കാശിനാദം: ഭാഗം 2

kashinatham

എഴുത്തുകാരി: MUFI

രുദ്രയെയും കൊണ്ട് കാശിയുടെ കാർ ചെന്ന് നിറുത്തിയത് പ്രൌടിയോടെ ഉയർന്നു നിൽക്കുന്ന നാല് കേട്ട് തറവാടിന്റെ മുന്നിലാണ്.. നടു മുറ്റത്തായി തുളസി തറയും കുറച്ചപ്പുറമായി വലിയൊരു മാവ് മരവും ഒക്കെയുള്ള പഴയ കാലത്തുള്ള ഒരു നാല് കേട്ട്.. കാശിയുടെ കാർ നിറുത്തിയപ്പോൾ ആണ് രുദ്ര തലയുയർത്തി നോക്കിയത്.. വീടിന്റെ ഉമ്മറ പടിയിൽ ബുക്കും വായിച്ചിരിക്കുന്ന ഒരു പതിനേഴു പതിനെട്ടു വയസ്സ് തോനിക്കുന്ന ഒരു പാട്ടുപാവാട കാരിയിൽ രുദ്രയുടെ മിഴികൾ ഉടക്കി.. കാശി ഡോർ തുറന്നു പുറത്തേക്കിറങ്ങിയതും ആ പെണ് കുട്ടി അകത്തേക്ക് നോക്കി നീട്ടി വിളിക്കുന്നത് രുദ്ര കേട്ടു.. അമ്മേ ഇതാ കണ്ണേട്ടൻ ഊര് തെണ്ടൽ കഴിഞ്ഞു തിരിചെത്തി കാശി രുദ്രക്ക് ഡോർ തുറന്നു ഇറങ്ങാൻ പറഞ്ഞു... കാറിൽ നിന്നും ഇറങ്ങി വരുന്ന രുദ്രയെ കാണെ അവൾ ആരെന്നുള്ള ഭാവത്തിൽ കാശിയെ നോക്കി.. മിഴിച്ചു നോക്കണ്ട നിന്റെ ഏട്ടത്തിയമ്മയ.. കാശി രുദ്രയെ സംശയ ഭാവത്തോടെ നോക്കി നിൽക്കുന്നവളോട് പറഞ്ഞതും തിണ്ണയിൽ നിന്നും ചാടിയിറങ്ങി അവൾ രുദ്രയെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു..

അവളുടെ നെറ്റിയിലെ സിന്ദൂരവും കഴുത്തിലെ താലിയും കാണെ അവളിൽ ഞെട്ടി കൊണ്ട് ഇരുവരെയും നോക്കി.. പോയി വിളക്കെടുത്തു വാടി നോക്കി നില്കാതെ.. കാശി അലറിയതും അവൾ അമ്മേ എന്നലറി വിളിച്ചു കൊണ്ട് അകത്തേക്കൊടി.. അടുക്കളയിൽ തിടുക്കപ്പെട്ട പണിയിൽ ആയിരുന്ന ദേവിക... അമ്മേ എന്നലറി വിളിച്ചു വരുന്നവളെ തിരിഞ്ഞു നോക്കി.. എന്തിനാ ലച്ചു നി ഇങ്ങനെ അലറണത് കുട്ടിയെ എനിക്ക് ചെവിക്ക് കുഴപ്പം ഒന്നുമില്ല പതുക്ക പറഞ്ഞലും എനിക്ക് കേൾക്കാൻ പറ്റും.. അമ്മേ കണ്ണേട്ടൻ വന്നിട്ടുണ്ട് കൂടെ ഒരു പെൺകുട്ടിയും ഉണ്ട്...ആ കുട്ടി ഏട്ടത്തിയമ്മ ആണെന്ന പറഞ്ഞത് താലി കെട്ടി കൊണ്ട് വന്നതാ കണ്ണേട്ടൻ എന്നോട് നിലവിളക്ക് എടുക്കാൻ പറഞ്ഞു.. ഒറ്റ ശ്വാസത്തിൽ ലച്ചു ഇത്രയും കാര്യങ്ങൾ പറഞ്ഞു.. ദേവിക അവളെ മാറ്റി വേഗം തന്നെ ഉമ്മറത്തേക്ക് നടന്നു.. വാതിൽ പടിയിൽ നിന്ന് തന്നെ കണ്ടു കാശിയെയും കൂടെ ഒരു പെൺ കുട്ടിയേയും.. കണ്ണാ... ദേവികയുടെ വിളിയാണ് കാറിൽ ചാരി നിന്ന് കൊണ്ട് ഫോൺ നോക്കുന്ന കാശിയും നിലത്ത് മിഴി ഊഞ്ഞി നിൽക്കുന്ന രുദ്രയും മുഖമുയർത്തി നോക്കിയത്.. ഹാ ദേവിക കൊച്ചേ ഇതാണ് അമ്മേടെ മരുമോൾ എങ്ങനെ ഉണ്ട് അമ്മക്ക് ഇഷ്ടമായില്ലേ...

