കാശിനാദം: ഭാഗം 17

kashinatham

എഴുത്തുകാരി: MUFI

പദ്ധമാവധി എല്ലാവരെയും ഹൃദയ പൂർവ്വം അകത്തേക്ക് ക്ഷണിച്ചു... രുദ്രയുടെ മിഴികൾ ചുറ്റിലും തന്റെ പ്രാണനെ തിരഞ്ഞു.... ദേവിക ഏട്ടനെയും ഏട്ടത്തിയെയും വർഷങ്ങൾക്ക് ശേഷം കണ്ട സന്തോഷത്തിൽ ആയിരുന്നു.. അവരുടെ സ്നേഹ പ്രകടനവും പരിഭവവും പരാതിയും ഒക്കെ നോക്കി കൊണ്ട് ബാക്കി ഉള്ളവർ നിന്നു.. വിശ്വനാഥൻ വർമ്മയുടെ മനസ്സ് അത് കാണെ ശാന്തമായി.. അത്രയും നാൾ തന്നെ സ്നേഹിച്ചതിന്റെ പേരിൽ ദേവിക്ക് പിരിയേണ്ടി വന്ന കുടുംബത്തെ ഓർത്ത് ആദി ആയിരുന്നു അത് തിരികെ ലഭിച്ചതിൽ ദേവിയുടെ നിറഞ്ഞ പുഞ്ചിരി കാണെ അയാൾക്ക് സന്തോഷമായി.. രുദ്ര അവിടെ നിന്നും മെല്ലെ മുറിയിലേക്ക് മുങ്ങി... *** ഉണ്ടക്കണ്ണിയെ കണ്ടിട്ട് ഇപ്പോൾദിവസം മൂന്നായി... അവിടെ നിന്നത് മുതൽ ഒരു കാൾ പോലും ഉണ്ടായിട്ടില്ല അവൾക്ക് എന്നോട് ഇത്തിരി പോലും സ്നേഹം ഇല്ലല്ലോ കൃഷ്ണ... ഉണ്ടായിരുന്നു എങ്കിൽ എങ്ങനെ എങ്കിലും തന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കില്ലേ ഞാൻ നിൽക്കാതെ അവളെ തനിച്ചു നിർത്തിയപ്പോൾ അവൾ പറയുമായിരുന്നില്ലേ ഞാനും കാശിയേട്ടന്റെ കൂടെ ഒന്നിച്ചു നിന്നോളം എന്ന് പറഞ്ഞില്ലല്ലോ.. ഇങ്ങട് വരട്ടെ അവൾ ചെറുതായിട്ട് ഒന്ന് നിലക്ക് നിറുത്തിയില്ലെങ്കിൽ അവൾക്ക് തീരെ എന്നെ വില ഉണ്ടാവില്ല..

ഇന്ന് ഉച്ചയോടടുത്തു അവർ എത്തും എന്ന് പറഞ്ഞിട്ടുണ്ട് മുത്തശ്ശിയും അമ്മയും ഒക്കെ അതിന്റെ തിരക്കിൽ ആണ്.. എനിക്ക് ഇന്നൊരു മീറ്റിങ് ഉണ്ട് അത് ഓൺലൈൻ ആയിട്ടുള്ള മീറ്റിംഗ് ആണ് അത് കൊണ്ട് തന്നെ എങ്ങോട്ടും പോവേണ്ടതില്ല... അത്യാവശ്യമായി ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു അതൊക്കെ ചെയ്തു തീർത്തു മീറ്റിങ് ൻ വേണ്ടിയുള്ള തയ്യാറെടുപ്പ് ഒക്കെ ചെയ്തു വെച്ചു ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ഉണ്ട് ഒരുത്തൻ ബെഡിൽ നേളിഞ്ഞു ഇരിക്കുന്നു.. നി എപ്പോൾ ലാൻഡ് ചെയ്തു ശ്രി കുട്ടാ... ഞാൻ കുറച്ചു മുന്നേ ലാൻഡ് ആയിട്ടേ ഉള്ളു എന്താന്ന് അറിയില്ല വല്ലാത്തൊരു വിശപ്പ് അത് കൊണ്ട് ഐശ്വര്യമായി അമ്മയുടെ കയ്യിൽ നിന്നും ഫുഡും തട്ടി ഇങ്ങോട്ട് കയറി.. ഹ്മ്മ് മുത്തശ്ശി നിന്നോട് വൻ കലിപ്പിൽ ആണെല്ലോ എന്താണ് പ്രശ്നം.. പ്രശ്നം ആയിട്ടൊന്നും ഇല്ല കണ്ണേട്ടാ.. ഞാൻ കാശ്മീരിൽ നിന്നും നേരെ അങ്ങോട്ട് വരും എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒക്കെ റെഡി ആക്കി വെക്കണേ എന്ന് ഞാൻ വിളിച്ചു പറഞ്ഞിരുന്നു... പക്ഷെ അവിടെ നിന്ന് ഒരു മദാമ്മയെയും സായിപ്പിനെയും കിട്ടിയപ്പോൾ ഞാൻ അവരുടെ ഒന്നിച്ചു ഗുജറാത്തിലും ഗോവയിലും ഒക്കെ പോയി.. പത്മുനോട്‌ പറയാൻ വിട്ട് പോയി വരില്ല എന്നത്..

