കാശിനാദം: ഭാഗം 24

kashinatham

എഴുത്തുകാരി: MUFI

നിയോ..... ശ്രി അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് വിശ്വാസം വരാതെ ചോദിച്ചതും... ആ വ്യക്തിയും അവനെ നോക്കി അതെ പോലെ ചോദിച്ചു.. ഇയാൾ ആണോ എംഡി... കണ്ണും മിഴിച്ചു ഏതോ ഭീകര ജീവിയെ കണ്ടപോലെ മറുപടി വന്നതും ശ്രി ദേഷ്യം കണ്ട്രോൾ ചെയ്തു നിന്നു.. സോറി സർ.... സർ ആവും എംഡി എന്ന് തീരെ പ്രതീക്ഷിച്ചില്ല.. പെട്ടെന്ന് കണ്ടപ്പോൾ എന്തൊക്കെയോ പറഞ്ഞു പോയതാണ്.. അത്രയും പറഞ്ഞു രശ്മി അവളുടെ സീറ്റിലോട്ട് പോയി ഇരുന്നു... അവളുടെ പോക്കും സർ വിളിയും ഒക്കെ കേട്ട് ശ്രീ കിളി പോയ പോലെ ഇരുന്നു.. അവൾ അവളുടെ വർക്കിലോട്ട് തിരിഞ്ഞതും അവൻ അവളെ ശ്രദിക്കാൻ നിൽക്കാതെ അവന്റെ വർക്കിൽ ശ്രദ്ധ കൊടുത്തു.. ***** ഡാ കാശി നി ഒന്നിച്ചു നിർത്തിയേക്കുന്നത് സൾഫ്യുരിക്ക് ആസിഡ് നെയും ആസിടിനെയും ആണ്.. രണ്ടും കൂടെ കമ്പനി തല തിരിച്ചു വെക്കാതിരുന്നാൽ ഭാഗ്യം.. ജീവ മുകളിലോട്ട് നോക്കി ആത്മഗതം പോലെ പറഞ്ഞതും കാശി ചിരിച്ചു.. ശ്രിയോട് ഒന്ന് രണ്ട് തവണ ഓർമിപ്പിച്ചു കൊടുത്തിട്ടുണ്ട്..ഇത് കമ്പനി ആണ് നി ഇവിടെ എംഡി ആണെന്നൊക്കെ അത് പോലെ തന്നെ രശ്മിയോടും പറഞ്ഞു കൊടുത്തിട്ടുണ്ട്..അത് കൊണ്ട് വലിയ രീതിയിൽ കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് ആശ്വസിക്കാം..

നേരിൽ കണ്ടാൽ പോര് കോഴികളെ പോലെ ഓടക്കുന്ന രണ്ടാൾക്കാർ ആണ്... പരസ്പരം അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നത്... എന്തായാലും ഒരു ഏറ്റു മുട്ടൽ പ്രതീക്ഷിക്കാം.. അവരുടെ ഏറ്റു മുട്ടലിൽ ചിലപ്പോൾ നിന്റെ അമ്മാവൻ മകളെ നഷ്ടമാവാം.. എല്ലെങ്കിൽ എന്റെ പെങ്ങൾ കെട്ടിന് മുന്നേ വിധവ ആവും.. രണ്ടിന്റെയും നാവിന് നീളം ഇത്തിരി കൂടുതൽ ആണ്.... ഹ്മ്മ് മതി മോനെ ജീവ... നി പറഞ്ഞത് ഒന്നുമെല്ലാതെ നടക്കാൻ പോവുന്ന വേറൊരു കാര്യം ഞാൻ പറയാം.. നി അവളുടെ മുന്നിൽ പോയി നിന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ ചിലപ്പോൾ നി കെട്ടിൻ മുന്നേ കുഴിയിലേക്ക് എത്തും... അത് കൊണ്ട് മോൻ ഒന്ന് സൂക്ഷിച്ചോ... മ്മ് അത് നി പറഞ്ഞത് ശെരിയാണ്.... അവളുടെ കയ്യിൽ നിന്നും മിക്കവാറും ഒന്ന് കിട്ടാനുള്ള ചാൻസ് ഉണ്ട്.. വടി കൊടുത്തു അടി വാങ്ങിയത് പോലെ ആവുള്ളു.. അവൾ അന്ന് വന്നു ഡയർ പ്രൊപ്പോസ് ചെയ്തതിന് അവളുടെ ഫ്രണ്ട്സിന്റെ മുന്നിൽ നിന്നും ആണെല്ലോ ഞാൻ ദേഷ്യപ്പെട്ടത്.. അന്ന് അവൾ കാരണം മിസ്സ്‌ ആയ ഗൗതം ന്റെ ആൾക്കാരെ പിടിക്കാൻ പറ്റാത്ത വിഷമം ദേഷ്യമായി അവളോട് തീർത്തു... അത് വല്ലതും ആ സൾഫിയുരിക്ക്ൻ അറിയുമോ അതോ ഇല്ല അപ്പോൾ പിന്നെ അവളുടെ കയ്യിലിരിപ്പ് വെച്ച് ഒന്ന് കിട്ടും... ഹ്മ്മ്.... അനുഭവിച്ചോ... സ്വയം വരുത്തി വച്ചതെല്ലേ...

