കാശിനാദം: ഭാഗം 16

kashinatham

എഴുത്തുകാരി: MUFI

കാശിയുടെ കൈകൾ അവളുടെ ഇടുപ്പിൽ സ്ഥാനം പിടിച്ചു..അവളെ തന്നിലേക്ക് ചേർത്ത് നിർത്തി ആ മധുരമായ ചുണ്ടിൽ നിന്നും തേൻ നുകർന്നു... ദീർഘ ചുംബനത്തിന് ശേഷം കാശി അവളുടെ ചുണ്ടുകളിൽ നിന്നും അവന്റെ ചുണ്ടിനെ വേർപെടുത്തി.. രുദ്രയുടെ ഇരുമിഴികളും അടഞ്ഞു തന്നെ നിന്നു.. മിഴികൾ തുറന്നു അവനെ നോക്കാനുള്ള മടി കാരണം കണ്ണുകൾ ഇറകെ പൂട്ടി.. അവളുടെ നിൽപ്പ് കണ്ട് അവൻ അവളെ കുസൃതി നിറച്ചു കൊണ്ട് നോക്കി നിന്നു.. രുദ്ര... ചെവിക്കരികിൽ ആയി ചുണ്ടുകൾ ചേർത്ത് വെച്ച് കൊണ്ട് കാശി പ്രണയാർദ്രമായി വിളിച്ചു.. ആ ഒരു വിളി പോലും അവളിൽ മാറ്റങ്ങൾ വരുത്തുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. അവൾ അവന്റെ നെഞ്ചിൽ മുഖം പൂയ്ത്തി ഇരു കൈകൾ കൊണ്ടും അവനെ ചുറ്റി വരിഞ്ഞു... തിരിച്ചു അവന്റെ കൈകളും അവളെ വലയം ചെയ്തു. കുറച്ചു സമയം അതെ നിൽപ്പ് തുടർന്നു പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൾ അവനിൽ നിന്നും വിട്ട് നിന്നു.. പെട്ടെന്ന് ഉണ്ടായ അവളുടെ പ്രവർത്തിയിൽ കാശി നെറ്റി ചുളിച്ചു കൊണ്ട് നോക്കി.. എത്ര സമയം ആയി കാശിയേട്ട തല തൂവാർത്താതെ നിൽക്കാൻ തുടങ്ങിയിട്ട്... പനി വല്ലതും പിടിപെട്ടാലോ. കരുതലും സ്നേഹവും വാത്സല്യവും ഒക്കെ ചേർന്നു കൊണ്ടുള്ള അവളുടെ കുഞ്ഞു ശകാരം..

കാശിയുടെ ഉള്ളിൽ അവളുടെ സംസാരം നന്നേ ആനന്ദം ഉളവാക്കി.. കണ്ണിമ ചിമ്മാതെ അവൻ അവളെയും നോക്കി നിന്നു.. അവൾ തല തുവർത്തി കഴിഞ്ഞിട്ടും അവന് അതെ നിൽപ്പ് തന്നെ ആയിരുന്നു.. കാശിയേട്ട.. അവൾ കുലുക്കി വിളിച്ചപ്പോൾ ആണ് അവൻ ബോധം വന്നത്.. ഹേ എന്താ.. ഏത് ലോകത്താണ് മനുഷ്യ പോയി ഡ്രസ്സ്‌ എടുത്തിട്ടേ നെഞ്ചും വിരിച്ചു നിൽക്ക ബാക്കി ഉള്ളൊരുടെ കണ്ട്രോൾ കളയാൻ വേണ്ടി.. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവൾ ഡോർ തുറന്നു ഇറങ്ങി പോയി.. അവൾ പറഞ്ഞത് ചെറുതായിട്ട് ആണെങ്കിലും കൃത്യമായി തന്നെ കാശി അത് കേട്ടിരുന്നു.. അവൻ പിന്നെ ഡ്രസ്സ്‌ ഒക്കെ മാറി പുറത്തേക്ക് ഇറങ്ങി അപ്പോയെക്കും രുദ്ര മുറിയിൽ നിന്നും പോയിരുന്നു.. *** രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോഴും രുദ്രയുടെ മിഴികൾ പ്ലേറ്റിൽ തന്നെ ആയിരുന്നു അറിയാതെ പോലും കാശിയെ അവൾ നോക്കിയില്ല.. എന്നത്തെയും പോലെ കാശി സോഫയിൽ കിടക്കാൻ പോയതും അവൻ നേരെ തലയണ വന്നു വീണിരുന്നു.. അവൻ അത് എടുത്തു കിടക്കയിൽ ചമ്രം പടിഞ്ഞു ഇരിന്നു കൊണ്ട് എറിഞ്ഞവളെ നോക്കി.. എന്താടി... കാശിയേട്ടൻ എന്തിനാ സോഫയിൽ കിടക്കുന്നെ എനിക്ക് വല്ല പകർച്ച വാദിയും ഉണ്ടോ.. എന്റൊപ്പം ബെഡിൽ കിടന്നാൽ ഇങ്ങക്ക് ഉറക്കം വരില്ലേ മനുഷ്യ..

