കാശിമാണിക്യം: ഭാഗം 4

kashimanikyam

രചന: ഷെറിൻ

ഞെട്ടിക്കൊണ്ടു അകലാൻ നിന്ന തന്നെ പിടിച്ചു വെച്ച് ഒറ്റതിരിച്ചിലിൽ അടിയിലാക്കി ഉയർന്നു എഴുന്നേറ്റു ......ഇരു കൈ കൊണ്ട് കോരിയെടുത്തു ...മുന്നോട്ടു നടന്നു ദേവിയേ...... ഇങ്ങേരിത് എന്ത് തേങ്ങാ ഉണ്ടാക്കാൻ പോവാ ....ഒരു നിമിഷത്തിൽ വായിൽ നോക്കി എന്നുശരിയാ അത് ഇങ്ങനെ പുകിലാവോ ....അയ്യോ എന്നെ രക്ഷിക്കണേ ...... ചുറ്റും പരിഭ്രമത്തോടെ നോക്കിയപ്പോ ഒരു ഈച്ചക്കുഞ്ഞിനെ പോലും കാണാൻ കിട്ടുന്നില്ല...... എന്റെ ഈശ്വരാ.... എടാ കാലമാട താഴെ ഇറക്കടാ എന്നെ ...... കയ്യിൽ നിന്നും ചാടാൻ നോക്കിയിട്ടും ഈ തെണ്ടി എന്നെ വിടുന്നില്ല .....ഇടിയറ്റ് എന്താടി പിറുപിറുക്കുന്നെ ....... ഹോ അതുണ്ടല്ലോ...വല്ല ഒലക്ക കിട്ടുവായിരുന്നങ്കിൽ ....ഇയാളെ തല തല്ലി പൊളിക്കാമായിരുന്നു എന്ന് ആലോചിക്കായിരുന്നു ...എന്തേ വല കുഴപ്പവും ഉണ്ടോ ....അവന്റെ അമ്മൂടെ ഒരു ചോദ്യം ....നിലത്തിറക്കടു എന്നെ എനിക്ക് കുഴപ്പം ഒന്നുമില്ല നീ വിധവയാവും .......പിന്നെ നിന്നെ എടുക്കാൻ അറിയാമെങ്കിൽ നിലത്തിറക്കാനു൦ എനിക്കറിയാം കേട്ടോടി ഉണ്ടക്കണ്ണി ....

ഇരു കയ്യിലും കോരിയെടുത്തു നടക്കുന്ന എന്നെ ഒരു കൈ വെച്ച് പെട്ടന്ന് തോളിലേക്കിട്ട് ......പറഞ്ഞുനിർത്തിയതും ഞെട്ടിക്കൊണ്ടു കഴുത്തിലൂടെ കയ്യിട്ട് ലോക്കാക്കി ....... ഇത്എന്തുവാ ശിവനെ വെള്ളരിക്കാ പട്ടണമോ .....അമ്പലത്തിലേക്കുള്ള പതിനെട്ടാം പടിയും ഒരു ചുമട് പോലെ യേറ്റി നിലത്തേക്ക് ഇറക്കുന്ന .....അവനെ ഞാൻ സംശയത്തോടെ നോക്കി അതിനവന് കണ്ണിറുക്കി കാണിച്ചു കയ്യിൽ കൈ കോർത്തുപിടിച്ചു ....മുന്നോട്ട് നടന്നു ഇങ്ങേര്ക്ക് വട്ടാ ....ചെറിയ വട്ടൊന്നുമല്ല മുഴുത്ത വട്ട്......അല്ലാത ആരെങ്കിലും ഇതുപോലുള്ള കോപ്രായം കാണിക്കുവോ ........ പൂജാരി ....ഈ താലി ഒന്ന് പൂജിചു തരാവോ ....... ഇതെന്തിനാ മട്ടിൽ അവനെ തന്നെ നോക്കി നിന്നപ്പോഴേക്കും താലി നമ്മളെ കഴുത്തിൽ വന്നു വീണിരുന്നു ......... കഴുത്തിൽ വീണ താലി നോക്കി അവനെ നോക്കിയപ്പോ ....ആട് കിടന്ന എടുത്തു പൂടപോലുമില്ല .... ഇത്ര പെട്ടന്ന് അപ്രതീക്ഷിച്ച മായോ ...ഇവനാര് മായാവിയോ ...ഓരോ മൂലയും അരിച്ചു പെറുക്കിയെങ്കിലും ആ കൊരങ്ങനെ മാത്രം കാണാനില്ല ...

