കാശിമാണിക്യം: ഭാഗം 16 || അവസാനിച്ചു

kashimanikyam

രചന: ഷെറിൻ

പൊന്നുവിനേയും കൊണ്ട് രാഘച്ഛൻ പോയപ്പോ കാശി എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി ഇവിടെ നിക്കുന്നത് തന്റെ തടിക്ക് കേടാണെന്നറിഞ്ഞ ശ്രുതി വീട്ടിലേക്ക് തിരിച്ചതായിരുന്നു,, കാശി തന്നെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞു ഒന്ന് അച്ഛനെ കൊണ്ട് കാശിയെ തല്ലിക്കണ൦ എന്നക്കേ ആലോചിച്ചു അവൾ വീട്ടിലേക്ക് കയറി ,, തന്റെ അച്ഛന് കാശി വിട്ടു കൊടുത്ത വീഡിയോ അറിയാതെ ...!! അച്ഛാ അച്ചേടേ വാവയെ കാശി ഉപദ്രവി....! വീട്ടിലേക്ക് കയറി ചെന്നു ശ്രുതി അച്ഛന്റെ നെഞ്ചത്ത് വീണു കരഞ്ഞു പകുതി പോലും പറയാൻ സമ്മതിക്കാതെ ആൺ തന്നെ പിടിച്ചു മാറ്റി കൊണ്ട് അച്ഛന്റെ കൈ തന്റെ കരണത്തേക്ക് പതിഞ്ഞത് ജനിച്ചു വളർന്നു ഇത്രയു൦ കാലമായിട്ടും ഒരു വലിയ തെറ്റ് ചെയ്‌താൽ അല്ലാതെ തന്നെ ഒരു വാക്ക് കൊണ്ട് സാശിച്ചിട്ടു പോലുമില്ല അച്ഛൻ ...എന്തോ അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു ..!! പൊക്കോണ൦ എന്റെ മുന്നീന്ന് ..ഇതുപോലെ ഒരു മകൾ എനിക്കുണ്ടന്നു പറയാൻ തന്നെ എനിക്ക് ലജ്ജ തോന്നുന്നു ...!!

കരഞ്ഞു സ്വയം തലക്കടിച്ചു കൊണ്ടിരിക്കുന്ന അമ്മയേയും ദേഷ്യം കൊണ്ട് വിറക്കുന്ന അച്ഛനേയും അവൾ നിറഞ്ഞു വരുന്ന കണ്ണ് തുടക്കാതെ ഉറ്റുനോക്കി അച്ഛാാാ... വിളിക്കണ്ട നീ എന്നെ അങ്ങനെ ..ഇറങ്ങി പൊക്കോണം അഴിഞ്ഞാടി നടന്ന വീറിന്റെ കൂടെ,,സ്വന്തം പോലെ മോനെ കണ്ടു നടന്നതായിരുന്നില്ലേ ഞാൻ ,,ആ അവനും നീയും കൂടെ കാശിയേയും ശിൽപ്പയേയും പിരിയിപ്പിക്കാൻ സ്വന്തം മാനം പോലും വിറ്റ നീയൊക്കെ ഒരു പെണ്ണാണോ ...അതോ ഇനി കുരുപൊട്ടി നിക്കായിരുന്നോ ..ചി തുഫ് .... അച്ഛാ ..ഞാ ..ഞാൻ അങ്ങനെ ഒന്നും ... മിണ്ടാതെ പൊക്കോണം നീ ...നീ എന്താ ഞങ്ങളെ ഇനിയും പൊട്ടൻ കളിപ്പിക്കാ൦ എന്ന് വിചാരിച്ചോ,,!? ഇതാ ഇത് നോക്ക് ഇനിയും ഞങ്ങൾ നിന്നെ വിഷ്വസിക്കണോ വിശ്വസിക്കണോ എന്ന്.....വീറും ശ്രുതിയും കൂടെ പൊന്നുവിന് നേരെ കൂടാലോജന നടത്തുന്നതും അത് കഴിഞ്ഞു വീറിന് വഴിപ്പെട്ട് കൊടുക്കുന്ന ശ്രുതിയുമായിരുന്നു ആ വീഡിയോയിൽ ...അതെല്ലാം കണ്ടു തലകുനിച്ചങ്കിലും മനസ്സിൽ കാശിയോട് അവൾക്ക് പക ഇരച്ചു കയറി ....

