കാശിമാണിക്യം: ഭാഗം 9

kashimanikyam

രചന: ഷെറിൻ

ഓരോ ദിവസവും പിന്നീടങ്ങോട്ട് കാശിയുടെ നീരിക്ഷണത്തിലായിരുന്നു അവൾ ..എന്നും രാവിലെ വീട്ടിൽ നിന്നുമിറങ്ങുന്ന കാശി പതിയെ പതിയെ വീട്ടിൽ തന്നെ അധിക സമയവും ചിലവഴിക്കാൻ തുടങ്ങി ...രാത്രിയിലുള്ള കള്ള് കുടിച്ചുള്ള വരവ് തന്നെ പാടെ ഇല്ലാതായിരുന്നു ...കാശിയുടെ മാറ്റം അവന്റെ പ്രിയപ്പെട്ടവർക്ക് സന്തോഷം നല്കുന്നതോടപ്പം അവളിൽ ആ പഴയ ഉണർവും തിരികെ ലഭിച്ചിരുന്നു ... തന്റെ പ്രണയത്തിൽ കുസൃതിച്ചിരിയോടെ തന്നിലേക്ക് നോട്ടം പായിക്കുന്ന കാശിയെ മാത്രമേ തനിക്ക് നഷ്ട്ടമായിട്ടൊള്ളു ..അല്ലെങ്കിൽ പൂർണമായും അവൻ പഴയ കാശിയാണ് ...പഴയ കാശി ജനിച്ചതോടെ അവിടെ പഴയ പൊന്നുവും പിറവി എടുക്കുകയായിരുന്നു ........പൊന്നുവിന്റെ കാശിയായ് ഒരിക്കൽ കൂടി 💕...അവളുടെ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ കാണുന്നവൻ..അതിലുപരി സഹോദരനായും അച്ഛനായും അമ്മയായും അവളെ വാത്സല്യത്തോടെ നോക്കുന്നവന് കണ്ണുകൾ കൊണ്ട് സാഷിക്കുന്നവൻ കരുതലോടെ ചേർത്തുപിടിക്കുന്നവൻ ........

എല്ലാത്തിനുപരി നേരം പുലരും മുതൽ ഉറക്കത്തിലേക്ക് ചായും വരെ തനിക്ക് താങ്ങായി ഊട്ടാനും ഉറക്കാനും അന്നമ്മയും കൂടെ ഉണ്ടാവും ... മരുന്നും ഭക്ഷണവും കഴിക്കാൻ മടിപിടിക്കുമ്പോ അന്നമ്മ കൂർപ്പിച്ചൊരു നോട്ടം നോക്കി കാശിയേട്ടനെ ഒരു വിളിയാണ് ,,പിന്നെ രണ്ടു പേരും കൂടെ ആവും മൽപ്പിടുത്തം ,,അങ്ങനെയങ്കിലും കാശിയേട്ടന്റെ ഒരു നോട്ടം തനിക്ക് ലഭിക്കാനും ദേഷ്യത്തോടെ ആണെങ്കിലും ആ വായിൽ നിന്നും തനിക്ക് നേരെ നീളുന്ന ഓരോ വാക്കിന് വേണ്ടിയും കുറുമ്പ് കാണിക്കൽ പതിവായിരുന്നു അവളിലേക്കടുക്കുന്ന അവനെ ഒന്തോ ഒന്ന് പിന് വലിക്കുന്നുണ്ടായിരുന്നു ...അവളുടെ ഹൃദയത്തിലേക്ക് അടുക്കുന്ന അതേ വേഗതയിൽ തന്നെ ...!! അതുകൊണ്ടു തന്നെ അവളിൽ വിരിയുന്ന ഓരോ കുസൃതിയും അകമേ ഒരുപാട് സന്തോഷം കൊണ്ട് സ്വീകരിക്കുന്നു വങ്കിലും പുറമേ ദേഷ്യ൦ കൈ വിടാതെ പിടിച്ചിരുന്നു ..... പകലുകൾക്ക് ദൈർക്യ൦ കൂടുന്ന പോലെ അവനിലെ അച്ഛനെ പിടികൂടിക്കൊണ്ടിരുന്നു ....

