കാശിമാണിക്യം: ഭാഗം 2

kashimanikyam

രചന: ഷെറിൻ

താടിയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന നുണകുഴിയും അലസമായി കണ്ണിനുമീതെ കിടക്കുന്ന മുടികൾക്കിടയിലൂടെ രൗദ്രവമേറിയ കണ്ണുകളും വലിഞ്ഞു മുറുകിയ പേശികളും കാണേ ഒരു ഞെട്ടലോടെ തന്നെ ആ രൂപത്തെ താൻ തിരിച്ചറിഞ്ഞു വറ്റിവരണ്ട തൊണ്ട കുഴിയിൽ ഉമിനീരിറക്കി താൻ പോലുമറിയാതെ ആ പേര് ഉരുവിട്ട് പോയി ....°°ശീമന്ത് കാശിന് °°.... ഇപ്പൊ കുഴപ്പൊന്നുമില്ലല്ലോ മോളെ .......തലയിൽ തലോടി കൊണ്ടുള്ള അവിജാരികമായി അച്ഛന്റെ ചോദ്യത്തിൽ തികച്ചും യാന്ത്രികമായി കുഴപ്പല്ല അച്ഛാ ......ന്നു പറഞ്ഞു ... കാശിയിൽ നിന്നുമുള്ള നോട്ടം മാറ്റാതെ ഉള്ള തന്റെ മറുപടി കണ്ടിട്ടാകണം അച്ഛൻ അവനെ നോക്കി തന്റെ മകനാണെന്ന് പറഞ്ഞു തന്നത് അതിനെല്ലാം യാത്രികമായി തലയാട്ടാനേ തനിക്ക് കഴിഞ്ഞൊള്ളു ആളനക്കമോ സംസാരം കേട്ടോ കാശി ഞങ്ങളിലേക്ക് കണ്ണുകൾ പായിച്ചത്.........മുടികൾക്കിടയിലൂടെ കാണുന്ന ഇടുങ്ങിയ കണ്ണുകൾ തന്നെ കണ്ടപ്പോ ഉളവാക്കിയ ഞെട്ടലിൽ താൻ ഉരുകിയൊലിക്കാൻ മാത്രമുള്ള കഴിവ് ഉണ്ടായിരുന്നന്നു തോന്നി ....

ഒരു ധൈര്യത്തിനായി അച്ഛന്റെ കയ്യിൽ മുറുകെ പിടിക്കുമ്പോയേക്കും ഞെട്ടലിൽ നിന്നും പൂർണമായി മുക്തമായി ദേഷ്യത്തോടെ തന്നിലേക്ക് ചീറി അടുക്കുന്ന കാശിയെ കാണേ കുറ്റബോധം കൊണ്ട് തലതായ്ന്നു പോയിരുന്നു ആരോട് ചോദിച്ചിട്ടാടി **മോളെ എന്റെ വീട്ടിൽ നീ കാലുകുത്തിയെ ... ഇരു ഷോൾഡറിലും ഞെക്കി പിടിച്ചു കുലുക്കികൊണ്ടുള്ള അവന്റെ അലറലോടുകൂടിയുള്ള ചോദ്യത്തിൽ കണ്ണുനീർ തുളുമ്പി ഭൂമിയെ മുത്തമിട്ടിരുന്നു ശീമന്ത് നീ എന്താ ചെയ്യുന്നേ ...വിടാടാ അവളെ .... അച്ഛൻ എന്തിനാ ഈ പന്ന** മോളെ ഇങ്ങോട്ട് കെട്ടിയെടുത്തെ ..... നിന്നോട് വിടാന പറഞ്ഞെ .....ഇവളെ ഇങ്ങോട്ട് കൊടുന്നത് ഞാനാ....ആ കാര്യത്തിൽ നീ ഇടപെടണ്ടാ .... അച്ഛാ .......😠 നീ ഒന്നും പറയണ്ട ഞാൻ തീരുമാനിച്ചു കഴിഞ്ഞു ..... എന്നെ നോക്കി കണ്ണ് ചിമ്മി കാട്ടി ..ഇവിടെ അടുക്കള ജോലിക്ക് അന്നമ്മക്ക് ഒപ്പം നിൽക്കാൻ കൊണ്ടുവന്നതാ.... അതിന് എന്തിനാ ഇവളെ പോലുള്ള പിച്ചക്കാരിയെ ഒക്കെ വീട്ടിൽ കയറ്റുന്നെ ഇപ്പൊ ഇറങ്ങി പൊക്കോണം .....