കാശി നിനക്ക് അടി തന്നിട്ടുണ്ടങ്കിൽ അത് നിനക്ക് ആത്യാവിശ്യമായിരുന്നു ഒരു അച്ഛനായ ഞാൻ ചെയാതെ പോയതും അതാ ..ഒറ്റമോൾ അല്ലെ എന്നലാളന ...ആരുടെ കൂടെ അഴിഞ്ഞാടണെങ്കിലും ഈ പടിക്ക് പുറത്തു ...ദേഷ്യത്തോടെ അതും പറഞ്ഞു റോഡിലേക്ക് ഉന്തിയ ശ്രുതിയെ എതിരെ വന്ന ടിപ്പർ അടച്ചു തെറിപ്പിച്ചു .... മോളേ.....!! 🍁🍁🍁🍁🍁🍁🍁 ഹോസ്പിറ്റലിൽ എത്തിയ കാശി icu ലേക്ക് ഓടുകയായിരുന്നു....മുന്നിലെ കസേരയിൽ അക്ഷമനായി ഇരിക്കുന്ന അച്ഛനെ പോലും വകവെക്കാതെ പുറത്തേക്ക് ഇറങ്ങിയ നേഴ്സിന്റെ അടുത്തേക്ക് അവൻ പാഞ്ഞു പ്ലീസ് നേഴ്സ് ശിൽപ്പക്ക് ....എനിക്ക് ..എനിക്ക് അവളെ ഒന്ന് കാണണം !! തന്റെ ശരീരത്തിലെ വേദന പോലും നോക്കാതെ കിതച്ചു കൊണ്ടായിരുന്നു അവൻ അവരോട് അപേക്ഷിച്ചത് ... ഏയ് താനിത് എന്തക്കയാ ഈ പറയുന്നേ ...മാറിക്കേ .

.ആ കുട്ടി അവിടെ ജീവന്ന് വേണ്ടി പിടയുകയാ ...കാശിയെ കണ്ടു രാഘവച്ചന് അവനെ വന്നു പിടിച്ചു മാറ്റി ... ഇപ്പോൾ ശിൽപ്പയുടെ കണ്ടീഷൻ യെങ്ങനെയാണ് നേഴ്സ് ...(അച്ഛൻ ) അത് പറയാനാ ഞാൻ വന്നേ .....ശരീരത്തിൽ നിന്നും രക്ത൦ വാർന്നു പോകുകയാണ് ഓരോ നിമിഷവും കഴിയും തോറും അവസ്ഥ വളരെ മോശകരമായി കൊണ്ടിരിക്കാ ..ഉടനെ B+ve ബ്ലഡ് ഗ്രൂപ്പ് ഉള്ള ആളെ കണ്ടത്തണ൦ ..ബ്ളീഡിങ്ങും ,,വെള്ളം പോക്കും ഉണ്ടായതിനാൽ ഉടനെ ഒരു സർജറി വേണം അല്ലെങ്കിൽ വയറ്റിലുള്ള കുട്ടിയെ പോലും രക്ഷിക്കാനാവില്ല ഇതിൽ വേഗം ഒപ്പിട്ടു തരൂ,, ഫാർമസിയിൽ പോയി ഈ ലിസ്റ്റിലുള്ള മരുന്നുകൾ പോയി യത്രയും പെട്ടന്ന് കൊണ്ട് വരണ൦ വേഗം ..... ഇതെല്ലാം കേട്ട കാശിക്ക് തലപെരുക്കുന്ന പോലെ തോന്നി ...കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീരോടെ സർജറി ചെയ്യാനുള്ള പേപ്പറിൽ വിറയലോടു കൂടി അവൻ ഒപ്പ് വെച്ച് .... സീമന്ത് കാശിന് husband 🔗 എല്ലാം കണ്ടു കൊണ്ട് രാഘവച്ചന് വിളിച്ചു പറഞ്ഞതറിഞ്ഞ പൊന്നുവിന്റെ അവസ്ഥ കേട്ട് ഓടി വന്ന അന്നമ്മക്ക് ചങ്ക് പിളരുന്ന പോലെ തോന്നി ..

