കാശിമാണിക്യം: ഭാഗം 3

kashimanikyam

രചന: ഷെറിൻ

ഏറെനേരത്തെ ഇരുത്തത്തി നൊടുവിൽ എന്തോ ആലോജിചെന്നപോലെ കൊട്ടിപിടഞ്ഞു എഴുന്നേറ്റു കണ്ണ് അമർത്തി തുടച്ചു ....... ഇല്ല ഇനി കരയാൻ പാടില്ല ..........തെറ്റുപറ്റാത്തവർ ആരുണ്ട് ....തെറ്റിദ്ധരിക്കാത്തവർ ഇല്ലാത്തവരുമൊണ്ടോ ....ഇല്ല ..ചുരുക്കം ചിലർ മാത്രമേ അങ്ങനെ ഒള്ളു ......കാശിയും തന്നെ എന്നെങ്കിലും മനസ്സിലാക്കുമായിരിക്കും ......(ഈ ഭാഗം മനസ്സിലാവണമെങ്കിൽ ...അടുത്ത പാർട്ട് വായിക്കണം ...അതിൽ ഇത് ഞാൻ പറയാം ട്ടോ )കണ്ണിൽ നിന്നും അനുസരണകേട് കാണിച്ചു ഒഴുകി വരുന്ന കണ്ണുനീരിനെ തുടച്ചു മാറ്റിക്കൊണ്ട് പതിയെ കാശിയുടെ അടുത്തേക്ക് നടന്നു കാശിയേട്ടാ .......കാശിയേട്ടാ ....എഴുന്നേറ്റ ...ഓഫീസിൽ പോവണ്ടേ .... എന്താ അമ്മേ ...ഇത് ....ഞാൻ പറഞ്ഞിട്ടില്ലേ ...ഈ പൊന്നുവിനോട് എന്നെ ഇങ്ങനെ ഒറങ്ങുമ്പോ വിളിക്കരുതെന്ന് ........ ചുരുണ്ടു കൂടി കിടന്നു കൊണ്ട് പറയുന്നത് കണ്ടു .....ചുണ്ടിൽ വേദനയോടെ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു .........അത് ശെരി ....ഉണരുമ്പോ മാത്രേ ഈ ദേഷ്യമൊള്ളൂ ....അല്ലാത്തപ്പോ ആ പഴയ പൊന്നുവിന്റെ കാശി തന്നെ ...

പതിയെ അവന്റെ തലയിൽ തലോടിയത് കൂടി ഉറക്കച്ചടവോടെ കണ്ണ് പതിയെ ചിമ്മി തുറന്നു .......എന്തുകൊണ്ടോ ഒരു കാന്തിക വലയമെന്നപോലെ ആ കണ്ണിലേക്ക് തന്നെ നോക്കിനിന്നുപോയി ....... എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ ...... ഞെട്ടിക്കൊണ്ടു സൂക്ഷിച്ചു ആ മുഖത്തേക്ക് തന്നെ നോക്കി .......ഇത് തന്റെ കാശി തന്നെയാണോ..എത്ര കാലമായി തന്നോട് ഇങ്ങനെഒക്കെ സംസാരിച്ചിട്ട് ...ശാന്തമായകടൽ പോലെ അവിടം പഴയതിനേക്കാളും പൊലിമയിൽ സുന്ദരമാണ് കണ്ണിൽ കുസൃതിച്ചിരിയും ചുണ്ടിൽ മനോഹരമായ പുഞ്ചിരിയും ......... ചുമൽ കൂപ്പി ഒന്നുമില്ലെന്ന്‌ പറയാൻ നിന്നതും കൈ പിടിച്ചു വലിച്ചു ബെഡ്ഡിലേക്ക് തന്നെ ഇട്ടു മാറോട് അണച്ചുപിടിച്ചു തോളിലേക്ക് മുഖം കയറ്റി താടി കൊണ്ട് കുറുബ് കാണിക്കാന് തുടങ്ങി ......... എന്താണിപ്പോ ഇവിടെ സംഭവിച്ചേ ......ഒരു നിമിഷം ഹൃദയം പോലും നിലച്ച അവസ്ഥ ... സ്വബോധത്തിലേക്ക് വന്നു കുതറിയെഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴു൦ ആ രോമവൃദ്ധമായ വിരിയാർന്ന നെഞ്ചിലേക്ക് കൂടുതൽ വലിച്ചു അടുപ്പിച്ചു ലോക്കാക്കുകയായിരുന്നു .....