ഇവളെ കയറ്റാൻ പറ്റിയ ഇവിടെ ഉടുത്തിരിക്കുന്ന ആയിക്കായ സാരിയിലോട്ടു നോക്കിയുള്ള കാശിയുടെ വാക്കിൽ ഹൃദയത്തിൽ നിന്നും ഒരുഭാഗം അടർന്നു മാറിയവേദന ......മാറിയിരിക്കുന്നു ഏറെ .....പണ്ടത്തെ കാശി ഏട്ടനല്ല നിന്നോട് ചോദിച്ചിട്ടില്ല സീമന്ത്...ഇത് എന്റെ വീട് ഇവിടെ ഞാൻ തീരുമാനിച്ചോല്ലാം കാര്യങ്ങൾ .....അവസാന തീരുമാനമെന്നോണം അച്ഛൻ പറഞ്ഞു നിർത്തി അവന്റെ കയ്യിൽ നിന്നും എന്നെ പൂർണമായി മുക്തമാക്കി കൊണ്ട് കടുപ്പിച്ചൊരു നോട്ടം അവനിലേക്ക് തൊടുത്തു വിട്ടു എന്നെ നോക്കി പുഞ്ചിരി ചെന്ന് വെരുത്തി... അപ്പോഴും തലയുയർത്താതെ മിഴിനീർ ഒഴുകി കൊണ്ടിരിക്കുകയായിരുന്നു ഏയ് എന്താ ഇത് ....എപ്പോയും ഇങ്ങനെ കരയാ...അത് അങ്ങനെ ഒരു മുരടനാ ...മോൾ അത് കാര്യമാക്കണ്ട .........മോൾ വായോ ... പെയ്തുകൊണ്ടിരിക്കുന്ന കണ്ണുനീർ തുടച്ചു കൊണ്ടു...വീട്ടിലേക്ക് കയറാൻ പറഞ്ഞതും അച്ഛാ അത് പിന്നെ ...... നീ അവനെ കാര്യമാക്കണ്ട മോളെ ...കുരക്കുന്ന പട്ടി കടിക്കില്ല എന്നല്ലേ ....നീ വായോ .....

ഞാൻ നിന്നെ സ്വന്തം മോളെപോലെയാ കാണുന്നെ ....... മനസ്സില്ലാ മനസ്സോടെ ആ വീടിലേക്ക് വലതു കാൽ വെച്ച് കയറുമ്പോയേക്കും ഹൃദയത്തിന്റെ അതെ വേഗത്തിൽ തന്നെ പുറത്തു ദേഷ്യത്തോടെ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദങ്ങൾ ഉയർന്നു വന്നു കൊണ്ടിരുന്നു ..അതല്ലാം ഒരു നിമിഷം തന്റെ നെഞ്ചിലാണ് തറക്കുന്നതെന്നു തോന്നി പോയി അവൾക്ക് കാലങ്ങൾ പിറകിലേക്ക് ചലിച്ചപ്പോയെക്കും അച്ഛൻ വന്നു... അവൻ അങ്ങനെ ഒക്കെ പറഞ്ഞതിന് മോളോട് അച്ഛൻ ക്ഷമ ചോദിക്കാ൦........യെന്താ ഇത് അച്ഛാ ...ഞാൻ അതൊക്കെ യെപ്പോയെ വിട്ടു ...... എന്റെ വാക്കിൽ സന്തോഷത്തോടെ മുഖം തെളിഞ്ഞു പ്രസന്നമായ പുഞ്ചിരി തരുമ്പോഴും മനസ്സ് കുറ്റബോധം കൊണ്ട് നീറുക്കുകയായിരുന്നു ഇല്ല അച്ഛാ ഈ കാലം കാശിയേട്ടന്റെ അടുത്ത് ഈ ശിൽപ്പക്ക് മാപ്പില്ല ......മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എനിക്ക് ...പക്ഷെ ഇപ്പൊ ഉണ്ടല്ലോ എനിക്കറിയാം ആ മനുഷ്യനെ .......ആ മനസ്സിനെ ....എന്നെ ചുട്ടരക്കാൻ ബാക്കത്തിന് അഗ്നിയെരിയുന്നുണ്ട് ആ കണ്ണിൽ ....അല്പനേരമൊന്ന് നോക്കിനിന്നാൽ ചിലപ്പോ ഞാൻ ഉരുകിപോയേക്കാം അച്ഛാ ...

