കാശിനാദം: ഭാഗം 18

kashinatham

എഴുത്തുകാരി: MUFI

മുഖത്തേക്ക് വെള്ളത്തുള്ളികൾ തട്ടിയപ്പോൾ ആണ് കാശി ഉറക്കിൽ നിന്നും ഉണരുന്നത്... മെല്ലെ കണ്ണുകൾ തുറന്നു നോക്കിയവൻ കണ്ടത് കണ്ണാടിയുടെ മുന്നിൽ നിന്നും തല തുവർത്തുന്ന രുദ്രയെ ആണ്.. അവൻ അവളുടെ പ്രവർത്തികൾ ഇമ ചിമ്മാതെ നോക്കി നിന്നു.. നെറുകയിൽ ഒരു നുള്ള് സിന്ദൂരവും തൊട്ട് കാശിയെ വിളിക്കാൻ തിരിഞ്ഞപ്പോൾ ആണ് അവളെ തന്നെ നോക്കി കിടക്കുന്ന കാശിയെ അവൾ കാണുന്നത്. എന്താണ് കാശിയേട്ട രാവിലെ തന്നെ എന്റെ ചോര ഊറ്റാൻ തുടങ്ങിയോ... അവൻ ചോദിക്കുന്ന അതെ രീതിയിൽ അവൾ തിരിച്ചു ചോദിച്ചു.. കാശി അവളെ നോക്കി ചമ്മിയ ചിരി ചിരിച്ചു കൊണ്ട് എഴുനേറ്റു.. ഇന്നെന്താ ഉണ്ടക്കണ്ണി നേരത്തെ കാലത്തെ എഴുനേറ്റത്.. അത് ഇന്ന് വീട്ടിലോട്ട് പോവേണ്ടതെല്ലേ അപ്പൊ വേഗം ഒരുങ്ങിയാൽ എല്ലേ നേരത്തെ പോവാൻ പറ്റുള്ളൂ അത് കൊണ്ട് നേരത്തെ തന്നെ എഴുനേറ്റു. ഓ അങ്ങനെ... വീട്ടിലോട്ട് പോവാണെന്നു കേട്ടാൽ നിന്റെ മുഖത്തു പൂർണ ചന്ദ്രനെകാൾ പ്രകാശം ആണെല്ലോ... അത് പിന്നെ സ്വന്തം വീട്ടിലോട്ട് പോവാണെന്നു കേട്ടാൽ ആർക്കാ സന്തോഷം ഇല്ലാതിരിക്ക... ഭർത്താവിനെ ഒത്തിരി ഇഷ്ടപെടുന്ന അവനെ പിരിഞ്ഞിരിക്കാൻ പറ്റാത്ത ഏതൊരു ഭാര്യക്കും അത് സങ്കടവും ആണ് സന്തോഷം മാത്രമെല്ല..

കാശി രുദ്രയെ നോക്കി പറഞ്ഞു.. അവളുടെ കണ്ണുകൾ ഒരുവേള അവൻ പറഞ്ഞത് കേൾക്കെ നിറഞ്ഞു.. കാശി...യേ...ട്ട ഞാ..ൻ... അങ്ങ..നെ രുദ്രക്ക് വാക്കുകൾ പൂർത്തിയാക്കാൻ ആയില്ല അവൾ തേങ്ങി കൊണ്ട് കാശിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി.. അയ്യേ.... എന്റെ ഉണ്ടക്കണ്ണി ഇത്രേ ഉള്ളു ശ്ശെ മോശം മോശം... ഞാൻ ഒരു തമാശ പറഞ്ഞതെല്ലേ പെണ്ണെ അപ്പോയെക്കും കണ്ണ് നിറച്ചാലോ... നിക്ക് സങ്കടം ആയിട്ടല്ലേ കാശ്യേട്ടൻ പറഞ്ഞത് കേൾക്കെ.. വിതുമ്പലിനിടയിൽ കൂട്ടി ചേർത്ത് കൊണ്ടുള്ള അവളുടെ മറുപടി കാശിയിൽ പുഞ്ചിരി വിരിയിച്ചു.. അതിനു മാത്രം ഞാൻ എന്താടി ഉണ്ടക്കണ്ണി പറഞ്ഞത്.. എന്താ പറഞ്ഞതെന്നോ... കാശിയുടെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവനെ രൂക്ഷമായി നോക്കി കൊണ്ട് രുദ്ര ചോദിച്ചു. ഹാ ഞാൻ നീ കരയാൻ മാത്രം ഒന്നും പറഞ്ഞിട്ടില്ല.. നുണ പറയാണ് കാശിയേട്ടൻ പറഞ്ഞില്ലേ "ഭർത്താവിനെ ഒത്തിരി ഇഷ്ടപെടുന്ന അവനെ പിരിഞ്ഞിരിക്കാൻ പറ്റാത്ത ഏതൊരു ഭാര്യക്കും അത് സങ്കടവും ആണ് സന്തോഷം മാത്രമെല്ല.."ഇങ്ങനെ.. അപ്പൊ നിക്ക് കാശിയേട്ടനോട് ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഞാൻ വീട്ടിൽ പോവാൻ സന്തോഷം കാണിക്കുന്നത് എന്നല്ലേ അതിനർത്ഥം... നിക്ക് കാശിയേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടമാ...വീട്ടിൽ എന്നെ തനിച്ചു നിർത്തിയപ്പോൾ എന്തോരം വിഷമിച്ചെന്നോ..