രാത്രിയാവാൻ മെയ്യും മനസ്സും വെമ്പൽ കൊണ്ടു അവനും കാത്തിരിക്കും ... ഉറക്കം അവളിലേക്ക് കടന്നു കയറാൻ കാത്തന്നപോൽ ഓടി അടുക്കും അവളുടെ ചാരെ ......അവനിലെ പ്രണയമഴ അവളുടെ നെറ്റിൽ മുത്തങ്ങളാൽ ചിന്നി ചിതറിയു൦ ....നോവിക്കാതെ സാരിത്തലപ്പ് മാറ്റി തന്റെ കുഞ്ഞിലേക്ക് അവൻ ആയിരം മുത്തങ്ങളാലും കഥകളാലും വന്നണയും ...വയറിൽ പൊങ്ങിവരുന്ന കാലുകളെ അവൻ അരുമയോടെ നോക്കും ...തന്റെ കുഞ് ..ഈ കാശിടെ കുഞ്ഞാ അവൻ ...കാശീടേ മാത്രം !! പുലരുവോളം അവളിൽ മഴയായ് അവൻ വർഷിക്കുന്നതും തണലാകുന്നതും അവനിലെ പ്രണയിനിയേയും അച്ഛനേയും മരുന്നിന്റെ അലസതയിൽ കാണാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല ..........!! കണ്ണിൽ കാണുന്നതിനെ തിരിച്ചറിയാതെ ..അപ്പോഴും അവൾ ആയകടലിൽ മുങ്ങി തായുകയായിരുന്നു ..താൻ നിക്കുന്നിടം ശുരക്ഷിതമാണെന്നറിയാതെ ...!! ആറാം മാസത്തിൽ നിന്നും ഏഴാം മാസത്തിലേക്കും അത് കഴിഞ്ഞു എട്ടാം മാസം പകുതിയിൽ നിന്നും അവസാനത്തിലേക്ക് കുതിക്കും തോറും ശരീരത്തിൽ നീര് വന്നുകൊണ്ടിരുന്നു ..

ചില രാത്രികളിൽ എല്ലുനുറുങ്ങുന്ന പോലെ വയറിൽ നിന്നും മുകളിലേക്ക് ഉരുണ്ടുകയറും ...പിടയുന്ന അവളെ കാണാൻ വയ്യാതെ നിസ്സഹയതാവസ്ഥയിൽ അപ്പുറത്തു അവൻ ഉണ്ടാകും ....ഒന്നുമില്ലെന്ന്‌ പറഞ്ഞു ഒന്ന് ചേർത്തു പിടിച്ചു കൂടെ ഞാനില്ലെന്നു പറയാൻ മനസ്സ് വെമ്പുന്നുണ്ടങ്കിലും ...കഴിയുന്നില്ല തനിക്ക് എന്തുകൊണ്ടോ ....!? ചില രാത്രികളിലെ വേദന ഒഴിച്ച് അവൾ ഏറെ സന്തോഷവതിയായിരുന്നു ...അങ്ങനെ ഇരിക്കെ ആൺ അന്നമ്മയുടെ അമ്മക്ക് തീരെ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണന്നു അറിഞ്ഞത് അന്നമ്മ പോയിട്ട് വായോ ..കണ്ണുചിമ്മി പോകാൻ പറഞ്ഞിട്ടും പിന്നിലേക്ക് വലിയാ അത് ..തന്നെ ഓർത്തു ആ പാവം.. 'അമ്മച്ചി വയ്യാത്തത് അല്ലെ അന്നമ്മച്ചി ...പോയിട്ട് വായോ വയ്യാന് മേലാത്തത് അല്ലെ ...എനിക്കൊരു കുഴപ്പവുമില്ല ഞാൻ സ്‌ട്രോങ് അല്ലെ ...തേ നോക്ക് ... കണ്ണിൽ അമ്മച്ചിയെ കാണാനുള്ള മോഹം ഉണ്ടങ്കിൽ തന്റെ നിറവയറിലേക്ക് നോക്കി നിൽക്കുന്ന ആളെ ഉന്തി തള്ളി പറഞ്ഞയച്ചപ്പോ ആൾ മനസ്സില്ലാ മനസ്സോടെ പോകാൻ തയ്യാറാകുന്നത് കണ്ടു ചങ്ക് പിടഞ്ഞു എന്തിനോ വേണ്ടി ...

