കാശിനാദം: ഭാഗം 21

kashinatham

എഴുത്തുകാരി: MUFI

റോഷി.... കാശിയുടെ വിളി കേട്ട് രോഷ്നി തല ഉയർത്തി നോക്കി.. ആ കണ്ണേട്ടനെ കാണാൻ വേണ്ടി ഞാൻ അങ്ങോട്ട് വരാൻ ഇരിക്കുക ആയിരുന്നു.. കണ്ണേട്ടൻ എന്നെ അന്വേഷിച്ചു എന്ന് സിസിലി പറഞ്ഞു.. ഹാ നീ പെട്ടെന്ന് ഒരു ദിവസം ആരോടും ഒന്നും പറയാതെ എങ്ങോട്ടാ മുങ്ങിയത്. ഫോണിൽ വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല.. സ്വിച്ച് ഓഫ്.. എവിടെ ആയിരുന്നു നീ.. ഈ കഴിഞ്ഞ മൂന്നു ദിവസവും.. എന്ത് കാര്യവും തുറന്നു പറയുന്ന എന്നോട് പോലും പറയാൻ പറ്റാത്ത എന്ത് പ്രശ്നം ആയിരുന്നു റോഷി നിനക്ക്.. കാശി ഗൗരവത്തിൽ ചോദിച്ചു.. എന്നാൽ അവസാനം അവന്റെ ശബ്ദം ഇടറി.. കണ്ണേട്ടാ ഞാൻ അങ്ങനെ ഒന്നും ഇല്ല.. വേണ്ട റോഷി നീ കളവ് പറഞ്ഞു കഷ്ടപെടണ്ട.. നിനക്ക് പറയാൻ പറ്റും എന്ന് വിചാരിച്ചാണ് ഞാൻ ചോദിച്ചത് പറ്റില്ലെങ്കിൽ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല.. നിനക്ക് ഞാൻ നിന്റെ കാര്യങ്ങളിൽ ഇടപെടുന്നത് ഇഷ്ടമാവില്ലെന്ന് കരുതിയില്ല... നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്പൊയെ ഒഴിഞ്ഞു മാറിയേനെ. സോറി റോഷി.. കാശി അത്രയും പറഞ്ഞു നിറഞ്ഞ കണ്ണുകളാൽ അവിടെ നിന്നും തിരഞ്ഞു നടക്കാൻ തുടങ്ങി.. എന്നാൽ രോഷ്നി കണ്ണേട്ടാ എന്നും വിളിച്ചു അവനെ ഹഗ് ചെയ്തു.. അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ട് അവളുടെ ഉള്ളിലെ നോവ് അവൾ കരഞ്ഞു തീർത്തു..

ഞാൻ അങ്ങനെ ഒന്നും ഇത് വരെയും വിചാരിച്ചിട്ടില്ല കണ്ണേട്ടാ.. കണ്ണേട്ടനോട് എല്ലാതെ വേറെ ആരോടാ ഞാൻ എന്റെ സങ്കടം ഒക്കെ പറയാൻ.. കണ്ണേട്ടനെല്ലേ എനിക്ക് എല്ലാം.. കണ്ണേട്ടനെ വിഷമിപ്പിക്കാൻ ആഗ്രഹം ഇല്ലായിരുന്നു അത് കൊണ്ടാണ് ഞാൻ ഒന്നും പറയാതെ പോയത്.. അത് ഈ മനസ്സിൽ ഇത്രയും വേദന നൽകും എന്ന് ഞാൻ അറിഞ്ഞില്ല.. സോറി കണ്ണേട്ടാ.. എന്നോട് ക്ഷമിക്കണം ഞാൻ ഒന്നും മനഃപൂർവം എല്ല.. വാക്കുകൾ എണ്ണി പൊറക്കി പറയുന്നവളെ കാണെ കാശിയിൽ അവളോട്‌ വാത്സല്യം