കാശിനാദം: ഭാഗം 11

kashinatham

എഴുത്തുകാരി: MUFI

കാശി നേരെ പോയത് പോലീസ് സ്റ്റേഷനിൽ ആയിരുന്നു... ഗൗതം നെ അന്ന് തന്നെ കോർട്ടിൽ ഹാജർ ആക്കി അഞ്ചു വർഷത്തെ ശിക്ഷയാണ് അവൻ ലഭിച്ചത്.. മേനോനെ കസ്റ്റഡിയിൽ വേണമെന്ന് പറഞ്ഞു ഓർഡർ വാങ്ങി.. അയാളിൽ നിന്നുമവൻ കൂടുതൽ കാര്യങ്ങൾ അറിയാൻ ഉണ്ടായിരുന്നു... കാശിയെ യൂണിഫോമിൽ കണ്ട് പലരുടെയും കണ്ണ് മിഴിഞ്ഞു... ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു കാശിയുടെ കാക്കി... മേനോനെ ഒന്ന് കോടയാൻ വേണ്ടി അയാളെ ഒരു ഇരുട്ട് മുറിയിലോട്ട് കൊണ്ട് പോയി.. ഒരു ടേബിളിന്റെ ഒരു വശത്തു അയാളെ ചെയറിൽ ഇരുത്തി അയാൾക്ക് എതിർ വശത്ത് കാശിയും അവനരികിൽ തന്നെ ശിവയും ഇരുന്നു. ഒന്ന് രണ്ട് കോൺസ്റ്റബിൾമാരും അവർക്ക് ചുറ്റിലും നിന്നു.. (സിനിമയിൽ ഒക്കെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ലെ പ്രതിയെ ചോദ്യം ചെയ്യുന്നത് ആ സീൻ ഒന്ന് ഓർമിച്ചാൽ മതി എനിക്ക് ഇതിനെ കുറിച്ചൊന്നും വലിയ പിടിയില്ല തെറ്റുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു) ***** വെറുതെ ഇരുന്നു ന്യൂസ്‌ കാണുമ്പോൾ ആയിരുന്നു ആ വാർത്തയിൽ റാമിന്റെ കണ്ണുടക്കിയത്.. മേനോന്റെ വീടിന്റെ മുന്നിൽ തടിച്ചു കൂടി നിൽക്കുന്ന പോലീസ് കാരും മാധ്യമ പ്രവർത്തകരുടെയും ദൃശ്യങ്ങൾ ആയിരുന്നു.. അവൻ വേഗം തന്നെ അച്ഛനെയും മറ്റുള്ളവരെയും വിളിച്ചു കൊണ്ട് കാണിച്ചു കൊടുത്തു..

പിന്നീട് അതിൽ നിന്നും കേട്ട കാര്യങ്ങൾ എല്ലാവരെക്കാളും ഞെട്ടൽ ഉണ്ടാക്കിയത് മാധവൻ തമ്പിയിൽ ആയിരുന്നു.. വിശ്വസ്ഥ സുഹൃത്തു മേനോന്റെയും മകന്റെയും ലീലാ വിലാസം മീഡിയയിൽ ഒഴുകി കൊണ്ടിരിന്നു.. കേട്ടതൊന്നും വിശ്വസിക്കാൻ ആയില്ല ആർക്കും.. എല്ലാത്തിനേക്കാൾ കാശി ഒരു പോലീസ് ഓഫീസർ ആണെന്നുള്ളത്... എല്ലാവരെയും പോലെ അവൻ ഡോക്ടർ ആണെന്നും പിന്നെ അച്ഛന്റെ ബിസിനസ്‌ നോക്കി നടത്തുന്നുണ്ട് എന്നുള്ളതും മാത്രമേ അവർക്കും അറിയുള്ളൂ. **** Mr മേനോൻ.. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൃത്യമായി തന്നെ വേണം തന്റെ ഉടായിപ്പ് പരുപാടി കൊണ്ട് രക്ഷപെടാം എന്ന് ഒരിക്കലും വ്യാമോഹിക്കണ്ട മനസ്സിലായോ.. ഉത്തരം തത്ത പറയുന്നത് പോലെ പറഞ്ഞാൽ താൻ പാവങ്ങളെ പറ്റിച്ചും കൊള്ളയടിച്ചും ഉണ്ടാക്കിയ പണം കൊണ്ട് ഉണ്ടാക്കിയ ഈ ശരീരത്തിൽ കാശിയുടെ കുറച്ചു മുദ്രകൾ പതിക്കും..