.ഇങ്ങേരിത് എവിടെ പോയി ....പടികൾ ഇറങ്ങി നേരെ കടയിലോട്ട് പോകാൻ നിക്കുമ്പോഴാ ബൈക്കിൽ ചാരി ഇരുന്ന് കസർത്തുന്ന അവനെ കണ്ടേ .. ആൾ കൊള്ളാം മടക്കി കുത്തിയ കാവി മുണ്ടും .... രണ്ടു മൂന്ന് ബട്ടൺ ഓപ്പൺ ആക്കിയിട്ട് ഷർട്ട് നെഞ്ചിലേക്ക് ചേർത്തി ഇട്ടിട്ടുണ്ട് .......സംസാരിക്കുന്നതിനനുസരിച്ചു പാറിപറക്കുന്ന മുടികളും ...കണ്ണിൽ ഒളിപ്പിച്ചു വെച്ച കുസൃതിയും ...മീശക്കുള്ളിൽ ഒളിപ്പിച്ചു വെച്ച നുണക്കുയിയും ചിരിയും .....വല്ലാത്തൊരു അട്ട്രാക്ഷൻ ...😍💕... നടന്നു നടന്നു അവിടെയെത്തിയിട്ടും നമ്മളെ മുൻപ് കണ്ട ഭാവം പോലും കാണിക്കാതെ പുരികം പൊക്കി നോക്കുന്ന അവനെ കണ്ടിട്ട് കാലേ വാരി നിലത്തടിക്കാന തോന്നുന്നേ .......ഇത്രക്ക് ചാടയോ എന്നാലേ അതൊന്നും കുറിച്ചിട്ട് തന്നെ കാര്യം ചുണ്ടോട് അടുപ്പിക്കാൻ നിന്ന അവന്റെ കയ്യിലെ ക്ലാസ് ഒറ്റയടിക്ക് വാങ്ങി ....ബൈക്കിന്റെ പിന്നിൽ സ്ഥാനം പിടിച്ചു ഒറ്റവലിക്ക് വയറ്റിലാക്കി .......പുളിച്ചിട്ട് ആണെങ്കിൽ തുപ്പാനും വയ്യ മധുരിച്ചിട്ടാണെങ്കിൽ ഇറക്കാനും വയ്യ ...ബല്ലാത്ത അവസ്ഥ 😰😪......

കെദികെട്ടാൽ പുലിയല്ലാ പൂച്ചവരെ പുല്ല് തിന്നും എന്ന് തോന്നിപോയ നിമിഷം ... ഡീ ...ഡീ ആരോട് ചോദിച്ചിട്ടാടി ഞാൻ വാങ്ങിയ സോഡ കുടിച്ചു നീ എന്റെ ബൈക്കിൽ കയറി ഇരുന്നേ ......അതിനും മാത്രം ആരാ നിനക്ക് അധികാരം തന്നെ ....പറയെടി കബട ദേഷ്യത്തോടുകൂടിയുള്ള അവന്റെ ചോദ്യം കേട്ട് താലിയിൽ തൊട്ടു കാണിച്ചു ഇപ്പൊ എന്തേ ഒന്നും പറയാനില്ലെന്ന മട്ടിൽ പുച്ഛിച്ചു ചിരിച്ചു പുരികം പൊക്കി .... നിഷ്കളങ്കമായ അവളുടെ മുഖത്തിലെ ഓരോ കുസൃതിയു൦ മുഖത്തിൽ നിന്നും ഒളിപ്പിച്ച ചിരിയിൽ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു അവൻ ഓ ഇതാണോ ...ഈ ചരടിൽ ഒക്കെ എന്തിരിക്കുന്നു ?? ഇരുമനസ്സ് കൊണ്ട് സംതൃപ്തിയോടെ ചെയ്യുന്ന വിവാഹമെന്ന കർമ്മത്തിൽ താലിയായി കണക്കാക്കുന്ന ഒരു ലോഹത്തിന്റെയോ ചരടിന്റെയോ ആവിശ്യമില്ല ....ആ ഒരു താലിയിൽ ആണോ എല്ലാം ഉള്ളേ..?ഒരിക്കലുമല്ല ..മരണം വരെ ഇരു ഉടലും ഒരു മനസ്സും ആയി ജീവിക്കേണ്ട അവരുടെ ഹൃദയത്തിനാണ് പ്രാധാന്യം .....കോലം കുത്തിയപോലെ തല്ലിന്റെ ഇടയിൽ കിടന്നു ഡാൻസ് കളിക്കാ അവൾ ..

