കാശിമാണിക്യം: ഭാഗം 8

kashimanikyam

രചന: ഷെറിൻ

സന്തോഷപൂർവ്വം ആ കണ്ണുകളിലേക്ക് തന്നെ നോട്ടമിടുമ്പോഴും ഹൃദയ൦ കിടന്നുപിടക്കുന്നുണ്ടായിരുന്നു എന്തിനോ വേണ്ടി ....!! മനഃപൂർവം തനിക്ക് മുഖം തരാതെ ഓരോ കവിള് കഞ്ഞി കോരി തരുമ്പോഴും സന്തോഷം തന്നിൽ വന്നു നിറഞ്ഞു കൊണ്ടിരുന്നു ........വെള്ളം കൊണ്ട് തന്റെ വായ കഴുകിത്തരുമ്പോഴാണ് ഒരു പാത്രം കഞ്ഞി താൻ ഇപ്പൊ കുടിച്ചെന്നു പോലും താൻ അറിയുന്നത് ....ഒരു ഞെട്ടലോടെ പാത്രത്തിൽ നോക്കി അന്നമ്മയെ നോക്കിയപ്പോ ആൾ എന്നെ നോക്കി ചിരിക്കുന്നു .... അയ്യോ എന്നെ കുറിച്ച് എന്ത് വിചാരിച്ചു കാണും നാണക്കേടായി.....ഇനി താൻ നോക്കിനിന്നത് കാശിയേട്ടൻ കണ്ടു കാണോ...!! ആർക്കും മുഖം കൊടുക്കാതെ തലയ്ക്കു മുകളിലായി കൈ വെച്ച് കണ്ണടച്ച് കിടന്നു ...എന്തോ ഒരു ജാളിത്യ വന്നുമൂടിയെങ്കിലും അതിനെല്ലാം ഉപരി താനിന്നു സന്തോഷവതിയാണ് ... ജീവനെ പോലെ സ്നേഹിച്ചു കൊണ്ടിരിക്കുമ്പോ പല കാരണങ്ങൾ വഴി ഹൃദയം രണ്ടാക്കി പിളർത്തി പിരിയേണ്ടി വന്നരാണ് ഞങ്ങൾ .....

പക്ഷെ അത് വെറും തെറ്റിധാരണയാണന്നു തിരിച്ചറിഞ്ഞപ്പോതിന് അടുത്തുണ്ടായിട്ടുപോലും മനസ്സു കൊണ്ട് രണ്ടു ദ്രുവങ്ങളിലാണ് തങ്ങളിന്ന് ....വയറിൽ മെല്ലെ തലോടുമ്പോഴും ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ തന്നെ വിളിച്ചു പറയുണ്ടായിരുന്നു സങ്കടങ്ങൾ മറന്നു തനിക്ക് സന്തോഷിക്കാൻ ആ കുരുന്നു മതിയെന്ന് .. ഹൃദയത്തിന്റെ ഒരു ഭാഗം തന്നെയാണ് തന്റെ കുഞ്ഞന്നു ,,.. ഹോസ്പിറ്റലിൽ ഓരോ കാര്യങ്ങളും കാശിതന്നെയാണ് ഓടി നടന്നു ചെയ്ത് തീർത്തത് ....അവന്റെ ഒരു നോട്ടം മതിയായിരുന്നു അവൾക്ക് മനസ്സ് തുറന്നു സന്തോഷിക്കാന് ....മരുന്ന് കുടിപ്പിക്കാനും ഭക്ഷണം കഴിക്കാനും മടിപിടിച്ചു ചുണ്ടുപൂട്ടി അന്നമ്മയെ ഓടിപ്പിക്കുമ്പോ കാശി കയിൽ കണയുമായി മുന്നിട്ടിറങ്ങുന്നത് കണ്ടു പൂട്ടിയ ചുണ്ടു വേഗം തുറന്നു മരുന്നും ഭക്ഷണവും കഴിക്കുന്നത് കണ്ടു അന്നമ്മ മൂക്കത്തു വിരൽ വെച്ച് നോക്കുന്നത് കാണുമ്പോ ചുണ്ടുകൊണ്ട് കോഷ്ട്ടികാണിക്കുന്നവളേ വല്ലാത്തൊരു വാത്സല്യത്തോടെ നോക്കികാണും ....

