കാശിമാണിക്യം: ഭാഗം 6

kashimanikyam

രചന: ഷെറിൻ

തന്റെ കയ്യും തട്ടിയെറിഞു ദേഷ്യത്തോടെ പോകുന്ന കാശിയെ മറഞ്ഞു പോകുവോളും അവൾ നോക്കിനിന്നു അപ്പോഴും ഒരു കൈ കൊണ്ട് ഉതരത്തിലുള്ള തന്റെ കുഞ്ഞിനെ അവൾ താലോലിക്കുന്നുണ്ടായിരുന്നു ..ചെറു നോവോടെ ....അത്രമേൽ ആർദ്രമായ്.....💕 ഇതെല്ലാം എന്റെ തെറ്റിനുള്ള ശിക്ഷയാണ് .....വെറും ശിക്ഷ ....ഏറ്റവും ചെറിയ ശിക്ഷയായി മറ്റുള്ളവർ കേൾക്കുന്ന കഥയിൽ അവോയ്ഡ് ചെയ്യുമ്പോ അതിലൂടെ തറച്ചു കയറുന്ന കാരമുള്ളിന്റെ വലിപ്പവും ആഴവും ഹൃദയത്തെ കീറിമുറിക്കുന്നത് നീ എന്തേ കാണാതെ പോകുന്നത് കാശി .....ഒരു വെട്ടം എന്നെ ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചു കൂടെ ...എന്റെ സാഹചര്യത്തെ !!ഒരു പതിനെട്ടു വയസുകാരിയുടെ അറിവില്ലായിമായി ആ ഒരു യുഗത്തെ തന്നെ പാടെ മറന്നു കൂടെ ....ഈ പെണ്ണിന് ആരുമില്ലെന്ന് അറിയില്ലേ കാശി ......?ഒന്നും ഒന്നും വേണ്ട ....ഇങ്ങനെ അവോയ്ഡ് ചെയ്യാതെ ഒരു ചിരിയെങ്കിലും തന്നുകൂടെ എനിക്ക് ...!! ഒരു ആശ്വാസത്തിനായി വയറിൽ കരുതലോടെ തലോടി അവൾ ....കാശി ഉണ്ടായിരുന്നങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ തനിക്ക് ഉണ്ടാവില്ലായിരുന്നു .....

പിഴച്ചുപെറ്റസന്തതി എന്ന് ഒരു കൂട്ടം ജനങ്ങൾ തന്റെ കുഞ്ഞിനെ നേരെ നോക്കി കാർക്കിച്ചു തുപ്പുമ്പോ ,,മകനായ ഇവന് പോലും തന്നോട് ചോദിക്കില്ലേ തന്റെ അച്ഛൻ ആരാണെന്നു ,,!!ആരുടെ മുൻപിലും അടിപതറിയങ്കിലും ഈ ചോദ്യത്തിന് മുൻപിൽ തനിക്ക് പടിപതറിയെ മതിയാവു ......ഒരു പെണ്ണും സ്വയം പിയക്കാറില്ല പകൽ മാന്യതയുടെ മുഖം മൂടിയണിഞ്ഞു ഇരുട്ടിൽ ഒരു ചപ്പുചവർ പോലെ പെണ്ണിന്റെ ശരീരത്തെ കീറിമുറിക്കുന്നവരാണ് പലരും ......എന്തിന് സ്വയം അച്ഛൻ പോലും നേരെ തിരിച്ചു സ്വന്തം മക്കളെ ജീവനെ പോലെ സ്നേഹിക്കുന്നവരു൦ ഉണ്ട് ..പക്ഷെ തനിക്ക് തന്റെ ശരീരം പിച്ചിച്ചീന്തിയവനെ ഒരു നോട്ടം കൊണ്ട് പോലും ശിക്ഷിക്കാനാവില്ല .....ആരാണ് താൻ ...SK എന്ന ഈ നെയിം വെച്ച് താൻ എങ്ങനെ അയാളെ കണ്ടതും ഇനി കണ്ടത്തിയിട്ടും എന്തിനാ..!!

