കാശിനാദം: ഭാഗം 22

kashinatham

എഴുത്തുകാരി: MUFI

രുദ്ര..... അൽപ്പ സമയത്തെ മൗനത്തെ ഇല്ലാതാക്കി കൊണ്ട് കാശിയുടെ നാദം അവിടെ മുഴങ്ങി.. രുദ്ര നിറഞ്ഞ മിഴികൾ തുടക്കാൻ പോലുമാവാതെ പുറത്തേക്ക് ദൃഷ്ടി പതിപ്പിച്ചു നിന്നു.. പെണ്ണെ...... വീണ്ടും ആർദ്രമായ കാശിയുടെ നാദം അവളിലേക്ക് എത്തിയെങ്കിലും അവൾ അവനെ നോക്കിയില്ല.. അറിയാതെ ഒരു സംശയത്തിന്റെ പേരിൽ അവനെ വിഷമിപ്പിക്കേണ്ടി വന്നതായിരുന്നു അവളിലെ സങ്കടം.. അവനെ നോക്കാൻ അവൾക്ക് ആവുമായിരുന്നില്ല.. ഉണ്ടക്കണ്ണി... ഒന്ന് ഇങ്ങോട്ട് നോക്കെടി.. ഞാൻ മനപ്പൂർവം നിന്നെ വേദനിപ്പിക്കാൻ വേണ്ടി തല്ലിയതെല്ല പെണ്ണെ.. ഞാൻ പറഞ്ഞില്ലല്ലോ കാശിയേട്ട എനിക്ക് തല്ല് കിട്ടയത് കൊണ്ടാണ് വിഷമം എന്ന്.. അത് ഞാൻ ചോദിച്ചു വാങ്ങിയതല്ലേ.. ഒരിക്കലും കാശിയേട്ടന്റെ പ്രണയത്തെ വെറുമൊരു സംശയത്തിന്റെ കണിക കാരണം തെറ്റ് ധരിക്കാൻ പാടില്ലായിരുന്നു.. ആ ഒരു തെറ്റിന് കിട്ടിയ ഏറ്റവും കുഞ്ഞു ശിക്ഷ മാത്രമെല്ലെ ഈ അടി... ആ അടി കൊണ്ട് എനിക്ക് ഉണ്ടായ വേദനയേക്കാൾ കാശിയേട്ടന്റെ മനസ്സ് വേദനിച്ചില്ലേ.. ഞാൻ വേദനിപ്പിച്ചില്ലേ.. വാക്കുകൾ കിട്ടാതെ ചുണ്ടുകൾ വിതുമ്പി പറയുന്നവളെ കാണെ കാശിയിൽ വാത്സല്യം അലതല്ലി.. ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത തോനിച്ചു അവളിൽ അവൻ..

എനിക്ക് വേദനിച്ചത് നിന്റെ തെറ്റ് ധാരണ എല്ല പെണ്ണെ.. നിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നു ഇങ്ങനെ ഒക്കെ കണ്ടതെങ്കിലും ഇത് പോലെ ഒക്കെ ഞാനും പ്രതികരിക്കുള്ളു.. നിന്നെ ഞാൻ അടിച്ചതും നി ഞാനും റോഷ്‌നിയുമായി അരുതാത്ത ബന്ധം ഉണ്ടെന്ന് സംശയിച്ചതിനോ.. അവൾക്ക് എന്നെ ഇഷ്ടമായിരുന്നോ എന്ന് ചോദിച്ചതിനോ ഒന്നുമെല്ല.. രുദ്ര സംശയത്തോടെ അവനെ തന്നെ ഉറ്റു നോക്കി.. അവൻ പറയുന്നത് കേൾക്കാൻ ആയി കാതോർത്തു.. കാശി ഒന്ന് നിശ്വസിച്ചു കൊണ്ട് അവിടെയുള്ള സോഫയിൽ ഇരുന്നു അടുത്ത് തന്നെ തന്നെ ഉറ്റു നോക്കുന്നവളെയും പിടിച്ചിരുത്തി.. നി ഇന്ന് എന്നെയും റോഷിയെയും കണ്ടത് മുതൽ ഡാം തുറന്നിട്ടത് പോലെ ഒഴുക്കാൻ തുടങ്ങിയതെല്ലേ ഈ കണ്ണു നീർ... ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ നിർബന്ധിച്ചിട്ടും നി മര്യാദക്ക് കഴിച്ചില്ല.. ഇപ്പോൾ രാത്രിയിലും ഇത് തന്നെ അവസ്ഥ..തലവേദന ആണെന്ന് നുണ പറഞ്ഞു ഫുഡും കഴിക്കാതെ ആയിരുന്നില്ലേ നിന്റെ നടപ്പ്.. എത്ര മാത്രം ഞാൻ ടെൻഷൻ അടിച്ചെന്ന് അറിയുമോ നിനക്ക്.. നിനക്ക് എന്ത് പറ്റിയത് ആണെന്ന് അറിയാതെ ഒത്തിരി വേവലാതിപ്പെട്ടു.. ചോദിച്ചിട്ട് നി ആണെങ്കിൽ ഒന്നും വിട്ട് പറഞ്ഞുമില്ല...

