കാശിനാദം: ഭാഗം 1

kashinatham

എഴുത്തുകാരി: MUFI

സർവഭരണ ഭൂഷിയായി അണിഞ്ഞൊരുങ്ങി മുതിർന്നവർക്ക് ദക്ഷിണ കൊടുത്തു കൊണ്ട് എല്ലാവരുടെയും അനുഗ്രഹം വാങ്ങി അവളാ വീട്ടിൽ നിന്നും പടിയിറങ്ങി.. അവളുടെ ഇനിയുള്ള ജീവിതം എന്തെന്ന് അറിയാതെ അവൾ അമ്പലത്തിലേക്ക് യാത്രയായി..... അമ്പല നടയിൽ നിന്ന് പ്രാർത്ഥിച്ചു കൊണ്ട് മണ്ഡപത്തിൻ ചുറ്റും വലയം വെച്ച് അവൾക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.. തനിക്കരികിലായി കസവു മുണ്ടും കുർത്തയും അണിഞ്ഞിരിക്കുന്നവനെ നോക്കി അവൾ ഹൃദ്യമായി പുഞ്ചിരിച്ചു അവനും അവൾക്കായ് ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു.. പൂജാരി പൂജിച്ച ആലില താലി അവളുടെ അച്ഛൻ നേരെ നീട്ടി അത് വാങ്ങിക്കാൻ കൈകൾ നീട്ടിയവൻ തെറിച്ചു വീയുന്നത് കണ്ടാണ് എല്ലാവരും മുന്നിലേക്ക് നോക്കിയത്.. വെളുത്ത മുഖവും കട്ട താടിയും കട്ടി മീശയും ഒക്കെയായിട്ടുള്ള ഒരുവൻ കൂടി നിന്നവരിൽ നിന്ന് ആരുടെ ഒക്കെയോ നാവിൽ നിന്നും അവന്റെ പേര് ഉച്ചരിച്ചു 🖤കാശിനാഥൻ🖤

പലരുടെയും മുഖഭാവം അവനെ കാണെ മാറിമറഞ്ഞു.. ചെന്നികളിൽ വിയർപ്പുകൾ ചാലിട്ടോഴുകി.. അതെല്ലാം കാണെ അവന്റെ ചൊടിയിൽ പുച്ഛം നിറഞ്ഞു... അവൻ നടന്നു വന്നു കൊണ്ട് നിലത്ത് വീണു കിടക്കുന്നവന്റെ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.. ഞാൻ നിന്നോട് ആദ്യമേ പറഞ്ഞതെല്ലേ ഗൗതം ഈ കാശിനാഥന്റെ ട്രാക്കിൽ കയറി കളിക്കാൻ മാത്രം ഗൗതം മേനോൻ വളർന്നിട്ടില്ല എന്ന്... അപ്പോൾ നിനക്ക് പുച്ഛം ആയിരുന്നില്ലേ ഇപ്പോ എന്ത് തോനുന്നെടാ പുന്നാര ##@##@#@@##€€££ മോനെ.. അവന്റെ നേരെ മുഷ്ടി ചുരുട്ടി അടിക്കാൻ പോയതും പിന്നിൽ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ വന്നവനെ പിടിച്ചു മാറ്റി അവരുടെ കൈകളിൽ നിന്ന് കുതറി കൊണ്ടിരുന്നവൻ കാശി എന്നയാളുടെ വിളിയിൽ അടങ്ങി... പോലീസ് മേലുദ്യോഗസ്ഥൻ SI ശിവരാജൻ അങ്ങോട്ട് വന്നു.. അയാളെ കണ്ടു കാശിയെ പിടിച്ചു നിർത്തിയവർ അവനെ സ്വാതന്ത്രമാക്കി.. ചുറ്റും നടക്കുന്നത് എന്തെന്നറിയാതെ കൂടി നിന്നവർ മുഖമുഗം നോക്കി നിന്നു..

