കാശിനാദം: ഭാഗം 10

kashinatham

എഴുത്തുകാരി: MUFI

അറിയാതെ ആണെങ്കിൽ പോലും താൻ കാരണം ആണെല്ലോ അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്ന് ആലോചിക്കെ അവന്റെ ഉള്ളം കുറ്റബോധത്താൽ താഴ്ന്നു.. അവൻ വേഗം ഡ്രോയർ തുറന്നു വേദനക്ക് ഉള്ള ജൽ എടുത്തു... രുദ്ര എവിടെയാ വേദന ഞാൻ ജൽ തേച്ചു തരാം... വേണ്ട കുറച്ചു സമയം കിടന്നാൽ മാറും എന്ന് പറഞ്ഞു അവൾ കണ്ണും പൂട്ടി കിടന്നു.. കാശി പിന്നെ സോഫയിൽ പോയി കിടന്നുറങ്ങി.. രാവിലെ എഴുന്നേറ്റിട്ടും രുദ്രക്ക് മര്യാദക്ക് നടക്കാൻ ആയില്ല നല്ല വേദന ഉണ്ടായിരുന്നു... അവൾ വേദന കാരണം അറിയാതെ നിലവിളിച്ചു പോയി.. സുഖനിദ്രയിൽ ആയിരുന്ന കാശി രുദ്രയുടെ ശബ്ദം കേട്ട് വേഗത്തിൽ എഴുന്നേറ്റ് അവൾക്കരികെ എത്തി... എന്താടോ വേദന കുറഞ്ഞില്ലേ... വേദന കുറഞ്ഞെങ്കിൽ ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കുമോ... മനുഷ്യന്റെ നടു ഒടിച്ചിട്ട് സുഖമായിട്ട് കിടന്നു ഉറങ്ങാ തെമ്മാടി.. എടി എടി രാവിലെ തന്നെ എന്നെ ചൊറിയാൻ വന്നാലേ വയ്യാതെയാണ് ഇരിക്കുന്നത് എന്നൊന്നും ഞാൻ നോക്കത്തില്ല ഒന്നങ്ങട് വെച്ച് തരും പറഞ്ഞില്ലെന്നു വേണ്ട.. ഒരായിരം തവണ ഞാൻ പറഞ്ഞിട്ടുണ്ട് തെമ്മാടി ഗുണ്ട ഈ വക പേരൊന്നും എന്നെ വിളിക്കരുതെന്ന്.. പിന്നെ താനിങ്ങട് വാ അടിക്കാൻ വേണ്ടി ഞാൻ നിന്ന് തരുന്നുണ്ട്... കാണണോടി നിനക്ക്.. ഹേ...

കാശി അവൾക്കരികെ നടന്നടുത്തു കൊണ്ട് ചോദിച്ചതും രുദ്ര അവിടെ നിന്നും മാറാൻ ഒരു ശ്രമം നടത്തി.... വേദന കാരണം അവൾക്ക് ഒന്നിനും കഴിഞ്ഞില്ല... അവളെ ദയനീയമായി കാശിയെ നോക്കി... വാ പതിയെ എഴുന്നേൽക്ക്... അവളുടെ അവസ്ഥ മനസ്സിലാക്കിയവൻ അവളെ ബാത്‌റൂമിൽ കൊണ്ടാക്കി കൊടുത്തു... ഫോൺ എടുത്തു നോക്കിയപ്പോൾ ശിവയുടെ കാൾ കണ്ടപ്പോൾ ആണ് അവൻ ഇന്നലെ നടന്നതൊക്കെ ഓർമ വന്നത്... അവൻ ഡോറിൽ മുട്ടാൻ കൈ ഉയർത്തിയപ്പോയെക്കും രുദ്ര ഡോർ തുറന്നു പതിയെ ഇറങ്ങി അവളെ ബെഡിൽ ഇരുത്തിച്ചു അവൻ വേഗം തന്നെ കാക്ക കുളിച്ചു കുളിച്ചു വേഗത്തിൽ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തിറങ്ങി.. പോലീസ് യൂനിഫോം ആദ്യമായിട്ടാണ് അവൻ ധരിക്കുന്നത്... ഡ്രസിങ് റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ കാശിയെ കാണെ രുദ്രയുടെ തലയിൽ ബാക്കി ഉണ്ടായിരുന്ന കിളികൾ കൂടെ കൂടും കുടുക്കയും എടുത്തു പറന്നുയർന്നു... എന്താടി ഉണ്ടക്കണ്ണി ഇങ്ങനെ മിഴിച്ചു നോക്കുന്നെ എന്നെ കാണാൻ അത്രക്കും ലുക്ക്‌ ഉണ്ടോ ഫാര്യേ...

