കാശിനാദം: ഭാഗം 23

kashinatham

എഴുത്തുകാരി: MUFI

അൽപ്പ സമയം കഴിഞ്ഞു ശ്രീ അവളിൽ നിന്ന് വിട്ട് നിന്നു.. ഇത്രയും നാൾ നി ഇട്ടു വട്ടം കറക്കിയിട്ടും മനസ്സിലായില്ലല്ലോ കാന്താരി നി ആയിരിക്കും എന്ന്... അതാണ് മോനെ ഞാൻ... നിനക്ക് എന്നെ കണ്ട് പിടിക്കാൻ ഒരായിരം അവസരം ഉണ്ടായിരുന്നു എന്നാൽ നി ഒരിക്കലും നിന്റെ കളികൂട്ടു കാരി ആവുമെന്ന് കരുതിയില്ല അതെല്ലേ.. മ്മ് കഴിഞ്ഞത് കഴിഞ്ഞു.. എന്ന പിന്നെ അങ്ങോട്ട് പോയാലോ അവിടെ ഏട്ടത്തിയും ലച്ചുവും ഒക്കെ കാണാൻ കാത്തിരിക്കുകയാണ് ഈ അഗ്നാത കാമുകിയെ.. ശോ എനിക്കും ഫാൻസോ.. എന്നെ കൊണ്ട് വയ്യ.. രോഷ്നി മുഖത്തു നാണം വരുത്തി പറഞ്ഞു.. അയ്യോ ദാരിദ്ര്യം ആണല്ലോ..നിന്റെ സൗന്ദര്യം കാണാൻ വേണ്ടി ഒന്നുമെല്ല നി ആരാണെന്നു അറിയാത്തതു കൊണ്ട് കാണാനുള്ള ആഗ്രഹം.. ശ്രീ പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അതിനേക്കാൾ സ്ട്രോങ്ങിൽ റോഷിയും അവനെ പുച്ഛിച്ചു.. **** കൈകൾ കോർത്തു കൊണ്ട് ചിരിച്ചു കളിച്ചു വരുന്ന ശ്രിയെയും രോഷ്‌നിയെയും കാണെ കാശിയുടെ ചൊടിയിൽ സന്തോഷത്താൽ പുഞ്ചിരി വിരിഞ്ഞു.. കാശിയുടെ കണ്ണുകളെ പിൻ തുടർന്ന രുദ്ര കണ്ടത് സ്റ്റേജിലേക്ക് നടന്നടുക്കുന്ന യുവ മിഥുനങ്ങളെ ആയിരുന്നു.. രുദ്ര കണ്ണ് ഒന്നു കൂടെ തിരുമ്മിയും കയ്യിൽ പിച്ചിയുമൊക്കെ കാണുന്നത് സത്യമാണോ അതോ സ്വപ്നം ആണോ എന്ന് നോക്കി..

കാശിയുടെ കണ്ണുകളിൽ അലയടിക്കുന്ന സന്തോഷം മതിയായിരുന്നു രുദ്രയിൽ പുഞ്ചിരി വിരിയാൻ.. ഇതാണ് ഏട്ടത്തി എന്നെ ഇത്രയും കാലം വട്ടം തിരിയിച്ച എന്റെ പ്രണയിനി.. രോഷ്നി... റോഷി എന്ന് എല്ലാവരും വിളിക്കും പക്ഷെ എനിക്കിവൾ രച്ചു ആണ്.. ശ്രിയുടെ മാത്രം രച്ചു.. ❤ ശ്രി അത്രയും പറഞ്ഞു റോഷിയെ ചേർത്ത് പിടിച്ചു.. റോഷി ചേച്ചി..... അവർക്കടുത്തേക്ക് ഓടി അടുത്ത് കൊണ്ട് ലച്ചു വിളിച്ചു.. ലച്ചുവിന്റെ ഇടം കയ്യിൽ രശ്മിയുടെ വലം കയ്യും ഉണ്ടായിരുന്നു.. എന്തൊരു ഓട്ടമാടി ലച്ചു.. എവിടെ വീഴാതിരുന്നത് ഭാഗ്യം.. സ്റ്റേജിൽ കയറി കിതപ്പ് അടക്കുന്നതിന് ഇടയിൽ രശ്മി ലച്ചുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.. സോറി മുത്തേ.. ലേറ്റ് ആയാൽ ഈ നിൽക്കുന്ന ആളെ കണ്ടെന്നു വരില്ല അത് കൊണ്ടാണ്.. ലച്ചു അത്രയും പറഞ്ഞു കൊണ്ട് റോഷിയുടെ അടുക്കലേക്ക് നീങ്ങി നിന്നു.. എന്നാലും എന്റെ രോഷി ചേച്ചിയാണ് അഗ്നാത കാമുകി എന്ന് അറിഞ്ഞില്ല... ഇപ്പോൾ അറിഞ്ഞില്ലേ... രശ്മി അവളോടായി ചോദിച്ചു.. ഹോ ഈ പൂതന വന്നായിരുന്നോ... ശ്രി രശ്മിയെ നോക്കി പുച്ഛിച്ചു കൊണ്ട് ചോദിച്ചതും രശ്മിക്ക് ദേഷ്യം വന്നു.. നി പോടാ കൊരങ്ങാ.. എന്റെ ചേച്ചിയുടെ ചേട്ടന്റെ കല്യാണത്തിന് ഞാൻ വരും.. അതിന് നിനക്കെന്താ... ചുണ്ട് കൊട്ടി രശ്മി അവനുള്ള മറുപടി നൽകി..