കാശി അവനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും ജീവ അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് അവിടെ നിന്നും പോയി.. കാശി അവന്റെ പോക്കും നോക്കി ചെറുചിരിയോടെ കേസ് ഫയൽ എടുത്തു ഓരോ കാര്യവും ശ്രദ്ധയോടെ വായിച്ചു നോക്കി... ***** ശ്രിക്ക് രശ്മിയോട് എന്തോ ചോദിക്കാൻ ഉണ്ടായിരുന്നു... എന്നാൽ അവളെ എങ്ങനെ വിളിക്കും അവളോട്‌ എങ്ങനെ സംസാരിക്കും എന്നറിയാതെ അവൻ കുറെ സമയമായി അതും ആലോചിച്ചു തല പുകക്കാൻ തുടങ്ങിയിട്ട്.. രശ്മി അവളുടെ വർക്കിൽ മാത്രം ശ്രദിച്ചു കൊണ്ട് ശ്രീ എന്നൊരാൾ അവിടെ ഇല്ല എന്ന പോലെ ആയിരുന്നു.. കുറച്ചു സമയം രശ്മി നോക്കുന്നുണ്ടോ എന്നൊക്കെ നോക്കി കൊണ്ട് ശ്രി അവളെ നിരീക്ഷിച്ചു...അവൾ അറിയാതെ പോലും തന്റെ ഭാഗത്തു നോക്കുന്നില്ല എന്ന് കണ്ടതും അവസാന പ്രതീക്ഷയും അസ്തമിച്ച നിർവിർഥിയിൽ അവൻ ചെയറിൽ ചാരി ഇരുന്നു... പിന്നെ അവൾ എന്ത് വിചാരിച്ചാലും എനിക്ക് പ്രശ്നം ഇല്ല എന്ന് മനസ്സിൽ പറഞ്ഞു അവൻ അവളെ പേരെടുത്തു വിളിച്ചു.. രശ്മിക..... യെസ് സർ... അവളെ വിളിച്ചപ്പോൾ തന്നെ മറുപടി അവനെ തേടി എത്തിയിരുന്നു.. അവൻ ചോദിക്കാൻ ഉള്ളതൊക്കെ ചോദിച്ചു.. അവൾ അതിനെല്ലാം മറുപടിയും കൊടുത്തു... സമയം ഉച്ച ഒരുമണി ആയി...

ചിലർ ഭക്ഷണം കഴിക്കാൻ ക്യാന്റീനിൽ പോവുകയും മറ്റു ചിലർ ചോറ്റ് പാത്രവുമായി പോവുന്നതും എല്ലാം ശ്രീ കേബിനിൽ ഇരുന്നു കൊണ്ട് വീക്ഷിച്ചു.. രശ്മി അവനോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ ക്യാന്റീനിൽ പോകുന്നത് കണ്ടു ശ്രി മിഴിച്ചിരുന്നു പോയി.. അവൾ പോയി കുറച്ചു കഴിഞ്ഞതും ശ്രിയും ക്യാന്റീൻ ലക്ഷ്യം വെച്ച് നടന്നു.. ശ്രി നോക്കുമ്പോൾ കണ്ടത് രശ്മി ഒഴിഞ്ഞ ടേബിളിൽ തനിച്ചിരുന്നു കൊണ്ട് ഭക്ഷണം കഴിക്കുന്നതാണ്.. അവനും ഫുഡ്‌ വാങ്ങി അവൾക്ക് എതിർ വശം ഇരുന്നു.. ***** ജോലിക്ക് പോവണം എന്ന ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ വല്യേട്ടൻ പറഞ്ഞത് നമ്മുടെ തന്നെ കമ്പനിയിൽ കയറിക്കോ എന്നാണ്.. അവിടെ എന്നെ എല്ലാവരും ഒരു മുതലാളി ആയിട്ടേ കാണുള്ളൂ അത് കൊണ്ട് വേറെ എവിടെ എങ്കിലും പോയിക്കൊള്ളാം എന്ന് പറഞ്ഞപ്പോൾ ആദ്യം എതിർപ്പ് ഉണ്ടായെങ്കിലും പിന്നെ ആരും ഒന്നും പറഞ്ഞില്ല.. ആ ഇടേക്കാണ് കാശ്യേട്ടൻ ഇവിടെ എംഡിയുടെ പിയെ പോസ്റ്റ്‌ ഒഴിവ് ഉണ്ട് വരുന്നോ എന്ന് ചോദിച്ചത്... കേട്ടപ്പോൾ തന്നെ ചാടി കയറി സമ്മതം അറിയിച്ചു ജോയിൻ ചെയ്തു.. ഒരിക്കലും എംഡി ആ വെട്ട് പോത്ത് ആവുമെമെന്ന് വിചാരിച്ചില്ല.. ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ഒഴിഞ്ഞു മാറിയേനെ..