അവന്റെ കൌണ്ടർ അടി കേട്ടപ്പോൾ ആണ് അവനെയും നോക്കി വെള്ളമിറക്കി നിൽക്കായിരുന്നു ഇത്രയും സമയം എന്ന് മനസ്സിലായത്.. അവനെ നോക്കി ചമ്മിയ ചിരി പാസ്സ് ആക്കി ഒന്നുകൂടെ അവനെ മൊത്തത്തിൽ സ്കാൻ ചെയ്തു.. അവന്റെ ജിമ്മ് ബോഡിക്ക് കാക്കി കുപ്പായം നല്ല പോലെ ഇണങ്ങുന്നുണ്ടായിരുന്നു... പതിയെ അവളുടെ കണ്ണുകൾ ആ കുഞ്ഞു ബോഡിലെ നാമത്തിൽ പതിഞ്ഞു.. അവളുടെ ചെഞ്ചുണ്ടുകൾ അതിലെ നാമം ഉച്ചരിച്ചു... കാശിനാഥ്‌ വർമ IPS അവൾക്ക് എന്തൊക്കെയോ അവനോട് ചോദിക്കണം എന്നുണ്ടായിരുന്നു എന്നാൽ എന്തോ ഒന്ന് അവളെ അതിൽ നിന്നും വിലക്കി.. എന്റെ ചോര ഊറ്റി കുടിക്കാതെ യാക്ഷസി.. ഞാൻ പാവമെല്ലെ... കുറെ നേരമായി പെണ്ണ് ഉണ്ടകണ്ണും വെച്ച് ചോര ഊറ്റാൻ തുടങ്ങീട്ട്..ഇനിയും അവളെ തടഞ്ഞില്ലെങ്കിൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് ആണ് അവളെ നോക്കി അങ്ങനെ ചോദിച്ചത്.. പെണ്ണിന് ഞാൻ യാക്ഷസി എന്ന് വിളിച്ചത് തീരെ ഇഷ്ടപെട്ടില്ല എന്നത് ആ വീർപ്പിച്ചു വെച്ച മുഖത്തിൽ നിന്നും മനസ്സിലായി.. ഞാൻ എന്നെ ഒന്നുംകൂടെ കണ്ണാടിയിൽ നോക്കി പെർഫെക്ട് എല്ലേ എന്ന് ഉറപ്പ് വരുത്തി... അവൾക്ക് നേരെ തിരിഞ്ഞു.. നി താഴെക്ക് വരുന്നോ... മ്മ് വരുന്നു... പെണ്ണ് എന്റെ കയ്യും പിടിച്ചു പതിയെ പടികൾ ഇറങ്ങി..

താഴെ എല്ലാവരും ടാബ്ലിൻ ചുറ്റും സ്ഥാനമുറപ്പിച്ചിട്ടുണ്ട്...ഫുഡ്‌ കഴിക്കാൻ ഞങ്ങളെയും വെയിറ്റ് ചെയ്തു ഇരിക്കുവാണെന്ന് കണ്ടപ്പോൾ മനസ്സിലായി. ലച്ചു എന്തോ എടുത്തു കൊണ്ട് അടുക്കളയിൽ നിന്നും വരുന്നുണ്ട്.. എന്നെ കണ്ടവൾ കണ്ണ് മിഴിച്ചു നോക്കുന്നുണ്ട്... പെട്ടന്ന് അവൾ അമ്മേ അച്ഛാ കണ്ണേട്ടനെ നോക്കിയേ എന്നും പറഞ്ഞു ചിരിക്കാൻ തുടങ്ങി.. അവളുടെ ഒലക്കമേലെ ചിരി കണ്ടപ്പോൾ എടുത്തു വെളിയിലോട്ട് ഇടാൻ ആണ് തോന്നിയത് പിന്നെ കുറെ നേർച്ചയും വഴിപാടും ഒക്കെ കഴിഞ്ഞു കിട്ടിയ ഏക പെണ്ണ് തരി ആയത് കൊണ്ട് ഞാൻ ആ പൂതി മനസ്സിൽ തന്നെ വെച്ചു അവളെ നോക്കി കണ്ണുരുട്ടി... അമ്മയും അച്ഛനും നോക്കി നിൽക്കുന്നുണ്ട്.. അച്ഛന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ നിലം പതിച്ചത് കാണെ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ.. എന്റെ കയ്യിൽ പിടിച്ചു ഇവിടെ എന്താ ഏതാ നടക്കുന്നെ എന്നറിയാതെ ഒരുത്തി എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്... ഞാൻ അവളെയും കൊണ്ട് ചയറിൽ പോയി ഇരുന്നു... അമ്മയുടെ വിളി വരാത്തത് കൊണ്ട് ഞാൻ എല്ലാവരെയും മാറി മാറി നോക്കി അപ്പോൾ എന്റെ പ്രതീക്ഷ പോലെ തന്നെ എന്നെ വിളിച്ചു.. കണ്ണാ നി എന്താ പെട്ടന്ന് ഈ വേഷം എന്നാത്തിനാ ഇട്ടത്.. വാക്കുകൾ ഇടറി കൊണ്ട് ദേവി കൊച്ചു ചോദ്യം ഉന്നയിച്ചു..