എന്നെ ഒന്ന് വിളിക്കും എന്ന് വിചാരിച്ചു എന്നാൽ അതും ഉണ്ടായില്ല... യാത്രി കാശിയേട്ടൻ കൂടെ ഇല്ലാത്തത് കൊണ്ട് എനിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല അതൊക്കെ കാശിയേട്ടൻ അറിയുമോ. ഇനിയും നിക്ക് ഇഷ്ടമെല്ല കാശിയേട്ടനെ എന്ന് പറയല്ലേ നിക്ക് സഹിക്കണില്ല... എങ്ങലടിച്ചു കൊണ്ടുള്ള അവളുടെ സംസാരം കൊണ്ടത് എന്റെ ഹൃദയത്തിലാണ്.. അവളെ ഒന്ന് വട്ടാകണം എന്ന് മാത്രമേ വിചാരിച്ചുള്ളൂ.. പെണ്ണ് ഇത്ര സീരിയസ് ആയിട്ട് എടുക്കുമെന്ന് കരുതിയില്ല.. പെണ്ണിന്റെ കരച്ചിൽ അതികം കണ്ട് നിൽക്കാൻ എന്നെ കൊണ്ട് ആവില്ല.. അവൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ പെണ്ണിനോടുള്ള ഇഷ്ട്ടം ഒന്ന് കൂടെ കൂടിയത് പോലെ.. ഉണ്ടക്കണ്ണി....... വേണ്ട വിളിക്കണ്ട എന്നാലും കാശിയേട്ടൻ വിചാരിച്ചില്ലേ എനിക്ക് കാശിയേട്ടനെ ഇഷ്ടമില്ല എന്ന്.. ഈ പെണ്ണ് കളി കാര്യമാക്കിയെല്ലോ ദേവിയെ.. കാശി സ്വയം ഒന്ന് നെറ്റി ഉയിഞ്ഞു പിന്നെ എന്തോ ചിന്തിച്ചു അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. രുദ്ര കൊച്ചേ.. വളരെ ആർദ്രമായി പ്രണയത്തോടെ ഉള്ള അവന്റെ വിളിയിൽ രുദ്രക്ക് പരവേഷം തോന്നി.. അവന്റെ പ്രണയാർദ്രമായ വിളിയിൽ അവൾ പോലും അറിയാതെ അവളുടെ ഉള്ളിൽ ഉണ്ടായ ദേഷ്യം അലിഞ്ഞില്ലതായി.. അവൾ കാശിയെ നോക്കാൻ ആവാതെ തല താഴ്ത്തി..

