കാശിനാദം: ഭാഗം 13

kashinatham

എഴുത്തുകാരി: MUFI

രുദ്ര..... അവളിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ വന്നപ്പോൾ അവന് വീണ്ടും വിളിച്ചു.. മ്മ്... അവളിൽ നിന്നും നേർത്തൊരു മൂളൽ അവൻ ഉത്തരമായി കിട്ടി.. അവന്റെ ചൊടിയിൽ അവൾക്കായി പ്രണയത്തിൽ ചാലിച്ച പുഞ്ചിരി വിരിഞ്ഞു.. ബെഡിൽ അങ്ങേര് കേറി കിടന്നത് കൊണ്ട് ഞാൻ നേരെ ബാൽക്കണിയിലോട്ട് ഇറങ്ങി. ഇത് വരെയും തന്റെ ജീവിതത്തിൽ കഴിഞ്ഞു പോയ ഓരോ കാര്യവും ആലോചിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല.. അടുത്ത് ആരുടെയോ സാമിപ്യം അറിഞ്ഞാണ് തിരിഞ്ഞു നോക്കിയത്.. ദേ നിൽക്കുന്നു മാറിൽ കൈ കെട്ടി തന്നെ തന്നെ നോക്കികൊണ്ട് മേരാ ഭർത്തു.. അങ്ങേര് അടുത്ത് വരുന്നത് എന്നേക്കാൾ നന്നായിട്ട് നമ്മളെ ഉള്ളിൽ കിടക്കുന്ന ഹാർട്ടിൻ അറിയാൻ പറ്റും.അങ്ങേര് അടുത്ത് എത്തുമ്പോയേക്കും അത് അവിടെ കിടന്നു ഡിജെ ബാൻഡ് മേളം നടത്തും അതിന് മാത്രം സ്ഥലം ഒക്കെ ഉണ്ടോ ആവോ അവിടെ... അങ്ങനെ ഇരിക്കെയാണ് കാശിയേട്ടൻ വന്ന് അടുത്ത് ഇരുന്നത് പിന്നെ പറയണ്ട അതിപ്പോൾ ഇടിച്ചു ഇടിച്ചു പുറത്ത് വരും എന്നവസ്ഥയിൽ എത്തി..

അപ്പോഴാണ് അങ്ങേരുടെ അടുത്ത ചോദ്യം.. രുദ്ര കുട്ടി കാര്യമായ ചിന്തയിൽ ആണെല്ലോ എന്താണ് കാര്യം.. ഏഹ് എന്ത് ഒന്നുല്ല.. പരിഭ്രമം പുറത്ത് കാണിക്കാതെ ഒരു വിധത്തിൽ പറഞ്ഞു.. രുദ്ര..... ദേ അങ്ങേര് വീണ്ടും വിളിക്കുന്നു... 😤😤 മ്മ്.. നിനക്ക് ഈ മൂളാൻ എല്ലാതെ ആ തിരു വായ തുറന്നു വല്ലതും പറഞ്ഞൂടെ.. ഞാൻ എന്ത് പറയാൻ.. ചുണ്ട് കൂർപ്പിച്ചു കൊണ്ടുള്ള മറുപടി കിട്ടി.. ഈ പെണ്ണിത്... അവൻ ചിരി വന്നുപോയി എന്നാൽ വന്ന ചിരിയെ അടക്കി നിർത്തി എല്ലെങ്കിൽ ഇതിനേക്കാൾ പരിതാപകരം ആവുമെന്ന് അവൻ അറിയാമായിരുന്നു.. എടൊ തനിക്ക് എന്നോട് ഒന്നും ചോദിക്കാനും പറയാനുമില്ലേ.. ഏത് നേരവും ഇങ്ങനെ ഒന്നും മിണ്ടാതെ എങ്ങന ഇങ്ങനെ ഇരിക്കാൻ പറ്റുന്നു... അവൾ അവനെ നോക്കി ഒരു പാൽ പുഞ്ചിരി ചിരിച്ചു.. ശെരിയാണ് കാശിയേട്ടൻ പറയുന്നത്.... താൻ കല്യാണം കഴിഞ്ഞത് മുതൽ ആകെ മാറിയിരിക്കുന്നു... ആരെയെങ്കിലും അടുത്ത് കിട്ടിയാൽ വാ തോരാതെ സംസാരിക്കുന്ന രുദ്ര എല്ല ഇപ്പോൾ താൻ..ആയിരുന്നെങ്കിൽ എന്റെ ശല്യം സഹിക്കാൻ വയ്യാതെ ഇങ്ങേർ എന്നെ വീട്ടിൽ കൊണ്ട് വിട്ടേന്നെ...

