കാശിനാദം: ഭാഗം 15

kashinatham

എഴുത്തുകാരി: MUFI

Hey.. A very warm good evening to one & all presented here. പുഞ്ചിരിച്ചു കൊണ്ട് മീഡിയസിന് മുന്നിൽ ഇരുന്ന് കൊണ്ട് കാശി എല്ലാവരോടുമായി പറഞ്ഞു. സർ ഒരാൾക്ക് എങ്ങനെ മൂന്നു പ്രൊഫഷൻ ഒന്നിച്ചു പഠിക്കാൻ സാധിക്കുക... സർ എങ്ങനെ ആണ് മൂന്നും മാനേജ് ചെയ്യുന്നത്.. ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങൾ അവൻ നേരെ വന്നു കൊണ്ടിരുന്നു... എന്റെ അച്ഛൻ വിശ്വനാഥൻ വർമ ആർമി ഓഫീസർ ആയിരുന്നു.. ഒരു ആക്‌സിഡന്റിൽ അച്ഛന്റെ കാലിൽ സരമായ പരുക്ക് ഏൽക്കുക ഉണ്ടായി.. അതെ തുടർന്നു അച്ഛനെ ആർമിയിൽ നിന്നും പിരിച്ചു വിട്ടു... ആ സംഭവത്തിന്‌ ശേഷം കുഞ്ഞായ എന്റെ മനസ്സിൽ ആർമിയിൽ ഉള്ളവരോട് ദേഷ്യം ആയിരുന്നു.... എന്നാൽ ട്രാഫിക്കിൽ നിന്ന് കൊണ്ട് വണ്ടികൾ നിയന്ത്രിക്കുന്ന പോലീസ് ഓഫീസറെ കാണുമ്പോൾ ഒരു കുഞ്ഞു ഇഷ്ട്ടം പോലീസ് എന്ന പതവിയോട് വന്നു.. പിന്നെ ടിവിയിൽ ഒക്കെ സിനിമയിലും മറ്റുമൊക്കെ പോലീസ് കാരുടെ വേഷവും അവർ ഓരോന്നും രഹസ്യമായ അന്വേഷണം ഒക്കെ ഈ ഒരു യൂണിഫോമിനോട് വല്ലാത്തൊരു ഇഷ്ട്ടം മനസ്സിൽ വേരുറച്ചു..

പത്താം ക്ലാസ്സിൽ ഫുൾ A+ ഓടു കൂടി പാസ്സ് ആയ എനിക്ക് ഹ്യുമാനിറ്റീസ് എടുക്കാൻ ആയിരുന്നു താല്പര്യം എന്നാൽ അച്ഛനുമായുള്ള പ്രണയ വിവാഹത്തിൽ ഡോക്ടർ ആവാനുള്ള മോഹം ഉപേക്ഷിച്ച അമ്മക്ക് എന്നെ ഒരു ഡോക്ടർ ആയി കാണാൻ ആയിരുന്നു ആഗ്രഹം.. അച്ഛനും അമ്മയുടെ പോലെ തന്നെയാണ് ആഗ്രഹം എന്നറിഞ്ഞപ്പോൾ എന്റെ ഉള്ളിൽ ആരും അറിയാതെ കൊണ്ട് നടന്ന IPS ഓഫീസർ എന്ന മോഹം എന്നിൽ തന്നെ ഒതുക്കി.. ആരോടും പറഞ്ഞില്ല എനിക്ക് ഡോക്ടർ ആവണ്ട പകരം പോലീസ് ആയാൽ മതിയെന്ന്.. ജന്മം തന്ന മാതാപിതാക്കളുടെ ആഗ്രഹം എന്നിലൂടെ എങ്കിലും നടന്നു കാണട്ടെ എന്ന് വിചാരിച്ചു.. അവരുടെ ആഗ്രഹം പോലെ സയൻസ് വിഷയം തിരഞ്ഞെടുത്തു.. ആദ്യമൊന്നും അത് ഉൾകൊള്ളാൻ എന്നെ കൊണ്ട് പറ്റിയില്ല എന്നാൽ എന്നിൽ പ്രതീക്ഷ അർപ്പിച്ചു നിൽക്കുന്ന അച്ഛനെയും അമ്മയെയും ഓർത്തപ്പോൾ കഠിനമായി തന്നെ പഠിച്ചു എൻട്രൻസ് എഴുതി 1സ്റ്റ് റാങ്കോട് കൂടെ പാസ്സ് ആയി.. പിന്നെ എറണാകുളം മുത്തശ്ശിയുടെ കൂടെ നിന്ന് MBBS പഠനം പൂർത്തിയാക്കി അതിനു ശേഷം ലണ്ടനിൽ തുടർ പഠനത്തിന് വേണ്ടി യാത്ര തിരിച്ചു.. അവിടെ ഏറ്റവും നല്ല കോളേജിൽ ന്യൂറോ സർജൺ വിഭാഗം സെലക്ട്‌ ചെയ്തു പഠിച്ചു.. എനിക്ക് അവിടെ നിന്ന് കിട്ടിയ കൂട്ടായിരുന്നു വൈഷ്ണവ് പ്രദാപ്..