കാശിയേട്ടനെ കണ്ട് പ്രോസിജേഴ്സ് ഒക്കെ കഴിഞ്ഞപ്പോൾ തന്നെ കാശിയേട്ടൻ ഒരു കൊട്ട ഉപദേശം തന്നിരുന്നു.... അപ്പോൾ തിരിച്ചു ചോദിച്ചിരുന്നു ഞാനെന്താ കുഞ്ഞി കുട്ടി ആണോ.. ഇങ്ങനെ ഒക്കെ എന്തിനാ പറയുന്നത് എന്നൊക്കെ ചോദിച്ചു... നിനക്കിപ്പോൾ ഇതിന്റെ ആവശ്യം മനസ്സിലാവില്ല നി ഇപ്പോൾ എംഡിയുടെ കേബിനിലോട്ട് പോയിക്കോ ബാക്കി ഒക്കെ പിന്നീട് മനസ്സിലാവും എന്ന് പറഞ്ഞപ്പോയെ എന്തോ ഒരു വശപിശക് തോനിയിരുന്നു..എന്നാൽ ശ്രി ആവുമെന്ന് കരുതിയില്ല എംഡി... എല്ല ആ വെട്ട് പോത്ത് ഫോട്ടോഗ്രാഫർ എല്ലേ... പിന്നെ എങ്ങനെയാ ഈ എംഡി പോസ്റ്റിലോട്ട് എത്തിയത്... എന്തായാലും തന്നെ പോലെ തന്നെ അവനും ഫസ്റ്റ് ടൈമ് ആണ് ജോബിലേക്ക് എന്ന് അവനോട്‌ സംസാരിച്ചപ്പോൾ മനസ്സിലായി.. ലഞ്ച്ൻ സമയം ആയതും ആ വെട്ട് പോത്തിനെ നോക്കാതെ തന്നെ ഞാൻ ഇങ് ഇറങ്ങി... അവനുമായി ഒരു ഉടക്കിൻ ഉള്ള മൂഡും ഇല്ല സ്റ്റാമിനയുമില്ല അത് കൊണ്ട് മാത്രം.. ക്യാന്റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ആണ് എതിർ വശം ആയിട്ട് ആരോ വന്നിരുന്നത് പോലെ തോന്നിയത്.. ഇവിടെ ഫസ്റ്റ് ഡേ ആയത് കൊണ്ട് തന്നെ ആരുമായും പരിജയം ഇല്ല.. അത് കൊണ്ട് തന്നെ തനിച്ചാണ് ഇരുന്നത്.. ഇതിപ്പോ ആരാണെന്നു ചിന്തിച്ചു മുഖം ഉയർത്തി നോക്കിയതും ദേ വെട്ട് പോത്ത് എന്റെ മുന്നിൽ ഇരുന്നു കൊണ്ട് ഭക്ഷണം വെട്ടി വിഴുങ്ങുന്നു...

ഇവൻ വേറെ എവിടെയും സ്ഥലം കണ്ടില്ലേ ഇരിക്കാൻ... അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൻ എന്താ എന്ന് പിരികം പൊക്കി ചോദിച്ചു.. അവനോട് ഉടക്കിൻ നിന്നാൽ ശെരിയാവില്ല എന്ന് എന്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു കൊണ്ടിരുന്നു.. ആ ഒറ്റ കാരണം കൊണ്ട് ഞാൻ ഒന്നുമില്ല പറഞ്ഞു ഫുഡിൽ കോൺസെൻട്രേഷൻ കൊടുത്തു.. ചുറ്റിലും ഉള്ളവരുടെ മുറുമുറുപ്പ് കേട്ടെങ്കിലും ഒന്നും കേട്ടില്ല എന്ന ഭാവത്തോടെ ഞാൻ നടന്നു. എല്ലെങ്കിൽ വന്ന അന്ന് തന്നെ എംപ്ലോയീസ്നെ തല്ലി എന്ന സൽപ്പേർ എനിക്ക് കിട്ടും.. **** എന്നാലും ഇവളെന്താ ഇങ്ങനെ ഒക്കെ... ഞാൻ ഇതിന് മുമ്പ് കണ്ടത് ഇവളെ തന്നെ എല്ലേ.. ഇനി ഇവൾക്ക് വല്ല ട്വിൻ സിസ്റ്ററും ഉണ്ടാവുമോ... ഏയ്യ് അങ്ങനെ വരാൻ വഴി ഇല്ലല്ലോ.. പേര് സെയിം ആണെല്ലോ... പുല്ല്.... ഓരോന്ന് ആലോചിച്ചു വെറുതെ സമയം പൊക്കി... അവൾ കഴിച്ചു എഴുനേറ്റത്തും ഞാനും എഴുനേറ്റു.. അവളെ നോക്കി ജാട ആണെന്നും.. എംഡി യുടെ പിയെ ആണെന്നുള്ള അഹങ്കാരം ആണെന്നുമൊക്ക ആരൊക്കെയോ കമന്റ്‌ അടിക്കുന്നത് കേട്ട്...അതൊക്കെ കേട്ടിട്ടും ഒരു പ്രശ്നവും ഇല്ലാതെ നടന്നു പോവുന്നവളെ കണ്ട്.. എന്റെ കണ്ണ് ബുൾസൈ കണക്ക് തള്ളി വന്നു.. എന്തൊരു ജന്മം ആണ് അവളുടെ.. ഞാൻ ആണ് അങ്ങനെ ഒക്കെ പറഞ്ഞത് എങ്കിൽ ഇപ്പോൾ ചാടി കടിക്കാൻ വന്നിട്ടുണ്ടാവും.. സമയം വീണ്ടും ശര വേഗത്തിൽ കടന്നു പോയ്.. അഞ്ചു മണി വരെയാണ് വർക്കിങ് ടൈം..