ഞാൻ ചോദിച്ചതിന് മറുപടി ഒന്നും തന്നില്ല... കാശിയുടെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്... എന്തൊക്കെയോ ചോദിക്കണം എന്നും പറയണം എന്നുമുണ്ട് എന്നാൽ എന്തോ ഒന്നിനും പറ്റുന്നില്ല കാശിയേട്ട.... അതെന്താ തനിക്ക് ഇത് വരെ ആയിട്ടും എന്നെ അംഗീകരിക്കാൻ പറ്റിയിട്ടില്ലേ... അതാവുമെല്ലെ കാരണം പെട്ടന്ന് ഒരു നിമിഷം തന്റെ ജീവിതത്തിലോട്ട് ഇടിച്ചു കയറി വന്നതല്ലേ ഞാൻ.. തന്റെ ഇഷ്ടമോ അഭിപ്രായമോ ഒന്നും ചോദിച്ചില്ല.. അതിന് പറ്റിയ അവസ്ഥ ആയിരുന്നില്ല അന്ന്.. ഗൗതമിന്റെ ചതിയിൽ നിന്നും ഏത് വിദേനെയും തന്നെ രക്ഷിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു... തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്ന് എനിക്കറിയില്ല... ഉണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു അതിനുള്ള അർഹത ഉണ്ടോ എന്ന് അറിയില്ല.. എന്തിനാ കാശിയേട്ട ഇങ്ങനെ ഒക്കെ പറയുന്നേ... അതൊക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ എല്ലേ.. ശെരിയാണ് കാശിയേട്ടൻ പറഞ്ഞത് ആദ്യം ഈ വിവാഹം ഉൾകൊള്ളാൻ സാധിച്ചില്ല കാരണം കാശിയേട്ടൻ പറഞ്ഞതൊക്കെ തന്നെയാണ്... വിവാഹ പന്തലിൽ വെച്ച് നിശ്ചയിച്ച ചെക്കനുമായുള്ള വിവാഹം മുടങ്ങി..

ആരെന്നോ എന്തെന്നോ അറിയാത്ത ഏതോ ഒരാൾ തന്റെ സമ്മതം പോലുമില്ലാതെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഒരു തരം മരവിപ്പായിരുന്നു.. യാഥാർഥ്യത്തിൽ എത്താൻ കുറച്ചു സമയം വേണ്ടി വന്നു.. ആദ്യമൊക്കെ ഈ താന്തോന്നി യോട് ദേഷ്യം തന്നെ ആയിരുന്നു...പിന്നെ സത്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ അതൊക്കെ മാറി.. എല്ലെടി കുരുട്ടെ നിന്റെ മടിയിൽ കിടത്തിയാണോ എനിക്ക് താന്തോന്നി എന്ന് പേരിട്ടത്.. കാശി വിത്ത്‌ കണ്ണുരുട്ടൽ രുദ്ര നാവ് കടിച്ചു ദയനീയമായി അവനെ നോക്കി പറഞ്ഞു നാവ് ചതിച്ചതാ കാശിയേട്ട ഇനി വിളിക്കില്ല.. ഹ്മ്മ് എല്ല ഇത്രയും നല്ല തങ്കപ്പെട്ട സ്വഭാവം ഉള്ള എന്നെ നി എന്തിനാ കൊച്ചേ താന്തോന്നി എന്ന് വിളിക്കുന്നെ... കാശി പിരികം പൊക്കി കൊണ്ട് ചോദിച്ചു.. അതോ അന്ന് കല്യാണത്തിന് അമ്പലത്തിൽ നിന്ന് കാശിയേട്ടൻ എന്നെയും കൂട്ടി വരുമ്പോൾ കൂട്ടത്തിൽ നിന്നും ഏതോ സത്രീ പറയുന്നത് കേട്ടതാണ്... "എന്നാലും ആ കൊച്ചിന്റെ ഒരു വിധിയെ ആ ഗുണ്ട കാശിനാഥന്റെ ഭാര്യ ആവാൻ മാത്രം എന്താണോ ആവോ ആ കുട്ടി ചെയ്ത മഹാപാപം.. കൂട്ടത്തിൽ നിന്ന് ആരുടെയോ സംസാരം അവളുടെ കാതിൽ പതിച്ചു.