നി ഇത്രയും ചെറിയൊരു കാര്യത്തിനാണ് ഇത്രയും നേരം വിഷമിച്ചു ഇരുന്ന് ഭക്ഷണം പോലും കഴിക്കാത്തത് എന്ന് ആലോചിച്ചപ്പോൾ ഒന്ന് മനഃപൂർവം തന്നതാണ്.. ഇത്രയും നേരം വെറുതെ ഒഴുക്കിയ കണ്ണു നീർ ഇത്തിരി നേരമെങ്കിലും ഒരാവശ്യത്തിന് ഒഴുകട്ടെ എന്ന് കരുതി.. എല്ലാം താൻ വിചാരിക്കുന്നത് ആണ് ശെരി എന്ന് കരുതരുത്.. ഏതൊരു കാര്യവും നമ്മൾ പെട്ടെന്ന് നോക്കിയാൽ അതിൽ പലതും കാണത്തില്ല.. ഒളിഞ്ഞു കിടക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ടാവും അത് ആദ്യം എന്താണെന്ന് നോക്കണം അതിനു ശേഷം മാത്രമേ എന്തും ചെയ്യാവുള്ളൂ.. ഇന്ന് തനിക്ക് പറ്റിയതും ഇത് പോലെ തന്നെയാണ്.. എന്നെയും റോഷിയെയും അങ്ങനെ ഒരു അവസ്ഥയിൽ കണ്ടപ്പോൾ തന്നെ തനിക്ക് പ്രതികരിക്കാം ആയിരുന്നു.. തന്നെ കണ്ടാലുള്ള ഞങ്ങളുടെ റിയാക്ഷനിൽ നിന്ന് തന്നെ തനിക്ക് കാര്യങ്ങൾ മനസ്സിലാവും ആയിരുന്നു.. അത് ചെയ്തില്ല പോട്ടെ.. അവളോട് ഡയറക്റ്റ് ആയിട്ട് ചോദിക്കാമായിരുന്നു.. അതും ചെയ്തില്ല.. എന്ന പിന്നെ ഇത്രയും വലിയ സംശയം ഉള്ളിൽ ഉണ്ടായിരുന്നെങ്കിൽ എഞ്ഞോട് എങ്കിലും ചോദിക്കാമായിരുന്നു.. സത്യങ്ങൾ നി അറിയുമായിരുന്നു.. എന്നാൽ ഇതൊന്നും ചെയ്യാതെ പൂക്കണ്ണീരും ഒലിപ്പിച്ചു മര്യാദക്ക് ഭക്ഷണവും കഴിക്കാതെ നടന്ന നിന്നക്ക് ഇതിലും നല്ല സ്ട്രോങ്ങിൽ ആയിരുന്നു തരണ്ടത്..

തന്നതിന് സ്ട്രോങ്ങ്‌ പോരെന്നു ആരാ പറഞ്ഞത്.. മുഖം ഒരുവശത്തേക്ക് കോടി പോയി. കവിളിൽ നോക്ക് മനുഷ്യ ഇങ്ങളെ അഞ്ചു വിരലും നല്ല പോലെ ചുവന്നു സ്റ്റാമ്പ്‌ അടിച്ചിട്ടുണ്ട്.. ചോദിച്ചു വാങ്ങിയതെല്ലേ മോൾ അപ്പൊ സഹിച്ചോ... ദുഷ്ടൻ... അതേടി ഞാൻ ദുഷ്ടൻ തന്നെയ എന്താ നിനക്ക് സംശയം ഉണ്ടോ.. മ്മ്ച്ചും.. കാശി അവന്റെ വിരലിനാൽ ചുവന്നു കിടക്കുന്ന അവളുടെ കവിളിൽ കൈ കൊണ്ട് പതിയെ തലോടി.. ഒത്തിരി വേദനിച്ചോടി.. അവന്റെ വാക്കുകളിൽ കുറ്റ ബോധം നിഴലിച്ചിരുന്നു.. അവൾക്ക് ഇനിയും അവനെ സങ്കടപ്പെടുത്താൻ തോനിയില്ല..അവൾ ഇല്ല എന്ന പോലെ തലയനക്കി.. അവൻ അവിടെ മൃതുവായി ചുംബിച്ചു.. ഇരു മിഴികളും അടച്ചു കൊണ്ട് അവളത് സ്വീകരിച്ചു.. കുറച്ചു സമയം രണ്ട് പേരും അവരുടേതായ ലോകത്തു ആയിരുന്നു.. പിന്നെ കാശി തായേ പോയി ഐസ് ക്യൂബും അവൾക്ക് കഴിക്കാൻ ഭക്ഷണവും കൊണ്ട് മുകളിലേക്ക് കോണി പടികൾ കയറി.. ഭക്ഷണം അവൻ തന്നെ വാരി കൊടുത്തു.. ഒരു കൊച്ചു കുട്ടിയെ പോലെ അവൾ ആസ്വദിച്ചു കഴിച്ചു.. ശേഷം തീനിർത്തു വരുന്ന കവിളിൽ ഐസ് ക്യൂബ് വെച്ച് കൊടുത്തു.. അത് അവളിൽ ഇത്തിരി ആശ്വാസം നൽകി.. ***** ശ്രി പ്ലീസ് ഞാൻ ഒന്ന് പറഞ്ഞോട്ടെ... അവളുടെ കെഞ്ചിയുള്ള വിളി കേട്ടിട്ടും ശ്രി മസിൽ പിടിച്ചു നിന്നു..