ക്ലോക്കിൽ അഞ്ചു മണി മുയങ്കിയതും.. ഓരോരാൾ ആയിട്ട് പുറത്തേക്ക് പോയ് കൊണ്ടിരുന്നു... രശ്മി പോകാൻ ഇറങ്ങി ശ്രിയെ നോക്കി.. അവൻ കാര്യമായിട്ട് തന്നെ എന്തോ ചെയ്യുന്നത് കണ്ട് അവൾ ബാഗും എടുത്തു അവന്റെ അടുത്തേക്ക് നടന്നു.. സർ ടൈമ് ആയില്ലേ ഞാൻ പൊയ്ക്കോട്ടേ.. വളരെ വിനയതയോടെ ചോദിക്കുന്നത് കേട്ട് ശ്രി മുഖമുയർത്തി അവളെ മൊത്തത്തിൽ ഒന്ന് നോക്കി.. അവന്റെ നോട്ടം കണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അവൾ ഒന്ന് സ്വയം നോക്കി ഇല്ലെന്ന് ഉറപ്പ് വരുത്തി സംശയത്തോടെ അവനെ നോക്കി... സർ എനി മിസ്റ്റേക്ക്... അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാവാതെ അവൾ അവനോടായി ചോദിച്ചു.. Nothing രശ്മിക..നി തന്നെ ആണോ എന്ന് നോക്കിയതാണ്.. ഇതിന് മുന്നേ നമ്മൾ നേരിൽ കണ്ടപ്പോൾ ഇത് പോലെ ആയിരുന്നില്ലല്ലോ... പെട്ടെന്ന് നി നന്നായിപോയോ എന്നോർത്ത് പോയി.. ശ്രി പുച്ഛിച്ചു കൊണ്ട് പറഞ്ഞതും.. നുരഞ്ഞു വന്ന ദേഷ്യം രശ്മി പിടിച്ചു നിർത്തി.. സർ ഇതൊരു ഓഫീസ് ആണ്... ഇവിടെ ഞാൻ സാർന്റെ പിയെ ആണ്..ഇവിടെ നിന്ന് തന്നെ പോലെയുള്ള ലൂസ്‌ലസ്നോട്‌ വഴക്ക് ഇടാൻ മാത്രം തരം തയ്നവൾ എല്ല രശ്മിക.. അവനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് രശ്മി പറഞ്ഞു നിർത്തി.. ഇതും ഇപ്പോൾ സർ എന്നെ കൊണ്ട് പറയിപ്പിച്ചത് ആണ്.. മനസ്സിലായോടോ മത്തങ്ങ തലയ.... ഡീ... ശ്രീ അവൾക്ക് നേരെ അലറി കൊണ്ട് എഴുനേറ്റതും ഡോർ തുറന്നു കൊണ്ട് ഒരു സ്റ്റാഫ് അകത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു...