പുറത്തു നിന്നുള്ള ബഹളം കേട്ടിട്ടാണെന്നു തോന്നുന്നു ഉള്ളിൽ നിന്നു൦ ഒരു പ്രായം ചെന്ന സ്ത്രീ പ്രസന്നമായ പുഞ്ചിരിയോടെ ഹാളിലേക്ക് കടന്നു വന്നത് കൈ തോളിലിട്ടിരിക്കുന്ന തോർത്തിന്റെ തലപ്പിൽ തുടച്ചു കൊണ്ട് ...അച്ഛനെ നോക്കി ചിരിച്ചു ... സംശയത്തോടെ എന്നെയും അച്ഛനെയും മാറിമാറി നോക്കുന്നത് കണ്ടു അച്ഛൻ തന്നെ മറുപടി പറഞ്ഞു ആ അന്നമ്മച്ചി ....ഇനി ഇവിടെ ഒരാൾക്കും കൂടെ ഭക്ഷണം ഉണ്ടാക്കേണ്ടി വരും ....ഇത് എന്റെ മോളാ കേട്ടോ ....ശിൽപ്പശാല ....മോൾക്ക് നല്ല ക്ഷീണമുണ്ട്.... നല്ല ചൂട് കഞ്ഞി യെടുക്ക് ട്ടോ .... അപ്പൊ തന്നെ മനസ്സിലായി ....ആൾ അടുക്കള പണിയെടുക്കുന്ന അന്നമ്മയാണന്നു ശെരി മോനെ ....ഇപ്പൊ എടുക്കാം .... മോളെ വാ ഈ ഡ്രസ്സ് ഒക്കെ ഒന്ന് ചെയിഞ്ചു ചെയ്യാം ......ഹാളിൽ തന്നെ ഉള്ള ഒരു റൂമിലേക്ക് കൊണ്ടുപോയി ...... ഈ ഷെൽഫിൽ മോൾക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങമുണ്ട് .....അപ്പൊ ഒന്ന് ഫ്രഷായി നല്ല സുന്ദരികുട്ടിയായി വായോ ...മുഖത്തുള്ള ഈ ക്ഷീണമൊക്കെ ഒന്ന് മാറട്ടെ ...എന്നും പറഞ്ഞു അച്ഛൻ നെറുകയിൽ തലോടി പോയതും ഡോർ പോയി ലോക്ക് ചെയ്തു ഷെൽഫ് തുറന്നു നോക്കി ........

ഒരുപാട് പുതിയ സെറ്റും മുണ്ടും സാരികളും പലസാധനങ്ങളും ഉണ്ട് ..അതിൽ നിന്നും പുതിയതലാത്ത നിറം മങ്ങിയിട്ടുള്ള ഒന്ന് എടുത്തു ഫ്രഷാവാൻ കയറി .... എത്ര പെട്ടന്നാണ് തന്റെ ജീവിതം മാറിമറിഞ്ഞത് ...ആലോചനക്കൊടുവിൽ കാശി കടന്നു വന്നതും അവളിൽ ഒരു നോവായി ആയ്ന്നു മുറിവേൽപ്പിച്ചു കൊണ്ടിരുന്നു .... കുളികഴിഞ്ഞു വേഗം സാരി ഉടുത്തു തല തുവർത്തിയിട്ട് പുറത്തേക്ക് ഇറങ്ങി .....വലിയ വീടിൽ പലകോണിലും നിശബ്ദത തളം കെട്ടിനിൽക്കേ .......അടുക്കളയിൽ നിന്നുള്ള ശബ്‌ദം കേട്ടു അങ്ങോട്ട് പോയി ഓ കുഞ് വന്നോ ....ഞാൻ വിളിക്കാൻ വരാൻ നിൽക്കുകയായിരുന്നു ....കുഞ് വായോ കഞ്ഞി ഉണ്ടാക്കി വെച്ചിട്ടുണ്ട് ...... അടുക്കളയിൽ ത്രിറുതിയിൽ പണിയെടുക്കുന്നതിനിടയിൽ എന്നെ കണ്ടുള്ള പറച്ചിലിൽ ഒരു ചിരി സമ്മാനിച്ചു എന്താ ഇത് കുഞ്ഞേ തലതുവർത്തിയില്ലേ ........പനി പിടിക്കും .....തോർത്തുമുണ്ട് എടുത്തു തലതുവർത്തി കൊണ്ട് സാഷിക്കുമ്പോ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു മുടിയിലുള്ള വെള്ളം നന്നായി കളഞ്ഞു പൊടിയെടുത്തു നെറുകയിൽ തിരുമ്മി തന്നു

