാൻ പോയ അവനെ പിടിച്ചു വെച്ച് മുഷ്ട്ടി ചുരുട്ടി മൂക്കിനിട്ട് പഞ്ച് ചെയ്തു നിമിഷനേരങ്ങൾക്കകം കാശിയുടെ കൈ ബലത്തിന് മുൻപിൽ നിലം പതിച്ച വീറിന്റെ ശങ്കിടികളെ നോക്കി കാശി പുച്ഛത്തോട് കൂടി കൈ കുടഞ്ഞു .... എന്നതാ വീറെ ഇത് ,,ഏതായാലും നീ മൂന്നു നേര൦ ഭക്ഷണം കൊടുത്തു വളർത്തുന്നതല്ലയോ അപ്പൊ ഈ കാശിയോട് ഏറ്റുമുട്ടുന്നതിനുള്ള ട്ടിപ്സ് ഒക്കെ പഠിപ്പിച്ചു വപ്പിക്കേണ്ട മോനെ വീറേ ...!! അവന്റെ സംസാരത്തിലെ വിജയ ചിരിയു൦ ആക്കലും വീറിനെ രോഷകുലനാക്കി തനിക്ക് വരേണ്ട സൗഭാഗ്യ൦ താൻ കണ്ട സ്വപ്നം എല്ലാം ഒരു ചീട്ടു കൊട്ടാരം തകരുമെന്നത് അവന്ന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ....മനസ്സിൽ പൊന്നു നിറഞ്ഞു നിന്നു ,,അവളുടെ വെണ്ണ പോലുള്ള ശരീരം തന്റെ ലഹരിയാണ് ....കാണും തോറും കൂടുതൽ കൂടുതൽ അതിൽ അടിറ്റായി പോവുന്നു ,,കാശിയുടെ സംരക്ഷണം അവൾക്ക് ഉള്ളോടത്തോളം കാലം തനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലന്ന് അറിഞ്ഞു കൊണ്ടായിരുന്നു ഇങ്ങനെ ഒരു ട്രാപ്പ് ... ,,

പക്ഷെ ഇപ്പൊ ....നോ വിടില്ല ഞാൻ ..അവളെ എനിക്ക് വേണം അത് ഇനി ആരെ കൊന്നിട്ടാണെങ്കിലും .... അവനിൽ പകയെരിഞ്ഞു,, ദേഷ്യത്തോടെ അവൻ കാശിയുടേ അടുത്തേക്ക് ഓടി അടുത്തു.... ഡാാാാ....** കയ്യിലുള്ള കത്തി ഉപയോഗിച്ച് വീർ കാശിക്ക് നേരെ വീഷിയതും ഒന്ന്പിറകിലോട്ടു ചെരിഞ്ഞു എടുത്തുള്ള കസേരയിൽ ചവിട്ടി കയറി കാലുയർത്തി വീറിന്റെ തലക്കിട്ട് ചവിട്ടി നിലത്തേക്ക് ചാടി വീണതും അത് പ്രതീക്ഷിക്കാത്ത വീറിന്റെ കയ്യിൽ നിന്നും കത്തി തായേക്ക് വീണു ... ഇത് കണ്ട കാശി കാലുപയോഗിച്ചു കത്തി തട്ടിയിട്ട് മുഷ്ട്ടി ചുരുട്ടി അവന്റെ നെഞ്ചിനിട്ടും മൂക്കിനിട്ടും ശക്തിയായി പഞ്ച് ചെയ്തു ....എന്നും കാശിയുടെ പിന് താങ്ങിൽ നിന്നും തല്ലുണ്ടാക്കുന്ന വീറിന് അവന്റെ ശക്തിക്ക് മുൻപിൽ അടിപതറി കൊണ്ടിരിക്കേണ്ടിവന്നു ,, ഹ്മ്മ് ആഹ് ആഹ് """ ....മൂക്കിൽ നിന്നും ഒലിക്കുന്ന ചോരയോടപ്പം അവൻ നെഞ്ചത്ത് കൈ വെച്ച് ചുമക്കുന്നത് കണ്ടു കാശിയിൽ പുച്ഛം നിറഞ്ഞു യേഹ് ഇതുപോരല്ലോ വീറെ ...ഇതൊരുമാതിരി lkg പിള്ളേർ പോലെ .