തനിക്കൊന്നും എന്താടോ മന്നേഴ്സ് അറീലെ ഒരു എംടി യുടെ കേബിനിലോട്ട് ഇടിച്ചു തള്ളി അങ്ങ് കയറാൻ പാടുണ്ടോ.. അറ്റ്ലീസ്റ്റ് ഒന്ന് പെർമിഷൻ ചോദിക്കാൻ പോലും അറിയത്തില്ലേ നിനക്ക് ഒന്നും... രശ്മി ഒരു കിലോ പുട്ടി ഇട്ട് വന്നവൾക്ക് നേരെ ശബ്ദം ഉയർത്തിയതും ശ്രി രണ്ട് പേരെയും മാറി മാറി നോക്കി.. നേരത്തെ ക്യാന്റീനിൽ നിന്നും രശ്മിയെ കുറിച്ച് കുറ്റം പറഞ്ഞിരുന്നവരിൽ ഒരുവൾ ആണ് ഇതെന്ന് ശ്രിക്ക് മനസ്സിലായി.. അതിന്റെ ദേഷ്യം ആണ് ഇപ്പോൾ തീർത്തത്... പെണ്ണ് ഓഫീസ് ആണെന്ന ഒറ്റ കാരണം കൊണ്ടാണ് അപ്പോൾ അടങ്ങി നില്കുന്നത്.. ചിലപ്പോൾ ഇതിന് പുറത്തു ഇറങ്ങിയാൽ എനിക്കും കിട്ടും എന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി.. നി വെറുമൊരു പിയെ മാത്രമാണ് രശ്മിക..ഇതിപ്പോൾ ഓഫീസ് ടൈമ് കഴിഞ്ഞു.. ഞാൻ സർനെ ഒന്ന് പരിചയപ്പെടാൻ വേണ്ടി വന്നതാണ്.. അതിന് എനിക്ക് നിന്റെ സമ്മതം വേണ്ട.. മാറി നിൽക്ക്.. എന്ന് പറഞ്ഞു രശ്മിയെ മാറ്റി ശ്രിക്ക് അരികിലേക്ക് പോകുന്നവളെ കാണെ രശ്മി അവളെ ചോറഞ്ഞു നോക്കി.. ശ്രി ആണെങ്കിൽ ഇതേത് അവതാരം എന്ന നിലക്ക് പുട്ടിയെ ഉറ്റ് നോക്കി.. സർ മൈ നെയിം പ്രിയ... ഇവിടെ അക്കൗണ്ടന്റ് ആയിട്ട് വർക്ക്‌ ചെയ്യുന്നു.. അവൾ സ്വയം പരിചയപ്പെടുത്തി കൊണ്ട് ശ്രിക്ക് നേരെ ഷേക്ക്‌ ഹാൻഡ് നൽകി..

നൈസ് നെയിം.. എന്റെ പേര് തനിക്ക് അറിയാം എന്ന് കരുതുന്നു am i right...? യെസ് സർ... Kk ടൈമ് ആയില്ലേ പ്രിയ പോകുന്നില്ലേ.. ഹാ സർ പോവാൻ ഇറങ്ങിയതാണ്... സർ തനിച്ചാണ് പോകുന്നതെങ്കിൽ എന്നെ ഒന്ന് ടൌൺ വരെ ഡ്രോപ്പ് ചെയ്യുമോ.. ചുണ്ടിൽ വശ്യത നിറച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് രശ്മി പൊട്ടി വന്ന ചിരിയെ പിടിച്ചു നിർത്തി.. ശ്രീ ആണെങ്കിൽ ഉള്ളിൽ അവളെ തെറിയും വിളിച്ചു നിൽക്കാണ്.. സോറി പ്രിയ എന്റെ ബ്രോ എന്നെ പിക് ചെയ്യാൻ വരണം എന്നാൽ മാത്രമേ എനിക്ക് പോവാൻ പറ്റുള്ളൂ.. സൊ താൻ പൊയ്ക്കോളൂ... ശ്രി സൗമ്യമായി പറഞ്ഞതും.. ഇഞ്ചി കടിച്ച കുരങ്ങനെ പോലെ പ്രിയടെ മുഖം മാറി. അവൾ കഷ്ടപ്പെട്ട് പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി.. രശ്മി അത്രയും നേരം പിടിച്ചു വച്ച ചിരി അവളുടെ പ്ലിങ്ങിയ മോന്ത കൂടെ കണ്ടതും ഡബിൾ സ്ട്രോങ്ങിൽ പുറത്തേക്ക് വന്നു.. വയറിൽ കൈ വെച്ച് പരിസരം മറന്നു ചിരിക്കുന്നവളെ കണ്ട് ശ്രി ഇതേത് ജീവി എന്ന പോലെ നോക്കി നിന്നു.. മതിയെടി... ചിരിച്ചത്.. വീട്ടിൽ പോവാൻ നോക്ക്.. ഞാൻ പോവാണ്... മുഖം കൊട്ടി അവൾ ബാഗും എടുത്തിറങ്ങി.. അവൾക്ക് പിറകെ ശ്രിയും ഇറങ്ങി.. ശ്രിയെ കാത്തു ജീവൻ ഉണ്ടായിരുന്നു പുറത്ത്.. അവൻ ജീവന്റെ ഒന്നിച്ചു വീട്ടിലേക്ക് പോയി... *** യാത്രി ബാൽക്കണിയിൽ ഇരുന്നു കൊണ്ട് ലാപ്പിൽ കാര്യമായിട്ട് എന്തോ ചെയ്യുക ആയിരുന്നു കാശി.. അപ്പോഴാണ് അങ്ങോട്ട് ശ്രികുട്ടൻ വന്നത്.. കണ്ണേട്ടാ......

