കാശിനാദം: ഭാഗം 12

kashinatham

എഴുത്തുകാരി: MUFI

അത് ഉണ്ണിത്താൻ തമ്പി.. കാശിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. അവന്റെ മുഖത്തെ ക്രോധം മേനോന്നിൽ തെല്ലൊന്നും ആയിരുന്നില്ല ഭയം ഉളവാക്കിയത്.. പുന്നാര മോനെ രക്ഷപെടാൻ ഉള്ള പഴുതുകൾ ഒന്നും ഇല്ലെന്ന് അറിഞ്ഞിട്ടും മറ്റുള്ളവരുടെ മേലിൽ കുറ്റം ചുമത്തുന്നോ.. കാശി മേനോൻ നേരെ അലറുകയായിരുന്നു.. മകൾ പ്രേമിച്ചവന്റെ കൂടെ വീട് വിട്ടു ഇറങ്ങി പോയ വിവരം അറിഞ്ഞു തളർന്നു വീണ അദ്ദേഹം കാലും കൈയ്യും അനക്കാൻ ആവാതെ കിടപ്പിൽ ആയിരുന്നു.. ഉണ്ണിത്താൻ തമ്പി ഒരിക്കലും മകൾക്കെതിരെ ഇങ്ങനെ ഒരു കാര്യം ചെയ്യില്ല... അത്രയും മനസ്സും ശരീരവും തളർന്നിരുന്നു.. നിശ്ചയിച്ച പെണ്ണ് വീട് വിട്ട് പോയത് അറിഞ്ഞു നാട്ടുകാരുടെ മുന്നിൽ തനിക്ക് മാനകേടായി.. പലരുടെയും സഹതാപത്തോടെയുള്ള നോട്ടവും ചിലരുടെ കുറ്റപ്പെടുത്തലും തന്നിൽ ഉറങ്ങി കിടന്ന അസുരനെ ഉണർത്തി.. ഇതിനേക്കാൾ ഒക്കെ ഉപരി അമ്പാട്ടിലെ തറവാട് സ്വത്ത്‌ തന്റെ സമനില തന്നെ തെറ്റും വിധമായി.. പിന്നെ താൻ ദേവികയേയും വർമയെയും അപായ പെടുത്താൻ ഉള്ള ശ്രമങ്ങൾ നോക്കി.. ഒരു ആക്‌സിഡന്റ് ക്രീയേറ്റ് ചെയ്തു വർമയെ ഇല്ലാതാക്കുക...

വർമ മരിച്ചാൽ ദേവികയെ അമ്പാട്ട്കാർ തിരികെ കൂട്ടി പോവും.. പതിയെ വർമ്മയുടെ കാര്യം ദേവിക മറക്കും വീണ്ടും അവൾക്ക് കല്യാണലോചന നോക്കി തുടങ്ങുമ്പോൾ വീണ്ടും താൻ അമ്പാട്ട് കാരുടെ മുന്നിൽ ദേവിയെ കെട്ടാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു ചെല്ലും.. അത് വഴി താൻ വിചാരിച്ചത് പോലെ എല്ലാം നടക്കും.. അമ്പാട്ടിലെ താഴ്‌വയായി കൈ മാറി വരുന്ന കോടികണക്കിന് സ്വത്തുക്കൾ തന്റെ കയ്യിൽ വന്നു ചേരും.. ഇതായിരുന്നില്ലേ തന്റെ പ്ലാൻ... പറയടോ......... 🤬🤬🤬🤬 സത്യങ്ങൾ എല്ലാം കാശി പറയെ മേനോൻ വിളറി പോയി.. അവസാനം കാശിയുടെ ദേഷ്യത്തോടെയുള്ള അലറൽ ആണ് അയാളെ ബോധത്തിൽ എത്തിച്ചത്. മുന്നിൽ ഉള്ള കുപ്പി വെള്ളം എടുത്തു ദാഹം തീരുവോളം കുടിച്ചു.. എത്ര കുടിച്ചിട്ടും മതിവരാത്ത പോലെ തോന്നി മേനോൻ. ഹാ മതിയെടോ താൻ ഇനിയും എത്ര വെള്ളം കുടിക്കാൻ കിടക്കുന്നു ഇപ്പോയെ ഇങ്ങനെ കുടിക്കാൻ തുടങ്ങിയാലോ.. ശിവ അയാളുടെ മുന്നിൽ നിന്നും വെള്ളം മാറ്റി കൊണ്ട് പറഞ്ഞു. അതെ ഞാൻ തന്നെയാണ് അവർക്ക് എതിരെ ആക്‌സിഡന്റ് ഉണ്ടാക്കിയത് എന്നാൽ എന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി..