അവൻ എന്നെ പോലെ തന്നെ മറ്റൊരു പ്രൊഫഷണ സ്വപ്നം കണ്ടു നടന്നവൻ ആയിരുന്നു... എന്നാൽ ഡോക്ടർ പട്ടം തന്നെ അവന്റെ അച്ഛനും അമ്മയും അവൻ ചാർത്തി കൊടുത്തു.. അവൻ ഇന്ട്രെസ്റ്റ് ബിസിനസ്‌ ഫീൽഡിൽ ആയിരുന്നു... അവിൻ അവിടെ ഡോക്ടർ ആയിട്ട് പഠിക്കുനതോടൊപ്പം തന്നെ ഡിസ്റ്റൻസ് ആയിട്ട് ഡിഗ്രിയും ചെയ്തു.. അവന്റെ ഒപ്പം കൂടി അതിനോട് ഒരു ഹരം തോന്നിയപ്പോൾ അവന്റെ ഒന്നിച്ചു ഞാനും ഡിഗ്രി എടുത്തു.. അങ്ങനെ മൂന്നു വർഷം BBA യും പിന്നെ രണ്ട് വർഷം MBA യും ഞങ്ങൾ അവിടെ നിന്നും പഠിച്ചു.. ഇതിനിടയിൽ നമ്മുടെ കോഴ്സ് അവസാനിച്ചു അവിടെ തന്നെ നല്ലൊരു ഹോസ്പിറ്റലിൽ ഞങ്ങൾ ട്രെയിനിങ് കയറി.. അതിന്റെ ട്രായിനിങ് കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ രണ്ടും അവിടെ തന്നെ ഫേമസ് ബിസിനസ് വേൾഡിൽ ഒന്നാമത് നിൽക്കുന്ന അക്ഷയ് ഇൻഡസ്ട്രിസിൽ ട്രെയിനിങ് പോസ്റ്റിൽ കയറി ഇതെല്ലാം കഴിഞ്ഞാണ് ഞങ്ങളുടെ രണ്ടാളും ലണ്ടൻ നഗരം വിട്ടത്.. അവനിപ്പോൾ അവന്റെ അച്ഛന്റെ കമ്പനി നോക്കി നടത്തുന്നു കൂടാതെ സ്വന്തമായി ഒരു ഹോസ്പിറ്റൽ പടുത്തുയർത്തി അവിടെ വർക്ക് കൂടെ ചെയ്യുന്നു..