ഞാൻ രണ്ട് പേരെയും നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.. ഇന്ന് ഒരുത്തനെ എനിക്ക് എന്റെ കൈ കൊണ്ട് പൂട്ടണം അമ്മേ.. ഇനി ഒരിക്കലും തുറക്കാൻ പറ്റാത്ത വിധം എനിക്കവനെ പൂട്ടണം അതിനു വേണ്ടി കാക്കി ഞാൻ ധരിച്ചു.. ഇന്ന് ഒരു 11 മണി ഒക്കെ ആവുമ്പോൾ എല്ലാവരും ന്യൂസ്‌ ചാനൽ ഒന്ന് നോക്കിയേകണേ... ചുരുൾ അഴിയാതെ കിടന്ന കുറച്ചു സത്യങ്ങൾ ഇന്ന് മറ നീക്കി പുറത്ത് വരും.. പലതും ഉള്ളിൽ കണക്ക് കൂട്ടി കൊണ്ട് ഞാൻ എല്ലാവരെയും നോക്കി പറഞ്ഞു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി.. ഭക്ഷണം കഴിച്ചു എഴുനേറ്റപ്പോയെക്കും ശിവ വണ്ടിയുമായി വന്നു.. അമ്മ രുദ്രയുട നടു ചെറുതായി ഒന്ന് ഉളുക്ക് പറ്റിയിട്ടുണ്ട് അമ്മക്ക് പറ്റിയാൽ ഒന്ന് എവിടേലും കാണിക്കണേ ഞാൻ വരാൻ വഴികും അത് കൊണ്ടാണ്... അയ്യോ എങ്ങനെയാ മോളെ ഉളുക്ക് പറ്റിയത്... ആവലാതിയോട് കൂടെ ദേവിക അവൾക്കരികെ ഇരുന്ന് കൊണ്ട് ചോദിച്ചു.. പുറത്തേക്കിറങ്ങാൻ നിന്ന കാശി ഒരു നിമിഷം അവളുടെ മറുപടിക്കായ് കാതോർത്തു.. അവൾ കാശിയെ നോക്കി പല്ല് കടിച്ചു കൊണ്ട് ദേവികക്ക് മറുപടി നൽകി.. അത് ഒന്ന് വഴുക്കി വീണതാ അമ്മ.. നോക്കിട്ട് നടക്കണ്ടേ കുട്ടിയെ.. ദേവിക അവളെ സ്നേഹത്താൽ ശകാരിച്ചു... പുറത്തേക്കിറങ്ങുമ്പോൾ കാശിയുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു...