ലോറി മനപ്പൂർവ്വം ഇടിക്കാൻ നോക്കിയതാണെന്ന് മനസ്സിലാക്കിയ വർമ സുരക്ഷക്ക് വേണ്ടി വയ്യായികയിലും വണ്ടി എങ്ങനെ ഒക്കെയോ എടുത്തു അവിടെ നിന്നും രക്ഷപെട്ടു. എന്നാൽ ആ ആക്‌സിഡന്റ്ൽ വർമന്റെ കാലിൽ നല്ല പരിക്ക് പറ്റിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞു.. വീണ്ടും ആവൻ നേരെ ഞാൻ പലതും ചെയ്തു നോക്കി എന്നാൽ അവന് നല്ല ദീർഘായുസ് ആണ്. ഓരോ തവണയും അവൻ അതിൽ നിന്നെല്ലാം രക്ഷപെട്ടു. പിന്നെ ഞാൻ എന്റെ ശ്രമങ്ങൾ എല്ലാം ഉപേക്ഷിച്ചു കാരണം കാരണവന്മാർ എഴുതി വെച്ചത് പ്രകാരം സ്വത്തുക്കൾ ദേവിയുടെ പേരിൽ ആണ് വരുക എല്ലെങ്കിൽ മാധവന്റെ മകളുടെ പേരിൽ.. അങ്ങനെ ഞാൻ വേറെ വിവാഹം കഴിച്ചു.. അതിനിടയിൽ മാധവനുമായി നല്ലൊരു സൗഹൃദം ഞാൻ ഉണ്ടാക്കിയെടുത്തു.. മാധവന്റെ വിശ്വസ്ഥ സുഹൃത്തായി മാറാൻ എനിക്ക് അതിക സമയം വേണ്ടി വന്നില്ല. എനിക്ക് ഗൗതം മകനായി ജനിച്ചപ്പോൾ തൊട്ട് അവനിലൂടെ സ്വത്തുക്കൾ കയ്യിൽ വരുന്നത് സ്വപ്നം കണ്ടു.. രുദ്രയും ഗൗതമും തമ്മിലുള്ള വിവാഹം ഉറപ്പിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ ആയിരുന്നു.. ഗൗതമിൻ രുദ്രയെ പേരിനൊരു ഭാര്യ അതിന് വേണ്ടി മാത്രമായിരുന്നു അവൻ ഒരിക്കലും മോഡേൺ എല്ലാത്ത രുദ്രയെ ഭാര്യയായി കാണാൻ പറ്റില്ലായിരുന്നു..