അവന്റെ മൗനം അവളിൽ വല്ലാതെ അസ്വസ്ഥ ഉണ്ടാക്കി.. ശ്രീ ഞാൻ പറയുന്നത് ഒന്നു കേൾക്കു പ്ലീസ്.....അങ്ങനെ ഒരു ഫോട്ടോ കണ്ടപ്പോൾ... കണ്ടപ്പോൾ എന്ത് വിചാരിച്ചു എന്റെ കാമുകി ആണെന്നോ... നിന്നെ ഞാൻ വെറുതെ ഇഷ്ടം ആണെന്ന് പറഞ്ഞതാണെന്ന് ഇതെല്ലേ നി വിചാരിച്ചത്... ഒരിക്കൽ പോലും മുന്നിൽ വരാതെ നിന്റെ ശബ്ദം മാത്രം കേട്ട് നിന്നെ ഇഷ്ടപ്പെട്ടവൻ ആണ് ഞാൻ... ശെരിയാണ് നിന്നെ കുറിച്ച് ഒന്നും എനിക്ക് അറിയില്ല നി ആരെന്നോ ഏതെന്നോ ഒന്നും... എന്നാൽ നിനക്ക് എന്നെയും എന്റെ വീട്ടുകാരെയും നന്നായിട്ട് അറിയാം.. നിന്നെ പിടിക്കാൻ പറ്റുമോ എന്ന് നോക്കാൻ വേണ്ടി ജസ്റ്റ്‌ ഒന്ന് ട്രൈ ചെയ്തത് ആണ് രുദ്രേട്ടത്തിയും ഒന്നിച്ചുള്ള കുറച്ചു പിക്സ് ഞാൻ അയച്ചു തന്നത്.. ഞാൻ കെട്ടാൻ പോവുന്ന പെണ്ണാണ് എന്നും പറഞ്ഞു.. എന്നാൽ നി അപ്പോൾ തന്നെ പൊട്ടി തെറിച്ചു.. കാര്യങ്ങൾ മുഴുവനും കേൾക്കുക പോലും ചെയ്യാതെ നി വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു.. എന്നെയും എന്റെ സ്നേഹത്തെയും നി എത്രത്തോളം മനസ്സിലാക്കി എന്നതിന്റെ തെളിവ് ആയിരുന്നു അതൊക്കെ..

നി ചിലപ്പോൾ ഒരു തമാശക്ക് വേണ്ടിയാവും എന്നെ വിളിച്ചതും ഇഷ്ടമാണെന്ന് പറഞ്ഞതുമൊക്കെ... എന്നാൽ ഞാൻ അങ്ങനെ ഒരു തമാശ ആയിട്ട് എല്ല നിന്റെ സ്നേഹത്തെ കണ്ടത്.. ഇത് വരെയും നേരിൽ കണ്ടില്ലെങ്കിലും ഇഷ്ടമായിരുന്നു ഒരുപാട് മറയിൽ നിന്ന് എന്നെ തേടി വന്ന നിന്നെ... ശ്രീ ഞാൻ കണ്ണേട്ടന്റെ വിവാഹം കഴിഞ്ഞതാണെന്ന് എനിക്ക് അറിയില്ലായിരുന്നു... പെട്ടെന്ന് ഒരു ദിവസം കുറച്ചു പിക്സ് അയച്ചു തന്നു ഞാൻ കെട്ടാൻ പോവുന്ന പെണ്ണാണ് എന്റെ മുറപെണ്ണാണ് എന്നൊക്ക പറഞ്ഞപ്പോൾ വിശ്വസിച്ചു പോയി.. ഒരു നിമിഷം നിന്നെയും നിന്റെ പ്രണയത്തെയും സംശയിച്ചു പോയി.. നി എന്നെ ചതിക്കാണെന്ന് പോലും കരുതി.... കണ്ണേട്ടനെ ഞാൻ അവസാനമായി കണ്ടപ്പോഴും കല്യാണത്തിന്റെ കാര്യം സംസാരിച്ചിരുന്നു അപ്പോയൊന്നും വിവാഹം അടുത്ത് ഉണ്ടാവുമെന്ന് കണ്ണേട്ടൻ പറഞ്ഞില്ല... അത് കൊണ്ടാണ് എല്ലാതെ... നിന്നെ വാക്കുകൾ കൊണ്ട് മുറിവ് ഏല്പിക്കേണ്ടി വന്നത് ഒരിക്കലും അറിഞ്ഞു കൊണ്ടെല്ല.. വീണ്ടും ശ്രിയുടെ മൗനം അവളിൽ തേങ്ങൽ ഉയർന്നു.. അയ്യയെ എന്റെ രച്ചു നി ഇത്രേ ഉള്ളു.. ചെ ചെ മോശം.. ആർക്കും ഇടം കൊടുക്കാതെ കെട്ടി പൂട്ടി വെച്ച എന്റെ ഹൃദയത്തിൽ ഇടിച്ചു കയറി വന്ന് അവിടെ കൊട്ടാരവും പണിത് രാക്നി ആയി വായുന്ന രച്ചുവിന് ഈ സെന്റി ഡയലോഗ് ചേരുന്നില്ലാട്ടോ..