അവിടെ നടക്കുന്നത് എന്താണെന്നു മനസ്സിലാവാതെ കാശിയും രുദ്രയു റോഷ്‌നിയും മുഖമുഖം നോക്കി.. ലച്ചുവാണെങ്കിൽ ഇവിടെ ഇപ്പൊ രണ്ടാം ലോക മഹായുദ്ധം നടക്കും എന്ന നിലക്ക് രണ്ടാളെയും ദയനീയ മായി നോക്കി നിന്നു.. നിങ്ങൾ രണ്ടാളും ഇതിന് മുന്നേ പരിജയം ഉണ്ടോ... കാശി ഇരുവരുടെയും വഴക്ക് കാണെ ചോദിച്ചു.. എന്റെ കാശിയേട്ട നിങ്ങളെ പോലെ ഉള്ള ഒരാൾക്ക് എങ്ങനെ ഇവനെ പോലെ ഉള്ള ഒരുത്തനെ അനിയൻ ആയിട്ട് കിട്ടി... രശ്മി കാശിയെ നോക്കി ചോദിച്ചതും ശ്രീ അവളെ നോക്കി കൊന്നനം കുത്തി കൊണ്ട് രുദ്രയുടെ അടുത്തേക്ക് നീങ്ങി കൊണ്ട് അതെ പോലെ ചോദിച്ചു... ഇത്രയും നല്ല താങ്കപ്പെട്ട സ്വഭാവം ഉള്ള ഏട്ടത്തിക്ക് എങ്ങനെയാ ഈ നിൽക്കുന്ന പോത്തിന്റെ സ്വഭാവമുള്ള ഒരുത്തിയെ അനിയത്തി ആയിട്ട് കിട്ടിയത്.. രണ്ടാളുടെയും ചോദ്യം കേട്ട് കാശിക്കും രുദ്രക്കും ചിരി വന്നെങ്കിലും രംഗം പന്തി എല്ലെന്ന് മനസ്സിലാക്കി ഇരുവരും വന്ന ചിരിയെ പിടിച്ചു നിർത്തി.. രശ്മി നി ഇങ് വന്നേ നിനക്ക് ഞാൻ എന്റെ ഫ്രണ്ട്‌സ്നെ ഒക്കെ പരിചയപ്പെടുത്തി തരാം.. ലച്ചു ഒരുവിധത്തിൽ അതും പറഞ്ഞു രശ്മിയെ അവിടെ നിന്നും വലിച്ചു കൊണ്ട് പോയി.. പോകുമ്പോഴും ശ്രിയെ നോക്കി പുച്ഛിക്കാൻ അവൾ മറന്നില്ല.. തിരിച്ചു ഒരു ലോഡ് പുച്ഛം അവനും വാരി വിതറി അവളെ നോക്കി..