അന്നമ്മച്ചിയെ വിട്ടു കുറച്ചു ദിവസം പിരിയുന്നത് കൊണ്ടാവും .... വയ്യാതെ ഇരുന്നങ്കിൽ തനിക്കും പോകാമായിരുന്നു ...അമ്മച്ചിയെ കാണാൻ മാറ്റിയൊരുങ്ങി കാശിയേട്ടന്റെ കൂടെ പോകാൻ നിക്കുന്ന അന്നമ്മച്ചി മടിപിടിച്ചു തിരിഞ്ഞു നോക്കുന്നത് കണ്ടു തനിക്കും സങ്കടമായി ..... കുഞ്ഞാവയ്ക്ക് മുത്തവും കൊടുത്തു വേഗം വരാം എന്നുപറഞ്ഞു പോകുന്ന അന്നമ്മച്ചിയെ നോക്കിനിക്കുമ്പോഴും കാശിയേട്ടന്റെ ഒരു നോട്ടം തനിക്ക് നേരെ നീളുന്നുണ്ടോ എന്ന് കൊതിയോടെ നോക്കി .... എവിടെ ...😪😒 പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തി വണ്ടി ഒരു ഇരുമ്പലോടു കൂടെ പോയതും ദീർഘമായി ഒന്ന് നിശ്വസിച്ചു അകത്തേക്ക് കയറി വാതിൽ കുറ്റിയിട്ടു ..... അടുക്കളയിലേക്ക് കയറുമ്പോഴും മനസ്സിൽ അസ്വസ്ഥത പടർന്നു കയറുന്നണ്ടായിരുന്നു ........ ഈ വലിയ വീട്ടിൽ താൻ ഒറ്റക്ക് ആയതു കൊണ്ടാവും ..... നിശബ്തതയെ കീറിമുറിച്ചു സ്റ്റാൻഡിൽ നിന്നും പാത്രം നിലത്തേക്ക് വീണതും എങ്ങനെ വീണതന്നു നോക്കി വയറിൽ കൈ താങ്ങി പാത്രം കുനിഞ്ഞടുത്തു തിരിച്ചു സ്റ്റാന്റിൽ വെച്ചതും കയുത്തിലേക്ക് ആരുടെയോ നിശ്വാസം തട്ടിതലോടുന്നതും ഒരു കൈ തനിക്ക് നേരെ നീളുന്നത് കണ്ടു പേടിയോടെ വിറച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും ആരെയും കണ്ടില്ല ആഹ് ..

. അവളുടെ ശ്വാസം പോലും ഉയർന്നു പൊങ്ങിക്കൊണ്ടിരുന്നു ..കഴുത്തിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു ...ഉടുത്തിരുന്ന സാരിത്തലപ്പിൽ കൈ കൊരുത്തി കൊണ്ട് ചുറ്റും പേടിയോടെ നീരീക്ഷിച്ചെങ്കിലും ആരെയും കണ്ടില്ല ഇനി തനിക്ക് തോന്നിയതാകുമോ ...!? ഫോണിന്റെ ബെല്ലടികേട്ട് ഞെട്ടിപിടഞ്ഞു കൊണ്ട് വേഗം ഹാളിലേക്ക് കടന്നു ... മനസ്സിനെ പാകപ്പെടുത്തി കാൾ കണക്റ്റ് ആക്കിയതും കൈ നന്നേ വിറക്കുന്നുണ്ടായിരുന്നു ഹാ ...ഹലോ ... ശബ്ദത്തിലെ ഇടർച്ച കേട്ട് അപ്പുറത്തു നിന്ന് കാശി നെറ്റി ചുളിച്ചു ആ അവിടെ കറിക്കുള്ളത് യെല്ലാമില്ലേ ... മുഖവുരവില്ലാതെ സംശയത്തോടെ അവൻ ചോദിച്ചു ......എന്തിനോ വേണ്ടി അവന്റെ മനസ്സും അവിടെ പിടയുകയായിരുന്നു ... ഹമ് ..... കാശിയാണെന്നറിഞ്ഞതും മനസ്സ് പതിയെ ശാന്തമായി എവിടയോ ഒരു സമാധാന൦ എന്നാ വെച്ചോ ...ഞാൻ വേഗം വരാം കാൾ കാട്ടായിട്ടും അവൾ ഫോൺ ചെവിയിൽ നിന്നും മാറ്റിയില്ല ...കാലങ്ങൾക്ക് ശേഷം ശാന്തമായി അവൻ അവളോട് സംസാരിച്ചത് അവളിൽ സന്തോഷം ഉളവാക്കുകയായിരുന്നു ...അതേ മിത്രയിൽ ഫോൺ തിരികെ വെക്കാൻ നിന്നതും ഒരു സേവ് ചെയ്യാത്ത number ലിൽ നിന്നും കാൾ വന്നത് വീട്ടിലെ ഫോൺ ആയതു കൊണ്ട് അതാരാണെന്ന് അവൾക്ക് അറിയില്ലായിരുന്നു

