കാശിനാദം: ഭാഗം 19

kashinatham

എഴുത്തുകാരി: MUFI

ദിവസങ്ങൾക്കു ശേഷം 🍂🍁🍂🍁🍂🍁🍂🍁🍂🍁🍂🍁🍂 രുദ്ര നീ എഴുന്നേൽക്കുന്നുണ്ടോ ഇല്ലയോ... കാശിയേട്ട എനിക്ക് ഒന്നും വയ്യ കാശിയേട്ടൻ പോവാൻ നോക്ക്.. രുദ്ര പുതപ്പ് ഒന്നു കൂടെ തല വഴി മൂടി കൊണ്ട് പറഞ്ഞു. എടി നീ സ്വയം എഴുനേറ്റ് പോയി ഫ്രഷ് ആവുമോ എല്ല ഞാൻ പൊക്കി കൊണ്ട് പോയി ഫ്രഷ് ആക്കി തരണോ. രണ്ടിലൊന്ന് നിനക്ക് ഇപ്പൊ തീരുമാനിക്കാം.. കാശി പല്ല് കടിച്ചു കൊണ്ട് അവസാന അടവ് പുറത്തെടുത്തു.. രുദ്ര പുതപ്പ് മാറ്റി എഴുനേറ്റിരുന്നു അവനെ ചോറഞ്ഞു നോക്കി.. കാശി അവൾക്ക് നേരെ ബാത്ത് ടവൽ എറിഞ്ഞു കൊടുത്തു കൊണ്ട് പോയി ഫ്രഷ് ആവാൻ പറഞ്ഞു. രുദ്ര അവനോടുള്ള ദേഷ്യം മുഴുവനും ടവലിൽ തീർത്തു കൊണ്ട് ചവിട്ടി കുലുക്കി ബാത്‌റൂമിലേക്ക് പോയി..

പോകുമ്പോൾ അവനെ തെറി വിളിക്കാനും അവൾ മറന്നില്ല.. അവളുടെ പോക്കും നോക്കി നിന്ന കാശി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ഇത്രയും സമയം നടന്നത് മുഴുവനും ഒരു ചെറു ചിരിയോടെ ഓർത്തു.. അവൾ MBBS കഴിഞ്ഞതാണ്.. നമ്മുടെ തന്നെ ഹോസ്പിറ്റലിൽ ഒരു വാക്കൻസി ഉള്ളത് കൊണ്ട് അതിൽ തന്നെ അവളെ അപ്പോയിന്റ് ചെയ്തു ഇന്നലെ ഇന്ന് മുതൽ എന്റെ കൂടെ ഹോസ്പിറ്റലിൽ വരാൻ പറഞ്ഞതാണ്.. എന്നാൽ എനിക്ക് ജോലിക്ക് പോവാൻ വയ്യ ഞാൻ ഇവിടെ അമ്മയെ സഹായിച്ചു നിന്നോളം എന്ന് പറഞ്ഞു വാശിയിൽ ആയിരുന്നു അവൾ.. അവൾക്ക് തീരെ ആഗ്രഹം ഇല്ല രാവിലെ ഒരുങ്ങി ഇറങ്ങാൻ ഇപ്പോൾ നന്നേ മടിച്ചി ആയിട്ടുണ്ട്.. രാവിലെ വിളിക്കാൻ തുടങ്ങിയതാണ് അവളെ എഴുന്നേൽക്കാതെ പുതപ്പിനുള്ളിൽ തന്നെ ചുരുണ്ടു കൂടി കിടക്കുക ആയിരുന്നു ഒരു വിധത്തിൽ ആണ് പെണ്ണിനെ എഴുന്നേൽപ്പിച്ചത്..