ശ്രീ ഞാൻ ഒന്ന് ദേവികേന്റിയെ കണ്ട് വരാം.. ശ്രിയോട് അതും പറഞ്ഞു രോഷ്നി ദേവികേടെ അടുത്തേക്ക് നടന്നു.. ഒരുപാട് ആളുകൾ വന്നും പോയും കൊണ്ടിരുന്നു.. അങ്ങനെ റിസപ്ഷൻ ഒരു വിധം കഴിഞ്ഞു..അപ്പോയെക്കും രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു.. രുദ്രയുടെ വീട്ടുകാരും യാത്ര പറഞ്ഞു പോയതോടെ കാശിയും വീട്ടുകാരും മാത്രം ബാക്കി ആയി.. പിന്നെ അതികം താമസിക്കാതെ അവരും വീട്ടിലോട്ട് യാത്രയായി. വീട്ടിൽ എത്തിയപ്പോൾ തന്നെ രുദ്ര ഫ്രഷ് ആയി ഇറങ്ങി.. ആ ഗൗൺ അയിച്ചു വച്ചതും അവൾക്ക് എന്തന്നില്ലാത്ത ആശ്വാസം തോന്നി.. കാശി ഫ്രഷ് ആയി വരുമ്പോയേക്കും രുദ്ര കിടന്നിരുന്നു.. അവളുടെ ഷീണം അറിയാവുന്നത് കൊണ്ട് തന്നെ കാശി അവളെ ഉണർത്താതെ അവൾക്കിപ്പുറം കിടന്നു.. **** കുറച്ചു ദിവസങ്ങൾക്ക് ശേഷം..... ശ്രീകുട്ടാ ഞാൻ പറയുന്നത് ഒന്ന് നി കേൾക്ക്... കണ്ണേട്ടൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്നെ കൊണ്ടൊന്നും വയ്യ കമ്പനി കാര്യം നോക്കി നടത്താൻ ഒന്നും.. എനിക്ക് ഈ ക്യാമറ കൊണ്ട് ഫോട്ടോ എടുക്ക അത് എഡിറ്റ് ചെയ്യാ എന്നിങ്ങനെയുള്ള പണികൾ മാത്രമേ അറിയുള്ളു.. നി എന്താ പിന്നെ കോളേജിൽ പോയി പഠിച്ചത് ശ്രികുട്ടാ... മുത്തശ്ശി അതും ചോദിച്ചു വന്നതും ശ്രി നാവ് കടിച്ചു കൊണ്ട് മുത്തശ്ശിയെ നോക്കി ഇളിച്ചു..

അതെ പോലെ കാശിയെ നോക്കി ചുണ്ട് ചുളുക്കി.. എന്താണ് ശ്രികുട്ടാ നി ഗോഷ്ട്ടി കളിക്കുന്നെ.. കാര്യം പറയ്.. നി മൂന്നു വർഷം ഡിഗ്രി എന്ന് പറഞ്ഞു കോളേജ്ലോട്ട് പോയിട്ട് എന്താ പഠിച്ചത്.. കണ്ണാ നി ഇനി അവനോട് പ്രതേകം പറയണ്ട.. അവൻ നാളെ തന്നെ എംഡി ആയിട്ട് ജോയിൻ ചെയ്തിരിക്കും.. മുത്തശ്ശി അവനെ ഒന്ന് നോക്കി കൊണ്ട് അകത്തേക്ക് പോയി.. ശ്രീ ആണെങ്കിൽ ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു ഇരിക്കാണ്.. ശ്രീ നിനക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ നാളെ എന്റെ ഒപ്പം വന്നിട്ട് ജോയിൻ ചെയ്യാം... എനിക്ക് ഇനി മുതൽ വർക്ക്‌ കൂടും.. ഐജി ഒന്ന് രണ്ട് കേസ് ഫയൽ എന്നെ ഏല്പിച്ചിട്ടാണ് ഉള്ളത് അതിന്റെ ഇടയിൽ എനിക്ക് കൃത്യമായി കമ്പനി കാര്യങ്ങൾ നോക്കാൻ പറ്റില്ല.. അതിനിടയിൽ ഹോസ്പിറ്റലിൽ അർജന്റ് ആയിട്ട് വല്ല കേസും വന്നാൽ അവിടെയും പോവണം.. നമ്മുടെ കമ്പനിയിൽ ഞാനോ നിയോ ഇല്ലെങ്കിൽ കമ്പനി നഷ്ടത്തിലാവും.. അത് കൊണ്ടാണ് ഈ പറയുന്നത്.. നിനക്ക് പറ്റും എങ്കിൽ നിനക്ക് നാളെ വരാം എല്ല മരിച്ചാണെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ എന്താണ് എന്ന് വെച്ചാൽ ചെയ്തോ... ആരും നിന്നെ വഴക്ക് പറയത്തില്ല.. കാശി അവന്റെ വണ്ടിയുമായി പുറത്തേക്ക് പോയി.. ശ്രീ എന്ത് തീരുമാനം എടുക്കും എന്നറിയാതെ ഉമ്മറ പടിയിൽ ഇരുന്നു.. *****