പെണ്ണിന് വിലകല്പിക്കാത്ത ഒരു രാജ്യ൦ പെണ്ണിന്റെ ശരീരത്തിന് ഒരു തുണ്ട് ക്യാഷിന്റെ പോലും വിലനൽകാത്ത നിയമത്തിന് മുൻപിൽ തന്നെ പോലെ നീതി ലഭിക്കാതെ പോയ എത്ര ജീവനില്ലാത്ത പെൺ ശരീരം ..പലരു൦ വീട്ടുകാരെ ഓർത്ത് ഒരു കയറിൽ ജീവന് വെടിയുമ്പോ തന്നെ മാത്രം തല്ലാനു൦ കൊല്ലാനും ആരുമില്ല എന്ന് ഒരു ചിരിയോടെ അവൾ ഓർത്തു ...മനസ്സിലെ സങ്കടം മറച്ചു കൊണ്ട് ...പിഴച്ചത് അവൾ ഒറ്റക്കല്ല ...ഒരു സ്ത്രീ ഒറ്റക്ക് വിചാരിച്ചാൽ സ്വയം പിഴക്കാനോ ഒരു കുഞ്ഞിനെ ഉത്തരത്തിൽ വഹിക്കാനോ ആവില്ല പിന്നെ എങ്ങനെ ഒരു കൂട്ടം സമൂഹത്തിന് മുൻപിൽ അവൾ മാത്രം പിഴച്ചു..അവൾക്ക് മാത്രം ആത്മഹത്യ ..!!അവളെ പിഴപ്പിക്കാനും ഉതരത്തിൽ ഒരു കുഞ്ഞിനെ കൊടുത്തവനും മറുനാട്ടിൽ സുഖത്തോടെ ജീവിക്കുന്നു ..ആർക്കുവേണ്ടിയാണ് നാം ജീവൻ വെടിയുന്നത് ...ഉതരത്തിൽ ഒരു ജീവൻ അതിന്റെ മനോഹരമായ കുഞ്ഞു ചിറക് ജനിക്കും മുൻപ് അരിഞ്ഞു വീഴ്ത്തുന്നത് ഒരാളെ കൊല്ലുന്നതിന് തുല്യം തന്നെ ..!!

അമ്മയും അച്ഛനുമില്ലാതെ എനിക്ക് വളരാൻ കഴിഞിട്ടുണ്ടങ്കിൽ ഒരു അച്ചനില്ലാതേ നിനക്കും വളരാം നിനക്ക് വേണ്ടി ജീവിക്കുന്ന ഈ ശിൽപ്പയുടെ മകനായി അവളുടെ രാജകുമാരനായി ... മകനോടെന്നപോലെ അവൾ പറഞ്ഞു കൊണ്ടിരുന്നു .... അമ്മേടെ മോൻ ഒന്നുകൊണ്ടു൦ വിഷമിക്കണ്ട ട്ടോ ..എന്റെ കൊച്ചിൻ അമ്മയില്ലേ ...എനിക്ക് മോനും മോന്ന് ഞാനും മാത്ര൦ മതി ...... കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന ചുടുകണ്ണുനീർ വാശിയോടെ തടുത്തറിഞ്ഞു ഹൗട്ടോസിലേക്ക് കടന്നു SK എന്ന് കൊത്തിപിടിപ്പിച്ച ബ്രേസ് ലൈറ്റ് വാശിയോടെ അവൾ കയ്യിൽ കട്ടി സന്തോഷത്തോടെയോ പ്രണയത്തോടെയോ അല്ല മറിചു അത്രയും വെറുപ്പോടെ ജീവിതത്തിൽ തോറ്റുപോകുന്ന നിമിഷത്തിൽ വാശിയോടെ മുന്നേറാനു൦ ഒരിക്കലും തോൽക്കാതിരിക്കാനു൦....വെളുത്തുമെലിഞ്ഞ കയ്യിൽ ചുട്ടുപൊള്ളിപ്പിടയുന്നതിൻ പകരം ആ ബ്രേസ് ലൈറ്റ് അവൾക്ക് ആശ്വാസം പകരുന്നത് ആരും കണ്ടില്ല ......!!! ഇതെല്ലാം കണ്ടു കൊണ്ട് പാതി തുറന്ന ജാനലക്കു മറവിൽ അച്ഛനുണ്ടായിരുന്നു ...

അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് പതിച്ചു ...പല സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു യെങ്കിലും കുരുക്ക് അഴിക്കാൻ നോക്കുന്ന പോലെ പല ചരടുകളും കുരുങ്ങി കൊണ്ടിരുന്നു .......മനസ്സിലെ തിരമാലകൾക്ക് സാമാനമായ ചോദ്യങ്ങൾക്ക് ഉത്തരം നല്കാനാവാതെ ശ്രീദേവിയുടെയും അദ്ദേഹത്തിന്റെയും ഫ്രെയി൦ ചെയ്ത pic നെഞ്ചോട് ചേർത്ത് ബെഡ്ഡിനോട് ഓരം ചേർന്നു.... °•°•°•°•°•°•°•ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിട്ടു.....⚡ശരീരത്തിന് വരുന്ന മനം പുരട്ടലും തലമിന്നലും എല്ലാം അവളെ നന്നേ ക്ഷീണത്തിൽ ആയ്തിയിരുന്നു ......കുഞ്ഞു കുഞ്ഞു കുസൃതികളൂടെ വയറിൽ താളം പിടിച്ചു കൊണ്ട് അവനും വളർന്നു തുടങ്ങിയിരുന്നു ....... എടാ കള്ളാ അന്നമ്മയെ കാണാൻ മോന്ന് തിടുക്കമായോ ...ആ എന്തോ വിശക്കുന്നു എന്നോ ...അഹമ്പടാ കള്ളാ ഇപ്പൊ കൊടുത്തയക്കാം കേട്ടോ ...സാർ ... വീർത്തുപൊങ്ങിയ വയറിൽ ചെവിചേർത്തു കുശലം പറയുകയായിരുന്നു അന്നമ്മ ..... ആറാമാസ൦ ആവാറായി അല്ലയോ മോളെ ...ചെക്കൻ നല്ല ദേഷ്യക്കാരനാ കേട്ടോ ...

ചിരിയോടെ അന്നമ്മ അത് പറഞ്ഞു മൊരിഞ്ഞു കൊണ്ടിരുന്ന നെയ്യപ്പം മറിച്ചിട്ടു അന്നമ്മയുടെ സംസാരത്തിൽ അവളിൽ കടന്നുവന്നത് കണ്ണിൽ കുസിർതിച്ചിരിയും ഒളിപ്പിച്ചു മുഖത്തു ഗൗരവം അണിഞ്ഞിട്ടുണ്ടങ്കിലും ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ തന്നെത്തന്നേ നോക്കുന്ന കാശിയേട്ടനെ ആയിരുന്നു ........സ്വപനം കണ്ടു തുടങ്ങിയപ്പോതിന് വെട്ടേറ്റ് അരിഞ്ഞു വീഴ്ത്തിയ ചിറകിൽ രക്ത൦ പൊടിഴുപോയും മുറിഞ്ഞ ചറകിൽ ഇന്ന് പുതിയ സ്വപ്നങ്ങളുണ്ട് ...താനെന്ന പെണ്ണിൽ അമ്മയിലേക്ക് ഒഴുകിക്കൊണ്ടത്തിച്ച പുതിയ സ്വപ്‌നങ്ങൾ ...സ്വന്തം ജീവൻ ബലിവച്ചിട്ടാണങ്കിൽ പോലും ഈ ജീവന് താൻ പുതിയ പ്രതീക്ഷകളോടൊപ്പം നിറം നൽകും ...തന്നെ കൊണ്ട് കഴിയാതെ പോയ പലതിനും ..!! കൊതിയോടുകൂടി നെയ്യപ്പത്തിന്റെ ഒരു പിച്ച് വായിലോട്ടു വെച്ചപോത്തിൻ പുറത്തോട്ടു റിട്ടേൺ അടിച്ചിരുന്നു വായും പൊത്തി പുറത്തോട്ടു ഓടി ഓക്കാനിക്കുമ്പോഴും തനിക്ക് പിന്നിൽ ഓടിപ്പാഞ്ഞു ആ പാവവും വരുന്നുണ്ടായിരുന്നു പുറത്തുതടവി തന്നു വെള്ളം കൊണ്ട് തന്റെ മുഖം കഴുകി യെടുക്കുന്നതൊക്കെ താൻ സ്വപ്നമെന്നോണം കണ്ടുകൊണ്ടിരുന്നു.