ശ്രിയുടെ കളിയാക്കൽ കേട്ടതും കരച്ചിലിനിടയിലും അവളുടെ ചുണ്ടിൽ ഇളം പുഞ്ചിരി വിരിഞ്ഞു.. എല്ല മോളുട്ടി ഈ ഒലിച്ചു കളി അവസാനിപ്പിക്കാൻ ഉദ്ദേശം ഒന്നുല്ലേ... എന്നാണ് ഈ പറക്കുട്ടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്.. ഇത്രയും നാൾ കാത്തിരുന്നില്ലേ ഇനി ഒന്ന് രണ്ടു ദിവസം കൂടെ മോൻ മാനത്തും നോക്കി നിൽക്ക് അത് കഴിഞ്ഞു വരുന്ന പുലരിയിൽ നിൻ മുന്നിൽ ഞാൻ എത്തിയിരിക്കും.. ആ ഒരു മുഹൂർത്തത്തിനായി ഞാൻ കാത്തിരിക്കുന്നു പെണ്ണെ ♥️♥️ ***** നാളെയാണ് ഏട്ടത്തി റിസപ്ഷൻ... ഇനിയും ഏട്ടത്തി ഡ്രസ്സ്‌ ഏതാണെന്നു സെലക്ട്‌ ചെയ്തില്ല.. ലച്ചു രുദ്രയോടായി പറഞ്ഞതും അവൾ പതിവ് പോലെ ചിരിച്ചു.. ഏട്ടത്തി ചിരിക്കാതെ കാര്യം പറയ്... ഏട്ടത്തിക്ക് ഡ്രസ്സ്‌ വേണ്ടേ.. അത് വാങ്ങിക്കാൻ പോവാം എന്ന് എത്ര ദിവസമായി ഞാൻ പറയുന്നു.. ലച്ചു ഇത്തിരി ഗൗരവത്തിൽ ചോദിച്ചതും രുദ്രക്ക് ചിരിച്ചു പൊയി... എന്റെ പൊന്ന് ലച്ചു നി അതൊന്നും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട.. എനിക്കും നിനക്കും ഒക്കെയുള്ള ഡ്രസ്സ്‌ നിന്റെ കണ്ണേട്ടന്റെ വകയാണ്.. അങ്ങേര് ഏതോ ഡിസൈനറെ ഏല്പിച്ചേക്കുവാ എല്ലാവരുടെയും കോസ്റ്റും.. അത് കൊണ്ട് ആ കാര്യത്തിൽ ടെൻഷൻ വേണ്ട.. നമുക്ക് ബാക്കി വേണ്ടത് എന്തൊക്കെയാണോ അതൊക്കെ ഒരുക്കാം..

ഓഹോ അപ്പൊ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ..എന്ന പിന്നെ നേരത്തെ ഇതങ്ങോട്ട് പറഞ്ഞാൽ പോരായിരുന്നോ. വെറുതെ ഓരോന്ന് ഓർത്ത് തല പുകച്ചു.. നിന്റെ ഏട്ടൻ സമ്മതിച്ചില്ല അതാണ് പറയാതിരുന്നത്.. പിന്നെ വേറൊരു സന്തോഷ വാർത്ത കൂടെ ഉണ്ട്.. ലച്ചു അതെന്താണെന്ന് അറിയാൻ രുദ്രയുടെ മുഖത്തേക്ക് നോക്കി.. നമ്മുടെ ശ്രിയുടെ ആഗ്നാത കാമുകി ആഗ്നാത വാസം അവസാനിപ്പിച്ചു അവന്റെ മുന്നിൽ പ്രത്യക്ഷപെടാൻ പോവുന്നു.. സത്യമാണോ ഏട്ടത്തി.. ആ സത്യമാണ് ലച്ചു കുട്ടി.. ശ്രി ഇന്ന് രാവിലെ പറഞ്ഞതാണ്.. ആഹാ അപ്പൊ എനിക്ക് രണ്ടാമത്തെ ഏട്ടത്തിയെയും കിട്ടാൻ പോവാണെല്ലേ.. കണ്ണുകൾ വിടർത്തി സന്തോഷത്താൽ പറയുന്നവളെ രുദ്ര നിറഞ്ഞ ചിരിയാലേ നോക്കി നിന്നു.. അവളിലെ നിഷ്കളങ്കത അതായിരുന്നു രുദ്രയെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചത്.. **** രുദ്ര ഇതാണ് നിനക്ക് ഇടാനുള്ള ഡ്രസ്സ്‌.. തന്റെ കയ്യിലോട്ട് അത്യാവശ്യം വെയിറ്റ് വരുന്ന ബാഗ് തന്ന് കൊണ്ട് കാശിയേട്ടൻ പറഞ്ഞതും ഞാൻ എന്റെ കയ്യിൽ തന്നതും അങ്ങേരെയും മാറി മാറി നോക്കി.. എന്റെ നോട്ടം കണ്ടിട്ട് എന്തെ എന്ന് പുരികം പൊക്കി ചോദിച്ചതും.. ഞാൻ അങ്ങേരെ ഒന്ന് ഇരുത്തി നോക്കി ആ ബാഗ് എങ്ങനെ ഒക്കെയോ ബെഡിൽ വെച്ചു..