എന്റെ നിർബന്ധത്തിന് വയങ്ങിയാണ് അവൻ രുദ്രയുമായി സൗഹൃദം ഉണ്ടാക്കിയത്.. എന്നാൽ അവളുടെ ഭംഗിയിൽ അവൻ വീണു അവളെ നേടാൻ അവനും അതിയായി ആഗ്രഹിച്ചു.. എന്നാൽ എല്ലാം തകർത്തു നി ഒറ്റ ഒരുത്തൻ കാരണം എന്റെ വർഷങ്ങൾ ആയുള്ള സ്വപ്‌നങ്ങൾ തകർന്നടിഞ്ഞു. എന്റെ മകനെ നി ജയിലിൽ ആക്കി.എന്റെ സ്ഥാപനങ്ങൾ എല്ലാം നി റൈഡ് ചെയ്തു പൂട്ടിച്ചു.. ഒരിക്കലും വിടില്ല നിന്നെ ഞാൻ. നിന്റെ അച്ഛൻ നേരെ പറ്റിയ പിഴവ് നിന്റെ കാര്യത്തിൽ പറ്റില്ല.. കൊന്ന് കുഴിച്ചുമൂടും നിന്നെയും നിന്റെ കുടുംബത്തെയും മേനോനെ എല്ലാ കാലത്തും അകത്തിടാൻ നിന്നെ കൊണ്ട് പറ്റത്തില്ല.. പുറത്ത് വരും ഒരു നാൾ അന്ന് നിന്റെ അന്ത്യം ആണ്. കാശി അയാൾ പറഞ്ഞത് മുഴുവനും ക്ഷമയോട് കൂടെ കേട്ട് നിന്നു.. ഇവിടെ പ്രതികരിച്ചാൽ നാളെ കോടതിയിൽ അയാളെ സ്ട്രക്ച്ചറിൽ കൊണ്ട് പോവേണ്ട വിധം ആവുമെന്ന് അവൻ ഉറപ്പായിരുന്നു.. അച്ഛനെയും അമ്മയെയും കൊല്ലാൻ നോക്കിയവൻ.. സ്വന്തം മകളെ പോലെ കാണേണ്ട പെണ്ണിനെ മകന്റെ മുന്നിലോട്ട് ഒരു പാവ പോലെ എറിഞ്ഞു കൊടുക്കാൻ മനസ്സ് കാണിച്ച മനുഷ്യ രൂപം അണിഞ്ഞ മനുഷ്യമൃകം.. ചെയ്യാത്ത കുറ്റം മുത്തശ്ശന്റെ തലയിൽ കെട്ടി വെക്കാൻ നോക്കാണ് അയാൾ...

എന്റെ അച്ഛന്റെ പ്രായം ഉണ്ടായാൾക്ക് എല്ലെങ്കിൽ അയാളുടെ മുഖത്തു നോക്കി ഒന്ന് കൊടുത്തന്നെ... ഇത്രയും ചെയ്തിട്ട് അയാൾക്ക് അതിൽ ഒരു കുറ്റബോധവും ഇല്ലല്ലോ.. വീണ്ടും വീണ്ടും തെറ്റ് ആവർത്തിക്കുക എല്ലേ അയാൾ.. അയാളുടെ പ്രവർത്തികൾ ഓർക്കെ കാശിക്ക് അയാളോട് നന്നേ പുച്ഛം തോന്നി.. ഇങ്ങനെയും ഉണ്ടാവുമോ മനുഷ്യൻ.. ഓർക്കും തോറും കാശിയുടെ ഉള്ളിൽ അയാളെന്ന മൃഗത്തെ ചുട്ടേരിക്കാൻ പാകത്തിൽ അഗ്നി ആളി കത്തി. അയാളുടെ ഏറ്റു പറച്ചിൽ കേട്ട് നിന്ന ശിവന്റെയും മറ്റുള്ളവരുടെയും അവസ്ഥ ഏകദേശം ഒരു പോലെ തന്നെ ആയിരുന്നു. ഇനിയും അയാളെ മുന്നിൽ നിന്നാൽ വല്ലതും ചെയ്തു പോവുമെന്ന് തോന്നിയ കാശി അവിടെ നിന്നും ഇറങ്ങി.. (ഈ ചോദ്യം ചെയ്യൽ കസ്റ്റഡിയിൽ എടുക്കൽ ഇതിനെ കുറിച്ച് ഒന്നും വലിയ ധാരണ ഇല്ല.. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക) കാശി നേരെ വീട്ടിലെക്കാണ് പോന്നത്.. അവൻ വന്നതറിഞ്ഞു കൊണ്ട് അകത്തു നിന്ന് എല്ലാവരും ഉമ്മറത്തേക്ക് വന്നു.. കാശി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. ഉഫ് എന്റെ കണ്ണേട്ടാ പറയാതിരിക്കാൻ വയ്യ എന്നാ ഒരു ലുക്ക്‌ ആണെന്നോ ഈ വേഷത്തിൽ. ആരെയും ഒരു വാക്ക് പോലും പറയാൻ വിടാതെ ലച്ചു വേഗത്തിൽ പറഞ്ഞു നിർത്തി. കാശി അവളെ നോക്കി പുഞ്ചിരിച്ചു എന്നല്ലാതെ മറുതൊന്നും പറഞ്ഞില്ല. പൊന്നു ലച്ചു അവൻ വന്നു കയറിയാതെ ഉള്ളു അപ്പോയെക്കും നി തുടങ്ങിയോ..

