കാശിനാദം: ഭാഗം 14

kashinatham

എഴുത്തുകാരി: MUFI

കാശി വീട്ടിലോട്ട് കയറിയപ്പോൾ തന്നെ കണ്ടത് അകത്തു ചാരു കസേരയിൽ ഇരുന്നു കൊണ്ട് അച്ഛനുമായി സംസാരിക്കുന്ന മുത്തശ്ശിയെ ആയിരുന്നു.. അവൻ മുത്തു എന്നാണ് വിളിക്കാറ്.. മുത്തു....... കാശി വിളിച്ചു കൊണ്ട് അവർക്കടുക്കലേക്ക് നടന്നു.. ആഹ വന്നോ കണ്ണാ..... ഹ്മ്മ് മുത്തു എപ്പോ എത്തി.. ഞാൻ രാവിലെ തന്നെ വന്നു.. നിന്നെ കാണാതിരിക്കാൻ പറ്റണ്ടേ. ആഹാ അപ്പൊ മുത്തശ്ശിക്ക് കണ്ണേട്ടനെ മാത്രം മതിയെല്ലേ ഞങ്ങളെ ഒന്നും വേണ്ടാലോ... ചുണ്ട് കോർപ്പിച്ചു കൊണ്ട് കുശുമ്പുമായി ലച്ചുവും അങ്ങോട്ട് വന്നു. ആഹ് വന്നല്ലോ കുശുമ്പി... കാശി ലച്ചുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു.. അപ്പോയെക്കും അവന്റെ ചെവിയിൽ മുത്തശ്ശിടെ പിടി വീണിരുന്നു. ടാ ചെക്കാ.. എന്റെ ലച്ചുട്ടിയെ കളിയാക്കിയാൽ എന്റെ കയ്യിൽ നിന്നും നല്ലത് കിട്ടും നിനക്ക്.. ഓഹോ ഇപ്പോ കൊച്ചുമോളും മുത്താശിയും ഒന്നായി നമ്മൾ പുറത്തും. എടാ അവൾ കൊച്ചു കുട്ടിയെല്ലേ.. ആര് ഇവളോ... മുത്തൂന്റെ കണ്ണിന് എന്താ തിമിരം വന്നോ കാഴ്ച മങ്ങിയിട്ടാണോ ഉള്ളത്.. പന പോലെ വളർന്നു നിൽക്കുന്ന ഇവളെ ആരെങ്കിലും കൊച്ചു കുട്ടി എന്ന് പറയുമോ.. കാശി അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി... മുത്തശ്ശി...... ലച്ചു ചിണുങ്ങി കൊണ്ട് മുത്തശ്ശിയെ വിളിച്ചു..

മതി കണ്ണാ അവളെ കാണുമ്പോൾ മാത്രമേ വലുതായി എന്ന് തോന്നുള്ളൂ അവൾ എന്നും നമ്മുടെ കൊച്ചു കുട്ടി എല്ലേ.. ആഹ് അങ്ങനെ പറഞ്ഞു കൊടുക്ക് മുത്തശ്ശി.. ഉവ്വ് ഉവ്വ് ഞാൻ ഒന്നും പറഞ്ഞില്ലേ... കാശി കൈ കൂപ്പി കൊണ്ട് പറഞ്ഞു.. പോയി ഫ്രഷ് ആയിട്ട് വാടാ ചെർക്ക... ഹാ ഞാൻ എന്നാൽ പോയി ഫ്രഷ് ആവട്ടെ.. കാശി അതും പറഞ്ഞു പടികൾ കയറി പിന്നെ എന്തോ ഓർത്ത് തിരിഞ്ഞു ചുറ്റുമോന്ന് കണ്ണോടിച്ചു.. നി ആരെയാ കാശി തിരയുന്നെ.. കാശിയെ നോക്കി മുത്തശ്ശി ചോദിച്ചു... ഏയ്‌ ഞാൻ അമ്മയെ നോക്കിയതാ ഒരു കപ്പ്‌ കോഫി കിട്ടുമോ എന്ന് ചോദിക്കാൻ.. നിന്റെ കല്യാണം കഴിഞ്ഞില്ലേ കാശി... ആ മുത്തു കഴിഞ്ഞു.. കാശി ചമ്മൽ പുറത്ത് കാണിക്കാതെ ഇളിച്ചു കൊണ്ട് പറഞ്ഞു.. മ്മ് അമ്മയെ തിരഞ്ഞത് മതി മോൻ പോയി ഫ്രഷ് ആവാൻ നോക്ക് നി തിരിഞ്ഞ അമ്മയെ കോഫിയുമായി ഞാൻ അങ്ങോട്ട് അയക്കാം. കാശി പിന്നെ ബാക്കി കേൾക്കാൻ ഉള്ള കെൽപ്പ് ഇല്ലാത്തതു കൊണ്ട് വേഗത്തിൽ പടികൾ കയറി.. മുത്തശ്ശി അവന്റെ പോക്കും നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലോട്ട് പോയി.. ****