." ഗുണ്ട കാശിനാഥനോ.....???? എന്നോട് ആർക്കാ ഇത്രക്ക് വൈരാഗ്യം.. കാശി ആലോചന യോടെ പറഞ്ഞു.. ആരെ എങ്കിലും ഇടിക്കാൻ പോയിട്ടുണ്ടാവും അത് കൊണ്ടാവും. പൊടി ഞാൻ വെറുതെ ആരെയും പോയിട്ട് ഇടിക്കാറില്ല.. ഞാൻ ഈ നാട്ടിൽ വന്നിട്ട് തന്നെ ഇപ്പോൾ ഒരു കൊല്ലം ആവുന്നേ ഉള്ളു.. അപ്പൊ അത് വരെയും എവിടെ ആയിരുന്നു കാശിയേട്ടൻ....? ഞാൻ ലണ്ടനിൽ ആയിരുന്നു.... അവിടെ എന്തിനാ പോയത്.. പഠിക്കാൻ വേണ്ടി.. എന്ത് പഠിക്കാൻ... ഓരോന്ന് പറയുന്നതിന് അനുസരിച്ചു വീണ്ടും ചോദ്യം ചോദിക്കുന്നവളെ കാശി ഇമചിമ്മാതെ നോക്കി നിന്നു.. തന്റെ ചോദ്യത്തിന് ഉത്തരം ലഭിക്കാതെ വന്നപ്പോൾ രുദ്ര മിഴികൾ ഉയർത്തി നോക്കി.. തന്റെ മുഖത്തു മാത്രം ദൃഷ്ടി പതിപ്പിച്ചു ഇമ ചിമ്മാതെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളിൽ അവളോടുള്ള പ്രണയം അവൾ കണ്ടു... കവിളുകൾ തുടുത്തു വന്നു.. കവിളിൽ ചുവപ്പ് രാഷി പടർന്നപ്പോൾ അവനിൽ നിന്നും മറക്കാൻ എന്ന പോലെ അവൾ മുഖം തിരിച്ചിരുന്നു.. കാശി ഏതോ ലോകത്തെന്ന പോലെ ഇരിക്കുക ആയിരുന്നു.... കാശിയുടെ ഫോൺ റിങ് ചെയ്തപ്പോൾ ആണ് അവൻ ബോധം വന്നത് ഇത്രയും സമയം രുദ്രയുടെ ചോര ഊറ്റി നിൽക്കായിരുന്നു എന്ന്.. അവൻ ചമ്മൽ കാരണം അവളെ നോക്കാതെ ഫോൺ എടുത്തു അകത്തേക്ക് പോയി..

അവൻ പോയെന്നു ഉറപ്പായതും അത്രയും നേരം പിടിച്ചു വെച്ച ശ്വാസം രുദ്ര ആഞ്ഞു വിട്ടു.. അപ്പോഴും അവളുടെ ഹൃദയം ഇടിക്കുന്നുണ്ടായിരുന്നു... *** രുദ്ര മുറിയിലേക്ക് വരുമ്പോൾ കാശി ഡ്രസ്സ്‌ ഒക്കെ മാറ്റി എവിടെയോ പോകാൻ വേണ്ടി റെഡി ആവുക ആയിരുന്നു.. കാശിയേട്ടൻ എവിടെ പോവ.. എനിക്ക് അത്യാവശ്യമായി ഒന്ന് ഹോസ്പിറ്റലിൽ വരെ പോവാനുണ്ട് പോയിട്ട് വരാം. മ്മ്.. രുദ്രയെ ഒന്ന് നോക്കി കൊണ്ട് അവൻ അവിടെ നിന്നും യാത്ര തിരിച്ചു.. കാശി പിന്നെ യാത്രി ആയിരുന്നു വന്നത്.. പതിവ് പോലെ തന്നെ ആ ദിവസവും കഴിഞ്ഞു പോയി.. പിറ്റേ ദിവസം രുദ്ര ഉറക്കമുണരുന്നതിന് മുന്നേ തന്നെ കാശി പോയിരുന്നു... അവൾ പടികൾ ഇറങ്ങി താഴെ എത്തിയപ്പോൾ തന്നെ കണ്ടു നടുമുറ്റത്ത് ചാരു കസേരയിൽ ഇരുന്നു കൊണ്ട് പത്രം വായിക്കുന്ന പ്രായമായ എന്നാൽ പ്രൊഢിത്യം വിളിച്ചോതുന്ന സ്ത്രിയെ.. ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ അത് കാശിയുടെ മുത്തശ്ശി ആണെന്ന് രുദ്രക്ക് മനസ്സിലായി.. അവൾ അവരെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലോട്ട് പോയി. ദേവിക അവൾക്ക് നേരെ ചായ കപ്പ് നീട്ടി..