.ഇനി ഇടയിൽ കയറി കോലിട്ടാൽ ഇതല്ല ഇതിനപ്പുറം ഉണ്ടാവും കേട്ടോടി ഉണ്ടക്കണ്ണി ...അപ്പൊ ആ ചരടങ് ഊരി വന്ന വഴി പോവാൻ നോക്ക് എന്റെ മോൾ ... തലയിൽ കയറുന്നതിന് മുൻപ് വിരട്ടാൻ വേണ്ടി നാൽ ഡയലോഗ് അടിച്ചപ്പോ കരഞ്ഞു ഓടുമെന്നു പ്രതീക്ഷിച്ച എന്നെ അക്ഷരാർദത്തിൽ ഞെട്ടിച്ചു കൊണ്ട് .....തലയും ചൊറിഞ്ഞു കഴിഞ്ഞോ എന്നുള്ള ഭാവത്തിൽ നോക്കുന്ന അവളെ കണ്ടു എന്റെ കിളിപോയി ... ഇത് എന്ത് ജന്തു ... മോനങ്ങു വിരട്ടിയാൽ ഞാനങ്ങു മുള്ളു൦....ഹല്ല പിന്നെ ...നടു റോട്ടിൽ തല്ലുണ്ടാക്കി എന്റെ തലയിൽ കിടന്നു ഡാൻസ് കളിക്ക ...അവന്റെ ഷോ കണ്ടില്ലേ ...പാട്ടക്കിട്ട് ഒന്ന് കൊടുക്കാന തോന്നുന്നേ ....ഇവന്ന് ഈ ശിൽപയെശെരിക്ക് അറിയില്ല ..ഞാൻ തറ ആയാൽ തത്തറ ആൺ ..തത്തറ ..മനസ്സിൽ അവനെ ഇട്ടു പ്രാകുമ്പോഴാ മനസ്സ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചേ ... അതിന് നീ ആരാ ..? നിന്റെ തന്ത .......ഹല്ലെ പിന്നെ ഇറങ്ങി പോടി ഇവിടുന്ന് ..... സമാധാനമായല്ലോ വന്നവഴി വിട്ടോ ...പാവ൦😂...(തലച്ചോർ )