.തന്റെ മോളെ കൊലക്ക് കൊടുത്ത പോലെ അവർ രാഘവനെ ദേഷ്യത്തോടെ നോക്കി ...അത്രക്കും ആ മാതൃ ഹൃദയ൦ നൊന്തിരുന്നു ... അപ്പോത്തിന് മരുന്ന് വാങ്ങാൻ രാഘവച്ഛനും ഓടിയിരുന്നു ,, കണ്ണുനീർ തുടച്ചു തന്റെ ജീവനെ രക്ഷിക്കാൻ B+ve ആയ തന്റെ ബ്ലഡ് കൊടുക്കാനു൦ ഇടറുന്ന കാലടികളോടെ കാശി icu വിലേക്ക് കയറി കയ്യിൽ തനിക്ക് ധരിക്കാനുള്ള മാസ്ക്കും ഗ്ലൗസും തന്നു നേഴ്സ് ഉള്ളിലേക്ക് കടന്നു പോയി ,,എങ്ങും പച്ചകർട്ടണുകളാൽ മറച്ചു പിടിച്ചത് കൊണ്ട് പൊന്നുവിനെ അവന്നു കാണാൻ പറ്റുന്നുണ്ടായിരുന്നില്ല ..... പൊന്നു ഇല്ലെടാ ഒന്നും സംഭവിക്കില്ല ..നിനക്ക് എന്നെ വിട്ടു പോകാന് കഴിയോ ..!?ഇല്ല കഴിയില്ല..!!ഈ കാശിയെ വിട്ടു നിന്നക്ക് പോകാൻ പറ്റില്ലായെന്ന് എനിക്കുറപ്പാണ് .... ബ്ലഡ് എടുക്കാൻ ആയി കിടക്കുമ്പോഴും വിടാതെ അവന്റെ അധര൦ പലതും പുലമ്പി കൊണ്ടിരുന്നു ,, മാനസികമായും ശാരീരികമായും തളർന്ന അവന്റെ അടഞ്ഞു വരുന്ന കണ്ണുകളിലൂടെ നീർമുത്തുമണികൾ ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു ...!!

കയ്യിനും കാലിനുമുള്ള കാശിയുടെ പരുക്കുകൾക്ക് പ്ലാസ്റ്റർ ഇട്ടു കിടത്തിയപ്പോഴും ...മരണത്തോടു മല്ലടിഞ്ഞു കിടക്കുന്ന പൊന്നുവിന്റെ ജീവൻ നിലനിർത്താൻ Doctors രാപകലില്ലാതെ ഓടി നടക്കുകയായിരുന്നു.....ഓരോ മിനുട്ടും മോശകരമായി കൊണ്ടിരിക്കുന്ന അവളുടെ അവസ്ഥയിൽ സർജറി പോലും ചെയ്യാനാക്കാതെ ...!! icu വിന്റെ മുൻപിൽ തന്നെ എങ്ങും പോകാതെ തമ്പടിച്ചു തന്റെ പ്രാണനെ ഒരു നോക്ക് കാണാൻ നിൽക്കുന്ന കാശിയെ ഡോക്ടർസ് പിടിച്ചു അവൻ കൊടുക്കേണ്ട ഇഞ്ചക്ഷ്ൻ കയറ്റി ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും അവന്റെ അധരം പൊന്നുവിന്റെ പേര് മാത്രം ഉരുവിടുന്നത് doctors നും അച്ഛനു൦ അന്നമ്മക്കും അത്ഭുതത്തോടെ നോക്കികാണും മരുന്നിന്റെ അലസതയിൽ ഉറങ്ങി പോയ കാശി ഉണരുമ്പൊ കേട്ടത് """സർജറി അല്ലാത തന്നെ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയ പൊന്നു ,,മരണത്തിൽ നിന്നും ജീവിതത്തിലേക്ക് ദൈവാനുഗ്രഹം കൊണ്ട് തിരിച്ചു വന്ന തന്റെ പെണ്ണ് icu റെസ്റ്റ് കഴിഞ്ഞു തൊട്ടപ്പുറത്തെ മുറിയിലുണ്ടന്നറിഞ്ഞതും കയ്യിൽ കേറ്റി വെച്ച സൂചി പറിചിട്ട് കാശി ഓടുകയായിരുന്നു 🍁🍁🍁🍁🍁🍁🍁🍁🍁

ഓടി വന്നു കയറിയ കാശിയുടെ കാൽ ചെങ്കങ്ങലക്ക് ബന്ധിച്ചപോലെ മാറോടു അടക്കി പിടിച്ചു തന്റെ മകനെ താലോലിക്കുന്ന പൊന്നുവിനെ കണ്ടു നിശ്ചലമായി ....രണ്ടു ദിവസത്തെ കഠിനമായ വേദന ആ മുഖത്തു എടുത്തു കാട്ടിയിരുന്നങ്കിലും ആ കുരുന്റെ മുഖം കാണുമ്പോ വിടരുന്ന പൊന്നുവിന്റെ മുഖം അവൻ പ്രണയത്തോടെയും കൗതുകത്തോടെയും നോക്കി .... കുഞ്ഞിനെ അന്നമ്മ ഏറ്റുവാങ്ങിയതും ഡോറിന്റെ അടുത്ത് നിൽക്കുന്ന പൊന്നു തന്നെ കണ്ടു പുഞ്ചിരിയോടെയോ ഞെട്ടലോടെയോ എന്തേ നിർവജിക്കാൻ കഴിയാത്ത വിധം വിടാതെ നോക്കിയതും ഓടിപോയി ആ പെണ്ണിനെ പൂണ്ടടക്കം കെട്ടിപിടിച്ചിരുന്നു .... മനസ്സിൽ ഇത്രയും സമയം താനനുഭവിച്ച വേദന മൊത്ത൦ ആ പിടുത്തത്തിൽ ഉണ്ടായിരുന്നു 🍁🍁🍁🍁🍁🍁🍁🍁 ഈ രണ്ടു ദിവസം മരുന്നിന്റേയും യന്ത്രങ്ങളുടേയും ഇടയിൽ കിടന്നു വീർപ്പു മുട്ടുകയായിരുന്നു ....