കാശി .....കാശിയേട്ടാ ...എന്താ ഈ ചെയ്യുന്നേ .... എന്താ പൊന്നു ...ഇത് ..മിണ്ടാതെ കിടന്നേ .. തള്ളിമാറ്റാൻ ശ്രമിക്കുന്ന അവളുടെ രണ്ടും കയ്യും കൂട്ടി പിടിച്ചവൻ തോളിലേക്ക് മുഖം പൂയ്ത്തി നനഞ്ഞമുടിയിൽ നിന്നുള്ള വെള്ളം അവന്റെ മുഖത്തെ തഴുകിയതും സ്വപ്നത്തിൽ യെന്നപോൽ അവൻ ഞെട്ടി എഴുന്നേറ്റു പെട്ടന്നുണ്ടായ അറ്റാക്കിലും അവന്റെ മാറ്റത്തിലും അവൾ നന്നായി തന്നെ കിതക്കുന്നുണ്ടായിരുന്നു ....... പതർച്ച അടങ്ങിയ അവന്റെ മുഖത്തു ശരനേരം കൊണ്ട് ദേഷ്യത്തിന്റെ മുഖം മൂടി യെടുത്തണിഞ്ഞു ആരോട് ചോദിച്ചിട്ടാടി നീ എന്റെ റൂമിൽ കയറി വന്നേ ഹേ .....ദേഷ്യത്തോടെ അവൻ ചീറുന്നത് കണ്ടു .... ഭീതിയോടെ പുറകിലേക്ക് കാൽ ചലിക്കുന്നുണ്ടായിരുന്നു ...... എന്താടി ...നിന്റെ നാവിറങ്ങിപോയോ .... അത് ...അത് ...ഞാ.ൻ ...ഓ..ഓഫീസിൽ ..പോ ..കാൻ ...അന്നമ്മ ... എന്താടി വിക്കിവിക്കി പറയുന്നേ ....ഇതിനു മുൻപ് അതൊന്നും ഇല്ലായിരുന്നല്ലോ ...നല്ല ചങ്കുറ്റത്തോടെ തന്നെ ആയിരുന്നല്ലോ എന്നെ ഇല്ലാത്ത കുറ്റത്തിന് പോലീസിൽ പിടിപ്പിക്കുമ്പോ ഒക്കെ ..

.ഇപ്പൊ എന്ത് പറ്റിയെടി ....പറയെടി പറയാൻ ....😡 പുച്ഛ ചിരിയോടെ തുടങ്ങിയ ചോദ്യം വല്ലാത്തൊരു ദേഷ്യത്തോടെ അവൻ അലറിയപ്പോ പിന്നിലേക്ക് നീങ്ങാൻ പോലും സമ്മതിക്കാതെ ഇരുകയ്യിലും നക്കി പിടിച്ചു കൊണ്ട് കണ്ണിലേക്ക് തുറിച്ചു നോക്കി ........ ചുവപ്പ് പടർന്ന കലങ്ങിയ ആ കണ്ണിലേക്ക് അതികനേരമൊന്നും തനിക്ക് നോക്കാൻ കഴിഞ്ഞില്ല .......കഴിഞില്ല എന്നല്ല അധികനേരം നോക്കിയാൽ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു ആ നെഞ്ചിലേക്ക് താൻ ചാഞ്ഞു പോകും...... കാശിയേട്ടാ ...ഞാൻ ആരാടി നിന്റെ കാശി ...ഇത് സീമന്ത് ആൺ വെറും സീമന്ത് ........നീ ഇന്ന് തിരയുന്ന കാശി യെവിടെയുമില്ല എവിടെയും ....മണ്മറഞ്ഞു പോയടി .....പോയി ..കൊന്നു കളഞ്ഞില്ലേ എല്ലാവരെയും കൂടെ അവനെ ഞാൻ ...ഞാ ...ഞാനൊന്നു ...പറഞ്ഞോട്ടെ ... ശ്ശ്ശ്ശ് ശ്ശ് ....ചുണ്ടത്തു വിരൽ വെച്ച് മിണ്ടരുതെന്നു കാണിച്ചു തീവ്രമായി നോക്കികൊണ്ട്‌ ഒരു കൈ പിടിച്ചുവലിച്ചു പുറത്തേക്ക് തള്ളി ..... എന്റെ അച്ഛനെ മയക്കി ഇവിടെ അധിക കാലം കെട്ടിലമ്മയായി വായമെന്ന അതികമോഹമൊന്നും വേണ്ട ...