ഞാൻ നാട്ടിൽ തിരിച്ചു എത്തിയപ്പോൾ തന്നെ അവിടെ എങ്ങനെ ആയിരുന്നു എന്നത് വിശദമായി തന്നെ അച്ഛനെയും അമ്മയെയും അറിയിച്ചു.. നാട്ടിൽ ഞങ്ങളുടെ തന്നെ ഹോസ്പിറ്റലിൽ ന്യൂറോ സർജൺ വിഭാഗത്തിൽ വർക്ക് ചെയ്തു.. ഇതിനിടയിൽ അച്ഛൻ ഒറ്റക്ക് വർമ ഗ്രുപ്സ് നടത്തി കൊണ്ട് പോവാൻ പറ്റാതെ ആയപ്പോൾ ഞാൻ വർമ ഗ്രൂപ്സിൽ സിഇഒ ആയി ജോയിൻ ചെയ്തു.... ഇതിനിടയിൽ ഞാൻ മറവിക്ക് വിട്ട് കൊടുത്ത ഒന്നായിരുന്നു എന്റെ IPS മോഹം.. എന്നാൽ ഒരിക്കൽ എന്റെ ഡയറി യിൽ നിന്നും ഞാൻ വരച്ചു വെച്ച പോലീസ് യൂണിഫോം പിന്നെ അതിനടിയിൽ എഴുതിയ അടിക്കുറിപ്പും എന്റെ അനിയത്തി കാണാൻ ഇടയായി അവൾ അത് അപ്പോൾ തന്നെ അച്ഛനെയും അമ്മയെയും കാണിച്ചു.. അത് ഇരുവരിലും നന്നേ വേദന ഉണ്ടാക്കി.. അവർക്ക് വേണ്ടി ഉപേക്ഷിച്ച IPS പഠിക്കണം എന്നും എന്നെ കൊണ്ട് കഴിയും എന്നും ഇരുവരും പറഞ്ഞു.. ഞാൻ എത്ര തന്നെ വേണ്ട എന്ന് പറഞ്ഞിട്ടും ഇരുവരും കേട്ടില്ല.. അങ്ങനെ അവരുടെ ഒക്കെ ഇഷ്ടപ്രകാരം ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച എന്റെ മനസ്സിൽ മാത്രം അടങ്ങിയിരുന്ന IPS എന്ന മോഹം പൂവണിഞ്ഞു.. IPS ട്രെയിനിങ് ഒക്കെ കഴിഞ്ഞു ഞാൻ നാട്ടിൽ എത്തിയിട്ട് ഇപ്പോൾ രണ്ട് മാസം ആവുന്നതേ ഉള്ളു.

ഫസ്റ്റ് പോസ്റ്റിങ്ങ്‌ എനിക്ക് എന്റെ നാട്ടിൽ തന്നെ കിട്ടി... എന്റെ അച്ഛനെയും അമ്മയെയും കൊല്ലാൻ നോക്കിയവൻ തക്കതായ ശിക്ഷ എനിക്ക് തന്നെ വാങ്ങി കൊടുക്കാൻ കഴിഞ്ഞു.. ഇതാണ് എന്റെ ജീവിതത്തിൽ നടന്നത്... ഒരാൾക്ക് ഒന്നിലധികം പ്രൊഫഷൻ പഠിക്കാൻ പറ്റുമോ എന്ന് ചോദിച്ചവരോട് നമ്മൾക്ക് ഒരു കാര്യം പഠിച്ചേ പറ്റുള്ളൂ അതിനു വേണ്ടി എന്ത് റിസ്‌ക്കും എടുക്കാൻ ഞാൻ തയ്യാറാണ് എത്ര തവണ പരാജയപെട്ടാലും ഒരിക്കൽ എനിക്ക് അത് നേടാൻ പറ്റും ഞാൻ നേടിയിരിക്കും എന്ന ഉറച്ച ആത്മവിശ്വാസം ഒരാൾക്ക് ഉണ്ടെങ്കിൽ എത്ര വലിയ ടഫ് എന്ന് വിചാരിച്ച ഏതൊരു കോഴ്സും നമ്മളെ കൊണ്ട് പഠിക്കാൻ പറ്റും.. നമ്മക്ക് നമ്മളിൽ ഒരു വിശ്വാസം ഉണ്ടാവണം " I Can & I do" ഇത് മനസ്സിൽ മുദ്രയായി പതിപ്പിക്കണം... നമ്മളെ കൊണ്ട് പറ്റും എന്നത് നമ്മൾ ചെയ്തു കാണിച്ചു കൊടുക്കണം... നമ്മുടെ ഒക്കെ അച്ഛൻ അമ്മമാർക്ക് നമ്മളിലൊക്കെ ഒരു പ്രതീക്ഷ ഉണ്ടാവും തന്റെ മകൻ എല്ലെങ്കിൽ മകളെ നല്ല ഒരു നിലയിൽ എത്തി കാണാൻ അവർക്ക് അതിയായ ആഗ്രഹം ഉണ്ടാവും.. നമ്മൾ ജീവിതത്തിൽ എവിടെ വിജയിച്ചാലും ആ വിജയത്തിന് പിന്നിൽ നമ്മളെ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന് പ്രോത്സാഹനം നൽകിയ അച്ഛനോ അമ്മയോ തീർച്ചയായും ഉണ്ടാവും..

അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ നമ്മൾക്ക് ഏതൊരു കാര്യവും വളരെ നല്ല കോൺഫിഡൻസ് ഓടു കൂടെ ഒട്ടും പതറാതെ ചെയ്യാൻ പറ്റുകയുള്ളു.. കാശി പറഞ്ഞു നിർത്തിയതും അവിടെ ഉള്ളവർ നിറഞ്ഞ മനസ്സാൽ കയ്യടിച്ചു... ഇതൊക്കെ കേട്ട് കൊണ്ട് നിന്നിരുന്ന വർമ്മയുടെയും ദേവികയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.. അവരുടെ മകൻ അവർക്കെന്നും ഒരഭിമാനം ആയി മാറുകയായിരുന്നു.. അവനോടുള്ള ബഹുമാനം ദിനം പ്രതി വർധിച്ചു... രുദ്രയുടെ മിഴികളും നിറഞ്ഞിരുന്നു... സ്വന്തം അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിന് വേണ്ടി ചെറുപ്പം മുതൽ കൊണ്ട് നടന്ന IPS എന്ന മോഹം ഉപേക്ഷിച്ചു അവർക്ക് വേണ്ടി ഡോക്ടർ എന്ന പതവി പഠിച്ച തന്റെ പാതിയെ കുറിച്ച് ആലോചിക്കെ അവൾക്ക് അഭിമാനം തോന്നി.. മാധവനും കുടുംബവും നിറഞ്ഞ മനസ്സാലെ ആ ദൃശ്യം കണ്ടു... അയാളുടെ മനസ്സിൽ അന്നേരം നിറഞ്ഞു നിന്നത് ഡോക്ടർ ആവണം എന്നാഗ്രഹം പറഞ്ഞ തന്റെ ദേവൂട്ടി ആയിരുന്നു.. എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി പറഞ്ഞു കൊണ്ട് കാശി അവിടെ നിന്നും യാത്ര തിരിച്ചു... വീട്ടിൽ അവന്റെ വരവും കാതെന്ന പോലെ എല്ലാവരും മുന്നിൽ തന്നെ ഉണ്ടായിരുന്നു... എല്ലാവരും എന്നെ സ്വീകരിക്കാൻ വേണ്ടി അണി നിരഞ്ഞതാണോ...