..ഇനി ഒരു തിരിച്ചു വരവ് പ്രതീഷിക്കാത്തതായിരുന്നു ..പക്ഷെ ദൈവം തന്നെ കൈ വിട്ടില്ല... !! തന്റെ ഉതരത്തിൽ നിന്നു൦ ഇന്ന് ഒരു കുഞ്ഞു മാലാഖ പിറവി എടുത്തിരിക്കുന്നു ....സന്തോഷത്തോടെ ആ കുഞ്ഞിനെ തന്റെ കൈ വെള്ളയിലേക്ക് വെക്കുമ്പോഴും ഹൃദയം തുടിച്ചിരുന്നു താനൊരു അമ്മയായിരുന്നതിൽ ...താൻ ആഗ്രഹിച്ചപോലെ ഈ ശിൽപ്പയുടെ ആണ്തരി...!! എല്ലാം ആലോചിച്ചു കുഞ്ഞിനെ കളിപ്പിക്കുമ്പോ ആയിരുന്നു കാശിയേട്ടൻ വന്നേ ...കയ്യിലും കാലിലുമുള്ള കേട്ടല്ലാം കണ്ടു ഞെട്ടിക്കൊണ്ടു നോക്കിയപ്പോതിന്..ഓടി വന്നു ശ്വാസം പോലും വിടാനുള്ള ഗ്യാപ്പ് തരാതെ തന്നെ വരിഞ്ഞു മുറുകി കെട്ടിപിടിച്ചു ആ ഹൃദയത്തിലേക്ക് എത്ര നേരമെന്നല്ലാതെ ചേർത്ത് വെച്ചപ്പോഴും തനിക്ക് icu വിൽ കിടന്നപ്പോ അനുഭവപ്പെട്ട അസ്വസ്ഥത തോന്നിയില്ല ,,ശ്വാസം കിട്ടാതെ പിടഞ്ഞില്ല ......

തന്റെ ചെവിയോരും കേൾക്കുന്ന ആ ഹൃദയമിടുപ്പിലാണ് കൃതൃമ ഓക്‌സിനേജനേക്കാൾ തന്റെ ജീവൻ പോലും നിലനിൽക്കുന്നത് എന്ന് തോന്നിപോയി.... പതിയെ പതിയെ തന്നിൽ നിന്നു൦ അടർന്നുമാറി നെറ്റിയിൽ നെറ്റിമുട്ടിച്ചു കലങ്ങിയ കണ്ണുമായി തന്റെ കണ്ണിലേക്ക് നോക്കുന്ന കാശിയേട്ടനെ ഒരു നിമിഷം എല്ലാം മറന്നും താനും നോക്കിയിരുന്നു ......കയ്യിലേയും കാലിലെയും കെട്ടിൽ വേദനയോടെ പതിയെ തലോടുമ്പോ ആൺ പഴയത് തന്റെ മൈന്റിലേക്ക് ഓടി വന്നത് ... കാശിയേട്ടനെ പിന്നിലേക്ക് പിടിച്ചു തള്ളി വേദനിപ്പിക്കാതെ തന്റെ കരങ്ങൾ ആ കവിളത്തു പതിഞ്ഞിതും അന്നമ്മയും അച്ഛനും ഞെട്ടിയല്ലെങ്കിൽ അപ്പോഴും തന്നെ വിടാതെ കുസൃതിച്ചിരിയോടെ നോക്കുകയായിരുന്നു കാശി ,, തന്റെ കയ്യിൽ കുരുങ്ങി കിടക്കുന്ന ബ്രേസ് ലൈറ്റ് കാണിച്ചു കൊടുത്തു ചുണ്ട് സങ്കടത്തോടെ മുന്നിലോട്ട് തള്ളി കൊണ്ട് ...