മൂപ്പത്തി എനിക്ക് വേണ്ട എല്ലാ തരം ഫുഡും ഉണ്ടാക്കി വച്ച് എന്നെയും കാത്തിരിന്നു രാത്രി പത്തു മണിക്ക് എന്നെ വിളിച്ചു ചോദിച്ചു ശ്രി കുട്ടാ നി എവിടെയാ എത്ര നേരമായി നിന്നെ കാത്തു ഇരിക്കുന്നു എന്ന്.. ഇതാണ് ഞങ്ങൾ തമ്മിൽ ഉള്ള ചിന്ന പ്രശ്നം.. ഹോ ഇതായിരുന്നോ എന്നിട്ട് മുത്തു മിണ്ടിയോ നിന്നോട്... മ്മ് മിണ്ടാതെ നിൽക്കാൻ ശ്രീടെ പത്മുൻ ആവില്ലേടാ 😁.. ഹാ പിന്നെ ചോദിക്കാൻ വിട്ട് പോയി എവിടെ എന്റെ ഏട്ടത്തിയമ്മ mrs കാശിനാഥ്.. അവൾ ഇവിടെ ഇല്ല അവളുടെ വീട്ടിലോട്ട് പോയിട്ടാ ഉള്ളത് ഇന്ന് വരും... ഓഹോ അപ്പൊ കള്ള കാമുകൻ കാമുകിയെ കാത്ത് നിൽപ്പാണെല്ലേ.. ശ്രി ഒരു ഇളിയോടെ പറഞ്ഞു നിർത്തി.. കാശി അവനെ നോക്കി കണ്ണുരുട്ടി.. ഓഹ് ഉരുട്ടുന്ന കണ്ടാൽ തോന്നും ഞാനിപ്പോൾ പേടിക്കും എന്ന് ഒന്ന് പോയെ കണ്ണേട്ടാ ഇങ്ങൾ രുദ്രയെ കാണാൻ വേണ്ടി മാത്രം ലണ്ടനിലോട്ട് പോയതൊക്കെ എനിക്കറിയാം അത് കൊണ്ട് അതികം ഉരുട്ടണ്ട.. പോടാ അവിടെന്ന് വലിയ കാര്യം കണ്ട് പിടിച്ചു വന്നേക്ക അവൻ.. ഓഹ് ഇത് വലിയ കാര്യം തന്നെയാണ് ബ്രോ.. ആഹ് ഇതിനേക്കാൾ വലിയ ഒരു കാര്യം എനിക്കും അറിയാം.. എന്തോന്ന്.... ശ്രീ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... നിന്റെ കാണാമറയത്തെ കാമുകി ഇല്ലേ രശ്മി അവൾ ആരനെന്നും എന്താണെന്നും എനിക്കറിയാം..