അല്ലെങ്കിലും ചായങ്ങൾ ഒന്നുമില്ലാത്ത നെറ്റിത്തടത്തിലേക്ക് ഇറങ്ങിനിൽക്കുന്ന മുടിയിഴകളും തിങ്ങിനിറഞ്ഞ പീലികളാൽ വർണ്ണമായ മാന് മിഴിയും കുഞ്ഞുവീഴർപ്പുകണക്കങ്ങൾ പൊടിഞ്ഞ മൂക്കും ,,ഇളം റോസ് നിറത്തിലെ അതരങ്ങൾക്കുമീതേ ഒന്നുമില്ലെങ്കിലും വല്ലാത്തൊരു ഐശ്വര്യമാണ് പെണ്ണിന് ...ആളെ മഴകുന്ന പ്രേതപ്പലും കാണിച്ചുള്ള ചിരിയും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ് ....മാറിപോയിട്ടുണ്ട് തന്റെ പെണ്ണ് ,,പഴയ ആ കുട്ടിത്തത്തിൽ നിന്നും കുസൃതിയിൽ നിന്നും ഒരുപാട് ഒരുപാട് അകലെയാണ് അവളിന്ന് ,, ...'അമ്മ എന്ന പദവി തന്നിലേക്ക് വന്നണയുമ്പോ എത്ര പെട്ടന്നാണ് പെട്ടിപെണ്ണിൽ നിന്നും ഓരോ പെണ്ണ് കുട്ടിയും മാറിമറിയുന്നത് ...നടത്തത്തിൽ പോലും കരുതലും വാത്സല്യവുമാണ് ..പക്വതയോടെ സ്വന്തം കുഞ്ഞിനെ ചുമക്കുന്നതും മാറോട് അണക്കുന്നതും അവൾ തന്നെ ....

അമ്മക്ക് പകരം വക്കാന് ആരുമില്ല ഈ ലോകത്തു ...അവളിലേക്ക് നോക്കാതെ തന്നെ മനസ്സിന്റെ ക്ലാവ് പിടിച്ച കണ്ണാടിയിൽ അവളുടെ ഓരോ മാറ്റവും കാശി നീരിക്ഷിക്കുകയായിരുന്നു ഇത്രയും കാലം അവളെ മാനസികമായി ഉപദ്രവിക്കാൻ ശ്രമിക്കുന്നവരിൽ നിന്നും കാവലിരുന്നപ്പോ ഒരിക്കലും താൻ ശ്രദ്ധിക്കാതെ പോയ ശാരീരികമായ മാറ്റങ്ങൾ അവൻ കാണുകയായിരുന്നു .....!!!! ഒരു വട്ടം താൻ അവൾക്ക് സംസാരിക്കാന് അവസരം കൊടുത്തിരുന്നുവെങ്കിൽ ഒരിക്കൽ പോലും ഇത്രയും വൈകില്ലായിരുന്നു അവൾ ഗർഭിണിയാണെന്നറിയാൻ ....!! തനിക്ക് അവളോടോ കുഞ്ഞിനോടോ ഒരു ദോശ്യവുമില്ല പക്ഷെ ഇതിനെല്ലാം പിന്നിൽ നിന്ന് കളിച്ചവനെ ഒരിക്കലും താൻ വെറുതെ വിടാൻ പോകുന്നില്ല ...ഒരിക്കലും !!!!! എന്തല്ലാമോ ആലോചിച്ചു ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങിപ്പോകുന്ന കാശിയെ അവൾ ഉറ്റുനോക്കി ......ഈ കാശിയേട്ടൻ ഇത് എന്ത് പറ്റി വല്ല ബാതയും കയറിയോ ഇടക്കു ചിരിക്കുന്നു ഇപ്പൊ ഇതേ ദേഷ്യത്തോടെ പോകുന്നു ......