ദേവിക കപട ദേഷ്യത്തോടെ ലച്ചുവിനോടായി പറഞ്ഞു. എന്റെ ദേവി അവൾ പറയട്ടെടി അവളുടെ ഏട്ടൻ ഒരു IPS ഓഫീസർ ആയിട്ട് കാണാൻ എല്ലാവരേക്കാൾ ആഗ്രഹം അവൾക്കായിരുന്നില്ലേ.. ആ ആഗ്രഹം പൂവണിഞ്ഞ സന്തോഷം അവൾ പ്രകടിപ്പിക്കട്ടന്നേ. ദേവിയുടെ വാക്കുകൾ ലച്ചുവിന് വിഷമം ആവാതിരിക്കാൻ എന്ന പോലെ വിശ്വൻ പറഞ്ഞു. മ്മ് മ്മ് മതി.. എനിക്ക് നല്ല വിശപ്പുണ്ട് വല്ലതും തന്നാലും അടിയൻ ഒന്ന് രണ്ട് ഇടിയൊക്കെ കഴിഞ്ഞു വരുന്നതെല്ലേ.. കാശി ദേവികയോടായി പറഞ്ഞു കൊണ്ട് ദേവികയെ തള്ളി കൊണ്ട് അകത്തേക്ക് നടന്നു. രുദ്ര അൽപ്പം മാറി നിന്ന് കൊണ്ട് നോക്കി കാണുക ആയിരുന്നു അവരുടെ സ്നേഹ പ്രകടനം. വിശ്വൻ വന്നു തട്ടിയപ്പോൾ ആണ് രുദ്ര ഓർമ്മകളിൽ നിന്നും മുക്തയായത്.. അയാളെ നോക്കി ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അവൾ അടുക്കള ലക്ഷ്യം വെച്ച് നടന്നു. ഉച്ചക്ക് ഊണ് കഴിഞ്ഞു വിശ്രമത്തിനായി മുറിയിലേക്ക് പോയപ്പോൾ കാശി ലാപ്പിൽ വീഡിയോ കോൺഫ്രൻസിൽ ആയിരുന്നു.. രുദ്ര അവനെ ശല്യം ചെയ്യാതെ കുളിക്കാനുള്ള ഡ്രസ്സ്‌ എടുത്തു കൊണ്ട് ഫ്രഷ് ആവാൻ പോയി. അവൾ കുളിച്ചിറങ്ങിയപ്പോൾ കാശി ബെഡിൽ കിടക്കുന്നത് കണ്ടു.. അവൾക്ക് അവനോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടെങ്കിൽ കൂടെ എന്തോ ഒന്ന് അവളെ അതിൽ നിന്നെല്ലാം വിലക്കി. അവൾ സാധാരണ കാശി ഇല്ലാത്തതു കൊണ്ട് ഇത്തിരി നേരം മയങ്ങാറുണ്ട്...