ശിവ കാശിയെ നോക്കി ഗൗരവത്തിൽ നിന്നു.. പൊന്നു ശിവ ഉറങ്ങി പോയി ഫോൺ സൈലന്റ് ആയിരുന്നു ഇന്ന് നല്ലൊരു ദിവസമായിട്ട് നിന്റെ വായ തുറക്കരുത് പ്ലീസ്.. ശിവ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.. ചിരിച്ചു കൊണ്ട് കാശിയും കയറിയതോടെ ശിവ വണ്ടി വിട്ടു.. കാശി നി പറഞ്ഞത് പോലെ തന്നെയാണ് കാര്യങ്ങളുടെ കിടപ്പ്.... അവനെ പൂട്ടാനുള്ള വഴികൾ ഒക്കെയും കിട്ടിയിട്ടുണ്ട്.. എല്ലാ മീഡിയസിനെയും വിവരം അറിയിച്ചിട്ടുണ്ട്.. മ്മ്... എടാ പോലീസ് ഡിപ്പാർട്മെന്റ് തന്നെ ഇന്ന് നെട്ടുമെല്ലോ മോനെ കാശ്ശിനാഥ... നിന്നെ ഈ ഒരു വേഷത്തിൽ അവർ ആരും പ്രതീക്ഷിച്ചു കാണില്ല.. ഹ്മ്മ്.. എനിക്ക് അവനെയാടാ നെറ്റിക്കണ്ടത് ഗൗതം മേനോനെ..... ശിവയുടെ വണ്ടി നഗരത്തിലൂടെ ചീറി പാഞ്ഞു കൊണ്ട് കൊട്ടാരം പോലെയുള്ള ഇരുനില വീടിന് മുന്നിൽ ആയി നിറുത്തി.. ഗേറ്റിന് മുന്നിൽ തടിച്ചു കൂടി നിൽക്കുന്നവർ എല്ലാം ശിവയുടെ ഹോൺ അടി ശബ്ദം കേട്ട് വഴി മാറി കൊടുത്തു... കാശി കയ്യിൽ ഉണ്ടായിരുന്ന ബ്ലാക്ക് കൂളിങ് ഗ്ലാസ്‌ എടുത്തു വെച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി.. അവന്റെ പെർഫോമൻസ് കണ്ട് പൊട്ടി വന്ന ചിരിയെ അടക്കി നിർത്തി കൊണ്ട് പിറകെ തന്നെ ശിവയും ഇറങ്ങി.. ഉമ്മറത്തു കോൺസ്റ്റബിൾ മാരോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന മേനോൻ കാശിയെ കണ്ട് അവനെ മിഴിച്ചു നോക്കി...

യൂണിഫോം അണിഞ്ഞു തനിക്കരികെ നടന്നടുക്കുന്നവനെ കാണെ അയാളിൽ ഭയത്തിന്റെ വിത്തുകൾ മുളച്ചു.. എന്ത് പറ്റി മേനോൻ സാറേ ആകെ വിയർത്തു കുളിച്ചെല്ലോ.. സർ ഫുൾ ടൈമ് എസിയിൽ തന്നെയാണോ... അയാൾ ഉത്തരം പറയാനാവാതെ കാശിയിൽ നിന്നും മിഴികൾ മാറ്റി... അവിടെ ഉള്ള കോസ്റ്റബൾ മാർ അവനെ സല്യൂട്ട് ചെയ്തു.. ഇത് പോലൊരു കൂടി കാഴ്ച പ്രതീക്ഷിച്ചില്ല എല്ലേ മേനോനെ.. കാശി പുച്ഛത്തോടെ അയാളെ നോക്കി പറഞ്ഞു.. എവിടെടോ തന്റെ പുന്നാര മോൻ ഗൗതം.. അവനെ ഇങ്ങോട്ട് വിളി ഇന്നലെല്ലേ എല്ലാവർക്കും അപ്പനെയും മോനെയും ഒന്നിച്ചു കാണാൻ പറ്റത്തുള്ളൂ.. കാശിനാഥ എന്തെങ്കിലും പകയുണ്ടെങ്കിൽ എന്നോട് തീർക്കാം എന്റെ മകനെ ഇതിലൊട്ട് വലിച്ചിയക്കരുത്... &%###&%%&&&%# പുന്നാര മോനെ നിന്റെ മടിയിൽ ഇരുത്തി ആണോടാ എനിക്ക് പേരിട്ടത്.. ഒരു IPS ഓഫീസറെ പേരെടുത്തു വിളിക്കാൻ തനിക്കാരെങ്കിലും അധികാരം തന്നിട്ടുണ്ടോ... കോപത്തോടെ വലിഞ്ഞു മുറുകിയ കാശിയുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം അയാൾക്ക് ഇല്ലായിരുന്നു... ടോ എന്ത് നോക്കി നിൽക്കടോ വിളിച്ചിറക്കി കൊണ്ട് വാടോ ആ പുന്നാര മോനെ.. ശിവയും ബാക്കി ഉള്ളവരും വീടിനകത്തു കയറാൻ നോക്കിയതും മേനോന് അവർക്ക് മുന്നിൽ തടസ്സം സൃഷ്ടിച്ചു...