..ഇങ്ങേര് ഈ ദേഷ്യം വിട്ടു ഒരു കളിയും ഇല്ലെന്ന തോന്നുന്നേ ...ആ ദേഷ്യം കാണാനു൦ ഒരു രസമൊക്കെ ഉണ്ട് .....പക്ഷെ ഈ ദേഷ്യമുക്ക ഉള്ളോട്തു അങ്ങേരെ പിടിച്ചു വേറെ ഒരുത്തിയെ കൊണ്ട് കെട്ടിക്കാൻ നോക്കിയാ എന്നെ പിടിച്ചു ഭിത്തിയിൽ തേക്കിലെന്നു ആര് കണ്ടു 😒....എന്റെ ജീവിതം എന്തോ തന്തക്കു പിറക്കാത്തവൻ ചവച്ചരത് ആൺ ,,അവൾ വെറുപ്പോടെ സ്വന്തം ശരീരത്തെ നോക്കി ...... ഞാൻ ഒരുത്തി കാരണം കാശിയേട്ടന്റെ ജീവതം ഒരിക്കലും നശിക്കരുത് ...സ്വന്തം ചോരയിൽ നിന്നും ഒരു കുഞ്ഞിനെ താലോലിക്കാനും മകനും കുടുംബവും സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആ അച്ഛന് ആഗ്രഹമുണ്ടാവില്ലേ....ഇതെല്ലാം കാണുന്ന അമ്മയുടെ ആത്മാവിന് എന്നോട് വെറുപ്പാവില്ലെ ......ഒരിക്കലു൦ താൻ കാരണം കാശിയേട്ടന് ജയിലിൽ കഴിഞ്ഞതാണ് ...പൊറുത്തുതരാന് കഴിഞ്ഞോ കാശിയേട്ടാ നിങ്ങൾക്ക് എന്നോട് ...

നിങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളേ തിരിച്ചു കൊണ്ടുവരണം എനിക്ക് ...അത് ഒരു വിവാഹത്തിലൂടെ ആണെങ്കിൽ അങ്ങനെ ...എന്ത് വിലകൊടുത്തും എനിക്ക് അത് നടിപ്പിലാക്കിയേ മതിയാവു ..അപ്പോയേ എനിക്കും സന്തോഷമാവൊള്ളൂ ....മനസ്സ് പിടയുന്നത് വകവെക്കാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു ...എന്നിട്ട് വേണം യെനിക്ക് എന്നന്നേക്കുമായി ആ വീട്ടിൽ നിന്നും പടിയിറങ്ങാൻ ...കാശിയേട്ടൻ പറഞ്ഞപോലെ ആ പടിചവിട്ടാനൊന്നു൦ ഈ ശിൽപ്പക്ക് യോഗ്യമല്ല ......ല്ലേ കാശിയേട്ടാ എന്തുകൊണ്ടോ ഇറുക്കി അടച്ച മിഴിക്കോണിൽ നിന്നും കണ്ണുനീർ ചാലിട്ടു ഒഴുകി .... ♡♡♡♡♡♡♡♡♡♡♡♡♡ മൂന്നുദിവസത്തെ ഹോസ്പിറ്റൽ വാസം കയിഞ്ഞിട്ടാണ് വീട്ടിലേക്ക് ഡിസ്ചാർജ് കിട്ടിയത് .... ഡോക്ടറുടേ ഒരു ലോഡ് ഉപദേശം കേട്ട് ബോധം പോയില്ല യെന്നൊള്ളു ...

അന്നമ്മയും കാശിയേട്ടനും ഓരോന്നും സീരിയസ്നസോടേ ചെവിക്കൂപ്പിച്ചു കേൾക്കുന്നത് കണ്ടു മനുഷ്യന് തൃപ്തിയായി ......മിക്കവാറും ഞാൻ സ്വാതത്രത്തിനും വേണ്ടി ഗാന്ധിജിയെ പോലെ സമരം നടത്തേണ്ടിവരും .... ബെഡ്ഡ് റസ്റ്റ് വേണം പോലും,, ഒരുദിവസം പോലും നമ്മളെ കൊണ്ട് അതിന് പറ്റില്ല പോരാത്തീന്ന് ഒരു ലോഡ് മരുന്നും ....പിന്നെയുള്ളതല്ലാം കേൾക്കാൻ പോലും നിക്കാതെ ബാക്കിയുള്ളത് അവർക്ക് വിട്ടുകൊടുത്തു ഇന്നലെ പരിചയപ്പെട്ട മാലാഖക്കുഞ്ഞിന്റെ അടുത്തോട്ടു പോയി .... ആൾ നല്ല മിടുക്കി കുട്ടിയാ .. കുഞ്ഞു വാവ ഇപ്പൊ വരും അല്ലെ മോളെ ...മോൾക്ക് ഏതു കുഞ്ഞുവാവയാ ഇഷ്ട്ടം ... എനിക്ക് ഉണ്ടല്ലോ മേമ ഒരു വാവാച്ചി അനിയൻ കുട്ടൻ മതി ...എനിച് കളിക്കാനും പഠിക്കാനും ഒക്കെ ഒരു അനിയൻ കുലുങ്ങി ചിരിച്ചു കൊണ്ട് കൈ കൊട്ടി പറഞ്ഞു