നിറഞ്ഞു.. അവന് അവളുടെ തല മുടിയിൽ തഴുകി അവളെ ആശ്വസിപ്പിച്ചു.. അവളിൽ ആയത്തിൽ എന്തോ വിഷമം ഉണ്ടായിട്ടുണ്ടെന്ന് അവൻ ഉറപ്പായി.. അവൾ ഒന്ന് കൂൾ ആവുന്നത് വരെയും അവൻ അവളെ ചേർത്ത് പിടിച്ചു.. അത് ആഗ്രഹിച്ചത് പോലെ അവൾ കൂടുതൽ അവനിൽ ചേർന്നു നിന്നു.. രോഷ്നി വന്നിട്ടുണ്ടെന്ന് അറിഞ്ഞു അവളെ കാണാൻ വേണ്ടി വന്നതായിരുന്നു രുദ്ര എന്നാൽ അകത്തു കാശിയെ പുണർന്നു നിൽക്കുന്ന രോഷ്‌നിയെയും അവളുടെ മുടിയിൽ തലോടി അവളെ ചേർത്ത് പിടിച്ചു നിൽക്കുന്ന കാശിയെയും കാണെ രുദ്ര തറഞ്ഞു നിന്ന് പോയി.. ശ്വാസം എടുക്കാൻ പോലും ആ പെണ്ണ് മറന്നു പോയിരുന്നു അപ്പോൾ.. അവളുടെ ഉള്ളിലെ സംശയം പൂർണ മാവും വിധം ആയിരുന്നു ആ കാഴ്ച..

അവൾക്ക് ചുറ്റിലും കറങ്ങുന്നത് പോലെ തോന്നി.. ഭൂമി പിളർന്നു തായേക്ക് പോയെങ്കിൽ എന്ന് പോലും ആഗ്രഹിച്ചു പോയി അവൾ.. അവിടെ നിന്നും തിരിഞ്ഞു നടക്കുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ തുടക്കാൻ പോലും അവൾ മറന്നു പോയിരുന്നു... അവൾ കേബിനിൽ പോയി തല ടേബിളിൽ വെച്ച് കിടന്നു.. കണ്ട കാര്യം മികവോടെ മിഴികളിൽ തെളിഞ്ഞതും കണ്ണുകൾ ഇറുക്കെ അടച്ചു.. എന്നിട്ടും അവളുടെ കണ്ണുനീർ പെയ്തു കൊണ്ടിരുന്നു.. ***** മോളെ റോഷി ഇനി പറയ് എന്താ എന്റെ മോൾക്ക് സഹിക്കാൻ പറ്റാത്ത പ്രശ്നം.. ഒരു വാക്ക് പോലും ഈ ഏട്ടനോട് പോലും പറയാതെ ഒളിച്ചോടാൻ മാത്രം എന്ത് പ്രശ്നമാണ് എന്റെ കുട്ടിക്ക് ഉണ്ടായത്.. കാശി അവളെ അവനിൽ നിന്നും മാറ്റി ചെയറിൽ ഇരുത്തി അവൾക്ക് അപ്പുറമായി അവനും ഇരുന്നു കൊണ്ട് ചോദിച്ചു.. റോഷി അവനെ നിസ്സഹായത്തോടെ നോക്കി നിന്നു.. താൻ പറയാൻ പോവുന്നത് അറിഞ്ഞാൽ കണ്ണേട്ടനും തന്നെ വെറുക്കുമോ.. സഹിക്കാൻ പറ്റില്ല തനിക്ക് കണ്ണേട്ടൻ തന്നോട് ദേഷ്യപ്പെട്ടാൽ തകർന്നു പോവും.. പിന്നെ വരുന്നത് വരട്ടെ എന്ന് വിചാരിച്ചു കൊണ്ട് അവൾ എല്ലാം തുറന്നു പറഞ്ഞു.. എല്ലാം പറഞ്ഞു കഴിഞ്ഞു അവൾ അവനെ നോക്കിയപ്പോൾ കാശി ഗൗരവത്തിൽ ഇരിക്കുന്നുണ്ട്.. കണ്ണേട്ടാ ഞാൻ ഒന്നും...

