കാശിനാദം: ഭാഗം 20

kashinatham

എഴുത്തുകാരി: MUFI

ഹോസ്പിറ്റലിൽ എത്തിയിട്ടും പെണ്ണിനോരു മാറ്റവുമില്ല.. മുഖവും വീർപ്പിച്ചു തന്റെ ഒന്നിച്ചു വന്നു.. കുറച്ചു കാര്യങ്ങൾ കൂടെ ബാക്കി ഉണ്ടായിരുന്നു ചെയ്യാൻ അതൊക്കെ പൂർത്തിയാക്കി ഞാൻ അവളെയും കൂട്ടി അവളുടെ ഒപിയിലോട്ട് നടന്നു.. നടക്കുന്നതിനിടയിൽ ആണ് ഞങ്ങൾക്ക് എതിരെ ആയി നടന്നു വരുന്ന രോഷ്‌നിയെ കണ്ടത്.. ചിരിച്ചു കൊണ്ട് വരുന്നവളുടെ കണ്ണുകൾ രുദ്രയിൽ ആയിരുന്നു.. ***

വായിച്ചിട്ട് പോവുക... 🥀 ഇന്നലെ യാത്രി പോസ്റ്റ്‌ ഇട്ട് എഴുതാൻ ഇരുന്നപ്പോൾ നല്ല ഇടിയും കാറ്റും മഴയും..കാറ്റ് വന്നു തലോടിയപ്പോൾ തന്നെ കറന്റ്‌ അതിന്റെ കൂടെ പോയി.. ഫോണിൽ ആണെങ്കിൽ ചാർജും കുറവായിരുന്നു.. രാവിലെ വീട്ടിലോട്ട് വരേണ്ടത് കൊണ്ട് ഫോൺ ഓഫ് ആയാൽ പണി കിട്ടും അത് കൊണ്ട് തന്നെ എഴുതാതെ ഫോൺ മാറ്റി വെച്ചു.. തലേ യാത്രി ഇറങ്ങി പോയ കുമാരൻ ഇന്ന് രാവിലെ ഞാൻ അവിടെ നിന്നും ഇറങ്ങുന്നത് വരെയും വന്നില്ല.. പിന്നെ വീട്ടിൽ ഉച്ചയോടടുത്തു എത്തി.. വീട്ടിൽ എത്തിയപ്പോൾ തന്നെ ഫോൺ ചാർജിൽ ഇട്ടു.. രണ്ടാഴ്ചക്ക് ശേഷം വീട്ടിൽ വന്നു ഫോണിൽ കുത്തി ഇരുന്നാൽ ശെരിയാവില്ലല്ലോ.. അത് കൊണ്ട് വഴികുന്നേരം വരെയും എഴുതാൻ പറ്റിയില്ല.. കുറച്ചു മുന്നേ എഴുതാൻ തുടങ്ങിയതാണ്.. കാര്യമായിട്ട് ഒന്നും എഴുതാൻ പറ്റിയില്ല.. വായിച്ചു നോക്കിയിട്ടില്ല തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം.. ബോർ ആയിട്ടുണ്ടെങ്കിൽ പറയണം... പിന്നെ സ്റ്റോറിയെ കുറിച്ച് ഒരു വരി പോലും പറയാത്തവർ സ്റ്റോറി ഉണ്ടാവില്ല എന്ന് പറഞ്ഞപ്പോൾ കമന്റ്‌ ബോക്സിൽ കണ്ടു.. അങ്ങനെ ഉള്ളവരോട് വെറും പുച്ഛം മാത്രം.. 🤧 പിന്നെ സ്റ്റോറി ഞാൻ നിർത്തി പോവില്ല തുടങ്ങിയത് ഒന്നും ഇത് വരെയും പാതി വഴിയിൽ നിറുത്തിയിട്ടില്ല.. അത് കൊണ്ട് ആർക്കും ആ ഒരു പേടി വേണ്ട.. പിന്നെ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യണം എങ്കിൽ 25+ കമന്റ്‌ 250+ ലൈക് നിർബന്ധമായും ഈ പാർട്ടിൻ കിട്ടണം.. തരാൻ പറ്റില്ലെങ്കിൽ സ്റ്റോറി ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ പോസ്റ്റും.. 250+ ലൈക് & 25+ കമന്റ്‌ നാളെ ഈ സമയം ആവുമ്പോയേക്ക് കിട്ടിയാൽ അടുത്ത പാർട്ട്‌ നാളെ ഞാൻ പോസ്റ്റും.. -----------------------