കാശിയേട്ട... എന്താ പെണ്ണെ..... കാശിയേട്ടൻ എന്നോട് എത്രമാത്രം ഇഷ്ടമുണ്ട്... ഇപ്പൊ എന്ത് പറ്റി ഇങ്ങനെ ഒരു ചോദ്യം... കാശി ചോദിച്ചതും രുദ്ര ഒന്നും കൂടെ അവനിലേക്ക് ചേർന്നു കിടന്നു.. പറയുന്നേ.. വെറുതെ ചോദിച്ചതാ.. ഹ്മ്മ് ഒത്തിരി ഒത്തിരി ഇഷ്ടമാണ്.. കാശിയേട്ട ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അതിന്റെ ഉത്തരം പറഞ്ഞു തരുമോ... ഹാ നി ചോദിക്ക് അറിയുന്നത് ആണെങ്കിൽ ഞാൻ പറഞ്ഞു തരാം.. കാശിയേട്ടൻ എന്നോട് എപ്പോഴാ ഇഷ്ട്ടം തോന്നിയത്.. ഒരിക്കൽ ലച്ചുനോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. ഇനിയും പിന്നെ പറയാം എന്ന് പറഞ്ഞു മുങ്ങേണ്ട എനിക്ക് ഇന്ന് എന്തായാലും അറിയണം.. ആ പറയാം... നിന്നെ ഞാൻ ആദ്യമായി കണ്ടത് കോട്ടൊക്കെ ഇട്ട് കോളേജ്ൽ നിന്ന് കൂട്ടുകാരികളോട് ഒന്നിച്ചു കളിച്ചു ചിരിച്ചു വരുമ്പോഴാണ്.. ആദ്യ നോട്ടത്തിൽ തന്നെ എന്റെ ഹൃദയത്തിൽ നി കേറി കൂടി..എന്ന് ഞാൻ പറയില്ല.. 😁 കാശിയേട്ട... രുദ്ര ചിണുങ്ങി.. ഹാ അടങ്ങി നിക്ക് ഞാൻ മുഴുവനും പറയട്ടെ.. നിന്നെ പിന്നെ ഇടയ്ക്ക് കാണൽ പതിവായി മാറി.. നിന്റെ കളിയും ചിരിയുമൊക്കെ എന്നോ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു.. അത് അറിയാൻ വഴികി പോയെന്ന് മാത്രം.. ഒരിക്കൽ തിരക്കിട്ട് ഞാൻ പുറത്തേക്ക് പോവുമ്പോൾ ആണ് നീയുമായി കൂട്ടി ഇടിച്ചതു..

അപ്രതീക്ഷിതമായത് കൊണ്ട് തന്നെ നിന്നെയും കൊണ്ട് ഞാൻ നിലത്ത് വീണു.. കാശി പറയുമ്പോൾ രുദ്ര അത് ഓർത്ത് എടുക്കുക ആയിരുന്നു.. ഒരിക്കൽ സ്റ്റേയർ ഇറങ്ങി വരുമ്പോൾ ആണ് ആരുമായോ കൂട്ടി ഇടിച്ചത്.. ആരാണെന്നു നോക്കിയപ്പോൾ അയാൾ മുഖത്തു മാസ്ക്ക് വച്ചത് കാരണം മുഖം കണ്ടില്ല.. അയാളോട് സോറി പറഞ്ഞു വേഗത്തിൽ തന്നെ അവിടെ നിന്നും നടന്നു നീങ്ങി.. അത് കാശിയേട്ടൻ ആയിരുന്നോ... അപ്പോൾ അത് കാശിയേട്ടൻ ആയിരുന്നുവെല്ലേ.. രുദ്ര വിടർന്ന മിഴികളാലെ ചോദിച്ചതും കാശി മറുപടി എന്ന പോലെ ഒന്ന് മൂളി.. കാശിയേട്ടൻ എന്നെ ഇഷ്ടമായിട്ട് എന്താ എന്നോട് വന്നു പറയാതിരുന്നത്.. രുദ്ര അവളുടെ സംശയം ചോദിച്ചു.. നിന്നെ എനിക്ക് ഇഷ്ടമായിരുന്നു ഒരുപാട്.. അകലെ നിന്ന് കൊണ്ട് ഉള്ള ഇഷ്ട്ടം.. എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ നി നിരസിച്ചാൽ അത് താങ്ങാൻ ചിലപ്പോൾ എനിക്ക് പറ്റി എന്ന് വരില്ല അത് കൊണ്ട് തന്നെ നിന്നോട് പറയാതെ നിന്റെ മുന്നിൽ പോലും വരാതെ നിന്നെ പ്രണയിച്ചു മൗനമായി.. കഷ്ടപ്പെട്ട് ഒരു നാൾ നിന്റെ ഫോട്ടോ ഒപ്പിച്ചു.. നാട്ടിൽ വന്നപ്പോൾ അമ്മക്ക് കാണിച്ചു കൊടുത്തു എന്നാൽ അമ്മയിൽ നിന്നും നി ആരാണെന്നുള്ള സത്യം അറിഞ്ഞപ്പോൾ നിന്നെ ഒരിക്കലും കിട്ടില്ല എന്ന് ഉറപ്പായി.. അമ്മക്ക് ഫോട്ടോ കണ്ടപ്പോൾ തന്നെ സംശയം പറഞ്ഞു ഇത് ഏട്ടന്റെ മോൾ ആവും..