അത്രയും നേരം വല്ലാത്തൊരു ആശ്ചര്യത്തോടെ താൻ അവരെ നോക്കികാണുകയായിരുന്നു എനിക്കുള്ള ചൂട് കഞ്ഞിയും ചമ്മന്തിയും ഉണക്കൽമീനും എടുത്തു കഴിക്കാനായി തീൻ മേഷായിലോട്ടു കൊണ്ട്പോകുന്നത് കണ്ടു അന്നമ്മച്ചി ഞാൻ ഇവിടിരുന്നു കഴിച്ചോളാ൦...വിരോധമില്ലെങ്കിൽ എനിക്ക് ഒന്ന് കോരി തരാവോ സന്തോഷം കൊണ്ട് ആ വൃദ്ധക്ക് കണ്ണ് നിറയുന്നുണ്ടായിരുന്നു ........ ഓരോ കയിൽ കഞ്ഞി കോരികൊടുന്നതോടപ്പം മുറിഞ്ഞു പോകാത്ത ഒരു ആത്മബന്ധം അവിടെ ഉടലെടുക്കുകയായിരുന്നു ആ ഹാ എനിക്കും കിട്ടോ അന്നമ്മോ കഞ്ഞി ....അച്ഛനെ കണ്ടു എഴുന്നേൽക്കാൻ നിന്ന അന്നമ്മയേ ഇരുത്തി കൊണ്ടുള്ള അച്ഛന്റെ ചോദ്യത്തിൽ അന്നമ്മ ഞെട്ടിയിരുന്നു... സന്തോഷത്തോടെ അവർക്ക് കോരിക്കൊടുക്കുമ്പോയേക്കും അച്ഛൻ തിരിച്ചു ഞങ്ങൾക്കു൦ തറുന്നുണ്ടായിരുന്നു ഓരോ കവിൾ കഞ്ഞി ......സന്തോഷത്തോടേ കണ്ണ് നിറയുന്നുണ്ടായിരുന്നു എല്ലാവർക്കും ........ ..ഇന്ന് എന്തോ പെട്ടന്ന് വയർ നിറഞ്ഞ പോലെ .....അല്ലെങ്കിലും സ്നേഹിക്കാനും സാഷിക്കാനും തലോടാനും ആരുമില്ലെങ്കിൽ ജീവിതത്തോട് തന്നെ മടുപ്പ് തോന്നും .....

.പക്ഷെ ഇന്ന് തനിക്ക് അർഹമില്ലാഞ്ഞിട്ട് കൂടി ഇവരുടെഒക്കെ സ്നേഹം ലഭിക്കുകയാണ് കളിചിരികളിൽ അവൾ ആ അച്ഛന്റെ കുറുമ്പിയും അന്നമ്മയുടെ കൊച്ചുമോളുമാവുകയായിരുന്നു ....ഏറെ നാളേക്ക് ശേഷാമാ ചുണ്ടിൽ പ്രസന്നമായ ചിരികൾ കടന്നു പോയിക്കൊണ്ടിരുന്നു ........ വീടിന് തൊട്ടടുത്ത് തന്നെയുള്ള ഹൗറ്റൗസിൽ അന്നമ്മക്ക് ഒപ്പമായിരുന്നു അവളുടെ കിടത്തം .....നിലാവിൽ പെയ്തിറങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങളെ കണ്ടിരിക്കെ ....അവളിൽ വന്നുപതിയുന്ന നിലാവിനെ നോക്കി ഏറെനേരം ആകാശത്തേക്ക് കണ്ണും നട്ടിരുന്നു ...മട്ടുപ്പാവിൽ പടർന്നു പന്തലിച്ചു കയറിയ മുല്ലവള്ളികൾ ...ആ നിമിശം എങ്ങും സുഗന്ധം പരതുന്നുണ്ടായിരുന്നു ചെറുതായി വീർത്ത വയറിൽ പതുക്കെ തലോടി .....കുഞ്ഞാ നിനക്ക് അറിയോ മോനെ ...'അമ്മക്ക് ഇപ്പൊ യെല്ലാവരുമുണ്ട് ടാ ....ഇനി എന്റെ മോൻ കൂടെ വന്ന 'അമ്മ എത്ര സന്തോഷമാവുമന്നാ ....അമ്മോടെ പൊന്നിൻ ഇനി ആരുമില്ലെന്ന് പറഞ്ഞു വിഷമിക്കണ്ട കേട്ടോ ....