ശ്രിയുടെ അലറിയുള്ള വിളി കേട്ട് ലാപ്പിൽ മുഴുകി ഇരുന്ന കാശി തല ഉയർത്തി അവനെ നോക്കി.. അയിഷ്.... നോക്കുന്ന നോട്ടം കണ്ടില്ലേ... ആ നോട്ടം കണ്ടാൽ പറയുമോ... ഇത്രയുമൊക്ക ഒപ്പിച്ചു വച്ചിട്ടാണ് ഒന്നുമറിയാത്ത പാവത്താനെ പോലെ ഇരിക്കുന്നത് എന്ന്... ശ്രീ പല്ല് കടിച്ചു കൊണ്ട് കാശിയെ നോക്കി പിറുപിറുത്തു... എന്താടാ ശ്രി കുട്ടാ നി ഒറ്റക്ക് നിന്ന് സംസാരിക്കുന്നെ.. എന്തെങ്കിലും ഉണ്ടെങ്കിൽ മുഖത്തു നോക്കി പറയടാ.. കാശി ഇത്തിരി ഗൗരവത്തിൽ പറഞ്ഞതും ശ്രി ഓ പറയാലോ എന്ന് പറഞ്ഞു കാശിയുടെ മുന്നിൽ പോയി നിന്നു... കണ്ണേട്ടാ എന്നാലും ഈ കൊടും ചതി എന്നോട് വേണ്ടീർന്നില്ല... ഞാൻ എന്ത്‌ ചതിയാടാ നിന്നോട് ചെയ്തത്.. കാശി പിരികം ചുളിച്ചു ചോദിച്ചതും.. ശ്രി അവനെ നോക്കി കണ്ണുരുട്ടി.. കണ്ണേട്ടൻ എല്ലേ അവളെ പിടിച്ചു എന്റെ പിയെ ആക്കിയത്.. കണ്ണേട്ടൻ അറിയുന്നത് എല്ലേ ഞാനും അവളും ഒന്നിച്ചു പോവില്ലെന്ന്... ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൾ തിരിച്ചു രണ്ടെണ്ണം ഇങ്ങോട്ടും പറയും.. പിന്നെ ഞങ്ങൾ രണ്ടും കൂടെ അവിടെ കിടന്നു അടിയാവും... അത് കൊണ്ട് കണ്ണേട്ടൻ അവളെ എന്റെ പിയെ പോസ്റ്റിൽ നിന്നും മാറ്റി തരുമോ.. പിയെ ഇല്ലെങ്കിലും ഞാൻ സഹിച്ചോളാം എന്നാലും ലവളുമായി ഞാൻ ഒത്തു പോവില്ല അത് കൊണ്ടാണ്.... കാശി അവനെ നോക്കി നല്ല പോലെ ചിരിച്ചു കൊടുത്തു... മോനെ ശ്രികുട്ടാ അവൾക്ക് നിന്നെക്കാൾ ബുദ്ധിയും വിവരവും ഉണ്ട്.. ഞാൻ ഇന്ന് അവൾക്ക് കൊടുത്ത ഉപദേശം വൈസ്റ്റ്‌ ആയില്ല...

നീയുമായി അവൾ ഇന്ന് വഴക്കിന് വന്നോ ഇല്ലല്ലോ... ഓഫീസ് ടൈമ് കഴിഞ്ഞു നി അങ്ങോട്ട് പോയി ചൊറിഞ്ഞത് എല്ലയോ.... പിന്നെ അവളെ മാറ്റുന്ന കാര്യം നി ആലോചിക്കുക പോലും ചെയ്യണ്ട.. നിന്റെ സ്വഭാവത്തിന് പറ്റിയ ഒരാൾ തന്നെയാണ് അവൾ.. പിന്നെ അവളെ അങ്ങോട്ട് പോയ് ചൊറിഞ്ഞാൽ മാത്രമേ നിന്നെ അവൾ മാന്തുക യുള്ളൂ അത് കൊണ്ട് പൊന്ന് മോൻ എംഡി ആയിട്ട് ഇരുന്നാൽ മാത്രം മതി ഓഫീസിൽ.. അപ്പോ പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല.. കണ്ണേട്ടൻ ഇപ്പോൾ എന്നേക്കാൾ വലുത് അവളാണെല്ലോ.... ശ്രീ.......... അത് ഒരു ഗർജനം ആയിരുന്നു.. ശ്രി പറഞ്ഞത് ഓർത്ത് കാശിയെ നോക്കി ഉമിനീർ ഇറക്കി.. എനിക്ക് നീയും അവളും ലച്ചുവും റോഷിയുമൊക്ക ഒരു പോലെ പ്രിയപ്പെട്ടവർ ആണ്.. ആരും ആരെക്കാളും ഉയർന്നോ തയ്ന്നോ ഇല്ല.. എല്ലാവരും എന്റെ സഹോദരങ്ങൾ ആണ്.. കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പാണ്.. ഇനി മേലിൽ ഇത് പോലെ ഒന്ന് നിന്റെ നാവിൽ നിന്നും കേട്ട് പോവരുത്.. ശ്രി അനുസരണ യോടെ തലയാട്ടി അവിടെ നിന്നും പോയ്... ഏട്ടന്റെ കളങ്കമില്ലാത്ത സ്നേഹമാണ്... ഓരോരുത്തരോടും ഓരോ രീതിയിൽ ആണ് ഏട്ടന്റെ ഇഷ്ട്ടം.. ഒരിക്കലും ആരെയും മറ്റൊരാളെക്കാൾ കൂടുതൽ സ്നേഹിച്ചിട്ടില്ല.. അത് വേറാരെക്കാളും അറിയുന്നവൻ ആണ് താൻ... എന്നിട്ടും ആ ഒരു ചോദ്യം.. വേണ്ടീർന്നില്ല.. ******