ചുണ്ട് കൂർപ്പിച്ചു കൊണ്ടുള്ള അവന്റെ ഉണ്ടക്കണ്ണിയുടെ ചോദ്യം കേൾക്കെ അവൻ ഒന്ന് ചിരിച്ചു.. നിനക്ക് ഞാൻ നിന്റെ കൂടെ കിടക്കുന്നതിൽ പ്രശ്നം ഇല്ലെങ്കിൽ ഞാൻ എപ്പോ വന്നു കിടന്നു എന്ന് ചോദിച്ചാൽപോരെ ഉണ്ടക്കണ്ണി.. പറഞ്ഞു തീരലും കാശി ബെഡിൽ മലർന്നു കൊണ്ട് കിടന്നു.. ചുണ്ടിൽ കുസൃതി നിറച്ചു കൊണ്ട് രുദ്രയെ നോക്കി... അവന്റെ നോട്ടം നേരിടാൻ ആവാതെ അവൾ വേഗം ലൈറ്റ് അണച്ചു കൊണ്ട് അവൻ അപ്പുറമായി കിടന്നു.. രാവേറെ കഴിഞ്ഞിട്ടും രണ്ട് പേർക്കും ഉറങ്ങാൻ സാധിച്ചില്ല.. കാശിയേട്ട.... നിലാവിന്റെ വെളിച്ചത്തിൽ കാശി അവളെ നോക്കി.. കാശിയേട്ട..... എന്താ പെണ്ണെ.... അത് കാശിയേട്ടൻ എന്നെ മുന്നേ പരിജയം ഇല്ലേ... ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള രുദ്രയുടെ ചോദ്യത്തിൽ കാശി ഒന്ന് പതറി.. ഏയ്‌ എനിക്ക് നിന്നെ പരിജയം ഒന്നുമില്ല.. കാശിയേട്ടൻ നുണ പറയണ്ട നിക്കറിയാം.. അറിയാമെങ്കിൽ പിന്നെന്തിനാ നി ചോദിച്ചത് അത് പിന്നെ എങ്ങനെ ആണെന്ന് അറിയാൻ.. നി ഇപ്പോൾ ഉറങ്ങാൻ നോക്ക്... അതൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം.. അതെന്താ മനുഷ്യ ഇപ്പോൾ അതിനെ കുറിച്ച് സംസാരിച്ചാൽ.. എനിക്ക് ഉറങ്ങണം അത് കൊണ്ട് മോൾ മിണ്ടാതെ കിടക്കാൻ നോക്ക്.. രുദ്ര ചുണ്ട് കൊട്ടി തിരിഞ്ഞു കിടന്നു.. ഉറക്കിലോട്ട് പോകുമ്പോഴും അവൾ അറിയുന്നുണ്ടായിരുന്നു തന്നെ ചുറ്റി വരയുന്ന ആ കൈകളെ..