ഏഹ് എന്താ കണ്ണേട്ടൻ പറഞ്ഞത്... രശ്മിയെ കണ്ണേട്ടൻ അറിയാമെന്നോ.. ശ്രി വിടർന്ന കണ്ണാലെ കാശിയെ നോക്കി.. മ്മ് അറിയാം നിന്റെ കള്ള കാമുകിക്ക് പക്ഷെ ഞാൻ നിന്റെ ചേട്ടൻ ആണെന്ന് അറിയില്ല.. ആരാ എന്താ എന്നൊന്നും ചോദിക്കണ്ട ഞാൻ പറയത്തില്ല 😁 ചോദിച്ചിട്ട് പറയില്ല എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് ചോദിക്കുന്നില്ല എന്ന പിന്നെ ഏട്ടന്റെ പണി നടക്കട്ടെ ഞാൻ ഒന്ന് ഫ്രഷ് ആയി വരാം അപ്പോയെക്കും ഏട്ടത്തിയും വീട്ടുകാരും എത്തുമെല്ലോ.. മ്മ് എന്ന പിന്നെ മോൻ ചെന്നു ഫ്രഷ് ആവു പിന്നെ ഞാൻ ഈ പറഞ്ഞത് ഒന്നും തന്നെ നിന്റെ ആഗ്നാത കാമുകിയോട് പറയണ്ട.. മ്മ് പറയുന്നില്ല അവൾ ഒരിക്കൽ എന്റെ മുന്നിൽ വരുമെല്ലോ അന്ന് കാണാം ആരാണെന്നു.. മ്മ്മ്.. ശ്രി പോയതും ഞാൻ മീറ്റിങ്ങ് അറ്റൻഡ് ചെയ്യാൻ ഇരുന്നു.. *** ഡോർ തുറന്നു അകത്തു കയറിയപ്പോൾ തന്നെ കണ്ടത് ലാപ്പിൽ കണ്ണും നട്ട് ഇരിക്കുന്ന കാശ്യേട്ടനെ ആണ്.. ആളെന്തോ മീറ്റിങ്ങിൽ ആണെന്ന് മനസ്സിലായപ്പോൾ ഞാൻ മെല്ലെ അവിടെ സെറ്റിയിൽ പോയി ഇരുന്നു.. ഇത്രയും ദിവസം കാണാതെ ഇരുന്നതാ കൊണ്ടാണോ എന്തോ ആ മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല... കാശിയേട്ടൻ ആണെങ്കിൽ അതിൽ നിന്നും മുഖം ഉയർത്തുന്നു പോലുമില്ല.. ***

മീറ്റിങ് ഏകദേശം തീരാറായപ്പോൾ ആണ് ആരോ മുറിയിലേക്ക് വന്നത്... ആരാണെന്നു നോക്കാൻ പറ്റാത്തത് കാരണം അതിൽ തന്നെ കോൺസെൻട്രേഷൻ കൊടുത്തു.. ഓപ്പോസിറ്റ് ആയി വന്നിരുന്നത് രുദ്ര ആണെന്ന് മുഖം ഉയർത്തി നോക്കാതെ തന്നെ എനിക്ക് മനസ്സിലായി.. പെണ്ണിനെ കണ്ടിട്ടിപ്പോൾ ദിവസം രണ്ട് കഴിഞ്ഞു.. ഒരു നോക്ക് ആ മുഖം കാണാൻ എന്തോരം ആഗ്രഹം ഉണ്ടെന്നോ എന്നാൽ ഇപ്പോൾ ഇതിൽ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ആ ഭാഗത്തേക്ക്‌ പോലും നോക്കിയില്ല.. അവൾ എന്റെ ചോര ഊറ്റി കുടിക്കുന്ന തിരക്കിൽ ആണ് ഇങ്ങനെ പോയാൽ എന്റെ ശരീരത്തിൽ ഒരു തുള്ളി ബ്ലഡ് പോലും ഉണ്ടാവില്ല.. മീറ്റിംഗ് കഴിഞ്ഞതും ഞാൻ ലാപ് അടച്ചു കൊണ്ട് അവളെ നോക്കി.. പെണ്ണിപ്പോഴും എന്റെ മുഖത്തു നിന്നും കണ്ണ് എടുത്തിട്ടില്ല.. ഈ പെണ്ണ് നോക്കി നിന്ന് എന്റെ കണ്ട്രോൾ പോക്കും എന്ന തോന്നുന്നേ.. ഞാൻ അവൾക്ക് മുന്നിൽ ചെന്നു നിന്ന് മുഖത്തിന് നേരെ വിരൽ നോടിച്ചു.. കാശ്യേട്ടനെ നോക്കി നിന്നപ്പോൾ ചുറ്റും ഉള്ളത് ഒന്നും തന്നെ അറിഞ്ഞില്ല ആ മുഖത്തേക്ക് മാത്രം കണ്ണ് പതിപ്പിച്ചു ഇരിക്കാൻ എന്തോ ഒരു ഫീൽ... അങ്ങേരെ ചോര ഊറ്റുന്നതിന് ഇടയിൽ അങ്ങേര് അവിടെ നിന്നു എഴുന്നേറ്റ് മുന്നിൽ വന്ന് നിന്നത് ഒന്നും ഞാൻ അറിഞ്ഞില്ല.. "എന്താണ് ഫാര്യേ ഏത് നേരവും നിനക്ക് എന്റെ ചോര ഊറ്റൽ തന്നെയാണെല്ലോ പണി".. കാശി "ഞാൻ എന്താ യക്ഷിയോ ചോര ഊറ്റി കുടിക്കാൻ" രുദ്ര "യക്ഷികൾ പോലും ഇപ്പോൾ നന്നായെടി