അവൾ അത് വാങ്ങി ചുണ്ടോട് ചേർത്ത് കൊണ്ട് തന്നെ കാശിയെ കുറിച്ച് തിരക്കി.. അമ്മേ കാശിയേട്ടൻ എന്താ ഇന്ന് നേരത്തെ പോയത്.. അവൻ ഇന്ന് ആ മേനോന്റെ കേസ് ഉണ്ടത്രേ കോടതിയിൽ അത് കൊണ്ട് അതിരാവിലെ തന്നെ പോയി... ആഹ് എന്നിട്ടെന്താ എന്നെ വിളിക്കാതിരുന്നത്.. ഭർത്താവ് വിളിച്ചിട്ടാണോ ഭാര്യ എഴുന്നേൽക്കണ്ടത്.. പിറകിൽ നിന്നും ഗഹന ഗംഭീരമായ ശബ്ദം കേട്ടു രുദ്ര തിരിഞ്ഞു നോക്കി.. മുത്തശ്ശി ആണെന്ന് കണ്ടതും അവൾ വിളറിയ മുഖത്തോടെ അവരെ നോക്കി പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി എന്നാൽ മുത്തശ്ശിയുടെ കണ്ണിലെ ഭാവം അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു.. അമ്മേ അവൾ എന്നും രാവിലെ എഴുന്നേൽക്കാറുണ്ട് ഇന്ന് മാത്രമാണ് വഴികിയത്.. മുത്തശ്ശിയെ അനുനയിപ്പിക്കാൻ എന്ന പോലെ ദേവി പറഞ്ഞു എന്നാൽ തീ പാറും വിധത്തിൽ ഉള്ള നോട്ടമായിരുന്നു മറുപടി.. ഞാൻ നിന്നോട് എല്ലല്ലോ ദേവി ചോദിച്ചത് നിന്റെ മകന്റെ ഭാര്യയോട് എല്ലേ അപ്പോൾ ഉത്തരം അവൾ തരും നി നിന്റെ പണി നോക്ക്.. മുത്തശ്ശി ഞാൻ അറിയാതെ ഉറങ്ങി പോയതാ ഇനി മേലിൽ ഇത് പോലെ ആവർത്തിക്കില്ല..

രുദ്രയുടെ മിഴികൾ നിറഞ്ഞു തുളുമ്പാൻ പാകം ആയിരുന്നു.. മ്മ്.. അവർ ഒന്നു അമർത്തി മൂളി കൊണ്ട് പുറത്തേക്ക് പോയി.. അവർ പോയെന്ന് ഉറപ്പായതും ദേവി രുദ്രാക്കരികിൽ ചെന്നു അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. മോൾ പേടിക്കണ്ട അമ്മ പാവമാണ് എന്നാൽ ചില കാര്യങ്ങൾ അമ്മയ്ക് കൃത്യ നിഷ്ഠയോട് കൂടെ ചെയ്യണം എല്ല എങ്കിൽ ഇത് പോലെ ഇത്തിരി ദേഷ്യപ്പെടും... മ്മ്.. രുദ്ര ദേവികയെ നോക്കി ഒന്നു ചിരിച്ചെന്ന് വരുത്തി അവളുടെ പണികളിൽ ഏർപ്പെട്ടു.. **** മേനോൻ കാശിക്ക് മുന്നിൽ സത്യങ്ങൾ ഏറ്റു പറഞ്ഞ വീഡിയോ ക്ലിപ്പ് കോടതിയിൽ ഹാജർ ആക്കിയത് കൊണ്ട് മേനോൻ കോടതിയിൽ അതികം കള്ള കഥകൾ മെനഞ്ഞ് പറയാൻ സാധിച്ചില്ല.. മേനോൻ വേണ്ടി വാദിക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല. അയാൾ ഇത്രയും കാലം ചെയ്തു കൂട്ടിയ കൊള്ളരുതായ്മകൾക്ക് ജീവപര്യന്തം തന്നെ അയാൾക്ക് ശിക്ഷ വിധിച്ചു.. പോലീസ് കാരുടെ ഒപ്പം സെൻട്രൽ ജയിലിൽ പോകുമ്പോഴും അയാളുടെ കണ്ണുകൾ പകയാൽ കാശിക്ക് നേരെ നീണ്ടു.. മേനോനുമായി പോലീസ് ജീപ്പ് അകന്നതും കാശി ശിവയോടൊപ്പം അവന്റെ കാറിനരികിലേക്ക് നടന്നു എന്നാൽ പെട്ടെന്ന് ആയിരുന്നു ഒരു കൂട്ടം മീഡിയാസ് അവനെ വളഞ്ഞത്..