ചെ മുത്തു എന്ത് കരുതി കാണും.. എന്നാലും വേണ്ടായിരുന്നു.. എന്നാലും എന്റെ പ്രിയ പത്നി എവിടെ പോയി കിടക്കാണാവോ.. സാധരണ എന്റെ വണ്ടിയുടെ ശബ്ദം കേട്ടാൽ മുന്നിൽ എത്തുന്ന പെണ്ണ് ഇന്നിതെവിടെ പോയി.. മുത്തുവിന് എന്തായാലും മനസ്സിലായിട്ടുണ്ട് ഞാൻ തിരഞ്ഞത് രുദ്രയെ ആണെന്ന് അപ്പൊ കോഫിയുമായി പെണ്ണ് വരും.. അപ്പോയെക്കും കുളിച്ചിറങ്ങാം. **** അടുക്കളയിൽ അമ്മയെ സഹായിച്ചു നിൽകുമ്പോൾ ആണ് മുത്തശ്ശി വന്ന് കാശിയേട്ടൻ വന്നെന്ന് പറഞ്ഞത്.. സാധാരണ കാറിന്റെ ശബ്ദം കേൾക്കുന്നതാണ് ഇന്നെന്താ കേൾക്കാതിരുന്നത് എന്നൊക്കെ ചിന്തിച്ചു നിൽകുമ്പോൾ ആണ് കാശിയേട്ടൻ കോഫി വേണം പറഞ്ഞിരുന്നു എന്ന് മുത്തശ്ശി പറഞ്ഞത്.. ഞാൻ പിന്നെ വേഗം കോഫിയുമായി മുകളിലേക്ക് പോയി.. ഞാൻ ചെല്ലുമ്പോൾ ആൾ കുളിച്ചു ഇറങ്ങിയിരുന്നു.. **** ഹ എത്തിയോ.. നി എവിടെ ആയിരുന്നു വന്നപ്പോൾ കണ്ടില്ലല്ലോ... അവൾ കൊണ്ട് വന്ന കോഫി കുടിച്ചു കൊണ്ട് തന്നെ കാശി ചോദിച്ചു. ഞാൻ കേട്ടില്ല കാശിയേട്ടന്റെ വണ്ടിയുടെ ശബ്ദം.. മ്മ് ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു.. പെണ്ണ് പോവാൻ നിന്നതും ഞാൻ വിളിച്ചു... എവിടെക്കാ പെണ്ണെ ഇത്ര തിരക്കിട്ടു... കാശി ഒരു കള്ള ചിരിയോടെ ചോദിച്ചതും രുദ്രയിൽ വെപ്രാളം വന്നു..