രുദ്ര ഹോസ്പിറ്റലിലും.. കാശി സ്റ്റേഷനിലും.... ശ്രി കമ്പനിയിലും പോയി വരുന്നു.. ഇടയ്ക്ക് ഒഴിവ് ഉള്ള ദിവസം കുടുംബവുമായി ഒത്തു കൂടുന്നു.. ശ്രിയും രശ്മിയും ആദ്യത്തെ വഴക്ക് ഒന്നും ഇപ്പോൾ ഉണ്ടാവാറില്ല.. പ്രിയക്ക് ശ്രിയോട് ഒരു പ്രതേക അറ്റാച്ച്മെന്റ്റ് ഉള്ളതായിട്ട് രശ്മിക്കും ശ്രിക്കും ഇതിനോടകം തന്നെ മനസ്സിലാക്കി കഴിഞ്ഞിരുന്നു.... റോഷിയും ശ്രിയും ഫോണിൽ കൂടെ അവരുടെ പ്രണയം കൈ മാറി.. ജീവ രശ്മിയോട് ഇഷ്ട്ടം തുറന്നു പറയാൻ ഉള്ള പേടി കാരണം ഉള്ളിൽ തന്നെ അവളോടുള്ള ഇഷ്ട്ടം പൂട്ടി വെച്ചു കൊണ്ട് നടക്കുന്നു.. കാശിയും രുദ്രയും ഇണ കുരുവികളായി അവരുടേതായ ലോകത്തു പാറി പറക്കുന്നു.. ഓരോ ദിവസവും കാശ്ശിക്ക് രുദ്രയോടുള്ള ഇഷ്ട്ടം കൂടി വന്നു.. തിരിച്ചു രുദ്രക്കും അങ്ങനെ തന്നെ... ഒരു നിമിഷം പോലും പിരിനിരിക്കാൻ പറ്റാത്ത അത്രയും ആയത്തിൽ ഇരുവരും അടുത്തു.. അവനിലെ പ്രണയം നാൾക്കു നാൾ വർധിച്ചപ്പോൾ.. അത് സ്വീകരിക്കാൻ അവന്റെ പ്രണയിനിയായ രുദ്രയും തയ്യാർ ആയിരുന്നു... ഇതിനിടയിൽ റാമിന്റെ ഭാര്യ പ്രസവിച്ചു... കുട്ടി റാമിനെ പോലെയുള്ള ഒരു ഉണ്ണിക്കുട്ടൻ.. അവന്റെ എൻട്രിയോടെ ചിറ്റ എന്ന പോസ്റ്റിലേക്ക് സ്ഥാന കയറ്റം കിട്ടിയ നിർവിർഥിയിൽ നടക്കുകയാണ് രുദ്രയും രശ്മിയും പിന്നെ നമ്മുടെ ലച്ചുവും..

ലച്ചു ഇപ്പോൾ മെഡിസിൻ ചേർന്നു... വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരം മാത്രം ഉള്ളതിനാൽ അവൾ ഹോസ്റ്റലിൽ പോയില്ല.. വീട്ട് കാരെ വിട്ട് നിൽക്കാൻ പറ്റാത്തത് കൊണ്ടാണ് കുട്ടി ആ ഒരു സഹസത്തിന് മുതിരാതിരുന്നത്.. റോഷിയെയും ശ്രിയെയും ഇങ്ങനെ അഴിച്ചു വിട്ടാൽ ശെരിയാവാത്തില്ല എന്ന് ഇരുവീട്ടുകാർക്കും ബോധ്യമായപ്പോൾ രണ്ടിനെയും പിടിച്ചു പൂട്ടാൻ വീട്ടുകാർ തീരുമാനിച്ചു.. അങ്ങനെ അവരുടെ മോതിരം മാറ്റൽ ചടങ്ങ് കഴിഞ്ഞു... ഇതിന്റെ ഇടക്ക് രശ്മിയും ശ്രിയും നല്ല പോലെ കൂട്ടായി.. അവർ ഒന്നിച്ചു തന്നെയാണ് പോക്കും വരവുമൊക്കെ.. അതൊന്നും കണ്ട് നിൽക്കാൻ നമ്മുടെ പ്രിയ കൊച്ചിൻ ആയില്ല.. രശ്മിയോടുള്ള അടങ്ങാത്ത ദേഷ്യം അവളിൽ ഉറങ്ങി കിടന്ന പിശാച്ചിനെ ഉണർത്തി.. പ്രിയ കമ്പനിയിൽ ഉള്ള എല്ലാവരോടും ശ്രിയും രശ്മിയും അരുതാത്ത രീതിയിൽ ബന്ധം ഉണ്ടെന്ന് പറഞ്ഞു പരത്തി... അവളുടെ അച്ചടിച്ച നുണ എല്ലാവരും വിശ്വസിക്കുകയും ചെയ്തു... എന്നാൽ ഇതൊന്നും തന്നെ അറിയാതെ രശ്മിയും ശ്രിയും അവരുടെ പണിയും നോക്കി നടപ്പാണ്... ശ്രിയുടെ മോതിരം മാറ്റൽ ചടങ്ങ് കഴിഞ്ഞത് കമ്പനിയിൽ എല്ലാവരും അറിഞ്ഞു.. അവന്റെ വധു ഫേമസ് gynacologist DR. ROSHNI ആണെന്ന് അറിഞ്ഞതോടെ മുറുമുറുപ്പുകൾ ഏറി വന്നു...