സീമന്തിന്റെ കൊക്കിൽ ജീവനുള്ളോട്ത്തോള൦ കാല൦ അത് നടക്കില്ല .............എന്നോടുള്ള ദേഷ്യമൊത്തം ഡോർ വലിച്ചടച്ചു തീർക്കുന്നത് കണ്ടു ....അത് എന്ത് പയിച്ചു ആവോ ...... ചുറ്റുമുള്ള അന്ധകാരത്തിൽ എവിടെയെങ്കിലും വെളിച്ചത്തിനായി പരതുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ താനന്നു അവൾക്ക് തോന്നി .... ഓരോ അടിയു൦ മുന്നോട്ട് നടക്കും തോറും പിന്നിലേക്ക് കാലുകൾ വഴുതിപ്പോകുന്ന പോലെ ....... സാരമില്ല മോളെ അത് അങ്ങനെ ഒരു ദേഷ്യക്കാരനാ .....മുക്കാത്താ അവന്റെ ശുണ്ഠി....പക്ഷെ മനസ്സ് പച്ചയാടാ ....പുറത്തുള്ള പോലെ ഒന്നുമല്ലടാ അകം വെന്തുരുകാ .....മോന്റെ 'അമ്മ ശ്രീദേവി മരണപ്പെട്ട അടുത്ത് തന്നെയാ ...ഏതോ കുഞ് ഇല്ലാത്ത കുറ്റത്തിന് മോനെ ജയിൽ കടത്തിയത് ...അതിന് ശേഷം അവൻ ഇങ്ങനെയാ... പാവമാ മോളെ .....ആ മോളെ ഇവന്ന് ഇഷ്ട്ടമായിരുന്നു എന്നൊക്കെ പറഞ്ഞു കേക്കാം ..മോൾ വാ അച്ഛൻ കാത്തിരിക്കുന്നുണ്ട് കഴിക്കാൻ അന്നമ്മക്ക് വരണ്ട ഒരു ചിരി സമ്മാനിച്ചെങ്കിലും കണ്ണുകൾ ചതിക്കുമെന്നു തോന്നിയപ്പോ വാഷ്‌റൂമിൽ പോയിവരാമെന്നു പറഞ്ഞു ഓടിപോയി ... ○●○●○●○●○●○●○●○ എന്താ മോളെ ഇവിടെ വന്നിരിക്കുന്നെ ഉറക്കം വരുന്നില്ലേ .... ഒന്നുമില്ല അന്നമ്മേ...വെറുതെ ഊഞ്ഞാൽ കണ്ടപ്പോ വന്നിരുന്നതാ ....