ഊരക്ക് കയ്യും വെച്ച് ഞാൻ അങ്ങേരെ നോക്കി.. എന്താണ് ഉണ്ടക്കണ്ണി ഇങ്ങനെ ഉണ്ടക്കണ്ണും ഉരുട്ടി നോക്കുന്നെ.. പതിവ് കള്ള ചിരി മുഖത്തു വരുത്തി കൊണ്ട് കാശി അവളോടായി ചോദിച്ചു.. ഇതിന്റെ ഉള്ളിൽ അമ്മി കുട്ടി ഉണ്ടോ.. എന്തൊരു വെയിറ്റ് ആണ് ഇതിന്... ഇതെങ്ങനാ മനുഷ്യ ഞാൻ ഇട്ടു നടക്ക... ഫുൾ വർക്ക്‌ ഹെവി ലഹങ്ക ആണ്.... കുറച്ചു വെയിറ്റ് ഉണ്ടെന്നേ ഉള്ളു ഡ്രസ്സ്‌ പോളിയാണ് നി പോയി ഇട്ടേച്ചും വാ.. കാശി അവളെ ഉന്തി തള്ളി ഡ്രസിങ് റൂമിൽ കയറ്റി അവനും റെഡി ആവാൻ പോയി.. കാശി റെഡി ആയി മുടി ശെരിയാക്കുമ്പോൾ ആണ് ഡ്രസിങ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.. അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഇരു സൈഡിൽ നിന്നും ലഹങ്ക പൊക്കി കൊണ്ട് നടന്നു വരുന്ന രുദ്രയെ ആയിരുന്നു... അവൻ ഇമ ചിമ്മാൻ പോലും മറന്നു കൊണ്ട് അവളെ തന്നെ നോക്കി നിന്നു... ലാവെൻഡർ കളർ ഫുൾ സ്റ്റോൺ വർക്കുള്ള ലഹങ്ക ആയിരുന്നു.. അവളുടെ ശരീരത്തിന് അത് നല്ല പോലെ ചേർന്നിട്ടുണ്ടായിരുന്നു.. അവൾ മുടി ബൺ ചെയ്തു കെട്ടിയിട്ടുണ്ട്.. മുന്നിൽ ഒന്ന് രണ്ട് മുടികൾ ചുരുട്ടി ഇട്ടിട്ടുണ്ട്.. കാതിൽ അതിനു മാച്ച് ആയിട്ടുള്ള ഡയമണ്ട് കമ്മൽ അതെ പോലെ അതിന്റെ തന്നെ പെയർ ആയിട്ടുള്ള ഒരു ഡയമണ്ട് നെക്‌ളേസ്‌ കഴുത്തിലും അണിഞ്ഞിട്ടുണ്ട്..

മുഖത്തു ചെറുതായിട്ട് മേക്കപ്പ് ചെയ്തിട്ടുണ്ട്.. കയ്യിൽ ആയിട്ട് സിംപിൾ ചൈനും.. കണ്ണിൽ വാലിട്ട് എഴുതിയിട്ടുണ്ട്.. ആർക്കും പെട്ടെന്ന് മനസിലാവാത്ത വിധം നെക്‌ളേസിന്റെ അടിയിൽ ആയിട്ട് താലിയും നെറുകയിൽ സിന്ദൂരവും അവൾ അണിഞ്ഞിരുന്നു.. കാശ്ശിക്ക് അവളിൽ നിന്നും കണ്ണെടുക്കാൻ ആയില്ല.. ഇത്രയും ദിവസം അവളിൽ കാണാത്ത ഭംഗി അവളിൽ അവന് തോന്നി... രുദ്ര നടന്നു കൊണ്ട് അവൻ തൊട്ടരികിൽ എത്തിയിട്ടും അവൻ അറിഞ്ഞില്ല. കാശിയേട്ട ഇത്രയും ഹെവി വെയിറ്റ് ആയിട്ടുള്ള ലഹങ്ക വേണ്ടായിരുന്നു ഇതിപ്പോൾ ഞാൻ എവിടെ എങ്കിലും തളർന്നു വീഴും അത്രയും വെയിറ്റ് ഉണ്ട് ഇതിന്. ചുണ്ട് പിളർത്തി കുഞ്ഞു പിള്ളേരെ പോലെയുള്ള അവളുടെ സംസാരം ആണ് അവനെ മായ ലോകത്തു നിന്നും തിരികെ കൊണ്ട് വന്നത്.. ഏഹ് എന്താ... ഇത്രയും വെയിറ്റ് ഉള്ള ലഹങ്കയും ഇട്ടു നടന്ന് അവസാനം ഞാൻ എവിടെ എങ്കിലും വീഴും എന്ന്.. രുദ്ര അവനെ നോക്കി ചുണ്ട് കൊട്ടി പറഞ്ഞു.. ഓ അതായിരുന്നോ.. നി വീഴണേൽ പിടിക്കാൻ ഞാൻ ഇല്ലയോടി ഭാര്യെ.. രുദ്രയെ അവനരികിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് ഒരു പ്രതേക ഈണത്തിൽ അവൻ പറഞ്ഞു.. എന്തുവാ മനുഷ്യ ഇങ്ങള് കാണിക്കുന്നേ അങ്ങോട്ട് മാറി നിൽക്ക്.. ഇത് ഇട്ടിട്ട് തന്നെ ചൂട് എടുക്കുന്നു അപ്പോഴാണ് അങ്ങേരുടെ കെട്ടിപ്പിടുത്തം..