" കാശി ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു രുദ്രക്കത് തീരെ ദഹിക്കാത്തത് കാരണം അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു പുറത്തേക്ക് ഇറങ്ങാൻ നോക്കി.. എന്നാൽ അവളുടെ ഫലം നിഷ്പ്രയാസം ഇല്ലാതാക്കി കൊണ്ട് കാശി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചുമരിൽ ചേർത്തു നിർത്തി.. മറു കയ്യാൽ ഡോർ ലോക്ക് ചെയ്തു. അടഞ്ഞ ഡോറിനെയും കാശിയെയും രുദ്ര ദയനീയമായി നോക്കി. കാശി അവളിലെ ഓരോ ഭാവവും ഒപ്പിയെടുത്തു.. കാശി രുദ്രയുടെ ഒരു സൈഡിൽ ആയി കൈ വെച്ച് കൊണ്ട് അവളിലേക്ക് മുഖം അടുപ്പിച്ചു.. രുദ്ര കാശിയുടെ ആ ഒരു നീക്കത്തിൽ പകച്ചു.. അവളുടെ ഹൃദയപിടിപ്പ് പതിവിലും വേഗതയിൽ ആയി..ചെന്നിയിൽ കൂടെ വിയർപ്പുകൾ ചാലിട്ടോഴുകി.. "എന്താണ് ഭാര്യേ നിന്റെ ഹൃദയം ഇത്രയും വേഗത്തിൽ ഇടിക്കുന്നെ ഇങ്ങനെ ഇടിച്ചാൽ അത് പൊട്ടി പോവുമെല്ലോ.." കാശി രുദ്രക്ക് ഒരക്ഷരം പോലും മൊഴിയാൻ ആവാതെ നിശ്ചലമായി നിന്നു.. തന്റെ തൊട്ടരികിൽ നിന്നുള്ള കാശിടെ സാമിപ്യം അവളിൽ പലതരം മാറ്റങ്ങളും വന്നു.. അവളുടെ ഉള്ളിലുള്ള പ്രണയം പോലും ഒരു നിമിഷം പുറത്തേക്ക് വന്ന് പോവുമോ എന്ന് പോലും വിചാരിച്ചു.. രുദ്ര.... പ്രണയാർദ്രമായി കാശി രുദ്രയുടെ ചെവിക്കരികിൽ നിന്ന് കൊണ്ട് വിളിച്ചു..