ഞാനും കാശ്യേട്ടനും നടന്നു പോവുമ്പോൾ ആണ് എതിരെ ഒരു പെൺ കുട്ടി ചിരിച്ചു കൊണ്ട് വന്നത്.. വെളുത്തു മെലിഞ്ഞ നീല കണ്ണുള്ള ഒരുത്തി അവൾ കാശിയേട്ടനെ കണ്ടപ്പോൾ തന്നെ കണ്ണേട്ടാ എന്നും വിളിച്ചു സംസാരിക്കാൻ തുടങ്ങി അവളുടെ മിഴികൾ എന്നിൽ എത്തുമ്പോൾ അവളിൽ വിരിയുന്ന ഭാവം എന്തെന്ന് എനിക്ക് മനസ്സിലായില്ല.. **** ഹാ റോഷി ഇതാണ് മൈ സ്വീറ്റ് വൈഫ് Mrs രുദ്ര കാശിനാഥ്. കാശി പുഞ്ചിരിയോടെ രുദ്രയെ ചേർത്ത് പിടിച്ചു കൊണ്ട് അവൾക്ക് മുന്നിൽ പരിചയപ്പെടുത്തി.. രുദ്ര ഇത് രോഷ്നി ശിവനാദ്..ആൾ കാണും പോലെ ചില്ലറ കാരിയെല്ലാട്ടോ ഗയിനക്കോളജിസ്റ്റ് ആണ്.. കാശി തിരിച്ചവളെയും പരിജയപെടുത്തി.. കണ്ണേട്ടന്റെ വിവാഹം എപ്പോൾ കഴിഞ്ഞു.. അവളിൽ നേട്ടലും അത്ഭുതവും ഒക്കെ ആയിരുന്നു. നീ ഇപ്പോൾ നാട്ടിൽ പോയിട്ട് ഒരു മാസം കഴിഞ്ഞില്ലേ... നീ പോയി ഒന്ന് രണ്ട് ദിവസം കഴിഞ്ഞ് ആയിരുന്നു കല്യാണം പെട്ടെന്ന് അമ്പലത്തിൽ വെച്ചൊരു താലി കേട്ട്.. പെട്ടെന്ന് ആയത് കൊണ്ട് ആർക്കും പങ്കെടുക്കാൻ പറ്റിയില്ല.. എല്ലാവരെയും വിളിച്ചു കൊണ്ട് ഒരു ഗ്രാൻഡ് റിസപ്ഷൻ പ്ലാൻ ചെയ്യുന്നുണ്ട് അടുത്ത് തന്നെ ഉണ്ടാവും. കല്യാണത്തിന് വിളിക്കാത്തതിന്റെ പരിഭവം പറയാൻ നിന്നവൾ കാശിയുടെ മറുപടിയിൽ പറയാൻ വന്നത് നിർത്തി.. എന്ന പിന്നെ കാണാം റൌണ്ട്സിന് പോവാൻ സമയമായി.. അത്രയും പറഞ്ഞു രുദ്രയെ നോക്കി ചിരിച്ചെന്ന് വരുത്തി അവൾ നടന്നകന്നു..