പുറത്ത് ഉള്ള എല്ലാവരെയും കണ്ട് കാശി കളിയാലേ ചോദിച്ചു.. സ്വീകരിക്കാൻ തന്നെ നിന്നതാട.. മുത്തശ്ശന്റെ അതെ ഷൌര്യവും എടുപ്പും ഒക്കെ കിട്ടിയ എന്റെ കൊച്ചുമോനെ സ്വീകരിക്കാൻ വേണ്ടി തന്നെയാടാ നിന്നെയും കാത്ത് ഞാൻ നിന്നത്.. മുത്തശ്ശി അവനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.. അയ്യേ ഈ മുത്തു എന്താ ഇങ്ങനെ ചെ ചെ മോശം.. മുത്തൂന്റെ സഖവ്‌ അങ് സ്വർഗത്തിൽ ഇരുന്നു കാണുന്നുണ്ടാവും അങ്ങേരെ പേരും പറഞ്ഞു കരയുന്ന സഖവിന്റെ പ്രണയിനിയെ.. പോടാ ചെർക്ക നിന്റെ തമാശ ഒക്കെ ഇനി ദേ നിൽക്കുന്നു നിന്റെ കെട്ട്യോൾ അവളോട് കാണിച്ചാൽ മതി... അതാവുമ്പോ കുഴിയിലേക്കു എന്നെ എടുക്കുന്നതിനു മുന്നേ മുതുമുത്തശ്ശി ആവാമെല്ലോ.. കാശിയും രുദ്രയും നിന്ന നിൽപ്പിൽ ചൂളി പോയി.. ബാക്കി ഉള്ളവർ ആണെങ്കിൽ ചിരി കടിച്ചു പിടിച്ചു നിന്നു.. ഇഞ്ചി കടിച്ച കൊരങ്ങനെ പോലെയുള്ള കാശിയുടെ നിർത്തം കണ്ട് ലെച്ചുവിന് അതിക നേരം ചിരി പിടിച്ചു വെക്കാൻ സാധിച്ചില്ല.. ലച്ചുവിന്റെ പൊട്ടിച്ചിരി അവിടെ ഒന്നാകെ മുഴങ്ങി.. ഞാൻ രുദ്രയെ നോക്കിയപ്പോൾ മുഖമൊക്ക വിളറി വെളുത്തിട്ടുണ്ട്.. പിന്നെ ഒന്നും നോക്കിയില്ല തോമസ് കുട്ടി വിട്ടോടാ എന്ന ഡയലോഗ് മനസ്സിൽ ദ്യാനിച്ചു രുദ്രയുടെ കയ്യും പിടിച്ചു മുകളിലേക്ക് ഒരോട്ടം ആയിരുന്നു..

മുറിയിൽ എത്തി അവളുടെ കൈ വിട്ട് പോയി ബെഡിൽ മലർന്നു കിടന്നു ഓടിയ ഷീണം തീർത്തു.. രുദ്ര ബാൽക്കണി യിലോട്ട് പോവുന്നത് കണ്ടു എന്നെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണെന്നു എനിക്ക് മനസ്സിലായി.. ***** എല്ലെങ്കിൽ തന്നെ അങ്ങേരെ മുഖത്തു നോക്കാൻ പറ്റാതെ ഇരിക്കുകയാണ് അതിന്റെ കൂടെ മുത്തശ്ശിടെ കളിയാക്കലും ഒക്കെ കൂടെ കളർ ആയി.. ഇനി എങ്ങനെ ഞാൻ ആ മനുഷ്യന്റെ മുഖത്തു നോക്കും എന്റെ കൃഷ്ണ... കണ്ണ് കൊണ്ട് നോക്കണം എല്ലാതെ ഇപ്പോ എങ്ങനെ നോക്കാൻ... രുദ്ര ഓരോന്നും കൂട്ടി കുറച്ചും അവിടെ തന്നെ നിന്നു.. കാശി ഫ്രഷ് ആവാൻ കയറി എന്ന് മനസ്സിലായതും രുദ്ര മുറിലേക്ക് പോയി.. കുറച്ചു സമയം ഫോണിൽ നോക്കി ഇരുന്നു തായേക്ക് ഇറങ്ങാൻ നിൽകുമ്പോൾ ആണ് കാശി ഡോർ തുറന്നു തലയിൽ മാത്രം പുറത്തിട്ടു കൊണ്ട് രുദ്രയെ വിളിച്ചത്.. രുദ്ര.. എന്താ... ഞാൻ ബാത്ത് ടവൽ എടുക്കാൻ വിട്ട് പോയി അതൊന്ന് എടുത്തു തരുമോ.. എത്രത്തോളം വിനയം മുഖത്തു വരുത്താൻ പറ്റുമോ അത്രയും വിനയത്തോടെ കാശി രുദ്രയോട് പറഞ്ഞു.. അവൾ ഒന്ന് മൂളി കൊണ്ട് ടവൽ എടുത്തു അവൻ നേരെ നീട്ടി.. രുദ്ര തീരെ പ്രതീക്ഷിക്കാതെ ആയിരുന്നു കാശി രുദ്രയുടെ കയ്യിൽ പിടിച്ചു വലിച്ചത്.. ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് രുദ്ര ഞെട്ടി പണ്ടാരം ആയി..