അവൾ വാക്കുകൾ കിട്ടാതെ ശബ്ദം ഇടറി... അയ്യേ എന്താണ് റോഷി.... നീ എന്താ എന്നെ കുറിച്ച് വിചാരിച്ചത്. ഹേ ഇതൊക്കെ അറിഞ്ഞു കൊണ്ട് ചെയ്യുന്നത് എല്ലല്ലോ നമ്മുടെ ഒക്കെ ജീവിതത്തിൽ വന്നു പോവുന്ന തെറ്റുകൾ ആണ്..മനുഷ്യരാണ് തെറ്റുധരണകൾ ഉണ്ടാവാം സ്വാഭാവികം.. ആ തെറ്റ് അറിഞ്ഞു തിരുത്തിയാൽ തീരാവുന്നതേ ഉള്ളു പ്രശ്നം.. അത് പോലെ തന്നെ ആണ് എന്റെ റോഷി മോൾക്കും പറ്റിയത്.. നീ പെട്ടെന്ന് കണ്ടപ്പോൾ വിശ്വസിച്ചു പോയി അതിൽ നീ അനുഭവിച്ച വേദന വാക്കുകളാൽ പുറത്ത് വന്നു... അതിന്റെ സത്യാവസ്ഥ അറിഞ്ഞപ്പോൾ നീ അത് തിരുത്താൻ ശ്രമിച്ചു..അപ്പോൾ ഇനി എന്റെ മോൾടെ ഭാഗത്തു നിന്ന് നോക്കിയാൽ തെറ്റില്ല.. ഇനിയും അതോർത്തു വിഷമിക്കണ്ട.. നിനക്ക് എന്തും ഏതും ഈ ഏട്ടനോട് തുറന്നു പറയാം.. എനിക്ക് ലച്ചുവിനെ പോലെ തന്നെയാണ് നീയും.. റോഷിക്ക് അവന്റെ വാക്കുകൾ വല്ലാത്തൊരു ആശ്വാസം പകർന്നു.. അത് വരെയും അവൾ അനുഭവിച്ച ടെൻഷൻ അവളെ വിട്ട് പോയത് അവൾ അറിഞ്ഞു.. അവൾ വിചാരിച്ച പ്രതികരണം ആയിരുന്നില്ല കാശിയിൽ നിന്നും ഉണ്ടായത്.. അവൾക്ക് അവനെ ഏട്ടനായിട്ട് കിട്ടിയതിൽ ഒരുപാട് സന്തോഷം തോന്നി.. രുദ്രച്ചിയുടെ ഭാഗ്യമാണ് കണ്ണേട്ടൻ.. എന്ത് കാര്യവും തുറന്നു പറയാൻ പറ്റുന്ന ഈ ഏട്ടനെ കിട്ടാൻ മാത്രം എന്ത് പുണ്യമാണോ ദേവിയെ കഴിഞ്ഞ ജന്മം ഞാൻ ചെയ്തത്.. അവൾ പതിയെ ആണ് പറഞ്ഞതെങ്കിലും കൃത്യമായി തന്നെ കാശി അത് കേട്ടു..