.എന്റെ പെണ്ണിന്റെ രോമത്തിൽ ഇനി തൊടണമെങ്കിൽ അതിന് കാശി ഇല്ലാണ്ടാവണം മോനേ അപ്പൊ വേഗം നോക്ക് ,,എനിക്ക് പോയിട്ട് എന്റെ കൊച്ചിന്റെ കാണാനുള്ളതാ... തളർന്നിരിക്കുന്ന വീറിനെ നോക്കി കാശി പറഞ്ഞങ്കിലും അവൻ അറിഞ്ഞിരുന്നില്ല തന്റെ പൊന്നുവിന്റെ അവസ്ഥ ...!! മൂക്കിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയെ തടുത്തു ദേഷ്യത്തോടെ മുഷ്ട്ടി ചുരുട്ടി കാശിക്ക് നേരെ പ്രഹരിക്കാൻ നിന്നതും അതിനെ മറുകയ്യാൽ കാശി പിടിച്ചു വെച്ചു കൊണ്ട് അവന്റെ കയ്യിലെ എല്ലു പൊട്ടും വിധം പിടിചു തിരിച്ചു അതിന്റെ ഫലമെന്നോണം വേദനയോടെ അവൻ അലറിയതും,, അവന്റെ വലതു കയ്യിനെ പിന്നിലേക്ക് ആക്കി തല കൊണ്ട് ആഞ്ഞു അവന്റെ നെറ്റിയിൽ മുട്ടിച്ചു ....നെറ്റിപൊട്ടി രക്തം ഒലിക്കുവോളം ..!! കൈകളിലെ വേദന പോലും നിയന്ദ്രിക്കാനാവാതെ കാശിയുടെ കയ്യിൽ നെരിഞ്ചമർന്നു കൊണ്ടൊരിക്കെ,,കാശിയുടെ തലവെച്ചുള്ള ഇടിയിൽ ലോകം മുഴുവൻ കറങ്ങുന്ന പോലെ തോന്നി വീറിന് ... വീറിനെ പിന്നേലേക്ക് തള്ളി ഇരും നെഞ്ചും ഉയർത്തി കാശി അവനെ നോക്കി ദേഷ്യത്തോടെ അലറി വാടാാാാ....."""" കണ്ണ് മുന്നിൽ കണ്ട ഹോക്കി സ്റ്റിക്കിൽ പിടുത്തമിട്ടു വീർ വേദനയോടു കൂടിയും ഇടർച്ചയോടു കൂടിയും മുന്നോട്ട് ആഞ്ഞതും കാശി അവനിലേക്ക് ചീറി അടുത്തിരുന്നു ....

അവന്റെ മുന്നിൽ തന്നെ പെണ്ണിനെ പിച്ചിച്ചീന്തിയ വീർ എന്ന മൃഗം മാത്രം തെളിഞ്ഞു നിന്നു ഒപ്പം കൂടാതേ വിടാതയുള്ള കാതിലേക്ക് തുളച്ചു കയറുന്ന പൊന്നുവിന്റെ കരച്ചിലു൦...!! ഹോക്കി സ്റ്റിക്ക് കയ്യിലെടുത്തു വീറിന്റെ തലങ്ങും വിലങ്ങും എല്ലു പൊട്ടും വിധം കാശി മർദിച്ചു കൊണ്ടിരുന്നു അവസാനമെന്നോണം ഒന്നിനും കഴിയാതെ നിലത്തിൽ വേദന കൊണ്ട് പിടയുന്ന വീറിന്റെ കോളറിൽ കുതിപിടിച്ചവൻ രോഷാകുലനായി നോക്കി നീ എന്താടാ മോനെ &^^*@!!വിചാരിച്ചേ...ഒന്നുമറിയാതയാ ഞാൻ നിന്റെ കൂടെ വന്നതെന്നോ.... ഹഹ ...ഒപ്പം കളിച്ചു നടന്നവരെല്ലേ നമ്മൾ ...എന്നിട്ടും എന്നിട്ടും നീ യെങ്ങനെയാടാ ഇത്രയും തര൦ താഴ്ന്നു പോയെ ,,, നിന്നെ സഹോദരനെ പോലെ കണ്ട പെണ്ണിനെ എന്ന് മുതലാട നീ മറ്റൊരു അർത്ഥത്തിൽ കണ്ടു തുടങ്ങിയെ ..ഹേ ആദ്യം ദേഷ്യത്തിൽ തുടങ്ങിയ അവന്റെ ചോദ്യ൦ പിന്നീട് തന്നോട് സംസാരിക്കുന്ന ആ പഴയ കാശിയെ പോലെ സൗമ്യമായ് തന്നെ ഇടർച്ചയോടെ നോക്കുന്ന അവനെ വീർ അപ്പോഴും പുച്ഛത്തോടെ നോക്കിയതേയൊള്ളു

തനിക്ക് കിട്ടാനുള്ള ഒരു കച്ചിത്തുരുമ്പായി വീർ അതിനെ കണ്ട് മുഖത്തു ദയനീയത നിറച്ചു അവന്റെ കാൽ പിടിക്കാൻ നിൽക്കുന്നതിന് മുൻപേ തന്നെ നിമിഷ നേരങ്ങൾക്കകം അതിനുള്ള മറുപടി കാശി തന്നെ കൊടുത്തിരുന്നു ..... പക്ഷെ ഒരു തുള്ളി ദയ നീ എന്നിൽ നിന്നും പ്രതീക്ഷിക്കണ്ട വീറേ ..കാശിക്ക് വാക്ക് ഒന്നേ ഒള്ളു ,,പെണ്ണിന് നേരെ കാമത്തോടെ നിന്റെ കഴുകന് കണ്ണ് എന്ന് നീളിയോ അന്നേ ആ പഴയ വീർ എന്നിൽ നിന്നും മരിച്ചു പോയി""" അത്രയും നേര൦ സങ്കടത്തോട് കൂടി പറഞ്ഞിരുന്ന കാശി എടുത്തു കണ്ട കത്തി കയ്യിൽ എടുത്തു വല്ലാത്തൊരു ഭാവത്തോടെ വീറിനെ നോക്കി ... കാശിയുടെ മുഖത്തേ ശാന്തതയോടുള്ള നോട്ടം വീറിനെ ഭയപ്പെടുത്തി ...ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോയേക്കും കാശിയുടെ രക്ത യോട്ടം വർധിച്ചിരുന്നു ,,അതിനനുസരിച്ചു അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി ഇറുക്കി അടച്ച കണ്ണുകൾ വലിച്ചു തുറന്നു ഒന്നു൦ നോക്കാതെ വീറിന്റെ വലതു കയ്യിൽ ആഞ്ഞു വെട്ടി കാശി ...!!!...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story