അയാളെ കാശി പിടിച്ചു മുറ്റത്തേക്ക് തള്ളി... കാശി സർ മീഡിയസ് അടങ്ങി നില്കുന്നില്ല അവരെ അകത്തേക്ക് കടത്തി വിടട്ടെ.. പുറത്ത് മീഡിയസിനെ തടഞ്ഞു നിറുത്തിയ ഒരു കോൺസ്റ്റബിൾ കാശിക്കരികിൽ വന്ന് കൊണ്ട് പറഞ്ഞു.. കാശി സമ്മതം കൊടുത്തതും മീഡിയസ് കൂട്ടത്തോടെ ഉള്ളിലേക്ക് ഇടിച്ചു കയറി മേനോനെയും കാശിയെയും വളഞ്ഞു.. ******* മോളെ ലച്ചു നി ആ ന്യൂസ്‌ ചാനൽ ഒന്ന് വച്ചേ സമയം 11 ആയില്ലേ.. വിശ്വൻ ലച്ചുവിനോട് പറഞ്ഞു കൊണ്ട് സെറ്റിയിൽ പോയി ഇരുന്നു. മാത്രം ലച്ചു ന്യൂസ്‌ ചാനൽ വെച്ച് കൊണ്ട് അയൽക്കരികിലായി ഇരുന്നു അപ്പോയെക്കും രുദ്രയും ദേവികയും കൂടെ അങ്ങോട്ട് വന്നു.. നിങ്ങൾ ഇപ്പോൾ കാണുന്ന ദൃശ്യം മേനോൻ ഗ്രൂപ്സ് ന്റെ ഓണർ മേനോന്റെ വീട്ടിൽ നിന്നുമുള്ളതാണ്.. അദ്ദേഹത്തിന്റെ മകൻ ഗൗതം മേനോൻ നെ ഈയിടെ ഇല്ലീകൽ ബിസ്സിനെസ്സ് ചെയ്യുന്നതിന്റെ പേരിൽ സ്ഥലം si ശിവരാജൻ അറസ്റ്റ് ചെയ്തിരുന്നു എന്നാൽ മേനോൻ അദേഹത്തിന്റെ പവർ ഉപയോഗ പെടുത്തി മകനെ ജാമ്യത്തിൽ ഇറക്കുകയായിരുന്നു.. അന്ന് ഗൗതമിന്റെ വിവാഹമായിരുന്നു..

വിവാഹം മുടങ്ങി ആ കുട്ടിയെ കാശിനാഥ് സർ വിവാഹം ചെയ്തു... വിവാഹം മുടങ്ങിയതിലും താൻ ആഗ്രഹിച്ചവളെ വിവാഹം ചെയ്തതും ഒക്കെ കൂടെ കാശിനാഥ് സർനോട് ഗൗതമിനു തീരാത്ത വയ്രാഗ്യം ഉണ്ടായി.. അങ്ങനെ കാശിനാഥ് സർനെ തീർക്കാൻ ഗൗതം ഗൂഢാലോചന നടത്തി.. കൃത്യമായ പ്ലാനിങ്ങോട് കൂടെ ഇന്നലെ ഭാര്യ വീട്ടിൽ നിന്നും മടങ്ങും വഴി കാശിനാഥ് സർനെ വധിക്കാൻ ആളുകളെ ഏർപ്പാട് ചെയ്തു.. വരുന്ന വഴി വണ്ടി തടഞ്ഞു കൊലപ്പെടുത്താൻ ആയിരുന്നു ഇവരുടെ പ്ലാനിങ് എന്നാൽ ഏത് നിമിഷവും ഒരു അറ്റാക്ക് പ്രതീക്ഷിച്ച കാശിനാഥ് സർ സ്വന്തം സുരക്ഷക്ക് വേണ്ടിയുള്ള മുൻകരുതൽ എടുത്തിരുന്നു.. ആയതിനാൽ ഇവരുടെ ശ്രമം പരാജയപെട്ടു.. ഇവർ വാടകക്ക് അയച്ച ഗുണ്ടകൾ ഇവർക്കെതിരായി മൊഴി നൽകിയിരിക്കുന്നു.. IPS ഓഫീസറെ വധിക്കാൻ ശ്രമിക്കുകയും അദ്ദേഹത്തിന്റെ ഭാര്യ രുദ്ര കാശിനാഥ് നെ തട്ടി കൊണ്ട് പോവാൻ ശ്രമിച്ചതിനും എതിരെയായി ഗൗതം മേനോനെ അറസ്റ്റ് ചെയ്തു... ഞ്ഞെട്ടിക്കുന്ന സത്യങ്ങൾ ഇനിയും അറിയാനുണ്ടെന്ന് കാശിനാദ് സർ അറിയിച്ചു.. കേട്ട കാര്യങ്ങളുടെ നടുക്കത്തിൽ ആയിരുന്നു ഇരു കുടുംബവും.. രുദ്ര മിഴികൾ ഉയർത്തിയില്ല... ****** ഇത് മകൻ ചെയ്തതിന് അവനുള്ള സമ്മാനം ഇനി തനിക്കുള്ള സമ്മാനം വേണ്ടേ...