അവളുടെ നേതൃഗോളങ്ങൾ ചുറ്റിലും എന്തിനോ വേണ്ടി തിരഞ്ഞു. കാശി ഒരു കുസൃതി ചിരിയാലെ രുദ്രാകരികിലേക്ക് ചുവടുകൾ വെച്ചു.. അവന്റെ ചുവട് വേപ്പിൻ അനുസരിച്ചു ക്രമതീതമായി ഇടിക്കുന്ന ഹൃദയതാളം നിയന്ത്രിക്കാൻ ആവാതെ അവൾ നിന്ന് വിയർത്തു.. രുദ്ര മുത്തശ്ശിയുമായി പരിചയപെട്ടോ നി... അവളുടെ അടുത്ത് നിന്ന് കൊണ്ട് അവൻ ചോദിച്ചു.. മ്മ്..... ഒരു മൂളലിൽ അവൾ മറുപടി ഒതുക്കി എന്ന വാ താഴേക്ക് ഇറങ്ങാം.. കാശി രുദ്രയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞതും.. അവൾ സമ്മതം എന്നപോലെ തലയനക്കി.. കൈകൾ കോർത്തു ഒന്നിച്ചു പടികൾ ഇറങ്ങി വരുന്ന കാശിയെയും രുദ്രയെയും നോക്കി നിൽക്കെ അവിടെ ഉള്ളവരുടെ കണ്ണുകൾ തിളങ്ങി.. ദിവസങ്ങൾ ഓടി മറഞ്ഞു.. നാളെയാണ് കാശിയുടെ പ്രെസ്സ് കോൺഫറൻസ്.. അവന്റെ വിജയകഥ കേൾക്കാൻ അക്ഷമയോടെ അവന്റെ ആരാധകർ കാത്തിരുന്ന ആ ദിവസം അങ്ങനെ വന്നെത്തി.. ഫോർമൽ ഡ്രസ്സ്‌ ആയിരുന്നു കാശിയുടെ വേഷം.. ഡ്രിം ചെയ്തു ഒതുക്കിയ താടിയും.. വെട്ടി ഒതുക്കിയ മുടിയും..നേവി ബ്ലു കളർ ഷർട്ടും ബ്ലാക്ക് സ്‌ക്രച്ചു പാന്റും ഒക്കെ കൂടെ അവന്റെ മൊഞ്ചു ഒന്നുകൂടെ കൂടിയത് പോലെ തോന്നി രുദ്രക്ക്.. എന്താണ് ഫാര്യേ ചോര ഊറ്റി ഊറ്റി എന്നെ നി ഒരു വകയാക്കുമെല്ലോ ഇങ്ങനെ പോയാൽ...

രുദ്ര ചമ്മൽ കാരണം എന്ത് ചെയ്യും എന്നറിയാതെ ആയി... ഞാൻ കാണുന്നില്ല എന്ന് കരുതി എന്നെ നോക്കി മുഴുവൻ ചോരയും ഊറ്റും എന്നാൽ ഞാൻ കണ്ട് എന്നറിഞ്ഞാൽ മുഖം തിരിക്കും.. നല്ല ഏർപ്പാട് ആണെല്ലോ.. കാശി കുസൃതി നിറച്ചു കൊണ്ട് പറഞ്ഞു.. കാശിയെട്ടൻ പെണ്ണ് കാണാൻ പോവുന്നത് ഒന്നും എല്ലല്ലോ ഇത്രക്ക് ഒരുങ്ങാൻ.. ചുണ്ട് കൊട്ടി കൊണ്ടുള്ള അവളുടെ കുഞ്ഞു പരിഭവം.. കാശിയുടെ ഉള്ളകം സന്തോഷത്താൽ തുടികൊട്ടി..🖤🖤 അത്രമേൽ അവൻ കേൾക്കാൻ ആഗ്രഹിച്ചിരുന്നു അവളുടെ ശബ്ദനാദം.... പെണ്ണ് കാണാൻ പോവാൻ ഇത് വരെ ഒരവസരം കിട്ടീട്ടില്ല ഇന്ന് വല്ല നല്ല പെണ്ണ് പിള്ളേരേം കണ്ടാൽ ഒരു പെണ്ണ് കാണൽ ചടങ്ങ് അങ്ങ് നടത്തിയേക്കാം.. എന്താ നിന്റെ അഭിപ്രായം.. ഉള്ളിൽ പൊട്ടി വന്ന ചിരിയെ അടക്കി നിർത്തി കൊണ്ട് കാശി കണ്ണാടിയിൽ കൂടെ തന്നെ നോക്കുന്നവളെ ഏർ കണ്ണിട്ട് പറഞ്ഞു.. ആ കുഞ്ഞു മുഖവും ഉണ്ട കണ്ണും വീർത്തു ബലൂൺ പോലെ ആവുന്നത് അവൻ കാണുന്നുണ്ടായിരുന്നു... എന്തിനാ പെണ്ണ് കാണലിൽ മാത്രം ഒതുക്കിയെ നിശ്ചയവും മോതിരം മാറ്റലും തുടങ്ങി എല്ലാ ചടങ്ങും അങ്ങ് നടത്തിക്കോ...