കാശി ഇത്തിരി കളിയായ് ചോദിച്ചതും ദേവിക അവനെ കണ്ണുരുട്ടി നോക്കി.. അമ്മ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഇവളെ നിലവിളക്ക് കൊടുത്തു അകത്തു ഇരുത്തു വെയിലത്തു നിന്നാൽ അവളുടെ മുഖത്തെ പുട്ടിയെല്ലാം ഒലിച്ചു പോവും.. ദേവിക ഒന്നും മിണ്ടാതെ അകത്തു പോയി നിലവിളക്കും ആരതിയുമായി വന്നു.. അത് കാണെ കണ്ണന്റെ ചൊടിയിൽ പുഞ്ചിരി വിരിഞ്ഞു.. രുദ്രക്ക് നേരെ അവർ നിലവിളക്ക് നീട്ടി അവൾ അത് വാങ്ങി വലതു കാൽ വെച്ച് ഉള്ളിലേക്ക് കയറി പിറകെ തന്നെ കാശിയും.. അവനെ നോക്കി ചുണ്ട് കൊട്ടിയ ലെച്ചുവിനെ നോക്കി അവൻ കണ്ണിറുക്കി കാണിച്ചു.. രുദ്രയെയും കൊണ്ട് ദേവിക നിലവറയിലോട്ട് പോയി.. അവൾ വിളക്ക് വെച്ചു പ്രാർത്ഥിച്ചു.. 'ഇനിയെന്ത് എന്ന് അറിയില്ല കണ്ണാ ആരെന്നോ ഏതെന്നോ അറിയാത്ത ഒരുവന്റെ കൂടെയാണ് ഇന്ന് താൻ കൂടെ ഉണ്ടാവില്ലേ...'മൗനമായി കള്ള കണ്ണനോട് അവൾ പരിഭവം പറഞ്ഞു.. അവിടെ നിന്ന് പുറത്തിറങ്ങിയ ദേവിക ലെച്ചുവിനെ വിളിച്ചു..

ലെച്ചു നി മോളെ നിന്റെ മുറിയിൽ കൊണ്ട് പോയി ഇരുത്തു കുട്ടിക്ക് നിന്റെ കയ്യിൽ പാകമായ വല്ല ഡ്രസ്സൊ മറ്റോ ഉണ്ടെങ്കിൽ ഒന്ന് ഫ്രഷ് ആയിക്കോട്ടെ.. പിന്നെ ഈ അഭരണങ്ങൾ ഒക്കെയും അയിച്ചു സഹായിക്കണം.. ആ അമ്മേ ചേച്ചി വാ... എന്ന് പറഞ്ഞു ലച്ചു രുദ്രയെയും കൂട്ടി കോണിപടികൾ കയറി.. മുകളിൽ എത്തിയപ്പോൾ തന്നെ ലച്ചു അവളുടെ കയ്യിലുള്ള ടോപ്പും പാന്റും എടുത്തു കൊടുത്തു ഫ്രഷ് ആവാൻ പറഞ്ഞു.. അവൾ ഫ്രഷ് ആവാൻ വേണ്ടി കയറി ഷവർ തുറന്നു കുറെ സമയം അതിനടിയിൽ നിന്നു.. അതിൽ നിന്നും ഒഴുകുന്ന വെള്ളത്തുള്ളികൾക്ക് ഒപ്പം അവളുടെ കണ്ണുനീരും ഒലിച്ചിറങ്ങി.. അവളുടെ ചെവിയിൽ കൂട്ടത്തിൽ നിന്ന് ആരോ പറഞ്ഞ വാക്കുകൾ അപ്പോഴും കേട്ട് കൊണ്ടിരുന്നു.. അവർ പോയതും ദേവിക കാശിക്ക് നേരെ തിരിഞ്ഞു.. കണ്ണാ.. ദേവിക വിളിച്ചതും ആവൻ അവർക്ക് നേരെ തിരിഞ്ഞു.. ഹാ എന്താണ് ദേവിക കൊച്ചേ മുഖമൊക്ക വീർപ്പിച്ചു വെച്ചേക്കുന്നേ ഇതൊന്നും ഈ മുഖത്തു ചേരുന്നില്ലെട്ടോ.. എടാ നിന്റെ കളി ഇത്തിരി കൂടുന്നുണ്ട്ട്ടോ.. നി ആരോടു ചോദിച്ചിട്ട അവളെ താലി കെട്ടിയത്.. ആരോടും ചോദിച്ചില്ല എന്നാൽ എന്റെ കേണലിനോട് ചോദിച്ചു