ആൻസർ ബട്ടൺ അടിച്ചു ചെവിക്കു വെച്ചതും അപ്പുറത്തു പൂർണ നിശ്ശബ്ദത.... ഹലോ ...ഹലോ ...ഏയ് കട്ടായിട്ടുണ്ടോ എന്ന് നോക്കി അവൾ സംശയത്തോടെ വീണ്ടും ചെവിയിലേക്ക് അടുപ്പിച്ചു .... പെട്ടന്നായിരുന്നു അപ്പുറത്തു നിശബ്ദതയെ കീറിമുറിചു കൊണ്ടുള്ള ശബ്ദം അവളിൽ കാരമുള്ള് പോലെ ഹൃദയത്തിലേക്ക് തറച്ചുകയറിയത് .... എന്ത്....!!!! കേട്ടതൊന്നും വിശ്വസിക്കാനാവാതെ അവൾ വീണ്ടും ആവർത്തിച്ചതു൦ അപ്പുറത്തു നിന്നും പുച്ഛച്ചിരിയോട് കൂടി മറുപടി വന്നിരുന്നു നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഞാൻ ഇല്ലാതാക്കാന് പോവാ ...ജന്മം തന്നത് ഞാനാണെങ്കിൽ അതിനെ ഇല്ലാതെ ആകാനും എനികാധികാരമുണ്ട്..അങ്ങനെ എന്റെ ചേരയെ നീ നോക്കണ്ട ....പുച്ഛത്തോടെ അവൻ പറഞ്ഞു നിർത്തി ,, പിന്നെ നിന്നെയും കൊണ്ട് പോകുവാൻ ഞാൻ വരുന്നുണ്ട് മിസ് ശിൽപ്പ ,, ജീവിതകാലം മൊത്തമൊന്നും എനിക്ക് വേണ്ട,, ഒരു ആറുമാസം മതി ,,വെറും ആറുമാസം ...അത് വരെ എനിക്ക് നിന്നെ വേണ൦......സമ്മതത്തോടെ നിന്റെ ശരീരത്തിലൂടെ എനിക്ക് മുങ്ങിതായണ൦.....

വല്ലാത്ത ഭ്രമം ആണടി പെണ്ണെ നിന്റെ ശരീരത്തോട് ...അടങ്ങാത്തഭ്രമംനിന്നും .. .അതിന് ശേഷ൦ വേണമെങ്കിൽ നീ നിന്റെ ആ പഴയ കാമുകന്റെ കൂടെ നിന്നോ ...ഹഹഹ.. കൊണ്ടുപോകാൻ ഞാൻ വരു൦ കേട്ടോ ടി @&^^&&.....!!!!!!!!!! കയ്യിൽ ഫോൺ ഊർന്നു വീണു നിലത്തു ചിതറി തെറിച്ചു ... തനിക്ക് തന്റെ ചെവികൾ കൊട്ടിയടച്ചപോലെ തോന്നി ഫോൺ വീണതോ ഒന്നും ഒന്നും തന്നെ അറിഞ്ഞില്ല ....ഹൃദയത്തിൽ ആരോ കത്തി കുത്തിയിറക്കി പിഴുത് ആർമാദിക്കുന്നപോലെ .....ശരീരം ബാരമില്ലാത്ത തൂവൽ പോലെ ചുവരിലൂടെ കിനിഞ്ഞിറങ്ങി .... ആആആഹ്‌ .......!! മുടിപിടിച്ചു വലിച്ചു ഒരു ഭ്രാന്തിയെ പോലെ സ്വയം നെറ്റി ചുവരിൽ ഇടിച്ചു മുറിവേൽപ്പിച്ചു ഒന്നും ഉൾകൊള്ളാൻ ആകാതെ അവൾ അലറി കരഞ്ഞു .....ചങ്കിൽ കരച്ചിലെ കുരുങ്ങിൽ തട്ടി പിടിഞ്ഞു ...തന്റെ കുഞ്ഞു ഇല്ല ,,ആർക്കും ആർക്കു൦ ഞാൻ വിട്ടു കൊടുക്കില്ല ...എന്റേ..യാ..യാാ ഓർമയിൽ കുഞ്ഞു മാത്രമേ അപ്പോ അവളിൽ അവശേഷിച്ചിരുന്നൊള്ളു ...ജീവനെ പോലെ കൊണ്ട് നടക്കുന്ന കുഞ്ഞിനെ അവൾ കൈ എത്തിച്ചു മുറുകെ പിടിക്കുകയും അയക്കുകയും ചെയ്തു കൊണ്ടിരുന്നു ചുവരിൽ തലയിടിച് അവസാനം നെറ്റിയിലൂടെ കിനിഞ്ഞിറങ്ങുന്ന ചുടു ചോരയോട് കൂടെ അവളും നിലത്തേക്ക് ഉതിർന്നു വീണു ...... ഒരു തൂവൽ പോലെ ....!! ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story