രുദ്ര പല്ല് ഞെരിച്ചു കൊണ്ട് കാശിയെ നോക്കി പറഞ്ഞു... കാശിയുടെ പൊട്ടിച്ചിരി കേട്ടപ്പോൾ രുദ്ര അവനെ നോക്കി പേടിപ്പിച്ചു... നിനക്ക് സമ്മതം ആണെങ്കിൽ കല്യാണവും ഫസ്റ്റ് നൈറ്റ്‌ കൂടെ ഞാൻ നടത്തുമെടി.. ചിരിയടക്കി കൊണ്ട് കാശി വീണ്ടും പറഞ്ഞു.. രുദ്രക്ക് അത് കൂടെ കേട്ടതും ഭദ്രകാളി പോലെ കാശിക്ക് നേരെ ചെന്നു.. താൻ വേറെ പെണ്ണ് കേട്ടുമെല്ലെ ഫസ്റ്റ് നെറ്റും ആഘോഷിക്കുമെല്ലെ ഇപ്പോൾ ശരിയാക്കി തരാം തന്റെ ഈ പൂതി... രുദ്ര പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ കാശി അവളെ ഉറ്റു നോക്കി.. അവൾ പേരു വിരലിൽ ഊഞ്ഞി കൊണ്ട് ഉയർന്നു കൊണ്ട് കാശിയുടെ കവിളിൽ അവളുടെ പല്ലുകൾ കൊണ്ട് മുദ്ര പതിപ്പിച്ചു.. അവൻ വേദന കാരണം ഒച്ച എടുക്കാൻ പോയതും അവൾ കൈ കൊണ്ട് വായ പൊത്തി.. കാശി രുദ്രയെ തള്ളി മാറ്റി കണ്ണാടിയിൽ പോയി നോക്കി.. തടിക്കിടയിൽ ആയത് കൊണ്ട് പെട്ടെന്ന് ആരും അവളുടെ പല്ലിന്റെ ഫോട്ടോകോപ്പി കാണില്ല എന്ന് അവൻ കണ്ടു.. അവൻ രുദ്രയെ നോക്കി കണ്ണുരുട്ടി.. കാശിയേട്ടൻ ഇനി പെണ്ണ് കാണണ്ടേ കല്യാണം കഴിച്ചു ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കണ്ടേ.. ഒരു പ്രതേക താളത്തിൽ രുദ്ര പറഞ്ഞു.. അവളുടെ കാട്ടിക്കൂട്ടലുകൾ ആസ്വദിച്ചു കൊണ്ട് കാശിയും നിന്നു കൊടുത്തു.. ഏയ്‌ ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ ഭാര്യേ..

നി എന്റെ കൂടെ ഉണ്ടാവുമ്പോൾ ഞാൻ എന്തിനാടി വേറെ ഒരുത്തിയെ കെട്ടി ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കുന്നെ.. കാശി കുസൃതി നിറച്ചു കൊണ്ട് വശ്യമായി രുദ്രയെ നോക്കി അവൾക്ക് അരികിൽ ചുവട് വെച്ച് കൊണ്ട് പറഞ്ഞു.. കാശിയുടെ ഒരു മാതിരി നോട്ടവും അർത്ഥം വെച്ചുള്ള സംസാരവും ഒക്കെ ആയപ്പോൾ രുദ്ര ഉമിനീർ ഇറക്കി കൊണ്ട് കാശിയെ നോക്കി.. അവൻ തനിക്കരികിലേക്ക് ആണ് വരുന്നത് എന്ന് കണ്ടതും രുദ്ര പിറകിലേക്ക് ചുവടുകൾ വെച്ചു.. അവസാനം അവൾ ചുമരിൽ തട്ടി നിന്നു.. ഇനി നി എങ്ങോട്ടു പോവും mrs കാശിനാഥ്.. പിരികം ഉയർത്തി കൊണ്ടുള്ള കാശിയുടെ ചോദ്യം അതും ഒരിഞ്ചു അകാലത്തിൽ നിന്ന് കൊണ്ട്.. അവന്റെ ചുടു നിശ്വാസം രുദ്രയുടെ മുഖത്തു പതിഞ്ഞു.. പേരറിയാത്തൊരു വികാരം തന്നിൽ ഉടലെടുക്കുന്നത് രുദ്ര അറിയുക ആയിരുന്നു.. അവൾ ഉമിനീർ ഇറക്കി കൊണ്ട് കാശിയെ നോക്കി.. അവന്റെ കണ്ണിൽ അലയടിക്കുന്ന തന്നോടുള്ള പ്രണയം കാണെ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.. കാശിയുടെ ചുടുനിശ്വാസം കുറച്ചു കൂടെ അടുത്ത് വന്നതും.. ക്രമതീതമായി ഹൃദയമിടിപ്പ് ഉയർന്നു.... ചെന്നിയിൽ നിന്നും വിയർപ്പ് ചാലിട്ടൊഴുകി.. എസി മുറിയിൽ നിന്നിട്ടും രുദ്ര ആകെ വിയർത്തു.. അവളിലെ മാറ്റങ്ങൾ സൂക്ഷമം വീക്ഷിച്ചു കൊണ്ട് കാശിയും നിന്നു..