എല്ലാം അറിയാമായിരുന്നിട്ടും എന്നോട് മിണ്ടിയില്ലല്ലോ ,,ദേഷ്യമായിരുന്നില്ലേ എന്നോട് ,,ഒന്ന് എന്നെ ചേർത്ത് നിർത്തിക്കൂടായിരുന്നോ ദുഷ്ട്ടാ.. കുറുമ്പോടെ ആ നെഞ്ചിൽ ഇടിച്ചു കോളറിൽ കുത്തിപ്പിടിച്ചു പറയുമ്പോ ആ കണ്ണുകളിൽ ആദ്യം കണ്ട ഞെട്ടൽ വിട്ടുമാറി തന്നെ വാത്സല്യത്തോടെ നോക്കിയതും ആ താടിയും മുടിയും പിടിച്ചു വലിച്ചു കഴുത്തിൽ കടിക്കാൻ നിന്നതും തന്നെയും തട്ടി മാറ്റി കൊണ്ട് തനിക്ക് കൊഞ്ചലം കുത്തി തന്നു കുഞ്ഞിന്റെ അടുത്തോട്ട് പോയിരുന്നു കോശി ,,ഹു൦ (നിങ്ങളെന്താ ഈ നോക്കുന്നെ തന്നെ നശിപ്പിച്ച കാശിയേട്ടനെ ഞാൻ എന്താ വെറുക്കാത്തതെന്നാണോ ....പ്രണയകാലത്തു പോലും തന്റെ ശരീരത്തിലേക്ക് അനാവശ്യമായി നോക്കാത്ത കാശി ഒരിക്കലും ഇത് ചെയ്യില്ലെന്ന് തനിക്കുറപ്പാണ് ഇത് ചെയ്തത് ആരായിരുന്നാലും അതിനുള്ളത് കാശി അവനെ അനുഭവിപ്പിക്കും എന്നു൦ തനിക്കറിയാം ...അത്കൂടാതെ അന്നുമുതൽ ഇന്നുവരെ പുറമേ ദേഷ്യം പ്രകടിപ്പിച്ചുവെങ്കിലും ആ സംരക്ഷണത്തിന് കീഴിൽ ആയിരുന്നു താനെന്ന തെളിവ് അല്ലയോ ഇത് ....

എന്തോ വല്ലാത്ത സന്തോഷം അവളെ വന്നു മൂടി) അപ്പാടെ മോൻ ഇവിടെ വായോ...! മോനെ അന്നമ്മയുടെ കയ്യിൽ നിന്നും കോരിയെടുത്തു കാശിയേട്ടൻ ആ കുഞ്ഞി മുഖം മുത്തം കൊണ്ട് മൂടുന്നതു൦ കൊഞ്ചിക്കുന്നതു൦ കണ്ണ് ചിമ്മാതെ ചിരിച്ചു കൊണ്ട് നോക്കുന്ന കുഞ്ഞിനേയും കാശിയേയും എല്ലാവരും കൗതുകത്തോടെ നോക്കി നിന്നു..... കാശിയുടെ ഈ മാറ്റമെല്ലാം എല്ലാവർക്കും പുതിയതും സന്തോഷകരവുമായിരുന്നു നാൽ ദിവസത്തിന് ശേഷം വീണ്ടും ആ വീട്ടിലേക്ക് തന്നെ കൊണ്ടുപോകുമ്പോൾ മനസ്സ് ഇനിയും ഇവരെ ബുന്ധിമുട്ടിക്കുന്നതിന്റെ സങ്കടത്തിലായിരുന്നു മുഖത്തു നിഴലിച്ച സംങ്കടതോടെ ആ വീട്ടിലേക്ക് ഇറങ്ങുമ്പോഴും തന്റെ മാറോട് ചേർന്ന് ആ കുഞ്ഞു കരങ്ങൾ ചുണുങ്ങുന്നുണ്ടായിയുന്നു ... പണ്ട് മോളെയും കൊണ്ട് ഇവിടെ വരുമ്പോ നിന്നിൽ എനിക്ക് പല സംശയങ്ങും ഉണ്ടായിരുന്നു മോളെ ....പക്ഷെ ഇന്നതെല്ലാം ഉത്തരം കണ്ടത്തിയിരിക്കുകയാണ് മോൾ ഈ വീടിന്റെ വിളക്ക് ആകേണ്ടവൾ തന്നെയാണ് ...