.അല്ലെങ്കിലും 'അമ്മ എന്ന പദം പലപ്പോഴും അൽബുധം തന്നെ ആൺ .. ഇതിങ്ങനെ ആയാൽ യെന്താ ചെയുക .....എന്റെ കർത്താവേ ..എങ്ങനെ ഉണ്ടായിരുന്ന കൊച്ചായിരുന്നു ഇപ്പൊ എല്ലുമൊത്തം പൊന്തി ചുള്ളിക്കൊമ്പ് പോലെ ആയി ...ഒരു വക കഴിക്കാൻ വയ്യാന്നു വെച്ച ...എന്റെ കൊച്ചു ഒത്തിരി ആഗ്രഹിച്ചു കായിച്ചതായിരുന്നു .....സാരല്ല മോളെ അന്നമ്മ ഇപ്പൊ ചൂട് കഞ്ഞിയെടുത്തു കൊണ്ടുവരാം ..മോൾ ഇവിടെ ഇരിക്ക് ഈ ക്ഷീണമൊക്കെ ഒന്ന് മാറട്ടെ .... ഓരോന്ന് പിറുപിറുത്തു പോകുന്ന അന്നമ്മയെ അവൾ കണ്ണ് നിറച്ചു നോക്കി ..സന്തോഷത്തോടെ ആ കണ്ണുനീർ തട്ടിമാറ്റി കുറുമ്പോടെ വയറിൽ അടിക്കുന്നപോലെ കാണിച്ചു സ്വയം ചിരിച്ചു ....ഒത്തിരി കാലത്തിന് ശേശം മനസ്സ് തുറന്നു... കോലായിൽ നിന്നുള്ള ശബ്‌ദം കേട്ട് ഊരക്ക് താങ്ങും കൊടുത്തവള് ഉയർന്നു എഴുന്നേറ്റു ... ഇതിപ്പോ ആരാ അച്ഛനാണെങ്കിൽ ഒരു ആഴ്ചമുന്നേ തന്നെ ലണ്ടനിലേക്ക് ജോലിപരമായി പോയതാണ് കാശിയേട്ടനാണെങ്കിൽ രാവിലെ പോയാൽ പിന്നെ വരുന്നത് രാത്രി നാലുകാലിലാണ് ....

പിന്നാം പുറത്തുനിന്നു മുൻഭാഗത്തേക്ക് കടന്നുവന്നതും മട്ടുപ്പാവിൽ നിന്ന് പഴുത്ത മാങ്ങപറിക്കുന്ന ജോലിക്കാരെയാണ് കണ്ടത് ...പഴുത്ത മാങ്ങകണ്ടു മുഖം ചുളിഞ്ഞത് കണ്ടു സ്വയം അവൾ ചിരിച്ചു ...ഗർഭിണിയാകുമ്പോ എന്തല്ലാം മാറ്റങ്ങളാണ് .... തനിക്ക് ഏറെപ്രിയപ്പെട്ടതാകും ചിലപ്പോ തീരെ ഇഷ്ട്ടപ്പെടാത്തത് ഒരിക്കെ ഒരു മുറം പഴുത്ത മാങ്ങ മൊത്തം താൻ തിന്നു തീർത്തിട്ടും അടുത്ത മാങ്ങക്ക് കൈ നീട്ടിയ ഒരു കാലമുണ്ടായിരുന്നു ....പഴയതെല്ലാം ആലോചിച്ചു മുഖത്തു പതിഞ്ഞ ചിരിയിൽ അവൾ തിരിയാൻ നിക്കേ ആൺ ഒരു കുട്ടനിറയെ പച്ചമാങ്ങകണ്ടെ കണ്ടയുടനേ നാവിൽ വെള്ളം ഊറിയതും ഒട്ടും താമസിയാതെ അതിനടുത്തേക്ക് നടന്നു .... കുമാരേട്ടാ കഴിഞ്ഞില്ലേ .....!! ആ കുഞ്ഞേ കഴിഞ്ഞു ... ഗൗരവുള്ള കാശിയുടെ സ്വരം കേൾക്കെ പോകുന്ന വഴിയിൽ തന്നെ തറഞ്ഞു നിന്നു ശബ്ദം കേട്ട ഭാഗത്തുക്ക് തിരിഞ്ഞു നോക്കി ... മുണ്ടു മടക്കി കുത്തി മീശയും പിരിച്ചു വരുന്ന കാശിയെ അവൾ കണ്ണിമചിമ്മാതെ നോക്കി ....