അവനിലും സംഭവിക്കുന്ന മാറ്റം അവനും അറിയുന്നുണ്ടായിരുന്നു.. കാശിയുടെ ചുണ്ടുകൾ അവളുടെ തുടുത്തു നിൽക്കുന്ന കവിളുകളെ ലക്ഷ്യം വെച്ച് നീങ്ങി.. ആദ്യം അവൾ തന്നതിന് പകരം എന്ന പോലെ അവൻ അവന്റെ പ്രണയത്തിന് അടയാളം പതിപ്പിച്ചു.. പിന്നെ അവിടെ നേർമമായി അവന്റെ ചുണ്ടുകൾ ചേർത്തു.. രുദ്രക്ക് ശ്വാസം വിലങ്ങിയത് പോലെ തോന്നി.. അവന്റെ പല്ലുകൾ തന്ന വേദന പോലും അവൾ മറന്നു.... അവൻ സ്നേഹത്താൽ നൽകിയ ചുംബനത്തിന്റെ മധുരമായ അനുഭൂതിയിൽ ലയിച്ചു നിന്നു... ഒന്ന് കണ്ണ് തുറന്നു നോക്കാൻ ഉള്ള ശക്തി അവൾക്കില്ലായിരുന്നു.. പ്രണയത്തിൽ മുങ്ങി നിൽക്കുന്നവനെ കാണാൻ കെൽപില്ലാതെ അവൾ മിഴികൾ ഇറുക്കെ അടച്ചു.. കാശി അവൾക്കരികിൽ നിന്നും അകലുന്നത് അവൾ അറിഞ്ഞു.. രുദ്ര പതിയെ മിഴികൾ തുറന്നു എന്നാൽ കാശിയെ നോക്കാൻ ആവാതെ ദൃഷ്ട്ടി മറ്റെവിടെയോ പതിപ്പിച്ചു കൊണ്ട് നിന്നു.. കാശിയുടെയും അവസ്ഥ മറിച്ചായിരുന്നില്ല.. ഒരു നിമിഷം കൈ വിട്ട് പോയല്ലോ ദേവിയെ...പെണ്ണ് എന്ത് വിചാരിച്ചു കാണും..

അവളെ ഇനി എങ്ങനെ നോക്കും.. കാശി തല ചൊറിഞ്ഞു കൊണ്ട് ആലോചിച്ചു.. പെട്ടനാണ് അവന്റെ ഫോൺ അടിഞ്ഞത്.. നോക്കിയപ്പോൾ ശിവ ആയിരുന്നു. "എടാ നി ഇനിയും റെഡി ആയില്ലേ കാശി എത്ര സമയം ആയെന്നറിയോ നിന്നെ വെയിറ്റ് ചെയ്തു നിൽക്കാൻ തുടങ്ങീട്ട് ഒന്നു വേഗം വന്നേ നി.." കാശിക്ക് ഒരു ഹെലോ പോലും പറയാൻ സമയം കൊടുക്കാതെ ഇത്രയും പറഞ്ഞു ശിവ ഫോൺ കട്ട്‌ ചെയ്തു.. അവൻ പിന്നെ ഒരു ദീർഘശ്വാസം എടുത്തു ഒന്നു കൂടെ കണ്ണാടിയിൽ നോക്കി കൊണ്ട് തിരിഞ്ഞു.. രുദ്ര അപ്പോഴും തലയും താഴ്ത്തി നിൽപ്പായിരുന്നു.. രുദ്ര ഞാൻ ഇറങ്ങാണ്.. കാശി ഒരുവിധത്തിൽ പറഞ്ഞു കൊണ്ട് മുറിവിട്ടിറങ്ങി.. അവൾക്ക് അപ്പോഴാണ് ശ്വാസം നേരെ ആയത്.. അവൾ കണ്ണാടിയിൽ പോയി നോക്കിയപ്പോൾ കണ്ടു ഇടതു കവിളിലായി കാശിയുടെ പല്ലുകളുടെ അടയാളം.. അവളുടെ ചുണ്ടിൽ അപ്പോൾ നാണത്താൽ വിരിഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു.. അവൾ വേഗം തന്നെ താഴെക്കിറങ്ങി.. എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അവസാനം രുദ്രയോട് കണ്ണ് കൊണ്ടും യാത്ര ചോദിച്ചു കാശി ഇറങ്ങി.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story