ഊഞ്ഞാലിന്റെ അറ്റത്തു 'അമ്മ (ഒരു അമ്മയില്ലാത്ത തനിക്ക് അന്നമ്മ ശെരിക്കും അമ്മയല്ലേ ...ആൺ പെറ്റമ്മയേക്കാൾ ഞാൻ ഇഷ്ട്ടപെടുന്ന എന്റെ പോറ്റമ്മ ....) ഇരുപ്പുറപ്പിച്ചതും ആ മടിയിൽ തലചായ്ച്ചു കിടന്നു ..... ചുള്ളികൊമ്പുകൾ പോലുള്ള ആ കൈ കൊണ്ട് തലയിൽ പതിയെ തലോടുമ്പോ ഞാനറിയുന്നുണ്ടായിരുന്നു ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും ....ഇന്ന് താനും ഒരു അമ്മയാവാന് കാത്തിരിക്കുകയാണ് ...അല്ല 'അമ്മ തന്നെയാണ് ഉദരത്തിൽ ഒരു കുഞ്ഞു ജീവന്റെ തുടിപ്പ് ഉണ്ടന്നറിഞ്ഞതുമുതൽ താനും ഒരു അമ്മയാണ് ...എന്റെ കുഞ്ഞന്റെ അമ്മ ...ഉദരത്തിൽ കൈ വച്ച് തഴുകാൻ നിന്നതും ആരുടെയോ ചുണ്ടുകൾ അവിടെ പതിഞ്ഞിരുന്നു .....കണ്ണുകൾ വേഗത്തിൽ തുറന്നു നോക്കുമ്പോ മൃദുവായി ചിരിക്കുന്ന അമ്മയുടെ മുഖമാണ് കണ്ടത് ..... അങ്ങനെ ഞാനും ഒരു അമ്മച്ചി ആവാൻ പോകുന്നു അല്ലെ മോളെ ...... സന്തോഷത്തോടെ ഉള്ള ആ ചോദ്യത്തിന് എന്റെ കണ്ണ് നിറഞ്ഞിരുന്നു .....പുഞ്ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചതും ...ആ വൃദ്ധയുടെ മുഖത്തു ആയിരം ശോഭ വിരിയുന്നുണ്ടായിരുന്നു .....

അല്ലെങ്കിലും എനിക്ക് അറിയാം മോളെ ....മക്കൾ ഇല്ലാത്ത എനിക്കു൦ ജോർജചനും(husband ) മക്കളെ തരാൻ കർത്താവിനോട് പ്രാർത്തിച്ചു നേരാത്താ നേർച്ചകൾ ഇല്ല .....അവസാനം ജോർജച്ചനെ കർത്താവ് വിളിച്ചപ്പോ ഈ ഉടയവൾ വഴിയാതാരമായി .... .പക്ഷെ ഇപ്പൊ ആ കർത്താവ് കണ്ണ് തുറന്നിട്ടുണ്ട് എനിക്ക് ഒരു മോളെ തന്നു അതുപോലെ ഒരു പേരകുട്ടിയേയും ......എന്റെ കൊച്ചിങ് വേഗ൦ വായോ ട്ടോ വയറിൽ കൈ വെച്ച് കിന്നാരം പറയുന്ന അമ്മയെ കാണുമ്പോ ഒരു നിമിഷം താൻ ആലോചിച്ചു പോയി ....ഗർഭിണിയായാത് താൻ ആണെങ്കിലും തന്നേക്കാൾ സന്തോഷം ആ മുഖത്താണന്നു .....പെട്ടന്നാണ് അമ്മ അങ്ങനെ ചോദിച്ചത് .... മോന്റെ അച്ഛനെവിടാ ഡാ ...ഒന്നും പറഞ്ഞില്ലല്ലോ മോളെ ആൾ എവിടെ നാട്ടിലില്ലേ ....... ഇല്ല ഒരു ബിസ്സ്നെസ്സ് കാര്യത്തിന് പോയതാ ....അമ്മയോട് എങ്ങനെ ഒക്കെയോ കള്ളം പറഞ്ഞല്ലെങ്കിലും മനസ്സ് പിടയുകയാണ് ...........എന്തിന് വേണ്ടി ....ആരാണ് അവർ തനിക്ക് അതിന് ...... അപ്പൊ മോളെ ഫാമിലി ഒക്കെയോ ......തലയിൽ തലോടിക്കൊണ്ട് അങ്ങനെ ചോദിച്ചതും ...