അവന്റെ ചുടുനിശ്വാസവും പ്രണയം നിറഞ്ഞ വിളികളും അവളെ മറ്റൊരു ലോകത്തു എത്തിച്ചിരുന്നു.. അവിടെ അവളും അവളുടെ പ്രാണനും മാത്രമേ ഉണ്ടായിരുന്നുള്ളു.. രുദ്ര.... വീണ്ടും കാശിയുടെ വിളി വന്നതും രുദ്ര താങ്ങാൻ ആവാതെ മിഴികൾ പൂട്ടി... ക്രമതീതമായി ഇടിക്കുന്ന നെഞ്ചിൽ കൈ വെച്ച് കൊണ്ട് ഇടിപ്പ് സാദാ പോലെ ആക്കാൻ നോക്കി... "പെണ്ണെ നീ എന്ത് ചെയ്താലും അത് നിൽക്കില്ല.. അത് വിളിച്ചോതുന്നത് നിനക്ക് എന്നോടുള്ള പ്രണയമാണ്.. അതിരുകൾ ഇല്ലാത്ത കളങ്കമെല്ലാത്ത ആത്മാർത്ഥമായ പ്രണയം.." കാശിയുടെ വാക്കുകൾ കേൾക്കെ രുദ്ര മിഴികൾ തുറന്നു കൊണ്ട് അവനെ നോക്കി.. അവന്റെ കണ്ണിൽ അതിക നേരം നോക്കി നിൽക്കാൻ അവൾക്ക് ആയില്ല.. പ്രണയം നിറഞ്ഞു നിൽക്കുന്ന അവന്റെ കണ്ണുകളിലെ ഭാവം എന്തെന്ന് പോലും നിർവചിക്കാൻ ആവാതെ ആ പെണ്ണ് മിഴികൾ അവനിൽ നിന്നും മാറ്റി.. കാശി അവളുടെ മൂർദവിൽ അരുമമായി അവന്റെ സ്നേഹത്താൽ നിറഞ്ഞ ചുംബനം നൽകി.. രുദ്ര ഇരു മിഴികളും അടച്ചു കൊണ്ട് അവ സ്വീകരിച്ചു.. "എന്നെ കാണാതിരുന്നിട്ടും എന്റെ ശബ്ദം ഒന്ന് കേൾക്കാതെ നിന്നിട്ടും നിനക്ക് എന്നെ മിസ്സ്‌ ചെയ്തില്ലേ ഉണ്ടക്കണ്ണി.." കണ്ണിൽ പ്രണയം നിറച്ചു ചുണ്ടിൽ കുസൃതി ചിരി വിരിച്ചു കൊണ്ട് കാശി രുദ്രയോടായി ആർദ്രമായി ചോദിച്ചു.. മിസ്സ്‌ ചെയ്‌ത്തിലെന്നോ...ഈ ശബ്ദം ഒന്ന് കേൾക്കാൻ ഈ മുഖം ഒന്ന് ഒരു നോക്ക് കാണാൻ എത്ര ആഗ്രഹിച്ചെന്നോ..

ഒരു നിമിഷം ഈ നെഞ്ചിൽ ചേർന്ന് നിൽക്കാൻ എന്തോരം ആഗ്രഹം ഉണ്ടായെന്നോ... രുദ്ര അവൾ പോലും അറിയാതെ അത്രയും പറഞ്ഞു കൊണ്ട് കാശിയുടെ നെഞ്ചിൽ മുഖം ചേർത്തു.. കാശിയുടെ കൈകൾ അവളെ ചുറ്റിലും വരിഞ്ഞു കൂടുതൽ അവളെ അവനിലേക്ക് അടുപ്പിച്ചു.. "കാശിയേട്ട..." രുദ്ര "എന്താ ഉണ്ടക്കണ്ണി....." കാശി കാശിയേട്ടൻ എന്നെ മിസ്സ്‌ ചെയ്തില്ലേ.... കൊഞ്ചാലോടെയുള്ള അവളുടെ സംസാരം കേൾക്കെ അവന് ഒന്ന് ചിരിച്ചു എന്നിട്ട് ഇല്ലായെന്ന് തലയനക്കി.. അത് കാണെ രുദ്രയുടെ ചുണ്ട് കൂർത്തു. കാശിയുടെ നെഞ്ചിൽ നിന്നും എഴുന്നേറ്റ് അവന്റെ കരവലയത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നോക്കി. ഹാ അടങ്ങി നിൽക്ക് എന്റെ പെണ്ണെ.. നിന്നെ മിസ്സ്‌ ചെയ്യാൻ നീ എപ്പോഴും എന്റെ ഒന്നിച്ചു തന്നെ ഉള്ളത് പോലെ ആയിരുന്നു.. എവിടെ നോക്കിയാലും നിന്നെ കാണാമായിരുന്നു... നിന്റെ കാശിയേട്ട എന്ന കൊഞ്ചിയുള്ള വിളി കേൾക്കാക്കാമായിരുന്നു.. പിന്നെ എങ്ങനെ നിന്നെ ഞാൻ മിസ്സ്‌ ചെയ്യും ഉണ്ടക്കണ്ണി... അവന്റെ മറുപടി അവളിൽ ഒത്തിരി സന്തോഷം നിറച്ചു.. കവിളുകളിൽ ചുവപ്പ് രാശി പടർന്നു. അത് അവനിൽ നിന്നും മറക്കാൻ എന്ന പോലെ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.. അവൻ അറിയാമായിരുന്നു അവളുടെ ഓരോ നീക്കവും...