ഇന്ന് കാശി ബെഡിൽ കിടക്കുന്നത് കാരണം അവൾ ബാൽക്കണി യിലോട്ട് പോയി അവിടെ ഇരുന്നു.. കുറച്ചു സമയം എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഇരുന്നു.. അൽപ്പം കഴിഞ്ഞു അടുത്ത് ആരുടെയോ സാനിധ്യം അറിഞ്ഞു രുദ്ര തല ചെരിച്ചു നോക്കി.. അവളെ നോക്കി കൈ കെട്ടി വാതിൽക്കൽ നിൽക്കുന്ന കാശിയെ കാണെ പേരറിയാത്തൊരു വികാരം തന്നിൽ വരുന്നത് രുദ്ര അറിയുന്നുണ്ടായിരുന്നു.. മനസ്സിൽ മുഴുവനും മേനോൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... ഒരു നിമിഷം സത്യങ്ങൾ അറിയാൻ താൻ വഴികിയിരുന്നെങ്കിൽ ഓർക്കാൻ പോലും പറ്റുന്നില്ല...രുദ്രയെ വിവാഹം ചെയ്തു തരുമോ എന്ന് ചോദിച്ചു കൊണ്ട് മാധവൻ തമ്പിയുടെ മുന്നിൽ പോയപ്പോൾ അയാൾ പറഞ്ഞു മകളുടെ വിവാഹം ഉറപ്പിച്ചു കഴിഞ്ഞു എന്ന്. അവിടെ നിന്ന് തിരിച്ചു പോരുമ്പോൾ വല്ലാത്തൊരു നീറ്റൽ ആയിരുന്നു. എന്നാൽ എന്നേക്കാൾ നല്ലവൻ ആയിരിക്കും അവൾ സന്തോഷമായി ജീവിച്ചോട്ടെ എന്നൊക്കെ വിചാരിച്ചു മനസിനെ പാകപ്പെടുത്തി.. തിരിച്ചു ഇവിടെ എത്തുമ്പോൾ മനസ്സ് മുഴുവൻ ശൂന്യമായിരുന്നു.. സഹിക്കാൻ പറ്റാത്ത സങ്കടം വന്നാൽ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കൽ പണ്ട് മുതലേ ഉള്ള ശീലമാണ്.. അമ്മയുടെ തലോടൽ കൊണ്ട് തന്നെ ഉള്ളിലെ വിഷമം അലിഞ്ഞില്ലാതെ ആവും..

രാത്രി ഭക്ഷണം കഴിച്ചു കിടന്നിട്ടും ഉറക്കം വന്നില്ല. പിന്നെ അമ്മയുടെ മുറിയിലോട്ട് പോയി നിനക്ക് എന്താ പറ്റിയെ കണ്ണാ..എറണാകുളം പോയി വന്നപ്പോൾ തൊട്ട് നിന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്തോ താങ്ങാൻ പറ്റാത്ത വിഷമം മോന്റെ ഉള്ളിൽ ഉണ്ടെന്ന് അമ്മക്ക് മനസ്സിലായി. അമ്മയോട് പറയാൻ പറ്റുന്നത് ആണെങ്കിൽ മോൻ പറയ്. അമ്മേ എനിക്കൊരു കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടു എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ കുറച്ചു മാസം മുമ്പ്. ഹാ അമ്മയെ പോലെ യുണ്ട് എവിടെയോ ഒരു സാമ്യം. പിന്നെ അതികം മോഡേൺ എല്ലാത്ത നിന്റെ സങ്കല്പത്തിൽ ഉള്ള ഒരു ഗ്രാമീണ ലുക്ക് ഒക്കെയുള്ള ഒരു കൊച്ചു സുന്ദരി. മോൻ പറഞ്ഞത് അമ്മ മറന്നിട്ടില്ല.. ആ കുട്ടിയുടെ വീട് എവിടെയാ.. നമുക്ക് പോയി ചോദിക്കാം നിനക്ക് അവളെ കെട്ടിച്ചു തരുമോ എന്ന്.. അമ്മ അത്രയും ഒരു ചിരിയാലെ പറഞ്ഞു നിർത്തിയപ്പോൾ എങ്ങനെ അമ്മയോട് ഇന്ന് നടന്നതൊക്കെ പറയും എന്നായിരുന്നു എന്റെ ചിന്ത.. പതിയെ ഞാൻ അമ്മയുടെ മടിയിൽ നിന്നും എഴുനേറ്റിരുന്നു.. ഞാൻ പറയാൻ പോകുന്നത് എന്താണെന്നു അറിയാൻ അമ്മ എന്നെ തന്നെ ഉറ്റു നോക്കി. അമ്മേ ഇന്ന് ഞാൻ അവളുടെ വീട് കണ്ടുപിടിച്ചു. അവളുടെ അച്ഛനെ പോയി നേരിൽ കണ്ടു കാര്യം പറഞ്ഞു. ഞാൻ ഒന്ന് നിർത്തി കൊണ്ട് അമ്മയുടെ മുഖത്തേക്ക് നോക്കി. ബാക്കി അറിയാനുള്ള ആഗ്രഹം അമ്മയുടെ മുഖത്തു നിന്നും എനിക്ക് മനസ്സിലായി ഞാൻ പിന്നെ നടന്നത് എല്ലാം പറഞ്ഞു. കേട്ട് കഴിഞ്ഞപ്പോൾ അമ്മയ്ക്കും വിഷമം ആയെന്ന് മനസ്സിലായി.