നിറഞ്ഞു വരുന്ന കണ്ണ് തുടച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി എല്ലാം അവന്നു കാണിച്ചു കൊടുക്കുണ്ടായിരുന്നു .....ആ പൊട്ടി പെണ്ണ് ... മട്ടുപ്പാവിന്റെ ചുവട്ടിൽ നിന്നും നിലത്തു വീണികിടക്കുന്ന മുല്ലകയ്യിൽ പെറുക്കിയവൾ നാസികയോട് അടുപ്പിച്ചു .....കുഞ്ഞാ ഇതിന് എന്ത് മണവാണന്നോ .....ഓരോന്നും എണ്ണിപ്പെറുക്കി ഉദരത്തിൽ കൈ വെച്ച് കുശല്ലന്നേഷണ൦ നടുത്തുബ്ബോയാണ് ഗെയിറ്റ് കടന്നു ചീറിപ്പാഞ്ഞു കൊണ്ട് ശീമന്തിന്റെ താർ ഒരു ഇരുമ്പലൂടെ ഉള്ളിലേക്ക് പ്രേവേശിച്ചത് ഉച്ചക്കത്തെ പ്രശ്നത്തിന് ശേഷം കാശി വീട്ടിലേക്ക് വരുന്നത് നാലുകാലിലാണ് .......ആടിആടി കൊണ്ട് ഓരോന്നു പുലമ്പി കൊണ്ട് കയറുന്ന അവനെ കാണെ അവളിൽ നോവ് പടർന്നു .......... °•°•°•°•°•°•°•°•°•°•°•°•°•°•°•° മുടിയികളിലൂടെ പതുക്കെ തലോടി കൊണ്ട് ചെവിക്കരികിലെ മുടികളെ വകഞ്ഞു മാറ്റിയവൻ അവിടേക്ക് മുഖമടുപ്പിച്ചു കൊണ്ടവൻ പതിയെ ഹൂതി ............. പറ പൊന്നു ...ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുണ്ടോ ....നിന്റെ കാശി അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുണ്ടോ ....പറ പറടി..ഒന്ന് എന്തെങ്കിലും പറ പൊന്നു എന്നെ നീ ഇങ്ങനെ കൊല്ലാതെ കൊല്ലല്ലടി ......തീ ചൂളമായി അവന്റെ സ്വരങ്ങൾ കാതിൽ അലയടിക്കെ ഞെട്ടിപിടഞ്ഞു കൊണ്ട് എഴുന്നേറ്റു ....

കാശി ..... ഇല്ല അവനില്ല ...കാ ..കാശിയില്ല..പഴയ ഓർമകൾ അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു....ഇടറിയ വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിർത്തി ....ട്ടേബിൾ ലൈറ്റിന്റെ അരിച്ചിറങ്ങി കിടക്കുന്ന വെളിച്ചത്തിൽ റൂമിൽ ആകമാനം നോക്കിയവൾ ...പലതും പുലമ്പിക്കൊണ്ടിരുന്നു നല്ല തണുപ്പ് ഉണ്ടായിട്ടു പോലു൦ ആ സമയം ശരീരം മൊത്തം വെട്ടി വിയർത്തിരുന്നു പുതപ്പ് എടുത്തു മാറ്റി ...ക്ലോക്കിലേക്ക് നോക്കി ....സമയം ആറുമണിയോട് അടുക്കുന്നു വേഗം ഫ്രഷായി അന്നമ്മ കിടന്ന സ്ഥലത്തേക്ക് നോക്കിയപ്പോ അവിടം ശൂന്യമായിരുന്നു ...... ത്രികുതിയിൽ അടുക്കളയിൽ മല്ലിടുന്ന അന്നമ്മയോടപ്പം കൂടി ഓരോ പണികളും വേഗ൦ ചെയ്തു തീർത്തു മോളെ ഇനി ബാക്കി ഞാൻ ചെയ്തോളാ൦ മോൾ ഇത് സാറിനും സീമന്തു മോനും കൊണ്ട് കൊടുക്ക് .....പിന്നെ വാഴ വെട്ടിയിട്ട പോലെ മൂക്കറ്റം കുടിച്ചിട്ടാവും അവൻ കിടക്കുന്നെ ...ഒന്ന് ഉണർത്തിയേക്കണേ അല്ലെങ്കിൽ ഓഫിസിൽ പോവാൻ സമയം വെയ്ക്കി എന്നുപറഞ്ഞു ഇവിടെ ഒരു ബഹള൦ ആവും ...