ഏട്ടത്തിയെ പോലെ തന്നെ ഉണ്ട് നിന്നെ കാണാൻ എന്ന്.. അമ്മയുടെ സംശയം ഉള്ളതാണോ എന്നറിയാൻ ഞാൻ എന്റേതായ രീതിയിൽ ഒരന്വേഷണം നടത്തി.. അമ്മ പറഞ്ഞത് ശെരി ആണെന്ന് ഉള്ളതിന് തെളിവ് എനിക്ക് കിട്ടി.. അമ്മയോട് കാര്യം പറഞ്ഞപ്പോൾ തന്നെ അമ്മ പറഞ്ഞു ഇത് എന്തായാലും നടക്കില്ല നി അവളെ മറക്കണം കണ്ണാ എന്ന്.. ഒരിക്കലും ആവില്ലായിരുന്നു നിന്നെ മറക്കാൻ... ഒടുവിൽ നിന്റെ അച്ഛനെ കണ്ട് സംസാരിക്കാൻ തന്നെ തയ്യാറായി.. നിന്റെ അച്ഛനെ നേരിൽ കാണാൻ ചെന്നു.. കാര്യങ്ങൾ സംസാരിച്ചപ്പോൾ തന്നെ നിന്റെ അച്ഛൻ എതിർപ്പ് പ്രകടിപ്പിച്ചു.. "ഇനിയും ഞങ്ങളെ ഉപദ്രവിച്ചു നിന്റെ അച്ഛനും അമ്മക്കും സമാദാനം ആയില്ലേ.. ഒരിക്കലും നിനക്കു എന്റെ മകളെ വിവാഹം ചെയ്തു തരില്ല.. അവളുടെ വിവാഹം ഞാൻ ഉറപ്പിച്ചു.. പേര് കേട്ട തറവാടിലെ മേനോന്റെ മകൻ അതായത് നിന്റെ അമ്മയുമായി പണ്ട് ഞാൻ കല്യാണം നിശ്ചയിച്ച മേനോന്റെ മകൻ ഗൗതമും ആയിട്ട്.. ഇതിനിടയിൽ നി തടസ്സം സൃഷ്ടിച്ചാൽ.. മാധവന്റെ വേറൊരു മുഖം നി കാണും.." അന്ന് മേനോൻ പറഞ്ഞ മറുപടി കാശി ഓർത്തു.. അവിടെ നിന്ന് തിരിക്കുമ്പോൾ നിന്നെ മറക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.. അങ്ങനെ ഒരാഴ്ചക്ക് ശേഷം ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വരുന്ന വഴി എനിക്ക് നേരെ അറ്റാക്ക് ഉണ്ടായി..

എന്തോ ഭാഗ്യം കൊണ്ട് അന്ന് ഞാൻ രക്ഷപെട്ടു.. പിന്നെ എന്നെ തേടി ഗൗതമിന്റെ കാൾ വന്നു തുടങ്ങി.. നി അവന്റെ പെണ്ണാണെന്നും.. അവൾക്ക് പിറകെ നടന്നാൽ കൊന്ന് കുഴിച്ചു മൂടാനും മടിക്കില്ല എന്നുമൊക്കെ പറഞ്ഞായിരുന്നു അവന്റെ ഭീഷണി.. ആ ഭീഷണിയിൽ എന്തൊക്കെയോ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന് തോന്നിയത് കൊണ്ട് അവനെ കുറിച്ച് മൊത്തമായിട്ട് അന്വേഷിച്ചു.. അവനെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾ അത്ര നല്ലതായിരുന്നില്ല.. അതൊക്കെ നിന്റെ അച്ഛനെ അറിയിക്കുകയും ചെയ്തു.. അപ്പോൾ ഇതൊക്കെ മനപ്പൂർവം ഞാൻ സൃഷ്ടിക്കുന്നത് ആണെന്ന് പറഞ്ഞു ഞാൻ പറഞ്ഞതൊന്നും വിശ്വസിച്ചില്ല.. പിന്നെ അവനെ പൂട്ടാനുള്ള വഴികൾ തേടി നടന്നു.. അവൻ ബാംഗ്ലൂർ പോലീസ് വാറന്റ് ഉണ്ടെന്ന് അറിഞ്ഞ നിമിഷം അവനെ കുറുക്കാനുള്ള വഴികൾ കണ്ടെത്തി.. അന്ന് വിവാഹത്തിന് അവനെ പൂട്ടി.. എല്ല കാശിയേട്ട ഒരു സംശയം കൂടെ ചോദിക്കട്ടെ... എന്നെ കല്യാണം കഴിക്കാൻ പറ്റിയില്ലേ കാശിയേട്ടൻ എന്ത് ചെയ്യുമായിരുന്നു... എന്ത് ചെയ്യാൻ പ്രേമിച്ച പെണ്ണ് പോയാൽ അവളുടെ അനിയത്തി എന്ന പോലെ ഏതെങ്കിലും നല്ല മൊഞ്ചത്തി കുട്ടിയെ കെട്ടി അടിപൊളി ആയി അങ്ങ് ജീവിച്ചെന്നേ... കാശി രുദ്രയെ ഒളിങ്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞതും രുദ്ര അവന്റെ നഗ്നമായ നെഞ്ചിൽ അവളുടെ പല്ലുകൾ കൊണ്ട് മുറിവേല്പിച്ചു..