പോകുമ്പോൾ അവളുടെ മിഴികളിൽ വെമ്പാൻ നിൽക്കുന്ന മിഴിനീർ തുള്ളികൾ കാണെ രുദ്രയിൽ സംശയങ്ങൾ നിറച്ചു.. അസ്വസ്ഥത മായ മനസോട് കൂടെ കാശ്ശിക്കൊപ്പം നടക്കുമ്പോഴും അവളുടെ ചിന്ത രോഷ്‌നിയെ കുറിച്ചായിരുന്നു.. *** ഫസ്റ്റ് ഡേ ആയത് കൊണ്ട് തന്നെ അതിന്റെതായ ബുദ്ധിമുട്ടുകൾ രുദ്രക്ക് ഉണ്ടായിരുന്നു.. ഉച്ചക്ക് ഊണ് കഴിക്കാൻ കാശിയും രുദ്രയും ഒന്നിച്ചു പോവുമ്പോൾ കണ്ടു ബാഗുമായി പുറത്തേക്ക് ഇറങ്ങുന്ന രോഷ്‌നിയെ.. ഇവൾ എന്താ ഇന്ന് നേരത്തെ പോവുന്നത്.. കാശി പോകുന്നവളെ നോക്കി കൊണ്ട് പറഞ്ഞു. എന്തെങ്കിലും ഉണ്ടാവും.. രുദ്ര അതിനു മറുപടി എന്നോണം പറഞ്ഞു.. ഹ്മ്മ് എന്തോ പ്രശ്നം ഉണ്ട് എല്ലാതെ വഴികുനേരം ആവാതെ അവൾ പോവാറില്ല.. ഹ്മ്മ്.. രുദ്ര എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൊണ്ട് മൂളി.. കാശിയേട്ടനെ അവൾക്ക് ഇഷ്ടമായിരിക്കുമോ... അത് കൊണ്ടാവുമോ അവളുടെ കണ്ണുകൾ നിറഞ്ഞത്.. ഇപ്പോൾ വേഗം പോയത്.. രുദ്രയുടെ മനസ്സ് കലൂഷിതമായിരുന്നു.. അവൾ സ്വയം ചോദ്യവും ഉത്തരവും കണ്ടെത്തി കൊണ്ടിരുന്നു.. **** ഹോസ്പിറ്റലിൽ നിന്ന് വന്നിട്ടും രുദ്രയുടെ മനസ്സ് ശെരിയെല്ലായിരുന്നു.. ബാൽക്കണി യിൽ ഇരുന്നു കൊണ്ട് എന്തൊക്കെയോ ആലോചിച്ചു കൂട്ടുക ആയിരുന്നു രുദ്ര.. കാശി വന്നതൊന്നും തന്നെ അവൾ അറിഞ്ഞില്ല.. എന്താണ് ഉണ്ടക്കണ്ണി ഒരു ആലോചന ഈ ലോകത്തു ഒന്നും എല്ലായെന്ന് തോന്നുന്നു.. തൊട്ടരികിൽ പ്രാണന്റെ ശബ്ദമാണ് അവളെ ബോധമണ്ഡലത്തിൽ തിരികെ എത്തിച്ചത്..