രാവിലെ ആദ്യം ഉറക്കമുണർന്നത് കാശി ആയിരുന്നു... എഴുന്നേൽക്കാൻ നോക്കിയപ്പോൾ ആണ് അവൻ കണ്ടത് തന്റെ മേലെ കയ്യും കാലും കയറ്റി വെച്ചു കൊണ്ട് സുഖമായി ഉറങ്ങുന്ന രുദ്രയെ.. എടി കാലെടുത്തു മാറ്റടി... ഞാൻ കുറച്ചു കൂടെ ഉറങ്ങട്ടെ കാശിയേട്ട.. രാത്രി ഏത് ബ്രാൻഡ് ആണോ ആവോ അടിച്ചത്... വല്ലാത്തൊരു ഉറക്ക് തന്നെ... എടി എഴുന്നേൽക്കുന്നിണ്ടോ നി എല്ലെങ്കിൽ ഞാനിപ്പം മുത്തശ്ശിയെ വിളിക്കും.. മുത്തശ്ശി എന്ന് കേൾക്കേണ്ട താമസം രുദ്ര ചാടി എഴുനേറ്റു... എവിടെ മുത്തശ്ശി.. ചുറ്റും മിഴികൾ ഓടിച്ചു കൊണ്ട് രുദ്ര ചോദിക്കുന്നത് കേട്ട് കാശി പൊട്ടിച്ചിരിക്കാൻ തുടങ്ങി... എന്തിനാ ചിരിക്കൂന്നേ... കണ്ണുരുട്ടി കൊണ്ട് ദേഷ്യം പിടിച്ച പോലെ രുദ്ര ചോദിച്ചു.. ഞാൻ ഇത്രയും സമയം ഇവിടെ കിടന്നു തൊണ്ട പൊട്ടി വിളിച്ചിട്ടും കേൾക്കാത്ത നി മുത്തശ്ശിടെ പേര് പറയുമ്പോയേക്കും ചാടി എഴുന്നേറ്റില്ലേ പിന്നെ എങ്ങനെയാ എന്റെ ഉണ്ടക്കണ്ണി ചിരിക്കാതിരിക്ക... രുദ്ര തലയണ എടുത്തു അവനെ തലങ്ങും വിലങ്ങും തല്ലി.. ഒടുവിൽ കാശി പിടിച്ചു വെച്ചപ്പോൾ അവൾ അടങ്ങി നിന്നു.. **** കാശി ഇന്ന് നി മോളെയും കൂട്ടി അവളുടെ വീട് വരെ ഒന്ന് പോവണം.. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ മുത്തശ്ശി കാശിയോടും രുദ്രയോടുമായി പറഞ്ഞു.. മ്മ് പോവാം മുത്തു..