സർ ഒരു അഞ്ചു മിനിറ്റ് ഞങ്ങൾക്കായി മാറ്റി വെക്കാമോ. Kk... കാശി സമ്മതം കൊടുത്തതും അവർ ഓരോ ചോദ്യങ്ങൾ ചോദിച്ചു.. കാശിനാഥ് സർ വർമ ഗ്രൂപ്സ് എംഡി, അത് പോലെ വർമ ഹോസ്പിറ്റലിൽ ന്യൂറോ സർജൺ ആയിട്ടും വർക്ക്‌ ചെയ്യുന്നു.. സർ ഇതിനിടയിൽ ഒരു IPS ഓഫീസർ ആയിട്ട്... ഇതിന്റെ ഒക്കെ വിശദീകരണം അറിയാൻ സർ ന്റെ ആരാധകർ കാത്തിരിക്കുന്നു.. സർ ഇതിനെ പറ്റി ഒരു വ്യക്തത ഞങ്ങൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.. നിങ്ങൾക്കുള്ള ഉത്തരം ഉടൻ തന്നെ ഒരു കോൺഫറൻസ്ലുടെ ക്ലിയർ ആക്കുന്നതാണ് സൊ ഇപ്പോൾ നിങ്ങൾ വഴി മാറണം എല്ലാം കൃത്യമായി ഞാൻ പറയുന്നതാണ്.. അവന്റെ ശാന്തമായ മറുപടിയിൽ അവർ എല്ലാം തൃപ്തർ ആയിരുന്നു... അവനും ശിവയും അവിടെ നിന്നും യാത്ര തിരിച്ചു..** നിങ്ങളോട് എത്ര പറഞ്ഞിട്ടും ഒരു കാര്യം ഇല്ല എന്ന് മനസ്സിലായി... സത്യത്തിൽ നല്ലത് സങ്കടം ഉണ്ട്... ഇനി നിങ്ങളോട് കമന്റ്‌ ലൈക് ചോദിച്ചു വരില്ല.. ഇനി നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ ലൈക് ചെയ്യാം കമന്റ്‌ ചെയ്യാം... സ്റ്റോറി എനിക്ക് പറ്റുന്ന പോലെ എഴുതി തരാം.. ഇന്നത്തെ പാർട്ട്‌ വൻ ബോർ ആണ് ഗുയ്സ്..... 😤😤😤എന്തോ എഴുതിയിട്ട് തീരെ തൃപ്തി ഇല്ല... വായിച്ചു നോക്കി വിലയേറിയ അഭിപ്രായം അറിയിക്കുക.. നൈസ് അടിപൊളി next waiting ഇത് പോലെയുള്ള കമന്റ്‌ ഒഴികെ ഒരു വരി എനിക്കായി സ്റ്റോറിയെ കുറിച്ച് അറിയിക്കുക.. നിങ്ങളുടെ കമന്റ്‌ നോക്കിയേ നെക്സ്റ്റ് ഞാൻ എഴുതുള്ളു.. അതികം മുഷിപ്പിക്കില്ല സ്റ്റോറി ഒന്നോ രണ്ടോ പാർട്ടിൽ തീർക്കാൻ മാക്സിമം ശ്രമിക്കാം.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story