ശെരിക്ക് പറഞ്ഞാൽ കാശിയുടെ മുറപ്പെണ്ണ് ...ചേരേണ്ടവരെ ദൈവം ഏതു വിതേനയും ചേർക്കും,, അന്ന് വഴിയരികിൽ തന്റെ കുഞ്ഞു പെങ്ങളുടെ അതേ മുഖ ഛായയുള്ള നിന്നെ കണ്ടപ്പോ തികഞ്ഞ സംശയമായിരുന്നു ,,,നിന്നേയും കൊണ്ട് ഹോസ്പിറ്റലിൽ പോയതും വീട്ടിൽ കൊണ്ടിറക്കാം എന്നുപറഞ്ഞതു൦ വർശങ്ങളായി എല്ലാവരിൽ നിന്നും സ്വന്തം സുഖം നോക്കി പോയ എന്റെ അനിയത്തിയുടെ മകളാണോ നീ എന്നറിയാൻ ആയിരുന്നു ... പക്ഷെ അവൾ നിന്നെ ഉപേക്ഷിച്ചു പോയ വിവരം ഈ അച്ഛൻ അറിഞ്ഞില്ല മോളെ ...ഇപ്പൊ മോളുടെ സ്വന്തം അച്ഛനായിട്ടു പറയുകയാ.. മോളുടെ വീട ഇത് മടിക്കാതെ കയറിവാ ... വിളക്കുമായി കടന്നു വന്ന അന്നമ്മയുടെ കയ്യിൽ നിന്നും വിളക്കു വാങ്ങി വലതു കാൽ വെച്ച് ആ വീട്ടിൽ കയറുമ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു .......പുതുപെണ്ണ് തന്റെ ഭർത്താവിന്റെ കൈ പിടിച്ചു പാർത്ഥനയോടേ കയറുന്നപോലെ അവളുടെ ഉള്ളവും തുടികൊണ്ടു ,,

ആരോ ദിവസവും കയിഴും തോറും കുഞ്ഞിനോടാപ്പം കളങ്കമില്ലാത്ത സന്തോഷത്തിൽ നഷ്ട്ടപെട്ട ആരോഗ്യവും വീണ്ടടുകയായിരുന്നു പൊന്നു ,,,മുത്തശ്ശനും (രാഘവച്ചന്) മുത്തശ്ശിയും (അന്നമ്മ )അച്ഛനും (കാശി )'അമ്മയോടപ്പവും അവനും വളർന്നു കൊണ്ടിരുന്നു ....അതേ മുത്തശ്ശന്റെയും മുത്തശ്ശിയുടേയു൦ കാശിയുടേയു൦ പൊന്നുവിന്റേയും പൊന്നോമന മകൻ **രുദ്രാക്ഷിൻ **അവരുടെ രുദ്ര .....(അവനെ കാശിയുടെ നെയിംമുമായി ബന്ധിപ്പിച്ചതും പേരിട്ടതും കാശി തന്നെയാണ് രുദ്രാക് +ശിന് =രുദ്രാക്ഷിന്)...പ്രസവ കാലങ്ങളിലെ രാത്രിയിലെ കാശിയുടെ സാനിധ്യമോ ,,പൊന്നുവിന്റെ കഥകളിലെ നായകൻ കാശി ആയതു കൊണ്ടോ ...രുദ്രക്ക് കാശി കഴിഞ്ഞിട്ടേ പൊന്നുപ്പോലും ഉണ്ടായിരുന്നൊള്ളു അവന്റെ കുറുമ്പ് ആ വീടിന്റെ ഓരോ മൂലയേയും ഉണർത്തിക്കയു൦ അന്നമ്മയേയും രാഘവച്ചനേയും ഓടിച്ചും കുറുമ്പുകാട്ടിയും പതിനാറ് കാരെ പോലെ ആക്കും ,