കാശി അതും പറഞ്ഞു രുദ്രയെ നോക്കി.. അവളുടെ മുഖം പൂർണ നിലാവ് ഉദിച്ച പോലെ വിടർന്നു.. **** അങ്ങനെ വഴികുന്നേരം കാശി രുദ്രയെയും കൂട്ടി അവളുടെ വീട്ടിലോട്ട് പോയി. മോനെ കാശി ഇന്ന് ഇവിടെ നിന്നുടെ.. രാത്രിയിൽ ഫുഡ്‌ കഴിക്കുന്നതിന് ഇടയിൽ മാധവൻ കാശിയോട് പറഞ്ഞു. ഞാൻ പിന്നെ നിൽക്കാം അച്ച രുദ്ര വേണേൽ ഒന്ന് രണ്ട് ദിവസം ഇവിടെ നിന്നോട്ടെ.. ഹാ എന്ന പിന്നെ മോൾ ഒന്ന് രണ്ട് ദിവസം ഇവിടെ നിൽക്കട്ടെ അത് കഴിഞ്ഞാൽ ഇവളുടെ കൂടെ ഞങ്ങൾ അങ്ങോട്ട് വരാം.. ഹ്മ്മ് എന്ന പിന്നെ അങ്ങനെ ആവട്ടെ.. കാശി മനസ്സില്ല മനസോടെ അവിടെ നിന്നും ഇറങ്ങി.. ഇറങ്ങുമ്പോൾ രുദ്രയോട് കണ്ണ് കൊണ്ട് യാത്ര ചോദിക്കാൻ അവൻ മറന്നില്ല.. രുദ്രാക്കും അവനെ പിരിഞ്ഞു ഇരിക്കാൻ മനസ്സ് ഇല്ലായിരുന്നു... *** കാശിക്ക് വീട്ടിൽ എത്തിയിട്ട് ഒന്നിനും ഒരു ഉന്മേഷം ഉണ്ടായില്ല... മുറിയിൽ അവളുടെ അഭാവം അവൻ ശെരിക്കും അറിഞ്ഞു.. രാത്രിയിൽ രണ്ടിടത്തു കിടന്നിട്ട് ഉറക്കം കിട്ടാതെ അവർ രണ്ട് പേരും കിടന്നു.. ഉള്ളിന്റെ ഉള്ളിൽ എത്രത്തോളം സ്നേഹം വളർന്നിട്ടുണ്ടെന്ന് അപ്പോഴാണ് ഇരുവർക്കും മനസ്സിലായത്.. ***** രണ്ട് ദിവസം എങ്ങനെ ഒക്കെയോ ഇരുവരും കഴിച്ചു കൂട്ടി... പരസ്പരം കാണാതെയും ശബ്ദം കേൾക്കാതെയും ഇരുവരും മൗനമായി പ്രണയിച്ചു..

പുറത്ത് വണ്ടിയുടെ ശബ്ദം കേൾക്കെ എല്ലാവരും പുറത്തേക്കിറങ്ങി.. രുദ്രയും വീട്ടുകാരും വന്നു എന്നാണ് എല്ലാവരും വിചാരിച്ചത്.. എന്നാൽ അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് ലച്ചു ഓടി പോയി അവനെ ഇടിക്കാനും പിച്ചനുമൊക്കെ തുടങ്ങി.. എവിടെ ആയിരുന്നു മോനെ ശ്രി... ദേവിക അവന്റെ അടുത്ത് വന്നു കൊണ്ട് ചോദിച്ചു.. ഞാൻ എവിടെ പോവാൻ ആണ് അമ്മ കുട്ടി.. ഞാൻ ഒന്ന് എല്ലാ സ്ഥലവും എക്സ്പ്ലോർ ചെയ്യാൻ വേണ്ടി ഇറങ്ങിയതെല്ലേ മതി നിന്റെ ഊര് തെണ്ടൽ ഇനി നിന്നെ എങ്ങോട്ടും ഞാൻ വിടില്ല.. അതൊക്കെ നമ്മുക്ക് പിന്നെ പറയാം വല്ലാത്ത വിശപ്പ് വല്ലതും എടുത്തേ കഴിക്കാൻ.. വയർ തടവി കൊണ്ടുള്ള അവന്റെ സംസാരം കേട്ട് ദേവിക ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.. അവൻ മെല്ലെ ഏർ കണ്ണിട്ട് കൊണ്ട് മുത്തശ്ശിയെ നോക്കി... അവിടെ ഇപ്പോഴും ഞാൻ എന്നൊരാൾ ഇവിടെ നിൽപ്പില്ല എന്ന പോലെ ഇരിക്കുന്നത് കണ്ട് അവൻ ലച്ചുനെ നോക്കി ഗോഷ്ടി കാണിച്ചു.. ഒന്നും നടക്കില്ല മോനെ.. ആൾ വൻ പരിഭവത്തില.. അതൊക്കെ ഞാൻ മാറ്റും മോളെ... പത്മു ഈ ശ്രീനതിന്റെ മുന്നിൽ മുട്ട് മടക്കും എല്ലെങ്കിൽ ഞാൻ മടപ്പിക്കും നി നോക്കിക്കോ.. കുഞ്ഞേട്ടന്റെ മുട്ട് മുത്തശ്ശി തല്ലി ഓടിക്കാതിരുന്നാൽ മതി.. ലച്ചു അതും പറഞ്ഞു ചിരിച്ചു..