ഒന്നൂല്ല്യ കാശിയേട്ട.. ഏയ് അത് വെറുതെ പറയുന്നതെല്ലേ.. നിന്റെ കണ്ണിൽ നോക്കിയാൽ എനിക്ക് അറിയാൻ പറ്റുമെടി പെണ്ണെ.. സത്യം അതെല്ലാന്ന്. രുദ്ര ഞെട്ടി കൊണ്ട് കാശിയെ നോക്കി.. അവൻ ചുണ്ടിൽ കുസൃതി നിറച്ചു കൊണ്ട് അവളെ നോക്കി നിൽക്കുക ആയിരുന്നു.. ഇത്രയും നാൾ വീട്ടിൽ തന്നെ ആയിരുന്നെല്ലോ... ഇന്ന് ഹോസ്പിറ്റലിൽ ഒക്കെ പോയത് കൊണ്ടാവും എന്തോ ഒരു അസ്വസ്ഥത.. നല്ല ഷീണവുമുണ്ട് നമുക്ക് കിടക്കാം.. കുറച്ചു സമയം കൂടെ അവന്റെ ഒപ്പം നിന്നാൽ എന്തെങ്കിലുമൊക്കെ ചോദിച്ചു പോവും എന്നുള്ള ഭയം കാരണം രുദ്ര അവനെ നോക്കി എങ്ങനെ ഒക്കെയോ പറഞ്ഞു നിറുത്തി.. മ്മ് അവനും അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി ഒന്ന് മൂളി കൊണ്ട് അകത്തേക്ക് നടന്നു.. ***** ശ്രി പാതിരാത്രി കഴിഞ്ഞിട്ടും ഉറങ്ങാതെ ഫോണും നോക്കി ഇരിക്കുക്ക ആണ്.. ഇന്നലെ മുതൽ അവൾ ഉടക്കി നിൽക്കുകയാണ്... ഒരു യാത്രി പോലും അവളുടെ കലപില ശബ്ദം കേൾക്കാതെ ഉറങ്ങാൻ കഴിയാറില്ല ഇപ്പോൾ... തലേ യാത്രിയിൽ അവളുമായി ഉടക്കിയത് അവന്റെ ഓർമയിൽ തെളിഞ്ഞു..ആദ്യം കാര്യമാക്കിയില്ല.. തന്നെ ചൊടിപ്പിക്കാൻ വേണ്ടി പറയുന്നതാവും എന്ന് വിചാരിച്ചു.. എന്നാൽ അവൾ കാര്യമായിട്ടാണ് ആത്രയും പറഞ്ഞതെന്ന് മനസ്സിൽ ആയപ്പോൾ തിരിച്ചും ദേഷ്യപ്പെട്ടു..

അതിനു ശേഷം ഈ സമയം വരെയും അവൾ വിളിച്ചിട്ടില്ല.. ഒരു മെസ്സേജ് പോലും അവൾ അയച്ചില്ല.. ശ്രിയുടെ കൺകോണിലൂടെ കണ്ണുനീർ ഒഴുകി.. തമാശ ആയിരുന്നോ പെണ്ണെ നിനക്ക് ഞാനും എൻ പ്രണയവും.. നിന്റെ ശ്രിയെ മനസ്സിലാക്കാൻ നിനക്ക് പറ്റിയില്ലല്ലോ രച്ചു... അവന്റെ ഉള്ളം മൗനമായി തേങ്ങി.. അവളോടായി പറയാൻ ഉള്ള വാക്കുകൾ അവൻ മൗനമായി സ്വയം ചോദിച്ചു. അതെ സമയം അകലെ അവളും മൗനമായി തേങ്ങുക ആയിരുന്നു തന്റെ പ്രണയത്തെ സംശയിച്ചു പോയതോർത്തു..അവന്റെ ഹൃദയത്തെ വാക്കുകളാൽ മുറിവേൽപ്പിച്ചത് ഓർക്കേ അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി.. അവനെ വേദനിപ്പിച്ചതിന്റെ ഇരട്ടി സ്വയം വേദനിക്കാൻ അവൾ തയ്യാറായിരുന്നു.. സ്വന്തം ശരീരത്തിൽ മുറിവേൽപ്പിച്ചു കൊണ്ട് വേദനയിൽ ബോധം മറയുമ്പോഴും അവളുടെ നാവുകൾ അവന്റെ നാമം ഉരുവിട്ട് കൊണ്ടിരുന്നു.. മൗനമായി അവനോട് അവൾ ക്ഷമപണം നടത്തുന്നുണ്ടായിരുന്നു.. ****** പിറ്റേ ദിവസം ഹോസ്പിറ്റലിൽ ഉള്ള യാത്രയിൽ രുദ്ര എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.. ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ രുദ്ര പോയത് രോഷ്‌നിയെ കാണാൻ വേണ്ടി ആയിരുന്നു.. രോഷ്നി മാഡം ഇന്ന് ലീവ് ആണ്.. അവളുടെ ഒപ്പിയിൽ ഉണ്ടായിരുന്ന നേഴ്സ് അത് പറഞ്ഞതും രുദ്രയിൽ നിരാശയായിരുന്നു. കാശിയും അവളെ അന്വേഷിച്ചു എന്നാൽ ലീവ് ആണെന്ന് അറിഞ്ഞതും അവന്റെ മുഖം ചുളിഞ്ഞു..