കൂടുതൽ ഒന്നും പിന്നെ സംസാരിക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അവിടെ നിന്നും എഴുനേറ്റു വാതിൽ പടിക്കൽ എത്തിയപ്പോൾ അമ്മയുടെ വിളി വന്നു കണ്ണാ ആ കുട്ടിയുടെ ഫോട്ടോയോ മറ്റോ നിന്റെ കയ്യിൽ ഉണ്ടോ. എന്തിനാ അമ്മ കണ്ടിട്ട് എനിക്ക് അവളെ വിധിച്ചിട്ടില്ല.. എന്റെ ഫോണിൽ ഉണ്ടായിരുന്നു ഞാൻ കുറച്ചു മുന്നേ ഡിലീറ്റ് ചെയ്തു. ഒന്ന് കാണണം എന്ന് തോന്നി എന്റെ കള്ള കണ്ണന്റെ ഉള്ളിൽ ആയത്തിൽ പതിഞ്ഞ ആ സുന്ദരിയെ. ഇനി നിനക്ക് പെണ്ണിനെ നോക്കുമ്പോൾ അവളെ പോലോത്ത ഒരു കുട്ടിയെ നോക്കാമെല്ലോ നി ഫോണിലെ ട്രാഷിൽ നിന്നും എടുത്തു കാണിച്ചു താ.. അമ്മയുടെ വാക്കുകൾ എന്നിൽ ചിരി വരുത്തി. ഞാൻ ഫോണിൽ നിന്നും ഫോട്ടോ എടുത്തു അമ്മക്ക് നേരെ നീട്ടി ഫോൺ വാങ്ങി ഒരു പ്രാവശ്യം മാത്രമേ അമ്മ നോക്കിയുള്ളു ആ കൈകൾ വിറക്കുന്നതും കണ്ണിൽ നിന്നും കണ്ണുനീർ വരുന്നതും കണ്ടപ്പോൾ എന്നിൽ പലതരം സംശയങ്ങൾ ഉദിച്ചു. അമ്മ അമ്മയ്ക് അറിയുമോ ഈ കുട്ടിയെ. മ്മ് അറിയാം ഈ കുട്ടിയെ എല്ല ഇവളുടെ മാതാപിതാക്കളെ. ഞാൻ നെറ്റി ചുളിച്ചു അമ്മയെ നോക്കി അടുത്തായി ഇരുന്നു അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി. എങ്ങനെയാ അമ്മയ്ക്ക് പരിജയം.. എന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും മകൾ ആണിവൾ ആ മുഖം എന്റെ ഏട്ടത്തിയമ്മയുടെ ആണ് എവിടെ ഒക്കെയോ ഏട്ടന്റെയും പകർപ്പുണ്ട്. അമ്മ പറഞ്ഞു നിർത്തിയിട്ടും അമ്മയുടെ കണ്ണുകളിൽ നിന്നും മിഴിനീർ ഒഴുകി കൊണ്ടിരുന്നു.