ഇത്രേ ഉള്ളു എന്റെ ഉണ്ടക്കണ്ണിടെ ദേഷ്യം ഒക്കെ.... കാശി കുസൃതി നിറച്ചു കൊണ്ട് ചോദിച്ചു.. മ്മ് മ്മ്.. മൂളാതെ കാര്യം പറ പെണ്ണെ... നിക്ക് ദേഷ്യം ഒന്നുമില്ല... പിന്നെന്താ ഉള്ളത്... സങ്കടം.... എന്നാത്തിനാ എന്റെ ഉണ്ടക്കണ്ണിക്ക് സങ്കടം ഞാൻ പറഞ്ഞത് ഓർത്തിട്ട് ആണെങ്കിൽ അത് ഞാൻ പൊതുവായിട്ട് ഉള്ള കാര്യം പറഞ്ഞതല്ലയോ..എല്ലാതെ എന്റെ ഉണ്ടക്കണ്ണിക്ക് എന്നെ ഇഷ്ടമെല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ... രുദ്ര വിടർന്ന കണ്ണാലെ മിഴികൾ ഉയർത്തി നോക്കി.. ഇങ്ങനെ നോക്കെല്ലേ എന്റെ ഉണ്ടക്കണ്ണി... രുദ്ര നിമിഷനേരം കൊണ്ട് അവിടെ നിന്നും പോവാൻ നോക്കി എന്നാൽ കാശി അവളെ വയറിലൂടെ വട്ടം പിടിച്ചു അവനിലേക്ക് ചേർത്ത് നിർത്തി..രുദ്ര ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് കാശിയുടെ നെഞ്ചിൽ തട്ടി നിന്നു.. കാശി അവന്റെ കുറ്റി താടി അവളുടെ ചുമലിൽ വെച്ച് കൈകൾ വയറിലൂടെ ചുറ്റി വരിഞ്ഞു... രുദ്രക്ക് ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ തോന്നി.. അവളുടെ ഉള്ളിലൂടെ കറന്റ്‌ പാസ്സ് ചെയ്ത പോലൊരു ഫീൽ ആയിരുന്നു അവൾക്ക്.. കാശിയുടെ ചേർത്ത് പിടിക്കലിൽ സ്വയം ഇല്ലാതാവുന്നത് പോലെ തോന്നി രുദ്രക്ക്.. ഒരക്ഷരം പോലും മൊഴിയാൻ ആവാതെ ഉയർന്നു വരുന്ന നെഞ്ചിടിപ്പ് സാധാ പോലെ ആക്കാൻ ആവാതെ അവന്റെ പിടിയിൽ സ്വയം മറന്നു നിന്നു അവൾ.. രുദ്ര......

മ്മ്മ്.. അവനിൽ നിന്നും പ്രണയതോടെയുള്ള വിളിയിൽ ഒരു മൂളൽ മാത്രം ഉത്തരമായി നൽകി.. ഇന്ന് വീട്ടിൽ പോയാൽ അവിടെ നിൽക്കുമോ... നമുക്ക് പിന്നെ ഒരു ദിവസം ഒന്നിച്ചു പോയി നിൽക്കാം ഇന്ന് എന്റെ കൂടെ തിരിച്ചു പോരില്ലേ... രുദ്ര ചിരിച്ചു കൊണ്ട് തിരിഞ്ഞു നിന്നു... അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.. പ്രണയം നിറഞ്ഞു നിൽക്കുന്നവന്റെ കണ്ണുകളിൽ സ്വയം മറന്നവൾ നോക്കി നിന്നു.. ഇരുവരുടെയും കണ്ണുകൾ തമ്മിൽ കോർത്തു.. ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു.... തേനുറും ചുണ്ടിൽ നിന്നും തേൻ നുകരാൻ എന്ന പോലെ കാശിയുടെ ചുണ്ടുകൾ അതിന്റെ ഇണയെ തേടി അടുത്തു.. അയ്യേ ഞാൻ ഒന്നും കണ്ടില്ലേ..... ശരികുട്ടന്റെ ശബ്ദമാണ് ഇരുവരെയും ബോദോദയത്തിൽ എത്തിച്ചത്.. അത് വരെയും അവരുടേതായ മാത്രമായ ലോകത്തു ആയിരുന്നത് കൊണ്ട് തന്നെ മറ്റൊന്നും ഇരുവരും അറിഞ്ഞില്ല... പെട്ടന്ന് തന്നെ രണ്ട് പേരും അകന്നു നിന്നു.. രുദ്ര ശ്രിയെ നോക്കാനുള്ള ചമ്മൽ കാരണം മുഖം ഉയർത്തിയില്ല.. കാശി ആണെങ്കിൽ നിനക്ക് ഇപ്പോൾ തന്നെ കേറി വരണമായിരുന്നോടാ എന്ന എക്സ്പ്രഷൻ ഇട്ട് അവനെ നോക്കി പേടിപ്പിച്ചു.. ശ്രീ മെല്ലെ കൈകളുടെ വിടവിൽ കൂടെ ഇരുവരെയും നോക്കി.. പിന്നെ മെല്ലെ മുഖത്തു നിന്നും കൈകൾ മാറ്റി ഇരുവരെയും നോക്കി ആക്കി ചിരിച്ചു..