കഴിഞ്ഞ ഒരു മാസം അവൾ ലീവ് ആയിരുന്നു ഇന്നലെയാണ് തിരിച്ചു എത്തിയത് വീണ്ടും ലീവ് എടുക്കണം എന്നുണ്ടെങ്കിൽ അതിനു തക്കതായ കാരണം ഉണ്ടാവുമെന്ന് തോന്നി അവൻ..കാശി രോഷ്‌നിയുടെ നമ്പറിലോട്ട് ഒരുപാട് തവണ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടി ആയിരുന്നു അവൻ ലഭിച്ചത്.. അവൻ തിരക്കുകളിലേക്ക് ചേക്കേറിയപ്പോൾ രോഷ്‌നിയുടെ കാര്യം പതിയെ മറന്നു.. *** പിറ്റേ ദിവസം ഞായറാഴ്ച ആയത് കൊണ്ട് തന്നെ രുദ്ര ഹോസ്പിറ്റലിൽ പോയില്ല.. കാശി രാവിലെ തന്നെ സ്റ്റേഷനിലോട്ട് പോയതാണ്... വഴികുന്നേരം ആയിട്ടും അവൻ എത്തിയിരുന്നില്ല.. രുദ്ര ശ്രിയെയും തിരഞ്ഞു കൊണ്ട് ബാൽക്കണി യിലോട്ട് പോയതാണ് എന്നാൽ അവിടെ നടക്കുന്നത് കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.. മുന്നിൽ നിൽക്കുന്നത് ശ്രി തന്നെയാണോ എന്ന് പോലും സംശയിച്ചു പോയി.. *** പറയേണ്ടതൊക്കെ പറഞ്ഞു കഴിഞ്ഞു നിനക്ക് തോന്നുമ്പോൾ വിളിച്ചു ഒരു സോറി പറഞ്ഞാൽ തീരുമോടി പുല്ലേ... ഞാൻ എന്തോരം വിഷമിച്ചു എന്നറിയോ നിനക്ക്... നിന്റെ ഒരു വിളിക്ക് വേണ്ടി ഒരു മെസ്സേജ് എങ്കിലും വരുമെന്ന് കരുതി കാത്തിരുന്നു എവിടെ എന്നെയൊക്കെ ഓർമ ഉണ്ടായിട്ട് വേണ്ടേ.. നിനക്ക് എല്ലാം കുട്ടിക്കളി ആണെല്ലോ.. എന്നെയും എന്റെ പ്രണയത്തെയും ഒരു തമാശ ആയിട്ടാണെല്ലോ നിനക്ക് തോന്നിയത്.. നീ പറഞ്ഞ ഓരോ വാക്കും എന്റെ ഹൃദയത്തിൽ എത്രത്തോളം ആയത്തിൽ മുറിവേല്പിച്ചെന്ന് നിനക്ക് അറിയുമോ..