ഞ ഞ ഞ (മനസ്സ് ) എവിടുന്നോ ഒരു മുക്കലും മൂളക്കവും കേട്ടാണ് വെളിപാട് വന്നത് ഇത്രയും നേര൦ ഈ കുരങ്ങന്റെ മുഖത്തു നോക്കിയാണ് നമ്മൾ പകൽ കിനാവ് കണ്ടത് ...ബ്ലാ .. കൗശലത്തോട് കൂടിയുള്ള അവന്റെ കുസൃതിനിറഞ്ഞ മുഖത്തു നിന്ന് നോട്ടം മാറ്റി തൊട്ടടുത്ത ആളിലേക്ക് നോക്കി ഞങ്ങളെ രണ്ടാളെയും ആക്കിച്ചിരിക്കുന്ന അവനെ നോക്കി പുരികം പൊക്കിയതും ചിരിച്ചു കൊണ്ട് അവൻ കൈ നീട്ടി ഹായ് ...ആം വീർ ...എന്റെ ദോസ്ത് സീമന്ത് കാശിന് ആൺ ഇപ്പൊ ഇങ്ങളെ ഫെയിക്ക് കെട്ടിയോൻ ..... ഭാവബേധമില്ലാതെ തിരിച്ചും കൈ കൊടുത്തു എന്നെ പരിജയപ്പെടുത്തി നമ്മളെ ഫെയ്ക്ക്കെട്ടിയോനെ നോക്കിയപ്പോ അങ്ങേരിപ്പോഴും ജാടയിട്ടിരിക്ക ......എന്നാ പിന്നെ നമ്മളേ ഫെയ്ക്ക് കെട്ടിയോൻക്ക് ഒരു ഫെയ്ക്ക് ഗിഫ്റ്റ് കൂടെ കൊടുക്കാം അല്ലെ 😉 (ഇത് യെഴുതുമ്പോ എനിക്ക് എന്റെ അലവലാതി ചങ്ക്സിനെ ഓർമ വരുന്നു ...ഫെയ്ക്ക് വേൾഡ് ,ഫെയ്ക്ക് പീപ്പിൾ ,ഫെയ്ക്ക് ഐഡിയ ,,എന്നൊക്കെ പറഞ്ഞു കളിക്കുന്ന lkg പിള്ളേർ 😌) ബൈക്കിൽ ചാരിനിൽക്കുന്ന അവനിലേക്ക് ശരീരം അടുപ്പിച്ച് കുറച്ചു ഉയർന്നു പൊങ്ങി ഇരു തോളിലൂടെയും കൈ കോർത്ത് പിടിച്ചു നെറ്റിയിൽ നെറ്റിമുട്ടിച്ചു ആ കണ്ണിലേക്ക് നോക്കിയതും സകല ധൈര്യവും ചോരുന്ന പോലെ ....

.ആ കാന്തകണ്ണ് സംശയത്തിൽ തനിക്ക് നേരെ നീളുന്നുണ്ടങ്കിക്കും ...ഇഞ്ചോടിച്ചു വിത്യാസമില്ലാതെ ഉയർന്നു കേൾക്കുന്ന ഹൃദയമിടുപ്പിൽ ശരീരം വിയർക്കാൻ തുടങ്ങി ചുണ്ടിൽ തട്ടിതലോടുന്ന അവന്റെ ചുടു ശ്വാസം ശരീരമൊന്നാകെ ഒരു പ്രവേശവും വിറയലും അനുഭവപ്പെട്ടങ്കിലും തോറ്റുകൊടുക്കാൻ മനസ്സ് ഇല്ലായിരുന്നു .... നൂലുപോലെ ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് കവിൾ തടങ്ങളിലൂടെ ഒലിച്ചിറങ്ങി അറുത്തുമുറിച്ച പോലെ മാർത്തടങ്ങളിലേക്ക് ഒഴുകി കൊണ്ടിരുന്നു ......... കണ്ണിൽ നിന്നും നോട്ടം പിൻവലിക്കാതെ ...രോമകൂട്ടങ്ങൾ ക്കിടയിൽ നിന്ന് ഒളിഞ്ഞിരിക്കുന്ന ദളങ്ങളിലേക്ക് മുഖം പതിയെ തിരിച്ചു ......ഇണ അതിനെ തിരിച്ചറിഞ്ഞ പോലെ പുൽകാൻ വെമ്പിനിൽക്കുന്ന ദളങ്ങളെ മാറ്റിനിർത്തി ...കവിൾ തടങ്ങളിലേക്ക് പല്ലുകൾ ആയ്ന്നു ഇറക്കി ........