എന്റെ ഉണ്ടകണ്ണിക്ക് നാണമോ... കാശി മൂക്കിൽ വിരൽ വെച്ച് കൊണ്ട് അവളുടെ തടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചു.. അവന്റെ മുഖത്തേക്ക് നോക്കാൻ ആവാതെ അവൾ മിഴികൾ താഴ്ത്തി.. കാശി ഒരു വട്ടം കൂടെ അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ ചേർത്തു.. കുറച്ചു സമയം അങ്ങനെ നിന്ന് കൊണ്ട് ഇരുവരും തായേക്കിറങ്ങി.. പടികൾ ഇറങ്ങി വരുമ്പോൾ തന്നെ അവർ കാണുന്നുണ്ടായിരുന്നു മാധവന്റെയും വസുന്ദരയുടെയും നടുവിൽ ഇരുന്നു കൊണ്ട് സംസാരിക്കുന്ന ദേവികയേയും കുറച്ചപ്പുറം മാറി നിന്ന് കൊണ്ട് നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവരെ വീക്ഷിക്കുന്ന വിശ്വനെയും.. അത് കാണെ വർമയെ പോലെ കാശിയുടെ ഉള്ളിലും ഒരു കുളിർമ വന്നു.... അമ്മക്ക് ഏട്ടനെയും ഏട്ടത്തിയെയും കിട്ടിയപ്പോൾ നമ്മളെ വേണ്ടാതായോ.. രുദ്ര കുശുമ്പോടെ ചോദിച്ചതും ദേവിക അവരിൽ നിന്നും നോട്ടം മാറ്റി രുദ്രയെ അരികിലേക്ക് വിളിച്ചു.. വിളിക്കാൻ കാത്തു നിന്നത് പോലെ രുദ്ര കാശിയുടെ കയ്യിൽ നിന്നും കൈ വേർപെടുത്തി അവർക്കരികിലേക്ക് ചെന്നു..രണ്ടു അമ്മമാരുടെ നടുവിലായി ഇരുന്നു കൊണ്ട് കാശിയെ നോക്കി സൈറ്റ് അടിച്ചു.. കാശി അവളെ നോക്കി ചിരിച്ചു കൊണ്ട് റാമുമായി സംസാരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.. അൽപ്പ സമയം ഒന്നിച്ചിരുന്നു പിന്നെ പെണ്ണുങ്ങൾ എല്ലാവരും അടുക്കള ലക്ഷ്യം വെച്ച് നടന്നു.. ആണുങ്ങൾ നാലാളും പുറത്ത് സംസാരത്തിലും ഏർപ്പെട്ടു.. ****