ഇതിപ്പോൾ നഴ്സറി കുട്ടികളെ പറഞ്ഞു വിടുന്നതിലും കഷ്ട്ടം ആവുമെന്നാണ് തോന്നുന്നത്.. ഓരോന്ന് ഓർത്തു സമയം പോയത് അറിഞ്ഞില്ല.. കുറച്ചു കമ്പനി വർക്ക്‌ പെന്റിങ് ഉണ്ട് അപ്പൊ അവൾ ഒരുങ്ങി ഇറങ്ങുന്നതിനു മുന്നേ ആയിട്ട് അത് ചെയ്തു തീർക്കട്ടെ.. *** കാലൻ അങ്ങേരെ ഞാൻ.... അങ്ങേർ എന്തിനാ എന്നെ കൂടെ പണി എടുപ്പിക്കുന്നെ.... ഇത്രയും ദിവസം എന്ത് നല്ല സുഖം ആയിരുന്നു ഇനി മുതൽ രാവിലെ തന്നെ ഒരുങ്ങി ഇറങ്ങണ്ടേ എന്തൊരു കഷ്ടമാണ്... രുദ്ര പിറുപിറുത്തു കൊണ്ട് വേഗം ഫ്രഷ് ആയി ഇറങ്ങി.. കാശിയെ നോക്കി മുഖം വീർപ്പിച്ചു കൊണ്ട് അവൾ കണ്ണാടിയുടെ മുന്നിൽ നിന്നും ഒരുങ്ങി ഇറങ്ങി.. അവളുടെ കോപ്രായങ്ങൾ ഒക്കെയും വർക്കിനിടയിലും കാശി കാണുന്നുണ്ടായിരുന്നു..

അവൻ ചെറു ചിരിയോടെ ബാക്കി കാര്യങ്ങൾ ചെയ്തു തീർത്തു.. കാശിയോട് ഒന്നും മിണ്ടാതെ രുദ്ര അവനെക്കാൾ മുന്നേ തായേക്കിറങ്ങി പോയി.. അപ്പോഴും അവളുടെ മുഖം കൊട്ട കണക്കിന് വീർത്തു തന്നെ ഇരുന്നു.. ***** എന്ത്‌ പറ്റി ഏട്ടത്തിക്ക് ഇന്നൊരു ഉഷാർ ഇല്ലത്തെ വല്ല അസുഖവും ഉണ്ടോ. മുഖം വീർപ്പിച്ചു ഒന്നിലും ശ്രദ്ധ കൊടുക്കാതെ ടാബ്ലിൽ ഇരുന്നു പ്ലേറ്റിൽ നിന്നും നുള്ളി പൊറുക്കി കഴിക്കുന്നതിന് ഇടയിൽ ശ്രികുട്ടൻ ചോദിച്ചു.. അസുഖം എനിക്കെല്ല ശ്രീ നിന്റെ പോലീസ് കാരൻ ചേട്ടനില്ലേ അങ്ങേർക്ക.. രുദ്ര കഴിക്കുന്നതിന് ഇടയിൽ തന്നെ മറുപടി കൊടുത്തു കൊണ്ട് വീണ്ടും തീറ്റ തുടർന്നു. ഓഹോ അപ്പൊ കണ്ണേട്ടനുമായിട്ട് ഉള്ള ഓടക്കാണെല്ലേ ഈ ചുന്ദരമെല്ലാത്ത മുഖം ഇങ്ങനെ വീർപ്പിച്ചു ബലൂൺ പോലെ ആക്കി വച്ചതിന്റെ കാരണം..

ശ്രി ഇളിച്ചു കൊണ്ട് ചോദിച്ചപ്പോൾ രുദ്ര അവനെ നോക്കി കണ്ണുരുട്ടി.. ചുന്ദരി എല്ലാത്തത് കുഞ്ഞേട്ടന്റെ ആ അഗ്നാത കാമുകിയ.. എല്ലാതെ എന്റെ രുദ്രേട്ടത്തി നല്ല സുന്ദരി തന്നെയാണ്.. ഓഹോ ഇപ്പൊ ഞാനും എന്റെ പെണ്ണും പുറത്ത് നിനക്കിപ്പോൾ എന്നോട് തീരെ സ്നേഹം ഇല്ലാതെ ആയിട്ടുണ്ട് ലച്ചു.. ഇന്ന് നീ പറഞ്ഞത് കൂടെ ആയപ്പോൾ മനസ്സിലായി നിനക്കിപ്പോൾ എന്നോട് ഇത്തിരി പോലും ഇഷ്ടമില്ലെന്ന്.. ശ്രി കണ്ണിൽ കൈ കുത്തി കഷ്ടപ്പെട്ട് കണ്ണുനീർ വരുത്തിച്ചു കൊണ്ട് ലച്ചുവിനെ ഏർ കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു. കുഞ്ഞേട്ടാ ഞാൻ അങ്ങനെ ഒന്നും പറഞ്ഞതെല്ല എനിക്ക് കണ്ണേട്ടനെ പോലെ തന്നെയാണ് കുഞ്ഞേട്ടനും.. എനിക്ക് കുഞ്ഞേട്ടനോട് ഇഷ്ട കുറവൊന്നും ഇല്ല.. ലച്ചു കരയാൻ ആയിരുന്നു അവസാനം അവളുടെ ശബ്ദം ഇടറിയിരുന്നു..