അമ്മയെ സമാദാനപ്പെടുത്തി കൊണ്ട് തിരികെ മുറിയിലേക്ക് വന്നു.. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും വഴികിയാണ് ഇറങ്ങിയത്... വഴിയിൽ തടസമായി മുന്നിൽ ഒരു സ്കോർപിയോ കാർ വന്ന് നിന്നു.. അതിൽ നിന്നും രണ്ട് മൂന്നു തടിമാടന്മാർ ആയുധങ്ങളുമായി പുറത്തേക്കിറങ്ങി വന്നു. ചെറുപ്പത്തിൽ തന്നെ മുത്തശ്ശി കളരി പയറ്റു അച്ഛൻ കരാട്ടെ ക്ലാസ്സിലും വിട്ടത് കൊണ്ട് അവരെ നേരിടാൻ അത് തന്നെ സഹായിച്ചു.. അവനിലെ തലവനോട് ഇതിന്റെ പിന്നിൽ ആരെന്ന് ചോദിച്ചെങ്കിലും അയാളിൽ നിന്നും ഒരു മറുപടിയും കിട്ടിയില്ല.. തിരികെ പോരാൻ നിൽകുമ്പോൾ ആയിരുന്നു അവന്റെ ഫോൺ അടിഞ്ഞത് അവന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കിയപ്പോൾ ബോസ്സ് എന്ന് സേവ് ചെയ്തത് കണ്ട് ഫോൺ അറ്റൻഡ് ചെയ്തു. എന്തായി സുഗുണ അവനെ തീർത്തോ.. കാര്യം കഴിഞ്ഞെങ്കിൽ കുന്നിൻചേരുവിൽ നിന്നും ബോഡി തായേക്ക് ഇട്ടേക്ക് ഒരു തെളിവും അവശേഷിപ്പിക്കരുത്.. അവന്റെ ചലനമില്ല ശരീരം ആണ് അവന്റെ അച്ഛൻ എന്റെ വക സമ്മാനം.. മറുപുറത്തു നിന്നും പൊട്ടിച്ചിരിയോട് കൂടെ കാൾ ഡിസ്‌ക്കണക്ട് ആയി.. ആ ഫോൺ എടുത്തു അവന്മാരെ അവിടെ ഇട്ട് ഞാൻ വീട്ടിലോട്ട് പൊന്നു.. പിറ്റേ ദിവസം തന്നെ സൈബർ സെല്ലിൽ ഫോൺ നമ്പർ കൊടുത്തു ഫുൾ ഡീറ്റെയിൽസ് എടുത്തു.. ഏതോ ഒരു മേനോൻ ആണ് ആളെന്ന് മനസ്സിലായി.. അച്ഛനോട് മേനോൻ എന്നൊരാളെ അറിയുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി

പിന്നെ ഏത് വകയിൽ ഉള്ള ആക്രമണം ആണെന്ന് അറിയാൻ ശിവയെ കൊണ്ട് രഹസ്യമായി അന്വേഷിച്ചു... രുദ്രയുമായി വിവാഹം നിശ്ചയിച്ചവന്റെ അച്ഛൻ ആണ് ഈ മേനോൻ എന്ന് അറിഞ്ഞപ്പോൾ ആദ്യം ഒന്ന് ഞെട്ടി.. പിന്നെ അവരെ കുറിച്ച് ഡീറ്റൈൽ ആയിട്ട് തന്നെ അന്വേഷണം നടത്തി ഞെട്ടിക്കുന്ന പല സത്യങ്ങളും അതിലൂടെ അറിഞ്ഞു. ഗൗതം നെ കുറിച്ച് എല്ലാ കാര്യവും മാധവൻ അമ്മാവനെ വിളിച്ചു പറഞ്ഞു.. എന്നാൽ നി വിവാഹം മുടക്കാൻ മനപ്പൂർവ്വം കെട്ടി ചമച്ച കഥയാണ് ഇതെന്നും. അമ്മയുടെ സ്വത്ത്‌ കിട്ടാൻ വേണ്ടി എന്റെ മകളുടെ വിവാഹം മുടക്കാൻ നോക്കരുത് എന്നൊക്കെ പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാൻ നിന്നില്ല.. ഗൗതംൻ എതിരെ ബാംഗ്ലൂർ പോലീസ് ന്റെ അറസ്റ്റ് വാറന്റ് ശിവ പറഞ്ഞപ്പോൾ വിവാഹത്തിന്റെ അന്ന് അവനെ പൂട്ടമെന്ന് ഞാൻ അവനോട് പറഞ്ഞു... കഴിഞ്ഞതൊക്ക ആലോചിച്ചു കിടന്നതായിരുന്നു കാശി.. നാളെ മേനോനെ കോർട്ടിൽ ഹാജർ ആകുന്നതോട് കൂടെ എല്ലാം കലങ്ങി തെളിയും. കാശി ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ട് എഴുനേറ്റിരുന്നു.. രുദ്രയെ തേടി അവന്റെ മിഴികൾ ചുറ്റിലും സഞ്ചരിച്ചു.. അവളെ ബാൽക്കണിയിൽ കണ്ടപ്പോൾ അവന്റെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു.. ഞാൻ ബാൽക്കണിയിൽ ചെന്നപ്പോൾ അവൾ ഈ ലോകത്ത് ഒന്നുമെല്ലന്ന് എനിക്ക് മനസ്സിലായി

കാരണം എന്റെ സാമിപ്യം അറിഞ്ഞാൽ പെണ്ണിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എനിക്ക് ഈ ദിവസങ്ങളിൽ മനസ്സിലായതാണ്. പെണ്ണ് സ്വപ്ന ലോകത്തു നിന്ന് ഉണർന്നു തിരിഞ്ഞു നോക്കി എന്നെ കണ്ടപ്പോൾ അവളിൽ ഉണ്ടായ മാറ്റം കണ്ട് എന്നിൽ ചിരിപ്പൊട്ടി.. അവളുടെ കാട്ടികൂട്ടലുകൾ കണ്ടു കൊണ്ട് അത്‌ വരെയും പിടിച്ചു വെച്ച ചിരി കാശിയിൽ നിന്നും പൊട്ടിച്ചിരിയായി ഉയർന്നു. കാശിയുടെ ചിരി കേട്ട് രുദ്ര അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു. എന്താണ് ഭാര്യേ മുഖം വീർപ്പിച്ചു ബലൂൺ പോലെ ആക്കി വച്ചിട്ടുണ്ടല്ലോ എന്ത് പറ്റി. പ്രയാസപ്പെട്ട് ചിരി നിർത്തി കൊണ്ട് കാശി രുദ്രയോട് പറഞ്ഞു. എന്തിനാ ചിരിക്കണേ.. ചുണ്ട് കൂർപ്പിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം. ഒന്നുമില്ല ഭാര്യേ.. എല്ല നിന്റെ നടു വേദന മാറിയോ.. മ്മ് അമ്മ ഹോസ്പിറ്റലിൽ കൊണ്ട് പോയി കാണിച്ചു.. ഡോക്ടർ വേദനക്കുള്ള ഒയിന്റമെന്റും മരുന്നുമൊക്കെ തന്നു.. മ്മ് കാശി ഒന്ന് മൂളി കൊണ്ട് അവൾക്കരികിൽ പോയി ഇരുന്നു. രുദ്ര..... വളരെ ആദ്രമായ അവന്റെ വിളിയും അടുത്ത് ഇരുന്നുള്ള അവന്റെ സാമിപ്യവും രുദ്രയുടെ ഉള്ളിൽ ബാൻഡ് മേളം നടത്തി.. അവളുടെ ക്രമതീതമായി ഇടിക്കുന്ന നെഞ്ചിടിപ്പ് കാശിക്ക് കേൾക്കാമായിരുന്നു.. രുദ്ര..... അവളിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ വന്നപ്പോൾ അവന് വീണ്ടും വിളിച്ചു.. മ്മ്... അവളിൽ നിന്നും നേർത്തൊരു മൂളൽ അവൻ ഉത്തരമായി കിട്ടി.. അവന്റെ ചൊടിയിൽ അവൾക്കായി പ്രണയത്തിൽ ചാലിച്ച പുഞ്ചിരി വിരിഞ്ഞു.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story