കാ...ശി... യേ... ട്ട എ..ന്തി...നാ... അവൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. കാശിയുടെ വിരിഞ്ഞ നെഞ്ചിൽ തട്ടി നിൽക്കെ അവൾക്ക് വല്ലാത്ത വെപ്രാളം തോന്നി.. ഹ അടങ്ങി നിൽക്ക് പെണ്ണ്... അവൾ അവന്റെ കണ്ണിലോട്ട് ഉറ്റു നോക്കി.. പ്രണയം അലതല്ലുന്ന അവന്റെ കണ്ണുകളിൽ അതിക നേരം നോക്കി നിൽക്കാൻ ആയില്ല.. കാശിടെ മുടികളിൽ നിന്നും ഉറ്റു വീഴുന്ന തുള്ളികൾ രുദ്രയുടെ വിയർപ്പ് പൊടിഞ്ഞ നെറ്റിയിൽ തട്ടി നിന്നു.. കാശിയുടെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു.. അവസാനം അവളുടെ വിറപ്പൂണ്ട ചുണ്ടുകളിൽ അവന്റെ നോട്ടം തങ്ങി നിന്നു.. കാശിയുടെ നോട്ടം തന്റെ ചുണ്ടിൽ ആണെന്നറിഞ്ഞതും രുദ്ര പിടപ്പോടെ അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു.. എന്നാൽ അവന്റെ വീര്യമാർന്ന ശരീരത്തിന് മുന്നിൽ പൂച്ച കുട്ടിയെ പോലെ അവനിൽ കൂടുതൽ ചേർന്ന് നിൽക്കാൻ മാത്രമേ അവൾക്ക് ആയുള്ളൂ.. കാശിയുടെ ചുണ്ടുകൾ അതിന്റെ ഇണയെ നുകരാൻ എന്ന പോലെ അടുത്തു അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുമായി കോർത്തു.. രുദ്രയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു...

അവളുടെ കൈകൾ അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു.. കാശിയുടെ കൈകൾ അവളുടെ ഇടുപ്പിൽ സ്ഥാനം പിടിച്ചു..അവളെ തന്നിലേക്ക് ചേർത്ത് നിർത്തി ആ മധുരമായ ചുണ്ടിൽ നിന്നും തേൻ നുകർന്നു... 🙈🙈🙈🙈🙈🙈🙈🙈🙈🙈🙈 ബാക്കി കൂടെ ഒന്ന് വായിക്കണേ... ഇത് എഴുതിയിട്ട് എനിക്ക് തന്നെ നാണം വന്നുപോയി 🙈🙈🙈 ഞാൻ തന്നെയാണോ ഇത് എഴുതിയത് എന്ന് എനിക്ക് തന്നെ ഇപ്പോൾ സംശയമായി.. ഇനി ആരും അവരുടെ റൊമാൻസ് ഇല്ല റൊമാൻസ് കുറഞ്ഞു പോയി എന്ന് പറഞ്ഞു വരണ്ട 😁🙈🙈🙈 എന്നെ കൊണ്ട് പറ്റും വിധത്തിൽ ഞാൻ എഴുതിയിട്ടുണ്ട്... അപ്പൊ ഇന്നെനിക്ക് നല്ല നീളത്തിൽ തന്നെ കമന്റ്‌ വേണം.. എല്ലെങ്കിൽ അടുത്ത പാർട്ടിൽ ഞാൻ സ്റ്റോറി നിർത്തും..😁 നൈസ് സൂപ്പർ അടിപൊളി വിട്ട് ഒന്ന് രണ്ട് വരി നീട്ടി അങ്ങ് എഴുതിക്കോളി.... 🙈🙈🙈🙈 നിങ്ങളെ കമന്റ്‌ നോക്കി മാത്രമേ നെക്സ്റ്റ് പോസ്റ്റുള്ളൂ.. ഇപ്പോൾ കമന്റും ലൈക്കും ഒക്കെ കുറഞ്ഞു കുറഞ്ഞു വരികയാണെല്ലോ സ്റ്റോറി ബോർ ആയോ 😁........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story