അയ്യേ ലച്ചു കുട്ടി കരയാണോ ഞാൻ ചുമ്മാ പറഞ്ഞതെല്ലേ... ശ്രി അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞതും ലച്ചു അവനെ നോക്കി പേടിപ്പിച്ചു മുഖം തിരിച്ചു.. അവരുടെ കളികൾ കണ്ട് നിന്ന രുദ്രയുടെ ചുണ്ടിൽ നറു ചിരി ഉണ്ടായിരുന്നു.. കാശി വരുമ്പോൾ കണ്ടത് ചിരിയോടെ ശ്രിയുടെയും ലച്ചുവിന്റെയും കളി നോക്കി ഇരിക്കുന്ന രുദ്രയെ ആയിരുന്നു.. അവളുടെ ചിരിച്ച മുഖം അവൻ ഇന്ന് കണ്ടിരുന്നില്ല അത് കൊണ്ട് തന്നെ അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.. രുദ്ര അവരിൽ നിന്നും മിഴികൾ മാറ്റിയപ്പോൾ ആണ് അവളെ തന്നെ നോക്കി നിൽക്കുന്ന കാശിയെ കണ്ടത്.. അവളുടെ മുഖത്തെ ചിരി മായാൻ അധിക സമയം വേണ്ടി വന്നില്ല.. അവനെ നോക്കി ചുണ്ട് കൊട്ടി മുഖം വീർപ്പിച്ചു വെച്ചു കൊണ്ട് അവൾ കഴിച്ചു കഴിഞ്ഞ പ്ലേറ്റും എടുത്തു അടുക്കളയിലോട്ട് പോയി..

ഈ പെണ്ണിന്റൊരു കാര്യം... എന്നെ കാണുന്നത് വരെയും അവരെ നോക്കി ചിരിച്ചു കൊണ്ടിരുന്നവളാണ്....ഓന്തിനെ പോലെ എത്ര പെട്ടെന്ന് ആണ് അവളുടെ ഭാവം മാറിയത്.. അവൻ ഓരോനാലോചിച്ചു ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി വണ്ടിയിൽ കയറി.. രുദ്ര എല്ലാവരോടും യാത്ര ചോദിച്ചു കൊണ്ട് അവന്റൊപ്പം ഹോസ്പിറ്റലിലോട്ട് യാത്ര തിരിച്ചു. യാത്രയിൽ കാശി പലതും സംസാരിച്ചെങ്കിലും രുദ്ര അതൊന്നും കേട്ട ഭാവം നടിച്ചില്ല.. അവൾ മുഖം തിരിച്ചു തന്നെ ഇരുന്നു.. അവൾ തീരെ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ കാശി പിന്നെ ഒന്നും പറയാനും പോയില്ല...

വണ്ടി പാർക്കിങ് ഏരിയയിൽ നിറുത്തി കാശി ഡോർ തുറന്നിറങ്ങി.. അവനെ പ്രാകി കൊണ്ട് കോ ഡ്രൈവിങ് സീറ്റിൽ നിന്നും രുദ്രയും ഇറങ്ങി.. തന്റെ കേബിനിൽ ഇരുന്നു കൊണ്ട് കാശിയുടെ വരവ് കണ്ടവളുടെ നീല കണ്ണുകൾ തിളങ്ങി.. എന്നാൽ അവന്റെ ഒന്നിച്ചു നടന്നു വരുന്ന രുദ്രയെ കാണെ അവളുടെ കണ്ണുകൾ സംശയത്താൽ കുറുകി. ഹോസ്പിറ്റലിൽ എത്തിയിട്ടും പെണ്ണിനോരു മാറ്റവുമില്ല.. മുഖവും വീർപ്പിച്ചു തന്റെ ഒന്നിച്ചു വന്നു.. കുറച്ചു കാര്യങ്ങൾ കൂടെ ബാക്കി ഉണ്ടായിരുന്നു ചെയ്യാൻ അതൊക്കെ പൂർത്തിയാക്കി ഞാൻ അവളെയും കൂട്ടി അവളുടെ ഒപിയിലോട്ട് നടന്നു........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story