അമ്മേ ഏട്ടത്തിയെ എപ്പോഴാ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോവ.. രുദ്ര കറി ഇളക്കി കൊണ്ട് ചോദിച്ചു... അടുത്ത ആഴ്ചയാണ് അവളെ കൊണ്ട് പോവാൻ അവളുടെ വീട്ടിലെ നിന്നും ആളുകളെ വരുന്നത്.. അന്നേ ദിവസം എല്ലാവരും നേരത്തെ കാലത്തെ അങ് എത്തിയേക്കണം.... അതിപ്പോൾ ഏട്ടത്തി പറഞ്ഞില്ലെങ്കിലും ഞങ്ങൾ അങ്ങ് എത്തും എല്ലേ രുദ്ര മോളെ.. ആ അതെന്നെ.. രുദ്രയും ദേവികക്ക് ഏറ്റു പറഞ്ഞതോടെ വസുന്ദര ചിരിച്ചു.. എല്ല ഏട്ടത്തി ഇവൾക്ക് താഴെ ഒരാൾ കൂടെ ഇല്ലേ എന്നിട്ട് അവളെന്തെ വരാതിരുന്നത്.. ആ രച്ചുവിനെ അവിടെ അച്ഛനെയും മോളെയും നോക്കാൻ വേണ്ടി നിറുത്തിയേക്ക.. ഓഹ് അങ്ങനെ ഒരിക്കൽ അവളെയും കൂട്ടി ഇങ്ങോട്ട് വരണം.. അങ്ങനെ ഉച്ചക്കത്തെ ഭക്ഷണം എല്ലാം കഴിച്ചു അല്പ സമയം വിശ്രമിച്ചു കൊണ്ട് മാധവനും കുടുബവും യാത്രയായി.. എല്ലാവരും ഉള്ളത് കാരണം ശ്രികുട്ടൻ രുദ്രയെ വിശദമായി പരിചയപ്പെടാൻ സാധിച്ചില്ല.. പുറം കായ്ച്ചയും നോക്കി ലച്ചുവിന്റെ ഒന്നിച്ചു ഇറയത്തു ഇരിക്കുമ്പോൾ ശ്രി കുട്ടൻ അങ്ങോട്ട് പോയി. ഹേയ് ഏട്ടത്തിയമ്മേ സുഖമെല്ലെ...

ഓഹ് സുഖം ശ്രി നാതിൻ സുഖമാണോ.. എനിക്ക് പരമസുഖം ആണ് ഏട്ടത്തി പിന്നെയില്ല ഏട്ടത്തി എന്റെ പേര് മുഴുവനും വിളിച്ചു കഷ്ടപ്പെടണ്ട ഷോർട് ആക്കി ശ്രി കുട്ടാ എന്ന് വിളിച്ചാൽ മതി.. എന്ന പിന്നെ അങ്ങനെ ആവട്ടെ ശ്രീ കുട്ടാ.. അവന് പറഞ്ഞ അതെ ഈണത്തിൽ രുദ്ര തിരിച്ചും പറഞ്ഞു... രുദ്രയും ശ്രിയും പെട്ടന്ന് തന്നെ കൂട്ടായ്.. അവന്റെ കയ്യിൽ ഉള്ള പിക്സും കാര്യങ്ങളും ഒക്കെ നോക്കിയും അവന്റെ അളിഞ്ഞ ചളിയും ഒക്കെ കേട്ട് കൊണ്ട് അന്നത്തെ ദിവസം തള്ളി നീക്കി... തുടരണം എന്നുണ്ടെങ്കിൽ നൈസ്, അടിപൊളി waiting, സൂപ്പർ ഈ വക കമന്റ്‌ ഒഴിവാക്കി ഒന്നോ രണ്ടോ വരി കഥയെ കുറിച്ചു പറയുക അപേക്ഷയാണ്... ഹോസ്റ്റലിൽ നിന്നും സമയം കണ്ടെത്തി നിങ്ങൾക്ക് വേണ്ടി എഴുതുന്നില്ലേ അതികം വഴികിപ്പിക്കാതെ ഓരോ പാർട്ടും അത്യാവശ്യം നല്ല ലെങ്ത്തിൽ പോസ്റ്റുന്നില്ലേ... അപ്പോൾ ഈ ഓരു ചെറിയ കാര്യം നിങ്ങൾ എനിക്ക് വേണ്ടി ചെയ്യില്ലേ...........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story