അവനിൽ നിന്നുമകലുമ്പോ നഗ്നമായ തന്റെ വയറ്റിൽ ചുറ്റിപിടിച്ച അവന്റെ കൈ തനിയെ അയഞ്ഞു വീണു ഭാരമില്ലാത്ത അപ്പൂപ്പൻ താടിപോലെ തന്നെ ഇമ ചിമ്മാതേ നോക്കുന്ന അവനെ നോക്കി പല്ലുകൾ കൊണ്ട് സ്റ്റീൽ ചെയ്ത അവന്റെ കവിളത്തു ചുണ്ടമർത്തി കൊഞ്ചല൦ കുത്തിയോടി .....ദൂരെ നിന്നുമകന്നു കാണുന്ന അവനെ നോക്കി കിതച്ചു കൊണ്ട് നിന്ന് ശ്വാസം വലിച്ചു വിട്ടു എങ്ങനെ ഉണ്ട് ഫെയ്ക്ക് കെട്ടിയോനെ .........ഇഷ്ട്ടായോ എന്റെ ഫെയ്ക്ക് സമ്മാനം ......കൂക്കി പറഞ്ഞു കൊണ്ട് പിന്തിരിഞ്ഞു ഓടുന്ന തനിക്ക് കേൾക്കാമായിരുന്നു ...ബോധം ഉദിച്ചപോലുള്ള അവന്റെ ഗർജനം .........എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ ....വൂലാാ.....💃💃💃 എന്തക്കയായിരുന്നു ....പാവം ഞാൻ... ഇതൊക്കെ കാണണ്ടേ കെദികേട്‌ എനിക്കാണല്ലോ ദൈവമേ..... ദൈവത്തെ വിളിച്ചുകൊണ്ടുള്ള വീറിന്റെ സംസാരത്തിൽ കൈകൾ കവിളിലേക്ക് കൈ ചേർത്ത് പിടിച്ചു അവനൊന്നു മന്ദഹസിച്ചു ..... നിയന്താടാ പറയാഞ്ഞേ ....അവളെ നിനക്ക് ഇഷ്ട്ടമാണന്നു പറഞ്ഞൂടായിരുന്നോ.....

തോളിൽ തട്ടിയുള്ള അവന്റെ ചോദ്യത്തിന് കണ്ണിറുക്കി കാണിച്ചു അവൾ പോയ വഴിയേ നോക്കി .........എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ ........ °•°•°•°•°•°•°•°•കാലങ്ങൾ ഇലകൊഴിയും പോലെ പോയികൊണ്ടിരുന്നങ്കിലും ...കവലയിലേ ആൽ മരച്ചുവട്ടിൽ തന്നെ കാതന്നപോലെ ദിവസവും പ്രണയം തുളുമ്പുന്ന നോട്ടവുമായി കാശിയുണ്ടാവും ...മറ്റുള്ളവരുടെ സീമന്ത് ആയിരുന്നെങ്കിൽ എന്റെ മാത്രം കാശിയേട്ടനായി മാറുകയായിരുന്നു പിന്നീടങ്ങോട്ട് .......സംസാരമോ ,,ചുംബനമോ ,,സ്നേഹത്തിൽ ചാലിച വാക്കുകൾക്കോ സ്ഥാനമില്ലാതെ ......കാണുമ്പോഴുള്ള ഒരു നോട്ടത്തിൽ അവർ അവരുടെ പ്രണയം പങ്കുവെക്കുകയായിരുന്നു ........ഒരു നോക്ക് കാണാതാവുമ്പോ പ്രവേശത്തോടെ ചുറ്റും കണ്ണു കൊണ്ട് തിരയുന്നതും ഒടുവിൽ തന്നിലേക്ക് നീളുമ്പോ ആ കണ്ണുകളിൽ പ്രണയം നിറയുന്നതും കവിളിൽ ചുവപ്പു രാശി പടരുന്നതും ...തനിക്കുവേണ്ടി മാത്രമായി ലഭിക്കുന്ന അവളുടെ പുഞ്ചിരിയും ....അവന് കൗതുകത്തോടെയും സന്തോഷത്തോടെയും നോക്കി കണ്ടിരുന്നു ..... വീറുമായുള്ള തല്ലുപിടുത്തവും ഇടക്ക് എനിക്കിട്ടുള്ള കൊട്ടലിലുംപുറമേ ദേഷ്യം കാണിക്കുന്നുണ്ടങ്കിലും സന്തോഷത്തോടെ അവളുടെ ഓരോ കുറുമ്പും ഞാൻ ആസ്വദിക്കുകയായിരുന്നു ....... ○●○●○●○●○●