നിന്നെ അനിയത്തി ആയി കിട്ടിയ ഞാനാണ് ഭാഗ്യവാൻ.. കാശിയും തിരിച്ചു പറഞ്ഞു.. എല്ല എവിടെ mrs കാശിനാഥ്. ഇന്ന് വന്നില്ലേ.. ഓ വന്നിട്ടുണ്ട് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരുന്നു അവൾ.. ആഹാ അപ്പൊ അത്രക്കൊക്കെ ആയോ കാര്യങ്ങൾ.. എന്ത് കാര്യം.. കാശി മനസ്സിലാവാതെ നെറ്റി ചുളിച്ചു. ശെടാ എന്നെ കാണാൻ വരുന്നുണ്ടെങ്കിൽ കണ്ണേട്ടൻ കാര്യമായി എന്തോ സമ്മാനം കൊടുത്തിട്ട് ഉണ്ടാവുമെല്ലോ.. നി ഈ വളഞ്ഞു മൂക്ക് പിടിക്കാതെ മനുഷ്യൻ മനസ്സിലാവും വിധം പറയ് എന്താണെന്നു.. രുദ്രേട്ടത്തി പ്രെഗ്നന്റ് എല്ലേ അത് കൊണ്ടെല്ലേ എന്നെ കാണാൻ വരുന്നത്.. കണ്ണുകൾ വിടർത്തി അതിയായ സന്തോഷത്തോടെ രോഷ്നി പറഞ്ഞതും കാശി ഞെട്ടി കൊണ്ട് ചെയറിൽ നിന്നും എഴുനേറ്റു.. നിഞ്ഞോട് ആരാ പറഞ്ഞത് അവൾ ഗർഭിണി ആണെന്ന്.. ഇപ്പോൾ കണ്ണേട്ടൻ എല്ലേ പറഞ്ഞത്.. ഞാനോ.. കാശിയുടെ കണ്ണുകൾ പുറത്തേക്ക് വരും എന്ന പോലെ ആയി.. കണ്ണേട്ടൻ ഇപ്പോൾ പറഞ്ഞത് പിന്നെ എന്തുവാ... എന്റെ പൊന്ന് മോളെ ഞാൻ അതോനെല്ല പറഞ്ഞത് അവൾ നിന്നെ പരിചയപ്പെടാൻ വേണ്ടിയാണു കാണാൻ വരുന്നത്.. അതിനായിരുന്നോ... ഞാൻ പെട്ടെന്ന് എന്തോ ആലോചിച്ചു പോയി.. റോഷി ഇളിച്ചു കൊണ്ട് പറഞ്ഞു..

മ്മ്.. കാശി ഒന്ന് മൂളി കൊണ്ട് അവളെയും കൂട്ടി രുദ്രയുടെ ക്യാബിൻ ലക്ഷ്യം വെച്ച് നടന്നു.. എല്ല നിന്റെ കൈക്ക് എന്ത് പറ്റി. കാശിയുടെ ചോദ്യം കേൾക്കെ പിടിക്കപ്പെട്ട കള്ളനെ പോലെ അവൾ നിന്നു.. ഒന്നുല്ല കണ്ണേട്ടാ കൈ കണ്ണാടിയിൽ ഇടിച്ചതാ.. പിന്നെ കുറച്ചു ബ്ലീഡിങ് ഉണ്ടായി അത് കൊണ്ട് വലിയ കേട്ടൊക്കെ കെട്ടി.. കാശി അവളെ തന്നെ സൂക്ഷിച്ചു നോക്കി.. അവൾ കാശിയെ നോക്കാതെ ദൃഷ്ടി മറ്റെവിടെയോ പതിപ്പിച്ചു... കാശി ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് മുന്നിൽ നടന്നു.. തല്ക്കാലം രക്ഷപെട്ട നിർവിർഥിയിൽ അവൻ പിറകെയായി റോഷ്‌നിയും നടന്നു. **** കാശിയേട്ടൻ തിരിച്ചും ഇഷ്ടമായിരിക്കുമോ അവളെ... ഞാൻ അവർക്കിടയിൽ... രുദ്രക്ക് ആലോചിക്കും തോറും തല വെട്ടി പിളരുന്നത് പോലെ തോന്നി.. ഒരിക്കലും കാശിയെ വിട്ട് കൊടുക്കുന്ന കാര്യം അവൾക്ക് ആലോചിക്കാൻ ആവുമായിരുന്നില്ല.. അത്രയും ആയത്തിൽ രുദ്രയുടെ ഉള്ളിൽ കാശി മുദ്ര പതിച്ചിരുന്നു.. കുറച്ചു സമയം കൂടെ അവൾ തല വെച്ച് കിടന്നു... പെട്ടെന്ന് ആരോ ഡോർ തുറന്നു വന്നത് അറിഞ്ഞാണ് രുദ്ര തല പൊക്കിയത്.. മുന്നിൽ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന കാശിയെയും അവൻ പിറകിലായി നിൽക്കുന്ന രോഷ്‌നിയെയും കാണെ പണിപ്പെട്ട് അവൾ ചുണ്ടിൽ നറുചിരി വരുത്തി..