ലേബർ റൂമിലേക്ക് കണ്ണും നട്ട് അവളുടെ അമ്മയേയും കുഞ്ഞു വാവയെയും കാത്തിരിക്കുന്ന കാന്താരി പെണ്ണിനോട് കത്തിവെക്കുമ്പോഴാ അന്നമ്മ വന്നു പോകാമെന്നു പറഞ്ഞത് അവരോടൊക്കെ യാത്രപറഞ്ഞു പോകാൻ നിക്കുമ്പോഴാ കാശിയേട്ടൻ വന്നു ഇരുകയ്യിലും കോരിയെടുത്തു തന്നെയും കൊണ്ട് നടന്നത് ..... ആദ്യത്തെ ഞെട്ടൽ വിട്ടുമാറി ഒരുപാട് ആ കയ്യിൽ നിന്നും കുതറി മാറാൻ നോക്കിയെങ്കിലും തനിക്കാ കയ്യിൽ അനങ്ങാൻ പോലും സാധിച്ചില്ല കാ ..കാശിയേട്ടാ തേ എല്ലാവരും നോക്കുന്നു എന്നെ താഴെ ഇറക്ക് ...എല്ലാവരും നോക്കുന്നത് കണ്ടു ചുറ്റുപാടും നോക്കി ലജ്ജയോടെ കൂടെ തന്നോട് പറയുന്നവളെ പുറത്തേക്ക് വന്ന ചിരിയെ ചുണ്ടിൽ ഒളിപ്പിച്ചു കൂർപ്പിച്ചു നോക്കിയതും പെണ്ണ് പേടിച്ചിട്ടു തോളിലൂടെ കയ്യിട്ട് ലോകാക്കി അല്ല പിന്നെ ബെഡ്ഡ് റെസ്റ്റാ പറഞ്ഞിരിക്കുന്നെ അപ്പോഴാ അവളുടെ ഒരു മടി ,,

ഒരു ശിലപോലെ പണ്ട് അമ്പലത്തിൽ കാശി തന്നെ എടുത്തു കൊണ്ടുപോകുന്നതും താലിചാർത്തുന്നതും ഒരു സിനിമകണക്കെ ഓർമ വന്നതും ഒരു ചിരിയോടെ തന്നെ കാശിയുടെ കയ്യിൽ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ ഒതുങ്ങി ......💕പണ്ടത്തെ കാശിയുടേ പൊന്നുവിനെ പോലെ,,അവന്റെ വായാടിയായ്💕 ഇതെല്ലാം ദൂരെ നിന്നും ഇരുവരെയും വീക്ഷിക്കുന്ന ആളുടെ കണ്ണുകളിലേ ദേഷ്യത്തെ ഇവർ ഇരുവരും ശ്രദ്ധിച്ചില്ല ............ദേഷ്യത്തോടെ കാറിന്റെ ചില്ലു അടിച്ചു തകർത്തു വണ്ടി പറപ്പിച്ചു വിടുന്നവനെ കൂടെ ഉള്ള പെണ്ണ് കുട്ടി ഭീതിയോടെ നോക്കി ..... അവനിലെ ഭ്രാന്തിനെ അങ്ങേയറ്റം അറിയുന്നവൾ ആയിരുന്നു അവൾ ...!!തൊണ്ടക്കുഴിയിലെ ഉമിനീർ വറ്റിവരളുന്നത് അവൾ അറിഞ്ഞു ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story