രുദ്ര കാശിയെ കോർപ്പിച്ചു നോക്കി കൊണ്ട് അവന്റെ കൈ വിടുവിക്കാൻ നോക്കി എന്നാൽ അവന്റെ കൈ കരുത്തിന് മുന്നിൽ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ബോധ്യമായപ്പോൾ അവൾ ആ ശ്രമം ഉപേക്ഷിച്ചു.. ഇന്ന് നിന്നെ കാണാൻ എന്തോ ഒരു പ്രതേക ഭംഗിയുണ്ട്.. നിന്നിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല.. രുദ്രയുടെ ചെവിക്കരികിൽ ആയി കാശി പറഞ്ഞതും.. അവന്റെ ചുടു നിശ്വാസം തട്ടി രുദ്ര പൊള്ളി പിടഞ്ഞു.. അവളുടെ കവിളുകളിൽ ചുവപ്പ് രാശി പടർന്നു.. മിഴികൾ നാണത്താൽ അവനെ നോക്കാൻ ആവാതെ താഴ്ത്തി.. അവളിലെ മാറ്റം നിറഞ്ഞ പുഞ്ചിരിയോടെ അവനും നോക്കി നിന്നു.. കണ്ണേട്ടാ.. ഏട്ടത്തി.. ഇനിയും റെഡി ആയില്ലേ താഴെ എല്ലാവരും നിങ്ങളെയും കാത്ത് നിൽക്കുകയാണ്.. വേഗം വരാൻ പറഞ്ഞിട്ടുണ്ട് മുത്തശ്ശി.. മുറിക്ക് പുറത്തു നിന്നുമുള്ള ലച്ചുവിന്റെ വിളി കേൾക്കെ കാശി രുദ്രയെ വിട്ട് അവൾക്കുള്ള മറുപടി നൽകി.. ഞങ്ങൾ ഇപ്പോൾ വരാം ലച്ചു നി താഴേക്ക് ചെല്ല്.. രുദ്ര അപ്പോഴാണ് കാശിയെ ശ്രദ്ധിക്കുന്നത്.. അവളുടെ ലഹങ്കക്ക് മാച്ച് ആയിട്ട് സെയിം കളർ ഷർട്ടും അതിന്റെ മുകളിൽ കുറച്ചു ഗ്രേപ്പ് കളർ ഓവർ കോട്ടും.. കയ്യിൽ ആയിട്ട് വാച്ചും... മുടി വാരി ഒതുക്കിയിട്ടുണ്ട്.. വേറെ ഒരുക്കങ്ങൾ ഒന്നും ഇല്ല.... എന്നാൽ കാണാൻ എന്നത്തേക്കാളും മോന്ജും ഉണ്ട്..

ചോര ഊറ്റൽ കഴിഞ്ഞോ ഫാര്യേ.. എങ്കിൽ ഇറങ്ങാമായിരുന്നു.. ഇളിച്ചു കൊണ്ട് കാശി പറഞ്ഞതും അവൾ അവനെ നോക്കി ചുണ്ട് കൊട്ടി.. വാതിൽക്കലേക്ക് നടന്നു.. പെട്ടെന്ന് കാശി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവനോട് അടുപ്പിച്ചു.. അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി.. അവൻ സൈറ്റ് അടിച്ചു കാണിച്ചു എന്നിട്ട് അവന്റെ ഫോൺ എടുത്തു സെൽഫി ക്ലിക്ക് ചെയ്തു.. ആദ്യത്തെ അമ്പരപ്പ് മാറിയതും അവനോട് ഒന്ന് കൂടെ ചേർന്നു നിന്ന് കൊണ്ട് അടിപൊളി ആയിട്ട് പോസ് ചെയ്തു.. ശേഷം രണ്ട് പേരും കൈകൾ കോർത്തു കൊണ്ട് താഴെക്ക് ഇറങ്ങി.. പടികൾ ഇറങ്ങുമ്പോൾ രുദ്ര കാശിയിൽ നിന്ന് കൈകൾ വേർപെടുത്തി ഇരു വശത്തു നിന്നും ലഹങ്ക പൊക്കി.. അവളെയും ശ്രദ്ധിച്ചു കൊണ്ട് കാശി അവൾക്ക് മുന്നിൽ ആയി പടികൾ ഇറങ്ങി.. ആ ഒരു ദൃശ്യം നല്ല പോലെ തന്നെ ശ്രികുട്ടൻ അവന്റെ ക്യാമെറയിൽ പകർത്തി.. ആഹാ നല്ല പെർഫെക്ട് കപ്പിൾ.. ശ്രി എടുത്ത ഫോട്ടോയിൽ നോക്കി കൊണ്ട് പറഞ്ഞു.. എല്ലാവരിലും ഒരു പോലെ ചിരി വിരിഞ്ഞു.. **** അവർക്കായി അലങ്കരിച്ചിട്ടുള്ള സ്റ്റേജിൽ കാശിയും അവന്റെ കൈ പിടിച്ചു കൊണ്ട് രുദ്രയും കയറി.. കാശിയുടെയും രുദ്രയുടെയും ഒരുപാട് ഫ്രണ്ട്സും പിന്നെ റിലേറ്റീവ് അങ്ങനെ വലിയൊരു ഫങ്ക്ഷന് തന്നെ ആയിരുന്നു..

എല്ലാവരോടും ചിരിച്ചു സംസാരിച്ചു കൊണ്ട് ഇരുവരും നിന്നു.. ശ്രി ചുറ്റിലും അവന്റെ രച്ചുവിനായി തേടി.. കയ്യിലുള്ള ഫോണിലും ചുറ്റിലും നോക്കുന്ന ശ്രിയെ കാണെ അവളുടെ ചൊടികളിൽ അവനിക്ക് മാത്രമായി പുഞ്ചിരി വിരിഞ്ഞു.. എന്തായി കുഞ്ഞേട്ടാ... രച്ചു ചേച്ചി വിളിച്ചോ... ഇല്ല ലച്ചു.. ഇത് വരെ ആയിട്ടും അവൾ വിളിച്ചിട്ടില്ല.. ഇന്ന് ഇവിടെ വച്ചു എന്റെ മുന്നിൽ മറ നീക്കി വരുമെന്ന് പറഞ്ഞവൾ ആണ്.. അവളുടെ ഫോണിലേക്ക് ഞാൻ ഒത്തിരി തവണ വിളിച്ചു സ്വിച്ച് ഓഫ്‌ എന്ന പറയുന്നേ.. ഇനി അവൾ എന്നെ പറ്റിക്കുന്നത് ആയിരിക്കുമോ... ശ്രി ഇത്തിരി വിഷമത്തിൽ ചോദിച്ചതും..ലച്ചുവിനും സങ്കടമായി. സ്റ്റേജിലേക്ക് കയ്യിൽ ഗിഫ്റ്റുമായി കയറി വരുന്ന റോഷിയെ കാണെ രുദ്ര കാശിയെ പാളി നോക്കി.. ഇനിയും നിന്റെ സംശയം തീർന്നില്ലെടി ഭാര്യെ.. കാശി അവൾക്ക് മാത്രം കേൾക്കാൻ വിധം പറഞ്ഞു.. കാശിയേട്ട.. രുദ്ര ചിണുങ്ങി കൊണ്ട് പറഞ്ഞതും കാശി ചിരിച്ചു.. അപ്പോയെക്കും അവർക്കരികിൽ റോഷി എത്തിയിരുന്നു.. Mr & Mrs ഇവിടെ ഇരുന്നും റൊമാൻസ് ആണോ.. റോഷി ഇളിച്ചു കൊണ്ട് പറഞ്ഞതും.. കാശി അവളെ നോക്കി കണ്ണുരുട്ടി.. അപ്പൊ ഹാപ്പി മാരീഡ് ലൈഫ് കണ്ണേട്ടൻ & ഏട്ടത്തി..♥️♥️ അവൾ കയ്യിലുള്ള പൊതി അവരെ ഏല്പിച്ചു കൊണ്ട് ഇരുവരെയും ആശിർവദിച്ചു..

റോഷി... കാശി വിളിച്ചത് കേട്ട് അവൾ എന്താണ് എന്ന് ചോദിച്ചു. ഒരാൾ ചുറ്റിലും വീക്ഷിച്ചു കൊണ്ട് മുള്ളുമ്മേൽ ചവിട്ടിയ പോലെ നിൽക്കുന്നുണ്ട്.. കണ്ടിട്ട് സഹിക്കുന്നില്ല... ഇനിയെങ്കിലും മതിയാക്കി കൂടെ നിനക്ക് ഈ ഒളിച്ചു കളി.. നിർത്താണ് കണ്ണേട്ടാ ഇന്ന് എന്തായാലും ശ്രിയെ ഞാൻ കണ്ടിരിക്കും.. കാശ്ശിക്ക് നേരെ ചിരിച്ചു കൊണ്ടവൾ സ്റ്റേജിൽ നിന്നും ഇറങ്ങി.. നിങ്ങൾ രണ്ടാളും എന്താ കാശിയേട്ട അതിനിടയിൽ ഒരു സ്വകാര്യം പറഞ്ഞത്.. രുദ്ര പിരികം പൊക്കി ചോദിച്ചതും കാശി അവൾക്കുള്ള മറുപടി കൊടുത്തു.. അവന്റെ മറുപടി കേട്ട് അവൾ കാറ്റ് കഴിച്ച ബലൂൺ പോലെയായി. അവളുടെ ഇരുപ്പ് കണ്ട് കാശി ഉള്ളിലെ ഊറി ചിരിച്ചു.. "അത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലല്ലോ.. അതെപ്പോയാണെന്ന് ചോദിച്ചതാ.. നമ്മളെ ഫസ്റ്റ് നെറ്റിന് അവളുടെ വക എന്തോ ഒരു സർപ്രൈസ് ഉണ്ടത്രേ..." കാശിയുടെ വാക്കുകൾ ഉള്ളിൽ പ്രതിധ്യനിച്ചു കേട്ടു... അങ്കിൾ.... ഒരു കുട്ടി വിളിക്കുന്നത് കേട്ട് ശ്രി തിരിഞ്ഞു നോക്കി.. നാലോ അഞ്ചോ വയസ് തോനിക്കുന്ന ഒരു ചെറിയ പെൺ കുട്ടി.. കയ്യിൽ റോസ് പൂവും പിടിച്ചു നില്കുന്നുണ്ട്.. അവൻ ആ കുട്ടീടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.. ഇതാ ഇത് അങ്കിൾന ഒരു ആന്റി തന്നതാണ്.. എന്ന് പറഞ്ഞു കയ്യിൽ ഉള്ള റോസ് ശ്രിക്ക് നേരെ നീട്ടി..