കാശി വേദന കൊണ്ട് നിലവിളിച്ചു പോയി.. നി എന്താടി പട്ടിയോ... കടിക്കാൻ... അവളെ നെഞ്ചിൽ നിന്നും തള്ളി മാറ്റി അവൾ കടിച്ചിടത് നോക്കി കൊണ്ട് കാശി രുദ്രയെ നോക്കി കൊണ്ട് ചോദിച്ചു.. ഞാൻ പറ്റിയൊന്നും എല്ല.. എന്നെ സ്നേഹിച്ച ഈ ഹൃദയത്തിൽ വേറൊരുത്തിയെയും തമാശക്ക് പോലും പറയണ്ട.. എനിക്കത് ഇഷ്ടമെല്ല..മനസ്സിലായോ കള്ള പോലീസെ... രുദ്ര ആദ്യം ഗൗരവത്തിൽ പറഞ്ഞു അവസാനം ഇളിച്ചു കൊണ്ട് പറഞ്ഞതും അവൻ ചിരി വന്നു.. എങ്കിലും അത് പുറത്തു കാണിക്കാതെ ഗൗരവത്തിൽ നിന്നു... കാശിയേട്ട ഒത്തിരി വേദനിച്ചോ... രുദ്ര അവൾ കടിച്ച ഇടം തടവി മുഖത്തു ദയനീയ ഭാവം വരുത്തി കൊണ്ട് ചോദിച്ചു.. ഏയ്‌ നല്ല സുഖം ഉണ്ടായിരുന്നു.. കാശി ദേഷ്യത്തോടെ പറഞ്ഞതും.. രുദ്രയുടെ ചുണ്ട് കൂർത്തു.. അവൾ അവിടെ നേർമമായി അവളുടെ ചുണ്ടുകൾ പതിപ്പിച്ചു.. ഇപ്പോയോ... പിരികം പൊക്കി വലിയ കാര്യം പോലെ അവൾ ചോദിച്ചതും കാശി അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടിരുന്നു.. നല്ല സുഖം ഉണ്ടെടി.... നി ഇത്രയൊക്കെ തന്ന സ്ഥിതിക്ക് തിരിച്ചു ഞാനും എന്തെങ്കിലും തരണ്ടേ.. എല്ലെങ്കിൽ നിനക്ക് വിഷമം ആവില്ലേ.. കാശി ഒരു കള്ള ചിരിയാലേ ചോദിച്ചതും.. രുദ്രയുടെ ഉള്ളിലൂടെ ഒരാളൽ കടന്നു പോയി..