തന്നെ കണ്ടിട്ടും ഒരു നോട്ടം പോലും തനിക്ക് നൽകാതെ ആരോടോ ഉള്ള ദേഷ്യം കണക്കെ ഓരോ കൊട്ടയും വണ്ടിയിൽ കയറ്റുന്നത് കാണെ ആൺ പച്ച മാങ്ങ വീണ്ടും കണ്ണിലുടക്കിയത് .... കൊതിയോടെ ചെറു പ്രതീക്ഷയിൽ അവന്റെ അടുത്തേക്ക് നടക്കുമ്പോഴും ഹൃദയ൦ പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു ..... കാശിയേട്ടാ ഒന്ന് നിക്ക് തരോ അത്രക്ക് കൊതിയായിട്ടാ ....... കുഞ്ഞു കുഞ്ഞിനെ പോലെ അവന്റെ മുന്നിൽ പച്ചമാങ്ങക്ക് നേരെ കൈ നീട്ടി നിൽക്കുന്ന അവളുടേ കണ്ണിലേക്ക് ഒരു നിമിഷം അവന്റെയും കണ്ണുകൾ ആഴന്നിറങ്ങിയെങ്കിലും നറഞ്ഞു വരുന്ന അവളെ മിഴിലേക്ക് നോട്ടം തെറ്റി സ്വബോധം തിരുച്ചെടുത്തു ദേഷ്യത്തിന്റെ മുഖം മൂടിവലിച്ചണയുമ്പോഴും എങ്ങോ പെയ്ത മഴകണക്കെ കണ്ണിൽ നിന്നും കണ്ണിനീർ ഭൂമിയെ മുത്തി കൊണ്ട് വാടിത്തളർന്ന ചെണ്ട് പോലെ നിലത്തേക്ക് ഉതിർന്നു വീണ അവളെ അവൻ കണ്ടില്ല ....!!

നിശബ്ദതയെ ബേധിചു കൊണ്ട് ഉയർന്നു വന്ന ദേഷ്യത്തെ പല്ലിൽ കടിച്ചമർത്തി തിരിഞ്ഞു നോക്കി നിന്റെ അപ്പൻ &^*!!കൊണ്ടുവന്നതല്ല ...... മോളെ .....!! ഇടിമുഴക്കം ഷിർട്ടിച്ചു കൊണ്ട് അന്നമയുടേ വിളിയിലേ ഭീതിയിൽ അവൻഞെട്ടി തിരിഞ്ഞു അവളെ നോക്കി അടിവയറ്റിൽ നിന്നും രക്തം ഒഴുകി ...ഉടുത്തിരിക്കുന്ന സാരി മൊത്തം രക്തത്തിൽ കുളിച്ചിരിക്കുന്നത് കണ്ടു ആദ്യത്തെ ഞെട്ടൽ വിട്ടുമാറിയവൻ അവളിലേക്ക് ഓടി അടുത്തു പൊന്നുുുു........!!!...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story