മനസ്സ് ഒന്ന് റിലാക്സാക്കി മിന്നി തിളങ്ങുന്ന താരകങ്ങളിലേക്ക് നോക്കി അവ തന്നെ നോക്കി കണ്ണ് ചിമ്മി കാണിച്ചു കാശിപുരം ........ഗ്രാമത്തിലെ റോഡരികിൽ നിന്നായിരുന്നു തന്നെ ഓർഫനേജിലെ മാനേജറായിരുന്ന ശൗക്കത്ത് സാറിന് ലഭിക്കുന്നത് ........പിന്നീട് അവിടെ ആൺ പഠിച്ചതും വളർന്നതും ....തന്നെ പോലെത്തന്നെ ആയിരം കുഞ്ഞുങ്ങൾ ഉള്ള വീട് .........പഠിക്കാൻ മിടുക്കിയായതു കൊണ്ടു൦ തുന്നലിന് പോയിരുന്നു ........കവലയിൽ പേരുകേട്ട റൗഡിയുണ്ടായിരുന്നു അമ്മാ ....ഈ ശിൽപ്പക്ക് ജീവനായിരുന്നു ഒരാൾ ......അയാൾ മാത്രേ എന്നിൽ ഇന്നും ജീവാംശമായി പാകിയൊള്ളൂ നിർവികാരതയോടെ ശിൽപ്പ അമ്മയെ നോക്കി അപ്പോയേക്കും ആ കണ്ണുകൾ പെയ്തിരുന്നു ......തുടച്ചു കൊടുത്തവൾ ആ മാറിലേക്ക് ചായുമ്പോ ആ കയ്യുകളും അവളെ വലയം ചെയ്തിരുന്നു മോൾ എങ്ങനെ ആ റൗഡിയോട് കൂട്ട് കൂടിയേ ......കൊഞ്ചലോടെ അവർ ചോദിച്ചു ആ ഓർമകളിലേക്ക് പതിയെ അവള മനസ്സും ചേക്കേറി °•°•°•°•°•നിർത്തടു ...യെടു കണ്ണുപൊട്ട ...നിർത്താൻ ...ആൾ കേരാനുണ്ടേ......

കൂവിക്കൊണ്ടുള്ള അവളുടെ വിളിയിൽ ബസ് കണ്ടക്ക്റ്റർ ദിവാകരൻ ബ്രെക്കിൽ ആഞ്ഞു ചവിട്ടി പാടത്തു കൂടെ ധാവണിതുമ്പ് പൊക്കിപ്പിടിച്ചു ഓടിവരുന്ന അവൾ ആ ബസ്സിലെ സ്ഥിരം കസ്റ്റമറാണ് ...ഇത് വല്ലാത്ത കഷ്ട്ടമാണ് ട്ടോ ദിവാകരേട്ടാ ...മനുഷ്യന്റെ ഊപ്പാട് ഇളകി എന്നാ തോന്നുന്നേ ... ഫസ്റ്റ് സ്റ്റെപ്പിൽ കയറി നിന്ന് കിതച്ചു കൊണ്ട് പറയുന്നവളെ നോക്കി ചിരിച്ചു അയാൾ വണ്ടിമുന്നോട്ട് എടുത്തു ....... മുന്നിലേക്ക് ആഞ അവൾ കമ്പിയിൽ മുറുകെ പിടിച്ചു ശെരിക്ക് നിന്ന് ഇങ്ങേരിത് ആർക്ക് വാഴ്കുളിക ഉണ്ടാക്കാൻ പോവാ ...കാലമാടൻ നീ എന്തേങ്കിലും പറഞ്ഞോടി കുറുമ്പി ..... ഇല്ലായാ....ഇന്ന് ഇങ്ങള് ഇത്തിരി മൊഞ്ച് കൂടി എന്ന് പറഞ്ഞതാണേ തന്നെ ...... പുച്ഛിച്ചു ചിരിച്ചു കൊണ്ട് ....ആന്നെ ..... ബെല്ലും ബ്രേക്കുമില്ലാത്ത bus ഒരിടത്തു നിർത്തി ഓർണടിക്കുന്ന കണ്ടു മുന്നിലേക്ക് നോക്കി .....പൂര തല്ല് ചന്തയെത്താന് ആയി അല്ലെ ....കുറെ കയ്യാതെ ഈ തല്ലു കയ്യിലെന്ന് കണ്ട അവൾ ...കണ്ണിറുക്കി കൊണ്ട് അപ്പൊ ഞാനെന്ന ഇറങ്ങാ ചേട്ടൻ പതിയെ ചെല്ല് കേട്ടോ ........വാ പൊത്തി ചിരിച്ചു കളിയാക്കി പറഞ്ഞു നീ പോടി ....