ശ്രിയുടെ മോതിരം മാറ്റൽ കഴിഞ്ഞ അന്ന് മുതൽ രശ്മി പനിച്ചു കിടക്കുക ആയിരുന്നു.. മൂന്നു നാല് ദിവസം ലീവ് കഴിഞ്ഞു രശ്മി കമ്പനിയിലോട്ട് തിരിച്ചു വന്നു.. രാവിലെ കമ്പനിയിലോട്ട് കയറിയപ്പോൾ തന്നെ ചുണ്ടിൽ പരിഹാസചിരിയുമായി പ്രിയ നിൽപ്പുണ്ടായിരിന്നു.. ഈ പൂതനയെ ആണെല്ലോ ദേവിയെ ഇന്നത്തെ എന്റെ കണി.. ഇവൾക്ക് ഇവിടെ ഒരു പണിയുമില്ലേ... രാവിലെ തന്നെ മനുഷ്യനെ മെനകെടുത്താൻ ആയിട്ട് കെട്ടി ഒരുങ്ങി മുന്നിൽ വന്നോളും ശവം.. രശ്മി ഉള്ളിൽ അവളെ പ്രാകി കൊണ്ട്.. അവളെ മറികടന്നു പോവാൻ നോക്കി.. എന്നാൽ അവൾക്ക് മുന്നിൽ തടസ്സമായി കൈ വെച്ചവളെ കാണെ രശ്മിക്ക് ചൊറിഞ്ഞു വന്നു.. ഹാ അങ്ങനെ അങ്ങ് പോയാലോ... മിസ്സ്‌ രശ്മിക ശ്രീകാന്ത്.. അവൾ വിളിച്ചത് കേട്ടതും രശ്മി നെറ്റി ചുളിച്ചു സംശയത്തോടെ അവളെ ഉറ്റ് നോക്കി.. ഓ സോറി ഇനി ഇപ്പോൾ അങ്ങനെ പറയാൻ പറ്റില്ലല്ലോ... ശ്രീകാന്ത് സർ രോഷ്നി മാഡവും ആയിട്ട് എൻഗേജ് ആയെല്ലോ.... ഇനി നി എന്ത് ചെയ്യും രശ്മി..

ശ്രിക്കാന്ത് സർ ഒരിക്കലും നിന്നെ പോലെ ഉള്ള ഒരുത്തിയെ ഇഷ്ടപ്പെടില്ല.. അത് ഞാൻ ആദ്യമേ നിന്നോട് പറഞ്ഞതെല്ലേ.. സർ ഇനി ചിലപ്പോൾ ഇവളെ സാർന്റെ പേർസണൽ പിയെ ആയിട്ട് നിയമിക്കും ആയിരിക്കും.. എല്ലേ പ്രിയ... അങ്ങോട്ട് വന്ന അരുൺ രശ്മിയെ ചുഴിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.. രശ്മി ഇരുവരെയും കത്തുന്ന കണ്ണുകളോടെ നോക്കി കൊണ്ട് അവരെ മറി കടന്നു പോവാൻ നോക്കി.. എന്നാൽ അരുൺ അവളുടെ കയ്യിൽ പിടിച്ചു അവിടെ തന്നെ നിറുത്തി.. അങ്ങനെ അങ്ങ് പോയാലോ.. നിന്റെ റേറ്റ് എത്രയാ എന്ന് വെച്ചാൽ പറയ്.. നിന്റെ എംഡി തരുന്നത്ര ആവില്ലെങ്കിലും എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാനും തരാം.. പോരുന്നോ എന്റെ കൂടെ... പരിഹാസത്തോടെ അവളെ നോക്കി പറഞ്ഞു നിറുത്തിയതും പടക്കം പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി.. അതോടൊപ്പം തന്നെ അരുൺ കാറ്റിൽ പറന്നു തെറിച്ചു വീയുകയും ചെയ്തു..........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story