അത് തനിക്ക് ഭാവിയിൽ വലിയ ദോഷം ചെയ്യും അത് കൊണ്ട് മര്യാദക്ക് പറഞ്ഞാൽ തനിക്ക് കൊള്ളാം. ആദ്യം തന്നെ കാശി മേനോൻ നേരെ താക്കീത് നൽകി ചോദ്യങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി.. താൻ ചെയ്തു കൂട്ടിയ നെറികേടുകളുടെ എണ്ണം ഞാൻ പറയാതെ തന്നെ തനിക്കറിയാം അതിനൊക്കെയുള്ള തെളിവുകളും എന്റെ കയ്യിൽ സുരക്ഷിതമായിട്ട് തന്നെ ഉണ്ട്.. എനിക്ക് അറിയേണ്ടത് മറ്റു പല കാര്യങ്ങളും ആണ്.. പിന്നെന്ത് എന്നുള്ള ഭാവത്തിൽ മേനോൻ കാശിയെ ഉറ്റു നോക്കി..

അയാളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് കാശി പറഞ്ഞു.. വർഷങ്ങൾക്ക് മുമ്പ് വിവാഹം ആലോചിച്ച പെണ്ണ് സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങി പോയി. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കേട്ടു.. ആ ദേഷ്യം ആയിരുന്നോ അതോ ആഗ്രഹിച്ചു മോഹിച്ച അമ്പാട്ടിലെ സ്വത്തുക്കൾ നഷ്ട്ടമായതിന്റെ വിഷമം കാരണം ആയിരുന്നോ ദേവികയും വിശ്വനും സഞ്ചരിച്ച കാർ ലോറി ഇടിച്ചു കൊല്ലാൻ ശ്രമിച്ചത്. കാശി പറയുന്ന വാക്കുകൾ അയാളിൽ നടുക്കം സൃഷ്ഠിച്ചു.. എന്ത് പറ്റി മേനോൻ സാറേ ആരും അറിയാതെ ഒളിപ്പിച്ചു വെച്ച കാര്യങ്ങൾ ഒരുനാൾ മറനീക്കി പുറത്ത് വരുമെന്ന് വിചാരിച്ചു കാണില്ല എല്ലേ.. കാശിയുടെ ചൊടികളിൽ പുച്ഛം മാത്രമായിരുന്നു. എന്നാൽ കാശിയുടെ കണ്ണുകളിൽ നോക്കിയ അയാളുടെ കണ്ണുകൾ ഭയത്താൽ രക്ഷപെടാനുള്ള പഴുതുകൾ തേടി.. ഞാൻ ഞാനെല്ല ഞാൻ ആരെയും ഒന്നും ചെയ്യാൻ ശ്രമിച്ചിട്ടില്ല... പേടി കാരണം അയാൾക്ക് വാക്കുകൾ പോലും കിട്ടുന്നുണ്ടായില്ല. കാശിക്ക് അത് കേൾക്കെ ദേഷ്യം അതിന്റെ മുൾമുനയിൽ എത്തി

എന്നാൽ അവൻ സ്വയം കണ്ട്രോൾ ചെയ്തു. താൻ എല്ലെങ്കിൽ പിന്നെ ആരാടോ അത് ചെയ്തത് തന്നോളം ശത്രുത വേറെ ആർക്കടോ ഉള്ളത് എന്റെ അച്ഛനോടും അമ്മയോടും പറയടോ... കാശി അയാൾക്ക് നേരെ ശബ്ദം ഉയർത്തി പറഞ്ഞതും പേടി കാരണം അയാൾ പറഞ്ഞു ഞാൻ പറയാം എല്ലാം ഞാൻ പറയാം.. എനിക്ക് കുറച്ചു വെള്ളം വേണം. ശിവ അയാൾക്ക് മുന്നിൽ വെള്ളം വെച്ച് കൊടുത്തു.. അയാൾ ആർത്തിയോടെ അത് മുഴുവനും കുടിച്ചു.. ഇനി പറ താൻ എല്ലെങ്കിൽ പിന്നെ ആരാ അത് ചെയ്തത്... അത് ഉണ്ണിത്താൻ തമ്പി.. കാശിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. അവന്റെ മുഖത്തെ ക്രോധം മേനോന്നിൽ തെല്ലൊന്നും ആയിരുന്നില്ല ഭയം ഉളവാക്കിയത്......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story