ഞാൻ ഒരുത്തിയെ താലി കെട്ടാൻ പോവാണെന്നു സമ്മതം ആണോന്ന്.. അപ്പോ എന്റെ കേണൽ പറഞ്ഞു നി ധൈര്യമായി കെട്ടിക്കോ ആരോടും ചോദിക്കണ്ടന്ന്... ഓഹോ അപ്പൊ ചോദിക്കേണ്ടവരോട് ഒക്കെ ചോദിച്ചിട്ടാണ് താന്തോന്നി താന്തോന്നിത്തരം ചെയ്തത് എല്ലേ.. മുഖത്തു പരിഭവം നിറച്ച് പറയുന്ന ദേവികയെ കാണെ കാശി ചിരി അടക്കിപിടിച്ചു.. മതിയാക്കെന്റെ പൊന്നോ എനിക്ക് ഇനിയും ചിരി പിടിച്ചു വെക്കാൻ പറ്റത്തില്ലേ.. കാശി ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ആ ചിരിയിൽ ദേവികയും പങ്കു ചേർന്നു.. എല്ല ഏതാ ആ കുട്ടി.. അവളുടെ സമ്മതം ചോദിച്ചിരുന്നോ നി.. അമ്മ എന്താ ഒരുമാതിരി പോലീസ് കാര് ചോദിക്കുന്നത് പോലെ ചോദിക്കുന്നെ.. കാശി നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു.. നിനക്കതെല്ലേ ഏറ്റവും പരിചിതം അത് കൊണ്ട് അത് പോലെ ചോദിച്ചേ.. ഹ്മ്മ് ആയിക്കോട്ടെ... അവൾ ആരാണെന്നുള്ളത് അമ്മക്ക് കണ്ടിട്ട് മനസ്സിലായില്ലേ..പിന്നെ എന്തിനാ ഈ ചോദ്യം. പിന്നെ സമ്മതം അവളുടെ പോയിട്ട് അവളുടെ അച്ഛൻ മാധവൻ തമ്പിയോട് പോലും ചോദിച്ചില്ല.. മോനെ കണ്ണാ.. വേണ്ടമ്മ അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല എല്ലാം അയാളോട് വിശദമായി പറഞ്ഞതാണ് ഞാൻ എന്നിട്ടും അയാൾ കേട്ടില്ല..

അപ്പോ പിന്നെ സമ്മതം ചോദിക്കണ്ട ആവശ്യം ഇല്ല.. അത്രയും പറഞ്ഞു കാശി മുകളിലേക്ക് പോയി.. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊ ണ്ട് ദേവിക അടുക്കളയിലോട്ടും പോയി.. ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ട് ഒരു വിധത്തിൽ രുദ്ര ഫ്രഷ് ആയി ഇറങ്ങി.. ലച്ചു കൊടുത്ത ടോപ് അവൾക്ക് പകമായിരുന്നു.. ചേച്ചി കുറച്ചു സമയം റസ്റ്റ്‌ എടുത്തോ ഞാൻ തയെക്ക് ഒന്ന് ചെല്ലട്ടേട്ട.. രുദ്രയോട് അത്രയും പറഞ്ഞു ലച്ചു വാതിൽ ചാരി മുറിവിട്ടിറങ്ങി... ലച്ചു ഒരു വാക്ക് പോലും അധികം സംസാരിക്കാത്തത് രുദ്രക്ക് വിഷമം ആയി ഇവിടെ ഉള്ളവർക്ക് ആർക്കും തന്നെ ഇഷ്ടമായിണ്ടാവില്ല... ആ ഗുണ്ടയെ പേടിച്ചു ആരും ഒന്നും മറുത്തു സംസാരിക്കാതിരുന്നതാവും.. ഗൗതം നോടുള്ള ദെയ്‌ശ്യം അവൻ എന്നോട് തീർക്കും എന്റെ അച്ഛൻ പോലും ഒന്ന് പറഞ്ഞില്ലല്ലോ അവനെ എതിർത്തത് പോലുമില്ല.. ചിന്തകൾ കാട് കയറിയപ്പോൾ രുദ്ര പതിയെ ജനലിന്റെ അടുത്തേക്ക് നടന്നു അത് പതിയെ തുറന്നു.. ചുറ്റും പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം അവളിലെ ആദി കുറച്ചു.. ലച്ചു തായേക്ക് പോയപ്പോൾ കാശിയെ എവിടെയും കണ്ടില്ല അവൾ നേരെ അടുക്കളയിലോട്ട് പോയി..