മാധവൻ തമ്പി SI യുടെ അടുക്കലോട്ട് ചെന്നു കൂടെ മേനോനും ഉണ്ടായിരുന്നു.. എന്താ സാറേ പ്രശ്നം ഇവൻ ആരാ.. മാധവൻ തമ്പി ശാന്തതയോട് കൂടെ SI യോട് ചോദിച്ചു.. ഈ നിൽക്കുന്ന ഗൗതം മയക്കു മരന്ന് വിൽപ്പന സംഘത്തിന്റെ തലവനാണ്.. ബാംഗ്ലൂർ പോലീസ് ഇവനിക്കെതിരെ അറസ്റ്റ് വാറന്റ് രേഖപ്പെടുത്തിയിട്ടുണ്ട്..... ഇവൻ അദിവിദേക്തമായി അവരുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടതാണ്.. SI പറഞ്ഞു നിർത്തുമ്പോയേക്കും ഗൗതം പറഞ്ഞു തുടങ്ങി... സാർ ഇവൻ എന്നെ മനപ്പൂർവം കുടുക്കാൻ നോക്കുന്നതാണ് ഇതൊന്നും ഉള്ളതെല്ല ഗൗതം മാധവനും മേനോനും മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു.. സീ mr മാധവൻ സാർ ഇവനെ പോലെയുള്ളവനെ കൊണ്ട് വേണോ മകൾക്ക് വരനായി.. അയാൾ മേനോനെ തറപ്പിച്ചു നോക്കി.. മേനോനെ ഈ വിവാഹം ഇനി നടക്കില്ല എന്റെ മകൾക്ക് ഇവനെ പോലെ ഉള്ള ഒരുത്തൻ വേണ്ട വരാനായി.. എടൊ തമ്പി ഏതോ ഒരുത്തൻ വന്നു പറഞ്ഞതൊക്കെ താൻ വിശ്വസിച്ചോ ഇവൻ ബിസ്സിനെസ്സ്ൽ ധാരാളം ശത്രുക്കൾ ഉണ്ട് അത് വഴി വന്ന എ ഒരു ചതിയാണിത്

എല്ലാതെ എന്റെ മകൻ ഇങ്ങനെ ഒന്നും ചെയ്യില്ല എന്നെനിക്ക് നൂറു ശതമാനം ഉറപ്പാണ്.. എന്ന പിന്നെ ഗൗതം നി ഈ നിൽക്കുന്ന മേനോന്റെ മകൻ ആയിരിക്കില്ല പുച്ഛത്തോടെ അതും പറഞ്ഞു കൊണ്ട് കാശി അവർക്കരികിൽ എത്തി.. എടാ ഗൗതം അവനിക്ക് നേരെ അലറിയതും പോലീസ് കോൺസ്റ്റബിൾ അവനെ പിടിച്ചു വെച്ച് കയ്യിൽ വിലങ്ങണിയിച്ചു.. എനിക്കെതിരെ കളിച്ചാൽ ജീവനോടെ വച്ചേക്കില്ല ഈ കാശിനാഥ്.. ഓർത്തു വെച്ചോ തന്തയും മോനും.. ഞാൻ ഇവനെ എന്നാൽ കൊണ്ട് പൊയ്ക്കോട്ടേ SI ശിവരാജൻ കാശിയോടായി ചോദിച്ചു.. അങ്ങനെ കൊണ്ട് പോവല്ലേ അവൻ ഇന്ന് കല്യാണം കഴിക്കാൻ വേണ്ടി വന്നതെല്ലേ അപ്പോ കല്യാണം കണ്ടിട്ട് പോയിക്കോട്ടെ.. മൂഹൂർത്തം കയ്യാറായി പൂജാരി മണ്ഡപത്തിൽ നിന്ന് വിളിച്ചു പറഞ്ഞു.. ഹാ സമയം തീരെ ഇല്ല അപ്പോ മാധവൻ സാറേ നിങ്ങളുടെ മകൾ രുദ്ര മാധവനെ ഈ കാശിനാഥ് രുദ്ര കാശിനാഥ് ആക്കാൻ പോവുക സമ്മതം ചോദിക്കുന്നില്ല കാരണം ഇവനെ പോലെയുള്ള ഒരുവൻ മകളെ കെട്ടിച്ചു കൊടുക്കാൻ നിന്നിരുന്നത് എല്ലേ അപ്പോ ഞൻ കെട്ടിയാലും കുഴപ്പമില്ല... എല്ലാം കേട്ട് ശീല പോലെ നിൽക്കാൻ മാത്രമേ അയാൾക്ക് ആയുള്ളൂ..