എന്ത് പറ്റി രുദ്ര... വയ്യേ നിനക്ക്.. ആവലാതി നിറഞ്ഞിരുന്നു അവന്റെ സ്വരത്തിൽ.. കേബിനിൽ കയറിയപ്പോൾ കണ്ടത് ഷീണിച്ച മുഖവുമായി ഇരിക്കുന്ന അവളെ ആയിരന്നു.. അവൾ കരഞ്ഞിട്ടുണ്ടെന്ന് അവളുടെ മുഖം കണ്ടപ്പോൾ അവൻ മനസ്സിലായി.. ഒന്നുല്ല കാശിയേട്ട ചെറുതായിട്ട് തലവേദന.. അത്രേ ഉള്ളു.. ഞാൻ മെഡിസിൻ വാങ്ങിക്കട്ടെ.. നിന്റെ മുഖം കാണുമ്പോൾ മനസ്സിലാവുന്നുണ്ട് ചെറിയതാണോ അതോ വലിയതാണോ തലവേദന എന്ന്.. രുദ്ര അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.. അവന്റെ മുഖത്തു നിറഞ്ഞു നിൽക്കുന്ന ആദി കാണെ അവൾക്ക് എന്ത് പറയണം എന്നറിയാതെ ആയി.. എന്താടി ഉണ്ടക്കണ്ണി ഒന്നും മിണ്ടാതെ നോക്കി പേടിപ്പിക്കുന്നെ.. അവന്റെ ഉണ്ടക്കണ്ണി എന്ന വിളി മാത്രം മതി ആയിരുന്നു അവളിൽ അത്രയും നേരം ഉണ്ടായിരുന്ന സംഘർഷം ഇല്ലാതാവാൻ.. അവൾ കാശിയെ ഇറുക്കെ പുണർന്നു.. പെട്ടന്നുള്ളവളുടെ നീക്കത്തിൽ കാശി ഒന്ന് പരിഭ്രമിച്ചു.. കണ്ണേട്ടാ ഞാൻ പുറത്ത് നിന്നോളാം നിങ്ങളുടെ സ്വർഗത്തിൽ കട്ടുറുമ്പ് ആവുന്നില്ല.. എന്ന് പറഞ്ഞു റോഷി പുറത്തേക്കിറങ്ങി.. കാശിയെ രുദ്രയെ അവനിലേക്ക് ചേർത്ത് നിർത്തി.. മുടിയിലൂടെ തഴുകി.. എന്ത് പറ്റിയെടോ.. കാശിയുടെ സ്വരത്തിൽ അപ്പോഴും തെളിഞ്ഞു നിന്നിരുന്നു അവളോടുള്ള കരുതലും സ്നേഹവുമെല്ലാം..