എന്താടാ നിന്ന് കിണിക്കണേ.. കാശി അവൻ നേരെ അലറി കൊണ്ട് ചോദ്യം ഉയർത്തി.. അയ്യോ കള്ള കാമുക അലരാതെ.... കണ്ണേട്ടന്റെ ഒച്ച കേട്ട് മുത്തുവും അമ്മയും ഒക്കെ ഓടി ചാടി വന്നാൽ ഒരു പരിസര ബോധവും ഇല്ലാതെ എന്നെ പോലെയുള്ള ബാലന്റെ മുന്നിൽ നിന്ന് റൊമാൻസ് കളിച്ചത് ഞാൻ പറഞ്ഞു കൊടുക്കും.. കാശിയെ നോക്കി ഇത്തിരി നാണം വരുത്തി നിലത്തു കളമൊക്കെ വരച്ചു കൊണ്ട് പറയുന്ന ശ്രിയെ കാണെ ഇരുവരുടെയും മിഴികൾ മിഴിഞ്ഞു പോയി.. ഡാ മതിയെടാ താങ്ങിയത്... എല്ല അടിയൻ ഇപ്പോൾ എന്തിനാണാവോ ഇങ്ങോട്ട് എഴുന്നള്ളിയത്.. ആഹ് അത് നിങ്ങളെ രണ്ട് പേരെയും തായേക്ക് കാണാത്തതു കൊണ്ട് അമ്മ പറഞ്ഞു വിട്ടതാ എന്നെ വിളിച്ചു കൊണ്ട് പോവാൻ.. ഏട്ടത്തിയുടെ വീട്ടിൽ പോവേണ്ടത് കൊണ്ട്.. അവർ അറിയുന്നില്ലല്ലോ ഇവിടെ നടക്കണത് ഒന്നും... ശ്രീ ഒരു കള്ള ചിരിയോടെ പറഞ്ഞു... ഡാ ചെക്ക നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും.. ഹ്മ്മ് പിന്നെ ഇങ്ങോട്ട് വായോ ഞാൻ നിന്ന് തരാം ഒന്ന് പോയെ കണ്ണേട്ടാ... മുന്നേ രാവിലെ എന്നെ വിളിച്ചുണർത്തുന്ന ആളയാണ് ഞാൻ ഇന്ന് വിളിക്കാൻ വേണ്ടി വന്നത്.. 😁😁 മതി മോൻ ചെല്ല് ചേട്ടനും എട്ടത്തിയും വന്നോളാം... ഹ്മ്മ് ഹ്മ്മ് ആയിക്കോട്ടെ ഞാൻ പൊന്ന്..

പിന്നെ റൊമാൻസിക്കുമ്പോൾ ഈ ഡോർ ഒക്കെ ഒന്ന് ലോക്ക് ചെയ്യുന്നത് നല്ലതാട്ടോ... കാരണം എന്നെക്കാൾ ഇളയ ഒരു സന്തതി ഉണ്ടിവിടെ അവളോ മറ്റോ ആണ് നിങ്ങളെ വിളിക്കാൻ വന്നതെങ്കിലും ലച്ചു പിന്നെ തലക്ക് അടി കിട്ടിയാളെകാൾ കഷ്ടമായിരിക്കും അവളുടെ അവസ്ഥ 😁 നീ പോവുന്നുണ്ടോ... കാശി വീണ്ടും അവൻ നേരെ ഒച്ച എടുത്തതും ശ്രി ജീവനും കൊണ്ടോടി... അവൻ പോയതും കാശി പോയി ഡോർ ലോക്ക് ചെയ്തു.. രാവിലെ തന്നെ നാണം കെടുത്തിയപ്പോൾ സമാദാനം ആയോ മനുഷ്യ... രുദ്ര ചുണ്ട് കോർപ്പിച്ചു കൊണ്ട് പറഞ്ഞു.. ഓഹോ ഇപ്പൊ ഞാൻ മാത്രമായോ കുറ്റകാരൻ.. നീയും കുറവൊന്നും എല്ലായിരുന്നെല്ലോ റൊമാൻസിക്കാൻ എന്നിട്ടിപ്പോൾ കുറ്റം മുഴുവനും എന്റെ തലയിലും ഇത് കൊള്ളാല്ലോ.. കാശിയും വിട്ട് കൊടുക്കാതെ പറഞ്ഞു.. ആ അത് പിന്നെ കാശിയേട്ടൻ എല്ലേ ആദ്യം തന്നെ... രുദ്ര പൂർത്തി ആക്കാൻ ആവാതെ നിന്നു.. കാശി ചുണ്ടിൽ ഊറിയ ചിരിയോടെ രുദ്രകരികിലേക്ക് ചുവടുകൾ വെച്ചു.. ബാക്കി കൂടെ പറയ് ഫാര്യേ.. പൊട്ടി വന്ന ചിരിയെ അടക്കി കൊണ്ട് കാശി പറഞ്ഞു.. ഒന്നുല്ല മാറി നിന്നെ അങ്ങട് അമ്മ ഇപ്പോൾ ഇങ് കയറി വരും നമ്മളെ കാണാതിരുന്നാൽ എല്ലെങ്കിൽ തന്നെ ശ്രിയുടെ മുന്നിൽ നാണം കേട്ടു ഇനി ഒന്നുടെ നേരം വഴികി പോയാൽ അവന്റെ കളിയാക്കൽ കൂടും.. രുദ്ര മുന്നിൽ നിൽക്കുന്ന കാശിയെ തള്ളി മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു.. ഉഫ് ഒന്നടങ്ങി നിൽക്ക് പെണ്ണെ...