അച്ഛാ അച്ഛൻ എന്താ ഒന്നും മിണ്ടാതെ നിന്നത് അവൻ നമ്മുടെ മോളെ കെട്ടാൻ വേണ്ടിയാ പോണത്..ആരാ എന്താ എന്നറിയാത്ത ഒരുത്തൻ അവളെ കെട്ടാൻ പോണത്.. രുദ്രയുടെ ഏട്ടൻ റാം അച്ഛനരികിൽ ചെന്ന് അയാളോട് പറഞ്ഞു എന്നാൽ അദ്ദേഹത്തിന്റെ പക്കൽ നിന്നും മറുപടി ഒന്നും തന്നെ ഉണ്ടായില്ല.. ഗൗതമിന്റെയഥാർത്ഥ മുഖം കണ്ടു തറഞ്ഞു നില്കുകയായിരുന്നു രുദ്ര കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അടർന്നു കൈ തണ്ടയിൽ വീണപ്പോൾ ആണ് താൻ കരയുകയാണെന്ന് അവൾ അറിഞ്ഞത്.. മണ്ഡപത്തിൽ ഇരുന്ന് കൊണ്ട് കാശി പോലീസ് വിലങ്ങണിഞ്ഞു കൊണ്ട് നിൽക്കുന്ന ഗൗതമിനെ നോക്കി പുച്ഛിച്ചു.. തനിക്കരികിൽ ആരോ ഇരുന്നത് പോലെ തോന്നിയപ്പോൾ ആണ് രുദ്ര മുഖമുയർത്തിയത് അപ്പോയെക്കും അവളുടെ കഴുത്തിൽ കരസ്പർശം ഏറ്റിരുന്നു... രുദ്ര ഞെട്ടി കൊണ്ട് തന്റെ കഴുത്തിൽ താലി കെട്ടിയവനെ നോക്കി. താലി കെട്ടി കഴിഞ്ഞപ്പോൾ തന്നെ പോലീസ് ജീപ്പ് ഗൗതമിനെയും കൊണ്ട് അവിടെ നിന്നും പോയിരുന്നു അതിന് പിറകെ തന്നെ അവന്റെ വീട്ടുകാരും ബന്ധുക്കളും യാത്ര തിരിച്ചു..

രുദ്രയുടെ അമ്മ വസുന്ദരയുടെയും അനിയത്തി രശ്മികയുടെയും കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഉറ്റു വീണു.. തനിക്ക് ചുറ്റും നടക്കുന്നത് എന്തെന്നറിയാതെ തറഞ്ഞു ഇരിക്കുകയായിരുന്നു അപ്പോഴും രുദ്ര. അമ്മായിയപ്പോ ഞാൻ എന്നാൽ മകളെയും കൊണ്ടങ്ങട് പോയാലോ.. കൈ പിടിച്ചു ഏൽപ്പിക്കണം എന്നെനിക്ക് ഒരു നിർബന്ധവുമില്ല.... മനസില്ല മനസോടെ അയാൾ രുദ്രയുടെ കൈ കാശിയുടെ കയ്യിൽ വെച്ച് കൊടുത്തു അവളുടെ നെറുകയിൽ ഒരു സ്നേഹചുംബനം നൽകി.. അവൾ എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു.. അവളുടെ കയ്യും പിടിച്ചു ആളുകൾക്കിടയിലൂടെ കാശി നടന്നു ഒരു ശീലകണക്കെ അവനൊപ്പം അവളും നടന്നു.. എന്നാലും ആ കൊച്ചിന്റെ ഒരു വിധിയെ ആ ഗുണ്ട കാശിനാഥന്റെ ഭാര്യ ആവാൻ മാത്രം എന്താണോ ആവോ ആ കുട്ടി ചെയ്ത മഹാപാപം.. കൂട്ടത്തിൽ നിന്ന് ആരുടെയോ സംസാരം അവളുടെ കാതിൽ പതിച്ചു.. അവളുടെ കണ്ണുകൾ കൂടുതൽ ശക്തിയിൽ നിറഞ്ഞൊഴുകി.. അവളെയും കൊണ്ടവന്റെ കാർ അവിടെ നിന്നും അകലുന്നത് വേദനയോടെ മാധവനും കുടുംബവും നോക്കി നിന്നു.. തുടരും........

Share this story