അവൻ പുഞ്ചിരി തൂകി കൊണ്ട് ആ റോസ് പൂവ് വാങ്ങി.. അപ്പോയെക്കും ആ കുട്ടി അവിടെ നിന്നും ഓടിയിരുന്നു.. അവൻ റോഡ് പൂവ് എടുത്തു നോക്കി അതിൽ ഇതളിൽ വെച്ച കുഞ്ഞു ചുരുട്ട് കാണെ അവൻ അതെടുത്തു തുറന്നു നോക്കി.. "എന്താണ് ശ്രീ എന്നെ കാത്തിരുന്നു മടുത്തോ.. ഞാൻ വെറുതെ പറഞ്ഞു പറ്റിച്ചത് ആണെന്ന് വിചാരിച്ചോ.. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അതൊക്കെ മാറ്റിയെക്ക്.. ഞാൻ ഈ ഒളിഞ്ഞു കളി അവസാനിപ്പിച്ചു... അപ്പൊ എന്നെ കാണാൻ സ്റ്റേജിന് പിറകിലുള്ള ഡ്രസിങ് റൂമിലേക്ക് വാ..." അവൻ വേഗത്തിൽ തന്നെ അവിടേക്ക് നടന്നു.. അവൻ മുറിയിൽ കയറിയപ്പോൾ തന്നെ ഫുൾ ഇരുട്ടായിരുന്നു.. അവൻ സ്വിച്ച് ഇടാൻ നോക്കിയപ്പോയെക്കും അവന്റെ കണ്ണുകൾ പിറകിൽ നിന്നും ആരോ കെട്ടിയിരുന്നു.... അടങ് ശ്രി ഇത് ഞാൻ തന്നെയാണ് നിന്റെ മാത്രം രച്ചു.. നമുക്ക് ഒരിടം വരെ പോവാൻ ഉണ്ട്.. അവിടെ എത്തിയിട്ട് മാത്രമേ നിന്റെ കണ്ണിലെ കേട്ട് ഞാൻ അഴിക്കുള്ളു അത് വരെയും നല്ല കുട്ടി ആയിട്ട് ഇരിക്ക്. രച്ചു ഇതൊക്കെ ഇത്തിരി കടുത്ത പണി ആയിപോയി.. നിന്നെ ഒരു നോക്ക് കാണാൻ എത്ര ആഗ്രഹം ഉണ്ടെന്നോ.. എന്റെ പൊന്ന് മാഷേ ഒരു അഞ്ചു മിനുട്ട് അത് കഴിഞ്ഞാൽ കാണാം.. അവനെയും കൊണ്ട് അവൾ പോയത് സെന്റ് തെരേസ ഓർഫനേജൻലേക്ക് ആയിരുന്നു..

അവിടെ എത്തി അവന്റെ കേട്ട് അഴിക്കാൻ ഒരാളെ ഏല്പിച്ചു കൊണ്ട് അവൾ അകത്തേക്ക് പോയി.. കേട്ട് അഴിഞ്ഞതും അവൻ ചുറ്റിലും നോക്കി.. അവൾ അകത്തേക്ക് പോയി മോൻ ചെല്ല്.. എന്ന് പറഞ്ഞു ഫാദർ അവന്റെ പുറത്തു തട്ടിയതും അവൻ ചുറ്റിലും കണ്ണോടിച്ചു... ആ ഓർഫനേജിന്റെ പേരും ആ ഫാദറും ഒക്കെ അവന്റെ ഓർമയിലൂടെ കടന്നു പോയി.. അവൻ അകത്തേക്ക് നടന്നതും കണ്ടു തനിക്കരികിലേക്ക് തൂവെള്ള ഗൗണ് ധരിച്ചു കയ്യിൽ റോസ് ന്റെ ബൊക്കയും പിടിച്ചു തലയും താഴ്ത്തി നടന്നു വരുന്ന രോഷ്‌നിയെ... അവന്റെ മാത്രം രച്ചുവിനെ... അവന്റെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു... അവൾ അവൻ മുന്നിൽ എത്തിയതും സന്തോഷം കാരണം അവന് അവളെ ഇറുകെ പുണർന്നു... അവന്റെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞിരുന്നു.. **** വരൂ വരൂ ഓടി വരൂ.... രോഷ്നി ആണ് ശ്രിയുടെ ആഗ്നാത കാമുകി.. കഴിഞ്ഞ പാർട്ടിൽ ഒരുപാട് പേര് കമന്റ്‌ ചെയ്തിരുന്നു.. അവർക്ക് സമ്മാനമായി 🏆🏆🏆🏆🏆🏆🏆🏆🏆🏆... ആരൊക്ക ആണെന്ന് ഓർമയില്ല അപ്പൊ ശെരിയുത്തരം പറഞ്ഞവർ എടുത്തോളൂ.. 😁

സ്റ്റോറി വഴികിയതിന് സോറി.. എഴുതാൻ ഇരുന്നിട്ടും ഒന്നും കിട്ടുന്നുണ്ടായില്ല അതാണ് ലേറ്റ് ആയത്.. ലേറ്റ് ആയാലും രണ്ട് പാർട്ട്‌ ഒന്നിച്ചാക്കി ആണ് പോസ്റ്റുന്നത്.. സാദാരണ പോസ്റ്റുന്നതിന്റെ ഡബിൾ ലെങ്ത്തിൽ ആണ് ഈ പാർട്ട്‌.. കഴിഞ്ഞ പാർട്ടിൽ അറിയാതെ ഞാൻ തല്ലി പോയതിന് പൊങ്കാല ഇട്ടവർ ഇവിടെ കം ഓൺ... എന്താ ഒരു പൊങ്കാല... തൃപ്ൾ പ്രൊഫെഷൻ ചേർന്നതെല്ല ഭാര്യയെ തല്ലുന്നത്.. രുദ്രയുടെ ചോദ്യം ന്യായം എല്ലേ എന്ന് തുടങ്ങി ഒരു പൂരം തന്നെ ആയിരുന്നു കമന്റ്ൽ... പലരുടെയും കമന്റ്‌ വായിച്ചു ചിരിച്ചു പോയി.. അത്രയും നല്ല പോലെ എഴുതിയിട്ടുണ്ടായിരുന്നു.. 😊🙈 അപ്പൊ അവരുടേ ഒക്കെ പരാതി ഈ പാർട്ടിൽ തീർന്നു എന്ന് കരുതുന്നു.. 🙈 അപ്പൊ വായിച്ചു നോക്കി അഭിപ്രായം പറഞ്ഞോളൂ.... അടുത്ത പാർട്ട്‌ ഞായറാഴ്ച തരാൻ നോക്കാം.. നാളെ റിട്ടേൺ to ഹോസ്റ്റൽ ആണ്.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story