പോവാം അതിനു മുന്നേ ഞാൻ നേരത്തെ ചോദിച്ചതിനുള്ള മറുപടി പറ.. എന്നിട്ട് തീരുമാനിക്കാം പോവണോ വേണ്ടയോ എന്ന്.. അത് കേൾക്കെ രുദ്ര ചിരിച്ചു പോയി.. എന്റെ കാശിയേട്ട ഞാൻ അവിടെ തനിച്ചു നിൽക്കില്ല എനിക്ക് ഉറങ്ങാൻ ഈ നെഞ്ചിലെ ചൂട് വേണം എല്ലാതെ എനിക്കിപ്പോൾ ഉറക്കം വരാറില്ല.. കാശിയുടെ നെഞ്ചിൽ തല വെച്ചു കൊണ്ടുള്ള അവളുടെ മറുപടി അവനിൽ ഇളം പുഞ്ചിരി വിരിയിച്ചു.. ഹൃദയം സന്തോഷത്താൽ തുടി കൊട്ടി.. അവൻ അവളുടെ നെറുകയിൽ അരുമമായി ചുണ്ടുകൾ ചേർത്തു.. കണ്ണടച്ച് കൊണ്ടവൾ അതേറ്റു വാങ്ങി.. കാശി വേഗം പോയി ഫ്രഷ് ആയി ഇറങ്ങി.. രണ്ട് പേരും ഒന്നിച്ചു തായേക്കിറങ്ങി.. ഇരുവരും ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നു കഴിച്ചു തുടങ്ങിയപ്പോൾ അച്ഛൻ കാശ്ശിയോടായി ചോദിച്ചു.. നിന്റെ മീറ്റിംങ് കഴിഞ്ഞോ കാശി... അച്ഛൻ ചോദിക്കുന്നത് കേട്ട് കാശി നെറ്റി ചുളിച്ചു കൊണ്ട് എന്തോ ചോദിക്കാൻ പോയതും ഇടയിൽ കയറി ശ്രി പറഞ്ഞു എല്ല കാശിയേട്ട ഏതോ വലിയ കമ്പനിയുമായി കാശിയേട്ടൻ മീറ്റിങ്ങിൽ ആയിരുന്നില്ലേ ഞാൻ വരുമ്പോൾ അത് കഴിഞ്ഞോ എന്നാ ചോദിച്ചത്... ശ്രിയുടെ സംസാരം കേൾക്കെ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം കാശിയുടെ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി.. രുദ്ര ആണെങ്കിൽ വിളറി വെളുത്തു..