,അവൻ ഉറങ്ങുമ്പോൾ ആ വീടിനുള്ളിലെ നിശബ്തത എല്ലാവരേയും കൊല്ലാതെ കൊല്ലു൦ ഒന്നര വർഷങ്ങൾക്ക് ശേഷം ...... - - - - - - - - - - - - - - - - - - നിലാവിലേക്ക് കണ്ണും നട്ടിരിക്കായിരുന്നു പൊന്നു അകത്തു രുദ്രയെ കളിപ്പിക്കുന്ന കാശിയുടെ ശബ്ദം അവളുടെ ചെവിയിലേക്ക് വന്നു പതിക്കുന്നുണ്ടായിരുന്നു ശോഭയോടെ തന്നിലേക്ക് വന്നു പതിക്കുന്ന നിലാവിൽ കഴുത്തിലെ താലി മാലയും നെറുകിലെ സിന്തൂരവു൦ അവളുടെ ഭംഗി ഇരട്ടിപിക്കുന്നുണ്ടായിരുന്നു ,,,,കഴുത്തിലേ താലിയിൽ കൈ കൊരുത്തു പിടിച്ചതു൦ ഒരു തണുത്ത കാറ്റുപോലെ രാവിലക്കത്തേ സംഭവം അവളിൽ ഓടി എത്തി ... താൻ കാരണം നഷ്ട്ടമായി കൊണ്ടിരിക്കുന്ന കാശിയേട്ടന്റെ ജീവതം കണ്ടു മനസ്സിലേ വേദന നോക്കാതെ ഒരു വിവാഹം കഴിക്കാൻ നിർബന്തിച്ചപ്പോ തന്നെയും കൊണ്ട് ജനിച്ചുവളർന്ന കാശിപുരം നാട്ടിലേക്ക് ആയിരുന്നു നേരെ പോയത് ,,പണ്ട് കളിയായി കെട്ടിയ അതേ താലി വീണ്ടും മൂവ്വായിരം കോടി ദൈവങ്ങളെ ശാക്ഷി നിർത്തി അതേ അമ്പലത്തിൽ വെച്ച് തനിക്ക് കെട്ടിത്തരുമ്പോ കൂടെ ഞങ്ങളുടെ കുട്ടികുറുമ്പനു൦ ഉണ്ടായിരുന്നു ,,

ഇന്നീ വീട്ടിൽ കാശിയുടെ പെണ്ണായി കയറുമ്പോഴും നിറഞ്ഞചിരിയോടെ തന്നെ സ്വീകരിക്കുമ്പോഴും,, അന്നമ്മ തന്നോട് ഒന്നേ പറഞ്ഞൊള്ളു""" പഴയതെല്ലാം മറന്നു കാശിയേട്ടനുമായി പുതിയ ജീവിതം തുടങ്ങാനും ,,,കാശിയേട്ടനെ ഇനി അകറ്റിനിർത്തി വേദനിപികാത്തിരിക്കാനും ..!! പിന്നിൽ നിന്നും കാശി തോളിൽ കൈ വെച്ചതും ആ കണ്ണിലേക്ക് ദയനീയതയോടെ കൊണ്ട് താൻ കാശിയേട്ട ഞാൻ നിങൾ ചേരില്ല ,,എന്റെ ശരീ.. ശ് ശ് ശ്......ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുതെന്നു കാണിച്ചു ദേഷ്യത്തോടെ തന്നെനോക്കുന്ന കാശിയെ തനിക്ക് നോക്കാൻ കഴിയാതെ തലതായ്തിയെതു൦ ആ നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടിരുന്നു കാശി ഒരിക്കലും നിന്റെ ശരീരത്തെ പ്രണയിച്ചിട്ടില്ല പൊന്നു,, അങ്ങനെ ആയിരുന്നെങ്കിൽ പണ്ടേ ആകാമായിരുന്നു ,,ഈ ഒരു ജന്മമല്ല അടുത്ത ഏഴു ജന്മവും കാശിയിൽ നിന്നും നിനക്ക് ഒരു മോജനമുണ്ടാവില്ല .....ഇപ്പോതേ ഞാൻ ഇത് പറയാൻ അല്ല വന്നേ അന്നമ്മ വന്നേക്കുവാ ഫസ്റ്റ് നൈറ്റ് അല്ലെ കുഞ്ഞിനെ കൊണ്ടുപോകണോ എന്ന്,, തേ നോക്കടി പെണ്ണെ ...