ഒന്നുല്ല കാശിയേട്ട... ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനാ നി കരഞ്ഞത്.. തല വേദനിച്ചിട്ടാണ്.. കാശിയിൽ നിന്നും വിട്ട് നിന്ന് കൊണ്ടവൾ പറഞ്ഞു.. മ്മ്.. വീട്ടിൽ പോവാം. കുഴപ്പമില്ല കാശിയേട്ട... മുഖത്തു നോക്കി കളവ് പറയാനും പഠിച്ചോ നി.. കാശി പുരികം പൊക്കി ചോദിച്ചതും രുദ്ര ഒന്നും പറയാതെ തല താഴ്ത്തി.. നി വാ... കാശി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.. അവിടെ പുറത്തുള്ള ചെയറിൽ ഇരുന്നു കൊണ്ട് ഫോണിൽ കളിക്കുന്ന റോഷിയോട് വീട്ടിലോട്ട് പോവാണെന്നു പറഞ്ഞു.. റോഷി നി വരുന്നോ വീട്ടിലോട്ട്.. ഇവൾക്ക് എന്തോ വയ്യായിക..വീട്ടിൽ കൊണ്ട് വിടാമെന്ന് വിചാരിച്ചു.. ഏയ്യ് ഞാൻ ഇല്ല നിങ്ങൾ രണ്ടാളും ചെല്ലാൻ നോക്ക്.. രുദ്ര റോഷിയെ നോക്കി.. വലതു കയ്യിൽ ചെറിയൊരു കേട്ടുണ്ട്.. കണ്ണിൽ അന്ന് കണ്ട ഭാവമേല്ല.. വല്ലാത്തൊരു തിളക്കം ഉള്ളത് പോലെ.. ഹ്മ്മ് അപ്പൊ ശെരി എന്ന.. കാശി യാത്ര പറഞ്ഞിറങ്ങി.. രുദ്രയും യാത്ര പറയാൻ മറന്നില്ല.. ***** എന്റമ്മേ എന്റെ നടു.... എഴുനേറ്റ് മാറടി കോപ്പേ... താനേതാടോ കാട്ടു മാക്ക ഇതിന് മുമ്പ് ഇവിടെ കണ്ടില്ലല്ലോ.. ആരാടി കാട്ടു മാക്കാൻ... ശ്രി രേഷ്മിക്ക് നേരെ അലറി.. അവളും വിട്ട് കൊടുക്കാതെ അവൻ നേർക്ക് നേർ പോര് കോഴിയെ പോലെ നിന്നു..

കുന്നേട്ടാ ഇത് രുദ്രേട്ടത്തിടെ അനിയത്തി രാഷ്മിക ആണ്.. രശ്മി ഇത് എന്റെ കുന്നേട്ടൻ.. ഓ ഇതായിരുന്നോ ഇന്റെ ഉണക്കനേട്ടൻ.. എടി ഉണക്ക കൊള്ളി വായിൽ നാവ് ഉണ്ടെന്ന് വെച്ച് തോന്നിയത് വിളിച്ചാൽ ഉണ്ടെല്ലോ.. ശ്രി അവളെ നേർക്ക് ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു.. ഞാൻ എന്റെ നാവിനെ കൊണ്ട് എനിക്ക് തോന്നിയത് പോലെ വിളിക്കും... നി പോടാ കാട്ടുമാക്ക.. രശ്മി അവനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു. ശ്രി അത് കേൾക്കെ അവളെ നോക്കി പല്ല് കടിച്ചു. മതിൽ പോലെ മുന്നിൽ നിൽക്കാതെ അങ്ങോട്ട് മാറി നിൽക്ക്.. ഞാൻ എന്റെ ദേവമ്മായിയെ കാണട്ടെ. ശ്രിയെ സൈഡ് ലോട്ട് തള്ളി മാറ്റി അവനെ മറി കടന്നു പോവുന്നവളെ കാണെ ശ്രിയുടെ കലിപ്പ് ഒന്നു കൂടെ കൂടി.. അമ്മാവൻ എന്ത് പാവം ചെയ്തതിന്റെ ഫലം ആയിട്ടാണോ ആവോ ഇങ്ങനെ ഒരു സാധനത്തിനെ ദെയ്‌വം അമ്മാവൻ കൊടുത്തത്. ശ്രി ഊര തടവി അവൾ പോയ വഴിയെ നോക്കി കൊണ്ട് ലച്ചുവിനോടായി പറഞ്ഞു കൊണ്ട് പതിയെ തിരിഞ്ഞു നടന്നു.. എവിടേക്കോ പോവാൻ വേണ്ടി ഇറങ്ങിയത് ആയിരുന്നു ശ്രി കുട്ടൻ..