രുദ്ര എന്തൊക്കെയോ നുള്ളി പുറക്കി വേഗത്തിൽ എഴുനേറ്റു.. അതികം വഴികാതെ തന്നെ അവർ അമ്പാട്ടിലോട്ട് യാത്ര തിരിച്ചു.. അടുത്ത കുറച്ചു ബന്ദുക്കളെയും അയൽക്കാരെയും മാത്രമേ ചടങ്ങിന് ക്ഷണിച്ചിരുന്നുള്ളു... കാശിയും കുടുംബവും എത്തി കഴിഞ്ഞതിന് ശേഷമാണ് അധിക പേരും എത്തി ചേർന്നത്.. ദേവിക വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ വന്ന സന്തോഷത്തിൽ ആയിരുന്നു.. ഉണ്ണിത്താൻ തമ്പിക്ക് മകളെ മരണത്തിന് മുമ്പ് കാണാൻ പറ്റിയതിലുള്ള സന്തോഷവും ഒക്കെ ആയിരുന്നു അവിടത്തെ വിശേഷം.. ഉച്ചയോടടുത്തു ആണ് ദീപയുടെ വീട്ടുക്കാർ എത്തിയത്.. പിന്നെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞപ്പോൾ അവളെയും കൂട്ടി അവളുടെ വീട്ടുകാർ യാത്ര പറഞ്ഞു.. റാമും കൂടെ വരണം എന്ന് പറഞ്ഞു ദീപ വാശി കാണിച്ചപ്പോൾ അവൾക്കൊപ്പം അവനും പോയി.. അത് കാണെ കാശി രുദ്രയെ നോക്കി ഇപ്പൊ എന്തായി എന്ന പോലെ.. രുദ്ര അതിനു തിരിച്ചു ഇളിച്ചു കൊടുത്തു.. ലച്ചുവും രച്ചുവും വേഗം തന്നെ കൂട്ടായി... ഏകദേശം സമപ്രായക്കാർ ആയത് കൊണ്ട് ഇരുവരും നന്നായി തന്നെ അടുത്തു.. അങ്ങനെ രാത്രിയോട് അടുത്ത് കാശിയും കുടുംബവും യാത്ര പറഞ്ഞു ലച്ചു അവിടെ നിൽക്കാണെന്ന് പറഞ്ഞപ്പോൾ അവളുടെ ഇഷ്ട്ടം അതാണെങ്കിൽ നിൽക്കട്ടെ എന്ന് വെച്ച് ബാക്കിയുള്ളവർ യാത്ര പറഞ്ഞിറങ്ങി.. *******

ഇതും കൂടെ വായിച്ചിട്ട് പോവുക 🙏 സ്റ്റോറി മനപ്പൂർവം വഴികിപ്പിക്കുന്നത് എല്ല.. ഞാൻ മുന്നേ ഉള്ളതിൽ പറഞ്ഞിട്ടുണ്ട് ഇപ്പോൾ ഹോസ്റ്റലിൽ ആണ് ഉള്ളതെന്ന്.. അപ്പൊ എഴുതാൻ ടൈമ് എടുക്കും.. ഒന്ന് രണ്ട് ദിവസം സ്റ്റോറി വഴികും കുറച്ചു കുറച്ചു പറ്റുന്ന പോലെ എഴുതുന്നതാണ്.. നീട്ടി വലിച്ചു എഴുതുന്നത് പോലും സ്റ്റോറി നിരുത്തല്ലേ എന്ന നിങ്ങളുടെ ആഗ്രഹം മുഖവിലക്ക് എടുത്തു കൊണ്ടാണ്.. സ്റ്റോറി ഇത് പോലെ വഴികിയാൽ നിങ്ങൾക്ക് പ്രശ്നം ഇല്ലെങ്കിൽ കുറച്ചു അതികം പാർട്ട്‌ ഉണ്ടാവും എല്ല കാത്തിരിക്കാൻ പറ്റില്ല എന്നാണെങ്കിൽ ചുരുക്കി എഴുതും.. നിങ്ങളുടെ അഭിപ്രായം അനുസരിച്ചു ബാക്കി എഴുതാം.. അപ്പൊ എന്താണ് വേണ്ടത് എന്ന് വെച്ചാൽ കമന്റ്‌ ലുടെ അറിയിക്കുക.. പിന്നെ എഴുതി കഴിഞ്ഞപ്പോൾ തന്നെ പോസ്റ്റ്‌ ചെയ്യുന്നതാണ് വായിച്ചു നോക്കിയിട്ടില്ല തെറ്റുണ്ടെങ്കിൽ തിരുത്തി വായിക്കുക.. സ്റ്റോറിയെ കുറിച്ച് ഒന്നോ രണ്ടോ വരി കുറിക്കാൻ മറക്കരുത്.. നിങ്ങളുടെ കമെന്റുകൾ ആണ് എഴുതാനുള്ള പ്രചോദനം😊.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story