അമ്മേ.. എന്താ ലച്ചു ആ കുട്ടിക്ക് നിന്റെ ഡ്രസ്സ്‌ പകമാണോ. ഹാ അമ്മേ അതൊക്ക പാകം തന്നെ ചേച്ചിയോട് ഞാൻ റസ്റ്റ്‌ എടുത്തോളാൻ പറഞ്ഞു ഞാൻ ഇങ് പൊന്നു.. ആരാ അമ്മേ ആ ചേച്ചി.. ചേച്ചിയെ ശെരിക്കും കണ്ണേട്ടൻ വിവാഹം കഴിച്ചതാണോ.. ഹാ നീ കണ്ടതല്ലേ അവൻ കെട്ടിയ താലി അവളുടെ കഴുത്തിൽ.. പിന്നെന്തിനാ ഇങ്ങനെ ചോദിക്കുന്നെ.. എന്റമ്മേ ആ ചേച്ചി ആരാണ് എന്ന് അറിയോ അമ്മക്ക്.. എനിക്ക് അറിയതോന്നില്ല അവനോട് തന്നെ ചോദിക്ക് പോയിട്ട് കെട്ടി കൊണ്ട് വന്നത് അവനെല്ലേ.. ഹ്മ്മ്... ലച്ചു അവിടെ നിന്നും നേരെ കാശിയെ നോക്കി അവന്റെ മുറിയിലേക്ക് വിട്ടു.. അവൾ ചെല്ലുമ്പോൾ കാശി ഫ്രഷ് ആയിട്ട് ഡ്രസ്സ്‌ മാറ്റി എവിടെയോ പോകാൻ വേണ്ടി റെഡി ആവുക ആയിരുന്നു.. കണ്ണേട്ടാ.... ഹാ ആരിത് എന്റെ ലച്ചു കുട്ടിയോ എന്താണ് ലച്ചു കുട്ടീടെ മുഖത്തൊരു വാട്ടം ദേവി കൊച്ചു വഴക്ക് പറഞ്ഞോ. എന്നെ ആരും വഴക്ക് പറഞ്ഞിട്ടൊന്നും ഇല്ല ഏതാ ആ ചേച്ചി.. അത് അറിയാനാണോ ഈ മുഖം ഇങ്ങനെ വാടിയിരിക്കുന്നത്.. അവൾ നിന്റെ ഏട്ടത്തിയമ്മ പേര് രുദ്ര.. വീട് ഇവിടെ നിന്ന് കുറച്ചകലെ.. അവളിപ്പോൾ യു എസ്സിൽ നിന്ന് എംബിബിസ് പഠനം പൂർത്തിയാക്കി നാട്ടിൽ വന്നിട്ട് ഇപ്പോൾ ഒരു വർഷം ആവാറായി.. ഇനിയെന്തെങ്കിലും അറിയണോ എന്റെ കിലുക്കാം പെട്ടിക്ക്. അവളുടെ താടി തുമ്പിൽ പിടിച്ചു കൊണ്ട് കാശി ചോദിച്ചു..