കോണി പടി ഇറങ്ങി പുറത്തേക്ക് ഇറങ്ങാൻ കാൽ വെച്ചതും എന്തോ ഒന്ന് വന്നു അവനെ തട്ടി തായേക്കിട്ടു.. അവന്റെ ഒപ്പം തന്നെ അവനെ ഇടിച്ചിട്ടാവളും തായേ എത്തിയിരുന്നു.. രശ്മി വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോൾ ലച്ചുവിനെ കാണാൻ വന്നതാണ്.. തിടുക്കത്തിൽ അകത്തേക്ക് കയറിയപ്പോൾ എതിരെ വന്നവനെ അവളും കണ്ടില്ല.. **** രുദ്ര രാത്രി ബാൽക്കണിയിൽ ഇരുന്നു ആകാശത്തെ കുഞ്ഞു നക്ഷത്രങ്ങളെ നോക്കി ഇരിക്കുക ആയിരുന്നു.. അവൾക്കടുത്തായി കാശിയും വന്നിരുന്നു.. നിന്റെ ആലോചന ഇനിയും കയിഞ്ഞില്ലേ ഉണ്ടക്കണ്ണി.. ഞാൻ ഒന്നും ആലോചിച്ചിട്ടില്ല.. രുദ്ര അവനിലേക്ക് ചേർന്നു ഇരുന്നു കൊണ്ട് പറഞ്ഞു.. മ്മ് എന്ന വിട്ടേ ഞാൻ ഒന്നും ചോദിച്ചില്ല.. പിന്നെ രണ്ട് ദിവസം കഴിഞ്ഞാൽ നമ്മുടെ റിസപ്ഷൻ ഫിക്സ് ആക്കിയിട്ടുണ്ട്.. അപ്പൊ നിനക്ക് വിളിക്കാൻ ഉള്ളവരെ ഒക്കെ വിളിച്ചോളൂ.. ഹാ.. പിന്നെ കാശിയേട്ട ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. നി എന്തിനാ പെണ്ണെ ഒരൊറ്റ കാര്യം ചോദിക്കുന്നെ.. നിനക്ക് ഇഷ്ടമുള്ളത്രയും നി ചോദിച്ചോ.. എനിക്ക് അറിയാവുന്നത് ആണെങ്കിൽ ഉത്തരം ഞാൻ പറഞ്ഞിരിക്കും.. കാശി ചെറു ചിരിയോടെ പറഞ്ഞു നിർത്തി.. അത് പിന്നെ റോഷ്‌നിക്ക് കാശിയേട്ടനെ ഇഷ്ടമായിരുന്നോ.. അപ്രതീക്ഷിതമായിട്ടുള്ള രുദ്രയുടെ ചോദ്യത്തിൽ കാശി അവളെ ഞെറ്റി ചുളിച്ചു നോക്കി.. എന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ കാരണം.. കാശി ഇത്തിരി ഗൗരവത്തിൽ തിരിച്ചു ചോദിച്ചു..

അത്............... രുദ്ര ഇന്ന് വരെ അവൾ കണ്ടതും അവളുടെ ഉള്ളിലെ സംശയവും ഒക്കെ അവൻ മുന്നിൽ പറഞ്ഞു.. ഞാനും അവളും അങ്ങനെ നിൽകുന്നത് കണ്ടിട്ട് നിനക്ക് അങ്ങനെ തോന്നിയോ... എന്നിൽ നിനക്ക് വിശ്വാസ കുറവ് തോന്നിയോ.. കാശിയേട്ട എനിക്ക് അങ്ങനെ ഒന്നും... രുദ്ര വാക്കുകൾ കിട്ടാതെ പതറി.. ഞാൻ ചോദിച്ചതിന് ഉള്ള മറുപടി മാത്രം പറഞ്ഞാൽ മതി നി.. എന്നെയും അവളെയും അങ്ങനെ കണ്ടിട്ടാണോ നി കരഞ്ഞത്.. ഞങ്ങൾ തമ്മിലുള്ള ബന്ധം തെറ്റായ രീതിയിൽ ഉള്ള ഒന്നാണെന്നു വിചാരിച്ചിട്ടാണോ.... ഇതിനുള്ള മറുപടി മാത്രം മതി എനിക്ക്.. അത്.... രുദ്ര ഞാൻ പറഞ്ഞു നിഞ്ഞോട്... അതെ..