ശിവ ശിവ ....നേരം ഇത്രയും വഴുകിയോ ...എന്റെ ദൈവമേ എന്നോട് ഈ ചതി വേണ്ടായിരുന്നു ..... കുളിക്കയിഞ്ഞ് സമയം കണ്ടപ്പോ തന്നെ വേഗം ദാവണി ഉടുത് മുടിപരതിയിട്ട് ഇല്ലിയിട്ട് മുടഞ്ഞു കണ്ണിൽ ഇത്തിരി സുറുമപരത്തി ....പ്രാതൽ പോലും കഴിക്കാതെ ബാഗ് മെടുത്തു വയലിലൂടെ ഓടി .........വയലിൽ നിന്ന് മൺപാതയിലേക്ക് ഓടി കയറി ആദ്യം നോക്കിയത് ....ആൽ തറയിലാണ് ...എന്നത്തേയും പോലെ ആ മുഖത്തു ഗൗരവം നിറഞ്ഞതാണെങ്കിലു൦കണ്ണിൽ ഒളിപ്പിച്ച കുസൃതി ചിരി തനിക്ക് പ്രിയപ്പെട്ടതായിരുന്നു ..... ഒരു ചിരിസമ്മാനിക്കുന്നതിന് മുൻപേ അകലെ നിന്ന് തനിക്ക് വേണ്ടിയുള്ള ഓണ് മുഴക്കിയത് കേട്ട് ....മുന്നു൦ പിന്നും നോക്കാതെ ഓടി ..... ഓടി ഓടി ബസിന്റെ അടുത്ത് എത്താനായപ്പോഴേക്കും തനിക്ക് മുൻപിൽ കാശിയേട്ടന്റെ ബൈക്ക് വന്നു നിന്നിരുന്നു ....

.കയറാൻ കണ്ണുകൊണ്ടു ആംഗ്യം കാണിച്ചെങ്കിലും വേണ്ടന്നു പറഞ്ഞു ഒഴിഞ്ഞുപോകാൻ നിന്ന തന്നെ പിടിച്ചു കയറ്റിയിരുന്നു ആദ്യമായിട്ട് ഒരു ബൈക്കിൽ കയറുന്ന പരവേശം തന്നിൽ നിറഞ്ഞിരുന്നു ....പോരാഞ്ഞിട്ട് കാശിയേട്ടന്റെ കൂടെ ആകുമ്പോ എന്തോ ഇരുന്ന ഇടതു നിപ്പ് ഉറക്കുന്നില്ല ....... എന്നും ലഭിക്കുന്ന ആ ചിരിലഭിക്കാതെ പോയപ്പോ വല്ലാത്തൊരു അസ്വസ്ഥത തോന്നിതോണ്ടാണ് ബൈക്കിൽ പിടിച്ചു അവളെ കേറ്റിയത് ......പേടിച്ചു ബൈക്കിൽ ഇരിക്കുന്ന അവളെ കണ്ടു ചിരിവരുന്നുണ്ടായിരുന്നു .....കാറ്റത്തു പാറിപ്പറക്കുന്ന കാർകൂന്തലും മറ്റും ഒരു ടച്ചപ്പ് ഇല്ലെങ്കിൽ പോലും മുഖത്തിന് ഭംങ്ങി കൂട്ടുന്ന പോലെ തോന്നി ... ബൈക്കിൽ പോകുന്ന ഉടനീളം എല്ലാവരുടെയും കണ്ണ് അവളിൽ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ടു ഫ്രണ്ട് മിറ്റലിലൂടെ പുറകിലേക്ക് നോക്കിയപ്പോ ദേഷ്യം കൊണ്ട് കണ്ണ് വലിഞ്ഞു മുറുകി ..... വിജനമായ വഴിയിൽ വണ്ടി നിർത്തിയത് കണ്ടു സംശയ ഭാവത്തോടെ നോക്കി ....കണ്ണ് കൊണ്ട് ഇറങ്ങാൻ ആംഗ്യം കാണിച്ചപ്പോ അനുസരണ ഉള്ള കുട്ടിയെ വേഗം ഇറങ്ങി .....