ഞ ഞ ഞ ... എന്റെ ദൈവമേ ....ഇതിന്റെ ഇടയിലൂടെ ഞാനങ്ങനെ പോവാനാണ് .... ഓരോ ആളുകളെയും വകഞ്ഞു മാറ്റി മുന്നോട്ട് പോകും തോറും ശ്വാസം പോലും വിടാനുള്ള ഗ്യാപ്പില്ലാ ....പെട്ടന്ന് എല്ലാവരും കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത് കണ്ടു ...പന്തം കണ്ട പരുജാതിയെ പോലെ ഞാൻ ചുറ്റും നോക്കി .... അപ്പോഴാണ് നമ്മളെ മുക്കത്തേക്ക് വീശി വരുന്ന വാളിനെ കണ്ടത് ഒരു നിമിഷം എന്ത് ചെയ്യണം എന്നുപോലും മറന്നു കണ്ണടച്ചു പിടിച്ചു .....വയറിലൂടെ കൈ ചുറ്റിപിടിച്ചു തന്നെയും കൊണ്ട് മറിയുന്ന ആളെ ഇറുകെ കെട്ടിപിടിച്ചു ... വയറ്റിലൂടെ പോകുന്ന മിസൈൻ നെഞ്ചിലേക്ക് കയറി ചവിട്ടുപ്രതിഷ്ട്ടം നടത്തിയപ്പോലെ തോന്നി അവൾക്ക് ...നിലത്തിലൂടെ ഉരുണ്ടുരുണ്ടു ആരുടെയോ ദേഹത്തു മുട്ടിനിന്നതും .....ഇറുക്കി അടച്ചക്കണ്ണുകൾ പതിയെ തുറന്നു ......

കട്ടിപ്പുരകക്കൊടിയും ഇടുങ്ങിയ നേർത്ത സുറുമകൊണ്ട് ആവരണം തീർത്ത മിഴികളിൽ തന്നെ കണ്ണുടക്കി ....... മുന്നിലേക്ക് തൂങ്ങികിടക്കുന്ന മുടികളിൽ നിന്ന് ഉറ്റുന്ന വിയർപ്പുകണങ്ങൾ ചെന്നിയിലൂടെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു ഡാാാ സീമന്ത്.... ഞെട്ടിക്കൊണ്ടു അകലാൻ നിന്ന തന്നെ പിടിച്ചു വെച്ച് ഒറ്റതിരിച്ചിലിൽ അടിയിലാക്കി ....ഉയർന്നു എഴുന്നേറ്റു ......ഇരു കൈ കൊണ്ട് കോരിയെടുത്തു ...മുന്നോട്ടു നടന്നു ദേവിയേ...... ഇങ്ങേരിത് എന്ത് തേങ്ങാ ഉണ്ടാക്കാൻ പോവാ ....ഒരു നിമിഷത്തിൽ വായിൽ നോക്കി എന്നുശരിയാ അത് ഇങ്ങനെ പുകിലാവോ ....അയ്യോ എന്നെ രക്ഷിക്കണേ ...... ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story