എന്നിട്ട് ഇപ്പോൾ വന്നിരിക്ക അവൾ അവളുടെ അമ്മൂമ്മേടെ സോറിയുമായി...വെച്ചിട്ട് പോടീ... അവൻ അലറി കൊണ്ട് ഫോൺ വെച്ചു... എന്നിട്ട് ശ്വാസം വിട്ട് പിന്നെ ചിരിച്ചു കൊണ്ട് തുള്ളി ചാടി കളിച്ചു.. രുദ്ര വാതിൽക്കൽ അവന്റെ കളിയും കണ്ട് കിളി പാറി നിൽക്കാണ്.. അവൾ അറിഞ്ഞ ശ്രീ എല്ലാവരോടും നല്ല പോലെ സംസാരിക്കുന്ന... അഞ്ചു പൈസക്ക് പോലുമില്ലാത്ത ചളികൾ പറഞ്ഞു എല്ലാവരെയും ചിരിപ്പിച്ചു കളിച്ചു ഉല്ലസിച്ചു നടക്കുന്ന ശ്രിയെ ആണ്... അതിനു നേരെ വിപരീതമായിട്ടാണ് നേരത്തെ അവൻ ദേഷ്യപ്പെട്ടു സംസാരിക്കുന്നത് അവൾ കേട്ടത്.. അതിനു ശേഷം ചാടി കളിക്കുന്ന അവനെ കണ്ടപ്പോൾ അവൻ വട്ടായതാണോ അതോ തനിക്ക് വട്ടായതാണോ എന്ന സംശയത്തിൽ ആയിരുന്നു രുദ്ര.. ശ്രി കളിച്ചു ഷീണിച്ചു തിരിഞ്ഞപ്പോൾ ആണ് പിറകിൽ കിളികൾ പാറി തന്നെ മിഴിച്ചു നോക്കി നിൽക്കുന്ന രുദ്രയെ കണ്ടത്.. അവളുടെ നിൽപ്പ് കണ്ടപ്പോൾ തന്നെ അവൾ എല്ലാം കണ്ടുള്ള നിൽപ്പാണെന്ന് അവൻ മനസ്സിലായി.. അവൻ അവളെ നോക്കി നന്നായിട്ടൊന്ന് ഇളിച്ചു.. പിന്നെ നൈസ് ആയിട്ട് അവിടെ നിന്നും മുങ്ങാൻ നോക്കി.. പമ്മി പമ്മി മുങ്ങാൻ നോക്കിയ ശ്രിയെ രുദ്ര കയ്യോടെ പൊക്കി.. അവനെ വലിച്ചു അവിടെ ഇരുത്തി.. സത്യം പറഞ്ഞു തന്നിട്ട് ശ്രി മോൻ പോയാൽ മതി..

അത് കൊണ്ട് വേഗം പറഞ്ഞോ നീ ആരുമായിട്ടാണ് ഫോണിൽ കൂടെ വഴക്ക് കൂടിയത്. രുദ്ര ഇത്തിരി ഗൗരവത്തിൽ ചോദിച്ചതും ശ്രി അവളെ നോക്കി അവിഞ്ഞ ഇളി പാസ്സ് ആക്കി. വേറാരൊടും എല്ല ഏട്ടത്തി കുട്ടി എന്റെ ചെല്ലാത്തിനോടാ... അവൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.. ഗൗരവം മുഖത്തു വരുത്തി ഇരുന്ന രുദ്ര അവന്റെ മറുപടിയിൽ ചിരിച്ചു പോയി.. ഓഹോ നിന്റെ അഗ്നാത കാമുകിയോട് ആയിരുന്നോ... എന്ത് പറ്റി രണ്ടാളും തെറ്റി പിരിഞ്ഞോ.. ഏയ്‌ പിരിഞ്ഞോന്നുമില്ല ചെറിയൊരു ഡൗന്ദര്യ പിണക്കം.. അത്രേ ഉള്ളു... അതിപ്പോൾ മാറി.. മ്മ്..അവളോട്‌ ദേഷ്യപെടണ്ടായിരുന്നു ശ്രികുട്ടാ അവൾക്ക് ഒത്തിരി വിഷമം ആയിട്ടുണ്ടാവില്ലേ.. അവൻ രുദ്രയെ ഒരു നിമിഷം നോക്കി ഇരുന്നു.. എന്തിനാ ദേഷ്യപ്പെട്ടതെന്ന് ഏട്ടത്തിയോട് പറഞ്ഞാൽ ചിലപ്പോൾ ഈ പാവം ആയിരിക്കും വിഷമിക്കുന്നത്.. എന്നിൽ അവൾ തീർത്ത മുറിവിൽ ഉണ്ടായ ദേഷ്യം ആണ് അവളോട് തീർത്തത് അതിപ്പോൾ ഏട്ടത്തിയോട് പറഞ്ഞാൽ ശെരിയാവില്ല.. അതൊക്കെ ഒരു രസമെല്ലെ ഏട്ടത്തി.. അതും പറഞ്ഞു പോവുന്നവനെ രുദ്ര ചിരിയോടെ നോക്കി നിന്നു.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story