പറഞ്ഞു തീരലും കാശിയുടെ കരുതറ്റ കൈ രുദ്രയുടെ കവിളിൽ പതിച്ചിരുന്നു.. രുദ്രക്ക് കവിൾ പറിഞ്ഞു പോരുന്നത് പോലെ തോന്നി.. കാശിയെ നോക്കിയപ്പോൾ അവൻ നിറഞ്ഞ കണ്ണുകൾ അവളിൽ നിന്നും മറക്കാൻ എന്ന പോലെ മുഖം തിരിച്ചിരുന്നു.. രുദ്രയുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടോഴുകി.. ***** എടി ലച്ചു നിന്റെ കുന്നേട്ടൻ എന്തുവാ പണി.. ഇങ്ങനെ തേരാ പാര നടക്കൽ ആണോ അതോ കാശിയേട്ടനെ പോലെ തൃപ്ൾ പ്രൊഫഷൻ വല്ലതും എടുത്തിട്ടുണ്ടോ.. ഏയ്‌ കുന്നേട്ടൻ നമ്പർ ഒൺ ഫോട്ടോഗ്രാഫർ ആണ്.. കണ്ണേട്ടനെ പോലെയെല്ല കുഞ്ഞേട്ടൻ.. രണ്ടാളും രണ്ട് ആണ്..

സ്വഭാവത്തിലും വേഷത്തിലും ഒക്കെ.. ആഹാ അടിപൊളി.. എല്ല അങ്ങേരുടെ ആ ആഗ്നാത കാമുകിയെ കിട്ടിയോ. ഇല്ലടി ഇത് വരെ ആയിട്ടും ഒരു സൂചന പൊലും കുഞ്ഞേട്ടൻ ലഭിച്ചിട്ടില്ല.. എന്നും അവളെയും തിരഞ്ഞു നടക്കാറുണ്ട്. ആഹാ ഹാ... നല്ല കാര്യം..നിന്റെ ആ കാട്ട് മാക്കാൻ പറ്റിയ സൈസ് തന്നെ.. നി എന്തിനാ കുന്നേട്ടനെ കാട്ടുമാക്കാൻ എന്ന് വിളിക്കുന്നെ... അങ്ങേരെ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി സൊ ഞാൻ അങ്ങേരെ അതെ വിളിക്കുള്ളു 😁 **** സംശയങ്ങൾ ഉള്ളവർ ഓടി ചാടി വീഴാതെ ഇങ്ങോട്ട് വരിക നോം എല്ലാം പറഞ്ഞു തരാം.. 😁 ഒന്നാമത്തെ സംശയം രശ്മി ആണോ ശ്രിയുടെ ആഗ്നാത കാമുകി എന്നല്ലേ...? ഉത്തരം സിമ്പിൾ.. എനിക്ക് അറിയത്തില്ല.. 😁 ഇന്നത്തെ പാർട്ട്‌ വായിച്ചിട്ട് മനസ്സിലായവർ ഉണ്ടാവാം എല്ലാത്തവരും.. അപ്പോൾ മനസ്സിൽ ആയവർ കമന്റ്‌ ചെയ്യുക. പിന്നെ അടുത്ത സംശയം രോഷ്നി കാശിയെ ഇഷ്ടപ്പെട്ടിരുന്നോ എന്ന്.. അതിന്റെ ഉത്തരവും സിമ്പിൾ ഇന്നത്തെ പാർട്ട്‌ വായിച്ചാൽ ചിലർക്ക് മനസ്സിലാവും ചിലർക്ക് മനസ്സിലാവില്ല.. അപ്പൊ മനസ്സിലാവാത്ത ചിലർ കാത്തിരിക്കുക അടുത്ത പാർട്ടിൽ ഒന്ന് രണ്ട് മൂന്നു വെടികെട്ടു വരാൻ ഉണ്ട്.. അതിൽ ഞാൻ പൊട്ടിക്കാം 😁🙈.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story