അന്നമ്മക്ക് വരെ ഓർമയുണ്ട് ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റ് ആണന്നു കുറുമ്പോടെ അവളെ ദേഷ്യം പിടിക്കാൻ വേണ്ടി കാതിൽ സ്വകാര്യ൦ പോലെ പറഞ്ഞതും മുഖം വീർപ്പിച്ചു തന്റെ നെഞ്ചിനിട്ടു ഒരു കുത്തു തന്നു റൂമിലേക്ക് പോക്കുന്നവളുടെ മുഖത്ത് മറച്ചു പിടിച്ച ചുവപ്പ് രാശി അവൻ ആവോളം ആസ്വദിച്ചിരുന്നു ... പൊന്നുവിനേക്കാളു൦ തന്നെ ഈ ഭൂമിയിൽ സ്നേഹിക്കുന്ന മാറ്റാരുമില്ലന്നു അവനോളം മറ്റാർക്കുമറിയില്ല ....!! കുഞ്ഞിനെ താലോലിച്ചു ഉറക്കുന്ന അവളെ നോക്കി അങ്ങോട്ട് കയറിയ തന്നെ കണ്ടു ""അപ്പാ എന്നും വിളിച്ചു ആ കുഞ്ഞിരിപ്പല്ലുകാട്ടി ഓടിവരുന്ന തന്റെ രുദ്രയെ എടുത്തുയർത്തി കളിപ്പിക്കുമ്പോ കുറുമ്പോടെ നോക്കുന്ന പെണ്ണിനെ തന്റെ ഇടതു നെഞ്ചിലേക്ക് ചേർത്തി കിടത്തിയപ്പോയേക്കും വയറിന് മുകളിൽ കിടന്നു പൊന്നുവിനെ ദേഷ്യത്തോടെ നോക്കി രുദ്രയും സ്ഥാനും പിടിച്ചിരുന്നു ...... ഇതുകണ്ട ഇരുവരും പൊട്ടിചിരിച്ചതും കുറുമ്പോട് നിറഞ്ഞ ചിരികൾ ആ റൂമിന്റെ നാൽ മുലകളിലും തട്ടി തെറിച്ചു കൊണ്ടിരുന്നു ആത്മസംതൃപ്പ്ത്തിയോടെ ഒരു നനുത്ത കാറ്റ് അവിടം വീശി അതിൽ അമ്മയുടെ ആത്മാവ് ഉണ്ടായിരുന്നു ...........

തന്റെ വയറിലും നെഞ്ചിലുമായി കിടക്കുന്ന രണ്ടുപേരുടേയു൦ നെറ്റിയിൽ മുത്തം നൽകി അവൻ അവരെ പൊതിഞ്ഞു പിടിച്ചിരുന്നു .....അവന്റെ മാത്രം മാണിക്യങ്ങളെ ....!! തങ്ങളെ പിരിയിക്കാൻ നോക്കിയ വീറു൦ ശ്രുതിയും ഇന്നീ ലോകത്തു നിന്നും വിടപറഞ്ഞിരിക്കുന്നു ,,,തെറ്റ്ചയ്തവർക്ക് മനുഷ്യൻ അല്ലെങ്കിൽ ദൈവം ശിക്ഷ കൊണ്ടുമെന്നത് യത്രയോ ശെരിയാണ് .....ഫുൾ കത്തിക്കരിഞ്ഞ നിലയിൽ കിട്ടിയ ബോഡികൾ പോലും ആരുടേതാണെന്ന് കണ്ടതാന് ആവാതെ വീറിന്റെ കേസും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു പോലീസ് ,,ആ വാഹന അപകടത്തിൽ ജീവച്ഛവമായി ശ്രുതിയും ഒരു കൊല്ലം കോമയിൽ കിടന്നു മരണത്തെ പുൽകുകയായിരുന്നു,,,എല്ലാം എല്ലാം ആലോജിച്ചു ആത്മസംതൃപിതിയോടെ കാശിയും ഉറക്കത്തിലേക്ക് വഴുതി ....

ആത്മാർത്ഥ പ്രണയം അങ്ങനെയാണ് ഉപാതികളില്ലാതെ നിറത്തിനോ ,,ശരീരത്തിനോ ,,ഭംഗിക്കൊ ,,പണത്തിനോ പ്രാധാന്യമില്ലാതേ ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് മായങ്ങൾ കൂട്ടികലർത്താത്ത പരിശുദ്ധമായ പ്രണയം ...💕 അവർ ഒന്നിക്കുക തന്നെ ചെയ്യും 💕 കാശിക്ക് ഒരിക്കലും തന്റെ പെണ്ണ് അശുദ്ധിയായി തോന്നിയിട്ടില്ല ,,,അവൾ അവന്റെ പഴയ വായാടിയാണ് ,,കുറുമ്പിയാണ് ,,എല്ലാത്തിനുമപരി അവന്റെ മാത്രമാണ് ......വീറിൽ നിന്നും ഉദിച്ചതല്ല രുദ്ര ..!! കാശിയിലൂടെയാണ് ....ധർമം കൊണ്ടല്ലങ്കിലും കർമ൦ കൊണ്ട് രുദ്ര അവന്റെ മാത്രമാണ് ....!! രണ്ടു മാണിക്യവുമില്ലാതെ നിന്ന് കാശിയില്ല .....അവന്റെ മാത്രം മാണിക്യങ്ങളെ ഇനി വായനക്കാരായ നിങ്ങളിലൂടെ വളരട്ടെ ...ഇവിടം അവസാനിക്കുകയല്ല തുടങ്ങുകയാണ് 🔥കാശിമാണിക്യം 🔥 ശുഭം 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story