അവൻ അവളെ ഒന്ന് പുച്ഛിച്ചു കൊണ്ട് മുത്തശ്ശിയെ ലക്ഷ്യം വെച്ച് നടന്നു.. പത്മു...... ദേ ശ്രികുട്ടാ നി വെറുതെ എന്റെ കയ്യിൽ നിന്നും വാങ്ങിക്കാൻ നിൽക്കേണ്ട.. എന്താണ് എന്റെ പത്മു കുട്ടീടെ മുഖത്തൊരു വാട്ടം.. നി എന്നെ പറഞ്ഞു പറ്റിച്ചില്ലേ ഞാൻ എത്ര പ്രതീക്ഷിച്ചെന്നോ നിന്റെ വരവ്... സോറി മുത്തശ്ശി തിരക്കിൽ പെട്ട് പോയി കറക്റ്റ് മുത്തൂന്റെ അടുത്ത് വരാൻ നിന്നതാണ് പക്ഷെ പറ്റിയില്ല ഇപ്രാവശ്യം ഒന്ന് ഷമിക്ക് ഇനി മേലിൽ ആവർത്തിക്കില്ല.. അങ്ങനെ ശ്രികുട്ടൻ മുത്തശ്ശിയെ മടക്കി കുപ്പിലാക്കി.. ഇതാണ് കാശിയുടെ അനിയൻ ശ്രിനാത് എന്ന ശ്രി കുട്ടൻ.. ലെവനെ കുറിച്ചു പറയാണെങ്കിൽ കുറെയുണ്ട് തല്ക്കാലം ചുരുക്കി പറയാം.. ഇവന്റെ പ്രൊഫഷണ എന്താണെന്നു വെച്ചാൽ ഫോട്ടോഗ്രാഫർ ആണ്.. പിന്നെ വേറൊരു ഹോബി എന്താണെന്നു വച്ചാൽ പുതിയ പുതിയ സ്ഥലത്ത് പോവ എന്നുള്ളതാണ്.. അങ്ങനെ നാട് ചുറ്റി ഇപ്പോൾ വരുന്നതേ ഉള്ളു ചെക്കൻ.. *** കുറച്ചു കഴിഞ്ഞപ്പോൾ രുദ്രയും വീട്ടുകാരും എത്തി... മാധവൻ തന്റെ ദേവൂട്ടിയെ കാണാനുള്ള തിടുക്കം ആയിരുന്നു... എല്ലാവരേക്കാളും മുന്നിൽ അയാൾ റെഡി ആയി ഇറങ്ങിയിരിന്നു..

വീടിന്റെ മുന്നിൽ ഇറങ്ങിയപ്പോൾ തന്നെ അയാളുടെ കണ്ണുകൾ തന്റെ അനിയത്തി കുട്ടിയെ തേടി പോയി.. ദേവികയും കാണുക ആയിരുന്നു തന്റെ വെല്ലിയേട്ടനെ... നാളുകൾക്കു ശേഷം നരബാധിച്ചു തുടങ്ങിയ മുടിയും വാർധക്യം പിടിപെടുന്ന മുഖം ഒക്കെ കാണെ അവരിൽ മുൻ കാല കാര്യങ്ങൾ ഒക്കെ തെളിമയോട് കൂടെ കടന്നു വന്നു.. വന്ന കാലിൽ നിൽക്കാതെ എല്ലാവരും അകത്തേക്ക് കയറി വരൂ.. പദ്ധമാവധി എല്ലാവരെയും ഹൃദയ പൂർവ്വം അകത്തേക്ക് ക്ഷണിച്ചു... രുദ്രയുടെ മിഴികൾ ചുറ്റിലും തന്റെ പ്രാണനെ തിരഞ്ഞു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story