ഏഹ് എന്താ വേണ്ട എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.. നാളെ ഹോസ്പിറ്റലിൽ പോവണ്ടേ.. കാശിയേട്ടൻ കമ്പനിയിൽ ഒക്കെ പോവണ്ടതല്ലേ.. നേരത്തെ കിടന്നില്ലേ ഉറക്കം ഉണരാൻ പറ്റില്ല.. എന്തോക്കെയോ വിക്കി പറയുന്നവളെ കാണെ അവൻ പിടിച്ചു വച്ച ചിരി മുഴുവനും പൊട്ടി ചിരിയായി മാറിയിരുന്നു.. എന്തിനാ ചിരിക്കണേ... ചുണ്ട് കൂർപ്പിച്ചു കൊണ്ട് രുദ്ര ചോദിച്ചതും അവൻ ഒന്നുമില്ലെന്ന് തലയനക്കി.. അവൾ ഒന്ന് മൂളി കൊണ്ട് തിരിഞ്ഞു കിടക്കൻ തുടങ്ങിയതും അവൻ അവളുടെ ചുണ്ടുകൾ സ്വന്തമാക്കിയിരുന്നു.. ഒരു നിമിഷം നടന്നത് എന്തെന്ന് മനസിലാവാതെ രുദ്ര തരിച്ചു നിന്നു.. ദീർഘനേരത്തെ ചുംബനത്തിന് ശേഷം ശ്വാസം കിട്ടാതെ ആയതും രുദ്രയിൽ നിന്നും കാശി ചുണ്ടുകൾ വേർപെടുത്തി.. രുദ്ര ഉയർന്നു തഴുന്ന ശ്വാസം നേരെ ആക്കി... ഉണ്ടക്കണ്ണി സ്റ്റാമിന തീരെ പോരല്ലോ നിനക്ക്.. കള്ള ചിരിയോടെ കാശി പറഞ്ഞതും രുദ്ര മുറിഞ്ഞ ചോര ചുണ്ടിൽ നോക്കി അവനെ നോക്കി കണ്ണുരുട്ടി.. കാശി അവളെ വീണ്ടും അവനിലേക്ക് അടുപ്പിച്ചു.. അവളുടെ ചെവിക്കരികിൽ ചുണ്ടുകൾ വെച്ച് കൊണ്ട് കാശി അവളെ വിളിച്ചു... രുദ്ര..... വളരെ ആർദ്രമായിരുന്നു അവന്റെ ശബ്ദം.. രുദ്രയുടെ ഉടലാകെ ഒരു വിറയൽ പടർന്നു.. രുദ്ര..... അവൾ വിളി കേൾക്കാതെ വന്നതും അവൻ വീണ്ടും വിളിച്ചു... മ്മ്.... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.. സ്വന്തമാക്കി കോട്ടെ പെണ്ണെ നിന്നെ.. എന്റേത് മാത്രമായിട്ട്....

അവളിലേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ടുള്ള അവന്റെ ചോദ്യം കേൾക്കെ എതിർക്കാൻ അവൾക്കും ആയില്ല.. സമ്മതം എന്ന പോലെ അവന്റെ നെഞ്ചിൽ മുഖം പൂയ്ത്തി.. നിലാവുള്ള രാവിനെ സാക്ഷി നിർത്തി കൊണ്ട് കാശി അവന്റെ പ്രണയത്തെ സ്വന്തമാക്കി... കാശിനാഥന്റെ പ്രണയം ഏറ്റു വാങ്ങി കൊണ്ട് തളർന്നു കൊണ്ട് അവന്റെ നെഞ്ചിൽ രുദ്ര മയങ്ങി.. ***** രാവിലെ ആദ്യം ഉറക്കമുണർന്നത് രുദ്ര ആയിരുന്നു... തലേ യാത്രിയിലെ കാര്യങ്ങൾ ഓർമ വന്നതും അവൾ നാണത്തോടെ കാശിയെ നോക്കി.. അവൻ ഉറങ്ങുക ആണെന്ന് കണ്ടതും.. അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് അവനെ ഉണർത്താതെ അവൾ ഫ്രഷ് ആവാൻ പോയി.. അവൾ പോയെന്ന് അറിഞ്ഞതും ഇറുകെ ചിമ്മിയ കണ്ണുകൾ അവൻ പതിയെ തുറന്നു.. അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി ഉണ്ടായിരുന്നു.. അവളുടെ തലയണയെ കെട്ടിപിടിച്ചു കൊണ്ട് അവൻ വീണ്ടും ഉറക്കിലോട്ട് പോയി... **** കാശി റെഡി ആയി ഇറങ്ങിയപ്പോൾ കണ്ടു കോട്ടും സുയിട്ടും ഇട്ട് ഫോർമൽ ഡ്രെസ്സിൽ നിൽക്കുന്ന ശ്രിയെ.. അവനെ ആ വേഷത്തിൽ കണ്ടതും അവൻ ആശ്വാസമായി.. ശ്രി കാശിയെ നോക്കി ഇളിച്ചു കൊണ്ട് ഡ്രസ്സ്‌ എങ്ങനെ എന്ന് ചോദിച്ചു.. കാശി കൊള്ളാമെന്നു പറഞ്ഞതും അവൻ തുള്ളി കൊണ്ട് മുത്തശ്ശിടെ അടുത്തേക്ക് പോയി.. അതികം താമസിക്കാതെ തന്നെ കാശിയും രുദ്രയും ശ്രിയും യാത്ര പറഞ്ഞിറങ്ങി... രുദ്രയെ ഹോസ്പിറ്റലിൽ വിട്ട് ഇരുവരും വർമ ഗ്രൂപ്പിലേക്ക് വിട്ടു...