.ചിരിയോടെ അവർ പറഞ്ഞു നിർത്തി ബാക്കിയുള്ള പണികളിലേക്ക് മുഴുകിയെങ്കിലും എന്നിൽ വെള്ളിടി വെട്ടി ......മുഖത്തു വന്ന പതർച്ച മറച്ചുപിടിച്ചു കൊണ്ട് ....ഉമ്മറത്തു പത്രം വായിക്കുന്ന അച്ഛന്റെ അടുത്തോട്ടു നടന്നു good morning അച്ഛാ ......ഇതാ ചായ good morning മോളെ ... അച്ഛനുള്ളത് കൊടുത്തു ഗോവണിയിലേക്ക് കാലെടുത്തു വെച്ച് ...ഓരോ അടിയും കയറും തോറും ശരീരം വിറയൽ കൊള്ളാന് തുടങ്ങി ...... അടച്ചിരിക്കുന്ന ഡോർ കാണെ മനസ്സിൽ ആശങ്ക നിറയാൻ തുടങ്ങി .....വിറയാർന്ന കൈ കളോടേ പതിയെ തള്ളിനോക്കിയതും ചാരി വെച്ച ഡോർ ഉള്ളിലേക്ക് നീങ്ങി ..... ഉള്ളിൽ മദ്യത്തിന്റെ ഗന്ധം ചെറുതായി നാസികയിലേക്ക് തട്ടിതലോടി പോയി .....ബെഡ്ഡിൽ കമൈന്നു കിടക്കുന്ന കാശിയിൽ നോക്കെ ........ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി...ക്ലാസ് ടേബിൾ വെച്ച് തിരിഞ്ഞു എങ്ങനെ വിളിക്കുമെന്നത് മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു ......ഉണർന്നാൽ തന്നെ കാണുപ്പോ ദേഷ്യപെടില്ലേ .....എന്ത് ചെയ്യും അ..മ്മേ....അമ്മേ...അമ്മ..യു.ടെ സീമന്ത്...

ചീത്തയാാാ അമ്മേ.. യെങ്ങനെ വിളിക്കുമെന്ന് ശംഖിച്ചു നിൽക്കെ ....അവനിൽ വന്ന സംസാരം കേട്ട് ആദ്യം ഞെട്ടിയെങ്കിലും .....ഉറക്കത്തിൽ ആണന്നു കാണെ ശ്വാസം നേരെ വീണു...മദ്യത്തിന്റെ അലസധയിൽ നാവ് കുഴയുന്നുണ്ടായിരുന്നു അമ്മയു..ടെ സീ..മന്ത് ഉണ്ടല്ലോ ....മാറി പോയി അമ്മെ .....ഈ സീമന്തിനെ ആർക്കും ഇഷ്ട്ട..മില്ലമ്മേ ...എന്റെ ...പൊന്നു ...അമ്മേ...അവൾ ..എന്നെ .... കാതോർത്തു നിൽക്കെ പതിയെ പാതിയിൽ നിർത്തി ഉറക്കത്തിലേക്ക് വീണ അവനെ കാണെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടി .....സാരിത്തലപ്പ് കൊണ്ട് വാ പൊത്തി പിടിച്ചു പുറത്തോട്ടു ഓടി .....മനസ്സിൽ ആർത്തു കരയുകയായിരുന്നവൾ ....കാശിയേട്ടെ ....ഞാ ...ഞാൻ ......പൊറുത്തു ...ത..രോ എനിക്ക് ..... ചുവരിലൂടെ ഊർന്നു ഇറങ്ങി വാ പൊത്തിയവൾ പൊട്ടിക്കരഞ്ഞു ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story