ഹാ ഒന്നുടെ ഉണ്ട് കണ്ണേട്ടൻ എന്തിനാ ആരോടും പറയാതെ പോയി താലി കെട്ടിയത്.. അതൊക്ക പിന്നെ പറഞ്ഞു തരാം ഇപ്പൊ മോൾ പോയി ഏട്ടത്തിക്ക് കൂട്ടിരിക്ക്.... ഏട്ടനൊന്ന് പുറത്തു പോയി വരാം.. ഹ്മ്മ്.. അമ്മേ ഞാൻ ഒന്ന് പുറത്തു പോയി വരാം.. സ്റ്റേയർ ഇറങ്ങി കൊണ്ട് കാശി അടുക്കളയിൽ നോക്കി വിളിച്ചു പറഞ്ഞു.. എടാ ഇന്ന് നിന്റെ കല്യാണം ആയിരുന്നില്ലേ സദ്യ കഴിച്ചു പോയിക്കോ.. അമ്മ ഇത്ര പെട്ടന്ന് അതൊക്ക ഉണ്ടാക്കിയോ.. ഏഹ് ഹാ അത് പിന്നെ.. ഹ്മ്മ് ബബബ അടിക്കേണ്ട എനിക്ക് ഉറപ്പായിരുന്നു കേണൽ വിളിക്കും എന്ന്.. എന്തായിരുന്നു ശോ എല്ലാം അറിഞ്ഞിട്ടും കൊച്ചു കള്ളി. എടാ ചെക്ക നിനക്കിത്തിരി കൂടുന്നുണ്ട്.. ആയിക്കോട്ടെ കുറച്ചെല്ലേ അപ്പൊ കുഴപ്പമില്ല.. പിന്നെ എനിക്ക് സമയം ഇല്ല അർജന്റ് ആണ് ഞാൻ പോയി വരാം അവളെ വിളിച്ചു ഭക്ഷണം കൊടുത്തേക്കണേ.. ഹ്മ്മ് നീ പറഞ്ഞിട്ടില്ലേ ഞാൻ കൊടുക്കില്ലല്ലോ ഒന്ന് പോടാ അവിടെന്ന്.. ആഹ് ഇപ്പൊ ഞാൻ പുറത്തു.. ഹ്മ്മ് സംസാരിക്കാൻ ഒരുപാട് ഉണ്ട് ഞാൻ ഇപ്പൊ പോവട്ടെ സമയം ഇല്ല.. കാശിയുടെ കാർ ഗേറ്റ് കടന്ന് പോവുന്നത് രുദ്ര മുറിയിൽ നിന്നും കണ്ടു.. ആ വഴി നോക്കി നിന്നാപ്പോൾ ആണ് പിറകിൽ നിന്നും ലെച്ചു ഏട്ടത്തി എന്നും വിളിച്ചു വന്നത്..

അവൾ ഒരു തെളിച്ചമില്ലാത്ത പുഞ്ചിരി നൽകി.. ഏട്ടത്തി ഞാൻ ലക്ഷ്മി എല്ലാവരും ലച്ചു എന്ന് വിളിക്കും ഇപ്പോൾ പ്ലസ്ടുവിൽ പഠിക്കുന്നു.. ഏട്ടത്തി എംബിബിസ് കഴിഞ്ഞ ഡോക്ടർ ആണല്ലേ... ലച്ചുവിനോട് ആര് പറഞ്ഞു ഇത്.. കണ്ണേട്ടൻ പറഞ്ഞത.. ആ ഗുണ്ടക്ക് എല്ലാമറിയുമോ അപ്പൊ.. രുദ്ര മനസ്സിൽ ഓർത്തു.. കുറച്ചു സമയം സംസാരിച്ചപ്പോൾ തന്നെ അവർ കൂട്ടായി.. ലച്ചു രുദ്രയെയും കൂട്ടി വീട് മുഴുവൻ കാണിച്ചു കൊടുത്തു.. ദേവിക ഭക്ഷണം എല്ലാം എടുത്തു കൊണ്ട് ഇരുവരെയും വിളിച്ചു.. മക്കൾ കഴിച്ചോ കാശി വരാൻ വഴികും എന്ന് പറഞ്ഞിട്ട പോയത്.. ദേവികക്ക് രുദ്രയോട് അധികം സംസാരിക്കണം എന്നുണ്ടെങ്കിലും എന്തോ ഒന്ന് അവരെ അതിൽ നിന്ന് തടയുന്നത് പോലെ തോന്നി.. രുദ്രക്ക് എന്ത് കൊണ്ടോ ഭക്ഷണം ഇറങ്ങുന്നുണ്ടായില്ല കുറച്ചു മാത്രം കഴിച്ചു കൊണ്ട് അവൾ എഴുനേറ്റു.. ദേവികയും അവളെ നിർബന്ധിച്ചില്ല.. നിങ്ങൾക്ക് ഒത്തിരി സംശയങ്ങൾ ഉണ്ടാവുമെന്ന് അറിയാം എല്ലാം പതിയെ മനസ്സിലാവും.. അടുത്ത പാർട്ട് നിങ്ങളുടെ സപ്പോർട്ട് ഒക്കെ നോക്കിയേ പോസ്റ്റുള്ളൂ.. വായിച്ചു പോകുമ്പോൾ comment എഴുതാനും മറക്കരുത്. 😊.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story