അവിടെ മുന്നിൽ തന്നെ പുതിയ എംഡിയെ വരവേൽക്കാൻ സ്റ്റാഫുകൾ അണിനിരന്നിരുന്നു.. ബൊക്കയും മറ്റുമൊക്കെ വാങ്ങി എല്ലാവർക്കും നല്ലൊരു ചിരിയും കൊടുത്തു കൊണ്ട് കാശിയുടെ ഒന്നിച്ചു ശ്രി അകത്തേക്ക് പ്രവേശിച്ചു.. കാര്യങ്ങൾ ഒക്കെ ഏകദേശം കാശി അവൻ പറഞ്ഞു കൊടുത്തു.. ശ്രികുട്ടാ നിനക്ക് ഏകദേശം ഒക്കെ മനസ്സിലായില്ലേ.. എന്തെങ്കിലും സംശയം ഉണ്ടാവാണേൽ എന്നെ വിളിച്ചാൽ മതി.. പിന്നെ നിന്റെ പിയെ കുറച്ചു കഴിഞ്ഞാൽ എത്തും.. പിന്നെ ഇത് ഒരു കമ്പനി ആണെന്നും നി ഇപ്പോൾ ഇതിന്റെ എംഡി ആണെന്നും ഉള്ള കാര്യം മോൻ മറക്കരുത്.. എന്റെ പൊന്ന് കണ്ണേട്ടാ.. ഞാൻ ഏറ്റു.. ഞാൻ ചെറിയ കുട്ടി ഒന്നും എല്ലല്ലോ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കാൻ.. ഹാ.. ഞാൻ ഒന്നു കൂടെ ഓർമിപ്പിച്ചതാ... അപ്പോൾ ശെരി ഈവെനിംഗ് ഞാൻ വരാം.. കാശി യാത്ര പറഞ്ഞു പോയതും ശ്രി അവിടെ ഉള്ള ഫയലുകൾ ഒക്കെ എടുത്തു നോക്കി..

May i get in sir.... ഡോറിൽ മുട്ടിയുള്ള വിളി കേൾക്കെ ശ്രീ ഒന്ന് കൂടെ ശെരിക്ക് ഇരുന്നു yes come in എന്ന് പറഞ്ഞു.. ഡോർ തുറന്നു അകത്തേക്ക് വന്ന വ്യക്തിയും ശ്രിയും പരസ്പരം ഞെട്ടി കൊണ്ട് പരസ്പരം നോക്കി.. നിയോ..... ശ്രി അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് വിശ്വാസം വരാതെ ചോദിച്ചതും... ആ വ്യക്തിയും അവനെ നോക്കി അതെ പോലെ ചോദിച്ചു.. ഇയാൾ ആണോ എംഡി... കണ്ണും മിഴിച്ചു ഏതോ ഭീകര ജീവിയെ കണ്ടപോലെ മറുപടി വന്നതും ശ്രി ദേഷ്യം കണ്ട്രോൾ ചെയ്തു നിന്നു.. ***** വീട്ടിൽ ഉള്ളവർക്കും എനിക്കും ഒക്കെ പനി ആയിരുന്നു.. ഉമ്മക്ക് കുറച്ചു കൂടുതൽ ആയിരുന്നു... അതൊക്കെ കൊണ്ടാണ് സ്റ്റോറി പോസ്റ്റാൻ പറ്റാത്തിരുന്നത്.. ലേറ്റ് ആയാലും നല്ല ലെങ്ത്തിൽ തന്നെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്... അപ്പോൾ കമന്റ്‌ നീളത്തിൽ തന്നെ പോന്നോട്ടെ... പിന്നെ സ്റ്റോറി ഈ പാർട്ട്‌ ബോർ ആയിട്ടുണ്ടോ... തിരക്കിട്ട് എഴുതിയത് ആണ്.. വായിച്ചു നോക്കിട്ടില്ല.. ബോർ ആയിട്ടുണ്ടെങ്കിൽ പറയണേ.... ചിലപ്പോൾ അടുത്ത പാർട്ടിൽ സ്റ്റോറി അവസാനിക്കുംട്ടോ 😊 അപ്പോ വായിച്ചു അഭിപ്രായം പോന്നോട്ടെ..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story