പുറം തിരിഞ്ഞു ...ഷാൾ നേരെയാക്കി ഇടാൻ പറഞ്ഞതും ....യെന്തന്നപോലെ നോക്കിയപ്പോ ആടി ഉലഞ്ഞു കിടക്കുന്ന ഷാളിൽ വയറും മാറും നല്ലവണ്ണം കാണുന്നുണ്ടായിരുന്നു അതെല്ലാം നേരായാക്കി ഇട്ടപ്പോഴാണ് ...താൻ മറച്ചു പിടിച്ചു നടന്നിരുന്ന ഫെയ്ക്ക് താലി ആണെങ്കിൽ പോലും തനിക്കിത് താലി തന്നെയാണ്... അതെങ്ങാനും കാശി കണ്ടന്ന പേടിയോടെ സാരിക്കിടയിലേക്ക് മറക്കുമ്പോഴും ഒരു കള്ളച്ചിരിയോടെ ബൈക്കിൽ കയറി തന്നെ നോക്കുന്ന കാശിക്ക് പിറകിൽ കയറി ഇരുന്നു ... വയറിൽ വട്ടം ചുറ്റി തോളിലേക്ക് മുഖം പൂയ്ത്തി........പിന്നീടങ്ങോട്ട് കുഞ്ഞു കുസൃതികൾ നിറഞ്ഞ പ്രണയകാലമായിരുന്നു ..... ഓരോന്നോർതു അവൾ അമ്പലക്കുളത്തിലെ വെള്ളത്തിൽ മുങ്ങി നിവർന്നു ......ഉടുത്തിരുന്ന മുണ്ടു വെള്ളത്തിൽ കുതിർന്നു ശരീരത്തിലേക്ക് നന്നേ ചേർന്നുന്നിന്നിരുന്നു .....

തന്റെ പ്രണയത്തിന് വേണ്ടി അപ്പോഴും പ്രസന്നമായി പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തികളിച്ചു... എന്നും രാത്രി പത്രണ്ടുമണിക്ക് ശേഷമുള്ള തന്റെ ഇവിടുത്തെ നീരാട്ട് പതിവുള്ളതാണ് ...അതുകൊണ്ടു തന്നെ വെള്ളത്തിൽ മുങ്ങിയും തായ്‌ന്നും ഒരു വാരലിനെ പോലെ വെള്ളത്തിൽ വഴുതി വീണുകൊണ്ടിരുന്നു ........ നിലാവിന്റെ വെളിച്ചത്തിൽ ആ വെള്ളത്തിന് പോലും വല്ലാത്ത ചന്തമാണന്നു അവൾക്ക് തോന്നി ....പതിവ് തെറ്റിച്ചു കൊണ്ട് അവിടെ ആരോ നടന്നു വരുന്ന ശബ്ദം കേട്ട് ഉടൽ വിറച്ചു യെങ്കിലും ഇരുളിലേക്ക് മറഞ്ഞു നിന്ന് നിരീക്ഷിച്ചു ..... കയ്യിൽ ഒരു മദ്യക്കുപ്പിയും ആടി ഉലഞ്ഞ മുടിയും ഷർട്ടിലും മുണ്ടിലു൦ അങ്ങിങ്ങായി ചോരയും കരഞ്ഞ കലങ്ങിയ കണ്ണുകളും .......നിലാവിന്റെ വെളിച്ചത്തിൽ താൻ ആ മുഖം തിരിച്ചറിഞ്ഞു ....... കാ ...കാശിയേട്ടൻ ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story