കാശി മേനോനെ നോക്കി കൊണ്ട് പതിയെ ചോദിച്ചു.. അപ്പോയെക്കും ഇൻകം ടാക്സ് കാരുടെ വണ്ടി അവിടെയായി വന്നു നിറുത്തി.. ഓഫീസർ മാർ കാശിയുമായി സംസാരിച്ചു കൊണ്ട് അകത്തേക്ക് കയറി.. അവരെ തടയാൻ ആവാതെ നിസ്സഹായമായി മേനോൻ നിന്നു... അകത്തു നിന്നും കള്ള നോട്ടുകളുമായി അവർ പുറത്തേക്ക് വന്നു.. അപമാന ഭാരത്താൽ ആരെയും അയാൾ നോക്കിയില്ല.. ഇതൊക്കെ വെറും സാമ്പിൾ മാത്രമാണ് മേനോനെ.. നിന്റെ പതനം ഇവിടെ തുടങ്ങുകയാണ്... എന്റെ അച്ഛനെ ലോറി കയറ്റി കൊല്ലാൻ നോക്കിയ നിന്നെ ഞാൻ വെറുതെ വിടില്ല... അവസാനം അവൻ പറഞ്ഞത് കേൾക്കെ അയാൾ സ്തംഭിച്ചു നിന്നു പോയി. വർഷങ്ങൾക്ക് മുന്നേ നടത്തിയ കൊലപാതക ശ്രമം ഇത് വരെയും അത് അമ്പാടി കാരുടെ തലയിൽ കെട്ടി വെച്ചതായിരുന്നു ആരും അറിയാത്ത സത്യം ഇവൻ അറിഞ്ഞിരിക്കുന്നു.. മേനോൻ പേടിയാലേ കാശിയെ നോക്കി അവന്റെ കണ്ണിൽ തന്നെ ചുട്ടെരിക്കാനുള്ള കോപം കാണെ അയാൾ കണ്ണുകൾ മാറ്റി.. നോക്കി നിൽക്കാതെ വിലങ്ങു അണിയിച്ചു വണ്ടിയിൽ കയറ്റെടോ...

കാശി അലറിയതും അയാളെ വിലങ്ങണിയിച്ചു കൊണ്ട് ജീപ്പിൽ കയറ്റി.. ആ ജീപ്പ് അവിടെ നിന്നു പോയതും ബാക്കി മീഡിയസിനെ ഒക്കെ ശിവ പറഞ്ഞു വിട്ടു.. അകത്തു വാതിലിന് ചാരി മിഴികൾ തുടക്കുന്ന പാർവതി അമ്മയുടെ അടുക്കലേക്ക് കാശി പോയി.. പാറു അമ്മേ.. ചെയ്തത് തെറ്റായോ.. അരുത് മോനെ ഒരിക്കലും തെറ്റല്ല.. ആ നീചൻ അർഹിക്കുന്ന ശിക്ഷ തന്നെയാണിത്.. മോൻ എന്നെ കുറിച്ച് ഓർത്തു അവർക്ക് ശിക്ഷ കുറക്കരുത്.... കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ ഇരുവർക്കും വാങ്ങി കൊടുക്കണം... എന്ന ശെരി ഞാൻ ഇറങ്ങുന്നു.. കാശി യാത്ര പറഞ്ഞു കൊണ്ട് ശിവന്റൊപ്പം യാത്ര തിരിച്ചു... കാശി നേരെ പോയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു... ഗൗതം നെ അന്ന് തന്നെ കോർട്ടിൽ ഹാജർ ആക്കി അഞ്ചു വർഷത്തെ ശിക്ഷയാണ് അവൻ ലഭിച്ചത്.. മേനോനെ കസ്റ്റഡിയിൽ വേണമെന്ന് പറഞ്ഞു ഓർഡർ വാങ്ങി.. അയാളിൽ നിന്നുമവൻ കൂടുതൽ കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story